മീര നമ്മുക്ക് ഈ സിറ്റി ഒന്നു ചുറ്റി കറങ്ങി വരാം എൻ്റെ ബുള്ളറ്റിൽ ഒരു റൊമാൻ്റിക് റൈഡ് ഞാനും. നീയും മാത്രം നമ്മുടെ ലോകത്ത് റെഡി ആവു….
കൃഷ്ണ മദ്യത്തിന് ഇത്ര എനർജിയോ ഇതിപ്പോ ഇനി കഞ്ചാവ് എങ്ങാനും , ഇങ്ങേരുടെ റോമൻസ് എനിക്ക്. താങ്ങാൻ പറ്റുന്നില്ല.. അതിൻ്റെ ഒപ്പം ബൈക്കിൽ കെറാൻ ഉള്ള പേടി ഞാൻ എന്താ പറയുക…..
ഒരു ചിരിയോടെ മീര ജഗ്‌തിനെ നോക്കി എന്തു പറയും എന്നറിയാതെ ഇരുന്നു…..
വെള്ളം അടിച്ചു പാമ്പ് ആയി കോൺ തെറ്റി ആൾക്കാർ കിടന്നു ഉറങ്ങുന്ന കാണുമ്പോൾ കൊതി ആയിട്ട് പാടില്ല ഈ മനുഷ്യൻ എന്താ ഇങ്ങനെ കുടിയന്മാരുടെ മാനം കളയാൻ… ഇന്നു ആകെ റൊമാൻ്റിക് മൂഡിൽ ആണ് ജഗത് സാർ ചെല്ലില്ല എന്നു പറഞ്ഞു പോയ എന്നെ ഭിത്തിയിൽ നിന്നും വടിച്ചു എടുക്കേണ്ടി വരും… (മീരയുടെ ആത്മ)
മീര വേഗം റെഡി ആയി വാ എത്ര നേരം ആയി ഞാൻ പറഞ്ഞിട്ട് നിൻ്റെ ചെവി അടഞ്ഞു ഇരിക്കുവ?…
തൻ്റെ നേരെ ദേഷ്യത്തിൽ ഒച്ചയിൽ സംസാരിച്ച അവനെ മീര പേടിയോടെ നോക്കി…
കൃഷ്ണ ടോൺ മാറി തുടങ്ങി ഇനി ചെന്നില്ല എങ്കിൽ പണി കിട്ടും … സ്വയം പറഞ്ഞു മീര ചിരിയോടെ അവനെ നോക്കി….
കിച്ചു ഏട്ടാ ഈ രാത്രി യാത്ര എന്നു പറയുമ്പോൾ….
എന്താ രാത്രി കുഴപ്പം പിന്നെ Night റൈഡ് നട്ടുച്ചയ്ക്ക് ആണോ എന്തു തോൽവി ആടി നി .. വേഗം റെഡി ആയി വന്നാൽ നിനക്ക് കൊള്ളാം. അല്ലെങ്കിൽ തൂക്കി എടുത്തു ഞാൻ കൊണ്ടുപോകും എന്താ വേണോ?…
വേ…വേണ്ട ഞാൻ. വരാം സച്ചി ഏട്ടൻ്റെ കാറിൻ്റെ ചാവി വാങ്ങി വരാം. ഇവിടെ ഇരിക്കെ….
കാറിൻ്റെ ചാവി എന്തിനാ അറിയാത്ത കൊണ്ട് ചോദിക്കുവാ ഇവിടെ കാറിനും ബുള്ളറ്റിനും കുടി ഒരു ചാവി മതിയോ?..എൻ്റെ വണ്ടിയുടെ ചാവി കയ്യിൽ ഉണ്ട് അടവ് എടുക്കാതെ വാടി….
തൻ്റെ കയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് കോണ്ടു പോയി വണ്ടിയുടെ അടുത്ത് നിർത്തിയ അവനെ മീര സങ്കടത്തിൽ നോക്കി….
കിച്ചു ഏട്ടാ പ്ലീസ് എനിക്ക് ബൈക്കിൽ കേറുന്നത് പേടിയാ.. അതാ ഞാൻ രാവിലെ ബൈക്കിൽ വരാതെ ദേവ ചേച്ചിക്ക് ഒപ്പം കാറിൽ വന്നത്….
തൻ്റെ മുന്നിൽ കൊച്ചു കുഞ്ഞിനെ പോലെ ചുണ്ടും വിതുമ്പി സങ്കടത്തിൽ നിന്ന മീരയെ ജഗത് ചിരിയോടെ നോക്കി …
അയ്യേ നാണകേട് നി ഇത്ര ഉള്ളോ പേടിക്കാതെ വണ്ടിയിൽ കേറടി ഇവനേ എന്നേക്കാൾ വിശ്വാസിക്കാം നമ്മളെ എങ്ങും ഉരുട്ടി ഇടില്ല എങ്കിലും എൻ്റെ കൊച്ചനെ നിനക്ക് ഒരു വിലയും ഇല്ലേ എൻ്റെ സന്തത സഹചാരിയാണ് ഇവൻ ഏറ്റവും പ്രിയപ്പെട്ട ആൾ ഒരു എട്ട് വർഷം ആയി കൂടെ ഉണ്ട് ….
ഒരു കുഞ്ഞിനെ പോലെ തൻ്റെ ബുള്ളറ്റ് തഴുകി ജഗത് പറയുന്ന കേട്ട് മീര അവനെ കൗതുകത്തോടെ നോക്കി….
വാ വേഗം കേറിക്കെ റൈഡ് കഴിഞ്ഞു വീട്ടിൽ ചെന്നിട്ട് വേണം ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ വേഗം വാ പൊന്നെ…
ഇങ്ങേരു രണ്ടും കൽപ്പിച്ച് ആണ് എൻ്റെ കൃഷ്ണാ എന്തും വരട്ടെ ചെല്ലാം… . സ്വയം കരുതി മീര ബൈക്കിൽ കേറി…
നി എന്നെയും ഉരുട്ടി ഇടുവോ? ഇതെന്താ ഒരുമാതിരി അമ്മച്ചിമ്മാർ ഇരിക്കുന്നത് പോലെ പേടിച്ചു ഇരിക്കുന്നത് അപ്പുറത്തും ഇപ്പുറത്തും കാലിട്ട് എന്നെ കെട്ടിപിടിച്ച് ഇരുന്നോ വീണു പോവാതെ ഇരിക്കാൻ അതാ നല്ലത്…
തന്നെ കളിയാക്കിയ പോലെ ഉള്ള അവൻ്റെ സംസാരം കേട്ടു മീര വളിച്ച ചിരിയോടെ വണ്ടിയിൽ നിന്നും ഇറങ്ങി അപ്പുറെ ഇപ്പുറെ കാലിട്ടു ഇരുന്നു…
എങ്ങോട്ടോ കിച്ചു ഏട്ടാ പോണത്….
അതിനു മുന്നേ നി ഈ നാട്ടിൽ എവിടെ ഒക്കെ പോയിയിട്ടുണ്ട് എന്നു പറ…
അവളുടെ രണ്ടു കൈയും എടുത്തു തൻ്റെ വയറിലൂടെ ചേർത്തു പിടിച്ചു കൊണ്ട് ജഗത് ചിരിയോടെ അവളെ നോക്കി…
ഞാൻ അങ്ങനെ എങ്ങും പോവാറില്ല അമ്പലം, സ്കൂൾ ,കോളജ് , ഡാൻസ് സ്കൂൾ അതൊക്കെ ഉള്ളൂ അല്ലാതെ ഒത്തിരി സ്ഥലം ഒന്നും കണ്ടിട്ടില്ല കിച്ചു ഏട്ടാ….
അച്ചോട മുത്തേ ഹണി മൂൺ ഒക്കെ നമ്മുക്ക് പോവാം യാത്ര ഒത്തിരി ഇഷ്ടം ഉള്ള ആളാണ് ഞാൻ… ഇപ്പൊ ഈ നാട്ടിലെ ഏറ്റവും ഫേമസ് ആയ കായൽ തന്നെ കണ്ടൂ കളയാം മുന്നേ കണ്ടിട്ടുണ്ടോ?…
ഇല്ല എന്ന മട്ടിൽ മീര തൻ്റെ തല അനക്കി…
അപ്പോ പിടിച്ചു ഇരുന്നോ പക്ഷേ കൺട്രോൾ കളയരുത് സ്വന്തം ഫസ്റ്റ് നൈറ്റ് എൻ്റെ വീട്ടിൽ എൻ്റെ മുറിയിൽ വേണം എന്നത് ഒരു ആഗ്രഹം ആണ് ഇതൊക്കെ ഒരു ഞാണിന്മേൽ കളിയാണ് അതാ….
തന്നെ നോക്കി ചിരിയോടെ വണ്ടി സ്റ്റാർട്ട് ചെയ്ത അവനെ മീര നോക്കി ഇരുന്നു അവള് പോലും അറിയാതെ. തന്നെ അവൻ്റെ പുറത്തേക്ക് അമർന്നു അവനിൽ നിന്നും വമിച്ച സ്പ്രെയുടെയും തലയിലെ ജെല്ലിൻ്റെയും മത്തു പിടിക്കുന്ന മണം മുക്കിൽ വലിച്ചു കേറ്റി മീര ഒന്നൂടെ അവനിലേക്ക് ചേർന്നു ഇരുന്നു….
( നോക്കണ്ട റൊമാൻസും മണവും തമ്മിൽ നല്ല കണക്ഷൻ ആണ്)
ഹായ് മഴ … മഴ മഴ കുട കുട മഴ വന്നാൽ പൊപ്പി കുട
ഇതിയനെ ഇന്നു ഞാൻ കൊല്ലും മനുഷ്യനെ നാണം കെടുത്താൻ….
ഷവറിൻ്റെ ചോട്ടിൽ നിന്നു കൊച്ചു പിള്ളേരെ പോലെ വെള്ളം തട്ടി കളിക്കുന്ന സച്ചിയെ അനു ദേഷ്യത്തിൽ നോക്കി…
ദ്ദേ സച്ചി ഏട്ടാ എന്തുവാ ഇത് ആവശ്യം ഉള്ളത് വലിച്ചു കേറ്റണം ഒപ്പം ഉണ്ടായിരുന്ന കിച്ചു ഏട്ടൻ വീട്ടിൽ ചെന്നു അങ്ങേർക്ക് ഒപ്പം കമ്പനിക്ക് പോയ നിങ്ങളെ. എന്താ ചെയ്യുക….
ദ്ദേ അനു എൻ്റെ കിച്ചനെ ഒന്നും പറയരുത് അവൻ വേണ്ട വേണ്ട എന്നു പറഞ്ഞതാണ് ഞാൻ ആണ് നിർബ്ബന്ധിച്ചു അവനെ കുടി… എന്തു ചെയ്യാൻ ആണ് എനിക്കു അവൻ്റെ അത്ര ആരോഗ്യം ഒന്നും ഇല്ല അത്രയും സ്റ്റാമിനയും ഇല്ല അതൊക്കെ മുൻനിർത്തി ഒരു കുപ്പി മുഴുവനും രണ്ടാമത്തെ കുപ്പി മുക്കാലും കുടിച്ചു തീർത്ത അവൻ്റെ മനസ്സ് നി കാണാതെ പോകരുത്….
എൻ്റെ ഭഗവാനെ അത്രയും അടിച്ചു കേറ്റിയ കിച്ചു ഏട്ടൻ ആ നില്പ് നിന്നത് സമ്മതിക്കണം സച്ചി ഏട്ടാ…
സമ്മതിക്കണം ചില ചില കാര്യങ്ങൾക്ക് അവനോടു മത്സരിക്കാൻ പോണത് മണ്ടത്തരം ആണ് നി ഇങ്ങു വാ നമ്മുക്ക് ഒന്നിച്ചു കുളിക്കാം…
പെട്ടന്ന് തന്നെ വലിച്ചു നെഞ്ചിലേക്ക് ഇട്ട സച്ചിയെ അനു പകപ്പോടെ നോക്കി രണ്ടും പേരെയും ഒന്നിച്ചു നനച്ചു ഷവറിലെ വെള്ളതുള്ളികൾ ദേഹത്തേക്ക് പതിച്ചു.. തൻ്റെ മുന്നിൽ നനഞ്ഞു നിൽക്കുന്ന തൻ്റെ പെണ്ണിനെ സച്ചി പ്രണയം നിറഞ്ഞ കണ്ണുകളോടെ നോക്കി മുടിയിൽ നിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികൾ ആ മുഖത്തേക്ക് വീണു കൊണ്ടിരുന്നു …
സച്ചി ഏട്ടാ വിട് ഡോര് തുറന്നു കിടക്കുന്നു ആരേലും വന്നു കാണും …
ആരേലും വന്നു കണ്ടാൽ കണ്ടൂ നിൻ്റെ പിണക്കം ഇതു വരെ മാറിയില്ലേ അനു നി എന്താ മനസിൽ ആക്കത്തെ എന്നെ കൊണ്ട് പറ്റിലായിരുന്നു നമ്മൾ ഒന്നിച്ചു ഒരു ജീവിതം.. കിച്ചു ഒപ്പം ഇല്ലാതെ അവന് ഒരു ജീവിതം ഇല്ലാതെ എനിക്ക് മാത്രം ആയി സോറി മോളേ നി എന്നോട്….
ബാക്കി പറയാതെ തന്നെ നോക്കിയ സച്ചിയെ. അനു ചിരിയോടെ നോക്കി…
എനിക്കറിയാം കിച്ചു ഏട്ടൻ നിങ്ങൾക്ക് ആരാണ് എന്നു ആ മനുഷ്യനോട് ഉള്ള സ്നേഹവും അറിയാം സോറി സച്ചി ഏട്ടാ പെട്ടന്ന് ഉണ്ടായ അവഗണന എനിക്ക് താങ്ങാൻ പറ്റിയില്ല … കുഞ്ഞിലെ തൊട്ടു ഞാൻ കൊതിച്ച താലി എൻ്റെ നെഞ്ചില് പറ്റി ചേർന്നപ്പോൾ കൊതിച്ചത് ഈ നെഞ്ചിലെ ചൂടിൽ ഉറങ്ങാൻ ആണ് അതു. നിഷേധിച്ച സങ്കടം. അത്ര ഉള്ളൂ…
തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു അനു പറഞ്ഞ കേട്ടു സച്ചി അവളെ ചിരിയോടെ ചേർത്തു പിടിച്ചു അവളുടെ അധരത്തിൽ ചുണ്ട് ചേർത്തു …
അയ്യോ മോളേ അനു നി മാറിയേ എനിക്ക് തന്നെ. നിൽക്കാൻ പറ്റുന്നില്ല രണ്ടും കുടി വീണു ബാത്ത്റൂം തകർക്കണോ നി റൊമാൻസിന് പച്ച കോടി കാണിക്കും എന്നറിഞ്ഞു എങ്കിൽ ഞാൻ ഡീസൻ്റ് ആയേനെ ആ തെണ്ടി കിച്ചപ്പൻ. ഇന്നു. തകർക്കും പാവം എൻ്റെ പെങ്ങളെ കാക്കണേ….
സച്ചി പറയുന്ന കേട്ട് അനു ഒരു ചിരിയോടെ അവനിൽ നിന്നും അകന്നു മാറി ഷവർ നിർത്തി ടവ്വൽ എടുത്തു അവൻ്റെ തല തുവർത്തി….
മീരയ്ക്ക് അവളുടെ ചേട്ടൻ കൊടുത്ത ഗിഫ്റ്റ് ഏറ്റവും ബെസ്റ്റ് ആണ് കിച്ചു ഏട്ടനെ പോലെ അവളെ സ്നേഹിക്കാൻ ആർക്കും പറ്റില്ല…
അതേ അനു ഇന്ദ്രജിത്ത് അവൻ്റെ കാര്യം അറിഞ്ഞപ്പോൾ ഞാൻ പെടിച്ചതും ഇതു കൊണ്ടാണ് … കിച്ചുവിനെ പോലെ ആർക്കും മീരയെ സ്നേഹിക്കാൻ ആവില്ല സംരക്ഷിക്കാൻ ആവില്ല .. ഇപ്പൊ തന്നെ പിടിച്ച പിടിയാലെ അവളെ കുട്ടി കൊണ്ടു പോയത് പേടിച്ചു ആണ് ഇനി. ഒരു അകൽച്ച അവർക്ക് ഇടയിൽ ഉണ്ടാവില്ല ഉറപ്പ്….
പെങ്ങളുടെ ലൈഫ് സെറ്റ് ആയി നമ്മുടെ കൂടെ സെറ്റ് ആക്കിയാലോ? ഇപ്പൊ കുറച്ചു നേരെ നിൽക്കാൻ ആയല്ലോ…….
ഒരു ചിരിയോടെ അനു ചോദിച്ച കേട്ട് സച്ചി ടവ്വൽ വാങ്ങി അവളുടെ തല തുവർത്തി …
ഡീ സ്പ്രിംഗ് തലച്ചി ഒന്നു നിവർന്നു നിൽക്കാൻ കെൽപ്പ് ഇല്ലാത്ത എന്നോട് ഇങ്ങനെ ഓകെ ചോദിക്കാമോ?.. ബാക്കി കെട്ടു വിടാൻ മോര് തലയിൽ കമത്തണം എന്ന തോന്നുന്നത് ..
എങ്കിൽ പോട്ടെ വേവുന്ന വരെ കാത്തു ഇനി ആറുന്ന വരെ കാക്കാം അല്ലതെ എന്താ ചെയ്യുക സച്ചി ഏട്ടാ….
നി ഇത്ര പ്രോത്സാഹനം എന്നു ഞാൻ അറിഞ്ഞില്ല മുത്തേ ഞാൻ നാളെ തകർക്കും ഇപ്പൊ പോയി ഒന്നു കിടക്കട്ടെ ഒന്നു പിടിച്ചേ…
തൻ്റെ കൈ പിടിച്ചു സച്ചി പറയുന്ന കേട്ട് അനു അവനെ ചിരിയോടെ നോക്കി…
എന്താ രസം. കിച്ചു ഏട്ടാ പക്ഷേ ഇതു കായൽ അല്ലല്ലോ ആറ് അല്ലേ? എന്നെ പറ്റിച്ചു…
പടവിൽ ഇരുന്നു വെള്ളത്തിൽ കാലു ഇട്ടു അനക്കി കൊണ്ട് മീര പറയുന്ന കേട്ട് വെള്ളത്തിൽ ഇറങ്ങി നിന്നു ആമ്പൽ പറിച്ചു കൊണ്ടിരുന്ന ജഗത് അവളെ ചിരിയോടെ നോക്കി…
ഇതു വട്ട കായൽ ആണ് പെണ്ണെ രണ്ടു ആറുകൾ തമ്മിൽ ഒന്നിച്ചു വിശാലം ആയി കിടക്കുന്ന വട്ട കായൽ ഈ നാട്ടിൽ ജനിച്ച് വളർന്ന. നി ഇതൊക്കെ കണ്ടില്ല എന്ന് പറഞ്ഞാ മോശം . ആണ് ….
തൻ്റെ കയ്യിൽ ഇരുന്ന വെള്ള ആമ്പലും പിങ്ക് ആമ്പലും അവൾക്ക് നേരെ നീട്ടി ജഗത് പറയുന്നത് കേട്ടു മീര ആ. പൂക്കൾ കയ്യിലേക്ക് വാങ്ങി…
നോക്കിയേ മീര എന്താ ഭംഗി നമ്മുക്ക് ഒന്നിച്ചു വെള്ളത്തിൽ ഒന്നു മുങ്ങി നിവർന്നലോ?…
തൻ്റെ ചെവിലേക്കു വന്നു ജഗത് ചോദിച്ച കേട്ട് ഇക്കിളിയോടെ മീര തൻ്റെ ചുമലു അനക്കി…
എനിക്ക് പേടിയാ കിച്ചു ഏട്ടാ വെള്ളത്തിൽ ഇറങ്ങാൻ അതാ ഞാൻ പ്ലീസ്….
ഓകെ അപ്പൊൾ ഞാൻ ഒന്നു മുങ്ങി കുളിക്കാം എനിക്ക് വെള്ളം പേടി ഇല്ലാലോ…
വാച്ചും ഫോണും കരയിലേക്ക് വെച്ചു ഷർട്ട് അഴിച്ചു വെള്ളത്തിൽ മുങ്ങിയ അവനെ. മീര നോക്കി ഇരുന്നു .. കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന കായൽ. … വെള്ളത്തിൽ .നിറയെ വെള്ള ആമ്പലും പിങ്ക് നിറത്തിലുള്ള ആമ്പലും നിറയെ പോള പൂവും സ്ഥാനം പിടിച്ചു ഇരിക്കുന്നു…മീൻ പിടിക്കാൻ വരുന്ന ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും വഞ്ചിയിൽ തുഴഞ്ഞു നടക്കുന്നു ആ ഓളത്തിൽ ആകാശത്തിലെ ചന്ദ്രൻ്റെയും നക്ഷത്രതിൻ്റെയും വെള്ളത്തിലെ പ്രതിബിബം അങ്ങോട്ടും ഇങ്ങോട്ടും അനങ്ങി തുടങ്ങി … ആറിൻ്റെ സൈഡിൽ നിറയെ വീടുകൾ സന്ധ്യ ആയത് കൊണ്ട് എല്ലാ വീടുകളും ലൈറ്റിൽ തിളങ്ങി നിൽക്കുന്നു നിറയെ തെങ്ങും മരങ്ങളും ചെടികളും ചുറ്റും താൻ ഏതോ മായിക ലോകത്ത് എത്തിയത് പോലെ അവൾക്ക് തോന്നി….
പെട്ടന്ന് തൻ്റെ മുഖത്തേക്ക് വീണ വെള്ളത്തുള്ളിയുടെ തണുപ്പിൽ . ഞെട്ടി മീര കണ്ണുകൾ ചിമ്മി….മുങ്ങി നിവർന്നു തൻ്റെ മുന്നിൽ നിന്ന ജഗതിനെ കണ്ടു പല വിധ വികാരങ്ങൾ മീരയുടെ മനസിൽ മിന്നി മാഞ്ഞു… തലയിലെ. മുടികൾ മുഴുവൻ അനുസരണ ഇല്ലാതെ മുഖത്തേക്ക് കിടക്കുന്നു താടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റു വീഴുന്നു ഒരു നിമിഷം അനുസരണ ഇല്ലാതെ. അവളുടെ കണ്ണുകൾ അവൻ്റെ ശരിരത്തിൽ ഉടക്കി നിന്നു …
ഇത്ര എത്ര പാക്ക് ആണ് കിച്ചു ഏട്ടാ ഇതൊക്കെ കണ്ടാൽ സിക്സ് പായ്ക്ക് നാണിച്ചു പോവും എന്താ ഇതു eight പാക്ക് ആണോ എന്താ പൊന്നോ ഇതു …
തൻ്റെ ശരീരത്തിലേക്ക് അടി മുടി നോക്കി മീര പറയുന്ന കേട്ട് ജഗത് ചിരിയോടെ അവളെ നോക്കി…
ആറു മാസം. ആയി ഇപ്പൊൾ ആണ് നി എൻ്റെ ശരിരം നോക്കുന്നത് കൊള്ളാം മോളേ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല ….
കരയിലേക്ക്. കേറി. തൻ്റെ ഒപ്പം. വന്നിരുന്നു തൻ്റെ ഷാൾ. കൊണ്ട് ദേഹവും തലയും .തുടച്ച അവനെ മീര കൗതുകത്തോടെ നോക്കി അവനിൽ നിന്നും ഷാൾ തുമ്പ് വാങ്ങി ജഗതിൻ്റെ തല തുടച്ചു കൊണ്ടു മീര അവൻ്റെ കവിളിൽ ഒന്നു തലോടി….
ദ്ദേ കിച്ചു ഏട്ടാ എൻ്റെ കാലിൽ കുടി ഒരു മീൻ ഓടുന്നു നോക്കിയേ…
വെള്ളത്തിൽ ഇട്ടിരുന്ന തൻ്റെ കാലിൽ കുടി ഓടിയ പരൽ മീനുകളെ അവള് ചിരിയോടെ നോക്കി … അവളെ തന്നെ നോക്കി ജഗതും….
എന്നെ അല്ല ഇങ്ങോട്ട് നോക്കിയേ കിച്ചു ഏട്ടാ ഒത്തിരി മീനുകൾ…
ഞാൻ ഇതൊക്കെ കുറെ കണ്ടതാ നി ആദ്യം ആയ കൊണ്ടാണ്…
തൻ്റെ മടിയിൽ തല വെച്ചു ജഗത് പറഞ്ഞ കേട്ടു മീര ചിരിയോടെ അവൻ്റെ താടിയിയുടെ ഇടയിൽ കൈ കോർത്തു വലിച്ചു …
മീര പ്ലീസ് എനിക്ക് നോവുന്നു താടിയിൽ നിന്നും കൈ വിടൂ ….
സോറി കിച്ചു ഏട്ടാ എനിക്ക് നിങ്ങളുടെ താടി ഒരു വീക്നെസ് ആണ് …
എന്തിനാ സോറി എനിക്കും പല പല വീക്നെസ് ഉണ്ട് അന്നേരവും മുഖത്ത് ഈ ചിരി കണ്ട മതി….
തൻ്റെ അഴിഞ്ഞു തുടങ്ങിയ മുടികെട്ടു പുറകിലൂടെ കൈ പായിച്ചു അഴിച്ചു മുന്നോട്ട് ഇട്ടു കൊണ്ട് ജഗത് പറഞ്ഞ കേട്ട് മീര ഒരു വളിച്ച ചിരിയുമായി അവനെ നോക്കി…
അതേ കിച്ചു ഏട്ടാ കായലിൻ്റെ നടുക്ക് എന്താ ഒരു കാട് പോലെ നമ്മുക്ക് അങ്ങോട്ട് ഒന്നു പോയി നോക്കാം….
നിനക്ക് യക്ഷിക്കുന്നിൽ പോണോ? അത്ര ധൈര്യം ഉണ്ടോ എങ്കിൽ വാ പോവാം ആ മീൻ പിടിക്കുന്ന ചേട്ടൻ്റെ അടുത്ത് പറഞ്ഞ വഞ്ചിയിൽ അങ്ങോട്ട് ഇറക്കും.. പക്ഷേ ജീവനിൽ നോ ഗാരൻ്റി….
മുന്നിലേക്ക് കിടന്ന തൻ്റെ മുടിയിലേക്ക് മുഖം അമർത്തി കിടന്നു ജഗത് പറഞ്ഞ കേട്ടു മീര പേടിയോടെ അവനെ നോക്കി…
യ… യ..യക്ഷിയോ എവിടാ? …..
പേടിയോടെ തൻ്റെ കൈ മുറുക്കി പിടിച്ചിരിക്കുന്ന മീരയെ ചിരിയോടെ നോക്കി ജഗത് എണീറ്റു ഇരുന്നു…
അതോ വർഷങ്ങൾക്ക് മുൻപ് ഒരാണും പെണ്ണും പ്രേമിച്ചു കെട്ടി രണ്ടു ജാതി , മതം ആയത് കൊണ്ട് രണ്ടു വീട്ടുകാരും ബന്ധുക്കളും കൈ ഒഴിഞ്ഞു അവർ ഇവിടെ വന്നു ജീവിതം തുടങ്ങി ആ കാണുന്ന അവിടെ കുടിൽ കെട്ടി ജീവിച്ചു പെണ്ണ് പ്രഗ്നൻറ് ആയി ചെറുക്കൻ കൃഷി ഓകെ ചെയ്തു ഹാപ്പി ആയി ജീവിച്ചു പക്ഷേ അവരുടെ വീട്ടുകാർ അവരെ വെറുതെ വിട്ടില്ല… തൻ്റെ മകൾ ഒരു കീഴ്ജാതികാരൻറെ കുഞ്ഞിനെ ചുമക്കുന്ന സഹിക്കാതെ പ്രതാപിയായ അച്ഛൻ സ്വന്തം മകളെ അതും ഗർഭിണി ആയ മകളെ കൊന്നു കളഞ്ഞു തൻ്റെ ഭാര്യയുടെ മരണം സഹിക്കാതെ ആ യുവാവ് സ്വയം ജീവൻ വെടിഞ്ഞു എന്ന കഥ .. ആ പെണ്ണിൻ്റെ പ്രേതം ഇപ്പോളും അവിടെ ഉണ്ട് നിനക്ക് കാണണോ? ….
തൻ്റെ മുഖത്തേക്ക് നോക്കി ജഗത് ചോദിച്ച കേട്ട് മീര അവനെ നോക്കി…
വേണ്ട കിച്ചു ഏട്ടാ എനിക്ക് പേടിയാ നമ്മുക്ക് പോവാം….
മീരയുടെ പറച്ചിലും മുഖവും കണ്ടൂ ചിരിയോടെ ജഗത് അവളെ നോക്കി….
ഈ യക്ഷി പ്രേതം ഒന്നും ഇല്ല പെണ്ണെ പക്ഷേ എന്നെ ആ കഥയിലേക്ക് അടുപ്പിക്കുന്ന വേറെ ഒന്നുണ്ട്… തൻ്റെ പാതിയുടെ മരണത്തിൽ വേദനിച്ചു ഒപ്പം ജീവൻ കളഞ്ഞ ആ ചെറുക്കൻ ആണ് എൻ്റെ ഹീറോ തൻ്റെ പെണ്ണ് ഇല്ലെങ്കിൽ താനും ഇല്ല എന്ന എന്ന തിരിച്ചു അറിഞ്ഞ് ഒരു മരണം.. ഇനി ഒരു പക്ഷെ എൻ്റെ മനസും അതൊക്കെ ആണ് ചിന്തിക്കുക അതു കൊണ്ടാവും….
ജഗത് പറഞ്ഞ കേട്ട് മീര നിറഞ്ഞ കണ്ണും ആയി അവനെ നോക്കി ആ നെഞ്ചിലേക്ക് ചാഞ്ഞു..
എന്താ കിച്ചു ഏട്ടാ ഇങ്ങനെ പറയുന്നത് …
സത്യം ആയത് കൊണ്ടാണ് മീര നി ഇല്ലാതെ എനിക്ക് പറ്റില്ല ജീവിക്കാൻ ആണേലും മരിക്കാൻ ആണേലും….
നല്ല പോലെ സിനിമ ഒക്കെ കാണും അല്ലേ കിച്ചു ഏട്ടാ ഡയലോഗ് ഒക്കെ കുടഞ്ഞു ഇടുന്നു….
പിന്നെ നല്ല പോലെ കാണും വാ എഴുനേറ്റു വീട്ടിൽ ചെന്നിട്ട് ഇതിലും നല്ല ഒരു സിനിമ നിന്നെ ഞാൻ കാണിക്കുന്നുണ്ട്…
ഒരു പണി വരുന്നുണ്ട് അവറാച്ചാ എന്നല്ലേ കേട്ടത്….
തന്നിൽ നിന്നും അകന്നു ഒരു ചിരിയോടെ മീര പറഞ്ഞ കേട്ടു ജഗത് അവളെ നോക്കി. അതേ എന്ന മട്ടിൽ തൻ്റെ തല അനക്കി …
ഈ ശാന്തി മുഹൂർത്തത്തിന് നല്ലത് രാത്രി 10 മണി. ആണ് സമയം കഴിഞ്ഞ ആ ഫ്ലോ അങ്ങ് പോവും എണീറ്റു വാ മീര…
ജഗത് പറഞ്ഞ കേട്ട് ചിരിയോടെ മീര എണീറ്റു വണ്ടിയുടെ അടുത്തേക്ക് നടന്നു….
തുടരും…….
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission