പുറത്ത് വാഹനത്തിന്റെ ശബ്‌ദം കേട്ടാണ് വരദൻ കണ്ണുതുറന്നത്. ഈ സമയത്താരാണ് വന്നിരിക്കുന്നത്.
തന്നെ ചുറ്റിപ്പിടിച്ചിരുന്ന ഗ്രേസിയുടെ കയ്യെടുത്തു മാറ്റി അഴിഞ്ഞു കിടന്ന മുണ്ടെടുത്തു ഉടുത്തു വരദൻ മുറിക്കു പുറത്തേക്കിറങ്ങാൻ തുടങ്ങി..
“നിങ്ങളെവിടെ പോകുവാ ഈ മൂന്നു മണിക്ക് ഈ സമയത്ത്. സുഖം പിടിച്ചു ഒന്നുറങ്ങി വന്നതാ. അതാ നശിപ്പിച്ചത്.”
പുറകിൽ ഗ്രേസിയുടെ അമർഷത്തോടെ ഉള്ള ശബ്‌ദം.
“മിണ്ടാതെ അവിടെ കിടന്നുറങ്ങടി ശവമേ. ഒച്ചവച്ചു നാട്ടുകാരെ മുഴുവൻ അറിയിക്കാതെ. പുറത്താരോ വന്നിട്ടുണ്ട്. നോക്കട്ടെ “
വരദൻ അമർഷത്തോടെ ഗ്രേസിയെ നോക്കി.
“നിങ്ങക്ക് ആവശ്യമുള്ളപ്പോൾ ഞാൻ വന്നു കൂട്ടുകിടക്കണം. ആവശ്യം കഴിഞ്ഞാൽ വെറും ശവവും അല്ലെ. ഇതോടെ എല്ലാം തീർന്നു “
ഗ്രേസി ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു.
കതക് തുറന്നു വരദൻ താഴെക്കിറങ്ങി ചെന്നു മുന്പിലെ വാതിൽ തുറന്നു.
“ങ്ങാ.. നീ ആയിരുന്നോ? ഈ പാതിരാത്രിയിൽ എന്നാ പറയാൻ കെട്ടിയെടുത്തു വന്നതാ. പോലീസുകാര് അന്വേഷിച്ചു നടക്കുകയാ. അത് വല്ലതും ഓർമ്മയുണ്ടോ?”
ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യത്തോടെ കോട്ടുവായിട്ടുകൊണ്ട് വരദൻ മുൻപിൽ നിൽക്കുന്ന ജെയ്‌സനെ നോക്കി.
“വരദൻ മുതലാളി, ഞാൻ എന്റെ ഭാര്യയെയും കൂട്ടി ഇങ്ങു പോന്നു. ആ വീടിന്റെ താക്കോൽ മേടിക്കാൻ വന്നതാ “
ജെയ്‌സൺ പറഞ്ഞത് കേട്ടു വരദന്റെ മുഖം വിടർന്നു.
“എന്നിട്ടെവിടെ നിന്റെ ഭാര്യയും കൊച്ചും “
വർധിച്ച സന്തോഷത്തോടെ വരദൻ ജെയ്‌സനെ നോക്കി.
“വണ്ടിയിൽ ഇരിപ്പുണ്ട്.”
ജെയ്‌സൺ പറഞ്ഞപ്പോൾ വരദൻ നിർത്തിയിട്ടിരുന്ന ജീപ്പിനു നേരെ നടന്നു.
ജീപ്പിനുള്ളിലെ ലൈറ്റ് വെട്ടത്തിൽ ഇരിക്കുന്ന റോസ്‌ലിനെയും ജിക്കുമോനെയും കണ്ടു മനസ്സിൽ പതഞ്ഞു പൊങ്ങിയ സന്തോഷം വരദൻ സ്വൊയം നിയത്രിച്ചു.
“നീ ഉദ്ദേശിച്ചപ്പോലെ അല്ലല്ലോ. എന്തായാലും നന്നായി.ഇവളും കൊച്ചും നിന്റെ കൂടെയ കഴിയേണ്ടത്.അല്ലാതെ വല്ലവരുടെയും വീട്ടിലല്ല “
റോസ്‌ലിനെ നോക്കി. അവൾ ഉറങ്ങുന്ന ജിക്കുമോനെയും നെഞ്ചോട് ചേർത്തു പിടിച്ചു താഴേക്കു നോക്കി ഇരിക്കുകയായിരുന്നു.
ഒന്നമർത്തി മൂളിയ ശേഷം വരദൻ വീടിനുള്ളിലേക്ക് ചെന്നു താക്കോലുമായി വന്നു.
“എടാ ജെയ്‌സ..ഇന്ന താക്കോൽ… വീട് ഇന്ന് അടിച്ച് വൃത്തിയാക്കി ഇട്ടിരിക്കുവാ. പോയി കേറി താമസിച്ചാൽ മതി.”
താക്കോൽ മേടിച്ചു
ജെയ്‌സൺ ജീപ്പിലേക്കു കയറി.
“ഉപകാരം മുതലാളി. പിന്നെ കഞ്ചാവ് കേസിൽ പോലീസുകാർ എന്നെ അന്വേഷിച്ചു പാഞ്ഞു നടക്കുവാ. മുതലാളി,ഞാൻ അകത്ത് പോകാതെ നോക്കണം. ആ മൈക്കിൾ സാറെ വിളിച്ചു കാര്യങ്ങളൊക്കെ ഒന്നന്വേഷിക്കണം “
പറഞ്ഞു കൊണ്ട് ജെയ്‌സൺ ജീപ്പ് സ്റ്റാർട്ട് ചെയ്തു.
“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. നീ ഇപ്പൊ പോയികിടന്നു ഉറങ്ങാൻ നോക്ക് “
ജീപ്പ് അകന്നു പോകുന്നത് നോക്കി നിന്ന ശേഷം വരദൻ തിരിഞ്ഞു വീടിനുള്ളിലേക്ക് നടന്നു.
മുറിക്കുള്ളിൽ കേറി കതകടച്ചു മുകളിലേക്കു കയറി പോയി. ബെഡ്‌റൂമിൽ എത്തിയപ്പോൾ കിടക്കയിൽ ഗ്രേസി എഴുനേറ്റിരിക്കുകയായിരുന്നു.
“വന്നവരാര… ഈ രാത്രിയിൽ മറ്റള്ളവരെ ശല്യപെടുത്താൻ “
നെറ്റി ചുളിച്ചു ഗ്രേസി വരദനെ നോക്കി.
“ഒരു മലങ്കോളൂ ഒത്ത് വന്നിട്ടുണ്ട്. ആ വരാൽ ജെയ്‌സനും ഭാര്യയുമാ… നമ്മുടെ ആ ചെറിയ വീടാ അവർക്കു താമസിക്കാൻ കൊടുത്തിരിക്കുന്നത്.”
വരദൻ പറഞ്ഞു കൊണ്ട് ഗ്രേസിയെ നോക്കി ചിരിച്ചു.
“ഓഹോ.. അപ്പോ ഇനി കുറച്ച് നാള് എന്നെ ആവശ്യമില്ലായിരിക്കും അല്ലെ. “
ഗ്രേസി നീരസത്തോടെ ചോദിച്ചു.
“ങ്ങാ.. നിനക്കറിയാമല്ലോ, ഈ വരദൻ ഒന്ന് ആഗ്രഹിച്ചാൽ അത് സ്വൊന്തം ആക്കിയിരിക്കും. ‘വെടക്കാക്കി തനിക്കാക്കുക ‘ എന്ന് കേട്ടിട്ടില്ലേ. അത് തന്നെ കാര്യം..അവന്റെ ഭാര്യയെ, കുറച്ച് നാളായി ആഗ്രഹിക്കുന്നതാ.ഇപ്പൊ കയ്യിൽ വന്നിരിക്കുവാ. പിന്നെ നിന്നെ വേണ്ടാന്ന് വയ്ക്കുന്നില്ല. നീ ഇല്ലാതെ ഈ വരദന് എന്ത് ആഘോഷം “
വരദൻ ബെഡിൽ ഇരുന്നു ഗ്രേസിയെ നോക്കി.
“ഓർമ്മയുണ്ടായാൽ കൊള്ളാം.”
ഗ്രേസി ബെഡിലേക്ക് കിടന്നു.
“കിടക്കുന്നുണ്ടെങ്കിൽ കിടക്ക്. നേരം വെളുക്കാറായി “
ഗ്രേസി പറഞ്ഞു കൊണ്ട് വരദന്റെ കയ്യിൽ പിടിച്ചു.
വീടിന്റെ മുൻപിൽ ജീപ്പ് നിർത്തി ഇറങ്ങി ജെയ്‌സൺ പോയി വാതിൽ തുറന്നു.
“ഇറങ്ങി വാടി ഇങ്ങോട്ട്. നിന്നെ നിലവിളക്കും പറയും കൊണ്ടുവന്നു എഴുന്നുള്ളിച്ചു അകത്തേക്ക് കൂട്ടികൊണ്ട് പോകാൻ ഇവിടെ ആരുമില്ല”
ജീപ്പിലേക്കു നോക്കി റോസ്‌ലിനോട് പറഞ്ഞിട്ട് അകത്തേക്ക് കേറി ലൈറ്റ് ഇട്ടു.
റോസ്‌ലിൻ ജിക്കുമൊനുമായി ജീപ്പിൽ നിന്നിറങ്ങി. ചുറ്റും നോക്കി കൊണ്ട് വീടിനുള്ളിലേക്ക് കയറി.
“ദേ ആ മുറിയിലേക്ക് പൊക്കോ. അതാ ബെഡ്‌റൂം “
ജെയ്‌സൺ ഒരു മുറി ചൂണ്ടി കാണിച്ചിട്ട് മറ്റൊരു റൂമിലേക്ക് പോയി.
റോസ്‌ലിൻ റൂമിനുള്ളിലേക്ക് കയറി വാതിലടച്ചു.
അത്യാവശ്യം സൗകര്യമുള്ള മുറി ആയിരുന്നു അത്.
കട്ടിലിലെ മെത്തക്കുമേൽ റോസ് നിറമുള്ള വെൽവറ്റ് ബെഡ്ഷീറ്റു വിരിച്ചിരിക്കുന്നു..ഭിത്തിയിൽ വലിയ tv യും താഴെ മുറിയുടെ സൈഡിലായി ഒരു ചെറിയ ബ്രിഡജും വച്ചിരിക്കുന്നു… എ സി റൂം ആണ്..
റോസ്‌ലിൻ ജിക്കുമോനെ ബെഡിൽ കിടത്തി അവനടുത്തിരുന്നു.
ഉറങ്ങുന്ന അവന്റെ മുഖത്തേക്ക് നോക്കിയിരിക്കെ ഉള്ളിലടക്കിയ സങ്കട കാർമേഘങ്ങൾ കണ്ണിലൂടെ ഘനീഭവിച്ചു തോരമഴയായി കവിളിലൂടെ ഒഴുകി ഇറങ്ങി.
തന്നെയും മോനെയും അയാൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നത് കൊല്ലാനാണോ വളർത്താനാണോ എന്ന് ആർക്കറിയാം.
നിവർത്തിയില്ലാതെ ആണ് തൊമ്മിച്ചാച്ചന്റെ വീട്ടിൽ നിന്നും ഇറങ്ങിയത്.അല്ലെങ്കിൽ അവിടെയുള്ളവരെ ഈ നീചൻ കൊന്നേനെ.തനിക്കും മോനും ഇവിടെ എന്ത് സംഭവിച്ചാലും ആരും ചോദിക്കാനോ പറയാനോ വരുകയില്ല എന്ന സത്യം റോസ്‌ലിന്റെ ഉള്ളിൽ ഭീതിയുടെ കനൽ കോരിയിട്ടു.
ഒരു ഭാഗത്തു തന്റെ ഭർത്താവ് എന്ന നീചൻ. മറുഭാഗത്തു വരദൻ എന്ന സ്‌ത്രിലമ്പടൻ. തനിക്കു എന്ത് സംഭവിച്ചാലും തന്റെ മോനെ രക്ഷപ്പെടുത്തണം. ഇവരോടൊക്കെ എതിർത്തു നിന്ന് രക്ഷപെടാൻ ഒരു പെണ്ണായ തനിക്കു സാധിക്കുമോ?
കൈകൾക്കൊണ്ട് മുഖം പൊത്തി റോസ്‌ലിൻ പൊട്ടികരഞ്ഞു…
നിസ്സഹായയായ ഒരു പെണ്ണിന്റെ തേങ്ങൽ മുറിക്കുള്ളിലെ ഭിത്തികളിൽ തട്ടി ചിതറി!
വാതിലിൽ തട്ട് കേട്ടാണ് റോസ്‌ലിൻ തലയുയർത്തിയത്. സാരിത്തുമ്പുകൊണ്ട് മുഖം തുടച്ചു എഴുനേറ്റു പോയി വാതിൽ തുറന്നു.
മുൻപിൽ ജെയ്‌സൺ.
“എന്താടി വാതിലടച്ചിട്ടുകൊണ്ട് പരിപാടി. നീ എന്തിനാ വാതിലടച്ചു പൂട്ടിയത്. ങേ. നീ ആകെ അങ്ങ് മിനുങ്ങിയിട്ടുണ്ടല്ലോ.വീടുമാറി താമസിച്ചു വീട്ടിവിഴുങ്ങി ആയിരിക്കും ഇങ്ങനെ ആയത് അല്ലെ.ആ വീട്ടുകാരെ നീ തിന്നു മുടിപ്പിച്ചു കാണുമല്ലോ.”
ജെയ്‌സൺ ഉറക്കാത്ത കാലടികളോട് മുറിക്കുള്ളിലേക്ക് കയറി വാതിലടച്ചു.
അത് കണ്ടു റോസ്‌ലിൻ പേടിയോടെ പുറകിലേക്ക് മാറി.
ജെയ്‌സൺ ബെഡിലേക്ക് ചെന്നിരുന്നു. ഉറങ്ങികിടക്കുന്ന ജിക്കുമോനെ നോക്കി.
“എടി.. ഇതാരുടെ സന്തതി ആണെന്നൊന്നും ഞാൻ ചോദിക്കുന്നില്ല. പക്ഷെ നമുക്കിടയിൽ ഈ ഒരു ശല്യം ഇനി ഉണ്ടാകരുത്. എനിക്ക് ഇതിനെ കാണുന്നത് തന്നെ വെറുപ്പാ “
ജെയ്‌സൺ പറഞ്ഞിട്ട് റോസ്‌ലിനെ നോക്കി.
“എന്റെ ഒരു കുഞ്ഞിനെ നിങ്ങൾ കൊന്നു. ഇനി എന്റെ മോനെ ആണോ നിങ്ങൾ നോട്ടമിട്ടിരിക്കുന്നത്. നിങ്ങൾ അവന്റെ അപ്പനാകേണ്ട. അപ്പനില്ലാത്തവനായി അവനെ ഞാൻ വളർത്തികൊള്ളാം. ഞങ്ങളെ ഉപദ്രെവിക്കാതെ വെറുതെ വിടണം. കാലുപിടിച്ചു പറയുകയാ “
റോസ്‌ലിൻ കൈകൾ കൂപ്പി കൊണ്ട് അപേക്ഷിച്ചു.
“നിന്റെ പരാതിയുടെ പുറത്താ ഞാൻ ജയിലിനു അകത്തായതു. അന്നൊരു കൈ അബദ്ധം പറ്റി. എന്ന് വച്ചു കെട്യോനെ ഒറ്റികൊടുക്കാമോ.. പറയെടി ഒറ്റാമോ. ആ കുഞ്ഞിന് അത്ര ആയുസ്സെ ഉണ്ടായിരുന്നുള്ളു. അത്ര തന്നെ. വല്ലവന്റെയും കൂടെ പോയി ഉണ്ടാക്കിയ പിള്ളേരെ ഞാൻ ചുമക്കണോ? പറയടി പുല്ലേ “
ജെയ്സൺ എഴുനേറ്റു ചെന്നു റോസ്‌ലിന്റെ മുടിക്കുത്തിൽ കയറി പിടിച്ചു കറക്കി ബെഡ്ലേക്കെറിഞ്ഞു.ബെഡിൽ പോയി വീണ റോസ്‌ലിന്റെ കൈ ചെന്നു ഉറങ്ങിക്കിടന്ന ജിക്കുമോന്റെ ദേഹത്ത് വീണു. അവൻ കണ്ണ് തുറന്നു നോക്കിയ ശേഷം കരയാൻ തുടങ്ങി.
ചാടിയെഴുനേറ്റു ജിക്കുമോനെ എടുക്കാൻ ശ്രെമിച്ച റോസ്‌ലിനെ തട്ടിമാറ്റി ജെയ്‌സൺ.
“മിണ്ടി പോകരുത്,അവിഹിത വിത്തേ. കൊന്ന് കളയും ഞാൻ “
ജെയ്‌സൺ ജിക്കുമോന് നേരെ അലറി. ആ അലർച്ചയിൽ ജിക്കുമോൻ ഭയന്ന് റോസ്‌ലിന്റെ പുറകിൽ ഒളിച്ചു.
“എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുതേ.. എന്നെ എന്ത് വേണമെങ്കിലും ചെയ്തോ. എന്റെ മോനെ വെറുതെ വിടണേ “
റോസ്‌ലിൻ കരഞ്ഞു കൊണ്ട് ജിക്കുമോനെ ചേർത്തു പിടിച്ചു.
“കൊണ്ടുപോയി കളയടി ഈ മാരണത്തെ…, മിണ്ടാതെ കിടന്നുറങ്ങെടാ “
ജിക്കുമോനെ കിടക്കയിൽ കിടത്തി റോസ്‌ലിൻ കൂടെ കേറി കിടന്നു.. കസേരയിൽ പോയിരുന്നു സിഗർറ്റ് കത്തിച്ചു വലിച്ചു കൊണ്ടിരുന്ന ജെയ്സൺ കുറ്റി നിലത്തിട്ടു കുത്തി ചവിട്ടി കെടുത്തി.
കുറച്ചു നേരം ഇരുന്ന ശേഷം എഴുനേറ്റു ബെഡിനടുത്തേക്ക് ചെന്നു.
“ഉറങ്ങിയോടി അവൻ “
ജെയ്‌സന്റെ ചോദ്യം കേട്ടു റോസ്‌ലിൻ മെല്ലെ എഴുനേറ്റിരുന്നു.
“എന്നെ ഒന്നും ചെയ്യരുത്. എനിക്ക് വയ്യ.”
റോസ്‌ലിൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“അത് ശരി. നിനക്ക് വല്ലവന്റെയും കൂടെ കിടക്കാൻ വയ്യായ്ക ഒന്നുമില്ല. കെട്ടിയോൻ അടുത്ത് വരുമ്പോൾ ആണ് പ്രശ്നം അല്ലേടി മൂധേവി.”
പറഞ്ഞു കൊണ്ട് ജെയ്‌സൺ ബെഡിലിരുന്നു റോസ്‌ലിനെ വട്ടത്തിൽ കെട്ടിപിടിച്ചു. വരിഞ്ഞു മുറുക്കിയ ജെയ്‌സന്റെ കൈക്കുള്ളിൽ കിടന്നു റോസ്‌ലിൻ വേദനയെടുത്തു പുളഞ്ഞു.
“അയ്യോ…ഒന്നും ചെയ്യരുത് “
റോസ്‌ലിൻ കരഞ്ഞു.
എന്നാൽ മദ്യത്തിന്റെ ലഹരിയിൽ അയാളൊരു മൃഗമായി മാറുകയായിരുന്നു. ഇരയുടെ മേൽ ചാടി വീണു കീഴ്പ്പെടുത്താനുള്ള ആവേശമായിരുന്നു അയാൾക്കുള്ളിൽ അപ്പോൾ.
*******************************************
പുലർച്ചെ 5.30
എസ് പി വിദ്യാസാഗർ ജോഗിംഗിന് പോകുവാൻ ഇറങ്ങുമ്പോൾ ആണ് മൊബൈൽ ബെല്ലടിച്ചത്. വാഗമൺ പോലീസ്റ്റേഷനിൽ നിന്നും സി ഐ അൻവർ ആയിരുന്നു ലൈനിൽ…
“സാർ ഒരു അർജന്റ് മെസ്സേജ് പാസ്സ് ചെയ്യാനുണ്ടായിരുന്നു. വാഗമണ്ണിന്റെ മൊട്ടക്കുന്നു ഭാഗങ്ങളിലായി കുറച്ച് ദിവസമായി ചിലരെ സംശയാസ്പതമായ രീതിയിൽ കണ്ടതായി അവിടെയുള്ളവർ പറയുന്നു.
അവർ ഒരു സംഘമായി അവിടങ്ങളിൽ താമസിക്കുന്നതയാണ് അറിവ്..
നാട്ടുകാർ ഇതു പറയാൻ കാരണം ഈരാറ്റുപേട്ട, പൂഞ്ഞാർ, പാലാ ഭാഗങ്ങളിൽ ഏതാനും നാളുകളായി ഇരുപത്തിലധികം പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.”
സി ഐ അൻവർ പറയുന്നത് വിദ്യാസാഗർ ശ്രെദ്ധിച്ചു കേട്ടു.
“അൻവർ വാഗമണ്ണിൽ കണ്ടെന്നു പറയുന്ന ആളുകളും കാണാതായിട്ടുള്ള പെൺകുട്ടികളും തമ്മിൽ എന്താണ് ബന്ധം “
വിദ്യാസാഗർ സംശയം പ്രകടിപ്പിച്ചു.
“സാർ, വാഗമണ്ണിൽ കണ്ടവർ ഏതോ തീവ്രവാദ സംഘടനയിൽ പെട്ടവരാണോ എന്നൊരു സംശയം ഉണ്ട്. മാത്രമല്ല കാണാതായ ഇരുപതു പെൺകുട്ടികളും ഓരോ ആളുകളുമായി പ്രണയത്തിൽ ആയിരുന്നു. അന്വേഷണത്തിൽ അത് വ്യെക്തമായതായി പറയുന്നുണ്ട്.”
അൻവറിന്റെ മറുപടിയിൽ വിദ്യാസാഗർ ചിന്തകുഴപ്പത്തിൽ ആയി.
“പെൺകുട്ടികൾ പ്രേമിച്ചു ഒളിച്ചോടിയതായി കൂടെ അൻവർ. അതിന് ഇവരുമായി ബന്ധം ഉണ്ടാകുമോ”?
വിദ്യാസാഗർ മെല്ലെ ഓടിക്കൊണ്ട് ചോദിച്ചു.
“സാർ സംശയിക്കാൻ കാരണം ഉണ്ട്. ഈ ഇരുപതു പെൺകുട്ടികൾ കാണാതായതിനു പിന്നിൽ വെറും അഞ്ചു പേര് മാത്രമാണ് എന്നാണ് നിഗമനം. കാരണം ഇരുപതു പെൺകുട്ടികളും പ്രേമിച്ചിരിക്കുന്നത് ഇരുപതു പേരെയല്ല. മറിച്ചു അഞ്ചു പേരെ ആണ് “
അൻവറിന്റെ വാക്കുകൾ കേട്ടു വിദ്യാസാഗർ ഓട്ടം നിർത്തി.
“അൻവർ,വാട്ട് ആർ യു സെയിങ്? യു മീൻ????”
വിദ്യാസാഗറിന്റെ നെറ്റി ചുളിഞ്ഞു.
“അതേ സാർ, പെൺകുട്ടികളെ പ്രണയം നടിച്ചു നാടുകടത്തുന്ന ഒരു സംഘം ആണിതിനു പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം വ്യത്യസത സാഹചര്യത്തിൽ ഉള്ള പല മതങ്ങളിൽ പെട്ട പെൺകുട്ടികളെ സ്നേഹം നടിച്ചു അപകടത്തിൽ പെടുത്തിയിരിക്കുന്നത് അഞ്ചു ചെറുപ്പക്കാരുടെ ഒരു സംഘം ആണ്.ഒരാൾ തന്നെ ഒന്നിലധികം പേരെ സ്നേഹിച്ചു അപായപെടുത്തിയിരിക്കുകയാണ്. സിസി ടി വി, ലോഡ്ജ്, ഹോട്ടൽ, ഫേസ്ബുക്, വാട്സ്ആപ്പ്, മറ്റു ചാറ്റ് ആപ്പുകൾ,സ്ഥലങ്ങൾ എന്നിവ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ഇതിനെക്കുറിച്ചുള്ള തെളിവ് കിട്ടിയിട്ടുണ്ട്. വാഗമണ്ണിൽ കണ്ടവരുടെയും, അന്വേഷണത്തിൽ നിന്നും മനസ്സിലാക്കിയവരുടെയും ഫോട്ടോസ് തമ്മിൽ ചില സാമ്യങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്.”
അൻവർ പറഞ്ഞു നിർത്തി.
“അൻവർ. ദിസ് ഈസ് വെരി സീരിയസ് മാറ്റർ. വെരി ഡഞ്ചറസ് സിറ്റുവേഷൻ. ഹൌ ക്യാൻ ഹാൻഡിൽ. ലെറ്റസ് കോൺടാക്ട് വിത്ത് കോട്ടയം എസ് പി. ആഫ്റ്റർ വീ ക്യാൻ ഡിസൈഡ്. ഓക്കേ അൻവർ. വെരി കേർഫുൾ “
വിദ്യാസാഗർ മൊബൈൽ ഡിസ്കണെക്ട് ചെയ്തു.
മുൻപോട്ടോടി. കുറച്ച് മുൻപിലായി ഒരാൾ ഓടുന്നുണ്ട്.നേർത്തമൂടൽ മഞ്ഞു ഉള്ളത് കൊണ്ട് അവ്യക്തമാണ് കാഴ്ച. അയാൾ ഇടക്കിടെ വിദ്യാസഗറിനെ തിരിഞ്ഞു നോക്കുനുണ്ടായിരുന്നു.
വിദ്യാസാഗർ അടുത്തെത്തിയതും അയാൾ ഓട്ടത്തിന്റെ വേഗത കുറച്ചു. വിദ്യാസാഗർ മുൻപോട്ടു കയറി പോയതും അയാൾ നിന്നു.
വിദ്യാസാഗർ മുൻപോട്ടടി വഴിയരുകിലെ ഒരു മരച്ചുവട്ടിലായി നിന്നതും ആരോ പുറകിലൂടെ തന്റെ അടുത്തേക്ക് വരുന്നത് പോലെ തോന്നി തിരിഞ്ഞു. തന്റെ നേർക്കു കത്തിയുമായി പാഞ്ഞടുക്കുന്ന ഒരാളെയാണ് കണ്ടത്.
അയാളുടെ കുത്ത് വിദ്യാസഗറിന്റെ വയറിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി.
ഒരു വശത്തേക്ക് ചെരിഞ്ഞു പോയ വിദ്യാസാഗർ മരത്തിൽ ഇടിച്ചു നിന്നു.വെട്ടിതിരിഞ്ഞു നോക്കിയപ്പോൾ ആരെയും കാണ്മാനില്ല!!!
വിദ്യാസാഗർ ചുറ്റും നിരീക്ഷിച്ചു.
അയാൾ എവിടെ പോയി? ആരാണയാൾ?
അയാളുടെ ലക്ഷ്യം തനായിരുന്നു എന്നുറപ്പ്.
കുറച്ചു സമയം അവിടെ നിന്നശേഷം വിദ്യസാഗർ താമസസ്ഥലത്തേക്ക് നടന്നു.
**********************************†******
ഗോഡൗണിനുള്ളിൽ ജെയ്‌സനും വരദന്റെ ഗുണ്ടകളും ചേർന്നു ചീട്ടുകളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അപ്പോൾ ആണ് അതിലുള്ള ഒരാളുടെ മൊബൈൽ ശബ്ദിച്ചത്.
വരദൻ ആയിരുന്നു മൊബൈലിൽ.
അയാൾ മൊബൈലും കൊണ്ട് പുറത്തേക്കിറങ്ങി പോയി. കുറച്ചു നേരം അടക്കിപിടിച്ചു എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മഴ പെയ്യുവാൻ തുടങ്ങി.
അയാൾ കെട്ടിടത്തിന്റെ സൈഡിൽ കയറി നിന്നു. സംസാരിച്ചു തീർന്നു തിരിഞ്ഞപ്പോൾ ആണ് മഴ നനഞ്ഞു മുൻപിൽ ഒരാൾ നിൽക്കുന്നു!!
“ആരാടാ നീ. ഈ സമയത്ത് നിനക്കെന്താണ് ഇവിടെ കാര്യം “?
അയാൾ മഴനനഞ്ഞു മുൻപിൽ നിൽക്കുന്ന ആളോട് ചോദിച്ചു.
“ഞാൻ ആൻഡ്രൂസ് നിന്റെ തന്തയെ അന്വേഷിച്ചു വന്നതാ ..നിനക്കത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ “
പറഞ്ഞതും ഫോണുമായി നിന്നവന്റെ താടിയെല്ല് തകരുന്ന തരത്തിൽ ഇടി വീണു. നിലവിളിക്കാൻ വാ തുറന്ന അവന്റെ വായ പൊത്തി പിടിച്ചു.
“അകത്തുണ്ടോടാ ആ ജെയ്സൺ.”
ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ട് ഉണ്ട് എന്ന് തലയാട്ടി അയാൾ.
ആൻഡ്രൂസ് അവന്റെ ഫോൺ മേടിച്ചു തന്റെ പോക്കറ്റിൽ ഇട്ടു മുഖമടച്ചു ഒരടികൂടി കൊടുത്തു. നിലത്തേക്കിട്ടു.
ചീട്ടുകളിയിൽ മുഴുകി ഇരുന്നവരുടെ അടുതേക്കു ആൻഡ്രൂസ് ചെന്നു.എല്ലാവരും മദ്യപിച്ചിട്ടുണ്ടെന്നു ഒറ്റനോട്ടത്തിൽ ആൻഡ്രൂസിനു മനസ്സിലായി.
“ജെയ്‌സ ചീട്ട് ഇടെടാ പെട്ടെന്ന് “
കൂടെയിരുന്നവൻ ഒച്ചവച്ചു.
“ഇടാമെടാ പുല്ലേ.ഇന്ന പിടിച്ചോ “
ജെയ്സൺ ചീട്ടിട്ടു.
“ഡൈമൻ ഗുലാന് പകരം ഇസ്‌പേടു ഗുലനാണോടാ കഴു &%#@മോനെ ഇടുന്നത് “
ജെയ്‌സന്റെ പുറകിൽ നിന്നും ചോദ്യവും ചവിട്ടും ഒരുപോലെ ആണ് വന്നത്.
ചവിട്ടേറ്റു ജെയ്‌സൺ തലകുത്തി പന്ത് പോലെ ഉരുണ്ടു തെറിച്ചു പോയി.
എന്താണ് സംഭവിച്ചതെന്നു മനസിലാകാതെ ഇരുന്ന ഗുണ്ടകൾ ചാടി എഴുനേറ്റു മുൻപിൽ നിൽക്കുന്നയാളെ നോക്കി.
“ഞാൻ ആൻഡ്രൂസ്, പ്രശ്നം ഉണ്ടാക്കാതെ ആ ജെയ്‌സണെ വിട്ടു തന്നാൽ ഞാൻ അങ്ങ് പോയേക്കാം. അതല്ല ഉടക്കാനാണ് പ്ലാൻ എങ്കിൽ അങ്ങനെയും ഒരു കൈ നോക്കാം”
പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ ജെയ്‌സൺ അലറിക്കൊണ്ട് ആൻഡ്രൂസിനു നേരെ പാഞ്ഞടുത്തു.
ജെയ്‌സന്റെ അടിയിൽ നിന്നും ഒഴിഞ്ഞു മാറിയ ആൻഡ്രൂസ് ജെയ്‌സന്റെ വലതു കയ്യിൽ പിടുത്തം ഇട്ടു പുറകിലേക്ക് തിരിച്ചു കാലിൽ അടിച്ച് നിലത്തിട്ടു ചവിട്ടി പിടിച്ചു.
അതേ നിമിഷം മറ്റൊരു ഗുണ്ട ആൻഡ്രൂസിന് നേരെ തൊഴിച്ചു. തട്ടി എങ്കിലും കയ്യിൽ തൊഴി കൊണ്ടു. മുൻപോട്ടു നീങ്ങി വന്ന അവന്റെ നെഞ്ചത്ത് തലക്കൊരിടി കൊടുത്തു. ജെയ്‌സന്റെ കയ്യിലുള്ള പിടിവിട്ട ആൻഡ്രൂസ് അടുത്ത് കിടന്ന കസേര എടുത്തു ഗുണ്ടകൾക്ക് നേരെ തിരഞ്ഞു.
കസേരക്കുള്ള അടികൊണ്ടു ഒരുത്തൻ താഴെക്കിരുന്നു. ഒരുത്തന്റെ അടി തോളത്തു കൊണ്ട് ആൻഡ്രൂസ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞു പോയി. ഭിത്തിയിൽ പിടിച്ചു നേരെ നിന്ന ആൻഡ്രൂസ് ഭിത്തിയിൽ കൂട്ടി തന്നെ ചവിട്ടാൻ വന്നവന്റെ കാലിൽ പിടിച്ചു. തന്നെ തൊഴിച്ച മറ്റൊരുത്തന് നേരെ എറിഞ്ഞു. രണ്ടുപേരും നിലത്തേക്ക് മറിഞ്ഞു. പുറകിൽ നിന്നും മുതുകത്തു എന്തോ കേറിപോകുന്നപോലെ തോന്നിയ ആൻഡ്രൂസ് കസേരവീശി തിരഞ്ഞു. ജെയ്‌സന്റെ തലയ്ക്കു കസേരക്കുള്ള അടി കൊണ്ടു.
തോളിൽ ഒരു കത്തി ആണ് കയറി ഇരിക്കുന്നതെന്നു ആൻഡ്രൂസിനു മനസ്സിലായി.
പച്ചമാംസത്തിൽ ഇരുമ്പു കേറി പോയപ്പോൾ ഒരു നീറ്റൽ എരിഞ്ഞിറങ്ങി.
തോളിൽ ഇരുന്ന കത്തി ആൻഡ്രൂസ് വലിച്ചൂരി എടുത്തു ജെയ്‌സന്റെ നേരെ നീങ്ങി.
ചാടിയെഴുന്നേറ്റ ജെയ്‌സൺ ആൻഡ്രൂസിനു കൈ വീശി.ആ കയ്യിൽ പിടിച്ചു കത്തിക്കു കൈത്തണ്ടയിൽ കുനുകുന കുത്തി. വേദനയാൽ ജെയ്‌സൺ അലറി വിളിച്ചു.
“പട്ടി പൊലയാ &%&*മോനെ നീ വീട്ടിൽ കേറി പെണ്ണുങ്ങളുടെ ദേഹത്ത് കൈ വയ്ക്കും അല്ലേടാ. ഇനി ഈ കൈകൊണ്ടു നീ ഒരു പെണ്ണിന്റെയും ദേഹത്ത് തൊടില്ല. ആ പരിസരത്ത് നിന്നെ കണ്ടാൽ കൊന്ന് ആറ്റിൽ തള്ളും ഞാൻ.കേട്ടോടാ നായിന്റെ മോനെ.. ആ പാവം പെണ്ണും കൊച്ചും ജീവനോടെ ഉണ്ടോടാ. പറയെടാ അവരെവിടെയാ “
ഇടിച്ചു മറിച്ചു നിലത്തേക്കിട്ട ജെയ്‌സന്റെ വലതു കൈ പുറകോട്ടു തിരിച്ചൊടിച്ചു.കയ്യുടെ എല്ലൊടിഞ്ഞു
ജെയ്‌സൺ വേദനകൊണ്ട് നിലവിളിച്ചു.
അതേ സമയത്ത് പുറകിൽ നിന്നും ഒരു ചവിട്ട് കിട്ടി ആൻഡ്രൂസ് ഗോഡൗണിന്റെ പുറത്തേക്കു തെറിച്ചു പോയി.
ഒരുത്തൻ പാഞ്ഞു വന്നു ഗോഡൗണിന്റെ ഷട്ടർ താഴ്ത്തി പൂട്ടി.
മഴയത്തു നിന്നും എഴുനേറ്റു വന്ന ആൻഡ്രൂസ് അടച്ചിട്ട ഷട്ടറിന്റെ പുറത്ത് കുറച്ച് നേരം നിന്നു. പിന്നെ തിരിച്ചു നടന്നു.
*******†*********************************
റോസ്‌ലിൻ ജിക്കുമോന് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് പുറത്ത് ആരോ വന്നതുപോലെ തോന്നിയത്.ജിക്കുമോനെ മുറിയിൽ ഇരുത്തി റോസ്‌ലിൻ വന്നു കതക് തുറന്നതും ഞെട്ടിപ്പോയി.!!
മുൻപിൽ ചോരയിൽ കുളിച്ചു ജെയ്‌സൺ നിലത്തു നിന്നും എഴുനേൽക്കാൻ പാടുപെടുകയാണ്.
“എന്നെ…. ആ… വര.. ദൻ ചതി..ച്ചു… ഞാൻ ചത്തു പോകും “
തല ആയസപ്പെട്ടു ഉയർത്തി റോസ്‌ലിനെ നോക്കി ജെയ്‌സൺ പറഞ്ഞു.
പേടിച്ചു വിറച്ചു പോയ റോസ്‌ലിന് തല കറങ്ങുന്നപോലെ തോന്നി. ഭിത്തിയിൽ പിടിച്ചു വീഴാതെ മുറിക്കകത്തു കേറി വാതിലടച്ചു കുറ്റിയിട്ടു.
ജിക്കുമോനെ വാരിയെടുത്തു കട്ടിലിൽ കയറിയിരുന്നു. റോസ്‌ലിനെ വിറക്കുന്നുണ്ടായിരുന്നു.
ശരീരത്തിലെ ഓരോ അണുവിലും ഭയം കടന്നു കൂടിയിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ റോസ്‌ലിൻ ഭയചകിതയായി.
ആരെ വിളിക്കും? ആരോട് പറയും?
കയ്യിൽ ആണെങ്കിൽ ഫോണും ഇല്ല…
മുറ്റത്തു കിടക്കുന്ന അയാൾക്കു എന്ത് സംഭവിച്ചു കാണും. മരിച്ചു കാണുമോ?
എന്തായാലും നിയമത്തിനു കൊടുക്കാൻ കഴിയാത്ത വിധി ആരോ നിർവഹിച്ചിരിക്കുന്നു.!!
ആരാണ് ഇയാളെ ഈ നിലയിൽ ആക്കിയത്?
എന്റെ കുഞ്ഞിനെ കൊന്ന് എന്നോട് ക്രൂരത കാണിച്ച അവൻ മരിക്കേണ്ടവൻ തന്നെ….
പെട്ടെന്ന് ഒരു വണ്ടിയുടെ ശബ്‌ദം കേട്ടു.
ആ ശബ്‌ദം അടുത്തടുത്തു വരുന്നപോലെ.
അതേ ശബ്‌ദം വീടിന്റെ മുൻപിൽ വന്നു നിന്നു.
ആരാണ് അത്? പോലീസുകാർ ആണോ?
റോസ്‌ലിൻ ശബ്ദമുണ്ടാക്കാതെ ഇരുന്നു.
പെട്ടെന്ന് കതകിൽ മുട്ടുന്ന ശബ്‌ദം!!
റോസ്‌ലിന്റെ ഹൃദയമിടിപ്പ് വർധിച്ചു.
വീണ്ടും വീണ്ടും മുട്ട് തുടരുകയാണ്…..
ഒരു നിമിഷത്തെ നിശബ്ത!!!
റോസ്‌ലിൻ മുറിയുടെ വാതിൽ തുറന്നു പുറത്തിറങ്ങിയതും ഹാളിൽ മൂന്നുനാലുപേർ നിൽക്കുന്നു!!
“കെട്ട്യോനെ കൊന്ന് മുറ്റത്തിട്ടിട്ടു മുറിക്കുള്ളിൽ കേറി ഇരിക്കുന്നോടി. വാതിൽ ഇത്രയും നേരം തട്ടിയിട്ടും കേൾക്കാതിരിക്കാൻ നിന്റെ ചെവി പൊട്ടി പോയോ “
അവരുടെ കൂടെയുള്ള കറുത്ത് തടിച്ചു ഒരാൾ ആക്രോശിച്ചു.
റോസ്‌ലിൻ ജിക്കുമോനെ ശരീരത്തിലേക്കു അമർത്തി പിടിച്ചു.
“നിന്നെ കൊണ്ടുപോകാനാണ് ഞങ്ങൾ വന്നത്. ആ കൊച്ചിനെ അവിടെ നിർത്തിയിട്ടു പോയി വണ്ടിയിൽ കയറിക്കോ “
ഒരാൾ നിർദേശിച്ചു.
അതുകേട്ടു റോസ്‌ലിൻ ഞെട്ടി. അവൾ തിരിഞ്ഞു മുറിക്കു നേരെ ഓടി.
മുറിക്കുള്ളിലേക്ക് കയറാൻ തുടങ്ങിയ റോസ്‌ലിനെ ഒരുത്തൻ പുറകിൽ നിന്നും പിടിച്ചു വലിച്ചു.
മറ്റൊരുത്തൻ റോസ്‌ലിന്റെ കയ്യിൽ നിന്നും ജിക്കുമോനെ പിടിച്ചു വാങ്ങി.
“അയ്യോ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുതേ… ഞാനും എന്റെ കുഞ്ഞും എവിടെയെങ്കിലും പൊക്കോളാം “
റോസ്‌ലിൻ കരഞ്ഞു കൊണ്ട് ജിക്കുമോനെ പിടിച്ചു വാങ്ങിയവന്റെ നേർക്കു തിരിഞ്ഞു കൈകൂപ്പി കരഞ്ഞു.
“ഇപ്പൊ നീ ഒറ്റയ്ക്ക് പോയാൽ മതി.ഇവനൊരുദിവസം ഇതിനകത്ത് കിടന്നു എന്ന് വച്ചു ചത്തൊന്നും പോകില്ല. നിന്നെ പോലീസുകാർ കൊണ്ട് പോകുന്നതിനു മുൻപ് എത്തിക്കേണ്ടിടത്തു എത്തിക്കണം.അതാ ഞങ്ങടെ ജോലി. വാടീ ഇവിടെ “
ഒരുത്തൻ റോസ്‌ലിന്റെ മുടിക്ക് കുത്തിപ്പിടിച്ചു പുറത്തേക്കു തള്ളിക്കൊണ്ടുപോയി. അലറികരയുന്ന ജിക്കുമോനെ മുറിക്കുള്ളിലേക്ക് ഇട്ടു ഒരുത്തൻ വാതിലടച്ചു.
“അയ്യോ എന്റെ മോനെ…. എന്നെ കൊണ്ടുപോകല്ലേ “
റോസ്‌ലിൻ നിലവിളിച്ചു. ഒരുത്തൻ കയ്യിലിരുന്ന ഒരു തുണി റോസ്‌ലിന്റെ വായിക്കുള്ളിലേക്ക് തള്ളി കേറ്റി വച്ചു വലിച്ചു ജീപ്പിലേക്കു കയറ്റി.
മുറ്റത്തു മരിച്ചു കിടക്കുന്ന ജെയ്സന്റെ ശവത്തിലേക്കു പുച്ഛത്തോടെ നോക്കിയിട്ടു മറ്റുള്ളവരും പോയി ജീപ്പിൽ കയറി. ജീപ്പ് വെട്ടി തിരിഞ്ഞു പാഞ്ഞു പോയി….
വീടിനുള്ളിൽ നിന്നും ജിക്കുമോന്റെ കരച്ചിൽ ഉയർന്നു കേട്ടുകൊണ്ടിരുന്നു…
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission