തിരികെ നടന്നു വാതില്‍ കടന്നപ്പോഴും നോട്ടം ആ ഡയറിയിലേക്ക് ആയിരുന്നു … മറ്റൊരാളിന്റെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കുന്നതിലെ ഔചിത്യമില്ലായ്മ അവളെ പുറകിലേക്ക് വലിച്ചുകൊണ്ടിരുന്നു… ഹാളില്‍ എത്തിയപ്പോഴേക്കും കുറച്ചു സമയം കൊണ്ടു പറ്റുന്ന വിധമൊക്കെ സേവ്യറ് ചേട്ടന്‍ അടിച്ചു വാരിയിരുന്നൂ….. അടിച്ചുവരാനുള്ള അഴുക്കൊന്നും അവിടെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം…
” മജിസ്ട്രേറ്റ് ഉണ്ടായിരുന്നപ്പോള്‍ ഈ വാതില് കടക്കാന്‍ സമ്മതിച്ചിട്ടില്ല.. ” മുന്‍വാതിലിലേക്ക് നോക്കി ചെറിയ ചിരിയോടെ സേവ്യറ് ചേട്ടന്‍ പറഞ്ഞു.. അവരെ ഫ്ലാറ്റിലെ ചിലര് കളിയാക്കി വിളിക്കുന്നതാണ് മജിസ്ട്രെറ്റെന്ന്..
” അവര്‍ക്ക് എന്തായിരുന്നു സേവ്യറ് ചേട്ടാ ജോലി .. ”
” എന്തോ ഗവണ്‍മെന്‍റ് ജോലിയായിരുന്നു കൊച്ചേ… ഞാന്‍ വരുന്ന സമയത്തൊക്കെ ജോലിക്ക് പോയിരുന്നു … അതിരാവിലെ ഒരുങ്ങി പോകും.. വൈകുന്നേരം തിരിച്ചുവരും.. ആ സമയങ്ങളില്‍ പോലും കൂടെ ജോലി ചെയ്യുന്നവരോ കൂട്ടൂകാരോ ആരും വരാറില്ല.. പിന്നെ വിആര്‍ എസ് എടുത്തൂന്ന് ആരോ പറയുന്നത് കേട്ടു…. പണമൊക്കെ ആവശ്യം പോലെയുണ്ട്.. പക്ഷേ പറഞ്ഞിട്ടു എന്താ കാര്യം.. ? ” പകുതിക്ക് നിര്‍ത്തി സേവ്യറ് ചേട്ടന്‍ ആലോചനയില്‍ മുഴുകി..
” ഇവര് കല്യാണം കഴിച്ചിട്ടില്ലേ… സഹോദരങ്ങള്‍ ആരുമില്ലേ.. ”
” അറിയില്ല മോളേ….. ഇവര് ഇവിടെ വരുന്ന സമയത്തൊക്കെ ഒറ്റയ്ക്കായിരുന്നു…. അന്നു മുതലെ ഇങ്ങനെയുള്ള സ്വഭാവം ആണ്… ആരെയും അടുപ്പിക്കില്ല… ആരോടും മിണ്ടില്ല.. ചിലപ്പോള്‍ എങ്ങനെ ആരോടും മിണ്ടാതെയും പറയാതെയും ജീവിക്കാന്‍ അവര്‍ക്ക് കഴിയുന്നൂന്ന് എനിക്കു അത്ഭുതം തോന്നിയിട്ടുണ്ട് … സ്വയം വിധിച്ച തടവുശിക്ഷ പോലെ ഈ ഫ്ലാറ്റില്‍ ഒതുങ്ങി ജീവിച്ചു അവര്‍…. ” .
പറഞ്ഞു തീര്‍ത്തതും വസ്ത്രങ്ങള്‍ എടുത്തു വെച്ച ബാഗുമായി അയാള്‍ പുറത്തേക്ക് പോകാന്‍ ഭാവിച്ചു..
” സേവ്യറ് ചേട്ടാ ഇതൊക്കെ എന്റെ കാറിലേക്ക് വെച്ചേക്കു… അവര്‍ക്ക് ഒന്നു രണ്ടു തുണികള്‍ കൂടിയെടുത്തിട്ട് വാതില്‍ പൂട്ടി താക്കോല്‍ തരാം. ”
കാറിന്റെ കീ കൊടുത്തിട്ട് അതും പറഞ്ഞു വീണ്ടും റൂമിലേക്ക് നടന്നു.. നടക്കുന്നതിന് ഇടയിലും നോട്ടം ഇടയ്ക്കിടെ പാളി ഭിത്തിയിലെ ഫോട്ടോയിലായിരുന്നു…..
ഇനി അവര്‍ പ്രണയനൈരാശ്യം കാരണമാണോ ഇങ്ങനെയായത്… അതോ ഇത് അവരുടെ സഹോദരനോ മറ്റോ ആണോ…
ചിന്തകള്‍ തീര്‍ത്ത കുരുക്കില്‍ പെട്ടു മനസ് വലഞ്ഞു.. രണ്ടു നൈറ്റിയും അടിവസ്ത്രങ്ങളും കൂടിയെടുത്തു മടങ്ങുമ്പോള്‍ ആ വലിയ ഡയറി കൂടി എടുത്തു.. വാതില്‍ പൂട്ടി ഫ്ലാറ്റിലേക്ക് പോയി അവിടെ വെച്ചിരുന്ന ബാഗിലേക്ക് ആ ഡ്രസുകളും ഡയറിയും വെച്ചു കതക് ലോക്ക് ചെയ്യുമ്പോഴേക്കും സേവ്യറ് ചേട്ടന്‍ എത്തിയിരുന്നു … താക്കോലുകള്‍ക്ക് ഒപ്പം ബാഗും വാങ്ങി നടന്നു നീങ്ങിയ സേവ്യറ് ചേട്ടനൊപ്പം നടക്കുമ്പോള്‍ ഊര്‍മ്മിളാദേവിയുടെ ഫ്ലാറ്റിലേക്ക് വെറുതെയൊന്നു നോക്കി
അന്നു റൂമിലേക്ക് മാറ്റുമെന്നു പറഞ്ഞിരുന്നെങ്കിലും റൂമിലേക്ക് മാറ്റിയില്ല… രാത്രിയില്‍ ക്യാന്‍റീനില്‍ പോയി ഫുഡ് കഴിച്ചു ഡോക്ടറെ കണ്ടു അവരുടെ അവസ്ഥയെ പറ്റി തിരക്കി…
”പേടിക്കേണ്ട കാര്യമൊന്നും ഇല്ലെന്നു തോന്നു.. അവര്‍ വളരെ വീക്കാണ്… ഇടയ്ക്കിടെ നോര്‍മല്‍ അല്ലാത്തത് പോലെയാണ് പെരുമാറുന്നത്… അതും അല്ല സ്വയം എഴുന്നേറ്റിരിക്കാനൊക്കെ ബുദ്ധിമുട്ട് ഉണ്ട്.. രണ്ടു ദിവസം കൂടി കഴിഞ്ഞു റൂമിലേക്ക് മാറ്റാം… ”
” എനിക്കൊന്നു കാണാന്‍ പറ്റുമോ ഡോക്ടര്‍ .. ?? ”
” അതിനെന്താ.. കുട്ടി കയറി കണ്ടോളൂ… . കുട്ടിയുടെ പേര് പറഞ്ഞില്ലല്ലോ.. ”
” ആദിത്യ .. ആദിത്യാ മുകുന്ദന്‍.. ” ഡോക്ടറോട് യാത്ര പറഞ്ഞൂ നേരെ ഐസിയുവിന്റെ മുന്നിലേക്കാണ് പോയത്… സിസ്റ്ററിനോട് വിവരം പറഞ്ഞു അല്‍പനേരം കാത്തിരിക്കേണ്ടി വന്നു..
അധികസമയം എടുക്കരുതെന്ന ഉപാധിയോടെ അകത്തേക്ക് കടക്കൂമ്പോള്‍ ചുറ്റുപാടും നോക്കി.. ഓരോ സ്ക്രീന്റെ മറകള്‍ക്ക് അപ്പൂറം പലതരം ജീവനുകള്‍… അതില്‍ നിന്നും ഊര്‍മ്മിളാദേവിയെ ത കണ്ണുകള്‍ തിരഞ്ഞു കൊണ്ടിരുന്നു ..
കുത്തിയിട്ട ഡ്രിപ്പ് സ്റ്റാന്‍ഡിന് അപ്പുറം ശാന്തമായി അവര്‍ ഉറങ്ങുമ്പോള്‍,,അവര്‍ നല്ല സുന്ദരിയായി തോന്നി… അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അവരുടെ റൂമില്‍ ഇരുന്ന ആ ഫോട്ടോ ഓര്‍മ്മ വന്നു… ഇപ്പോള്‍ അവര്‍ക്ക് ആ ഫോട്ടോയുമായി ഏറെ സാമ്യത തോന്നി…. അവരെ അങ്ങനെ നോക്കി നില്‍ക്കെ അകാരണമായ ഒരു ഭയം ഉടലെടുത്തു… പെട്ടെന്ന് കണ്ണു തുറന്നു തന്നെ കാണൂമ്പോള്‍ എന്തായിരിക്കും അവരുടെ പ്രതികരണം… ആ ചിന്തയില്‍ തന്നെ ഒരു ഞെട്ടല്‍ അനുഭവപെട്ടു… ബെഡില്‍ ശരീരത്തോട് ചേര്‍ത്തു വെച്ചിരുന്ന അവരുടെ കൈയ്യില്‍ ഒന്നു തലോടി തിരിഞ്ഞു നടക്കുമ്പോള്‍ ഊര്‍മ്മിളാദേവി ഒരു ചോദ്യചിഹ്നമായി ഉള്ളില്‍ അവശേഷിച്ചു..
റൂമിലെത്തി ബെഡിലേക്ക് ചായുമ്പോള്‍ അച്ഛനെ ഓര്‍ത്തു.. അച്ഛന് സുഖമില്ലാതെ കിടന്നപ്പോഴാണ് ഒടുവില്‍ ആശുപത്രിയില്‍ കയറിയത്… കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ ചേര്‍ത്തടച്ചു…. രണ്ടു തുള്ളി കണ്ണൂനീര്‍ വശങ്ങളിലൂടെ പാത തീര്‍ത്തു തലയിണയില്‍ പതിച്ചു… ചിന്തകളെ മനപൂര്‍വ്വം വഴിമാറ്റി വിടാന്‍ ശ്രമിച്ചു.. അപ്പോഴാണ് ഊര്‍മ്മിളാദേവിയുടെ ഡയറിയുടെ കാര്യം ഓര്‍ത്തത്…..
ബെഡില്‍ നിന്നും എഴുന്നേറ്റു ബാഗില്‍ നിന്നു തുണികള്‍ക്ക് ഇടയിലുള്ള ഡയറിയെടുത്തു… റൂമിന്റെ ഒരു വശത്ത് ചേര്‍ത്തിട്ടിരുന്ന മേശയിലേക്ക് ആ ഡയറി വെച്ച ശേഷം കസേര നീക്കിയിട്ട് അടുത്തേക്ക് ഇരുന്നു….
നല്ല തടിച്ച ആ ഡയറിയ്ക്ക് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നെങ്കിലും ഒരു പേജ് പോലും കീറുകയോ അഴക്കു പറ്റുകയോ ചെയ്യാതെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.. പക്ഷേ കാലപഴക്കത്താല്‍ അതിന്റെ പേജുകളുടെ നിറം മങ്ങിപ്പോയിരുന്നു…
വെറുതെ അതിലെ താളുകള്‍ അലസമായി ഒന്നു വിടര്‍ത്തി നോക്കി.. നല്ല കൈപ്പടയില്‍ നിറയെ കുത്തിക്കുറിച്ച താളുകള്‍…. അതിനിടയ്ക്ക് ഒരു ബ്ലാക്ക് ആന്‍റെ വൈറ്റ് ഫോട്ടോ ഇരിക്കുന്നത് കണ്ടു . പെട്ടെന്ന് മറിച്ചു നോക്കി ആ ഫോട്ടോ കൈയ്യിലെടുത്തു.. .. ഒരു പത്തുപന്ത്രണ്ട് വയസ് തോന്നുന്ന ഒരു പയ്യനും എട്ടോ ഒന്‍പതോ വയസ് തോന്നുന്ന രണ്ടുപെണ്‍കുട്ടികളും ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ… അതിന്റെ ചില ഭാഗങ്ങളില്‍ വെള്ള കയറി തുടങ്ങിയിരുന്നു … അടുത്ത പേജില്‍ ഒരു മയില്‍പീലി തുണ്ടൂം സൂക്ഷിച്ചിരുന്നു…
അവയെല്ലാം എടുത്തിടത്ത് തന്നെ ഭദ്രമായി വെച്ച ശേഷം ഡയറിയുടെ ആദ്യപേജ് തുറന്നു…
അവിടെ ഉണ്ണിയേട്ടന്‍ എന്നു മനോഹരമായി എഴുതിയിരുന്നു… ആ ഫോട്ടോയില്‍ കണ്ട ആളായിരിക്കും ഉണ്ണിയേട്ടന്‍ എന്നു ഞാന്‍ ഊഹിച്ചു.. അപ്പോള്‍ ആ പെണ്‍കുട്ടികള്‍. … ഒരാള്‍ ഊര്‍മ്മിളാദേവിയാകും .. മറ്റേതോ…
ആ ആകാംക്ഷയോടെയാണ് ,അടുത്ത പേജ്. എടുത്തത്….
തുടരും
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission