Skip to content

നിഴൽപോലെ – 15

nizhalpole malayalam novel

ചുമരിൽ തട്ടി നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ പേടി കൊണ്ട് വിടർന്നിരുന്നു…

   അത് കണ്ടപ്പോൾ അവളെ ഒന്ന് കൂടി പേടിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. പതിയെ അവളുടെ മുഖത്തിനടുത്തേക്ക് മുഖം ചേർക്കാൻ പോയതും അവളുടെ കൈ എന്റെ കവിളിൽ പതിഞ്ഞതും… ഒരുമിച്ചായിരുന്നു….

   “ഒരു നിമിഷത്തേക്ക് ഞാൻ തരിച്ചു പോയിരുന്നു. പെട്ടന്ന് അവളുടെ ഭാഗത്തുന്നു അങ്ങനെ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല… അവളെ നോക്കാതെ അവിടെ നിന്നും ഇറങ്ങി പോകുമ്പോൾ എന്റെ മനസ്  അപമാനത്തിന്റെ പടികൾ കേറുന്നുണ്ടായിരുന്നു…. നേരെ പോയി ബൈക്കിലായി ഇരുന്നു…

     അവള് അറിഞ്ഞോണ്ട് ചെയ്തതായിരിക്കില്ല എന്നു ഉറപ്പായിരുന്നിട്ടും, തെറ്റു എന്റെ ഭാഗത്തായിരുന്നിട്ടും കൂടി  മനസു അത്‌ അംഗീകരിക്കാൻ  മടി കാണിച്ചു…

    “ദേവേട്ടനെ അറിയാതെ അടിച്ചു പോയതാണ് … എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ അറിയാണ്ട് പറ്റിപോയതാണ്  … പെട്ടന്നു ദേവേട്ടൻ ഇറങ്ങിപോയപ്പോളാണ് എന്താണ് ചെയ്തതെന്ന ബോധം വന്നത്… നിന്നിടത്തു നിന്നും അനങ്ങാൻ കഴിയാത്ത വിധം ഞാൻ ആശക്തയായിരുന്നു… ബൈക്കിന്റെ ഹോൺ ഉറക്കെ മുഴങ്ങി കൊണ്ടിരുന്നപ്പോൾ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ട് വാതിലുകൾ പൂട്ടി പുറത്തേക്കു ഇറങ്ങി..

   ബൈക്കിനടുത്തായി ചെന്നു ഹാൻഡിലിൽ പിടിച്ചുകൊണ്ട്  ദേവേട്ടനോട് സംസാരിക്കാൻ ശ്രമിച്ചു…

   ദേവേട്ടാ ഞാൻ… ഞാൻ അറിയാണ്ട്…

ഞാൻ പറയും തോറും ആക്‌സിലേറ്ററിന്റെ ശബ്ദം കൂടി കൊണ്ടിരുന്നു….

     ഇനിയൊന്നും  പറഞ്ഞിട്ട് കാര്യം ഇല്ലെന്നു മനസിലായപ്പോൾ  ഒന്നും പറയാൻ കഴിയാതെ ബൈക്കിനു പിന്നിൽ കേറുമ്പോൾ കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങിയിരുന്നു.. സ്നേഹത്തിന് ഇത്രയേറെ വേദന ഉണ്ടായിരുന്നോ.. ബൈക്ക് എന്റെ മനസിനെക്കാളും വേഗത്തിൽ ബൈക്ക് പറക്കുകയാണെന്ന് തോന്നി…. പേടി തോന്നിയിട്ടും ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു ഇറുക്കി  പിടിച്ചുകൊണ്ടിരുന്നു…

    കോളേജിന്റെ ഗേറ്റിന്റെ മുൻപിൽ ബൈക്ക് കൊണ്ട് നിർത്തുമ്പോൾ എനിക്ക് ഒന്നും മനസിലായില്ല….കുറച്ചു കഴിഞ്ഞും ഞാൻ ഇറങ്ങുന്നില്ലന്നു കണ്ടാകും ദേവേട്ടൻ ആക്‌സിലേറ്റർ കൂട്ടി കൊണ്ടിരുന്നു. അതെനിക്ക് ഇറങ്ങാനുള്ള സിഗ്നൽ ആണെന്ന് മനസിലായപ്പോൾ പതിയെ ഇറങ്ങി.ഞാൻ എന്തെങ്കിലും ചോദിക്കാൻ തുടങ്ങും മുൻപ് തന്നെ ദേവേട്ടൻ വണ്ടി സ്റ്റാർട്ടാക്കി തിരികെ പോയിരുന്നു…

   പിടയ്ക്കുന്ന നെഞ്ചോടു കൂടി കോളേജ് ഗേറ്റിനകത്തേക്ക് കേറുമ്പോൾ എന്നെ ഒരു വിറയിൽ ബാധിക്കുന്നുന്നുണ്ടായിരുന്നു..  പ്രണയത്തിന്റെ വേദനയുടെ വിറയൽ… അതിന്റെ വേദന എന്റെ  ഹൃദയം തുളച്ചിറങ്ങി ആത്മാവോളം എത്തിയിരുന്നു..

***************************************

      നന്ദുനെ കോളേജിൽ ആക്കിയിട്ടു കോളേജിൽ കേറാതെ തിരികെ റൂമിലേക്ക്‌ തന്നെ വന്നു.. മനസു ആകെ കലങ്ങി മറിഞ്ഞിരുന്നു…. നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കുന്ന നന്ദുവിന്റെ മുഖം ആയിരുന്നു മനസിൽ… പക്ഷെ എന്നാലും അവളോട് സംസാരിക്കാൻ എന്നിലെ ഈഗോ സമ്മതിച്ചിരുന്നില്ല…

  പലതും ഓർത്തു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി.. അജുവിന്റെ വിളികേട്ടാണ് ഉണർന്നത്..

  നീ എന്താ ആദി ഇവിടെ. കോളേജിൽ പോയില്ലേ. മാളു എങ്ങനെയാ പോയെ അവളുടെ പിണക്കം മാറിയില്ലേ..

      അവന്റെ ചോദ്യം കേട്ടു കട്ടിലിൽ എണീറ്റിരുന്നു.. നീ ഇതെന്താടാ ഇത്, പോലീസ്കാര് ചോദ്യം  ചെയ്യുംപോലെ.. നന്ദുനെ  കോളേജിൽ ആക്കിയിട്ടു ഞാൻ ഇങ്ങു പോന്നു അജു. ചെറിയ തലവേദന…

  അയ്യോ എന്താടാ പറ്റിയെ. ആദി വാ എണീക്കു നമുക്ക് ഹോസ്പിറ്റലിൽ പോകാം..

  ഓഹ് നീ ജിത്തൂനെകാളും കഷ്ടം ആണല്ലോടാ… അതിനു വേണ്ടി ഒന്നും ഇല്ല ഇന്നലെ ഉറക്കം ശെരിയായായില്ല…

   അജുനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോളാണ് ഓപ്പയുടെ കാൾ വന്നത്…

  എന്താ ഓപ്പേ ഈ സമയത്തു…

    “ആദി നിനക്ക് ലീവ് കിട്ടുമെങ്കിൽ ഒന്ന് ഇത്രടം വരെ വന്നിട്ട് പോകുവോ.. അമ്മയ്ക്ക് ചെറിയ പനി പോലെ. നിന്നെ ഒന്ന് കണ്ടാൽ കൊള്ളാം എന്നു പറഞ്ഞു…

   ഞാൻ വരാം ഓപ്പേ ഇന്ന് തന്നെ തിരിക്കാം…

    അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്യുമ്പോൾ അജു കാര്യം അറിയാനായി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..

  അമ്മയ്ക്കു ചെറിയ പനി പോലെ എന്നെ ഒന്ന് കാണണം എന്നു.. ഞാൻ ഇന്ന് തന്നെ പോകുവാ. നാളെ വെള്ളിയാഴ്ച അല്ലേ നാളെ കൂടെ കഴിഞ്ഞാൽ ലീവ് അല്ലേ.. രണ്ടു ദിവസം വീട്ടിൽ നിന്നിട്ട് വരാം…

  നീ എന്നെ ഒന്ന് റയിൽവേ സ്റ്റേഷനിൽ ആക്ക്.. ഇപ്പൊ തിരിച്ചാൽ മൂന്നു മണിക്കുള്ള ട്രെയിൻ പിടിക്കാം…

  ആ ശെരി നീ റെഡിയായിക്കോ ഞാൻ ഒന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാം. നിനക്ക് ഒന്നും കഴിക്കണ്ടേ ആദി…

  വേണ്ടടാ ഇപ്പൊ ഒന്നും വേണ്ട വിശപ്പില്ല…

  ഞാനൂടെ വരണോ ആദി നീ ഒക്കെ അല്ലേ.. വേറെ പ്രോബ്ലം ഒന്നുല്ലല്ലോ..

 എനിക്ക് ഒരു കുഴപ്പവും ഇല്ല. നീ പോയി റെഡിയായിക്കെ..

   അജുനെ പറഞ്ഞു വിട്ടിട്ടു,  ബാഗ് പായ്ക്ക് ചെയ്യുമ്പോൾ മനസ്സിൽ രാവിലത്തെ സംഭവം ആയിരുന്നു. ഒരു മാറ്റം എന്തുകൊണ്ടോ  ഞാനും ആഗ്രഹിച്ചിരുന്നു… അവളെ അഭിമുഖീകരിക്കാൻ ഒരു മടി പോലെ. ഞാൻ അവളുടെ മുന്നിൽ ഒരുപാട് ചെറുതായതു പോലെയൊക്കെ ആയിരുന്നു അപ്പോളത്തെ എന്റെ ചിന്തകൾ…

   ബാഗും എടുത്തു മുത്തശ്ശിയോട് യാത്ര പറയാൻ ചെന്നപ്പോളേക്കും മുത്തശ്ശി ഉച്ചയ്ക്കുള്ള ഫുഡൊക്കെ പാർസൽ ആക്കി വച്ചിരുന്നു. യാത്രയും പറഞ്ഞു അജുനോടൊപ്പം ബൈക്കിൽ ഇരിക്കുമ്പോളും എന്റെ നന്ദുവായിരുന്നു മനസിൽ…. അവളോട് ചെയ്തത് തെറ്റായിപോയോ എന്റെ സ്വന്തം എന്നു കരുതിയ കുറച്ചു സ്വാതന്ത്ര്യം എടുത്തത്… അവൾക്കും മനസ്സ് വേദനിച്ചിട്ടുണ്ടാവില്ലേ.. എന്നോട് ദേഷ്യം ആയിട്ടുണ്ടാകുവോ…

     ട്രെയിനിൽ ആദി കേറുമ്പോളും, എന്റെ മനസു അസ്വസ്ഥമായിരുന്നു.ചിന്തകൾ ഞാൻ അറിയാതെ തന്നെ എന്നിൽ ആധിപത്യം സ്ഥാപിച്ചിരുന്നു..  അവന്റെ സീറ്റിൽ ചെന്നു അവന്റെ അടുത്തായി ഇരുന്നു…

  നീ പൊയ്ക്കോ അജു വൈകിക്കണ്ട നന്ദുട്ടിയെ കോളേജിന്നു  വിളിക്കണ്ടേ….

    ആദി സത്യം പറയു എന്തേലും പ്രശ്നം ഉണ്ടോ.. നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നെ. മാളു മിണ്ടീലെ നിന്നോട്..

   ഹേയ് ഒന്നുല്ല അജു അവള് മിണ്ടിയല്ലോ… നീ ടെൻഷൻ ആകണ്ട. എനിക്ക് ഒരു കുഴപ്പവും ഇല്ല. ഞാൻ ഒക്കെ യാണ്… ഞാൻ എത്തിയിട്ട് നിന്നെ വിളിക്കാം..

    ആദിയുടെ ട്രെയിൻ എടുത്തതിനു ശേഷമാണു  അവിടെ നിന്നും ഇറങ്ങിയത്. നേരെ കോളേജിൽ പോയി മാളൂനെ വെയിറ്റ് ചെയ്തു നിന്നു… ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന അവളുടെ മുഖം കണ്ടു എന്റെ മനസ്സ് പിടഞ്ഞു..

  അവളുടെ മുഖം ഒക്കെ കരഞ്ഞത് പോലെ ആകെ വീർത്തിരുന്നു.

   മാളൂട്ടി എന്താ മോളെ പറ്റിയത്… നീ കരഞ്ഞോ……

   ഹേയ് ഒന്നുല്ല കണ്ണേട്ടാ നല്ല തലവേദന…. സഹിക്കാൻ പറ്റുന്നില്ല..

ആം… ഇന്നലെ ഉറങ്ങിയപ്പോൾ ഒത്തിരി വൈകിയില്ലേ അതാകും. ഹോസ്പിറ്റലിൽ പോണോ മോളെ…

   വേണ്ട ഏട്ടാ… കുഴപ്പം ഒന്നുല്ല. ഒന്ന് കിടന്നാൽ മതി മാറും…

   “കണ്ണേട്ടനേയും കൂടെ എന്റെ വിഷമം അറിയിക്കാൻ തോന്നിയില്ല.. എത്രയും പെട്ടന്നു വീടെത്തി ദേവേട്ടനെ കണ്ടാൽ മതിയാരുന്നു എനിക്ക്… ഞാൻ അറിയാതെ ആണേലും എന്തോ തെറ്റു ചെയ്തു എന്ന ചിന്തയായിരുന്നു മനസിൽ…

   വീടെത്തി വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോളും ദേവേട്ടന്റെ അടഞ്ഞു കിടന്ന മുറിയിൽ ആയിരുന്നു നോട്ടം…

 കണ്ണേട്ടൻ അകത്തേക്ക് കേറി പോയിട്ടും അവിടെ നിന്നു പതുങ്ങുന്നതു കണ്ടിട്ടാവും ഏട്ടൻ പുറത്തേക്കു ഇറങ്ങി വന്നത്…

 മാളു നീ എന്തിനാ ഇവിടെ നിന്നു പരുങ്ങുന്നത് അകത്തേക്ക് കേറുന്നില്ലേ…

  അത് ഏട്ടാ ഞാൻ… ദേവേട്ടനെ… ഒന്ന് കണ്ടിട്ട്…

എന്താ മോളെ നീ പറയുന്നേ.. ആദി നാട്ടിൽ പോയല്ലോ നിന്നെ വിളിച്ചു പറഞ്ഞില്ലേ. ഞാൻ കരുതി പറഞ്ഞു കാണും എന്നു.. അവന്റെ അമ്മയ്ക്കു സുഖമില്ലാന്നു ഓപ്പയുടെ ഫോൺ വന്നിരുന്നു….

  കണ്ണേട്ടന്റെ വാക്ക് കേട്ടപ്പോൾ വീണ്ടും കണ്ണുകൾ നിറഞ്ഞുവന്നു. ഏട്ടൻ കാണാതെ അത് മറയ്ക്കാൻ ഞാൻ ശ്രമിച്ചു.  

 സത്യം പറയു മാളു നിങ്ങൾ തമ്മിൽ മിണ്ടിയില്ലേ.. എന്തേലും പ്രശ്നം ഉണ്ടോ…

  ഹേയ് ഒന്നുല്ല കണ്ണേട്ടാ. ഞാൻ ക്ലാസ്സിലാരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു… അതാ… അതാകും..വിളിച്ചിട്ട്  കിട്ടിട്ടുണ്ടാകില്ല. കണ്ണേട്ടന് മുഖം കൊടുക്കാതെ അകത്തേക്ക് കേറുമ്പോൾ എത്രയും പെട്ടന്ന് ഒന്ന് കരഞ്ഞാൽ മതിയെന്നായിരുന്നു മനസ്സിൽ. ഇല്ലങ്കിൽ എന്റെ ഹൃദയം ചിലപ്പോൾ പൊട്ടും എന്നു തോന്നിപോയി..

  മാളു അകത്തേക്ക് കേറിപോയിട്ടും ഞാൻ അവിടെ തന്നെ നിന്നു.അവള് ഒന്നുല്ലന്നു  പറഞ്ഞെങ്കിലും  അവളുടെ മുഖം ഉള്ളിലെ  വിഷമം  വിളിച്ചു പറയുന്നുണ്ടായിരുന്നു…

***************************************

  വേദനിക്കുന്ന ഓർമ്മകൾ ഹൃദയത്തിൽ പേറി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ജിത്തു വണ്ടിയുമായി കാത്തു നിൽപ്പുണ്ടാരുന്നു..

   എന്നെ കണ്ടതും അവൻ ഓടി വന്നു കെട്ടിപിടിച്ചു…

എന്താണ് സാറേ ആകെ ഒരു വിഷമം.. എന്തു പറ്റിയെടാ വൈഗ മിണ്ടിയില്ലേ..

  മിണ്ടി. പക്ഷെ…

  മിണ്ടി.. പക്ഷെയോ അതെന്ത്‌ പക്ഷെ…

 വണ്ടിയിൽ കേറി ഇരുന്നു കൊണ്ട് നടന്നോതൊക്കെ അവനോട് പറയുമ്പോൾ ഒരാശ്വാസം കിട്ടുകയിരുന്നു…

  എന്താ ആദി ഇത്.. നീ തെറ്റു ചെയ്തിട്ടു ആ കൊച്ചിനോട് പിണങ്ങിട്ട്  വന്നിരിക്കുന്നു. നീ ഇപ്പൊ എന്താ ഇങ്ങനെ പിള്ളേരെ പോലെ…. ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ നീ… എപ്പോഴും എല്ലാം അറിഞ്ഞും കണ്ടും പെരുമാറുന്ന നിനക്ക് ഇതെന്താ പറ്റിയത്..

  അതൊന്നും എനിക്കറിയില്ല ജിത്തു അവളോട് ഞാൻ ഇങ്ങനെ ഒക്കെ ആയിപോകുന്നു… അവളുടെ മുന്നിൽ ഞാൻ ഞാനല്ലാതെ ആകുന്നു…

   വീടെത്തി അമ്മയെ കണ്ടപ്പോൾ വിഷമം വന്നു അമ്മ ആകെ ഷീണിച്ചിരുന്നു… അച്ഛന്റെ മരണം അമ്മയെ ആകെ തകർത്തിരുന്നു… മോളുടെ വൈധവ്യവും ആ മനസിന്‌ താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു..

   അമ്മയോടും ഓപ്പയോടും കുറച്ചു നേരം സംസാരിച്ചിട്ട് മുറിയിലേക്ക് പോയി. ഫോൺ എടുത്തു ഓൺ ആക്കിയപ്പോ അത് ഓൺ ആകുന്നില്ല … നാശം..

 താഴെ ചെന്നു ലാൻഡ് ഫോൺ എടുത്തു ആദ്യം അജുനെ വിളിച്ചു ഞാൻ എത്തിയെന്നറിയിച്ചു… എന്റെ ഫോൺ കംപ്ലയിന്റ് ആണെന്നും പറഞ്ഞു…

 രാത്രി കിടന്നിട്ടും ഉറക്കം  വന്നില്ല. എന്റെ എടുത്തു ചാട്ടം കുറച്ചു കുറയ്ക്കണമ് ഇനിയെങ്കിലും. ഞാൻ കാരണം എന്റെ നന്ദുട്ടി ഒരുപാട് വിഷമിക്കുന്നുണ്ട്. വന്നിട്ട് ഒന്ന് വിളിക്കാൻ കൂടി പറ്റിയില്ല…

   തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും  ഉറങ്ങാൻ പറ്റിയില്ല അത്രയേറെ മനസ്സ് അസ്വസ്ഥമായിരുന്നു. പതിയെ എണീറ്റു താഴെ ലാൻഡ് ഫോണിനടുത്തു പോയി… അജുനെ വിളിച്ചു….

“എന്താടാ തെണ്ടി.. ഈ പാതിരാത്രയ്ക്കു മനുഷ്യനെ ഉറങ്ങാനും സമ്മയ്ക്കൂലേ…

   ഫോൺ എടുത്ത ഉടനെ മറുഭാഗത്തുന്നു കിട്ടി ബോധിച്ചു…

    എടാ ഒന്ന് ഫോൺ നന്ദുട്ടിക്ക് കൊടുക്കോ.. വന്നിട്ട് അവളെ വിളിക്കാൻ പറ്റിയില്ല ആകെ എന്തോപോലെ..

  ഇവനെ കൊണ്ട്.. ഹോ ഏതു സമയത്താണോ ഇവനൊക്കെ പെങ്ങളെ പ്രേമിക്കാൻ അവസരം കൊടുത്തേ.മനുഷ്യന്റെ ഉറക്കം കളയാൻ…

 ആ നോക്കട്ടെ അവൾ ഉറങ്ങിയോന്നു…

      അവൻ മാളൂന്റെ റൂമിൽ ഡോർ തട്ടി വിളിക്കുന്നതൊക്കെ ഞാൻ ഫോണിൽ കൂടി  കേൾക്കുന്നുണ്ടായിരുന്നു…

പക്ഷെ അവളുടെ ഭാഗത്തുന്നു മറുപടി ഒന്നും കിട്ടീല  തോന്നുന്നു..

  ആദി അവൾ ഉറങ്ങി തോന്നുന്നെട…നീ  നാളെ വിളിക്കു…

  അജുന്റെ ഉറക്ക ചടവോട് കൂടിയുള്ള സംസാരം കേട്ട് മനസില്ല മനസോടെ ഫോൺ കട്ട്‌ ചെയ്തു…

*************************************

  ഞാൻ ചെയ്തത് ദേവേട്ടന് ഒട്ടും ക്ഷമിക്കാൻ കഴിയാത്ത ഒന്നാണോ. പോകുന്നത് ഒന്ന് പറഞ്ഞില്ല… എത്തീട്ടു പോലും വിളിച്ചില്ല…

   തലയിണയിൽ മുഖം അമർത്തി കണ്ണുനീർ ഒഴുക്കി കളയുമ്പോളാണ് കണ്ണേട്ടന്റെ വിളി കേട്ടത് .. വയ്യാന്നു പറഞ്ഞിരുന്നത് എന്താന്നറിയാൻ വിളിക്കുന്നതാകും… ഇപ്പൊ കണ്ടാൽ അത് മതി കണ്ണേട്ടന് വിഷമിക്കാൻ…

അതുകൊണ്ട് തന്നെ കണ്ണേട്ടന്റെ വിളിക്കു ഒരു മറുപടിയും കൊടുത്തില്ല…

****************************************

   രണ്ടു ദിവസം നില്ക്കാനാണ് വീട്ടിലേക്കു വന്നതെങ്കിലും എന്തോ അവിടെ നില്ക്കാൻ മനസു അനുവദിച്ചില്ല… പിറ്റേദിവസം ചെന്നു പുതിയ ഫോൺ വാങ്ങി നന്ദയെ വിളിച്ചെങ്കിലും അവളുടെ ഫോൺ സ്വിച്ച് ഒഫ്‌ എന്നായിരുന്നു മറുപടി. ഞങ്ങളുടെ പ്രശ്നം അജുനെ കൂടി  അറിയിക്കാൻ തോന്നിയില്ല..

   അവളെ വിളിച്ചിട്ടും കൂടി കിട്ടാതായപ്പോൾ പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല..

  രാത്രി തന്നെ അമ്മയോടും ഓപ്പയോടും അത്യാവശ്യമായി  ഒരു പ്രൊജക്റ്റ്‌ സബ്മിറ്റ്  ചെയ്യണം എന്നു കളളം പറഞ്ഞു ഞാൻ കോയമ്പത്തൂരിലേക്ക്  ട്രെയിൻ കേറി… ജിത്തൂനോട് മാത്രം എല്ലാം പറഞ്ഞിരുന്നു…

    രാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തി അജുനെ ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി..

    റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്കു പോകുമ്പോൾ അജുനെ വിളിച്ചു കിട്ടാത്തതെന്താ എന്നുള്ള ടെൻഷൻ ആയിരുന്നു… വീട്ടിൽ ചെന്നു ഇറങ്ങി ഓട്ടോയ്ക്ക് കാശു കൊടുത്തു അജുന്റെ വീട്ടിലേക്കാണ് ആദ്യം പോയത്… പക്ഷെ പൂട്ടികിടക്കുന്ന അവന്റെ വീട് കണ്ടു.. മനസിൽ എന്തിനെന്നറിയാത്ത ഒരു പേടി മിന്നി മറയുന്നുണ്ടായിരുന്നു…

    തുടരും….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

2.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!