അവളുടെ തിരോധാനത്തിന് മൂന്നു മാസത്തിനു ശേഷമാണ് ഞാൻ വീടിന് പുറത്തിറങ്ങുന്നത് പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെങ്കിലും അവളുടെ ബാങ്ക് അക്കൗണ്ടിൽ ഞാൻ വീട് പണിയാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശിൽ ഒരു പൈസ പോലും കുറയാതെ അവളുടെ അക്കൗണ്ടിൽ സുരക്ഷിതമായി തന്നെകിടപ്പുണ്ടായിരുന്നു. നോമിനിയുടെ സ്ഥാനത്ത് അമ്മയുടെ പേരാണ് വച്ചിരുന്നത് എങ്കിലും അവളുടെ സാന്നിധ്യമില്ലാതെ അവൾ എടുക്കാൻ കഴിയില്ല. നാട്ടിൽ അവളെപ്പറ്റി ഉള്ള സംസാരം കുറഞ്ഞു കുറഞ്ഞു വന്നു നാട്ടുകാർ പുതിയ പുതിയ കഥകൾക്കായി എല്ലായിടത്തെയും പോലെ കാത്തിരിക്കുന്നു
അവളെ മറക്കാൻ കഴിയാത്തവരായി ഞാനും അവളുടെ വീട്ടുകാരും മാത്രമായിരിക്കുമുള്ളത്
ഒരിക്കൽ പോലും നിന്നെ പിരിയില്ലെന്ന് ഒരു മൂട് പ്രാവശ്യമെങ്കിലും നെഞ്ചിൽ തലവച്ച് അവൾ പറഞ്ഞിട്ടുണ്ട് . എന്നിട്ടും അവൾ എന്നോട് എന്തിനിത് കാണിച്ചുവെന്ന് ഒരു ഉത്തരവും എത്ര ഓട്ടം ആലോചിച്ചിട്ടും പിടികിട്ടിയില്ല.
കൃത്യമായ ഭക്ഷണമോ കുളിയോ നനയോ ഇല്ലാതെ മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുമായി വീടിന്റെ ഒരു മൂലയിൽ മൗനമായി ഇരിക്കുന്ന എന്നെ നോക്കി പലപ്പോഴും അപ്പൻ നെടുവീർപ്പെടുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. എങ്കിലും ഒരിക്കൽ പോലും എന്നോടൊന്നും ചോദിച്ചിരുന്നില്ല. എന്റെ മനസ്സ് മുഴുവനും അറിയുന്ന ലോകത്തിലെ ഒരേ ഒരാൾ ആയിരുന്നു അപ്പൻ.
അങ്ങനെയിരിക്കെ ഒരു ദിവസം സുഹൃത്ത് അപ്രതീക്ഷമായി വീട്ടിലേക്ക് കടന്നു വന്നത് പുതിയൊരു വാർത്തയുമായിട്ടാണ്. അവനും സുഹൃത്തുക്കളും മൂന്നാറിൽ ഒരു ട്രിപ്പ് പോയപ്പോൾ അവളോടൊപ്പം കാണാതായ കോൾഡ് സ്റ്റോറേജിൽ ഇറച്ചി വെട്ടാൻ നിന്ന് ബംഗാളിയെ കണ്ടെന്നു.
കൂടെ അവൾ ഉണ്ടായിരുന്നോ? ജിജ്ഞാസ അടക്കാൻ കഴിയാതെ ഞാൻ ചോദിച്ചു.
ഇല്ല…. ബംഗാളിയെ മാത്രമേ കണ്ടുള്ളൂ പക്ഷേ ഞങ്ങളെ തിരിച്ചറിഞ്ഞ് അവൻ അവിടുന്ന് പിടിതരാതെ മുങ്ങി കളഞ്ഞു.
അന്ന് വരെയും ഇനി എന്തുചെയ്യണമെന്നറിയാതെ ഇരുന്ന എനിക്കൊരു വഴിത്തിരിവായിരുന്നു അത് എങ്ങനെയെങ്കിലും അവനെ കണ്ടെത്തണം അന്ന് രാത്രിയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയണം അവളെ ഒന്നുടെ കാണണം എന്തിനാണ് നീ ഇങ്ങനെ എന്നോട് ചെയ്തതെന്ന് ചോദിക്കണം
ഉള്ളിൽ ഒരു തീപ്പൊരി വീണതുപോലെ അത് കെടാതെ അവരെ കണ്ടെത്തണമെന്നും ഹൃദയം എന്നെ വല്ലാതെ നിർബന്ധിച്ചു കൊണ്ടിരുന്നു. ഒട്ടും താമസിക്കാതെ തന്നെ യാത്രയ്ക്ക് വേണ്ടതെല്ലാം പെട്ടെന്ന് റെഡിയാക്കി.. ഇറങ്ങാൻ നേരം അപ്പൻ വാർദ്ധക്യ പെൻഷൻ കിട്ടിയതും നുള്ളിപ്പെറുക്കി മിച്ചം വെച്ച കുറച്ചു കാശ് ചുക്കിച്ചുളിഞ്ഞ കൈകൾകൊണ്ട് എന്റെ കയ്യിലേക്ക് തന്നു അതുമായി ഇറങ്ങുമ്പോൾ അപ്പന്റെ കണ്ണു നിറഞ്ഞിരുന്നു. രണ്ടു സ്റ്റെപ്പ് മുമ്പോട്ട് വച്ച ഞാൻ തിരികെ വന്നു അപ്പോൾ കൈകൾ ചേർത്തു പിടിച്ചു എവിടെ പോയാലും തിരികെ വരുമെന്ന വാക്ക് പറയാതെ പറഞ്ഞു. ആ ഒരു വാക്കു മാത്രം മതിയാവുമായിരുന്നു എന്നെ കാത്തിരിക്കാനും.
*****—************——-*****
എന്നിട്ട് നീ അവളെ കണ്ടെത്തിയോ..?
അതുവരെയും മടിയിൽതലവെച്ചു മൂളി കഥ കേട്ട കാപ്പിപ്പൂവിന്റെ മണമുള്ളവൾ ചോദിച്ചു.
ഇല്ല…. ഞാൻ നിസ്സംഗതയോടെ പറഞ്ഞു
മൂന്നാറിൽ പലയിടത്തും അന്വേഷിച്ചു കുളത്തൂർ രേഖകൾ ഹോട്ടലുകൾ ബംഗാളികൾ പണിയെടുക്കുന്ന ഇടങ്ങളിലെല്ലാം ഒരിടത്തും അവരെ കണ്ടെത്താനായില്ല
നീ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ അവൾ നിന്നെ വിട്ട് ഒരു ബംഗാളിയോടൊപ്പം പോകുമെന്നു?
അവളുടെ ചോദ്യത്തിന് മുൻപിൽ ആദ്യമായി ഒന്നു പതറി
അത്രയ്ക്ക് ഇഷ്ടമായിരുന്നു അവൾക്ക് എന്നെയും എനിക്കവളെയും എങ്കിലും സാഹചര്യം വെച്ച് നോക്കിയപ്പോൾ ഞാനും അങ്ങനെയൊക്കെ കരുതിപ്പോയി അതൊക്കെ മറച്ചുപിടിച്ചു ഞാൻ മറുപടി പറഞ്ഞു
ഒരിക്കലും ഞാൻ അത് വിശ്വസിക്കാൻ താല്പര്യപ്പെടുന്നില്ല.പക്ഷേ എനിക്ക് അറിയണം ആയിരുന്നു അവൾക്ക് എന്താണ് സംഭവിച്ചത് അതിനാണ് ഞാൻ ബംഗാളിയെ തിരഞ്ഞു നടന്നത്.
ആ ബംഗാളിയുടെ ഫോട്ടോ വല്ലതും നിന്റെ കയ്യിൽ ഉണ്ടോ?
ഇല്ല… പക്ഷേ അവനെ കണ്ടാൽ എനിക്കറിയാം പിന്നെ അവനെ തിരിച്ചറിയാൻ അവന്റെ ഇടത് കൈയുടെ മുട്ടിനു താഴെ ആന്റി ക്രൈസ്റ്റ്ന്റെ ഒരു എംബ്ലം പച്ച കുത്തിയിട്ടുണ്ട് അത് ഇറച്ചി വെട്ടുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് അവനു നല്ല ആരോഗ്യവും ഉണ്ട്.
അവൾ പതിയെ മടിയിൽ നിന്ന് എഴുന്നേറ്റിരുന്നു.
നിനക്കിപ്പോഴും അവളോട് സ്നേഹം ഉണ്ടോ??
ഉണ്ട്… ഒരുപാട് സ്നേഹം ഉണ്ട്.
അത് പറയാൻ എനിക്ക് രണ്ടാമതൊന്നു എനിക്ക് ആലോചിക്കേണ്ടതായില്ലായിരുന്നു.
അവൾ ബാഗ് തുറന്നു ഒരു കുപ്പിയെടുത്ത്കയ്യിലേക്ക് വെച്ചുതന്നു.
നീ ഇന്നലെറൂമിൽ ബാക്കി വെച്ചിരുന്നതാണ്.
ഇനിയും നേരം വെളുക്കുവാൻ ഒരുപാട് സമയം ഉണ്ട് വേണമെങ്കിൽ നിനക്ക് കുടിക്കാം ഇപ്പോഴിത് നിനക്ക്ആവശ്യമാണെന്നു തോന്നുന്നു
അവൾ പറഞ്ഞത് സത്യമായിരുന്നു ഓർമ്മകൾ മനസ്സിനെ വല്ലാതെ തളർത്തിയിരുന്നു. വെള്ളമൊഴിക്കാൻ ഒന്നും നോക്കിയില്ല വേറെ രണ്ടു കവിൾ വായിലേക്കൊഴിച്ചു തൊണ്ടക്കുഴിവഴി അത് കത്തിയിറങ്ങി വയറ്റിൽ ചൊല്ലുന്നത് വരെയും അറിഞ്ഞു.
അല്പം കഴിഞ്ഞപ്പോൾ മദ്യത്തിന്റെ പ്രവർത്തനമാരംഭിച്ചു.
ഇനി നീ പറ….
കാട്ടുമൃഗങ്ങളും വിഷപാമ്പുകൾ നിറഞ്ഞ ഈ അന്ധകാരം നിറഞ്ഞ കാട്ടിൽ നമ്മൾ എന്തിനാണ് വന്നത്?
നരബലിയോ എന്തൊക്കെയോ ഇവിടെ നടക്കാൻ പോകുന്നു നീ പറഞ്ഞല്ലോ…?
സംഭവം എന്താണ് എനിക്ക് അറിയാനുള്ള ആഗ്രഹമുണ്ട്.
ചോദ്യങ്ങൾ ചോദിക്കരുത് എന്നാണ് പരസ്പരമുള്ള ധാരണയെങ്കിലും എന്റെ ആകാംക്ഷയും മദ്യത്തിന്റെ പിൻബലവും എന്നെ കൊണ്ട് ചോദിപ്പിച്ചു.
അല്പസമയം മിണ്ടാതിരുന്നു.
കൂരിരുട്ടിൽ അവളുടെതോളിൽ പിടിച്ചു ചെറുതായൊന്നു കുലുക്കി “പറ കേൾക്കട്ടെ”
ഞാൻ നിർബന്ധിച്ചു.
പറയാം… അല്പ്പസമയത്തെ മൗനത്തിന് വിരാമമിട്ടുകൊണ്ട് അവൾ പറഞ്ഞു.
ഇനി ചിലപ്പോൾ ഞാൻ പറയുന്നത് നിനക്ക് മനസ്സിലായെന്ന് വരില്ല ഒരുപക്ഷേ നിന്റെ ജീവിതത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത സംഭവമായിരിക്കും ഞാൻ പറയാൻ പോകുന്നത് പക്ഷേ ഞാൻ പറയുന്നത് നീ വിശ്വസിച്ചേ പറ്റൂ കാരണം ഇത് പറയുമ്പോൾ ഇതൊക്കെ ഇവിടെ നടക്കുന്നത് ആണോ എന്ന് നിനക്ക് സംശയം തോന്നും അതുകൊണ്ട് എന്നോട് തർക്കിക്കാൻ നിൽക്കരുത് ഇതൊരു സാധാരണ വിഷയമല്ല.
നീ നരഭോജികളെ കണ്ടിട്ടുണ്ടോ??
അവൾ ചോദിച്ചു
നരഭോജികളെ ഞാൻ എങ്ങനെ കാണാനാ ആഫ്രിക്കൻ കാടുകളിൽ ഒക്കെ ഉണ്ടെന്നു കേട്ടിട്ടുണ്ട്..
അല്ലാതെ വേറെവിടെയും നീ കേട്ടിട്ടില്ലേ??അവൾ വീണ്ടും ചോദിച്ചു
ചില പത്രങ്ങളിലും സിനിമയിലെ ടിവിയിലും മുമ്പ് കണ്ടിട്ടുണ്ട് ബുക്കുകളും വായിച്ചിട്ടുണ്ട് അല്ലാതെ നരഭോജികളെപ്പറ്റി എനിക്ക് യാതൊന്നും അറിയില്ല..
ഉം… അവൾ ഒന്ന് ഇരുത്തി മൂളി…
ഇനി ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.
നീ കരുതുന്ന പോലെ സിനിമയിലും ആഫ്രിക്കയിൽ മാത്രമല്ല നരഭോജികൾ ഉള്ളത് എല്ലാ രാജ്യങ്ങളിലും അവരുണ്ട് ഇന്ത്യയിലും നമ്മുടെ കേരളത്തിലും നരഭോജികൾ ഉണ്ട്. ആന്റി ക്രൈസ്റ്റ് അഥവാ സാത്താൻ സേവകരാണ് ഇതിന്റെ ആളുകൾ അവർ മനുഷ്യന്റെ മാംസം തിന്നാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി അവരുടെ ഫംഗ്ഷനുകളിൽ മനുഷ്യമാംസം വിളമ്പുന്നത് നിത്യസംഭവമാണ് അതീവ രഹസ്യമായിട്ടാണ് ഇത് അവർ അതിനായി ഇരയെ കണ്ടെത്തുന്നത് . ഒരു തവണ മനുഷ്യമാംസം കഴിച്ചു കഴിഞ്ഞാൽ പിന്നെ അതിന്റെ രുചി വീണ്ടും വീണ്ടും തേടി പോകാത്തക്കവണ്ണം ഭയങ്കരമാണ് എന്നാണ് അവർ പറയുന്നത്.
മനുഷ്യരെ പച്ചയ്ക്ക് തിന്നുന്നവർ ഇപ്പോഴുമുണ്ടെന്നാണോ നീ പറഞ്ഞു വരുന്നത് അതും കേരളത്തിൽ??? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അതേ ഉണ്ട് ചിലർ പച്ചയ്ക്ക് തിന്നു ചിലർ കറിവെച്ചും ഇറച്ചി എങ്ങനെ ഉപയോഗിക്കുന്നുവോ അതുപോലെ അവർ ഉപയോഗിക്കും പക്ഷേ ആദ്യമായി അംഗങ്ങളായി ചേരുന്നവർക്ക് ഈ ഭക്ഷണം ലഭിക്കാറില്ല
കാരണം ഇരയെ കണ്ടെത്തുന്നതു മുതൽ ഭക്ഷണം പാകം ചെയ്യുന്നത് പോലെ അതീവ രഹസ്യമായിട്ടായിരുന്നു തന്നെയുമല്ല ഭയങ്കര വിലയാണ് മനുഷ്യ മാംസത്തിന്.
അവർ ഒരു ഇരയെ കണ്ടെത്തി കഴിഞ്ഞാൽ അത് സ്ത്രീയായാലും പുരുഷനായാലും ദിവസങ്ങളോളം അവർ നിരീക്ഷണത്തിലായിരിക്കും ആ സമയത്താണ് നരഭോജികളായ കസ്റ്റമറെ കൊണ്ടുവന്നു അവരുടെ ഇരയെ കാണിച്ചുകൊടുക്കുന്നത് ഇരയെ ഇഷ്ടപ്പെട്ടാൽ അവരുടെ ശരീരത്തിൽ ഓരോ ഭാഗവും കൈപ്പത്തികൾ കാലുകൾ, ഹൃദയം, കരൾ അങ്ങനെ ഓരോ ഭാഗത്തിനും വില പറഞ്ഞു ഉറപ്പിക്കുകയും ഇരയറിയാതെതന്നെ ഒരു നിശ്ചിതദിവസം ഇരയെ തട്ടിക്കൊണ്ടു പോയി ഇവരുടെ ഏതെങ്കിലും രഹസ്യ താവളത്തിൽ വെച്ച് ഈ മനുഷ്യ ശരീരം വെട്ടിനുറുക്കി ഓർഡർ ചെയ്തതവർക്ക് നൽകും.
ഇരയെ കണ്ടെത്തുന്നതു മുതൽ ഭക്ഷണം പാകം ചെയ്യുന്നതിന് വരെയും ഇവിടെ ആളുകളുണ്ട്.
ഇതിന് പിന്നിൽ വൻ പണക്കാരും സാധാരണക്കാരെ പോലെ തോന്നിക്കുന്നവരും സ്ത്രീകളും പുരുഷന്മാരും രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള എല്ലാവരും ഉണ്ട് നമ്മുടെ തൊട്ടരികിൽ നിന്നാൽ പോലും ഒരു പക്ഷേ ഇവിടെ മനസ്സിലാക്കാൻ പറ്റാതെവണ്ണം ചിലർ സൗമ്യരും കണ്ടാൽ ബഹുമാനം തോന്നുന്നവരും ആയിരിക്കും.
അവൾ നിന്നു കേട്ട പുതിയ കാര്യങ്ങൾ എന്നിൽ ഉണ്ടായിരുന്ന അവളുടെ ദുരൂഹപരിവേഷത്തെ സ്വാഭാവികമായും വർദ്ധിപ്പിച്ചു.
ഭയത്തിന്റ പിടിയിലകപ്പെട്ട ഒരാൾക്ക് മദ്യം ധൈര്യം തരുമെങ്കിലും മദ്യപിച്ചിരിക്കുന്ന ഒരാളിലേക്ക് ഭയം കടന്നു വന്നാൽ അത് പതിന്മടങ്ങു വർദ്ധിക്കും അതുപോലൊരു അവസ്ഥയിലായിരുന്നു ഞാനും.
അവൾ തന്റെ മൊബൈൽ എടുത്തു ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് എന്നെ കാണിച്ചു.
ഇവനെ നിനക്കറിയുമോ…? അവൾ ചോദിച്ചു
ഞാൻ അവളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി നോക്കി.
അറിയാം ഇത് അവനല്ലേ…. ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ബംഗാളി…? നിനക്ക് ഇത് എവിടുന്ന് കിട്ടി അവന്റെ ഫോട്ടോ…?
(തുടരും ) അവസാനഭാഗം അടുത്തത്. പ്രിയപ്പെട്ട വായനക്കാർ ദയവായി അഭിപ്രായം പറയണം
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission