Skip to content

കണ്ടതും കേട്ടതും – 8

kandathum-kettathum

അതോടൊപ്പം  ഇവര്‍  എന്തിനു  എന്നെ തേടി വരണം  എന്ന  ചിന്തയും ഉണര്‍ന്നു….

        ”  ഇന്ദൂ  എന്തിനാണ്  എന്നെ തിരഞ്ഞു  വന്നത്… ”  ആകാംക്ഷയോടെ  ആണ്  ഞാന്‍ ചോദിച്ചത്‌…

”  അത്.. ”  അവര്‍ എങ്ങനെ തുടങ്ങണം എന്നറിയാതെ  ഒന്നു   ഉഴറി..

  അപ്പോഴേക്കും ചായ  വന്നു.. ഒരു കപ്പ്  ഞാന്‍ ഇന്ദുവിന്റെ  അടുത്തേക്ക്   നീക്കി വെച്ചു…

     ”  ഞാന്‍  ഊര്‍മ്മിളയെ  ആദ്യമായി  കാണുന്നത്  ഹോസ്പിറ്റലില്‍  വെച്ചാണ്…. അവിടെ  വരുന്ന  പലരില്‍ ഒരാള്‍  മാത്രമായിരുന്നു നിങ്ങള്‍ എനിക്ക്..  നിങ്ങളെ  ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം   ടെസ്റ്റ്  ചെയ്യാന്‍ വന്ന ദിവസം  , നിങ്ങള്‍  റിസല്‍ട്ടുമായി വന്നപ്പോള്‍    ഡോക്ടറോടൊപ്പം  ഞാനും  ഉണ്ടായിരുന്നു . നിങ്ങള്‍  എന്നെ ശ്രദ്ധിക്കാന്‍ വഴിയില്ല.. ”

   അന്നത്തെ  അവസ്ഥയില്‍ ആരെയു ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.. റിസള്‍ട്ടറിയാനുള്ള  ആകാംക്ഷയും  അറിഞ്ഞു  കഴിഞ്ഞപ്പോള്‍  ഉണ്ടായ തകര്‍ച്ചയും പെട്ടെന്ന്  മനസ്സിലൂടെ മിന്നി മാഞ്ഞു പോയി…

  ഞാന്‍  അവരെ തന്നെ   ശ്രദ്ധിച്ചു…

  ”  നിങ്ങളുടെ  റിസല്‍ട്ട്  ഞാനാണ്  ഡോക്ടറിനെ  ഏല്‍പിച്ചത്…. അതിന് മുന്നെ  ഞാന്‍  അത് നോക്കിയിരുന്നു … പക്ഷേ  റിസല്‍ട്ടിന്  വിപരീതമായി    ഡോക്ടര്‍  സംസാരിച്ചപ്പോള്‍   ഞാന്‍ ഞെട്ടി പോയിരുന്നു …  നിങ്ങള്‍ക്ക്  യാതൊരു  കുഴപ്പവും ഇല്ലാതെ  ഇരുന്നിട്ടും   നിങ്ങള്‍ക്ക്  തകരാറുണ്ടെന്നാണ്  അവര്‍  പറഞ്ഞത്‌.. ”  ചെവിയിലേക്ക്  ഈയം ഉരുക്കി  ഒഴിച്ചത് പോലെ  …..  ഒന്നും കേള്‍ക്കാന്‍ വയ്യ……  തലയില്‍  ആകെ സ്ഫോടനം നടന്നത് പോലെ… 

  കേട്ടത് വിശ്വസിക്കാനാവാതെ  ഞാന്‍  അവരെ തുറിച്ചു നോക്കി..ശ്വാസം എടുക്കാന്‍ കഴിയാതെ  കണ്ണുകള്‍  തുറിച്ചു…

” ഊര്‍മ്മിളേ.. ” 

അവര്‍  തട്ടി  വിളിച്ചപ്പോഴാണ്  സ്ഥലകാല ബോധം വീണത്‌….

”  നിങ്ങള്‍  എന്താ  പറഞ്ഞത്…. എനിക്കു  കുഴപ്പമില്ലായിരുന്നെന്നോ… ”  ഞാന്‍ നന്നായി  കിതച്ചിരുന്നു…

അവര്‍  വിഷമത്തോടെ  തലയാട്ടി …  എന്റെ  അവസ്ഥ  അവര്‍ക്ക് വല്ലാത്ത  വിഷമം ഉണ്ടാക്കിയെന്നു  അവരുടെ കണ്ണില്‍ നിറഞ്ഞ  കണ്ണുനീര്‍ വിളിച്ചു  പറഞ്ഞു….

”  അതെങ്ങനെയാ  ശരിയാകുക…..  എനിക്കു    പിന്നീടും .ഗര്‍ഭം  ഉണ്ടായില്ലല്ലോ…. ”  സ്വയം ചോദ്യങ്ങള്‍ ചോദിച്ചൂ  സത്യത്തെ  പ്രതിരോധിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു ….

”  അത്‌… 

  അത്  പിന്നെ  ഡോക്ടര്‍ തന്ന  മരുന്നില്‍  നിങ്ങളുടെ   ഫ്രണ്ട്  പ്രെഗ്നന്‍സി തടയാനുള്ള   ടാബ് ലെറ്റൂ കൂടി ചേര്‍ത്തിരുന്നു… അതായിരിക്കാം  കാരണം… ”’ ചുറ്റുമുള്ളതൊക്കെ  കറങ്ങുന്നത് പോലെ  തോന്നി…

   തന്നെ    കസേരയില്‍  ഇരുത്തി  മരുന്നു വാങ്ങാന്‍ പോകുകയും     ഒരൂനേരം  മരുന്നു  കഴിക്കാന്‍  മറന്നാല്‍  നിര്‍ബന്ധിച്ചു  പിന്നാലെ വന്നു  മരുന്നു  കഴിപ്പിക്കുകയും ചെയ്യുന്ന  മാലൂനെ  ഓര്‍മ്മ  വന്നു…..

  അവള്‍ ചതിച്ചതാണോ  ദൈവമേ….

കേട്ടതൊന്നും  വിശ്വസിക്കുവാന്‍  കഴിയാതെ  ഞാന്‍ ഇരുന്നു പോയി…

” നിങ്ങള്‍ക്ക്  ഇത് എന്നോടു   നേരത്തെ  പറയാമായിരുന്നില്ലേ…  എന്റെ നഷ്ടങ്ങള്‍…….”’

പരിസരം   നോക്കാതെ  ഞാന്‍  അവരുടെ മുന്നിലിരുന്നു  പൊട്ടിക്കരഞ്ഞു പോയി…

” അത് പിന്നെ  ഞാന്‍  അവിടുത്തെ  ജോലിക്കാരി  മാത്രമല്ലെ….

 തന്നെയുമല്ല..  നിങ്ങള്‍ക്ക്   എന്തോ മാനസികമായ  പ്രശ്നം  ഉണ്ടെന്നും  അതിന്റെ  ചികിത്സയില്‍  ആണെന്നും   നിങ്ങളുടെ  ഭര്‍ത്താവിന്  തല്‍ക്കാലം കുട്ടികള്‍  വേണ്ടെന്നുമാണ്  ആഗ്രഹമെന്നും  അതുകൊണ്ട് തല്‍ക്കാലത്തേക്ക്  നിങ്ങള്‍ അറിയാതെ  ചെയ്യാന്‍  പ്രെഗ്നന്‍സി തടയാന്‍ ആണ്  ഇങ്ങനെ  ചെയ്യുന്നതെന്നുമാണ്    ആദ്യം ഡോക്ടറിനോടും പറഞ്ഞത്.. ഞാനും  അത് വിശ്വസിച്ചു.. ”

                           ”   പക്ഷേ  കുറച്ചു നാള്‍ മുന്നേ  നിങ്ങളുടെ  ഫ്രണ്ട്  ഡോക്ടറെ  കാണാന്‍ വന്നിരുന്നു ..അവര്‍ പരിചയക്കാരാണ്‌… അപ്പോഴാണ്  അവരുടെ  കല്യാണം  ഉറപ്പിച്ചെന്നും നിങ്ങളുടെ   ഭര്‍ത്താവാണ്  വരന്‍ എന്നും അറിഞ്ഞപ്പോള്‍  എനിക്കു  എന്തൊക്കെയോ  സംശയങ്ങള്‍  തോന്നി…. അതൊന്നു  ക്ലിയര്‍ ചെയ്യാനാണ്  നിങ്ങളെ  അന്വേഷിച്ചത്…  പക്ഷേ  എന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല….. ”

  ഓരോ വാക്കുകളും തീമഴ പോലെയാണ്  പെയ്തിറങ്ങിയത്‌… മാലുവില്‍ നിന്നും ഇങ്ങനെ  ഒരു ചതി താന്‍  പ്രതീക്ഷിച്ചില്ല….  ഉണ്ണിയേട്ടനും   ഇതില്‍ പങ്കുണ്ടൊ…?  മനസ്  പല വഴി ചിന്തിച്ചു കയറി…

 കല്യാണത്തിന് തലേന്നു തന്റെ  മുന്നില്‍ വന്നു നിന്ന ആ നിസ്സഹായത നിറഞ്ഞ  മുഖം  ഓര്‍ത്തു…..  വേറേ  ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ച  ഉണ്ണിയേട്ടന്‍ … ഇല്ല..ഉണ്ണിയേട്ടന്‍  നിരപരാധിയാണ്…   അവളാണ്….  അവളെ  അന്ധമായി വിശ്വസിച്ചതാണ്  തന്റെ തെറ്റ്….

 ”  ഇനി  ഇതൊന്നും  അറിഞ്ഞിട്ടോ   പറഞ്ഞിട്ടോ  കാര്യമില്ലെന്നു  അറിയാം.. നിങ്ങളുടെ    കണ്ണുനീര്‍ എന്നോട്  സത്യങ്ങള്‍   പറയുന്നുണ്ട്.. ചതിച്ചു  സ്വന്തമാക്കുന്നതിനൊക്കെ  ആയുസ്  കുറവാണ്…  ഇനിയെങ്കിലും  ആരെയും വിശ്വസിക്കരുത്……  ഇനിയും കാണാം ഊര്‍മ്മിള .. ഞാന്‍ പോകുകയാണ്… ”’

   അവര്‍ യാത്ര പറഞ്ഞു പോയിട്ടും നടുക്കം മാറാതെ  ഞാന്‍ ഇരുന്നു…

 അന്നു  മുഴുവന്‍  ഞാന്‍  പഴയതൊക്കെ  ഓര്‍ത്തു…. മാലു   മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.. തന്റെ    സങ്കടങ്ങളെ  അവസ്ഥയെ  എല്ലാം മുതലെടുത്തു..   ഉണ്ണിയേട്ടനിലേക്ക്  കടന്നു കയറാന്‍ ശ്രമിച്ചു… എന്നിട്ടും   ഉണ്ണിയേട്ടന്‍   എപ്പോഴും  അകലം ഇട്ടിരുന്നു .. അന്നൊന്നും അത് കാണാന്‍ തനിക്ക്  കണ്ണ് ഉണ്ടായിരുന്നില്ല…   ഉണ്ണിയേട്ടന്റെ  എല്ലാ കാര്യങ്ങളും നോക്കി നടക്കുന്ന മാലുവിനെ മാത്രമാണ്  കണ്ടത്.. തന്റെ  തെറ്റ്..തന്റെ  മാത്രം  തെറ്റ്….  

  അടുത്ത   ദിവസം  മാലുവിനെ കാണാന്‍ പോകണമെന്ന്  ഉറച്ചു…  കല്യാണത്തിന്  ശേഷം അവരെ പറ്റി മനപൂര്‍വ്വം  അന്വേഷിക്കാതെ ഇരുന്നതാണ്….  രണ്ടുപേരും  ഓഫീസില്‍  ജോയിന്‍റ്  ചെയ്തു  കാണും…  ഇപ്പോള്‍  മൂന്നു മാസങ്ങളോളം  ആയിട്ടുണ്ടാകും…  മാലുവിനെ  കണ്ട ശേഷം  ഉണ്ണിയേട്ടനെ  കാണണോന്നു തീരുമാനിക്കാം..   ഉണ്ണിയേട്ടനെ  വീണ്ടും ദുരന്തങ്ങളിലേക്ക് തള്ളിയിടാന്‍  മനസ്  മടിച്ചു…  ഇത്  അറിഞ്ഞാല്‍ അദ്ദേഹത്തിന്  സഹിക്കാന്‍  കഴിയില്ല…

രാത്രിയില്‍ എപ്പോഴോ  ഉറച്ച  തീരുമാനത്തോടെയാണ്  ഉറങ്ങാന്‍  പോയത്‌…  അപ്പോഴേക്കും ഒരു തരം പ്രതികാരഭാവം  എന്നില്‍ നിറഞ്ഞിരുന്നു …

                രാവിലെ  എഴുന്നേറ്റ് ജോലികള്‍ ധൃതിയില്‍  തീര്‍ത്തു…നെഞ്ച്  പടാപടാന്നിടിക്കുന്നുണ്ട്…  കൈകള്‍ക്കൊക്കെ  ഒരു  വിറയല്‍…. അവളെ ഫെയ്സ് ചെയ്യാന്‍ മനസ്സ് കൊണ്ടു  തയാറെടുത്തു….

  എന്നും ഇറങ്ങുന്ന  സമയത്തേക്കാള്‍  മുന്നെ  ഓഫീസില്‍  പോകുന്നത്  കണ്ട്  അച്ഛന്‍ നെറ്റി ചുളിച്ചു…

” പോകുന്ന വഴി വേറൊരിടത്ത്  കയറാനുണ്ട്  അച്ഛാ” തിടുക്കത്തില്‍  പോരുമ്പോള്‍  വിളിച്ചു  പറഞ്ഞു…

 മാലുവിന്റെ  ഓഫീസിന്റെ  കുറച്ചു  അകലെ മാറി നില്‍പ്  ഉറപ്പിച്ചു…   ഉണ്ണിയേട്ടനോടൊപ്പം  ആണ്  വരുന്നതെങ്കില്‍ തന്നെ കാണേണ്ട എന്നു  കരുതി..

” നീ  ഇനി എന്റെ  മുന്നില്‍  വരരുത്… ” ഉണ്ണിയേട്ടന്റെ  ചിലമ്പിച്ച സ്വരം  മനസ്സില്‍  അലയടിച്ചപ്പോള്‍  കണ്ണുകള്‍ നിറഞ്ഞു…..

ഓഫീസ്  സമയം അടുത്തിട്ടും മാലുവിനെ കാണാതെ  ആയപ്പോള്‍   പതിയെ    ഓഫീസിലേക്ക് കയറി… എല്ലാവരും അവിടെയും  ഇവിടെയും   ഇരുന്നു  വിശേഷങ്ങള്‍  പറയുന്നു…

 എന്നെ  കണ്ടപ്പോള്‍ തന്നെ  രാധികേച്ചി  ഓടി  അടുത്തു വന്നു.. മാലൂന്റെ  ഫ്രണ്ടാണ് ചേച്ചി.. അതുകൊണ്ട്  പാറുവിനെയും  അറിയാം..

  ”  ഊര്‍മ്മിള   എന്താ  ഇവിടെ ..”

” ചേച്ചി  ഒന്നു  പുറത്തേക്ക്  വരുമോ.. ”

ചേച്ചിയുമായി  ഓഫീസിന്റെ  ഒരറ്റത്ത്  പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന  മരത്തിന് കീഴില്‍  പോയി നിന്നു..

”  എന്തു പറ്റി  ഊര്‍മ്മിളെ..”

അവരുടെ  മുഖഭാവം  പഠിക്കുകയായിരുന്ന ഞാന്‍ മാലുവിന്റെ  കള്ളത്തരങ്ങള്‍  അവര്‍ക്ക് അറിയില്ലെന്ന    നിഗമനത്തിലെത്തി…

” ചേച്ചി  മാലൂ  എവിടെ… ?  അവള്‍  ലീവ്  കഴിഞ്ഞു വന്നില്ലേ… ”   സ്വരം കഴിയുന്നത്ര  മയപെടുത്തിയാണ് ചോദിച്ചത്‌…

 ”  ഇല്ല  .. മാലു  കല്യാണത്തോടെ  ട്രാന്‍സ്ഫര്‍ വാങ്ങി പോയെല്ലോ… ഭര്‍ത്താവിനും  ട്രാന്‍സ്ഫര്‍  ആയെന്നു തോന്നുന്നു..  മാറ്റം നല്ലതാണെന്നാ  പറഞ്ഞത്…

  എനിക്കും തോന്നി  അതാ നല്ലതെന്ന്..  എന്തുപറ്റി .. ?  ”

 മാലു  ഉണ്ണിയേട്ടനെയും കൊണ്ട്  സ്ഥലം   ,വിട്ടു  എന്ന  വാര്‍ത്ത ചെറിയ  നടുക്കം  സൃഷ്ടിച്ചു…..  അത് ഞാന്‍  പ്രതീക്ഷിച്ചിരുന്നില്ല…അപ്പോള്‍  എല്ലാം  അവള്‍ മുന്‍കൂട്ടി  കണ്ട്  മുന്‍കരുതല്‍  എടുത്തതാകും…

  ”’   ചേച്ചി  അവളെ കോണ്ടാക്ട്  ചെയ്യില്ലേ. ” 

”  ഇല്ല.. ഇവിടുന്നു പോയതില്‍  പിന്നെ  ഒരൂ  കോണ്ടാക്ടും ഇല്ല..എന്നോട് മാത്രമല്ല  ഓഫീസിലെ   ആരോടുമില്ല…  കഴിഞ്ഞ  ദിവസം ഞങ്ങള്‍  അത്  പറയുകയും ചെയ്തിരുന്നു… ”

”  ശരി ചേച്ചി.. ”

” എന്തെങ്കിലും  കുഴപ്പമുണ്ടോ  ..”  യാത്ര  പറഞ്ഞൂ മടങ്ങുമ്പോള്‍  അവര്‍  പിന്നില്‍  നിന്നും   വിളിച്ചു ചോദിച്ചു.. തിരിഞ്ഞു  നിന്നൊന്നു ചിരിച്ചു…

    സത്യത്തില്‍ ആ  ചിരി  എന്നോട്  തന്നെയായിരുന്നു.. എന്നിലെ  കോമാളിയോട്..

        മുന്നില്‍ വന്ന സത്യങ്ങള്‍  എന്നെ കോമാളിയാക്കിയപ്പോള്‍  എനിക്കു എന്നോട് തന്നെ  ദേഷ്യമായിരുന്നു…. പുറത്തുള്ള  എല്ലാവരോടും  ആ ദേഷ്യം പടര്‍ന്നു.. ആരെയും വിശ്വസിക്കാന്‍  കൊള്ളില്ലെന്നു  ഞാന്‍ ഉറപ്പിച്ചു… എന്റെ  ലോകം  അച്ഛനും ഞാനും മാത്രമായി….ഓഫീസില്‍ പോകുക  മടങ്ങുക  എന്നത്  മാത്രമായി….   എന്റെ  ലോകത്ത്  ഞാന്‍ തനിച്ചാകാന്‍ ഒരുപാട്  വൈകിയില്ല.. എന്റെ  സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ടു അച്ഛന്‍ ഭയന്നു.. മറ്റൊരു വിവാഹത്തിന് ഒരുപാട്  നിര്‍ബന്ധിച്ചു….  അതൊന്നും നടക്കില്ലെന്ന്  അച്ഛന്  തന്നെ  ഉറപ്പായിരുന്നു…  അങ്ങനെ  ഒരു ദിവസം  അച്ഛനും പോയി..   ഒറ്റയ്ക്കുള്ള  ജീവിതത്തിന്  ഫ്ലാറ്റാണ്  നല്ലതെന്നു  മനസ്സിലാക്കി ആ  വീട്  വിറ്റു ഫ്ലാറ്റിലേക്ക്  മാറി…. 

  ഞാന്‍  ഒറ്റയ്ക്കാണ് .. ചുറ്റും ചതിക്കുന്നവരാണ്‌..  ആരെയും  വിശ്വസിക്കാന്‍  പറ്റില്ല…  ചുറ്റുപാടുകളില്‍ നിന്നും അകലം പാലിച്ചു… മടുത്തപ്പോള്‍  ജോലി  വേണ്ടെന്നു വെച്ചു  ഫ്ലാറ്റില്‍ ഇരിപ്പായി…..  നാളെകളിലെവിടെയോ  കൊഴിഞ്ഞു വീഴും വരെ  ഒറ്റയ്ക്ക്  മതി… ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല…..

    അത്രയും വായിച്ചപ്പോഴേക്കും   ആദി  കരഞ്ഞു പോയിരുന്നു …  അവള്‍  അവരെ തിരിച്ചറിയുകയായിരുന്നു…  അന്ധമായി വിശ്വസിച്ചവരില്‍ നിന്നും ചതിക്കപെട്ട  സ്ത്രീ….

മാലുവും  ഉണ്ണിയേട്ടനും ഇപ്പോള്‍ എവിടെയാകും…  അത് ഊര്‍മ്മിളാ ദേവിക്ക്  അറിയുമോ…   മുന്‍പ്  അവരോട് തോന്നിയിരുന്ന   ദേഷ്യവും  വെറുപ്പുമൊക്കെ  മഞ്ഞു പോലെ  അലിഞ്ഞു  ഇല്ലാതായതില്‍  അവള്‍ക്ക്  അത്ഭുതം  തോന്നി…  ആ ഡയറിയുടെ  ബാക്കിയുള്ള  ഭാഗങ്ങളിലും  അവര്‍ ഓരോന്ന്  കുത്തി കുറിച്ചിട്ടുണ്ട്… ആദി  അതിലേക്ക്  നോക്കി…

”  സേവ്യറ്  പാവമാണെന്ന്  തോന്നുന്നു..  പക്ഷേ  അടുപ്പിക്കില്ല..  വിശ്വസിക്കാന്‍  പറ്റില്ല.. ചതിക്കും.. ” .  അതുപോലെ  ഓരോരുത്തരെയും പറ്റിയും എഴുതിയത് കണ്ടപ്പോള്‍ തന്നെ പറ്റി  എന്തായിരിക്കും എഴുതിയത്  എന്നറിയാന്‍ ആകാംക്ഷ തോന്നി…

 ” അടുത്ത  ഫ്ലാറ്റില്‍ എന്നെ പോലെ തനിച്ചു കഴിയുന്ന ഒരു കൊച്ചുണ്ട്..  രാവിലെയും വൈകിട്ടും  പോയി  വരുന്നത് കാണാം.. അത്ര ചെറിയ പ്രായ മുള്ള പെണ്‍കുട്ടി  എന്തിനായിരിക്കും   തനിച്ചു   കഴിയുന്നതെന്ന്  സംശയം തോന്നിയിട്ടുണ്ട് ..   അതിന്  അച്ഛനും  അമ്മയും സഹോദരങ്ങളും  ഇല്ലേ..     മിണ്ടാന്‍ പേടിയാണ്‌…   ചതിക്കും..  ചതിച്ചു നേടാന്‍  ഇനിയും എന്നിലൊന്നും  അവശേഷിക്കുന്നില്ലെങ്കിലും ഭയമാണ്….

ചതിക്കും … ”

    അവരുടെ  ഓരോ  ഡയറിക്കുറുപ്പും ജീവന്‍  തുടിക്കുന്ന സാഹചര്യങ്ങള്‍ പോലേ  തോന്നി.. അവരില്‍  കുറ്റം  കണ്ടെത്താന്‍ കഴിഞ്ഞില്ല…  അമിതവിശ്വാസം  കാരണം  ജീവനും  ജീവിതവും നഷ്ടമാക്കിയ  വിഡ്ഢിയായിപ്പോയി  അവര്‍….

    അതൊക്കെ   ഓര്‍ത്തപ്പോള്‍    അടക്കാനാവാത്ത  ഒരു തരം ഇഷ്ടം  അവരോട്  തോന്നി.. ..   ജീവിതം പാതിവഴിയില്‍ തകര്‍ന്ന പാവം… 

അടുത്ത  രണ്ടുദിവസം കൊണ്ട്  ഊര്‍മ്മിള  എന്ന  സ്ത്രീ ആദിയുടെ മനസ്സിലേറിയിരുന്നു…. റൂമിലേക്ക്  മാറ്റുമ്പോഴുള്ള  അവരുടെ പ്രതികരണത്തില്‍  ഭയമുണ്ടായിരുന്നെങ്കിലും  എന്തു വന്നാലും ഇനി  അവരുടെ കൂടെ നില്‍ക്കുമെന്ന്  മനസ്സില്‍  ഉറപ്പിച്ചു…

നിങ്ങളും  കാണില്ലേ ഊര്‍മ്മിളയോടൊപ്പം..

തുടരും……

 

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!