ജാൻസിയുടെ പെട്ടെന്നുള്ള നീക്കത്തിൽ ഡേവിഡ് ഒന്ന് പതറി ….
അപ്പോൾ ഞാൻ മനസ്സിൽ കരുതിയത് ശെരി തന്നെയാണ് അല്ലേ ഡേവിച്ചാ ??? ജാൻസിയുടെ ശബ്ദം ഇടറി …
താൻ വെറുതെ ആവശ്യമില്ലാത്തത് ഒന്നും ആലോചിച്ചു കൂട്ടേണ്ട ….
നിമ്മിയും ഞാനും സഹപാഠികൾ ആണ് … സ്കൂളിൽ പഠിക്കുമ്പോൾ മുതലേ ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നു …
ഞങ്ങളുടെ ക്വാട്ടേഴ്സ്നു അടുത്ത് തന്നെ ആയിരുന്നു നിമ്മിയും കുടുംബവും താമസിച്ചത് ….
എന്റെ അമ്മയാണ് അവിടെയുള്ള മലയാളി കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നത്…
ഇരു കുടുംബങ്ങളും തമ്മിൽ നല്ല ഒരു ബന്ധം വെച്ച് പുലർത്തിയിരുന്നു….
നിമ്മിയുടെ അപ്പൻ ജോൺസൻ അവിടെ ഒരു മാർവാടിയുടെ കൂടെ പ്രൈവറ്റ് ചിട്ടിയിൽ പാർട്ണർ ആയിരുന്നു ….
എന്റെ അമ്മയുടെ നിർബദ്ധത്തിനു വഴങ്ങി അപ്പൻ നല്ല ഒരു തുക ജോൺസൻ അങ്കിളിന്റെ ചിട്ടി കമ്പനിയിൽ ഡിപോസിറ്റ് ചെയ്തു ….
അങ്ങനെ ഇരിക്കെയാണ് ചിട്ടി കമ്പനി തട്ടിപ്പാണെന്നും കോടികളുടെ മുതലുമായി മാർവാടി മുങ്ങിയെന്നും ഉള്ള വാർത്ത പരന്നത് …
മുംബൈയിൽ ഇങ്ങനെ ഉള്ള തട്ടിപ്പുകൾ ഒക്കെ സർവസാധാരണയാണ്… ജോൺസൻ അങ്കിളിനു ഇതിൽ യാതൊരു പങ്കോ അറിവോ ഒന്നും ഇല്ലായിരുന്നു ….
എന്നാൽ ജോൺസൻ അങ്കിൾ വഴി പണം നിക്ഷേപിച്ച എല്ലാവരും പോലീസിൽ അങ്കിളിനു എതിരായി പരാതി കൊടുത്തു ….
നിമ്മിയുടെ അമ്മ സഹായത്തിനായി എന്റെ അപ്പനെ സമീപിച്ചപ്പോൾ ആദ്യം സഹായിക്കാൻ കൂട്ടാക്കിയില്ല … അവസാനം അവരെന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് എന്റെ അമ്മ പറഞ്ഞത് കേട്ട് അപ്പ ഇതിൽ ഇടപെട്ട് ഒരുവിധത്തിൽ ജോൺസൻ അങ്കിളിനെ ഇതിൽ നിന്നും മോചിപ്പിച്ചു …
ഈ സംഭവത്തിന് ശേഷം ജോൺസൻ അങ്കിൾ മാനസികമായി തളർന്നു …. അവിടെയുള്ള ആളുകളുടെ മുനവെച്ചൊള്ള സംസാരവും , കുറ്റപ്പെടുത്തലും ആ കൊച്ചു കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ….
ഒരു ദിവസം ജോൺസൻ അങ്കിൾ വീട്ടിൽ വന്നു …. അപ്പക്ക് കിട്ടുന്ന കള്ളിന്റെ ചെറിയ ഒരു പങ്ക് കുടിക്കാൻ ചോദിച്ചു …
ജോൺസൻ അങ്കിളിന്റെ വിഷമങ്ങൾ എല്ലാം അപ്പനോട് പറഞ്ഞു കരഞ്ഞു ….
നാട്ടിൽ നിമ്മിയുടെ അമ്മയുടെ പേരിൽ ഒരു വീടും കുറച്ചു സ്ഥലം വിൽക്കാനുണ്ട്…
ആവശ്യക്കാർ ആരേലും ഉണ്ടെങ്കിൽ പറയണേ എന്ന് പറഞ്ഞിട്ടാണ് പോയത് ….
അപ്പൻ ജോൺസൻ അങ്കിൾ പറഞ്ഞ സ്ഥലത്തിന്റെ കാര്യം ഇളയപ്പനെ വിട്ട് അന്വേഷിപ്പിച്ചു …. നല്ലതാണെന്ന് ഇളയപ്പൻ പറഞ്ഞതോടെ അപ്പൻ അത് വാങ്ങാൻ തയ്യാറായി ….
ഞങ്ങൾ താമസിക്കുന്ന വീടും സ്ഥലവും അതാണ് ….
ജോൺസൻ അങ്കിൾ പതിയെ മദ്യത്തിന് അടിമയായി …. നിമ്മി മാനസികമായി ഒരുപാട് പ്രയാസപ്പെട്ടപ്പോഴും പഠനം ഉപേക്ഷിച്ചില്ല …. എന്റെ അപ്പനും അവളെ സാമ്പത്തികമായി സഹായിച്ചു….
ഒരിക്കൽ ജോൺസൻ അങ്കിൾ വീട്ടിൽ മദ്യപച്ചു വീട്ടിൽ കയറി വന്നു ….
കുറെ കാര്യങ്ങൾ പറയുകെയും കരയുകെയും ഒക്കെ ചെയ്തു …
ഞാൻ ബാങ്ക് കോച്ചിങ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ….
എന്നെ കണ്ടതും ജോൺസൻ അങ്കിൾ എന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു നിമ്മയെ ഉപേക്ഷിക്കരുത് ,അവൾ പാവമാണ് , അവളുടെ മനസ്സിൽ ഞാനാണെന്നും ഒക്കെ പറഞ്ഞു … പിന്നെ പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെയോ പറഞ്ഞു ….
ജോൺസൻ അങ്കിളിന്റെ സംസാരം കേട്ട് നിന്ന അപ്പന് ശെരിക്കും ദേഷ്യമായി ….
ലോകം മൊത്തമുള്ള ബാധ്യത തലയിൽ കെട്ടി വെക്കാൻ എന്റെ മോനെ കിട്ടില്ലെന്ന് കട്ടായം പറഞ്ഞു ….
അപ്പ ജോൺസൻ അങ്കിളിനെ ബലമായി പിടിച്ചു വീടിനു പുറത്താക്കി വാതിൽ കുറ്റിയിട്ടു ….
അപ്പ എന്നോട് ചോദിച്ചു … നിമ്മിയുമായിട്ട് എനിക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ….
ഒരു സൗഹൃദത്തിന് അപ്പുറം ഒന്നുമില്ലെന്ന് ഞാൻ അപ്പയോട് പറഞ്ഞു …. അത് തന്നെ ആയിരുന്നു സത്യവും….
പിറ്റേ ദിവസം ഞങ്ങൾ ഉണർന്നത് ഒരു ദുരന്ത വാർത്ത കേട്ടുകൊണ്ടാണ് …..
ജോൺസൻ അങ്കിൾ ആത്മഹത്യ ചെയ്തിരിക്കുന്നു …. മദ്യത്തിൽ വിഷം കലർത്തി കുടിച്ചതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു….
ജോൺസൻ അങ്കിളിന്റെ മരണം ഞങ്ങൾക്കും ഒരു ഷോക്ക് ആരുന്നു ….
നിമ്മിയുടെ വീട്ടിൽ ഞങ്ങൾ പോയിരുന്നു ….
നിമ്മി നല്ല പക്വതയോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് അവളോട് ബഹുമാനവും മതിപ്പും ആണ് തോന്നിയത് ….
പതിയെ നിമ്മിയും അമ്മയും പഴയ ജീവിതത്തിലേക്ക് തിരികെ വന്നു ….
നിമ്മിയും എന്റെ വഴി തന്നെ തിരഞ്ഞെടുത്തത് ഞാൻ അറിഞ്ഞു …. ബാങ്ക് കോച്ചിങ്നു വേണ്ട എല്ലാ സഹായവും അപ്പൻ അവൾക് ചെയ്തു കൊടുത്തു….
നാട്ടിലെ വീടിന്റെ അറ്റകുറ്റ പണികളെല്ലാം തീർന്നപ്പോൾ ഞങ്ങൾ നാട്ടിലേക്ക് താമസം മാറാൻ ഉള്ള തയാറെടുപ്പ് നടത്തി….
മുംബൈയിൽ നിന്നും പോരുന്നതിന് മുൻപ് ഞങ്ങൾ അവസാനമായി നിമ്മിയുടെ വീട്ടിൽ പോയി ….
പശ്ചാത്താപം ആണൊ എന്തോ … ആദ്യമായിട്ട് എന്റെ അപ്പന്റെ കണ്ണ് നിറഞ്ഞു ഞാൻ കണ്ടു ….
നിമ്മിയുടെ അടുക്കൽ പോയി നിന്നുകൊണ്ട് അപ്പൻ നിമ്മിയോട് എന്നെ വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു ….
അപ്പയുടെ പ്രതീക്ഷിക്കാതെയുള്ള ചോദ്യം കെട്ട് ഞാൻ ഉൾപ്പടെ എല്ലാവരും ഞെട്ടി പോയി ….
നിമ്മി എന്നെയും അപ്പനെയും മാറി മാറി നോക്കി ….ശേഷം മുറിയിലേക്ക് പോയി ….
തിരികെ വന്ന നിമ്മിയുടെ കയ്യിൽ ഒരു ഡയറിയും പിന്നെ ഒരു പേപ്പറും ഉണ്ടായിരുന്നു …..
അങ്കിൾ ആദ്യം ഇത് വായിക്ക് …. എന്നിട്ട് പാറ ഞാൻ ഡേവിഡിനെ കെട്ടണോ വേണ്ടയോ എന്ന് ?? നിമ്മി അപ്പയുടെ നേരെ കയ്യിൽ ഉണ്ടായിരുന്ന ഡയറിയും പേപ്പറും നീട്ടി കൊണ്ട് പറഞ്ഞു ….
അപ്പൻ അത് വാങ്ങി വായിച്ചു …. അപ്പന്റെ കണ്ണുകൾ നിറഞ്ഞു …. കൈകൾ വിറച്ചു …..
അത് ജോൺസൻ അങ്കിളിന്റെ ആത്മഹത്യ കുറിപ്പായിരുന്നു ….
ഡേവിഡിന്റെ അപ്പനോട് സംസാരിച്ചിട്ട് വന്ന എന്റെ അപ്പനെ ഞാൻ പിന്നെ കാണുന്നത് …. ജീവനറ്റു കിടക്കുന്നതാ …. അതിന് അറിഞ്ഞോ അറിയാതയോ ഈ ഞാൻ കാരണക്കാരി ആയല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് സ്വയം കത്തി ചാമ്പൽ അകാൻ ആണ് തോന്നുന്നത് …
എന്റെ അപ്പന്റെ പ്രാണൻ തട്ടിയെടുത്ത ആ പാവം മനുഷ്യന്റെ കണ്ണുനീരും ശാപവും വീണ ഒരു ജീവിതം എനിക്ക് വേണ്ട…..
എന്നെയും എന്റെ അമ്മയെയും വെറുതെ വിട്ടേക്ക് …. അപ്പൻ ഇല്ലാത്ത ഈ മണ്ണിൽ ഞങ്ങൾക്കു ആരും ഇല്ല …. ഞങ്ങളും ഇവിടെ നിന്നും പോകാൻ തീരുമാനിച്ചു…..
ഞങ്ങൾ അവിടെ നിന്നില്ല ….രണ്ടു ദിവസത്തിന് ശേഷം ഞങ്ങൾ നാട്ടിലേക്കു തിരിച്ചു ….
ആദ്യം എനിക്ക് കോഴിക്കോടായിരുന്നു …. അവിടെ രണ്ടു വർഷം …. പിന്നെ ഇങ്ങോട്ട് ശ്രമിച്ചു … വീട്ടിൽ നിന്നും പോയി വരാൻ പറ്റുമല്ലോ എന്ന് കൂടി ഓർത്തു … ദൈവാനുഗ്രഹം പോലെ എല്ലാം ഒത്തു വന്നു …. പിന്നെ നമ്മുടെ കല്യാണവും ….
ഡേവിഡ് പറഞ്ഞു നിറുത്തി …..
ഇനി താൻ പറ എനിക്ക് നിമ്മിയോട് എന്ത് തേങ്ങ ആയിരുന്നു എന്ന്????
തെങ്ങാ ആണൊ മാങ്ങാ ആണൊ എന്ന് ഞാൻ കണ്ടുപിടിച്ചോളാം …. തൽകാലം സ്ഥലം കാലിയാക്കാൻ നോക്ക് … ജാൻസി ചെറു ചിരിയോടെ പറഞ്ഞു….
ഹാവൂ , ആശ്വാസമായി … താൻ ഒന്ന് ചിരിച്ചു കണ്ടല്ലോ … അത് മതി …
ഡേവിഡ് ജാൻസിയുടെ വീട്ടിൽ നിന്നും പോകാൻ ഇറങ്ങി….
വീട്ടിൽ എത്തിയ ഡേവിഡ് അപ്പനോടും അമ്മയോടും നടന്ന കാര്യങ്ങൾ പറഞ്ഞു….
മോനെ , നിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ല ….
പക്ഷെ ഒന്നും കാണാതെയും കേൾക്കാതെയും തന്നെ ഇത്രെയും പുകിലുണ്ടാക്കിയ ജാൻസി മോളെ നീ ഒന്ന് കരുതിക്കോണം ….
ഒന്നാമത് അത് ഒരു നാട്ടുമ്പുറത് വളർന്ന കുട്ടി അവൾക്ക് പട്ടണത്തിലെ സംസ്കാരം ഒന്നും പെട്ടെന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നു വരും…..
ഹമ്മ് , ഡേവിഡ് ഒന്ന് ഇരുത്തി മൂളികൊണ്ട് മുറിയിലേക്ക് പോയി..
ഫോൺ എടുത്ത് നോക്കിയപ്പോൾ 4 മിസ്ഡ് കാൾ….
കാൾ വന്ന നമ്പറിലേക്ക് ഡേവിഡ് തിരിച്ചു വിളിച്ചു ….
ഹലോ മാഷേ ഇത് ഞാനാ നിമ്മി … ഒന്ന് ഫ്രീ ആയിട്ട് വിളിക്കാമെന്ന് കരുതി ….
സുഖമാണോ ??? എന്നാണ് കല്യാണം …. നിന്റെ സെലെക്ഷൻ ഉഗ്രനായിട്ടുണ്ട് …:
ഞാൻ ഇവിടെ ഒന്ന് രണ്ട് ബാങ്ക് ടെസ്റ്റുകൾ ഒക്കെ എഴുതി … അമ്മയുടെ തറവാട്ടിൽ കൂടി….
ഡേവിഡ് ഒന്നും മിണ്ടാതെ നിന്നു ….
എന്നാണ് മണവാളനെ ഒന്ന് തനിച്ചു കാണാൻ പറ്റുന്നത് ???….
നാളെ നീ ഫ്രീ ആണെങ്കിൽ പുറത്തു വെച്ചു ഒന്ന് കാണാമോ ???നീ എന്താ ഒന്നും മിണ്ടാത്തത്????
ഡേവിഡ് ആകെ ആശയക്കുഴപ്പത്തിൽ ആയി ….
അവസാനം ഡേവിഡ് നിമ്മിയെ നേരിൽ കാണാമെന്നു സമ്മതിച്ചു ….
ഡേവിഡ് ഒരുപാട് മാറി പോയി ….നിമ്മി സസൂഷ്മം വികസിച്ചു കൊണ്ട് പറഞ്ഞു …
ഞാനും അമ്മയും ഇപ്പോൾ അമ്മയുടെ തറവാട്ടിൽ ആണ് …. അമ്മയോട് പറഞ്ഞു നിന്നെ കണ്ട കാര്യം …
എനിക്ക് ഇടക്ക് ഒന്ന് രണ്ട് ആലോചനകൾ ഒക്കെ വന്നു …. എന്നാൽ അപ്പന്റെ പഴയ കാര്യങ്ങൾ അറിയുമ്പോൾ പിന്നെ പ്രതികരണം ഒന്നും ഉണ്ടാകില്ല ….
ഡേവിഡ് മിണ്ടാതെ നിമ്മിയുടെ സംസാരം കേട്ടിരുന്നു ….
എന്നെയും അമ്മയെയും കല്യാണനത്തിനു വിളിക്കുന്നില്ലെ ??? നിമ്മി ചോദിച്ചു ….
എന്തൊരു ചോദ്യമാണ് അത് ???തീർച്ചയായും വിളിക്കുമെടോ … ഡേവിഡ് മറുപടി പറഞ്ഞു …
തനിക്ക് ഒരു സർപ്രൈസ് ഉണ്ട് …. നിമ്മി പറഞ്ഞു ….
എന്താണ് സർപ്രൈസ് ??? ഡേവിഡ്. തിരക്കി
എനിക്ക് നീ ജോലി ചെയ്യുന്ന ബാങ്കിൽ നിന്ന് ജോബ് ഓഫർ വന്നിട്ടുണ്ട് ….
പെട്ടെന്നാണ് ഡേവിഡിന്റ ഫോണിലേക്ക് കാൾ വന്നത് ….. ഡേവിഡ് ഡിസ്‌പ്ലേയിൽ വന്ന പേര് വായിച്ചു ….
ജാൻസി കാളിങ് …….
(തുടരും ….)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission