അമ്മേ … അമ്മേ എന്താ എന്ത് പറ്റി …. നിമ്മി സാറാമ്മയെ വിളിച്ചു ….
സാറാമ്മ കണ്ണ് തുറന്നു …. ഒന്നുമില്ല മോളെ … സ്റ്റെപ് കയറി വന്നത് കൊണ്ട് ആയിരിക്കും ഒരു തളർച്ച തോന്നിയത് ….
നിമ്മിയെ ആശ്വസിപ്പിക്കാൻ എന്നോണം സാറാമ്മ പറഞ്ഞു ….
സാറാമ്മ ബെന്നിയെ തുറിച്ചു നോക്കി …. ബെന്നി സാറാമ്മയെ നോക്കി ചിരിച്ചു ….
ഇതാരാ മോളേ … നിന്റെ കൂടെ ജോലി ചെയ്യുന്ന ആളാണോ ?? സാറാമ്മ ചോദിച്ചു …
അല്ല അമ്മേ … ഇത് ബെന്നി നമ്മുടെ ജാൻസിയുടെ അമ്മാച്ചന്റെ മോനാ ….
ജാൻസിയുടെ അമ്മച്ചിയെ സുഖമില്ലാതെ ഇവിടെ ഇപ്പൊ കൊണ്ടുവന്നിട്ടുണ്ട് ….
അമ്മച്ചിയെ കൊണ്ടുവന്നത് ബെന്നിയാണ് ….
ജാൻസി അമ്മച്ചിയെ കാണാൻ പോയപ്പോൾ ബെന്നിയെ ഇവിടെ നിറുത്തിയിട്ട് പോയതാ …
നിമ്മി പറഞ്ഞത് കെട്ട് സാറാമ്മ ബെന്നിയെ നോക്കി ….
ജാൻസിയുടെ അമ്മാച്ചൻ എന്ന് പറയുമ്പോൾ ??….
മോൻ മൈക്കിളിന്റെ മോൻ ആണൊ ???
അഹാ … ആന്റിക്ക് എന്റെ അപ്പനെ അറിയാമോ ??? ബെന്നി അതിശയത്തോടെ ചോദിച്ചു ….
മൈക്കിളിന്റെ അതെ മുഖച്ഛായ ആണ് മോന് … അതാ ഞാൻ കണ്ടമാത്രയിൽ തന്നെ ചോദിച്ചത് …
ഞാൻ ഈ നാട്ടുകാരിയല്ലേ മോനെ ?? എന്റെ ഇരുപതാമത്തെ വയസ്സിൽ നിമ്മിയുടെ അപ്പച്ചൻ എന്നെ കല്യാണം കഴിച്ചു മുംബൈയ്ക്ക് കൊണ്ടുപോയത് എന്നെ ഒള്ളു…
മോന്റെ അപ്പൻ പിന്നെ കുറച്ചു കാലം മുംബൈയിൽ ഉണ്ടായിരുന്നു ….
മൈക്കിൾ ഇപ്പൊ വീട്ടിൽ ഉണ്ടോ ??
അപ്പക്ക് സുഖം ഇല്ലാതെ ഇരിക്കുവാ …
രണ്ടു വർഷം മുൻപ് ഒരു സ്‌ട്രോക് വന്നു … ശരീരം കുറച്ചു തളർന്നു പോയിരുന്നു … ഫിസിയോതെറാപ്പി ഇപ്പോഴും ചെയ്യുന്നുണ്ട് …
അപ്പക്ക് വയ്യാതായതു കൊണ്ടാണ് ഞാൻ നാട്ടിൽ തന്നെ നിന്നത് … എനിക്കും നല്ല ജോബ് ഓഫർ ഒക്കെ വന്നതാണ് …
ഞാൻ ഒന്നിനും പോകുന്നില്ല എന്ന് വീട്ടിൽ കട്ടായം പറഞ്ഞു … അപ്പന്റെ ബിസിനസ്സും , റിയൽ എസ്റ്റേറ്റ്റ്റും എല്ലാം ഞാൻ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി….
അനിയൻ സിബിച്ചൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് അവനു ചെന്നൈയിൽ ജോലി കിട്ടിയത് ഉപേക്ഷിക്കേണ്ട എന്ന് ഞാൻ പറഞ്ഞു …
ബെന്നി ചിരിച്ചു കൊണ്ട് രണ്ടുപേരോടും പറഞ്ഞു
ആന്റി വന്നില്ലേ … ഞാൻ ഇനി നിൽക്കുന്നില്ല …
എന്ത് ആവശ്യം ഉണ്ടേലും വിളിക്കാൻ മടിക്കേണ്ട …
നിമ്മി ചിരിച്ചു കൊണ്ട് തലയാട്ടി …
ബെന്നി രണ്ടുപേരോടും യാത്ര പറഞ്ഞു ഇറങ്ങി …
നിമ്മിക്ക് ബെന്നിയുടെ സംസാരവും പെരുമാറ്റവും ഹൃദ്യമായി തോന്നി ….
ബെന്നി പോയപ്പോൾ നിമ്മിക്ക് മനസ്സിൽ ഒരു ശൂന്യത അനുഭവപെട്ടു ..
ബെന്നി എന്ത് മാജിക് ആണ് കാണിച്ചത് … എനിക്ക് എന്താണ് സംഭവിച്ചത് ???
നിമ്മി ആലോചനയിൽ ആയി …
നീ എന്താ ഈ ആലോചിക്കുന്നത് ??
ഏയ് ഒന്നുമില്ല അമ്മേ … അമ്മക്ക്എങ്ങനെ ബെന്നിയുടെ അപ്പനെ അറിയാം ???
ആര് മൈക്കിളിനെയോ ??? മൈക്കിളിനെ അറിയാത്ത പെണ്ണുങ്ങൾ കുറവാണ് മോളേ …
സാറാമ്മ ചെറു ചിരിയോടെ പറഞ്ഞു …
അമ്മ എന്താ ഈ പറഞ്ഞു വരുന്നത് ??? ബെന്നിയുടെ അപ്പൻ ഒരു കോഴി ആരുന്നോ ???
അയ്യോ അല്ല … മൈക്കിൾ ഒരു മാന്യൻ തന്നെയാണ് …
ബെന്നി മൈക്കിളിനെ തനി പകർപ്പാണ് ആ തലയെടുപ്പും സൗന്ദര്യവും എല്ലാം ബെന്നിക്ക് കിട്ടിയിട്ടുണ്ട് …
ജാൻസിയുടെ അപ്പൻ വീട്ടുകാർ പഴയ തറവാട്ടുകാരും പ്രമാണികളും ആയിരുന്നു ….
പക്ഷെ അവരുടെ ഭൂമി ഒക്കെ എന്തോ കേസ് തർക്കത്തിൽ കിടന്നതായാതു കൊണ്ട് മൈക്കിൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു …
മൈക്കിളിന്റെ അമ്മയുടെ വീട്ടിൽ ആയിരുന്നു ബാക്കി ഉള്ളവർ എല്ലാം …
അതുകൊണ്ട് മൈക്കിളിനെ എല്ലാവർക്കും അറിയാം …
ജാൻസിയുടെ കുടുംബക്കാരെ ഒന്നും ഞാൻ കണ്ടിട്ടില്ല …. കേട്ട് പരിചയമേ ഒള്ളു ….
അതുകൊണ്ട് ഡേവിഡിന്റെ കല്യാണത്തിന് പോയപ്പോൾ പോലും എനിക്ക് മനസിലായില്ല …
ബെന്നിയുടെ അപ്പൻ മുംബൈയിൽ കുറച്ചു നാൾ ഉണ്ടായിരുന്നു അവിടെ നിന്നും ഗൾഫിന് പോകാൻ ഉള്ള പദ്ധതി ആയിരുന്നു …
അപ്പോഴേക്കും ഭൂമി കേസ് അവർക്കു അനുകൂലമായി വന്നു …
അങ്ങനെ മൈക്കിൾ നാട്ടിലേക്കു തിരിച്ചു പോയി…
പിന്നെ മറ്റാർക്കും അറിയാത്ത ഒരു രഹസ്യം ഉണ്ടായിരുന്നു …
മൈക്കിളിന് എന്നെ ഇഷ്ടമായിരുന്നു …. എന്നോട് വന്ന് തുറന്ന് പറഞ്ഞതും ആണ് ….
എന്നാൽ വീട്ടിൽ വന്ന് കല്യാണം ആലോചിച്ചപ്പോൾ എന്റെ വീട്ടുകാർ മൈക്കിളിന് ജോലി ഇല്ലാത്തത് കൊണ്ട് എന്നെ കെട്ടിച്ചു കൊടുത്തില്ല ….
മൈക്കിൽ എന്നോട് ഇറങ്ങി വരുന്നോ എന്ന് ചോദിച്ചു … ഞാൻ ഇറങ്ങി പോകാൻ മനസ്സുകൊണ്ട് പാകപെട്ടു ….
എന്നാൽ വിളിച്ചു കൊണ്ട് പോകാമെന്ന് പറഞ്ഞ മൈക്കിൾ എന്നെ വിളിക്കാൻ വന്നില്ല …. പിന്നീട് നാട് വിട്ടെന്ന് ഞാൻ അറിഞ്ഞു …
ഇന്ന് എന്റെ മോൾ അനുഭവിച്ച അതെ മാനസികാവസ്ഥ ആണ് അന്ന് എനിക്കും ഉണ്ടായത് ….
പിന്നെ വീട്ടുകാരെ ഓർത്തു എല്ലാം മറക്കാൻ ശ്രമിച്ചു …. ജോൺസന്റെ ആലോചന വന്നപ്പോൾ ഞാൻ ഒന്നും നോക്കാതെ വിവാഹത്തിന് സമ്മതിച്ചു …
എന്നാൽ എന്നെ തേടി മൈക്കിൾ മുംബൈയിൽ വന്നു ….
ജോൺസണുമായി പരിചയം ആയി …. വീട്ടിലെ സ്ഥിരം സന്ദർശകനായി …
… മനസ്സിൽ കുഴിച്ചുമൂടിയ എല്ലാം വീണ്ടും പുറത്തെടുക്കാൻ ആണ് മൈക്കിൽ എന്നോട് പറഞ്ഞത് …
ജോൺസൺനെ വിട്ടു ഞാൻ മൈക്കിളിന്റെ കൂടെ ഇറങ്ങി ചെല്ലണം എന്നായിരുന്നു മൈക്കിളിന്റെ ആവശ്യം…
മൈക്കിളിന്റെ അപ്പന് സുഖമില്ലാതെ ആയത് കൊണ്ട് ആണ് എന്നെ അന്ന് വന്ന് കൊണ്ടുപോകാഞ്ഞത് എന്ന് പറഞ്ഞു …
എന്നാൽ നിന്റെ അപ്പനെ വഞ്ചിച്ചു കൊണ്ട് എനിക്ക് മൈക്കിളിന്റെ കൂടെ ഇറങ്ങി പോകാൻ സാദിക്കുമായിരുന്നില്ല …
ഒരിക്കൽ മൈക്കിൾ ഇതേ ആവശ്യവുമായി വീട്ടിൽ വന്നു ….
എന്നോട് ഇതേ കാര്യം പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ ജോൺസൻ അപ്രതീക്ഷിതമായി വീട്ടിൽ വന്നത് …
മൈക്കിളിന്റെ വെളിപ്പെടുത്തലുകൾ കേട്ട ജോൺസൻ നിസഹായനായി ….
എല്ലാം എന്റെ ഇഷ്ടത്തിന് വിട്ടു തന്നു പാവം നിന്റെ അപ്പൻ ….
ആ മനുഷ്യനെ വഞ്ചിക്കുവാൻ എനിക്ക് സാധിച്ചില്ല ….
എല്ലാ കാര്യങ്ങളും അറിഞ്ഞ നിന്റെ അപ്പന് പിന്നെ ഞാൻ എന്റെ നാട്ടിൽ പോലും പോകുന്നത് ഇഷ്ടമല്ലാതെ ആയി ….
അങ്ങനെ നാടുമായിട്ടുള്ള എല്ലാ ബന്ധങ്ങളും അറ്റുപോയി ….
ആകെ എന്റെ പേരിലുള്ള കുറച്ചു സ്ഥലം ഉള്ളത് ഡേവിഡിന്റെ അപ്പന് വിൽക്കുകയും ചെയ്തു ….
ഞാൻ എടുത്ത തീരുമാനം തന്നെ ആയിരുന്നു ശെരിയെന്നു എന്റെ മനഃസാക്ഷിക്ക് ബോധ്യം ഉണ്ട്….
പക്ഷെ മൈക്കിളിനു സുഖമില്ലാതെ ഇരിക്കുവാണെന്ന് കേട്ടപ്പോൾ ഒരു വിഷമം ….
അതിനെന്താ അമ്മേ …. എൻറെ അമ്മ ചെയ്തത് തന്നെയാ ശെരി ….
എനിക്ക് ഒന്ന് സുഖമാകട്ടെ …
ബെന്നിയുടെ അപ്പനെ കാണാൻ നമുക്ക് ഒരുമിച്ചു പോകാം … അതുപോരെ …. നിമ്മി ചോദിച്ചു ….
സാറാമ്മ നിമ്മിയെ കെട്ടിപിടിച്ചു ….
അഹാ അമ്മയും മോളും കൂടി കെട്ടിപിടിച്ചു കരയുവാനോ ???? ജാൻസി കുശലം ചോദിച്ചു കൊണ്ട് മുറിയിലേക്ക് വന്നു ….
ഒന്ന് പോ ജാൻസി …. എനിക്ക് അമ്മയും അമ്മക്ക് ഞാനുമല്ലേ ഒള്ളു …. നിമ്മി പറഞ്ഞു ….
അതെ അതെ ആ ബോധം ഉള്ളതുകൊണ്ടാണെല്ലോ ഇപ്പൊ ഇവിടെ ഹോസ്പിറ്റലിൽ വന്നു കിടക്കുന്നത് …. ജാൻസി ഒന്ന് കൊള്ളിച്ചു പറഞ്ഞു …
ഇനി എന്റെ മോള് ബുദ്ധിമോശം ഒന്നും കാണിക്കില്ല ….സാറാമ്മ ഉറപ്പിച്ചു പറഞ്ഞു …
അമ്മേ … ജാൻസി ഒരു അമ്മ അവനുള്ള തയ്യറെടുപ്പിലാണ് …
സന്തോഷവാർത്ത ആണെല്ലോ മൊലെ… സാറാമ്മ ജാൻസിയുടെ നിറുകയിൽ ഉമ്മ കൊടുത്തു കെട്ടിപിടിച്ചു …
നിമ്മി ഡിസ്ചാർജ് ആയി വീട്ടിൽ വന്നു ….
ഡേവിഡ് സ്ഥലത്തില്ലാത്തതിനാൽ ബെന്നിയാണ് സഹായത്തിന് എത്തിയത് ….
സാറമ്മക്കും ബെന്നിയോട് നല്ല അടുപ്പം തോന്നി ….
മോനേ ബെന്നി … മോൻ വീട്ടിൽ ഉള്ളപ്പോൾ ഞങ്ങൾക്ക് ഒന്ന് അങ്ങോട്ട് വരണം എന്ന് ഉണ്ട് … മൈക്കിളിനെ കാണാൻ ആണ് ….
അതിനെന്താ ആന്റി … നിങ്ങൾ ഫ്രീ ആകുമ്പോൾ എന്നെ വിളിച്ചാൽ മതി
… ഞാൻ കാറുമായി വന്ന് കൊണ്ടുപോകാമെല്ലോ …
ബെന്നി സന്തോഷത്തോടെ പറഞ്ഞു ….
ബെന്നി സമയം കിട്ടുമ്പോളെല്ലാം നിമ്മിയെ വിളിക്കാൻ തുടങ്ങി …
നിമ്മിയും തിരിച്ചു വിളിക്കാനും അടുത്ത് ഇടപെഴുകാനും തുടങ്ങി …
സമയം കിട്ടിയ ഒരു ദിവസം സാറാമ്മയും നിമ്മിയും കൂടി ബെന്നിയുടെ വീട്ടിൽ പോയി ….
സാറാമ്മയെ കണ്ടതും മൈക്കിളിന്റെ കണ്ണ് നിറഞ്ഞു ….
മൈക്കിളിന്റെ അവസ്ഥ കണ്ടു സാറാമ്മക്കും പിടിച്ചു നിൽക്കാൻ ആയില്ല ….
ബെന്നി സാറാമ്മയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു …
.നിമ്മി ഒഴികെ കണ്ട് നിന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല ….
ബെന്നിയുടെ അമ്മ സിസിലി കാര്യം എന്താണെന്ന് തിരക്കി ….
അപ്പയുടെ കൂടെ നാട്ടിൽ നിന്നു പഠിച്ചതാണ് സാറാമ്മ ആന്റി ….മുംബൈയിൽ ആയിരുന്നു ….
നമ്മുടെ ഡേവിഡിന്റെ കുടുംബസുഹൃത്തുക്കൾ ആണ് …. ഇവിടെ വന്നപ്പോൾ ആണ് അപ്പന്റെ അവസ്ഥ അറിഞ്ഞത് അതിന്റെ വിഷമം ആണ് ….
ബെന്നി അവരോട് എല്ലാം കള്ളം പറഞ്ഞു ….
കുറെ നേരം സാറാമ്മയും നിമ്മിയും അവിടെ നിന്നു …. ശേഷം ബെന്നി അവരെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി ….. യാത്ര മദ്ധ്യേ ബെന്നി സാറാമ്മയോട് സംസാരിച്ചു ….
ആന്റിക്ക് എന്റെ അപ്പനോട് വെറുപ്പുണ്ടോ ???
സാറാമ്മ ഞെട്ടലോടെ ബെന്നിയെ നോക്കി ….
ആന്റി എന്നേ നോക്കേണ്ട ….അപ്പൻ പണ്ടേ എന്നോട് ഇതെല്ലാം പറഞ്ഞതാ …എന്നും ആന്റിയുടെ പേര് പറഞ്ഞതു സങ്കടപെടുന്നത് ഞാൻ കണ്ടിട്ടുണ്ട് ….
മരിക്കുന്നതിന് മുൻപ് ഒരിക്കെലെങ്കിലും ആന്റിയെ കാണണം എന്ന് എന്റെ അപ്പന്റെ ആഗ്രഹം ആയിരുന്നു … ഇന്ന് എന്തായാലും അത് സാധിച്ചു …..
എല്ലാം ഇപ്പോൾ ഒരു നിയോഗം പോലെ എനിക്ക് തോന്നുന്നു …..
ബെന്നി സാറാമ്മയെയും നിമ്മിയെയും മാറി മാറി നോക്കി ….
ബെന്നി എന്താണ് പറഞ്ഞു വരുന്നതെന്ന് രണ്ടുപേർക്കും മനസിലായില്ല ….
(തുടരും ….)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission