ജാൻസിയുടെ കാൾ ഡേവിഡ് പ്രതീക്ഷിച്ചിരുന്നില്ല ….
ഡേവിഡ് കാൾ എടുത്തില്ല …. വീണ്ടും കാൾ വന്നു ….
ആരാ ഡേവിഡ്?? ആരേലും അത്യാവശ്യത്തിനു വിളിക്കുന്നതാണോ ???
ജാൻസി ആണ് … ഞാൻ പിന്നെ തിരിച്ചു വിളിച്ചോളാം … ഡേവിഡ് അലസമായി പറഞ്ഞു …
എന്തേലും അത്യാവശ്യത്തിന് വിളിച്ചതാവും …. ഞാൻ ഉള്ളതുകൊണ്ട് ഫോൺ എടുക്കാതെ ഇരിക്കേണ്ട ഡേവിഡ് …
ഏയ് അത് സാരമില്ല നിമ്മി … ഞാൻ വിളിച്ചോളാം …
ഇനി കല്യാണത്തിന് അധികം ദിവസം ഇല്ലല്ലോ അതാവും വിളിക്കാൻ കാരണം …
വേറെ പ്രത്യേകിച്ച് ഒന്നുമില്ലെങ്കിൽ ഞാൻ പൊയ്ക്കോട്ടേ നിമ്മി ???
നമുക്ക് പിന്നീട് കാണാം … ഡേവിഡ് തിടുക്കം കൂട്ടി …
ഡേവിഡിന്റെ പരവേശം കണ്ടപ്പോൾ നിമ്മിയും എതിരൊന്നും പറഞ്ഞില്ല ….
നിമ്മി പോയ ഉടൻതന്നെ ഡേവിഡ് ജാൻസിയെ വിളിച്ചു …
എവിടെയാ ഡേവിച്ചായ ?? ജാൻസി ചോദിച്ചു …
ഞാൻ ടൗണിൽ ഉണ്ട് ….
എന്താടോ വിളിച്ചത് ??? ഡേവിഡ് ചോദിച്ചു
ഏയ് ഒന്നുമില്ല ഞാൻ ഇന്നലെ തൊട്ട് ഒരു മാസത്തേക്ക് കല്യാണം പ്രമാണിച്ചു അവധിയിലാണ് …
വീട്ടിലും കല്യാണത്തിന്റ തിരക്ക് ആയി വരുന്നു …
ഒറ്റക്കാണോ ഡേവിഡ് ?? അതോ കൂടെ ആരേലും ഉണ്ടോ??? ജാൻസി ചോദിച്ചു…
ഒറ്റക്കാണ് ….താൻ എന്താ അങ്ങനെ ചോദിച്ചത് ??? ഡേവിഡ് ചോദിച്ചു …
ചുമ്മാ ചോദിച്ചു എന്നെ ഒള്ളു ഡേവിച്ചാ …
നാളെയാണ് വെഡ്‌ഡിങ് ഷോപ്പിംഗ് തീരുമാനിച്ചിരിക്കുന്നത് ….
ഡേവിച്ചൻ ബാങ്കിൽ നിന്നും നേരിട്ട് വരുമല്ലോ അല്ലെ …ജാൻസി ചോദിച്ചു ..
അതെന്തൊരു ചോദ്യമാണ് ജാൻസി ???… ഞാൻ കൃത്യ സമയത്തു ഹാജർ വെച്ചേക്കാം പോരെ …. ഡേവിഡ് പറഞ്ഞു …
പിറ്റേന്ന് പറഞ്ഞുറപ്പിച്ച പോലെ വിവാഹ വസ്ത്രങ്ങൾ എടുക്കാൻ പോയി ….
ജാൻസി വളരെ സന്തോഷവതി ആയിരുന്നു …
ഷോപ്പിംഗ് എല്ലാം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പോയ ജാൻസി ഡേവിഡിന്റെ അടുക്കൽ ചെന്നു …
എന്താ ജാൻസി ??? എന്നോടെന്തെലും പറയാൻ ഉണ്ടോ … ഡേവിഡ് ചോദിച്ചു …
ഡേവിച്ചാ ….മനസ്സിൽ ഒന്നും മറച്ചു വെച്ചു എന്നോട് പെരുമാറരുത് … എനിക്ക് അത് സഹിക്കാൻ പറ്റില്ല ….
ഡേവിഡ് ചോദ്യ ഭാവത്തിൽ ജാൻസിയെ നോക്കി …
എന്താ ജാൻസി എന്നോട് പറഞ്ഞു വരുന്നത് ….
ഡേവിഡ് ചോദിച്ചു …
ഡേവിച്ചൻ ഇന്നലെ ടൗണിൽ വന്നത് തനിച്ചായിരുന്നു എന്ന് എന്നോട് എന്തിനാ കള്ളം പറഞ്ഞത് ???
ഡേവിഡിനു ഒരു നടുക്കം ഉണ്ടായി …
ഡേവിച്ചന്റെ കൂടെ ഇന്നലെ ഒരു പെണ്ണിനെ കണ്ടിരുന്നു എന്ന് എന്റെ കസിൻ ബെന്നി എന്നോട് പറഞ്ഞിരുന്നു ….
അത് നിമ്മി ആണ് അല്ലെ ഡേവിച്ചാ ….ജാൻസി ഡേവിഡിന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു
എടൊ താൻ കരുതുന്ന പോലെ ഒന്നും ഇല്ല …
താൻ വിളിച്ചപ്പോൾ ഫോൺ സൈലന്റിൽ ആയിരുന്നു …
പിന്നെ ഞാൻ ഫോണിൽ നോക്കിയപ്പോൾ ആണ് ഞാൻ തിരിച്ചു വിളിച്ചത് അപ്പോൾ ഞാൻ ഒറ്റക്കായിരുന്നു ….
ഞാൻ ഡാവിച്ചനോട് വിശദീകരണം ചോദിച്ചില്ലല്ലോ ….
ചിരിച്ചുകൊണ്ടാണ് ജാൻസി അത് പറഞ്ഞതെങ്കിലും എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല ….
ഞാൻ എന്ത് പറഞ്ഞു ന്യായീകരിച്ചിട്ടും കാര്യം ഇല്ലാത്തത് കൊണ്ട് മറുപടി ഒന്നും പറയാൻ പോയില്ല ……
വിവാഹം മംഗളമായി നടന്നു ….. വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കാനായി നിമ്മിയും അമ്മയും എത്തിയിരുന്നു ….
വിവാഹ ശേഷം ഉള്ള വിരുന്നിനു പോക്ക് കൊണ്ട് തന്നെ ഞങ്ങൾ ഒരു വഴിക്കായി …
നിമ്മിയുടെ അമ്മ ഞങ്ങളെ വിരുന്നിനു വിളിച്ചു …
ജാൻസി എതിർത്തൊന്നും പറയാത്തത് കൊണ്ട് തന്നെ ഞങ്ങൾ വിരുന്നിനു പോയി ….
ഹൃദ്യമായ സ്വീകരണം ആയിരുന്നു നിമ്മി ഞങ്ങൾക്കായി ഒരുക്കിയത് ….
സംസാരത്തിന്റെ ഇടയിൽ നിമ്മിയുടെ ജോലിക്കാര്യം അമ്മ പറഞ്ഞു….
എന്റെ ബ്രാഞ്ചിലേക്കാണ് ആദ്യത്തെ പോസ്റ്റിങ്ങ് എന്നുള്ളതാണ് അമ്മയുടെ ആശ്വാസം എന്ന് കൂടി അമ്മ കൂട്ടിച്ചേർത്തു പറഞ്ഞപ്പോൾ ജാൻസി എന്നെ ഒന്ന് ചൂഴ്ന്ന് നോക്കി ….
ഞാൻ ജാൻസിയെ ശ്രദ്ധിക്കാൻ പോയില്ല ….
നിമ്മിയുടെ വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം കാറിൽ കയറിയ ജാൻസി ഡേവിഡിനോട് മിണ്ടാൻ കൂട്ടാക്കിയില്ല ….
ഡേവിഡും ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്തു …..ജാൻസി ഇടക്ക് നോക്കുന്നത് ഡേവിഡ് അറിയുന്നുണ്ടായിരുന്നു ….
മതി ഈ വിരുന്നുപോക്ക് ….എനിക്ക് മടുത്തു ….
ഇനി കുറച്ചു ദിവസം കൂടിയേ അവധി ഒള്ളു ….
നമുക്ക് മാത്രമായി എങ്ങോട്ടേലും ഒരു ട്രിപ്പ് പോകേണ്ടേ ജാൻസി ??? ഡേവിഡ് ചോദിച്ചു….
ഇന്നത്തെ വിരുന്നു പോക്ക് കൊണ്ട് തന്നെ എനിക്കും മതിയായി ….
അതുകൊണ്ട് ഡേവിച്ചൻ തീരുമാനിച്ചോ ഇവിടെ ട്രിപ്പ് പോണമെന്ന് ….
എവിടെയായാലും ഞാൻ റെഡി ആണ് ….
സ്കൂളിൽ നിന്നു പോകുന്ന ടൂറിൽ പോലും ഞാൻ പോയിട്ടില്ല ……..
അതുകൊണ്ടെ എനിക്ക് സ്ഥലങ്ങളെ പറ്റി വലിയ പിടുത്തം ഇല്ല ……..ജാൻസി കൂട്ടിചേർത്തു …..
നിമ്മിയുടെ വിഷയം അവർ രണ്ട് പേരും സംസാരിച്ചില്ല ….
മൂന്നാർ ട്രിപ്പ് ഡേവിഡും ജാൻസിയും ഒരുപോലെ ആസ്വദിച്ചു ….
പരസ്പരം പരിഭവങ്ങൾ ഒന്നുമില്ലാതെ കോടമഞ്ഞിൽ അവർ അലിഞ്ഞുചേർന്നു…..
രണ്ടുപേരും സന്തോഷത്തോടെയാണ് വീട്ടിൽ എത്തിയത് …
ഡേവിഡിന്റെ വീട്ടിൽ പ്രതീക്ഷിക്കാത്ത രണ്ട് അഥിതികൾ വന്നിരുന്നു ….
കാറിൽ നിന്നു ഇറങ്ങിയ ഡേവിഡും ജാൻസിയും കണ്ടത് നിമ്മിയും അമ്മയും അപ്പയോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നതാണ് ….
ഇവൾ എന്താ ഇവിടെ ??? ജാൻസി അമർഷത്തോടെ ഡേവിഡിനോട് ചോദിച്ചു ….
ഞാൻ ഇങ്ങനെ അറിയാനാ ജാൻസി …. ഡേവിഡ് കൈ മലർത്തി ….
ഹലോ ജാൻസി മുന്നാറിൽ അടിച്ചുപൊളിച്ചു അല്ലെ ???…. ഫേസ്ബുക്കിൽ സ്റ്റാറ്റസ് കണ്ടിരുന്നു ..
നിമ്മി വെറുതെ വന്നതാണോ …. ഒട്ടും താല്പര്യമില്ലാതെ ജാൻസി ചോദിച്ചു ….
അങ്കിളിനെ കാണാൻ വന്നതാ ….നാളെ ഞാൻ ബാങ്കിൽ ജോയിൻ ചെയ്യുവാ ….
അങ്കിളിനോട് അതുപറയാനും അനുഗ്രഹം വാങ്ങാനും വന്നതാണ് …. നിമ്മി പറഞ്ഞു …
ഡേവിഡ് ഇനി എന്നാ ബാങ്കിൽ വരുന്നത് ??…
നിമ്മിയുടെ സംസാരം ജാൻസിക്ക് ഇഷ്ടപ്പെട്ടില്ല ….
ഡേവിച്ചൻ രണ്ടായ്ച്ച കൂടി ലീവ് നീട്ടി എടുത്തു …നിമ്മിക്കുള്ള മറുപടി കൊടുത്തത് ജാൻസി ആണ് ….
മോനെ ,നിമ്മി മോളെ നോക്കിക്കോണേ … നീ ഉള്ളത് കൊണ്ട് അമ്മക്ക് ഒരു സമാദാനം ഉണ്ട് …
അതെ സമാദാനം …. ഇവിടെ ബാക്കി ഉള്ളവന്റെ മനഃസമാദാനം പോകുമെല്ലോ എന്റെ കർത്താവേ ….ജാൻസി മനസ്സിൽ ഓർത്തു….
നിമ്മിയും അമ്മയും യാത്രയായി …..
ജാൻസി ഡേവിഡിനെ തുറിച്ചു നോക്കി ശേഷം ചവിട്ടി കുലുക്കി മുറിയിലേക്ക് പോയി ….
എന്റെ ദൈവമേ ഇനി ഇന്നത്തെ പ്രശ്നം ഇതായിരിക്കും ???…. നിമ്മി ഇത് എന്ത് ഭാവിച്ചാണ് ഇങ്ങനെ പെരുമാറുന്നത് ???
നിമ്മിയോട് ജാൻസിയുടെ സ്വഭാവത്തെ പറ്റി സൂചിപ്പിക്കണം ….
ഡേവിഡ് മുറിയിലേക്ക് ചെന്നു … ജാൻസി ഒന്നും മിണ്ടാത്തത് കൊണ്ട് ഡേവിഡ് ജാൻസിയുടെ അടുക്കൽ ചെന്ന് ഇരുന്നു …
എടൊ താൻ എന്താ ഇങ്ങനെ ചെറിയ കാര്യങ്ങൾ പോലും വലിയ വിഷയം ആക്കുന്നത് ??…
ഞാൻ ഒരു വിഷയവും ആക്കുവാൻ ആഗ്രഹിക്കുന്നില്ല ….
ഡേവിച്ചാ നമുക്ക് ഒരു കുടുംബം ഉണ്ട് … അത് ഡേവിച്ചൻ കൂടി മനസിലാക്കണം …
ആവശ്യമില്ലാതെ ആർക്കും നമ്മുടെ ജീവിതത്തിൽ ഒരു ഫ്രീഡം കൊടുക്കേണ്ട കാര്യം ഇല്ല പ്രത്യേകിച്ച് നിമ്മിക്ക് …
എനിക്ക് അത് ഇഷ്ടമല്ല ….ഓവർ പൊസ്സസ്സീവ് ആയതു കൊണ്ടല്ല …
എനിക്ക് ഡേവിച്ചനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് …. അല്ലാതെ ഡേവിച്ചനെ എനിക്ക് ഒരു സംശയവും ഇല്ല ….
അത്രെയും പറഞ്ഞു കൊണ്ട് ജാൻസി ഡേവിഡിന്റെ മാറിലേക്ക് വീണു കരഞ്ഞു ….
ഡേവിഡ് എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ നിന്നു ….
( തുടരും ….)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission