Skip to content

കിച്ചന്റെ പ്രണയം – 1

kichante-pranayam

“അമ്മേ………. അമ്മേ….. അമ്മയിതെവിടായ എത്ര നേരമായി വിളിക്കുന്നു.

“നീ എന്തിനാടാ ഇങ്ങനെ വിളിച്ചു കൂവുന്നേ ഞാൻ തുണി അലക്കുവായിരുന്നു…..

“ഞാൻ പുറത്തേക്കു പോവുകയാ അതാ വിളിച്ചേ. പിന്നെ ഞാൻ ഇന്ന് വരില്ല…… അച്ഛനോട് പറഞ്ഞേക്ക്….

   “എടാ കിച്ചാ നീ ഇന്നലെ വന്നതല്ലേ ഉള്ളു. തുടങ്ങിയോ നിന്റെ ഊര് തെണ്ടൽ. രണ്ടുവർഷം കഴിഞ്ഞാണ് അമ്മേം അച്ഛനേം കാണാൻ വന്നത് എന്നിട്ടും അവനു ഞങ്ങളുടെ അടുത്തിരിക്കാൻ സമയം ഇല്ല……

   “എന്റെ അമ്മ കുട്ടിയല്ലേ, നമ്മുടെ അനൂപിന്റെ കല്യാണം പ്രമാണിച്ചു ഞങ്ങളെല്ലാം ഒത്തുകൂടുന്നതാ. നാളെ മുതൽ ഒരു മാസം ഞാനിവിടുണ്ടാകുമല്ലോ അപ്പൊ എന്റമ്മകിളിയുടെ പരാതി തീർക്കാംട്ടോ…. ഇനിയും വൈകിയാലേ അവന്മാര് എന്നെ പഞ്ഞിക്കിടും.

അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി.

  ഇന്ന് ഇവന്മാർ എല്ലാം കൂടി എന്നെ ശെരിയാക്കും… അതിനു ഒരു സംശയവും ഇല്ല…

      “വന്നല്ലോ സുജിത് കൃഷ്ണൻ എന്ന നമ്മുടെ സ്വന്തം കിച്ചൻ.

“എവിടെ ആയിരുന്നടാ പുല്ലേ ഇത്രോം നേരം…..

ഉറങ്ങിപോയടാ സോറി…. ഈ…. അവരെ നോക്കി നല്ല അസൽ ഒരു ചിരിയങ്ങു പാസാക്കി….

  അവന്റെ ഒരു ഇളി…. പോടാ നാറി…

“എല്ലാരും ഉണ്ടല്ലോ നീണ്ട അഞ്ചു വർഷത്തിന് ശേഷം എല്ലാരും ഒരുമിച്ചു കൂടുന്നു അല്ലെ.

 അതേടാ…. എത്ര കാലമായി ഇതുപോലെ കൂടി ഇരുന്നു വെള്ളമടിച്ചിട്ടു… ഹഹഹ. അനൂപാണ്.   

       “ഞങ്ങൾ അഞ്ചു പേരാണ്  ഒരു കൂട്ടു.സ്കൂൾ കാലം മുതലുള്ള ഫ്രണ്ട്ഷിപ്പാണ്. പത്തു കഴിഞ്ഞു വേറെ വേറെ സ്കൂളിലാണ് പഠിച്ചതെങ്കിലും. ഞങ്ങളുടെ ഫ്രണ്ട്ഷിപ് മാറിയില്ല. ഇടക്കിടക്ക് കാണാറുണ്ട്. ഇതിപ്പോ അഞ്ചു പേരും ഒരുമിച്ചു കൂടിട്ടു അഞ്ചുവർഷം ആയി. അതിന്റെ ഒരു ത്രില്ലിലാണ്.

    ഇനി ഈ അഞ്ചുപേരെ പരിചയപ്പെടാം. ഞാൻ സുജിത് കൃഷ്ണൻ. കിച്ചൻ എന്നു വിളിക്കും. അനൂപ് , ഞങ്ങളുടെ അപ്പു അവന്റെ കല്യാണം ആണ്. അതു പ്രമാണിച്ചു ഉള്ള ആഘോഷം ആണിത്. സാരംഗ് ഞങ്ങളുടെ ശങ്കു. നാലാമൻ ആൽബിൻ, ആൽബി എന്നു വിളിക്കും. പിന്നെ ആനന്ദ് എന്ന ഞങ്ങളുടെ നന്ദു. എല്ലാം അത്യാവശ്യം തല്ലിപ്പൊളിത്തനം ഒക്കെ ഉള്ള കൂട്ടത്തിലാണ്.

     ഇനി ഞങ്ങളുടെ പ്രെസെന്റിലോട് വരാം.

        പിന്നെ മച്ചാൻമാരെ പറയൂ എന്തുണ്ട് ഇവിടെ വിശേഷം. ഡാ അപ്പു അവസാനം നിനക്കു നീ പ്രേമിച്ച പെണ്ണിനെതന്നെ കിട്ടിയല്ലോ. അപ്പൊ അടിപൊളി. അങ്ങനെ എല്ലാം കെട്ടി ഇനി ഞാനുടെ ഒന്നിനെ കെട്ടിയാൽ പിന്നെ ഇതുപോലെ കൂടാൻ കഴിയോടെ…..

ആൽബി :അപ്പുന്റെ കുട്ടി പാവമാണ്. ഞങ്ങളുടേതൊക്കെ ഡബിൾ ഓക്കേ യാണ്. പക്ഷെ ഇനി നീ ഒരെണ്ണത്തിനെ കെട്ടുമ്പോൾ എന്താകും എന്നറിയില്ല…

ശങ്കു : എടാ ശെരിക്കും നിനക്കു ഇതുവരെ ഒരു പെണ്ണിനോടും ഇഷ്ടം തോന്നിയിട്ടില്ലേ. നിന്റെ കൂടെ പിജി ചെയ്ത ഐശ്വര്യ. അവൾക്കു എന്തായിരുന്നു കുറവ്. അവള് നിന്നെ പ്രൊപ്പോസ് ചെയ്തിട്ടും നീ no പറഞ്ഞു. അതെന്താടാ അങ്ങനെ.

 നന്ദു  : നിനക്കിന്നുവരെ ആരോടും ഇഷ്ടം തോന്നിട്ടില്ലേ അതു പറയു…..

  ഡാ ഇളിച്ചോണ്ടിരിക്കാതെ  ചോദിച്ചതിന് ഉത്തരം പറയു…..

കിച്ചൻ : എന്തുകൊണ്ട് ആരെയും പ്രണയിച്ചില്ലാന്നു ചോദിച്ചാൽ. അതെനിക്കറിയില്ലടാ. എനിക്ക് അങ്ങനെ ഒരു spark തോന്നിയില്ല അതാ. പിന്നെ ഞാൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോന്നു ചോദിച്ചാൽ…..

  “അതു പ്രണയം ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ പ്രണയം എന്നു കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓര്മവരുന്നത് അവളുടെ മുഖം ആണ് എന്റെ ” പേരക്ക” യുടെ.

  അപ്പു : എന്താ പേരക്കയോ, അതാരാടാ ഞങ്ങൾ അറിയാതെ. നീ ഇതൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ. ഇതൊക്കെ എപ്പോളാണ്. പോരട്ടെ സംഭവം……

  കിച്ചൻ :- നിങ്ങളൊക്കെ വിചാരിക്കുമ്പോലെ പ്രണയം ആണോ അതോ വെറും അറ്ററാക്ഷൻ ആണോ അങ്ങനൊന്നും അറിയില്ലെടാ.

ആൽബി :-അതെന്തെലും ആകട്ടെ നീ പറയു….

കിച്ചൻ :- പറയാം, അടങ്ങടെ ഒന്ന്.

       നമ്മൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ. Second year വെക്കേഷന് ഞാൻ രണ്ടുമാസം എന്റെ അപ്പച്ചിയുടെ വീട്ടിൽ പോയത് നിങ്ങൾ ഓർക്കുന്നുണ്ടോ.അപ്പച്ചിക്ക് ഒരു മോനും മോളും ആണ്. മോളുടെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളുണ്ട്.  അവിടെ ചേട്ടന്റെ കല്യാണം പ്രമാണിച്ചു പോയതാണെങ്കിലും ചേച്ചിയുടെ വീട്ടിലും നിൽക്കാൻ പോയി. അപ്പച്ചിയുടെ മോള് കല്യാണം ഒക്കെ കഴിഞ്ഞു അവരുടെ വീട്ടീന്ന് കുറെ ദൂരെയാണ് താമസിക്കുന്നത്.

     അതൊരു നാട്ടിൻപുറം ആയിരുന്നു, ചുറ്റും കുളവും കനാലുകളും., പ്രകൃതിയുടെ പച്ചപ്പും ഒക്കെയായി വളരെ മനോഹരമായ സ്ഥലം. ഒരിക്കൽ പോയവരാരും മറക്കില്ല അവിടം അത്ര മനോഹരം.

        ഞാൻ ചേച്ചിയുടെ വീട്ടിലെത്തി. വൈകിട്ടായപ്പോൾ അവരോടൊപ്പം അവരുടെ പറമ്പിൽ കൂടെപോയി. ഒരു ചെറിയ കൈത്തോടിന്റെ വരമ്പത്തൂടെ വേണം പോകാൻ.

അതിന്റെ മറുസൈഡ് ഒരു വീടുണ്ട് അതിനു ചുറ്റും മതിലും ഉണ്ട്. ഞങ്ങൾ അതിലൂടെ പോകുമ്പോൾ ചേച്ചി ആരെയോ വിളിക്കുന്നുണ്ട്  

          “അമ്മൂ…… ഡി അമ്മൂസെ

  ” എന്തോ…

“അമ്മയോട് നാളെ മുതൽ രണ്ടു ഗ്ലാസ്‌ പാല് കൂടുതൽ പറഞ്ഞേക്ക്…. “

“ശെരി ചേച്ചി…….

   അതുകേട്ടു ഞാനും ഉടനെ ആ ശബ്ദത്തെ കളിയാക്കി കൊണ്ട് “ശെരി ചേച്ചി……

 എന്നു പറഞ്ഞു. അവിടന്ന് മറുപടി ഒന്നും വന്നില്ല…

    ഞങ്ങൾ  പറമ്പിൽ എത്തിയപ്പോൾ ചേച്ചിടെ ഹസ്ബൻഡ് അനിയേട്ടൻ അവിടുണ്ടായിരുന്നു.

  “പിള്ളേരു എന്തിയെടി. “

“അവര് വരുന്നില്ലെന്ന് പറഞ്ഞു. “

ചേച്ചിക്ക് രണ്ടു പെൺകുട്ടികളാണ്  കർത്തുവും, കുഞ്ഞിയും…..

കാർത്തിക്ക് ആറു വയസു കുഞ്ഞിക്കു മൂന്ന്. രണ്ടും നല്ല കുറുമ്പാണ്…. 

      ” അമ്മു വീട്ടിലില്ലേ. അല്ലെങ്കിൽ ഇവിടെ എത്താനുള്ള സമയം കഴിഞ്ഞല്ലോ. “

   “അവള് വീട്ടിലുണ്ട് പക്ഷെ മൂഡ് ശെരിയല്ലന്നു തോന്നുന്നു, ഞാൻ പാല് രണ്ടു ഗ്ലാസ്‌ കൂടുതൽ വേണം എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞ മറുപടിക്കു കിച്ചൻ കളിയാക്കി അതുപോലെ പറഞ്ഞു. അവളുടെ സ്വഭാവം വച്ചു മിണ്ടാതിരിക്കേണ്ടതല്ല. എന്താണാവോ അങ്ങോട്ട് പോകുമ്പോ വീട്ടിൽ കേറി നോക്കാം……

     ഞാൻ അവരുടെ സംസാരം ശ്രദ്ധിക്കുവായിരുന്നു അമ്മു കൊള്ളാലോ ആളു.

   ഞാനും അനിയേട്ടനും കൂടി നേരെ വീട്ടിലേക്കു പോയി. ചേച്ചി കുറച്ചു കഴിഞ്ഞാണ് വന്നത്.

  ചേച്ചി വീട്ടിൽ വന്നതും ചേട്ടൻ ചോദിച്ചു അമ്മുന് എന്തു പറ്റി കണ്ടിലാലോ ഇങ്ങോട്ടൊന്നും.

 “ഇങ്ങോട്ട് വരാത്തത് അവൾക്കു എക്സാം ആണ്. പിന്നെ വൈകുന്നേരം അമ്മായിടെ കൈയിൽ നിന്നും തല്ലും വാങ്ങീട്ടിരുപ്പായിരുന്നു കക്ഷി.

    അന്ന് തന്നെ പലപ്പോഴും പലരിൽ നിന്നും ഞാൻ കേട്ട പേര് അമ്മു എന്നായിരുന്നു. അതിൽ നിന്നു തന്നെ അവള് അവർക്കൊക്കെ എത്ര വലുതാണെന്ന് മനസിലായി. അങ്ങനെ എനിക്കും അവളെ കാണാൻ ഒരു മോഹം. അമ്മുസേ……. നീ അത്ര കുറുമ്പിയാണോടി എന്നു മനസ്സിലോർത്തു കൊണ്ട് ഞാൻ ഉറങ്ങി.

     പിറ്റേദിവസം രാവിലെ ഞാൻ എണീറ്റു ചായ കുടിക്കുവായിരുന്നു. അപ്പോളാണ് അനിയേട്ടൻ അങ്ങോട്ട് വന്നത്. ഡി കുറച്ചു കഴിഞ്ഞു പടകളൊക്ക വരും. ഉണ്ണിയുടെ കല്യാണത്തിന് എത്രപേരുണ്ടാകും എന്നൊക്കെ ലിസ്റ്റ് വേണ്ടേ അതിനു. അമ്മു വന്നിലെ ഇന്ന് രാവിലെ ബഹളം കേട്ടില്ല…

    “ഇന്നും നാളേം കൂടെ എക്സാം ഉണ്ട് ഏട്ടാ അതു കഴിഞ്ഞു നോക്കിയാമതി…. ചേച്ചിയാണ് അതു പറഞ്ഞത്. 

   അനിയേട്ടന് രണ്ടു അനിയൻമാരാണ് അതിൽ ഒരാളുടെ കല്യാണം നാളെ ആണ് ഗുരുവായൂർ വച്ചാണ് കല്യാണം. ഒരു ദിവസം കഴിഞ്ഞു റിസപ്ഷൻ വീട്ടിൽ വച്ചു കല്യാണത്തിന് അടുത്ത ബന്ധുക്കൾ മാത്രേ ഉണ്ടാകുള്ളൂ. ഇന്ന് വൈകുന്നേരം തിരിക്കാനാണ് പ്ലാൻ….

       കുറച്ചു കഴിഞ്ഞു മുകളിലത്തെ വീട്ടിൽ നിന്നും പോകുവാണേ എന്നൊരു ശബ്ദം മാത്രം കേട്ടു. അതു അമ്മു ആകും എന്നു ഞാൻ ഊഹിച്ചു. എന്തോ അവളെ കാണാൻ മോഹം കൂടി കൊണ്ടിരുന്നു. എന്താകും ഇവർക്കൊക്കെ അവളോട്‌ ഇത്ര ഇഷ്ടം തോന്നാൻ അതായിരുന്നു എന്റെ ചിന്ത.

    കുറച്ചു കഴിഞ്ഞു അവിടത്തെ പയ്യന്മാര് സെറ്റ് മുഴുവൻ വന്നു പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഞാൻ പെട്ടന്നു തന്നെ അവരിൽ ഒരാളായി മാറി. അവരും അമ്മു വരുന്നില്ല എന്നു പറഞ്ഞു വിഷമത്തിലായിരുന്നു.

      കുറേപ്പേരുണ്ട് അതിൽ അപ്പു, കണ്ണൻ, കുഞ്ഞൻ അങ്ങനെ നീണ്ടുപോകും അവരുടെ ലിസ്റ്റ്. അതിൽ അപ്പുവും ഞാനും നല്ല കമ്പനി ആയി.

     “ഞാൻ അപ്പുനോട് ചോദിച്ചു എടാ ആരാ ഈ അമ്മു, ഞാൻ വന്നത് മുതൽ കേൾക്കാൻ തുടങ്ങിയ പേരാണ്. അത്ര സ്പെഷ്യൽ ആണോ അവൾ.

അപ്പു :-” അത്ര സ്പെഷ്യൽ ആണോന്നോ, അവള് ഇവിടത്തെ എല്ലാം ആണെടാ കുറുമ്പി. ഞങ്ങളോടെല്ലാം ഒറ്റയ്ക്ക് തല്ലുകൂടി നിൽക്കാൻ കഴിവുള്ള ഞങ്ങളുടെ ചുണക്കുട്ടീ. കിച്ചൻ ഇവിടുണ്ടാകും അല്ലോ കുറച്ചു നാൾ അപ്പൊ  മനസിലായിക്കോളും….

    അമ്മുനെ കാണാതെ അന്ന് വൈകുന്നേരം ഞങ്ങളെല്ലാം ഗുരുവായൂർക്കു തിരിച്ചു….

    തുടരും…..

വീണ്ടും ഒരു ചെറിയ തുടര്കഥയുമായി നിങ്ങളുടെ മുന്നിലേക്ക്‌ ഇതാ എത്തുന്നു….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!