പിന്നെ അവൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല… എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു…. എന്റെ സ്വപ്നത്തിനെ. എന്റെ പ്രണയത്തെ… അടുത്തുണ്ടായിട്ടും അറിയാതെ പോയ കസ്തൂരിയെ ഓർത്തു ആദ്യമായി എന്റെ മനസു വേദനിച്ചു…..
“ആദി എന്താടാ പറ്റിയെ നീ ഈ ലോകത്തൊന്നും അല്ലേ..
അജുവിന്റ തട്ടലിൽ ആണ് സ്വബോധം വന്നത്…
വാ ആദി വല്ലതും കഴിക്കാം, ഇല്ലേ ആ കുരിപ്പുകൾ ഒന്നും ബാക്കി വച്ചേക്കില്ല…. അന്നാദ്യമായി ആ വീടിന്റെ അകത്തളങ്ങളിലേക്ക് ഞാൻ അറിയാതെ തന്നേ എന്റെ കാലുകൾ ചലിച്ചു….. അവളെ ഒന്ന് കാണാൻ മനസു തുടിച്ചോണ്ടിരുന്നു…. കണ്ണുകൾ അവൾക്കായി പരതി കൊണ്ടിരുന്നു..
പ്രണയം…. എനിക്കവളോട് പ്രണയമാണ് എന്റെ ഉള്ളിൽ ഞാനറിയാതെ അവ പൂത്തു പൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു..
അവയിലെ സൗരഭ്യം എന്റെ ശരീരത്തിന്റെ ഓരോ അണുവിലും വിന്യസിച്ചിരിക്കുന്നു…
” ഹാലോയ് ഒന്ന് വഴി മാറുവോ വ്യാധി.. അയ്യോ സോറി ആദി….
അപ്പോഴാണ് ഞാൻ അവളെ കാണുന്നത് നന്ദ… ഇരുനിറത്തിൽ സുന്ദരിയായിരുന്നു അവൾ. നീട്ടി എഴുതിയിരിക്കുന്ന കണ്ണുകളിൽ എന്നെ തളയ്ക്കാനുള്ള വശ്യത.. ആ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു.. നീണ്ടു ഇടതൂർന്ന മുടിയിഴകൾ അവൾക്കൊരു അഴകായിരുന്നു…. ദാവണിയിൽ അവൾ എന്റെ മനം മയക്കിയിരുന്നു….
അജു വന്നു തട്ടുമ്പോഴാണ് എനിക്ക് ബോധം വന്നത്….
ടേയ് എന്തോന്നാടേയ് ഇത്.. അതെന്റെ അനിയത്തിയ ഇങ്ങനെ അവളുടെ ചോര ഊറ്റാതെ… അവളെങ്ങാനും കണ്ടാൽ നീ തീർന്നു…. അവള് നിന്നെ തേച്ചോട്ടിക്കും ഈ ചുമരിൽ…
ടാ അജു അതല്ല… അത്.. പിന്നെ…
എന്തോന്ന് അതല്ല..എന്തോന്ന് പിന്നെ എന്താടാ ആദി.. നിനക്ക് പറ്റ്യേ…
ഒന്നുല്ല നീ എന്റെ കൂടെ വാ…..
അയ്യോ എന്റെ ഫുഡ്….. ഇതുങ്ങള് എല്ലാം തിന്നു തീർക്കും…
അവന്റെ ഒരു ഫുഡ് ഇവിടെ മനുഷ്യൻ ജീവിത പ്രശ്നത്തിൽ നിൽക്കുമ്പോള അവന്റെ ഫുഡ്… നിനക്ക് ഞാൻ മുണുങ്ങാൻ ബിരിയാണി വാങ്ങി തരാം ഒന്ന് വരാവോ….
എന്തു ജീവിത പ്രശ്നം… നിനക്ക് വട്ടായോ…. ഇത്രയും സമയം കുഴപ്പം ഒന്നുല്ലാരുന്നലോ
ആ വട്ടായി…. അതും പറഞ്ഞു അവനേം കൊണ്ട് എന്റെ റൂമിലേക്ക് പോകുമ്പോൾ ആകെ ടെൻഷൻ ആയിരുന്നു…
ഇതുവരെ ജിത്തൂനോടും അജുനോടും നന്ദയെ കുറിച്ച് പറയാത്തത് ആദ്യം അവളെ കണ്ടു പിടിച്ചിട്ടു പറയാം എന്നു വച്ചാണ്… ഇതിപ്പോ അവന്റെ അനിയത്തിയെ തന്നേ കേറി പ്രണയിക്കുക… ശേ ഞാൻ ചെയ്തത് തെറ്റല്ലേ.. പക്ഷെ അറിഞ്ഞോണ്ടല്ലല്ലോ …
“ടാ ആദി നിനക്ക് വട്ടുണ്ടോ മര്യാദക്കു വല്ലതും കഴിക്കാൻ പോയെ എന്നെ വിളിച്ചു ഇവിടെ കൊണ്ട് വന്നിട്ട് നീ എന്താ തന്നത്താനെ പിറുപിറുക്കുന്നെ.. വല്ലോം ഉണ്ടേ ഉച്ചത്തിൽ പറയു… ഞാനുടി കേൾക്കട്ടെ… വിശന്നിട്ടാണെ കുടല് കരിഞ്ഞ മണം വരുന്നു..
ടാ അജു അതെ… അതുണ്ടല്ലോ.. സോറി ട്ടോ…
ഏതുണ്ടല്ലോ… എന്തു സോറി… നിനക്ക് ശരിക്കും വട്ടായോ ആദി. കുറച്ചു മുന്നേ വരെ ഒരു കുഴപ്പവും ഇണ്ടാരുന്നില്ലലോ..
ഉഫ്.. അത്…… ഞാൻ എങ്ങനെയ പറയുക…..
വാ കൊണ്ട്… സാധരണ വാ കൊണ്ടല്ലേ എല്ലാരും പറയുക….
പോടാ അവന്റെ കോപ്പിലെ തമാശ…
എന്റെ ആദി നീ കാര്യം പറയു ആദ്യം… നിനക്ക് എന്നോട് പറയാൻ മുഖവുര വേണോ… നമ്മൾ എന്തും തുറന്നു പറയുന്നതല്ലേ… പിന്നെന്താ…
അത്.. ടാ.. എനിക്ക്… നിന്റെ മാളൂനെ ഇഷ്ടവാ…..
“ങേ എന്തുവാ..എന്തുവാ.. . നീ.. നീ ഒന്നുടെ പറഞ്ഞെ.. ഞാൻ കേട്ടതിന്റെ കുഴപ്പം അല്ലല്ലോ…
“ടാ എനിക്കറിയാം ഫ്രണ്ടിന്റെ അനിയത്തിയോട് അങ്ങനെ പാടില്ലെന്ന്.. നീ അത്രയും വിശ്വസിച്ചാകില്ലേ എന്നെ വീട്ടിൽ കേറ്റിയത്.. പക്ഷെ അത് നിന്റെ അനിയത്തിയാണെന്നു എനിക്കറിയില്ലായിരുന്നു…സത്യം. . ഞാൻ ആദ്യം അവളുടെ ഡാൻസ് ആണ് കാണുന്നത് ആദ്യത്തെ ദിവസം കോളേജിൽ വച്ചു… അതിനുശേഷം ഇന്നാണ് വീണ്ടും കാണുന്നത്… അവളുടെ പേരും നൃത്തവും ആണ് ആദ്യം മനസിൽ പതിഞ്ഞത്… അന്നുമുതൽ ഇന്നുവരെ അവളോട് വല്ലാത്ത പ്രണയം ആണ്..ഇതുവരെ ആരോടും തോന്നാത്ത പ്രണയം.. അതിനു ശേഷം ഇന്നാണ് അവളെ കാണുന്നത്. ഇപ്പോഴാണ് നിന്റെ അനിയത്തിയാണെന്ന് അറിയുന്നത്. സത്യം.. അവളാരാണ് എന്നു അറിഞ്ഞിട്ട് നിങ്ങളോട് പറയാം എന്നു കരുതി..
ഞാൻ ഇത് പറഞ്ഞു കഴിഞ്ഞതും വയറും പൊത്തി താഴെ ഇരുന്നു ചിരിക്കുന്ന അജുനെയാണ് കണ്ടത്….
എനിക്ക് ഒന്നും മനസിലായില്ല… ഇവൻ ഇത് എന്തിനാ ഇങ്ങനെ ചിരിക്കണേ….
“ടാ എന്താടാ പുല്ലേ ഇത് നീ എന്തിനാ ഇങ്ങനെ ചിരിക്കണേ…. ഞാൻ അത്രയും സീരിയസ് ആയി പറയുമ്പോൾ…
പിന്നെ ഞാൻ ചിരിക്കാതെ… അളിയാ ആദി നിനക്ക് ഈ ലോകത്തു എന്തോരം പെൺപിള്ളേരുണ്ട് പ്രേമിക്കാൻ ആ മുതലിനെയോ കിട്ടിയുള്ളൂ….
അതും പറഞ്ഞു അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി…
ടാ കോപ്പേ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ… അവൾക്കെന്താ കുഴപ്പം….
“അവൾക്കു കുഴപ്പമേ ഉള്ളൂ. നീ ഓടി പോയി പ്രേമം എന്നു പറഞ്ഞാൽ ഉടനെ അവൾ സമ്മതിക്കാൻ പോകുവല്ലേ… ഡിഗ്രി കഴിഞ്ഞു കാനഡയ്ക്ക് പോകാൻ നിൽക്കുന്ന മുതലാണ് അത്. അതിനിടയിൽ പ്രേമവും മണ്ണാങ്കട്ടയും ഒന്നും ശെരിയാവില്ലന്നു പറഞ്ഞോണ്ട് നടക്കുന്നവള അത്…
“അതാണോ അല്ലാതെ ഞാൻ അവളെ സ്നേഹിക്കുന്നത് നിനക്ക് കുഴപ്പം ഇല്ലേ…
“എനിക്കെന്തു കുഴപ്പം… അന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ ആദി എനിക്ക് സന്തോഷവേ ഉള്ളൂ. അച്ഛനും അമ്മയും ഇല്ലാണ്ട് ഞാൻ വളർത്തി കൊണ്ട് വന്ന കുട്ടിയാണ് അവള്… അറിയാൻ പാടില്ലാത്ത ആർക്കെങ്കിലും അവളെ കെട്ടിച്ചു കൊടുക്കുന്നതിലും നല്ലതു എന്റെ ചങ്കായ നിനക്ക് തരുന്നതല്ലേ…. നീ അവളെ പൊന്നുപോലെ നോക്കും എന്നു എനിക്കുറപ്പണ്ടല്ലോ….
“ശെരിക്കും സത്യവാണോ.. നിനക്കു ഒരു വിഷമവും ഇല്ലാലോ…
ഇല്ലടാ സന്തോഷവേ ഉള്ളൂ… കുറെ കുറുമ്പ് ഉണ്ടന്നെ ഉള്ളൂ… പാവം ആണ് അവൾ…..
പക്ഷെ അതൊന്നും അല്ല ആദി പ്രശ്നം.. അവളെ വളയ്ക്കാൻ നീ കുറേ പാടു പെടും….
“നീ ഓക്കെ അല്ലേ ബാക്കി എനിക്ക് വിടു അജു… അവളെ കണ്ടതുമുതൽ ഞാൻ മനസിൽ കുറിച്ചിട്ടത അവളാണ് എന്റെ പെണ്ണെന്നു…. എന്തു വിലകൊടുത്തും അവളെ ഞാൻ വളയ്ക്കും…..
**************************************
ജിത്തുവിനോടു നന്ദയുടെ കാര്യം വിളിച്ചു പറഞ്ഞു അജുനേം കൊണ്ട് അവന്റെ വീട്ടിലേക്കു നടക്കുമ്പോൾ മനസു സന്തോഷത്തിൽ ആറാടുകയായിരുന്നു…
പക്ഷെ ഇനി എങ്ങനെ നന്ദയോട് പറയും.. എനിക്കാണേൽ ഈ വക കാര്യങ്ങളിൽ മുൻ പരിജയം ഒന്നും ഇല്ല..
ഞങ്ങൾ വീടിനുള്ളിൽ കേറുമ്പോൾ അഞ്ചുപേരും മുത്തശ്ശിക്ക് ചുറ്റും ആയിരുന്നു…
ഞങ്ങൾ അവരുടെ അടുത്തേക്ക് എത്തിയതും കൂടെ ഉള്ള ഒരു ചെക്കൻ അജുനോട് ചോദിച്ചു…
“ഇത് ആരാ അജുവേട്ട ഇത്…
“ഞാൻ അജുന്റെ ഫ്രണ്ടാണ് ആദി.. ആദിദേവ്… എറണാകുളം ആണ് വീട്…
“എന്റെ വെറും ഫ്രണ്ടല്ലട്ടോ. എന്റെ ചങ്കു ഞങ്ങൾ മൂന്നുപേരുണ്ട് ഇനി ഒരാൾ ജിത്തു… അവൻ നാട്ടിലാണ്…. സ്കൂൾ ടൈമിൽ തുടങ്ങിയതാ…. ഈ കൂട്ടു… ഇത്ര വർഷം ആയിട്ടും അതിനൊരു കുറവും ഇല്ല…
അവരും ഓരോരുത്തരായി പരിചയപ്പെടുത്തി തുടങ്ങി…
നിത്യ, ദക്ഷ, റോഷൻ, വരുൺ പിന്നെ വൈഗയും ചേർത്തു അഞ്ചു പേരാണ് ഞങ്ങൾ…. ഞങ്ങളുടെ കൂട്ടിലേക്ക് ഇനി ആരെയും കൂട്ടില്ലാട്ടോ… ഞങ്ങൾ ഒക്കെ ഹോസ്റ്റലിൽ ആണ് ആദിയേട്ടാ. അതോണ്ട് അവധി ആയപ്പോ മുത്തശ്ശിയുടെ ഫുഡ് തട്ടാൻ വന്നതാ….
ദക്ഷയാണ്, ഇതിനോടകം തന്നേ നന്ദയോടൊഴിച്ചു ബാക്കി എല്ലാവരോടും കൂട്ടായി പക്ഷെ അവൾക്കു എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ…
വൈകുന്നേരം എല്ലാരുടെ ഒന്ന് കറങ്ങാൻ പോകാൻ തീരുമാനിച്ചു…. ബാക്കി ഉള്ളവർ റെഡി ആയി പുറത്തിറങ്ങീട്ടും നന്ദയെ കണ്ടില്ല…
ഞാൻ പതിയെ അകത്തേക്ക് കയറി. മുത്തശ്ശി അടുക്കളയിൽ ആയിരുന്നു….
അവളുടെ മുറി ലക്ഷ്യം ആക്കി നടക്കുമ്പോളേക്കും അവൾ പുറത്തേക്കിറങ്ങിയിരുന്നു….
ഞാൻ അവിടെ എന്താണെന്ന രീതിയിൽ അവൾ എന്നെ നോക്കുന്നുണ്ട്….
“തന്നേ തിരക്കിയിറങ്ങിയത് തന്നെയാണ്…..
“എന്നെയോ എന്ന എന്തിനാ നിങ്ങൾ തിരക്കുന്നെ…
“നിങ്ങൾ എന്നോ ആരാ നന്ദൂട്ടി നിന്റെ നിങ്ങൾ…
“നന്ദുട്ടിയോ അതാരാ… ഒന്നുകിൽ എന്നെ വൈഗ എന്നു വിളിക്കാം അല്ലങ്കിൽ മാളു ..
ഞാൻ നന്ദുന്നെ വിളിക്കുന്നുള്ളു എല്ലാവരും നിന്നെ വൈഗന്നും മാളൂന്നൊക്കെ ഒക്കെ അല്ലേ വിളിക്കണത്. നീ എനിക്ക് സ്പെഷ്യൽ ആണ് നന്ദ… ഞാൻ ഇന്നുവരെ കണ്ടതിൽ നിന്നും എന്റെ ഹൃദയത്തിലേക്കു നടന്നവൾ.. നിന്നെ വിട്ടൊരു ജീവിതം ഇനി എനിക്കുണ്ടാകില്ല. അതുകൊണ്ട് തന്നേ ദേവേട്ടന്റെ കൊച്ചു ഇതിനെ കുറിച്ചൊക്കെ ആലോചിച്ചു പെട്ടന്ന് ഒരു സമ്മതം പറയണംട്ടോ…
അവളോട് അത്രയും പറഞ്ഞു അവിടെ നിന്നും പുറത്തേക്കു പോകുമ്പോഴും അവൾ അതെ നിൽപ് തുടരുന്നുണ്ടായിരുന്നു…
“എന്താടാ… നീ എവിടെയായിരുന്നു ആദി… നല്ല സന്തോഷത്തിൽ ആണല്ലോ ആളു…. ലോട്ടറി അടിച്ചോ ..
“ആ ലോട്ടറി എടുത്തിട്ടുണ്ട് അടിക്കും ഇല്ലേലും ഞാൻ അടിപ്പിക്കും. നീ അത് വിട്ടേ അകത്തു നിന്റെ പെങ്ങള് കിളിപോയി നിൽപ്പുണ്ട് പോയി വിളിച്ചിട്ട് വാ പോകാം…
“കിളിപോയി നിൽക്കുന്നോ അവളോ.. സത്യം പറഞ്ഞോ നീ ന്റെ പെങ്ങളെ എന്താ ചെയ്തെ…
“അയ്യേ എന്തുവാടെ ഇത്.. പോയി വിളിച്ചിട്ട് വാ…
അല്ല നീ ആയതുകൊണ്ട് പറയാൻ പറ്റില്ല… അതും പറഞ്ഞു മാളൂനെ വിളിക്കാൻ അകത്തേക്ക് പോയ ഞാൻ കണ്ടത് എന്തോ ആലോചിച്ചോണ്ട് നിൽക്കുന്ന അവളെയാ… ഇവൾക്കിതിപ്പോ എന്താ പറ്റിയെ…
“ടി മാളു നീ എന്താലോചിച്ചു നിൽക്കുവാ… വാ പോവാം എല്ലാരും അവിടെ വെയിറ്റ് ചെയ്യുവാ…
“ആ കണ്ണേട്ടാ വരുവാ…
എന്നാലും ഇപ്പൊ എന്താകും ഇവിടെ സംഭവിച്ചേ.. അയാള് എന്തൊക്കെയാ പറഞ്ഞത്.. അയാളുടെ കിളി പോയതാണോ എന്റെ കിളി പോയതാണോ…. ഇതിപ്പോ അങ്ങേർക്കു എന്നോട് വല്ല പ്രേമം എന്നാണോ.. അതാവോ ഉദ്ദേശിച്ചത്..
ആ എന്തേലും ആവട്ടെ… ഞാൻ എന്തിനാ അതൊക്കെ ആലോചിക്കുന്നെ…
ഞങ്ങൾ ആദ്യം ബീച്ചിൽ ആണ് പോയത്…. പലപ്പോഴും എന്നിൽ പാറി വീഴുന്ന ആ നോട്ടം ഞാൻ കണ്ടില്ലന്നു നടിച്ചു… എന്നിട്ടും എന്തോ ഒരു അസ്വസ്ഥത എന്നെ മൂടുന്നുണ്ടായിരുന്നു….
***************************************
എന്നിൽ നിന്നും വീഴുന്ന ഓരോ നോട്ടവും അവളിൽ അസ്വസ്ഥത തീർക്കുന്നുണ്ടന്നു എനിക്ക് തോന്നി… ഞാൻ രാവിലെ പറഞ്ഞ കാര്യത്തിൽ തന്നെ അവളുടെ മനസ്സ് ഉഴറിനടപ്പുണ്ടന്നു എനിക്ക് മനസിലായി…
“എന്താ വൈഗ പറ്റിയത്… നീ എന്താ മിണ്ടാതെ നടക്കുന്നെ…
“ഹേയ് ഒന്നുല്ല…. ഒരു തലവേദന…..
ബീച്ചിൽ മറ്റുള്ളവർ തിരയോട് കളിക്കുമ്പോളും എനിക്ക് ഒന്നിനും തോന്നിയില്ല… കണ്ണേട്ടൻ അയാളുടെ അടുത്തുന്നു മാറിയ സമയത്തു ഞാൻ ദക്ഷയുടെ കൈ വിടിവിച്ചു പതിയെ അയാളുടെ അടുത്തേക്ക് നടന്നു…
“ടോ താൻ എന്തിനാ എപ്പോഴും എന്നെ നോക്കുന്നെ…
ഞാൻ വിളിക്കുന്നത് കേട്ടെങ്കിലും പുറകിലും സൈഡിലോട്ടും ഒക്കെ തിരിഞ്ഞു നോക്കുന്ന അയാളെ കണ്ടു എനിക്ക് ദേഷ്യം തോന്നി…
“ടോ താനെന്താ ആളെ വട്ടക്കുന്നോ, തനിക്കെന്താ പൊട്ടുണ്ടോ ഞാൻ വിളിച്ചത് കേൾക്കാതിരിക്കാൻ …
എന്റെ നേരെ വിരൽ ചൂണ്ടുന്ന അവളെ കണ്ടപ്പോൾ ഞാൻ അറിയാതെ ദേഷ്യം വന്നു …
എന്റെ നേരെ കൈ ചൂണ്ടുന്നോ അതും പറഞ്ഞു അവളുടെ വിരൽ പിടിച്ചു മടക്കുമ്പോൾ അവള്ക്ക് വേദനിക്കുന്നുണ്ടന്നു അവളുടെ മുഖഭാവം പറയുന്നുണ്ടായിരുന്നു. പതിയെ അവളുടെ വിരലിലിൽ ഉള്ള പിടി അയച്ചു..
നിനക്ക് എന്താ നന്ദു അറിയേണ്ടത്….
ഞാൻ ആരുടെയും നന്ദു അല്ല….
അതിനുള്ള മറുപടി ഞാൻ രാവിലെ തന്നതാണ്…
അത് വിട്… നീ എന്തിനാ എന്നെ നോക്കുന്നെ….
ഞാൻ… ഞാൻ നോക്കിയോ.. ഇയാള് എന്തൊക്കെയാ പറയണേ..
നീ നോക്കാതെ എങ്ങനെയ ഞാൻ നോക്കുന്നത് കണ്ടത്….
അയാളുടെ സംസാരം കേട്ടു ഉള്ള കിളിയും കൂടി പറന്നു ഉത്തരം ഇല്ലാതെ ഞാൻ നിന്നു….
പിന്നെ നന്ദൂട്ടി ഒരു കാര്യം വ്യക്തമായി തന്നേ നിന്നോട് പറയാം..
എനിക്ക് നിന്നെ ഇഷ്ടമാണ്.. അത്രമേൽ നീ എന്റെ പ്രാണൻ ആണ്… നീ എന്റെ പ്രണയം ആണ്…. ഞാൻ ആദ്യം കണ്ടത് നിന്റെ നൃത്തം ആണ്… നിനക്ക് എന്തു വേണോ തീരുമാനിക്കാം പക്ഷെ എന്റെ ജീവിതം നിനക്കായി ഉള്ളതാണ്. . അപ്പോ ഞാൻ ചിലപ്പോൾ നോക്കിന്നു വരും, സൈറ്റ് അടിച്ചുന്നു വരും… അങ്ങനെയൊക്കെ ഉണ്ടാവും…. അത് നീ സഹിച്ചേ പറ്റുള്ളൂ..
“എന്താ ഇവിടെ…. എന്താ ആദി എന്തേലും പ്രശ്നം ഉണ്ടോ….
എന്തു പ്രശ്നം… നിന്റെ അനിയത്തിക്ക് ഒരു സംശയം… അതൊന്നു തീർത്തു കൊടുത്തതാണ്..
മാളു നീ ചെന്നു അവരെയൊക്കെ വിളിക്കു. നമുക്ക് പോകാം..
“ട സത്യം പറയു. നീ എന്താ അവളോട് പറഞ്ഞെ.. അവള് രാവിലെ മുതൽ കിളിപോയി നടക്കുവാണല്ലോ…
“വേറെ എന്തു പറയാൻ ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞു…
ഇത്രപെട്ടന്നോ..
എന്തു പെട്ടന്ന് എന്തായാലും ഞാൻ പറയണം അത് എത്രയും പെട്ടന്ന് ആയാൽ നല്ലതല്ലേ. രാവിലെ ഒരു സൂചന കൊടുത്തു…. ഇപ്പോ ഞാൻ അവളെ നോക്കുന്നു എന്ന പരാതിയും ആയി വന്നു. അപ്പോ വ്യകതവും വടിവൊത്തതുമായ ഭാഷയിൽ ഞാൻ പറഞ്ഞു മനസിലാക്കി അത്രേ ഉള്ളൂ…
രണ്ടും കൂടെ എന്താക്കുവോ എന്തോ.. എടാ ആദി വല്ലതും നടക്കുവോ…
“ആ നടത്തും ഞാൻ. എനിക്ക് ഇതെന്റെ ജീവിതം അല്ലേ അപ്പൊ നടത്തിയേ പറ്റു…
അവിടെ നിന്നും മടങ്ങുമ്പോൾ പുതിയ സ്വപ്നങ്ങൾ മനസിൽ നാമ്പിടുന്നുണ്ടായിരുന്നു… എന്റെ പ്രണയത്തിന്റെ…. മനോഹരമായ മുഖം എന്നിൽ നിറയുകയായിരുന്നു അതിന്റെ മാറ്റൊലി എന്റെ ചുണ്ടുകളിൽ പുഞ്ചിരിയായി വിരിഞ്ഞു തുടങ്ങി…
തുടരും…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission