ദേവാ !!!
എടാ ദേവാ !! നീ വണ്ടി ഒതുക്കിക്കെ ?? എടാ വണ്ടി ഒതുക്കാൻ …
വിശ്വൻ ദേവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു ..
എന്താ എന്റെ വിശ്വവേട്ടാ ???
ഇനി എന്തോരം ഓടിയലാണ് ഈ ലോഡ് കോയമ്പത്തൂർ എത്തുവോള്ളു എന്ന് അറിയാൻ വയ്യാത്തതല്ലല്ലോ ?? സമയത്തിന് ലോഡ് എത്തിയില്ലെങ്കിൽ മുതലാളിയുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത് വിശ്വവേട്ടൻ അല്ലല്ലോ !ഞാൻ അല്ലേ ?? ദേവൻ ഈർഷ്യയോടെ പറഞ്ഞു ..
എന്റെ ദേവാ !! നീ കിടന്ന് ബഹളം ഉണ്ടാക്കാതെ വണ്ടി ഒതുക്കിക്കെ ??
ദേവൻ വണ്ടി റോഡ് സൈഡിൽ ഒതുക്കി …
വിശ്വൻ ധൃതിപെട്ട് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി …
വിശ്വന്റെ പോക്ക് കണ്ടു പന്തികേട് തോന്നിയ ദേവൻ വണ്ടിയിൽ നിന്നും ഇറങ്ങി ..ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ബീഡി എടുത്ത് തീ കൊളുത്തി ..
എടാ ദേവാ !! നീ ആ ബീഡി കളഞ്ഞിട്ട് ഒന്ന് ഓടി വന്നേ ??
വിശ്വന്റെ ഉച്ചത്തിലുള്ള വിളി കേട്ട് ദേവൻ അവിടേക്ക് ഓടി ചെന്നു .:
ഡാ … ദേ നോക്കിയേ !! വിശ്വൻ കൈ ചൂണ്ടി ദേവനോട് പറഞ്ഞു ..
ദേവൻ നോക്കിയതും ഒരു പെൺകുട്ടി ദേഹമാസകലം മുറിവ് പറ്റി കിടക്കുന്നു .. മുഖം അടികൊണ്ട് കരിനീലിച്ചു വീങ്ങി ഇരിക്കുന്നു ..
അയ്യോ ,, വിശ്വേട്ടാ !! ഇത് … ഇത് ഇങ്ങനെ വിശ്വവേട്ടൻ കണ്ടു ??…
എനിക്ക് ഒരു സംശയം തോന്നിയിട്ടാണ് നിന്നോട് വണ്ടി നിറുത്താൻ പറഞ്ഞത് …
വിശ്വൻ പെൺകുട്ടിയുടെ അരികിൽ ഇരുന്നു !! എടാ ദേവാ !! ഇതിന് അനക്കം ഒന്നുമില്ലലോ ??
വിശ്വൻ പെൺകുട്ടിയുടെ കൈ പിടിച്ചു നോക്കി … എടാ ജീവൻ ഉണ്ട് … നമ്മുക്ക് ഇതിനെ അടുത്തുള്ള ഏതേലും ആശുപത്രിയിലേക്ക് കൊണ്ടുപോകാം ……വിശ്വൻ ദേവനോട് പറഞ്ഞു ..
മ്മ് ,, ആശുപത്രിയിൽ കൊണ്ടുപോകുന്നതൊക്കെ നല്ല കാര്യമാണ് … അവസാനം ഏടാകൂടം പോലെ തലയിൽ ആകരുത് .. കണ്ടിട്ട് എന്തോ വശപ്പിശക് കേസ് ആണെന്ന് തോന്നുന്നു …
വിശ്വൻ പെൺകുട്ടിയെ തോളിൽ ഇട്ടു …
ദേവന്റെ സഹായത്തോടെ വണ്ടിയിലേക്ക് കയറ്റി..
വിശ്വന്റെ മടിയിലേക്ക് കിടത്തി …
ദേവൻ ആശുപത്രി ലക്ഷ്യമാക്കി വണ്ടി ഓടിച്ചു ..
എന്നാലും എന്താടാ ആർക്കും ഈ പെങ്കൊച്ചിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തോന്നാതിരുന്നത് ?? എത്രയോ വണ്ടി കടന്നുപോകുന്ന വഴി ആണിത് ?? ഒരുത്തനുപോലും ഒന്ന് സഹായിക്കാൻ തോന്നിയില്ലല്ലോ ??വിശ്വൻ രോക്ഷത്തോടെ പറഞ്ഞു …
എന്റെ വിശ്വേട്ടാ ?? ഈ പെങ്കൊച്ചിനെ കണ്ടിട്ട് വണ്ടി തട്ടി അപകടം ഉണ്ടായതാണെന്ന് തോണുന്നുണ്ടോ ?? ഇതിനെ ആരോ ഉപദ്രവിച്ചതാണ് ?? കാര്യം എല്ലാം കഴിഞ്ഞപ്പോൾ അതിന്റെ ബോധം പോയി കാണും …വഴിയരികിൽ ഉപേക്ഷിച്ചാൽ ആരങ്കിലും ആശുപത്രിയിൽ കൊണ്ടുപോകുമല്ലോ ??
ആരായിരിക്കും ഇതിനോട് ഈ കാടത്തം ചെയ്തത് ????നമ്മുടെ മാളുവിന്റെ പ്രായമേ കാണുവോള്ളു …
മ്മ് ,, അതെ …കണ്ടിട്ട് മാളുവിന്റെ പ്രായമൊക്കെ പറയുവോള്ളൂ …വിശ്വേട്ടന് മാളു ഇപ്പോഴും കൊച്ചു കുട്ടിയാണ് … പക്ഷെ അവൾക്കേ വയസ്സ് ഇരുപത് കഴിഞ്ഞു …ദേവൻ പറഞ്ഞൂ ..
നീ പറഞ്ഞത് ശെരിയാടാ …മാളു വലിയകുട്ടിയായി … ലക്ഷ്മി പോയതിൽ പിന്നെ നിന്റെ അമ്മ അല്ലെ അവളുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ??
ദേവൻ അതിന് മറുപടിയായി ഒന്ന് ചിരിച്ചതേ ഒള്ളു …
നീ ചിരിക്കേണ്ട !!! ഞാനും നിന്റെ അമ്മയും കൂടി ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട് …മാളുവിന്റെ പഠിപ്പ് കഴിഞ്ഞാൽ ആ കൈ പിടിച്ചു ഞാൻ നിന്നെ ഏല്പിക്കും …നീ എതിരൊന്നും പറയരുത് …
ഹഹഹാ !!! എന്റെ വിശ്വേട്ടാ !! നിങ്ങൾ ഇത്രെയും പാവമായി പോയല്ലോ !!
മാളു!! അവൾ എന്റെ കുഞ്ഞു പെങ്ങൾ ആണ് ……അവലും എന്നെ ഒരേട്ടന്റെ സ്ഥാനത്താണ് കാണുന്നത് …അവൾക്ക് നല്ല ചുള്ളൻ ചെക്കനെ കിട്ടും … അല്ലാതെ ഈ വളയം പിടിക്കുന്ന ഓട്ടകലണയെ അല്ല ..
പിന്നെ അവളുടെ കാര്യം ഒന്നുമോർത്തു വിശ്വവേട്ടൻ വിഷമിക്കേണ്ടാ … മാളുവിന് നല്ല ബന്ധം വരും …നമ്മൾ അത് ഗംഭീരമായി നടത്തുകയും ചെയ്യും …
ദേവൻ ആശുപതിയിലേക്ക് വണ്ടി വണ്ടി വളച്ചു കയറ്റി …
ദേവൻ അറ്റന്ററിനോട് കാര്യം പറഞ്ഞു .. അറ്റൻഡർ വേഗം തന്നെ സ്ട്രച്ചർ എടുത്തുകൊണ്ട് വന്നു ..വിശ്വന്റെ മടിയിൽ നിന്ന് പെൺകുട്ടിയെ സ്‌ട്രെച്ചറിൽ കിടത്തി ക്യാഷുവാലിറ്റിയിലേക്ക് കൊണ്ടുപോയി …
വിശ്വനും ദേവനും പുറത്തു നിന്നു ..മുതലാളിയെ വിളിച്ചു ഞാൻ കാര്യം പറയാം …അല്ലെങ്കിൽ പിന്നെ അത് പറഞ്ഞു അയാൾ ഉടക്കും ..ദേവൻ ഫോൺ എടുത്തുകൊണ്ട് പുറത്തേക്ക് പോയി …
ഡോക്ടർ പെൺകുട്ടിയെ പരിശോധിക്കാനായി പോയിട്ടുണ്ട് …പിന്നെ ഇത് ആ പെൺകുട്ടിയുടെ കയ്യിൽനിന്നും കിട്ടിയ പേഴ്സ് ആണ് …അറ്റൻഡർ പേഴ്സ് വിശ്വനെ ഏൽപിച്ചു …
ദേവൻ ഫോണുമായി തിരികെ കയറി വന്നു ..
എടാ …ഇത് ആ കൊച്ചിന്റെ പേഴ്സ് ആണ് …അറ്റൻഡർ കൊണ്ട് തന്നിട്ട് പോയതാണ് …
ദേവൻ പേഴ്സ് തുറന്ന് നോക്കി …അതിൽ രണ്ടായിരത്തിന്റെ പത്തു നോട്ടുകൾ ഉണ്ടായിരുന്നു …
ഭാഗ്യം ……ഇവിടുത്തെ ബില്ല് കൊടുക്കാനുള്ള കാശ് ഇതിലുണ്ട് വിശ്വേട്ടാ ..
എടാ നീ പൈസ എണ്ണി നോക്കാതെ ആ കൊച്ചിന്റെ വെല്ല അഡ്രസോ മറ്റോ ഉണ്ടോ എന്ന് നോക്ക് ……അതിന്റെ വീട്ടിൽ വിളിച്ചു പറയേണ്ടേ ?? വിശ്വൻ പറഞ്ഞു …
പെണ്ണിന്റെ ഫോൺ വിലകൂടിയതാണ് …ഫോൺ ലോക്ക് ആയതുകൊണ്ട് നമ്പർ ഒന്നും അറിയാൻ വഴിയില്ല ……..ദെവന് പേഴ്സ് ഒന്നുകൂടെ തപ്പി നോക്കിയപ്പോൾ അതിൽനിന്നും ഒരു ഡ്രൈവിങ് ലൈസെൻസ് കിട്ടി …
ദേവൻ അത് എടുത്തു നോക്കി ….
“”അഞ്ജന പരമേശ്വരൻ
നീലാഞ്ജനം
പള്ളിപ്പാട്
ആലപ്പുഴ “”
ദേവൻ ആ ഫോട്ടോയിലേക്ക് ഞെട്ടലോടെ നോക്കി ….അഞ്ജന ….
ഈശ്വരാ അത് ….അഞ്ജുവാണോ ??? ഞാൻ ആ മുഖം കണ്ടില്ലല്ലോ !!ദേവൻ ആരോടെന്നില്ലാതെ പറഞ്ഞു ..
വിശ്വൻ ഒന്നും മനസിലാകാതെ ദേവനെ നോക്കി ..
മോനേ …ദേവാ നിനക്ക് ഈ കുട്ടിയെ അറിയുമോ ?? വിശ്വൻ ദേവനോട് ചോദിച്ചു ….
ദേവൻ ഒന്നും മിണ്ടാതെ കണ്ണുകൾ ഇറുക്കി അടച്ചു …
താൻ ആരെയാണോ മറക്കാൻ ശ്രമിച്ചത് അവൾ തന്റെ മുന്നിൽ ആയിരം ചോദ്യങ്ങളുമായി നില്കുന്നു …
ദേവാ …. നിന്നോടാണ് ഞാൻ ചോദിക്കുന്നത്!!! നിനക്ക് ആ കുട്ടിയെ അറിയുമോ ?? വിശ്വൻ ചോദിച്ചു ..
മ്മ് ,, ദേവൻ ഒന്ന് മൂളി …
നിനക്ക് എങ്ങനെ ആ കൊച്ചിനെ അറിയാം ??? എങ്ങനെയാണ് പരിചയം ???
വിശ്വൻ ചോദിച്ചു ….
ഒക്കെ ഞാൻ പറയാം വിശ്വേട്ടാ ??
ഞാനും എന്റെ അമ്മയും ഞങ്ങളുടെ നാട് ഉപേക്ഷിച്ചു ഈ നാട്ടിൽ വന്നതിന്റെ കാരണം വിശ്വെട്ടൻ പലപ്പോഴും ചോദിച്ചപ്പോഴും ഞാൻ ഒഴിഞ്ഞുമാറിയിട്ടേ ഒള്ളു ……അത് ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്നായത് കൊണ്ടാണ് !!
ഞങ്ങളുടെ ജീവിതം ഈ അവസ്ഥയിൽ ആയതിന്റെ കാരണം അകത്തു കിടക്കുന്ന അവളും അവളുടെ അച്ഛനുമാണ് …ദേവന്റെ മുഖം വലിഞ്ഞുമുറുകുന്നത് വിശ്വൻ ശ്രദ്ധിച്ചു …
(തുടരും …)
അടുത്ത ഭാഗം നാളെ
ഇഷ്ടമായെങ്കിൽ ഒരു വരി കുറിക്കാൻ മറക്കല്ലേ …
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission