Skip to content

നിഴൽപോലെ – 9

nizhalpole malayalam novel

ക്ലാസ്സിൽ എല്ലാ വാലുകളും എനിക്കായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു… ക്ലാസ്സ്‌ തുടങ്ങീട്ട് ഒരു മാസമേ ആയിട്ടുള്ളു എങ്കിലും… ഏറ്റവും അലമ്പ് ക്ലാസ്സാണ് എന്നുള്ള സൽപ്പേര് ഞങ്ങൾ ഇതിനോടകം തന്നേ നേടിയിരുന്നു…

******************************

    മാളൂനെ കോളേജിൽ ഡ്രോപ്പ് ചെയ്തിട്ടു നേരെ ആദിയെ വിളിക്കാൻ റെയിൽവേ സ്റ്റേഷനിലേക്കാണ് പോയത്…

     ട്രെയിൻ ഇറങ്ങി നടന്നു വരുന്ന അവന്റെ രൂപം കണ്ടു ആകെ വല്ലാണ്ടായിപ്പോയി..

        അവന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി…

  എന്തു കോലവാണ് ആദി ഇത്… നിനക്ക് അവിടെ ബാർബർ ഷോപ്പ് ഒന്നും ഇല്ലേ..

   അവന്റെ മുഖത്തുള്ള വാടിയ ചിരി എന്റെ നെഞ്ചിനെ വല്ലാതെ നോവിച്ചു…  ഞങ്ങൾ മൂന്നുപേരും കൂടി കഴിഞ്ഞാൽ കളിയും ചിരിയും ആയി ഒരു ലോകം ഒരുക്കും അവൻ. എപ്പോഴും ആക്ടിവായി എന്തേലും സംസാരിച്ചോണ്ടിരിക്കും. ആ അവനാണ് ഒന്നും മിണ്ടാതെ….

   എന്താ ആദി ഇത് നീ ഇപ്പോഴും അതൊക്കെ ഓർത്തു വിഷമിക്കല്ലേ… ചില നഷ്ടങ്ങൾ ജീവിതത്തിൽ അതിന്റെതായ സമയത്തു നടക്കും. നമ്മൾ വിചാരിക്കുന്നതൊന്നും ആകില്ല ജീവിതത്തിൽ നടക്കുന്നത് പലതും …

   എന്റെ കാര്യം നിനക്കറിയില്ലേ അമ്മയും അച്ഛനും പോയപ്പോൾ ആദ്യം ആകെ ഒരു പകപ്പായിരുന്നു… ന്റെ മാളൂട്ടിക്ക് വെറും പത്തു വയസ് കഴിഞ്ഞതേ ഉള്ളൂ… അവളെയും കൊണ്ട് ഒരു പതിനാലുകാരൻ എന്തു ചെയ്യാനാ…. എന്റെ മാളു ആകെ തകർന്നുപോയി പിന്നെ ഞാൻ അവൾക്കു വേണ്ടിയാ ജീവിച്ചത് തന്നെ. നിനക്കറിയല്ലോ എല്ലാം.. എല്ലാം വിധിയാണ് പോട്ടെ…

  അജുന്റെ വാക്കുകൾക്ക് എന്റെ പക്കൽ ഉത്തരം ഇല്ലായിരുന്നു. ശരിയാണ് അവൻ പറഞ്ഞത്. അവൻ ജീവിതം ഒരുപാട് കണ്ടതാണ്, അറിഞ്ഞതാണ്…

    “ഓപ്പയെ കാണുമ്പോളാണ് അജു ആകെ ഒരു വിഷമം…

   ഒന്നുല്ലടാ വിധിയെ തടുക്കാൻ നമ്മൾ മനുഷ്യർ അശ്കതരല്ലേ.ഒപ്പയ്ക്ക് ദൈവം എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കും … അതൊക്കെ വിടു… ഇന്ന് നീ ക്ലാസിനു കേറുന്നില്ലലോ…

ഇല്ല അജു ആകെ ഷീണിച്ചു. നാളെ മുതൽ ക്ലാസിനു കേറാം…

 ആദ്യം നമുക്ക് കോളേജിൽ പോയി അഡ്മിഷൻ ഡോക്യുമെന്റ് സബ്‌മിറ്റ് ചെയ്യാം…. എന്നിട്ട് നേരെ ബാർബർഷോപ്പിൽ പോയി നിന്ന ഒന്ന് മനുഷ്യ കോലത്തിൽ ആക്കാം എന്നിട്ട് വീട്ടിലോട്ടു വിടാം… ഞങ്ങളുടെ കോമ്പൗണ്ടിൽ തന്നെയാ നിന്റെ റൂം. ഞങ്ങൾ വീടടുത്ത ഹൌസ് ഓണർ പെയിങ് ഗസ്റ്റ് ആയിട്ട് അവരുടെ വീട്ടിൽ താമസിക്കാൻ അനുവദിച്ചിട്ടുണ്ട് നിന്നെ… അതോണ്ടാ ജിത്തൂന് ഒരു സമാദാനം..

   അജുന്റെ ഒപ്പം കോളേജിൽ എത്തുമ്പോൾ ഞാനും എന്റെ മനസിനെ പാകപ്പെടുത്തുകയ്യായിരുന്നു എന്റെ വിഷമങ്ങളെ മറക്കാൻ…

   ഓഫീസിൽ പോയി അഡ്മിഷൻ  ഡോക്യൂമെന്റസ് സബ്‌മിറ്റു ചെയ്തു… ക്ലാസ്സ്‌ തുടങ്ങിയിട്ട് ഒരു മാസം ആയതുകൊണ്ട് നാളെ തന്നേ ക്ലാസ്സിൽ കേറണം എന്നു ഓഫീസിൽ നിന്നും അറിയിച്ചു…

  അവിടത്തെ ഫോർമാലിറ്റി ഒക്കെ കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് അജു പറഞ്ഞത് ഡിഗ്രി ക്ലാസ്സിന്റെ ബിൽഡിങ്ങിൽ പോകണം അവന്റെ അനിയത്തിയുടെ ഡാൻസ് ഉണ്ടന്നു…

    “എന്നെ ഓഡിറ്ററിയത്തിന്റ പുറത്തു നിർത്തിയിട്ടു അവൻ എവിടേയ്‌ക്കോ പോയി…

 ************************************

     ആദിയെ ഓഡിറ്റോറിയത്തിന് പുറത്തു നിർത്തിയിട്ടു നേരെ മാളൂന്റെ അടുത്തേക്ക് പോയി… കുഞ്ഞിലേ മുതൽ ഉള്ള ശീലം ആണ് ഡാൻസിന്റ കോസ്റ്റും ഇട്ടു കഴിഞ്ഞാലും ചിലങ്ക കെട്ടി കൊടുക്കാൻ ഞാൻ വേണം അത് കഴിഞ്ഞു എന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങീട്ടെ സ്റ്റേജിൽ കേറുള്ളു. എന്റെ അനുഗ്രഹം വാങ്ങുമ്പോൾ അച്ഛനും അമ്മയും കൂടെ ഉണ്ടന്ന അവൾ പറയാറ്…

  “മാളൂട്ടി.. സമയം ആകുന്നു പെട്ടന്നു ചിലങ്ക എടുക്കു…

  “എവിടായിരുന്നു ഏട്ടാ ഇത്. എത്ര വിഷമിച്ചുന്നറിയോ ഞാൻ… ഒരു നിമിഷം വരില്ലെന്ന് കരുതി. എങ്കിൽ ഇന്ന് ഞാൻ സ്റ്റേജിൽ കേറി കുളം ആക്കിയേനെ…

   “ഉവ്വ എവിടെപ്പോയാലും ഞാൻ ഉണ്ടാവണം എന്നുണ്ടോ മാളു… ഈ ശീലം ഒക്കെ മാറ്റാൻ സമയം ആയിട്ടോ…

  “ഓഹ്ഹ്…

   കാലിൽ ചിലങ്ക കെട്ടി കഴിഞ്ഞ് കുറുമ്പൊടെ എന്നെ നോക്കി ഗോഷ്ടി കാണിച്ചിട്ട് പോകുന്ന അവളെ നോക്കി ചിരിയോടെ വിളിച്ചു പറഞ്ഞു…

 ഞാൻ സ്റ്റേജിന്റ മുൻപിൽ ഉണ്ടാവും ട്ടോ…

  “ഹോ ഈ അജു ഇതെവിടെ പോയി കിടക്കുവാ… വിശന്നിട്ടണേ വയറു കത്തുന്ന പോലെ….

     ഓഡിറ്ററിയത്തിന്റെ ജന്നൽ അരികിൽ അജുവിനെയും നോക്കി നിൽക്കുമ്പോളാണ്… അന്നൗൺസ്‌ കേട്ടത്..

   നെക്സ്റ്റ് പെർഫോർമർ ഓൺ ദി  സ്റ്റേജ് മിസ്സ്‌.  വൈഗ നന്ദ…..

     വൈഗ നന്ദ.. എന്തിനുവേണ്ടിയോ ചുണ്ടുകൾ വീണ്ടും ആ പേര് പറഞ്ഞു നോക്കി… നല്ല പേര്….

     സ്റ്റേജിലായി ക്ലാസ്സിക്കൽ ഡാൻസിന്റ വേഷത്തിൽ ഒരു കുട്ടി വന്നു നിന്നു…..

   ദേവാസുരത്തിലെ രേവതി തകർത്താടിയ ഡാൻസിന്റെ ഈരടികൾ അവിടെ മുഴങ്ങി കേട്ടു….

   അംഗോപാംഗം സ്വരമുഖരം.. ദ്രുദചലനം

ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ്

ഗോപികാരമണരൂപമേ നെഞ്ചിലുണരൂ

അഭിനവ സഭയിതിൽ നൊന്തുപാടുമീ ശ്യാമകന്യയിൽ കനിയൂ

അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും

അംഗോപാംഗം സ്വരമുഖരം

മനസ്സിന്റെ നിർവ്വേദമുഖരാഗമേ

അറിയാതെ നീ മാറി ഗാന്ധാരമായ്

സനിസഗസഗ സനിസമഗമ ഗമധ

സനിസഗസഗ സനിസമഗമ ഗമധ

സനിധ നിധമ ഗമധസനി

ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം നീ

നീചജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ

മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്

ഇരുളിലിവിടെയിടറവേ (മനസ്സിൽ)

അംഗോപാംഗം സ്വരമുഖരം

തെളിയാതെ പൊലിയുന്ന തിരിനാളമേ

നിള പോലെ വരളുന്ന മമമോഹമേ

സനിസഗസഗ സനിസമഗമ ഗമധ

സനിസഗസഗ സനിസമഗമ ഗമധ

സനിധ നിധമ ഗമധസനി

സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെൻ

കാതിലാരിന്നു ചൊല്ലിയാർക്കുന്നു ശാപകീർത്തനങ്ങൾ

മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്

ഇരുളിലിവിടെയിടറവേ (മനസ്സിൽ)

അംഗോപാംഗം സ്വരമുഖരം

സനിസഗസനിസ സനിസഗസനിസ

സനിസഗസനിസ ഗമമമമമ

ഗമധനിധമധ ഗമധനിധമധ

ഗമധനിധമധ ധനിനിനിസ

സനിസരിസ സനിസരിസ സനിസരിസ സസ

സനിസഗഗ സനിസഗഗ സനിസഗഗ ഗഗ

സനിസമമ മമ സനിസഗഗ ഗഗ

സരീ രിഗാ ഗമാ…

        ആ പാട്ടു കഴിയുന്നത് വരെയും ചുറ്റുപാടുകൾ ഞാൻ മറന്നുപോയി… അവളുടെ നടനത്തിന്റെയും മെയ്‌വഴക്കത്തിന്റെയും ചാരുതയിൽ ഞാൻ സ്വയം മറന്നു നിന്നുപോയി…. അവളുടെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ വർണ്ണനാധീതമായിരുന്നു… അവളൊരു അസാമാന്യ പ്രതിഭയാണെന്നു എനിക്ക് നിസംശയം പറയാൻ കഴിയും. അത്ര ഭംഗിയായിരുന്നു മുദ്രയും, ഭാവവും ഒക്കെ..

   കൂത്തമ്പലത്തിൽ അമ്മയുടെയും ഓപ്പയുടെയും നൃത്തം കണ്ടു വളർന്ന എനിക്ക് നൃത്തം എന്റെ  പ്രാണൻ തന്നെയായിരുന്നു .. “വൈഗനന്ദ ” ആ പേര് എന്റെ ഹൃദയത്തിൽ എവിടെയോ പതിഞ്ഞിരുന്നു..

   അജു വന്നു തട്ടിയപ്പോളാണ് ബോധത്തിലേക്ക് വന്നത്…

  നീ ഏതു ലോകത്താണ് ന്റെ ആദി. ഞാൻ എത്ര വിളി വിളിച്ചുന്നറിയോ…

  ഞാൻ അത് പ്രോഗ്രാം കണ്ടോണ്ടിരിക്കുവാരുന്നു… അത് പറയുമ്പോൾ സ്റ്റേജിൽ വേറെ ഏതോ ഒരു കുട്ടിയുടെ പെർഫോമൻസ് പകുതി എത്തിയിരുന്നു….

   ആ വാ പോകാം നിനക്ക് വിശക്കുന്നില്ലേ…

  “അയ്യോ ന്റെ അജു വിശക്കുന്നുണ്ടോന്നോ ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട്….

   “അവനേം കൊണ്ട് ആദ്യം വീട്ടിലേക്കാണ് പോയത്. മുത്തശ്ശി ഫുഡ്‌ ഒക്കെ റെഡിയാക്കിയിരുന്നു… അവിടെ നിന്നും ഫുഡ്‌ ഒക്കെ കഴിച്ചിട്ട് അവനെ ഹൗസ് ഓണറുടെ വീട്ടിലേക്കു കൊണ്ട് പോയി ..

   “നിനക്ക് റൂം ഇഷ്ടായോ ആദി…

   ആ നല്ല ഒതുക്കം ഉണ്ട്… പിന്നെ എത്ര ഇഷ്ടായില്ലേലും നീ അടുത്തുണ്ടല്ലോ….

  “ഓഹ് പതപ്പീര്..   വരവ് വച്ചിണ്ട് ട്ടോ..

   ഒന്ന് പോടാ കോപ്പേ. നിന്നെ സോപ്പിട്ടു വേണോല്ലോ നിന്റെ പെങ്ങളെ കെട്ടാൻ…

   “ഹൈസ് അത് നല്ലൊരു ഐഡിയ ആണല്ലോ ആദിയെ… അവളാകുമ്പോ നിന്റെ അഹങ്കാരം തീർന്നുകിട്ടും… എന്തേ നോക്കുന്നുണ്ടോ….

   “അയ്യടാ ബെസ്റ്റ് ആങ്ങള…

  അതേടാ ബെസ്റ്റ് ആങ്ങള തന്നെയാണ് എന്താടാ നിനക്കൊരു കുഴപ്പം. ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ നിന്നെ ആകുമ്പോൾ  എനിക്ക് നല്ലപോലെ അറിയാം.പിന്നെ ഞാൻ എന്തിനാ പേടിക്കണേ.അറിയാത്ത ഒരാൾക്ക് അവളെ കൈപിടിച്ച് കൊടുക്കുന്നതിലും നല്ലതല്ലേ നിനക്ക് അവളെ കെട്ടിച്ചു തരുന്നത്… പക്ഷെ പ്രശ്നം അതൊന്നും അല്ല എന്റെ ആദിയെ,  ആ കുരിപ്പു വീഴില്ല… ങ്ങാ അത് പോട്ടെ…. നിനക്ക് ആഹാരം വീട്ടിൽ നിന്നാണുട്ടോ  എന്നും,  അതിനു എതിര് നിൽക്കണ്ട…

     അജു അത് പറയുമ്പോളൊക്കെയും വൈഗനന്ദ എന്ന പേരും അവളുടെ നൃത്തവും ആയിരുന്നു മനസ്സിൽ…

   ഇതുവരെ ജീവിതത്തിൽ അറിഞ്ഞിട്ടില്ലാത്ത എന്തോ ഒരു അനുഭൂതി ആദ്യമായി എന്നെ തഴുകാൻ തുടങ്ങി…

    അവളുടെ മുഖം എന്റെ മനസ്സിൽ ഇല്ല. എന്നാൽപോലും ഞാൻ അവളിൽ ആകൃഷ്ടയായിരിക്കുന്നു…

   “ആദി നീ ഈ ലോകത്തു ഒന്നും ഇല്ലേ. എന്തു  ആലോചിച്ചു ഇരിക്കുവാ. ഞാൻ പറഞ്ഞത് വല്ലതും കേട്ടോ നീയു ….

  “ഹേയ് ഒന്നുല്ലടാ.. അതും പറഞ്ഞു അവനെ നോക്കി കണ്ണു ഇറുക്കി കാണിച്ചു….

    ശെരി നീ ഉറങ്ങുന്നേ ഉറങ്ങിക്കോ…. എനിക്ക് കുറച്ചു കഴിഞ്ഞു മാളൂനെ വിളിക്കാൻ  പോണം…

    ഓഹ് ആയിക്കോട്ടെ… ടാ അജു വൈകുന്നേരം നമുക്കൊന്ന് പുറത്തു പോകാം എനിക്ക് കുറച്ചു സാധനങ്ങൾ വേടിക്കാൻ ഉണ്ട്…

   അതിനെന്താ പോവാല്ലോ…. പോകുമ്പോ മുടിയൊക്കെ വെട്ടി അടിപൊളിയാകാം എന്തേ. ഇപ്പൊ നീ കിടന്നോ ട്ടോ… നീ ഒന്നു ഉറങ്ങി എണീറ്റിട്ടൊക്കെ നമുക്ക് പോവാം. 

 അജു പോയി കഴിഞ്ഞു അമ്മയെയും ഒപ്പയെയും വിളിച്ചു, ജിത്തുവിനെയും വിളിച്ചു വിശേഷങ്ങൾ പറഞ്ഞിട്ട്… ഉറക്കത്തിലേക്കു വഴുതി വീണു…. അതുവരെയും മനസ്സിൽ ഇടയ്ക്കിടെ വൈഗ നന്ദ എന്ന പേരും അവളുടെ നൃത്തവും മനസ്സിൽ കടന്നു വന്നു…. മനസ്സിൽ ഇരുന്നു ആരോ പറയുന്നുണ്ടായിരുന്നു അവളാണ് എന്റെ പാതിയെന്ന്.. അവളിൽ നിന്നും ഒരു മടക്കം എനിക്കില്ലന്നു..

*****************************************

    കോളേജിൽ പാർക്കിംഗ് ഏരിയയിൽ മാളൂനെ നോക്കി നിൽക്കുമ്പോൾ ദേഷ്യം വരുന്നുണ്ടായിരുന്നു…

  അവളുടെ സ്ഥിരം ഏർപ്പാടാണ് പിള്ളേരുടെ കൂടെ കത്തി അടിച്ചോണ്ടു നിൽക്കും… എത്ര പറഞ്ഞാലും മനസിലാവില്ല…

    “എന്താണ് അർജ്ജുന മഹാരാജാവിനു ഇത്രയും ഗൗരവം…

   “നിന്നോട് എത്രവട്ടം  പറഞ്ഞിട്ടുണ്ട് മാളു,  ഞാൻ വന്നാൽ ഉടനെ പിള്ളേരോടുള്ള സംസാരം നിർത്തിയിട്ടു വരണം എന്നു.. മണിക്കൂർ ഒന്നായി ഞാൻ ഇവിടെ നില്ക്കാൻ തുടങ്ങീട്ട്…. നീ എന്നെ കണ്ടതല്ലേ… എനിക്ക് പോയിട്ട് വേറെ പണി ഉണ്ട്..

  “സോറി.. സോറി ന്റെ കണ്ണേട്ടനല്ലേ പിണങ്ങല്ലേ… അവരോട് സംസാരിച്ചു നിന്നുപോയതാ..

  ആ ഇന്നുടെ അല്ലേ ഉള്ളൂ. നാളെ മുതൽ നീ ബസിൽ വന്നാതി. എന്റെ കൂടെ ആദി ഉണ്ട്…

  ഓഹ് ആ പിശാച് വന്നുടനെ എന്റെ കഞ്ഞിയിൽ പാറ്റ ഇട്ടോ..

  “ടി.. ടി.. നിന്റെ വിളച്ചിലും കൊണ്ട് അവന്റെ അടുത്തേക്ക് പോകണ്ടാട്ടോ…

  ഓഹ്… കൂട്ടുകാരൻ വന്നപ്പോ എന്നെ കളഞ്ഞതല്ലേ, കണ്ണേട്ടൻ എന്നോട് മിണ്ടാൻ വരണ്ട .

   “അങ്ങനെ അല്ല വാവേ. അവൻ ഇവിടെ ആദ്യായിട്ടല്ലേ. അവനു ഇവിടെ ഒന്നും പരിജയം ഇല്ലാലോ…. അതല്ലേ ഏട്ടൻ അങ്ങനെ പറഞ്ഞെ… മാളൂട്ടിക്ക് വണ്ടി എടുത്തു തരാം. ലൈസൻസ് കിട്ടിക്കോട്ടെ…

   “സത്യം… ശരിക്കും എടുത്തു തരോ… അപ്പൊ മുത്തശ്ശിയോ… മുത്തശ്ശി എങ്ങനെ സമ്മതിക്കും…

  അതൊക്കെ നമുക്ക് സമ്മതിപ്പിക്കാം.. നീ ഇപ്പൊ ചെന്നു പറഞ്ഞു കുളം ആക്കണ്ട. എന്തായാലും അടുത്തമാസം ലൈസൻസ് ടെസ്റ്റ്‌ കഴിയട്ടെ…

  എന്ന പിന്നെ വണ്ടി എടുത്തോ ബസ് എങ്കിൽ ബസ്. ആ വ്യാധി കാരണം എനിക്ക് അങ്ങനെ എങ്കിലും ഉപകാരം ഉണ്ടാവട്ടെ…

   ടി…..

  ഈ.. വ്യാധി അല്ല അല്ലേ, ആദി….

   ***********************************

   ഉറങ്ങി എണീറ്റപ്പോ അഞ്ചു മണി ആയി… റെഡി ആയി നേരെ അജുന്റെ അടുത്തേക്ക് പോയി. മുത്തശ്ശി എന്നെ കണ്ടതും ചായയും പലഹാരങ്ങളും തന്നു.

  ചായ കുടിച്ചു കഴിയാറായപ്പോളേക്കും അജു റെഡി ആയി വന്നു… ഞങ്ങൾ പുറത്തേക്കു പോകാൻ ഇറങ്ങി…

    “പുറത്തേക്ക് നടക്കുന്നതിനിടയിൽ അജുവിനോടായി ചോദിച്ചു..

   നിന്റെ അനിയത്തി എവിടെ പോയി വന്നിട്ട് ഇതുവരെ കണ്ടില്ലല്ലോ….

  അവൾ അമ്പലത്തിൽ പോയി ആദി…

**************************************

   ദിവസങ്ങൾ കടന്നു പോയി… കോളേജും ക്യാമ്പസും എനിക്ക് ഒരുപാട് ഇഷ്ടായി… ഇതിനിടയിൽ പല സ്ഥലങ്ങളിൽ നിന്നും വൈഗ എന്നുള്ള പേര് കേട്ടെങ്കിലും ഒരിക്കൽ പോലും ആളെ കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായില്ല…

അവള് ആ കോളേജിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആണെന്നു ഇതിനോടകം എനിക്ക് മനസിലായി..

  അജുന്റെ വീട്ടിൽ മുത്തശ്ശിക്ക് ഞാൻ അജുനെ പോലെ ആയിരുന്നു. അതുകൊണ്ട് തന്നെ വീട് വിട്ടു വന്ന വിഷമം പെട്ടന്നു തന്നേ മാറികിട്ടി …

  അജുവിന് ഒരു അനിയത്തി ഉള്ളത് കൊണ്ട് തന്നേ അങ്ങോട്ടുള്ള പോക്ക് കഴിവതും ഞാൻ ഒഴിവാക്കി. ഞാൻ കാരണം അവൾക്കൊരു പേര് ദോഷം ഉണ്ടാവരുതെന്നു എനിക്ക് നിർബന്ധം ഉണ്ടായിരുന്നു…. അഥവാ അവിടെ പോയാലും ഉമ്മറപ്പടി കഴിഞ്ഞു അകത്തേക്ക് കേറാറില്ലായിരുന്നു….

  ” വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും വൈഗനന്ദയേ എന്റെ നന്ദുട്ടിയെ കാണാൻ ഇതുവരെ കഴിഞ്ഞില്ല… അവളെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾക്ക് നിറങ്ങൾ ഏറി വന്നു. എന്തുകൊണ്ടോ അജുവിനോടും ജിത്തുവീനോടും  ഒന്നും പറയാൻ തോന്നിയില്ല.. അവൾ എന്റെ മാത്രം സ്വകാര്യ സന്തോഷം ആയിരുന്നു…

  അജുവിന്റ അനിയത്തിയേയും ഞാൻ പരിചയപെട്ടിരുന്നില്ല. ഒരു മിന്നായം പോലെ പലപ്പോഴും കണ്ടിട്ടുങ്കിലും അവളിൽ ശ്രദ്ധിക്കാൻ ഞാൻ തുനിഞ്ഞിരുന്നില്ല…

   ഒരു അവധി ദിവസം അജുവുമായി വീട്ടിലെ ചെറിയ പൂന്തോട്ടത്തിൽ ഇരുന്നു സംസാരിക്കുമ്പോളാണ് രണ്ടു ബൈക്ക് കളിലായി നാലുപേര് അങ്ങോട്ട് വന്നത്…

   അവരെ കണ്ടതും അജു എണീറ്റു അവരുടെ അടുത്തേക് നടന്നു..

അവനോടൊപ്പം ഞാനും..

  “എന്താണ് പാണ്ടവർ ഇവിടെ അഞ്ചാമിയെ തപ്പി ഉള്ള വരവാണോ…

  എന്റെ നോട്ടം കണ്ടാവും അവൻ എന്നോട് ആയി പറഞ്ഞു.. ഇതാണ് നമ്മുടെ കോളേജിലെ പാണ്ഡവ ടീംസ്… ഇതിൽ പെണ്ണുങ്ങളെ കണ്ടു നീ അന്തം വിടണ്ട… ഈ രണ്ടു ചെക്കന്മാരെകാൾ തലതെറിച്ചതാ ഇവിടെ ഉള്ളതിനെയും ചേർത്തു മൂന്നു പെണ്ണുങ്ങൾ…

   അവരോടൊപ്പം ഞാനും ചിരിച്ചു… ഞാൻ കേട്ടിട്ടുണ്ട് ഇവരുടെ ഗാങ്ങിന്റെ പേര്….

   അജുവേട്ട വൈഗ ഇല്ലേ… കൂട്ടത്തിൽ ഒരു പെൺകുട്ടി അജുവിനോട് ചോദിക്കുന്നത് മാത്രേ ഞാൻ കേട്ടുള്ളു വേറെ ഒന്നും എന്റെ മനസ് അറിയുന്നുണ്ടായിരുന്നില്ല.. വൈഗ എന്ന പേര് മാത്രം…

  അവൾ അകത്തുണ്ട് നിങ്ങൾ അകത്തേക്ക് കേറിക്കോ…

“ടാ നീ ഇത് എന്തു ഓർത്തു നിൽക്കുവാ…

 അജു… ആരാ.. ആരാ ഈ വൈഗ…

 അവനോടു അത് ചോദിക്കുമ്പോൾ എന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു..

  “ങേ എന്താടാ ആദി നിനക്ക് പെട്ടന്ന് പറ്റിയത് … മാളുന്റെ പേരാണ് വൈഗ.. വൈഗനന്ദ…..

     അവള് ഡാൻസർ ആണോ അജു ….

 ആണോന്നോ അവളല്ലേ കോളേജിലെ സ്റ്റാർ…..

  പിന്നെ അവൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല… എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു…. എന്റെ സ്വപ്നത്തിനെ. എന്റെ പ്രണയത്തെ… അടുത്തുണ്ടായിട്ടും അറിയാതെ പോയ കസ്തൂരിയെ ഓർത്തു ആദ്യമായി എന്റെ മനസു വേദനിച്ചു…..

     തുടരും….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!