Skip to content

മായ മയൂരം – 14

maya-mayooram

ഹലോ   വണ്ടി   ഒന്നു   നിർത്തിയെ ഒരു   ഹെൽപ്   ചെയ്തു   തരുമോ   ബ്രോ….

പെട്ടന്ന്   തൻ്റെ   വണ്ടിയുടെ മുന്നിലേക്ക്    എടുത്തു   ചാടിയ   പെൺകുട്ടിയെ   കണ്ടൂ   ഇന്ദ്രജിത്ത്   തൻ്റെ   വണ്ടി  നിർത്തി….

നി   എന്താ   ചാവാൻ  നോക്കിയതാ   മനുഷ്യനെ  കൂടെ   ജയിലിൽ  കേറ്റാൻ .. ഓരോന്ന്   കുറ്റിയും  പറിച്ച്   വരും.. നിൻ്റെ   കണ്ണ്    എവിടെ  ആണ്…..

വണ്ടി   നിർത്തി   തൻ്റെ   നേരെ   ദേഷ്യത്തിൽ   പറഞ്ഞ   അവനെ   ആ   പെൺകുട്ടി   ദേഷ്യത്തിൽ  നോക്കി…

ഒന്നു  പൊയെടെ   ചാവാൻ   ആണെങ്കിൽ   വല്ല   ബെൻസിൻ്റെ   മുന്നിൽ   ചാടില്ലെ   നിൻ്റെ   പാട്ട   ബൈക്കിൻ്റെ  മുന്നിൽ   ചാടുവോ?..എന്ത്   ഇത്ര   ആക്ക്രിയോ   ….

തൻ്റെ  ബൈക്കിൽ   കാലു   കൊണ്ട്   തോഴിച്ച   അവളെ   ഇന്ദ്രജിത്ത്   ദേഷ്യത്തിൽ   നോക്കി….

ഡീ   പുല്ലേ   എൻ്റെ   സ്വഭാവം   നിനക്ക്   അറിയില്ല  ഓരോ   കോലം   കെട്ടി   ഇറങ്ങും  രാത്രിയിൽ  പെണ്ണുങ്ങളെ  പറയിപ്പിക്കാൻ.നിന്നെ പോലെ   ഉള്ളത്   ഓകെ   ആണ്   പാവപെട്ട   ആൺപിള്ളെരെ   പിഡന വീരൻ  ആക്കുന്നത് .. എന്താ   ഡ്രസ്സ്  ജീൻസ്  ബനിയൻ   അതിൻ്റെ   മുകളിൽ   ഇടുന്ന   ഷർട്ട്   അരയിൽ  കെട്ടിയെക്കുന്നു   നിനക്ക്   ചോദിക്കാനും  പറയാനും   വീട്ടിൽ   ആരും   ഇല്ലെ.?.. രാത്രി  ആണുങ്ങൾക്ക്   പണി   ഉണ്ടാക്കാതെ   വീട്ടിൽ   പോടി….

അയ്യോ   ഇല്ലഡ  ഞങ്ങളെ  പോലെ   ഉള്ളവരെ   നോക്കാൻ  വേണ്ടി   അല്ലേ     പോലീസ്   കളിച്ചു     നിന്നെ   പോലെ   ഉള്ള  സദാചാര  ആങ്ങളമാർ  ..പിന്നെ   പെണ്ണിൻ്റെ   ഡ്രസ്സ്   നോക്കി   അല്ല  മാന്യത നിശ്ചയിക്കുന്നത് .. പെണ്ണിൻ്റെ   ശരിരം   കാണുമ്പോൾ   നിങൾ   ആണുങ്ങൾക്ക്   എന്താ    ഇത്ര   ചൊറിച്ചിൽ   ആദ്യം   നിൻ്റെ   ഓകെ   കണ്ണു   കൊണ്ട്   നേരെ   ആക്ക്.. ഓരോന്ന്   ഇറങ്ങും  ചെറ്റ…നിൻ്റെ   ഒപ്പം   ജീവിക്കാൻ   ഏതേലും   പെണ്ണ്   ഉണ്ടെങ്കിൽ   അതിൻ്റെ   ഗതി കേട്…

തൻ്റെ   നേരെ   ദേഷ്യത്തിൽ   പറഞ്ഞ   ആ   പെണ്ണിനെ   കണ്ടു   ഇന്ദ്രജിത്ത്   തൻ്റെ   കൈ   ചുരുട്ടി.   ദേഷ്യത്തിൽ   വണ്ടി   മുന്നോട്ട്   എടുത്തു…..

ഹലോ   മീര   സുഖം   അല്ലെ?.. കിച്ചൻ   എവിടെ?…

കോളിംഗ്   ബെൽ   കേട്ട്   ഫ്രണ്ട്   ഡോര്   തുറന്ന   മീര   മുന്നിൽ   നിന്ന   പെൺകുട്ടിയെ   ചിരിയോടെ   നോക്കി..

സർപ്രൈസ്   കിച്ചു …

തൻ്റെ   പുറത്ത്  ശക്തിയോടെ   കിട്ടിയ   അടിയിൽ   ഫുഡ്   കഴിച്ചു   കൊണ്ടിരുന്ന   ജഗത്   ചിരിയോടെ   എണീറ്റു…

ഹായ്   ദേവ   ഇങ്ങനെ  സർപ്രൈസ്   തരാൻ  ആണ്   നി   എൻ്റെ   കോൾ    എടുക്കാഞ്ഞെ,?

പിന്നല്ലേ   നി   ഞെട്ടിയില്ലെ   അതാണ് ….

ദേവ   നിനക്ക്  അറിയാം   എങ്കിലും  ഞാൻ  പരിചയപ്പെടുത്താം   ഇതു  മീര   ഈ   പാവപ്പെട്ടവൻറെ   നല്ല   പാതി   ആണ്…

മീരയെ   തന്നിലേക്ക്   ചേർത്തു   നിർത്തി   ജഗത്   പറഞ്ഞ   കേട്ട്   ദേവ   അവളെ   ചിരിയോടെ   നോക്കി… അതു   കണ്ട്   നിന്ന   മാധവൻ്റെ   ചുണ്ടിലും   ഒരു   പുഞ്ചിരി   വിടർന്നു…

ഇനി   മീര   ഇതു    ദേവനന്ദ     എൻ്റെ   സ്വന്തം      മുറപെണ്ണ്   അപ്പച്ചിയുടെ   മകൾ   ആണ് .. നമ്മുടെ   ഉത്സവത്തിന്   മാത്രം   നാട്ടിൽ   ഹാജർ   വെക്കുന്ന   മൊതല് .. ബാംഗ്ലൂരിൽ   സെട്ടിൽഡ്   ആണ്   ഇവർ…

മതി   മതി   എനിക്ക്   വിശക്കുന്നു   നി   എന്നെ   പറ്റി   നിൻ്റെ   ഭാര്യക്ക്   പിന്നെ   പറഞ്ഞു   കൊടുത്ത   മതി..  ഞാൻ   ആദ്യം എൻ്റെ    അമ്മാവനേ   ഒന്നു   സ്നേഹിക്കട്ടെ  അല്ലേ   മാമ്മ….

അതും   പറഞ്ഞു   തൻ്റെ   നെഞ്ചിലേക്ക്   ചാഞ്ഞ   അവളെ   മാധവൻ   ചേർത്തു   പിടിച്ചു….

നിനക്ക്   ഒന്നു   വിളിച്ചു   പറഞ്ഞുടേ   ഞാനോ   അവനോ   വന്നു   കുട്ടില്ലെ   ദേവ?.. ഈ   രാത്രി   ഒറ്റക്ക്   നി…

അതിൽ   ഒരു   ത്രിൽ   ഇല്ല  മാമ്മ   ഇതൊക്കെ   ആണ്   മാസ്സ്   എൻ്ററി .. പക്ഷേ   ഇടക്ക്   ഒന്നു   റൂട്ട്   തെറ്റി   ഫോണും   ചത്തും   ഒരുത്തനെ   കണ്ടു  ഹെൽപ്   ചോദിച്ചു.  അവൻ   ആണെങ്കിൽ   മുഴുത്ത   ഭ്രാന്തൻ   പിന്നെ   രണ്ടും   കൽപ്പിച്ച്   ഇങ്ങു   പോന്നു .. അമ്മായി   എവിടെ?…

ഹ   ഇപ്പൊ   എങ്കിലും   നി   എന്നെ  .ചോദിച്ചു   ഭാഗ്യം….

തൻ്റെ   പുറകിൽ   നിന്ന   നിർമ്മലയുടെ   ശബ്ദം   കേട്ടു   ദേവ   ചിരിയോടെ   തിരിഞ്ഞു  നിന്നു…

സോറി  അമ്മായി   എനിക്ക്   നല്ല   വിശപ്പ്   എന്താ   കഴിക്കാൻ ….

നി   ഫ്രഷ്   ആവുന്നില്ലെ?..

നിർമ്മലയൂടെ   ചോദ്യം   കേട്ട്  .ദേവ   ചിരിയോടെ   അവരെ   നോക്കി….

എന്തിന്   ആദ്യം   വിശപ്പ്   മാറ്റം   എന്നിട്ട്   അല്ലേ   ബാക്കി… നി   ഇങ്ങു   മാറിയേ   കിച്ചു   നിൻ്റെ   സീറ്റിൽ   ഞാൻ  ഇരിക്കാം.. അമ്മായി   വേറെ   പ്ലേറ്റ്   വേണ്ട   കിച്ചൻ്റെ   പ്ലേറ്റിൽ   ചപ്പാത്തി   അടുക്കി  വച്ചിരിക്കുന്നു   അതു   മതി…

തന്നെ    മാറ്റി   പകരം   ആ   സീറ്റിൽ   ഇരുന്നു   അവൻ്റെ   പ്ലേറ്റിൽ   കഴിക്കുന്ന   ദേവയെ   ജഗത്   ചിരിയോടെ   നോക്കി… മീര  ആണെങ്കിൽ   ദേഷ്യത്തിൽ   തൻ്റെ   കൈ   ചുരുട്ടി….

കിച്ചു   ഒത്തിരി   സംസാരിക്കാൻ  ഉണ്ട്   എനിക്ക് .നമ്മുക്ക്   ഇരുന്നു   കാര്യം   ആയി   കത്തി   വെക്കാം.  ഇന്നു   രാത്രി   ഫുൾ  .എന്ത്   പറയുന്നു….മീര   പോയി   കിടന്നോ….

തന്നെ    നോക്കി   ദേവ  പറഞ്ഞ  കേട്ട്   മീര   ചിരിയോടെ   നിന്നു…

എൻ്റെ   റോമാൻസിൽ   പാറ്റ   ഇടാൻ   ആണ്   ഈ   പെണ്ണ്   നോക്കുന്നത്.. സമ്മതിക്കില്ല   ഞാൻ .. എങ്ങനെ   എങ്കിലും    മീരയെ  കുപ്പിയിൽ   ആക്കാൻ   ആണ്   ബാക്കി   ഉള്ളവൻ   നോക്കുന്നത് .. മനുഷ്യൻ   ആണേൽ   നെല്ലി  പലകയിൽ   ആണ്   നില്പ്   കണ്ടിട്ട്   ആണേൽ   സഹിക്കുന്നില്ല   സ്വന്തം   ഭര്യേയെ   നോക്കി   വെള്ളം   ഇറക്കണ്ട   എൻ്റെ   ഗതികേട്…. ഈ   കുരിശിനെ   ഞാൻ   എങ്ങനെ   ഒഴിവാക്കും …..  

എന്തോ    ആലോചിച്ചു   താടിക്ക്   കയ്യും   താങ്ങി   ഇരുന്ന   അവനെ    ദേവ    ചിരിയോടെ  നോക്കി..  ..

മുറ പെണ്ണ്    എന്നു   കണ്ടപ്പോൾ    ഞാൻ   കരുതി   എൻ്റെ   കഞ്ഞിയിൽ   പാറ്റ   ഇടും   എന്നു.. ഇതിപ്പോ   എനിക്ക്   ലാഭം   ആയി   കിച്ചു   ഏട്ടൻ   ഇവിടെ   പെട്ട്   ഇജാതി  ലോക്ക്   എൻ്റെ   ദേവ   ചേച്ചി   ചേച്ചി   പൊന്നപ്പൻ   അല്ലേ   വേണ്ട  പെണ്ണ്   ആയ   കൊണ്ട്   പൊന്നമ്മ മതി …ചേച്ചി    പൊന്നമ്മ   അല്ല   തങ്കമ്മ   ആണ്   പാവം   കിച്ചു   ഏട്ടൻ…..

മീര   സ്വയം   അത്മഗതിച്ച്   വന്ന   ചിരി   ഒതുക്കി   ജഗതിനെ   നോക്കി .. അവൻ   ആണേൽ   എന്തോ   പോയ   അണ്ണാനെ   പോലെ   ദയനീയം  ആയി   മീരയെ   നോക്കി…..

ഇനി    എന്തായാലും   നാളെ   സംസാരിക്കാം   ദേവ   നി  ഡ്രൈവ്   ചെയ്തു   വന്നത്   അല്ലേ   പോയി   റെസ്റ്റ്   എടുക്കു…

ജഗതിൻ്റെ      അച്ഛൻ്റെ   പറച്ചിൽ   കേട്ട്   ദേവ   ചിരിയോടെ   ഇരുന്നു…..

എൻ്റെ   മാമ്മ   ഒരു   ജേർണലിസ്റ്റ്   ആയ   ഞാൻ   ഡെയ്‌ലി   യാത്ര   അല്ലേ    നോ   റസ്റ്റ്   നിനക്ക്   നാളെ   കോളേജിലേക്ക്   ഉള്ള   നോട്സ്   വല്ലതും   നോക്കാൻ   ഉണ്ടോ?..

അയ്യോ   ഞാൻ   മറന്നു   ദേവ   ഇന്ന്  എനിക്ക്   ഒരു   എക്സാം   സോറി   നാളെ    ഒരു   എക്സാം     കുറച്ചു   ക്വസ്റ്റ്റിൻ   തയ്യാർ   ആക്കാൻ   ഉണ്ട്   ഇന്നു   എത്ര   ലേറ്റ്   ആയാലും   ഫുൾ  ക്വസ്റ്റ്റിൻ   തയ്യാർ   ആക്കിയെ   കിടക്കു……

തന്നെ   അടി  മുടി   നോക്കി   ജഗത്   പറഞ്ഞ   കേട്ട്   ഒന്നും    മനസിൽ  ആവാതെ   മീര   നിന്നു….

എക്സാം   ഉണ്ടെന്ന്   എന്നെ . നോക്കി    പറയുന്നത്   എന്തിനാ   ഞങ്ങൾക്ക്   നാളെ   എക്സാം   ഒന്നും   പറഞ്ഞില്ല   ഇനി   പറഞ്ഞു   കാണുമോ?. അതോ   ഈ   പറഞ്ഞത്   വേറെ   എന്തേലും  ഉദ്ദേശിച്ച്   ആണോ?. (മീരയുടെ   ആത്മ)

എങ്കിൽ  ശരി   കിച്ചു   നാളെ   കാണാം   ഞാനും   ഒന്നു   റെസ്റ്റ്   എടുക്കാം…എന്താണ്   മീര   ഭർത്താവിൻ്റെ   മുറ പെണ്ണ്   ആയ   കൊണ്ടാണോ   എന്നോട്   മിണ്ടാതെ   നിൽക്കുന്നത് .. ഈ   സീരിയൽ  /സിനിമാക്കാർ   ഓകെ      മുറ പെണ്ണിനെ   വില്ലത്തി   ആക്കിയത്   കൊണ്ട്   ഞങളെ   കാണുന്നത്   തന്നെ   ഭാര്യമാർക്ക്   പേടിയാ … മീര   പേടിക്കണ്ട   ഈ  രാക്ഷസനെ  ഫ്രീ   ആയി   തരാം   എന്നു   പറഞ്ഞാലും   എനിക്ക്   വേണ്ട   ഇവനെ   എങ്ങനെ   സഹിക്കുന്നു … ഞാൻ   വല്ലതും   ആണെങ്കിൽ   എൻ്റെ   കിച്ചു   നിൻ്റെ   സ്വഭാവത്തിന്     തല   അടിച്ചു   പൊളിക്കും….  ദ്ദേ   നോക്കിയേ   പറഞ്ഞു   കഴിഞ്ഞില്ല   അവന്   ദേഷ്യം  വന്നു   തുടങ്ങി….

തൻ്റെ    അടുത്ത്   വന്നു    ജഗതിൻ്റെ   മുഖത്തേക്ക്   നോക്കി   ദേവ   പറയുന്ന   കേട്ട്   മീര   ചിരിയോടെ   നിന്നു….

ഒന്നു   പോടി   ഗുഡ്   നൈറ്റ്    അത്ര   ആവശ്യം   ഉള്ള   വർക്   ആണ്   അല്ലെങ്കിൽ  .നിൻ്റെ   കത്തി   കേൾക്കാൻ  ഞാൻ   ഇരുന്നെനെ….

ഓ   ശരി    അതു    ചോദിക്കാൻ   വിട്ടു   മീര   സ… സച്ചി    സുഖം   ആയി   ഇരിക്കുന്നോ?..

ഹ    സുഖം   ആണ്    ചേച്ചി ….

അപ്പോ   ശരി   ഗുഡ്   നൈറ്റ്    മീര….

ദേവയുടെ  സച്ചിയെ   പറ്റിയുള്ള   ചോദ്യം   കേട്ട്   ജഗത്   അവളെ   തല   ഉയർത്തി   നോക്കി   ഇപ്പോളും   സച്ചിയുടെ   പേര്   പറയുമ്പോൾ   ആ   കണ്ണിൽ   തെളിഞ്ഞ   തിളക്കം   കണ്ടു   സങ്കടത്തിൽ   അവൻ   അവളെ  ഉറ്റു  നോക്കി… അതു   മനസിൽ   ആക്കി   ദേവ   കണ്ണിൽ    ഉരുണ്ടു  കൂടിയ   കണ്ണീരിനേ   തന്നിലേക്ക്   ഒതുക്കി   അവനെ   ഒന്ന്   നോക്കി   ചിരിച്ചു   മുകളിലേക്ക്   പോയി….

കിച്ചു   ഏട്ടാ   നാളെ   എക്സാം   ഞങ്ങൾക്ക്  ആണോ?…

തൻ്റെ   അടുത്ത്   വന്നു   മീര   ചോദിച്ച   കേട്ട്   ജഗത്   അവളെ   ചിരിയോടെ   നോക്കി….

എന്ത്   എക്സാം   നി   എന്താ   ഈ   പറയുന്നത്…..

കുറച്ചു   മുന്നേ   ദേവ   ചേച്ചിയുടെ   അടുത്ത്    പറഞ്ഞ   എക്സാം  …

ഓ   ആ   എക്സാം   മീരേ   നി   ഇത്ര  ടുബ്ലൈറ്റ്   എന്നു   ഞാൻ   അറിഞ്ഞില്ല … ഇങ്ങനെ   ഒരു   പൊട്ടി   നിന്നെ   കണ്ടു   ആണല്ലോ   ഈശ്വരാ   ഞാൻ   ഇത്രയും   സ്വപ്നങ്ങൾ   വളർത്തിയത് ..  ഇത്   പഠിച്ചു  വരാൻ   കുറച്ചു   സമയം   എടുക്കും   എൻ്റെ   വിധി…..

തന്നെ   നോക്കി   സങ്കടത്തിൽ   പറഞ്ഞു   മുകളിലേക്ക്   പോയ   ജഗതിനെ   കണ്ടു   മീര    നിന്നു….

ദേവാ…..

എന്താ   കിച്ചു   നി   കിടന്നില്ലേ?….

തൻ്റെ   ഒപ്പം   ബെഡിൽ   വന്നിരുന്ന   അവനെ   ദേവാ  നിറഞ്ഞ  കണ്ണുകൾ  തുടച്ചു    ചിരിയോടെ   നോക്കി…

ഇപ്പോളും   നി   അവനെ   മനസിൽ   വെച്ചു   കൊണ്ട്   നടക്കുവ   അവൻ   ഇപ്പൊ   അനുവിൻ്റെ   ഭർത്താവ്   ആണ്…..

ജഗത്   പറഞ്ഞ   കേട്ട്   നിറഞ്ഞ.  കണ്ണും   ആയി   ദേവ   അവനെ   നോക്കി….

സ്വന്തം   പെണ്ണിനെ   മറ്റു   ആരെക്കാളും   സ്നേഹിച്ച   നിനക്ക്   എന്നോട്   ഇങ്ങനെ    ചോദിക്കാൻ  തോന്നിയത്   കഷ്ടം   ആണ്   കിച്ചു… സച്ചിൻ   അവനെ   പോലെ   ആരും   എൻ്റെ   ലൈഫിൽ   വരില്ല   അവന്   പകരവും…,ഒരു   നോട്ടം  പോലും   എനിക്ക്   വെച്ചു  നീട്ടിയിട്ടില്ല  എങ്കിലും    അവനെ ……

ബാക്കി   പറയാതെ   ദേവ   തൻ്റെ   മുഖം   കുനിച്ചു ….

ദേവ   പ്ലീസ്   നി   കരയരുത്   നിൻ്റെ   മനസിൽ   തോന്നിയ   കാര്യം   ആണ്   ഇതൊക്കെ   അവൻ   ഒരു   പെണ്ണിനേ   മാത്രം   ആണ്   സ്നേഹിച്ചത്   സ്വന്തം   ആക്കാൻ   ആഗ്രഹിച്ചതും    അവളെ     തന്നെ   ആണ്   അനുവിനെ .. പിന്നെ   പെട്ടന്ന്   അവൻ   എങ്ങനെ   നിന്നെ   അംഗീകരിക്കും….

അവൻ്റെ   അംഗീകാരം   സ്വീകരിക്കാൻ   അല്ല   ഞാൻ   വന്നത്   ഞാൻ   പറഞ്ഞതിന്   എനിക്ക്   അവനെ   മറക്കാൻ  കഴിയില്ല   എന്നെ   ഉള്ളൂ…അല്ലാതെ   അവൻ്റെ   ലൈഫിൽ     ഇടിച്ചു   കയറി   പ്രോബ്ലം   ഉണ്ടാക്കാൻ   ഒന്നും   എനിക്ക്   ഉദ്ദേശ്യം   ഇല്ല   നിൻ്റെ   കണ്ണിൽ   മുഴുവൻ   നിൻ്റെ   കൂട്ടുകാരൻ്റെ   ജീവിതം   ഓർത്തു   ആശങ്ക   ആണ്   ഞാൻ  കാരണം   സച്ചിയുടെ   ജീവിതം   നശികില്ല   പോരെ…..

തൻ്റെ   കൈ   എടുത്തു   പിടിച്ചു   സച്ചിൻ   എന്നെഴുതിയ   ടാറ്റുവിൽ   വിരൽ   ഓടിച്ച   അവളെ   ജഗത്   സങ്കടത്തിൽ   നോക്കി….

നി   പോയി   എക്സാം   കസ്റ്റിൻ   നോക്കുന്നില്ല   കിച്ചു……

എന്തു   നോക്കാൻ  ആ   എക്സാം   ഉടനെ   ഒന്നും   നടക്കാൻ   ചാൻസ്   ഇല്ല..

വീട്ടിൽ  ചിരട്ടയിൽ   കഞ്ഞിയും   കുട്ടനും   വെച്ചു   കളിച്ചു   നടന്ന   കൊച്ചിനെ   കെട്ടി  കൊണ്ട്   വന്നു   അവൻ്റെ   ഒരു   എക്സാം…..വേഗം   ചെല്ല്   ഇപ്പോളെ   ക്ലാസ്സ്   തുടങ്ങിയാൽ   ഒരു   മുന്നു   വർഷം   കഴിഞ്ഞ്   ആ   എക്സാം   എഴുതാം….

തന്നോട്   ഒരു   ചിരിയോടെ    പറഞ്ഞ   ദേവയെ   ജഗത്   ചമ്മിയ   മുഖത്തോടെ   നോക്കി….

എങ്കിൽ   ശരി   കിടന്നോ   ഗുഡ്   നൈറ്റ്   ദേവ….

തൻ്റെ   തലയിൽ   തലോടി   മുറി   വിട്ട   അവനെ   ദേവ   നിറഞ്ഞ  കണ്ണോടെ   നോക്കി……

നിന്നോടു    ആര   മീര   പറഞ്ഞത്  അമ്പലത്തിൽ   ദാവണി   ചുറ്റി   പോവാൻ  വല്ല   ചുരിദാറും   ഇട്ടാൽ   പോരെ… അതോ   ഇനി  ആരേലും   ദാവണി   ഇട്ടു   വരാൻ   പറഞ്ഞിട്ടണോ,?ആര   പറഞ്ഞത്   നിനക്ക്   ഒത്തിരി   ഫാൻസ്   ഉള്ളത്   അല്ലേ?..ഇതെന്താ   കോലം   ഒരു   മാതിരി   ഐറ്റം  ഡാൻസ്   ചെയ്യുന്ന   പെണ്ണുങ്ങളെ  പോലെ   വയറും  പുറവും   കാണിച്ചു   ഇതിലും   ആളുകൾ   ശ്രദ്ധിക്കും   തുണി   ഉടുക്കതെ   നിന്നാൽ   എന്താ   നി   നോക്കുന്നോ?…

തന്നോട്   ദേഷ്യത്തിൽ   പറഞ്ഞ   ഇന്ദ്രജിത്തിനെ   മീര   സങ്കടത്തിൽ   നോക്കി….

നിങ്ങൾക്ക്  ഭ്രാന്ത്   ആണ്   നിങ്ങളുടെ   ഒപ്പം   നിൽക്കുന്ന   ഓരോ   നിമിഷവും   ഒന്നു  മരിച്ചു   കിട്ടിയിരുന്നു   എങ്കിൽ   എന്നാണ്   ആഗ്രഹിക്കുക….എൻ്റെ   തെറ്റാണ്   എല്ലാരും   അകറ്റി   നിറുത്താൻ   നോക്കിയ   ഒരാളെ   ചേർത്തു   നിർത്തിയ   എന്നെ   പറയണം   ചുമ്മാതല്ല   ആ   അഖില   നിങ്ങളെ   ഇട്ടിട്ടു   പോയത് … ഒരു   പെണ്ണും   നിങ്ങളെ   അംഗീകരിക്കില്ല   അത്രയും    മോശം   ചിന്തകളുമായി   ആണ്   നിങൾ   ജീവിക്കുന്നത് …    എൻ്റെ   ഡ്രസ്സിംഗ്  കുഴപ്പം  ഇല്ല   …പക്ഷേ   നിങ്ങളുടെ   കണ്ണിനു   ആണ്   കുഴപ്പം   എനിക്ക്   ഡാൻസ്   ക്ലാസ്   ഉണ്ട്   ഞാൻ   പോകുന്നു…..

അഖില … മീര   ഇന്നു   കണ്ട    ഏതോ   ഒരുത്തി   അവളും   പറഞ്ഞു   എൻ്റെ   ഒപ്പം   ഒരു   പെണ്ണും   ജീവിക്കില്ല   എന്നു ….അതിനു   മാത്രം   എന്താണ്   എനിക്ക്   ഒരു   കുഴപ്പം   ജീവിതത്തിൽ   ഞാൻ   സ്നേഹിച്ച.  രണ്ടു   പേരും   നിഷ്‌കരണം   എന്നെ   തള്ളി   പറഞ്ഞു   അഖില   പോയാൽ   പോട്ടെ   സാരമില്ല   പക്ഷേ   മീര   അവളെ   എനിക്കു   വേണം .. കിട്ടാൻ   കുറച്ചു   പാട്   ആണ്    ജഗത്   മാധവ്   എന്ന   രാക്ഷസനിൽ   നിന്നും   വേണം   തട്ടി   പറിക്കാൻ .. എങ്കിലും  ഞാൻ   തട്ടി   എടുക്കും   എൻ്റെ   ഒപ്പം   ഒരു   പെണ്ണും   ജീവികില്ല   എന്നു   പറഞ്ഞ   മീര   തന്നെ   എൻ്റെ   ഒപ്പം   ജീവിക്കും   മരണം   വരെ……

ഒരു   പൊട്ടി   ചിരിയോടെ    അവൻ   തൻ്റെ   ബെഡിൽ   ഇരുന്നു…..

തുടരും……..

 

 

Aswathy Umesh Novels

ലക്ഷ്മി

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!