Skip to content

നിഴൽപോലെ – 14

nizhalpole malayalam novel

ആദി എണീറ്റു പോയതും നോക്കി, അന്തം വീട്ടിരിക്കുന്ന ഹരീഷിനോട്  ഞാൻ പറഞ്ഞു. നിനക്ക് തരാനുള്ള എന്റെ മറുപടിയാണ് ദേ പോയത്.. അവര് ഇഷ്ടത്തിലാണ് ഹരീഷ്.. നീ ഒന്നും മനസിൽ വിചാരിക്കണ്ടാട്ടോ വിട്ടുകള. അതും പറഞ്ഞു ആദിക്കു പിന്നാലെ ഓടുമ്പോൾ അവന്റെ കുശുമ്പ് ഓർത്തു മനസിൽ ചിരി  പൊട്ടുന്നുണ്ടായിരുന്നു…

    അവൻ നേരെ പാർക്കിങ്ങിലോട്ടാണ് പോയത്.. അവന്റെ അടുക്കലേക്കു ഓടുമ്പോൾ മാളു എന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു…

   കണ്ണേട്ടാ… എന്താ ദേവേട്ടൻ ദേഷ്യത്തിൽ പോകുന്നെ. ഞാൻ വിളിച്ചിട്ട് എന്നെ ദേഷ്യത്തോടെ നോക്കിട്ട് പോയി. ഒന്ന് നിന്നു കൂടി ഇല്ല…

  “അയ്യേ… അവനു ചെറിയ വട്ടുണ്ടു മാളൂട്ടി … ഞാൻ വൈകുന്നേരം പറയാം… ഞങ്ങൾ ഇപ്പൊ ഒന്ന് പുറത്തു പോകുവാ…

എങ്ങോട്ടാ കണ്ണേട്ടാ എന്തേലും പ്രശ്നം ഉണ്ടോ…

  ഒരു പ്രശ്നവും ഇല്ലന്റെ മാളൂട്ടിയെ… നീ ക്ലാസ്സിൽ പൊയ്ക്കോ…

    കണ്ണേട്ടൻ അത് പറഞ്ഞെങ്കിലും മനസ്  ആകെ പിടയ്ക്കുന്നുണ്ട്.. എന്നോട് എന്തിനാവും ദേവേട്ടന് ഇത്രയും ദേഷ്യം ഞാൻ ഒന്നും ചെയ്തില്ലല്ലോ .. രാവിലെ എന്തു സന്തോഷായിട്ടാണ് സംസാരിച്ചത്… കാര്യം അറിയാതെ ഒരു സമാദാനവും ഉണ്ടാകില്ല….

മനസിൽ ദേവേട്ടന്റ ദേഷ്യത്തിന്റ കാരണങ്ങൾ  അന്വഷിച്ചു കൊണ്ട് പിടയ്ക്കുന്ന മനസോടെ  ക്ലാസ്സിലോട്ട്  നടന്നു…

 ***************************************

  പാർക്കിങ്ങ്  ഏരിയയിൽ ബൈക്കിനു പുറത്തു  അസ്വസ്ഥമായി ഇരിക്കുന്ന ആദിയെ കണ്ടു എനിക്ക് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

  എന്താടാ വെരുകിനെ പോലെ ഞെരിപിരി കൊള്ളുന്നെ..

  എന്റെ ചോദ്യത്തിന് ആദിയുടെ ഭാഗത്തുന്നുള്ള രൂക്ഷമായ നോട്ടം ആയിരുന്നു മറുപടി..

  എന്താടാ പുല്ലേ നിനക്ക്… നീ കാണിക്കുന്നത് കണ്ടാൽ തോന്നുലോ മാളു ഹരീഷിനോടാണ്  ഇഷ്ടം പറഞ്ഞതെന്നു .. എന്റെ കൊച്ചു എന്തു തെറ്റാ ചെയ്തെ. നീ എന്തിനാ അവളോട് ദേഷ്യം കാണിച്ചേ… നിനക്ക് കുറച്ചു കൂടുന്നുണ്ട് ആദി… ഇത് ഒരുമാതിരി പെണ്ണുങ്ങളെ പോലെ…

  “അവളെ ആരും സ്നേഹിക്കണ്ട എനിക്കതിഷ്ടമില്ല. അവളെന്റെത. എന്റെ മാത്രം…

  “ആ ഇതും പറഞ്ഞു വൈകുന്നേരം അവൾടെ അടുത്തേക്ക് ചെല്ല്. തരും നല്ലോണം.. അവള് വിഷമിച്ചിട്ട പോയേക്കുന്നെ…

 അജു അവളെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

  അയ്യടാ അവന്റെ ഒരു അളിഞ്ഞച്ചിരി… വാ കേറൂ പോകാം…

  അജുന്റെ ഒപ്പം അവൾക്കു വണ്ടിയും ബുക്ക്‌ ചെയ്തു വീടത്തിയപ്പോളേക്കും സമയം ഒരുപാട് വൈകിയിരുന്നു….

  ഞങ്ങൾ വീടത്തിയപ്പോൾ നന്ദു ഉമ്മറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ ബൈക്ക് മുറ്റത്തെത്തിയപ്പോളേക്കും അവൾ അകത്തേക്ക് കേറിപോയി..

   പെട്ടന്നു അവളെങ്ങനെ ചെയ്തപ്പോൾ മനസ്സ് പെട്ടന്ന് വല്ലാതായി..

   അജുനെ നോക്കിയപ്പോൾ വാ പൊത്തി ചിരിക്കുന്ന അവനെയാണ് കണ്ടത്…

   അതുകണ്ടു അടിക്കാനായി കൈ ഓങ്ങി കൊണ്ട് അവന്റെ അടുത്തേക്ക് പോയെങ്കിലും അവൻ ഓടി അകത്തേക്ക് കയറി…

   “അനുഭവിച്ചോ തന്നെ വരുത്തി വച്ചതല്ലേ… ഓടുന്നതിനിടയിൽ അവൻ വിളിച്ചു കൂവുന്നുണ്ടായിരുന്നു. .

    കുറച്ചു നേരം കൂടി അവിടെ നിന്നു  നന്ദുനെ നോക്കിയെങ്കിലും. നിരാശ ആയിരുന്നു ഫലം. തിരിഞ്ഞു വീട്ടിലേക്കു നടക്കാൻ തുടങ്ങിയപ്പോളേക്കും മുത്തശ്ശി ഉമ്മറത്തേക്ക് വന്നു…

  ആദി മോൻ പോകുവാണോ. വാ ചായ കുടിച്ചിട്ട് പോകാം..

   വേണ്ട മുത്തശ്ശി… ഞങ്ങൾ പുറത്തുന്നു ചായ കുടിച്ചു.. പിന്നെ വരാം…

   റൂമിൽ എത്തിട്ടും മനസു നോവിന്റെ മുൾ മുനയിൽ ആയിരുന്നു.. ഞാനായിട്ടു  തുടങ്ങിയ പ്രശനം.. ഇപ്പൊ ഞാൻ അനുഭവിക്കുന്ന വേദന അല്ലേ ഉച്ചയ്ക്ക് ഞാൻ ദേഷ്യത്തോടെ അവളെ മൈൻഡ് ചെയ്യാതെ പോയപ്പോൾ അവളും അനുഭവിച്ചിട്ടുണ്ടാകുക…

    വേണ്ടിരുന്നില്ല. പെട്ടന്ന് ഹരീഷ് അങ്ങനെ പറഞ്ഞപ്പോൾ മനസു പിടി വിട്ടു പോയി…. അജു പറഞ്ഞത് പോലെ അവൾ എന്തു തെറ്റാ ചെയ്തെ… അവള് അറിഞ്ഞും കൂടി ഇല്ല ..

   ഫോൺ എടുത്തു അവളെ വിളിച്ചെങ്കിലും ഫുൾ റിങ് ചെയ്തു കട്ട്‌ ആയതല്ലാതെ അവള് കാൾ എടുത്തില്ല.. വീണ്ടും വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി കിട്ടിയത്..

   അവള് നല്ല കലിപ്പിലാണെന്നു മനസിലായി…. പെട്ടന്ന് പോയി കുളിച്ചു പതിയെ അജുന്റ് അവിടെക്കു നടന്നു… അവളെ ഒന്ന് കണ്ടില്ലെങ്കിൽ ഒരു സമാദാനം ഉണ്ടാകില്ല..

**********************************

      എന്നോട് വെറുതെ ദേഷ്യം കാണിച്ചിട്ട് ഇപ്പൊ ഫോൺ വിളിക്കാൻ വന്നേക്കുന്നു. എനിക്ക് സൗകര്യം ഇല്ല എടുക്കാൻ… അടുത്ത് വിളിക്കുന്നതിന്‌ മുന്നേ സ്വിച്ച് ഓഫ്   ചെയ്തു വയ്ക്കാം… എന്തായലും കുറച്ചു കഴിഞ്ഞു ഇങ്ങോട്ട് വരും. മുത്തശ്ശിയെയും പൊക്കി കൊണ്ട് അമ്പലത്തിൽ പോകാം കുറച്ചു വിഷമിക്കട്ടെ. ഇനി ഇങ്ങനെ ചെയ്യാൻ തോന്നുമ്പോ ഇത് ഓർമ്മവരണം…

***************************************

 അജുന്റ് അടുത്തക്കു നടന്നെങ്കിലും ഉമ്മറത്തൊന്നും ആരെയും കണ്ടില്ല.. അകത്തേക്ക് കയറയിപ്പോൾ  ഹാളിൽ അജു ടീവി കണ്ടോണ്ടു  ഇരിക്കുന്നുണ്ട്..

   ഞാൻ ചുറ്റും പരതുന്നത് കണ്ടിട്ടാകും അവൻ ഉടനെ പറഞ്ഞു..

  നീ നോക്കണ്ട അവളിവിടെ ഇല്ല.. മുത്തശ്ശിയും അവളും കൂടി അമ്പലത്തിൽ പോയേക്കുവാ. ഇത് നിനക്കുള്ള പണിയാ ആദി…. നാളെ പോകാം എന്നു പറഞ്ഞ മുത്തശ്ശിയെ കുത്തി പൊക്കി കൊണ്ട് പോയതാ ..

 “ആം…

എന്താടാ ആദി.. എന്താ നീ ഇങ്ങനെ ഇരിക്കണേ അവള് കുറച്ചു കഴിയുമ്പോൾ മിണ്ടും  നിന്നോട്..

  “മ്.. അവള് ഫോൺ വിളിച്ചിട്ടും കൂടി എടുത്തില്ല അജു. സ്വിച്ച് ഓഫ് ചെയ്തു വച്ചു…

അയ്യേ ഇതിനാണോ നീ ഇങ്ങനെ ഇരിക്കുന്നെ..

അതിനു മറുപടിയായി രൂക്ഷമായ ഒരു നോട്ടമാണ് കൊടുത്തത്…

  നീ ഇങ്ങനെ നോക്കണ്ട .. നാളെ ഒക്കെ ആകും….

 ടാ… ആദി പിന്നെ നാളെ ഞാൻ ഉണ്ടാവില്ല. മുത്തശ്ശിയേം കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോണം. അറിയാന്നുള്ള ഒരു കാർ പറഞ്ഞിട്ടുണ്ട്… നീ ബൈക്കിൽ പൊയ്ക്കോ.. മാളൂന് എന്തോ സെമിനാർ ഉണ്ട്.. അതോണ്ട് അവൾക്കു കോളേജിൽ പോയെ പറ്റു. പോകുമ്പോൾ അവളേം കൊണ്ട് പൊയ്ക്കോ.. ഞങ്ങൾ രാവിലെ എട്ടു മണിക്കൊക്കെ ഇറങ്ങും…

    മ്… 

  നീ ഇങ്ങനെ മൂളാതെ എന്റെ ആദി അവള് നിന്നെ കളിപ്പിക്കാൻ ചെയ്യുന്നതാണ് അല്ലാതെ അവൾക്കു പിണങ്ങി ഇരിക്കാൻ കഴിയില്ല…

   കുറച്ചു കഴിഞ്ഞു മുത്തശ്ശിയും നന്ദുവും അമ്പലത്തിൽ നിന്നും വന്നു..

   ആദി…. മോൻ എപ്പോ വന്നു.. ഇരിക്കൂ മുത്തശ്ശി ആഹാരം എടുത്തു വയ്ക്കാം…

   പതുക്കെ മതി മുത്തശ്ശി….

   അവളുടെ ഭാഗത്തുന്നു അറിയാതെ പോലും ഒരു നോട്ടം എന്റെ അരികിലേക്ക് വന്നില്ല…

   ഇനിയും അവിടെ ഇരിക്കാൻ മനസ്സ് വന്നില്ലെങ്കിലും.. മുത്തശ്ശിയോട് പറയാൻ മറുപടി ഇല്ലാത്തതു കൊണ്ട് അവിടെ തന്നെ ഇരുന്നു.. കുറച്ചു കഴിഞ്ഞു അത്താഴം കഴിച്ചിട്ട് അവിടെ നിന്നും ഇറങ്ങി…

   അജു സമാദാനിപ്പിക്കാൻ എന്നപോലെ എന്റെ തൊളിലായ് ഒന്നമർത്തി.. അവനെ നോക്കി ഒന്ന് കണ്ണു ചിമ്മി കാണിച്ചു..

  ആദി പോകുന്നത് നോക്കി വിഷമത്തോടെ നിന്നു….

അവൻ പോയി കഴിഞ്ഞു നേരെ മാളൂന്റെ മുറിയിലേക്ക് പോയി…

  മാളു…

 എന്താ കണ്ണേട്ടാ എന്തിനാ ഇങ്ങനെ അലറി വിളിക്കണേ…

  നീ എന്താ ഈ കാണിച്ചു കൂട്ടുന്നത് മാളു… നീ എന്തിനാ ആദിയോട് പിണങ്ങി ഇരിക്കുന്നെ..

  അത് ആദിയേട്ടൻ എന്തിനാ എന്നോട് ഉച്ചയ്ക്ക് അങ്ങനെ കാണിച്ചത്… ഞാൻ എന്തോരം വിഷമിച്ചന്നു അറിയോ…

അത് ഇന്ന് എന്റെ ക്ലാസ്സിലെ ഹരീഷ് ഇല്ലേ അവനു നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു. അത് കേട്ടിട്ടാണ് അവൻ നിന്നോട് ദേഷ്യം കാണിച്ചത്..

അതിനു ഞാൻ എന്തു തെറ്റു ചെയ്തത്.. എന്നോട് എന്തിനാ ദേഷ്യം കാണിച്ചേ. അതോണ്ടാ ഞാനും കാണിച്ചേ…

   നീ അവനിലും ചെറുതാണല്ലോ മാളു. രണ്ടും കണക്കാ…. അവന്റെ എല്ലാ കാര്യവും നിനക്കറിയാല്ലോ…

  അറിയാം കണ്ണേട്ടാ. നാളെ എല്ലാം പരിഹരിക്കാം ന്നെ..

  നീ എന്തേലും കാട്ടു…നാളെ നിന്നെ ആദി കൊണ്ടോവും. അപ്പോഴും അവനോട് കേറി ചൊറിഞ്ഞോണ്ട് നിൽക്കണ്ട..

  അതും പറഞ്ഞു ദേഷ്യത്തോടെ മുറിയിൽ നിന്നും ഇറങ്ങി പോകുന്ന കണ്ണേട്ടനെ ചിരോയോടെ ഞാൻ നോക്കി നിന്നു…

 ദേവേട്ടനെയും  ജിത്തൂവേട്ടനെയും അത്രത്തോളം ഇഷ്ടം ആണ് കണ്ണേട്ടന്. കൂട്ടുകാരന് വേദനിച്ചതു കൊണ്ടാണ് ഇപ്പൊ ഇത്രയ്ക്കും ദേഷ്യം വന്നത്..

**************************************

  “മാളൂട്ടി ഞങ്ങൾ ഇറങ്ങുവാ ഡോറൊക്കെ നോക്കി അടയ്ക്കണം… ആദി വരുമ്പോൾ അവന്റെ കൂടെ പൊയ്ക്കോണം കേട്ടല്ലോ..

  ഓഹ് ഉത്തരവ്.. കണ്ണേട്ടന്റെ ഫ്രണ്ടിനെ ഞാൻ ഒന്നും ചെയ്യില്ലപ്പാ..

   ഞങ്ങൾ കാറിൽ കേറാൻ തുടങ്ങിയതും ആദി അങ്ങോട്ടേക്ക് വന്നു..

  ടാ ഇറങ്ങിയോ നീ…..

ആ ആദി പോയിട്ട് വരാം. അപ്പോ മാളൂനെ കൂട്ടീട്ടു പോ കോളേജിലേക്ക്..

    കാർ കണ്ണിൽ നിന്നും മറയുന്നതു നോക്കി നിന്നിട്ട്.. നന്ദുട്ടിയുടെ നേരെ തിരിഞ്ഞെങ്കിലും അവൾ പെട്ടന്നു കേറി വാതിൽ അടച്ചു…

  “ഇവൾക്ക് ഇതുവരെ പിണക്കം തീർക്കാറായില്ലേ…

   ശെരിയാക്കി തരാടി കാന്താരി.. ഇന്നലത്തെ എന്റെ ഉറക്കവ നീ ഒറ്റ ഒരുത്തി കാരണം പോയി കിട്ടിയത്…

    പെട്ടന്നു പോയി കുളിച്ചു റെഡിയായി അജുവിന്റെ വീട്ടിലേക്കു നടന്നു. കാളിങ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞതും നന്ദു വന്നു വാതിൽ തുറന്നു..

  മുടിയൊന്നും ചീകിയിട്ടില്ല റെഡിയായി കൊണ്ട് ഇരിക്കുകയാണെന്നു മനസിലായി..

  അഞ്ചു മിനിറ്റു ഇപ്പൊ വരാവേ ദേവേട്ടാ..

  ഒന്നും സംഭവിക്കാത്തത് പോലെ പറയുന്ന അവളെ ഞാൻ അന്തവിട്ടു നോക്കി നിന്നു.. എന്നെ നോക്കി ഒന്ന് ഇളിച്ചു കാട്ടിയിട്ട് അവൾ റൂമിലേക്ക്‌ പോയി..

   വാ പോവാം ഞാൻ റെഡിയായി…

  അവൾ എന്നെ വിളിച്ചത് കെട്ടിട്ടും കേൾക്കാത്തത് പോലെ ഞാൻ അവിടെ ഇരുന്ന മാഗസിൻ മറിച്ചു നോക്കി കൊണ്ടിരുന്നു…

  വാ ദേവേട്ടാ പോകാം സമയം ആകുന്നു.. എനിക്ക് ഇന്ന് സെമിനാർ എടുക്കാൻ ഉള്ളതാ…

 എന്നിട്ടും ഞാൻ അനങ്ങിയില്ല….

    അവൾ പതിയെ അരികിലേക്ക് വന്നു..

  പോകാം ദേവേട്ടാ. സത്യം സമയം ഒത്തിരി ആയി….

   “നീ ഇന്നലെ എന്നോട് എന്തിനാ പിണങ്ങി നടന്നെ. കുറച്ചു മുന്നേ വരെയും ഇതായിരുന്നില്ലല്ലോ ഭാവം..

  അത് ഇന്നലെ ദേവേട്ടൻ ഒരു കാര്യോം ഇല്ലാണ്ട് എന്നോട് ദേഷ്യം കാണിച്ചിട്ടല്ലേ..

  അതിനു ഇങ്ങനെ യാ കാണിക്ക നീ. ഞാൻ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത എന്തിനാരുന്നു…

   “വെറുതെ അപ്പോ സങ്കടോം ദേഷ്യവും വന്നു അതോണ്ടാ…

നിഷ്കളങ്കമായി കുഞ്ഞുപിള്ളേരെ പോലെ തലകുനിച്ചു കൊണ്ട്  മറുപടി പറയുന്ന അവളെ വളസല്യത്തോടെ ഞാൻ നോക്കി ..

   അതിനു ഞാൻ സോറി പറയാം.. ഇപ്പൊ പോവാം…

 സോറി മാത്രം പോര…

  പിന്നെ എന്താ വേണ്ടേ   ….

    അത് നീ ഇന്നലെ നഷ്ടപ്പെടുത്തിയെ എന്റെ ഉറക്കവാണ്. അത് മാത്രം ആണോ ഞാൻ എന്തോരം ടെൻഷൻ അടിച്ചു…

   ഓഹ് ഇത്ര ചെറിയ കാര്യത്തിന് പോയി ടെൻഷൻ അടിക്കാൻ ഞാൻ പറഞ്ഞോ..

  “ഡി  .. ഓഹ്.. സോറി.. സോറി… ഇനി ഇങ്ങനെ ആവർത്തിക്കില്ല സത്യം…

  ദേവേട്ടൻ പിണങ്ങി ഇരുന്നാലും ഞാൻ അങ്ങോട്ട് വന്നു മിണ്ടാം.. പോരെ…

   പോരല്ലോ.. അതും പറഞ്ഞു പതിയെ ഞാൻ ഇരുന്നിടത്തു നിന്നു എണീറ്റു…

 ഞാൻ എണീക്കുന്നത് കണ്ടിട്ടാവും അവൾ പതിയെ പിന്നിലോട്ട് നടന്നു..

   വേ.. വേറെ എന്താ വേണ്ടേ.. എന്താ ദേവേട്ടന്റെ ഉദ്ദേശം…

    അത് നീ കണ്ടോ… അതും പറഞ്ഞു മീശ പിരിച്ചു കൊണ്ട് ഞാൻ അവൾക്കടുത്തേക്ക് നടന്നു…

  വേണ്ട ദേവേട്ടാ നമുക്ക് പോകാം. സമയം വൈകുന്നു…. പുറത്തിറങ്ങു എന്നാലേ എനിക്ക് വാതിൽ ഒക്കെ പൂട്ടാൻ പറ്റുള്ളൂ…

   നമ്മൾ അങ്ങനെ ഇപ്പൊ പോകുന്നില്ലങ്കിലോ….

   ഞാൻ അടുത്തോട്ടു പോകും തോറും അവൾ പിന്നിലോട്ട് നീങ്ങി കൊണ്ടിരുന്നു…

  ചുമരിൽ തട്ടി നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ പേടി കൊണ്ട് വിടർന്നിരുന്നു…

   അത് കണ്ടപ്പോൾ അവളെ ഒന്ന് കൂടി പേടിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. പതിയെ അവളുടെ മുഖത്തിനടുത്തേക്ക് മുഖം ചേർക്കാൻ പോയതും അവളുടെ കൈ എന്റെ കവിളിൽ പതിഞ്ഞതും… ഒരുമിച്ചായിരുന്നു….

  തുടരും….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!