Skip to content

എന്നെന്നും – 9

ennennum novel

യാമി !! താൻ എന്താ ആലോചിക്കുന്നത് ?? ചന്ദ്ര മാഡത്തിനെ പറ്റിയാണോ ??രാജീവ് ചോദിച്ചു …

മ്മ് !! പെട്ടെന്ന് ചന്ദ്രയെ പറ്റി അങ്ങനെ കേട്ടപ്പോൾ!!യാമി മുഴുമിക്കാതെ തിരികെ നടന്നു …

യാമി പഴയ കാര്യങ്ങൾ ഒക്കെ ഓർത്തു !! പക്ഷെ എന്തുകൊണ്ടോ അവരോട് ക്ഷമിക്കാൻ തനിക്ക് സാധികുനില്ല ..

മോള് എന്ത് ആലോചിച്ചു നിൽകുവാ ?? ഭവാനി യാമിയുടെ നിൽപ്പ് കണ്ട് വന്ന് ചോദിച്ചു …

ഒന്നുമില്ല അമ്മേ  !! ഇപ്പോഴാ ഓർത്തത് എനിക്ക്  ഓഫീസിൽ പോകേണ്ട ഒരു അത്യാവശ്യം  ഉണ്ട് …എനിക്ക് തിരികെ പോണം !! യാമി  പറഞ്ഞു ..

അയ്യോ !! അത്‌ കഷ്ടമായി പോയാലോ… സാരമില്ല മോളെ … മോള് പോയിട്ട് സമയം പോലെ വാ !! ഇനി വരുമ്പോൾ അഭി  മോനെ കൂടി കൊണ്ടുവരാൻ മറക്കേണ്ട !!

യാമി  പോകാൻ ഇറങ്ങി !!! താൻ പോവാണോ ????രജീവ് തിരക്കി …

അതെ !! രാജീവിന് ഓഫ് ഉള്ളപ്പോൾ വിളിക്ക് !! ഞാൻ അഭിയെ കൂട്ടി വരാം …യാമി  ഒന്ന് ചിരിച്ചിട്ട് വണ്ടിയിൽ കയറി !!

യാമി  വിഷമം പുറത്തു കാണിക്കാതിരിക്കാൻ  ശ്രമിച്ചു …

യാമി വണ്ടി പാർക്ക് ചെയ്തിട്ട് ഫ്ലാറ്റിലേക്ക് കയറി പോയി …

യാമി  വാതിൽ തുറക്കാൻ നോക്കിയിട്ട് കഴിഞ്ഞില്ല …

അവൾ കാളിങ് ബെൽ അമർത്തി ……അഭി വന്ന് വാതിൽ തുറന്നു …

ങേ !! നീ എന്താ ഇവിടെ ?? രാവിലെ ഓഫീസിൽ ഡ്രോപ്പ് ചെയ്തിട്ടല്ലേ ഞാൻ രാജീവിന്റെ വീട്ടിലേക്ക് പോയത് ??

എനിക്ക് നല്ല സുഖം തോന്നിയില്ല  ചേച്ചീ !! ഞാൻ ലീവ് പറഞ്ഞിട്ട്  ക്യാബ്  വിളിച്ചു പോന്നു …

നിനക്ക് ആശുപത്രിയിൽ  പോണോ ?? യാമി തിരക്കി … വേണ്ടാ ഞാൻ പാരസെറ്റമോൾ കഴിച്ചതേ ഒള്ളു … ഒന്ന്  കിടന്നു നോക്കട്ടെ !!! കുറവില്ലെങ്കിൽ വൈകിട്ട് പോകാം …

അല്ല !! ചേച്ചീ ഇന്ന് താമസിച്ചേ  വരുവോള്ളു എന്ന് പറഞ്ഞിട്ട് എന്ത് പറ്റി ????അഭി തിരക്കി …

ഏയ്‌ ഒന്നുമില്ലടാ !! ഇങ്ങു പോന്നു !!

യാമി മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയതും  അഭി യാമിയുടെ കയ്യിൽ പിടിച്ചു നിറുത്തി !!

എന്താ ചേച്ചിയുടെ മുഖം വാടി ഇരിക്കുന്നത് ?? ചേച്ചീ കരഞ്ഞോ ??  അഭി ചോദിച്ചു ..

ഇല്ലടാ !! നിനക്ക് തോന്നിയതാകും !! നീ പോയി കിടന്നോ !! യാമി ഒഴിഞ്ഞുമാറി …

യാമിയുടെ ഒഴിഞ്ഞുമാറ്റം കണ്ടു സംശയം തോന്നിയ അഭി   രജനിയെ വിളിച്ചു …

രജനിയുടെ ഫോൺ ബെൽ അടിക്കുന്നത് കേട്ട്  രാജീവ് ഫോൺ  അറ്റൻഡ് ചെയ്തു ..

ഹലോ !!!

ഹലോ  ആരാ ?? ഉണ്ണിയേട്ടൻ ആണൊ ??

അതെ  അഭികുട്ടാ !! മോൻ ചുമ്മാതെ വിളിച്ചതാണോ ??

അല്ല ഉണ്ണിയേട്ടാ ?? യാമി ചേച്ചീ ഇപ്പോൾ വന്നു കയറി !! ചേച്ചീ കരഞ്ഞതായി തോന്നി!! ചോദിച്ചിട്ട് ഒന്നും പറയുന്നില്ല .. അവിടെ ഇനി എന്തേലും പ്രശ്നം ഉണ്ടായോ എന്ന് അറിയാൻ വേണ്ടി വിളിച്ചതാണ് …

ഇല്ല  അഭി !! ഇവിടെ ഒരു പ്രശ്നവും ഉണ്ടായില്ല … എന്താണെന്ന് അറിയണം എങ്കിൽ യാമിയോട്‌ തന്നെ ചോദിക്കണം !!

അവർ ഫോണിൽ സംസാരിച്ചുകൊണ്ട് ഇരിക്കുന്ന സമയത്തു  യാമി പുറത്തേക്ക് പോകാനായി  ഇറങ്ങി …

അഭി  ഞാൻ ഒരാളെ കാണാൻ വേണ്ടി  പോകുവാ !! നിനക്ക് സുഖമില്ലെങ്കിൽ എന്നെ വിളിക്കണം ! യാമി പറഞ്ഞു …

അഭി എന്തോ  ചോദിയ്ക്കാൻ ഒരുങ്ങിയതും യാമി അവിടെനിന്നും ഇറങ്ങി പോയി ….

പോലീസ് ക്വാട്ടേഴ്സിന്റെ മുന്നിൽ യാമിയുടെ ഡിഫൻഡർ ചെന്ന് നിന്നു ….യാമി  വണ്ടിയിൽ നിന്നും ഇറങ്ങി …

യാമി കാളിങ് ബെൽ അമർത്തി …നാല്പത്  വയസ്സ് പ്രായം തോന്നിക്കുന്ന  ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു …

ആരാണ് ?? മനസ്സിലായില്ലല്ലോ ??

ചന്ദ്ര ഇല്ലേ ?? ഞാൻ ചന്ദ്രയുടെ കൂട്ടുകാരിയാണ് … ചന്ദ്രയെ കാണാൻ വന്നതാണ് …

ഓ !! ചന്ദ്ര കുഞ്ഞിന്റെ കൂട്ടുകാരിയാണോ ? കയറിവാ മോളേ !! ഞാൻ ചന്ദ്രമോളുടെ ചിറ്റയാണ് !! പേര് വിമലാദേവി !! ചന്ദ്രകുഞ്ഞു  ഇങ്ങോട്ട് പോന്നപ്പോൾ എന്നെയും കൂടെ കൂട്ടി …

ഞാൻ ഒറ്റത്തടിയാണ് … വേറേ ബാധ്യതകൾ  ഒന്നുമില്ലാത്തത് കൊണ്ട് ഞാൻ ഇവരുടെ കൂടെ കൂടി ….

വിമലാദേവി സംസാരിച്ചു കൊണ്ട് നടന്നു …ചന്ദ്ര  അവരെ പിന്തുടർന്നു …

എന്റെ കണ്മുന്നിൽ കൂടി ഓടി ചാടി നടന്ന കുട്ടിയാണ്  അവിടെ വാടി തളർന്ന് കിടക്കുന്നത് !! എന്തൊരു വിധിയാണ് ഈശ്വരൻ കൊടുത്തത് എന്ന് ഞാൻ എപ്പോഴും ചിന്തിക്കും !! ഒന്നിച്ചു ഒരു ദിവസം സന്തോഷത്തോടെ കഴിയാൻ എന്റെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടില്ല …വിമലാദേവിയുടെ കണ്ഠം ഇടറി …

അതാ  ചന്ദ്രകുഞ്ഞിന്റെ മുറി !!! മോള്  അങ്ങോട്ട് ചെല്ലൂ !! ഞാൻ രണ്ടാൾക്കും കുടിക്കാൻ വല്ലതും എടുക്കാം …

യാമി അവരെ ഒന്ന് നോക്കിയിട്ട് ചന്ദ്രയുടെ മുറിയിലേക്ക് നടന്നു …

കട്ടിലിൽ ചാരി ഇരുന്ന്  പുസ്‌തകം വായിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ചന്ദ്ര !!

യാമി വന്നത് ചന്ദ്ര അറിഞ്ഞില്ല !!!

ചന്ദ്ര ചേച്ചീ !!! യാമി പതിയെ വിളിച്ചു …

ചന്ദ്ര തലയുയർത്തി നോക്കി !!!’

യാമിനി !!!!

യാമി !! നീ ?? നീയെങ്ങനെ ഇവിടെ???

യാമിയെ അടിമുടി നോക്കി അതിശയത്തോടെ യാമിയോട്‌ ചോദിച്ചു …

അതൊക്കെ ഞാൻ അറിഞ്ഞു !!

യാമി മുറിയിൽ കിടന്ന കസേര വലിച്ചിട്ട്  ചന്ദ്രക്ക് അഭിമുഖമായി ഇരുന്നു …

സുഖമാണോ യാമി തനിക്ക് ?? ചന്ദ്ര ചോദിച്ചു ..

മ്മ് ,, സുഖം !!! യാമി ഒറ്റവാക്കിൽ ഉത്തരം

പറഞ്ഞു

രഞ്ജൻ തന്നെ കണ്ട കാര്യം എന്നോട് പറഞ്ഞിരുന്നു !! എന്നാൽ കൂടുതൽ ചോദിച്ചപ്പോൾ ചൂടായി … ഇപ്പോൾ പഴയ പോലൊന്നും അല്ല !! എപ്പഴും ദേഷ്യമാണ് !! IPS ആയതിന്  ശേഷം ആണ് ഈ മാറ്റാമെന്ന് പറഞ്ഞു ഞാൻ കളിയാക്കും !! എന്നോട് അധികം ദേഷ്യപ്പെടാറില്ല….. ചന്ദ്ര  പറഞ്ഞു …

അത്‌ ചന്ദ്രകുഞ്ഞിനോടുള്ള സ്നേഹം കൊണ്ടല്ലേ !! നരകവെള്ളവവുമായി വന്ന് വിമലാദേവി അതിന് മറുപടി പറഞ്ഞു ..

ചന്ദ്രയുടെ മുഖത്തു ഒരു വരണ്ട ചിരി ഉണ്ടായി !! സ്നേഹമല്ല ഇപ്പോൾ രഞ്ജന് എന്നോട് സഹതാപം ആണ് യാമി !! കൊള്ളാനും തള്ളാനും പറ്റാത്ത അവസ്ഥ !! അല്ലാതെ എന്താ പറയുക …

ദൈവദോഷം പറയല്ലേ കുഞ്ഞേ !! എനിക്ക് രഞ്ജൻ മോനെ നന്നായി അറിയാം !! വിമല ചന്ദ്രയെ തടഞ്ഞു …

ചിറ്റേ !! ഒരുപാട്‌ നാളിന് ശേഷം ആണ് ഞങ്ങൾ കാണുന്നത് !! ചിറ്റയുടെ കൈപ്പുണ്യം യാമി ഒന്ന് അറിയട്ടെ !!

ഇല്ല !! എനിക്ക് പോണം  !! ഞാൻ പിന്നീട് ഒരിക്കൽ വരാം ….യാമി വിമലയെ തടഞ്ഞു …

അത്‌ പറ്റില്ല !! മോളെ ഞാൻ ഊണ് കഴിച്ചിട്ടേ വിടൂ !!വിമലാദേവി  അടുക്കളയിലേക്ക് പോയി …

വിമല പോയതിന് ശേഷം ചന്ദ്ര യാമിയെ നോക്കി !!

താൻ ആ വാതിൽ ഒന്ന് അടക്ക് !! ചന്ദ്ര യാമിയോട്‌ പറഞ്ഞു …

യാമി ചന്ദ്രയെ ഒന്ന് നോക്കിയതിന് ശേഷം വാതിൽ അടച്ചു ..

തന്നോട് ഞാൻ പറഞ്ഞത്  സത്യമാണ് !! എല്ലാവർക്കും എന്നോട് സഹതാപം ആണ് … ഇനി ഞാൻ എണീറ്റ് നടക്കുമെന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല … എന്തിന് ഒരു കുഞ്ഞിനെ പ്രസവിക്കാൻ പോലും ഭാഗ്യമില്ലാത്തവൾ ആണ് ഞാൻ !! എനിക്ക് ഇപ്പോൾ രഞ്ജനെ പറ്റി ഓർത്താണ് സങ്കടം ..ഞാൻ ഉൾപ്പടെ പലരും രഞ്ജനെ മറ്റൊരു വിവാഹം കഴിക്കാൻ ഉപദേശിച്ചു …. നിരാശ്ശ ആയിരുന്നു ഭലം …

യാമി !! നിന്നെ രഞ്ജന് ഒരുപാട്‌ ഇഷ്ട്ടം ആയിരുന്നു … ഒരുപക്ഷെ ഞാൻ അന്ന് അങ്ങനെ ഒരു പ്രതികാരത്തിന്  മുതിർന്നില്ലായിരുന്നു എങ്കിൽ രഞ്ജന്റെ ജീവിതത്തിൽ ഇന്ന് നീ കൂടെ കണ്ടേനെ !!

അന്നും എന്നും നിങ്ങളുടെ രണ്ടാളുടെയും ജീവിതത്തിൽ ഒരു തടസ്സമായി നിന്നവൾ ഈ ഞാനാണ് !!!

ചന്ദ്ര  എന്താണ് ഈ പറഞ്ഞു വരുന്നത് ?? യാമിയുടെ ചോദ്യത്തിന് വാളിന്റെ  മൂർച്ച ഉണ്ടായിരിന്നു …

നിങ്ങൾ രണ്ടാളും ഒന്നിക്കണം !! പേരിന് ഒരു താലി കഴുത്തിൽ കിടക്കുന്നന്നെ ഒള്ളു !!! ഞങ്ങൾ തമ്മിൽ ഒരു ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടില്ല …

കഷ്ടം !!!

ചന്ദ്ര !! നിങ്ങൾ എന്നെ പറ്റി എന്താണ് കരുതിയത് !! രഞ്ജനെ ഇപ്പോഴും മനസ്സിൽ പ്രതിഷ്ഠിച്ചു കൊണ്ട് നടക്കുവാണെന്നോ ?? എന്നാൽ നിങ്ങൾക്ക് തെറ്റി …

എന്റെ മനസ്സിൽ ഇന്ന് നിങ്ങളോ രഞ്ജനോ ഇല്ല !! ഞാൻ ഇന്ന് എല്ലാ രീതിയിലും സ്വതന്ത്ര ആണ് ..എനിക്ക് യാതൊരു വിധ ബന്ധനങ്ങളും ഇല്ല … പച്ചമലയാളത്തിൽ പറഞ്ഞാൽ … ഞാൻ എച്ചിൽ എടുത്തു വിഴുങ്ങാറില്ല !! നിങ്ങൾ അന്ന് എനിക്ക് തന്ന ഒരു മതിപ്പുവില ഉണ്ടല്ലോ !! അത്‌ ഞാൻ മനസ്സിൽ കുറിച്ചിട്ടിട്ടുണ്ട് …അതാണ് എന്റെ ജീവിതത്തിന്റെ ഇന്ധനം !!അത് എന്നെ ഈ കാണുന്ന യാമിനി കൃഷ്ണൻ ആക്കിയത് !!

നിങ്ങളോടൊന്നും എനിക്ക് ഇപ്പോൾ ഒരു വെറുപ്പും ഇല്ല !! ഇന്ന് രാവിലെ എനിക്ക് വേണ്ടപ്പെട്ട ഒരാൾ പറഞ്ഞാണ് നിങ്ങളുടെ അവസ്ഥ അറിഞ്ഞത് !! അറിഞ്ഞപ്പോൾ എനിക്ക് നിങ്ങളെ ഒന്ന് കാണണം എന്ന് തോന്നി …യാമി  പറഞ്ഞു ..

പെട്ടെന്ന് വാതിലിൽ ആരോ മുട്ടി …

യാമി ചന്ദ്രയെ നോക്കി !!!

യാമി വാതിൽ തുറന്നു …

യൂണിഫോമിൽ തന്റെ മുന്നിൽ നിൽക്കുന്ന  രഞ്ജനെ  യാമി നോക്കി …

രഞ്ജൻ യാമിയെയും ചന്ദ്രയെയും മാറി മാറി നോക്കി ….

യാമി എന്താ  ഇവിടെ ?? രഞ്ജൻ ചോദിച്ചു ..

ഞാൻ ചന്ദ്ര ചേച്ചിയെ. കാണാൻ  വന്നതാണ് …വന്നിട്ട് കുറച്ചു  സമയം ആയി ..

ചന്ദ്ര  രഞ്ജനെയും  യാമിയെയും മാറി മാറി  നോക്കി …

രഞ്ജന്റെ മനസ്സിൽ ഒരു നോവായി യാമി ഇപ്പോഴും ഉണ്ട് .. രഞ്ജന് തന്നോടുള്ളത് വെറും സഹതാപമാണ് … ചന്ദ്രയുടെ മനസ്സിൽ പലവിധ ചിന്തകളും മാറി മറഞ്ഞു ..

ഞാൻ പോകുന്നു !! യാമി ചന്ദ്രയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു … ചന്ദ്ര ചിന്തകളിൽ നിന്നും ഉണർന്നു …

യാമി  രഞ്ജനെ  ഒന്ന് നോക്കിയിട്ട് അവിടെ നിന്നും പോയി …രഞ്ജൻ. യാമിയെ അനുഗമിച്ചു ..,

താൻ വന്നത്  ചന്ദ്രക്ക് ഒരുപാട്‌ സന്തോഷമായി എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം ..

പക്ഷെ എനിക്ക് തന്നോട് ഒരു അപേക്ഷ ഉണ്ട് .. ചന്ദ്രയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട്  സഹതപിക്കാനായി താൻ ഇവിടെ വരരുത് !! അത് എനിക്ക് ഇഷ്ടമല്ല !!!

യാമി ചോദ്യഭാവത്തിൽ രഞ്ജനെ നോക്കി !!!

ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലായി കാണില്ല എന്ന് എനിക്ക് അറിയാം !! ചന്ദ്ര എന്നെ മറ്റൊരു കല്യാണത്തിന്  നിർബന്ധിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാൾ ആയി .. തന്നെ കണ്ടതോടുകൂടി  ആ  നിർബന്ധം ഇനി  കൂടുകയേ ഒള്ളു ….താൻ ഇനിയും  ഇവിടെ വരുമ്പോൾ അത്‌  ചന്ദ്രയുടെ മനസ്സിൽ പുതിയ പ്രതീക്ഷകൾ വളർത്തും .. അത് പാടില്ല !! രഞ്ജൻ യാമിയുടെ മുഖത്തേക്ക് നോക്കി .

ഞാൻ ഇവിടെ വന്നതും ചന്ദ്രചേച്ചിയെ കണ്ടതും പഴയതിന് ഒന്നും പ്രതികാരം വീട്ടാനോ പുതിയ ബന്ധങ്ങൾ തുടങ്ങാനോ ഒന്നുമല്ല .. എനിക്ക് വേണ്ടപ്പെട്ട ഒരാൾ പറഞ്ഞു  ചന്ദ്രച്ചേച്ചിയുടെ അവസ്ഥ അറിഞ്ഞു … അറിഞ്ഞപ്പോൾ ഒന്ന് വന്ന് കാണണം എന്ന് തോന്നി ..

കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി പറയാം … യാമിയുടെ മനസ്സിൽ രഞ്ജൻ ഇല്ല !! പണ്ടേ ഞാൻ എന്റെ മനസ്സിൽ നിന്നും പടി ഇറക്കി വിട്ടതാണ് …

ഒരു സൗഹൃദം പോലും നിങ്ങളിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നില്ല !!!

യാമി രൂക്ഷമായി രഞ്ജനെ നോക്കി !!ശേഷം വണ്ടി സ്റ്റാർട്ട് ആക്കി അവിടെ നിന്നും പാഞ്ഞു പോയി …

രഞ്ജൻ സ്‌തബ്ധനായി നിന്നു !!! ഒരു പെണ്ണിന്റെ മുന്നിൽ താൻ തീരെ ചെറുതായി പോയതുപോലെ  തോന്നി

((തുടരും…. ))

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!