ആ …ദേവാ !! എന്റെ മോനേ !! നീ വന്നല്ലൊ !! എത്രനാളായി നിന്നെ കണ്ടിട്ട് ?? നീ ആളാകെ അങ്ങ് മാറിപ്പോയല്ലോ ??
പരമേശ്വരൻ ദേവനെ അടിമുടി നോക്കിയിട്ട് പറഞ്ഞു …
ദേവൻ ചിരിച്ചു ….
പരമേശ്വരൻ …ദേവന്റെ കൂടെ നിന്ന മാളുവിനെ നോക്കി …ആരാ ദേവാ ഇത് ?? എനിക്ക് മനസ്സിലായില്ലല്ലോ ??
മുതലാളിക്ക് അറിയാൻ ഒരു വഴിയും ഇല്ല !! ഇത് മാളു. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയാണ് … ദേവൻ മാളുവിനെ ചേർത്തുപിടിച്ചു പറഞ്ഞു ….
പരമേശ്വരന്റെ മുഖം മങ്ങുന്നത് ദേവൻ കണ്ടു ….
അഞ്ജന എവിടെ മുതലാളി ??
അഞ്ജന മുറിയിൽ ഉണ്ട് ……വരു …പരമേശ്വരൻ അവരെ കൊണ്ട് അഞ്ജന കിടക്കുന്ന മുറിയിലേക്ക് പോയി …
അവിടെ അഞ്ജനയെ കൂടാതെ രണ്ടുപേർ കൂടി ഉണ്ടായിരുന്നു ….
ദേവനെ കണ്ട അവർ നടുങ്ങിത്തരിച്ചു നിന്നു
പ്രതീക്ഷച്ച ഇരയെ കിട്ടിയ സന്തോഷത്തിൽ ദേവന്റെ കണ്ണുകൾ തിളങ്ങി ….
അർജുനും പ്രവീണിനും എന്നെ മനസ്സിലായോ ??
ദേവൻ രണ്ടുപേരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു …
അതെന്താ ദേവാ നീ അങ്ങനെ ചോദിച്ചത് ??പരമേശ്വരൻ തൃപ്തി ഇല്ലാതെ ചോദിച്ചു …
ഹേയ് ഒന്നുമില്ല മുതലാളി … കാര്യസ്ഥന്റെ മകനെ ഓർത്തിരിക്കാൻ വഴി കുറവാണല്ലോ മുതലാളി !! അതുകൊണ്ട് എടുത്തു ചോദിച്ചു എന്നേ ഒള്ളു ..
ദേവന്റെ സംസാരം കേട്ട് അർജുൻ മുഷ്ടി ചുരുട്ടി … പ്രവീൺ അർജുനെ അടക്കി പിടിച്ചു …
ദേവൻ അവരെ കൂസാതെ നിന്നു ..
ഇവിടെ ഇരിക്ക് ദേവേട്ടാ !അഞ്ജന ദേവനോട് കസേര ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു ..
ഇപ്പോൾ ഇങ്ങനെ ഉണ്ട് അഞ്ജു ?? ദേവൻ തിരക്കി ..
ഈ മുറിവുകൾ ഉണങ്ങും ദേവേട്ടാ !!! എന്നാൽ മനസ്സിന് പറ്റിയ മുറിവുകൾ ഒരിക്കലും ഉണങ്ങില്ല !! അതിൽ നിന്ന് ഇപ്പോഴും രക്തം പൊടിഞ്ഞു കൊണ്ടിരിക്കും …അഞ്ജന തല കുനിച്ചിരുന്ന് പറഞ്ഞു …
കഴിഞ്ഞത് കഴിഞ്ഞു !! ഇനി അതോർത്തു വിഷമിച്ചിട്ട് കാര്യമില്ല … കേസുമായി മുന്നോട്ട് പോകുവാൻ താല്പര്യം ഇല്ലാത്ത സ്ഥിതിക്ക് എല്ലാം ഇവിടെ വെച്ചു മറന്ന് പുതിയ ഒരു ജീവിതം തുടങ്ങാൻ അഞ്ജുവിന് കഴിയണം .. ദേവൻ പറഞ്ഞു …
എന്ത് പറയാനാ ദേവാ … എന്റെ പെങ്ങൾ പാർവതിയുടെ മകൻ അഭിഷേകുമായിട്ടുള്ള കല്യാണം ഉറപ്പിക്കുവാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു ഞാൻ !! അപ്പോഴാണ് ഇങ്ങനെ ഒരു ദുരന്തം നമ്മുടെ അഞ്ജുമോൾക്ക് ഉണ്ടായത് … ഈ അവസ്ഥയിൽ എന്താണ് പറയേണ്ടത് എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു എത്തും പിടിയും ഇല്ല … എന്റെ കുഞ്ഞിന്റെ ഭാവി അല്ലേ പോയത് !! പരമേശ്വരൻ നിന്ന് പരിതപിച്ചു …
മുതലാളി വിഷമിക്കാതെ … അഞ്ജനക്ക് കുറച്ചു സമയം കൊടുക്ക് … എല്ലാം പഴയത് പോലെ ആകും … ദേവൻ പറഞ്ഞു ..
അഞ്ജു എന്നെ കാണണം എന്ന് പറഞ്ഞത് എന്തിനാണ് ?? ദേവൻ ചോദിച്ചു ..
അത് … എനിക്ക് ദേവേട്ടനോട് മാത്രമായി അല്പം സംസാരിക്കാൻ ഉണ്ട് … ദേവേട്ടൻ ആണ് എന്നെ ആശുപത്രിയിൽ കൊണ്ടാക്കിയതെന്ന് അച്ഛൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത് …
എനിക്ക് ദേവേട്ടനോട് സംസാരിക്കണം …
എല്ലാവരും കുറച്ചു നേരം ഒന്ന് പുറത്തു നിൽക്കണം …അഞ്ജന പറഞ്ഞു …
പരമേശ്വരൻ പുറത്തേക്ക് നടന്നു … അഞ്ജനയെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അർജുനും പിന്നാലെ പ്രവീണും പിന്നാലെ പുറത്തേക്ക് പോയി …
മാളു പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും ദേവൻ മാളുവിന്റെ കൈയിൽ പിടിച്ചു …
അഞ്ജന ചോദ്യ ഭാവത്തിൽ ദേവനെ നോക്കി ..
അഞ്ജന ക്ഷമിക്കണം !! ഇത് എന്റെ മാളു … ഇവളാണ് ഇന്ന് എന്റെ ലോകം !! മാളു അറിയാത്ത ഒരു രഹസ്യവും എന്റെ ജീവിതത്തിൽ ഉണ്ടാകരുത് എന്ന് എനിക്ക് നിർബനധം ഉണ്ട് .. അതുകൊണ്ട് മാളുവിന്റെ മുന്നിൽ വച്ചു സംസാരിക്കാൻ കഴിയുന്ന കാര്യം മാത്രം എന്നോട് പറഞ്ഞാൽ മതി അഞ്ചു !!! ദേവൻ തന്റെ നിലപാട് അഞ്ജനയെ അറിയിച്ചു …
മാളു ….
ദേവേട്ടന് നന്നായി ചേരും !!! ഭാഗ്യമുള്ള കുട്ടിയാടോ താൻ !!! അതുകൊണ്ടല്ലേ ദേവേട്ടനെ പോലെ ഒരാളെ തനിക്ക് കിട്ടിയത് ?? അഞ്ജന വിഷാദമുള്ള ഒരു ചിരി സമ്മാനിച്ച് കൊണ്ട് പറഞ്ഞു …
ദേവേട്ടൻ പടി ഇറങ്ങിയ ആ ദിവസം തന്നെ നീലാഞ്ജനത്തിന്റെ ഐശ്വര്യം നഷ്ടമായി എന്ന് തന്നെ പറയാം … ദേവേട്ടൻ പറഞ്ഞത് പോലെ എല്ലാം സർപ്പകോപം ആണ് …
ദേവേട്ടൻ എന്റെ നന്മക്കായിട്ട് പറഞ്ഞ പലകാര്യങ്ങളും മറന്നു ജീവിച്ചതിന് ഈശ്വരൻ തന്ന ശിക്ഷ ആണ് ഇത് ..
ദേവേട്ടൻ പറഞ്ഞത് പോലെ തന്നെ പ്രവീൺ എന്നെ ചതിക്കുകയായിരുന്നു എന്ന് എനിക്ക് പതിയെ മനസ്സിലായ നിമിഷം എനിക്ക് വിലപെട്ടതെല്ലാം നഷ്ടപ്പെട്ടിരുന്നു ..അഞ്ജന നിർവികാരയായി പറഞ്ഞു ..
ദേവൻ പുച്ഛത്തോടെ അഞ്ജുവിനെ നോക്കി …
അഞ്ജു !!!
നീ ജീവിച്ചത് ഒരു മൂഢസ്വർഗ്ഗത്തിൽ ആയിരുന്നു … നീയെന്നല്ല നിന്നെപൊലെ ഒരുപാട് പെൺകുട്ടികൾ പലതരത്തിലുള്ള പ്രലോഭനങ്ങൾക്കും ചൂഷണത്തിനും അകപ്പെട്ട് പോകാറുണ്ട് … പക്ഷെ തെറ്റ് മനസ്സിലാക്കി അത് തിരുത്തി ജീവിതത്തിൽ മുന്നേറാനാണ് പഠിക്കേണ്ടത് …
ദേവേട്ടൻ പറഞ്ഞത് ശരിയാണ് … ഞാൻ ജീവിച്ചത് ഒരു മൂഢസ്വർഗ്ഗത്തിൽ തന്നെയാണ് … തെറ്റാണെന്ന തിരിച്ചറിവിൽ നിന്നും തിരുത്തുവാനായി ശ്രമിക്കുവാൻ ഒരുങ്ങിയപ്പോഴേക്കും വളരെ വൈകി പോയിരുന്നു …
പ്രവീൺ എന്നെ എന്റെ പല ദൃശ്യങ്ങളും കാണിച്ചു ഭീഷണിപ്പെടുത്തികൊണ്ടിരുന്നു … അവൻ പല സ്ഥലങ്ങളിലും വിളിച്ചു വരുത്തി എന്നെ ഉപയോഗിച്ചു ….
എന്നാൽ ഞാൻ ഏറ്റവും കൂടുതൽ തകർന്നത് ഈ ചൂഷണങ്ങൾ എല്ലാം എന്റെ സ്വന്തം ചോരയിൽ പിറന്ന ഏട്ടൻ എന്ന കാളകൂടവിഷത്തിന് അറിയാമെന്ന് ഉള്ളതായിരുന്നു …
ഏട്ടന്റെ പല വഴിവിട്ട കഥകളും വീട്ടിലും നാട്ടിലും ഒരുപോലെ പാട്ടായിരുന്നു …
ഏട്ടന്റെ പേരിൽ കണ്ണുനീര് പൊഴിക്കുന്ന അച്ഛനെയും അമ്മയെയും കാണുമ്പോൾ എന്റെ അവസ്ഥ തുറന്ന് പറയാൻ ഞാൻ മടിച്ചു എന്നത് സത്യമാണ് ദേവേട്ടാ
ഏട്ടനെ ഒരിക്കൽ ഞാൻ ചോദ്യം ചെയ്തപ്പോൾ…
പ്രവീണിനെ ഏട്ടന് പിണക്കാൻ കഴിയില്ലെന്നു എന്നോട് പറഞ്ഞു … പ്രവീൺ വഴി ഏട്ടന് കിട്ടിയ ലാഭവിഹിതത്തിന്റെ കെട്ടുകൾ എന്റെ മുന്നിൽ നിരത്തി …. സ്വന്തം അനിയത്തിയുടെ മാനം വിറ്റ് സമ്പാദിക്കുന്ന ഏട്ടൻ … ഇതൊന്നും വലിയ സംഭവം അല്ലെന്ന രീതിയിൽ ഉള്ള ഏട്ടന്റെ പെരുമാറ്റം പ്രവീണിന് വളമായിരുന്നു …പുച്ഛമാണ് എനിക്ക് എന്നെ തന്നെ !!അഞ്ജനയുടെ കണ്ണുകൾ നിറഞ്ഞു …
അഞ്ജു !! നീ ഇത്രെയും പറഞ്ഞ സ്ഥിതിക്ക് ഒരുകാര്യം ഞാൻ നിന്നോട് ചോദിക്കട്ടെ ??
നിനക്ക് ഇപ്പോൾ സംഭവിച്ച ഈ അതിക്രമത്തിന് പിന്നിൽ പ്രവീണും അർജുനും ആണോ ??
അഞ്ജന പകപ്പോടെ ദേവനെ നോക്കി ….
ദേവന് മറുവടി എന്നോണം മുഖം പൊത്തി അഞ്ചു കരഞ്ഞു ….
( തുടരും …)
നീലാഞ്ജനത്തിനു ഇതുവരെ തന്ന എല്ലാ പിന്തുണക്കും നന്ദി … അടുത്ത ഒരു ഭാഗത്തോട് കൂടി ഈ കഥ അവസാനിക്കുന്നതായിരിക്കും
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission