Skip to content

എന്നെന്നും – 8

ennennum novel

ആമി  !!

ആമി മാത്രം വിളിക്കാറുള്ള ആ പേര് എങ്ങനെ ഇവൾ അറിഞ്ഞു ??ഇനി രജനി പറഞ്ഞുകൊടുത്തതാകുമോ ?? അതിനും മാത്രം പരിചയം ഇവർ തമ്മിൽ ഇല്ലല്ലോ ??

രാജീവ് സാർ എന്താണ് ഈ ആലോചിക്കുന്നത് ?? തോളിൽ തട്ടികൊണ്ട് യാമി ചോദിച്ചു …

ഏയ്‌ ഒന്നുമില്ല !! അമ്മേ എനിക്ക് അല്പം ചൂടുവെള്ളം ഉണ്ടാക്കാമോ ?? ഒന്ന് കുളിക്കണം ..രാജീവ്‌ ഭവാനിയോട് പറഞ്ഞിട്ട് തിരിഞ്ഞു …

രാജീവ്  ബ്രഷിൽ പേസ്റ്റ് പുരട്ടി കിണറിന്റെ അരികിലത്തെ  അലക്കുകല്ലിൽ പോയി ഇരുന്നു …

ഇല്ല !! ഇത് ആമി അല്ല !!

എന്റെ ആമി ഇനി ഒരിക്കലും തിരിച്ചുവരില്ല … തന്റെ കണ്മുന്നിൽ വെച്ചാണ് മീനച്ചിൽ ആറ്‌ അവളെ കവർന്നുകൊണ്ട്  പോയത് …

എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോൾ എനിക്കും ആമിക്കും മഴ ഒരു ലഹരി ആയിരുന്നു… അഭിരാമി ഞങ്ങളുടെ ആമി .. കുറുമ്പി കുട്ടി .. അച്ഛന്റെ കുടുംബവീട്ടിലെ അയൽക്കാർ ആയിരുന്നു ..

അച്ഛന്  അടിക്കടി വരുന്ന സ്ഥലം മാറ്റം ഞങ്ങളുടെ പഠിപ്പിനെ ബാധിക്കരുത് എന്ന അമ്മക്ക് നിർബന്ധം ഉള്ളത് കൊണ്ട് ഞങ്ങൾ അച്ഛന്റെ തറവാട്ടിൽ നിന്നാണ് പഠിച്ചത് …

അഭിരാമിക്ക്  ഒരു അനിയൻ ഉണ്ട് അഭിഷേക് അവൻ രജനിയുടെ പ്രായം ആയിരുന്നു …നാലാളും ഒരുമിച്ചായിരുന്നു എല്ലാത്തിനും !! വീട്ടുകാരും അതുപോലെ തന്നെ !!

വീട്ടിൽ ഞങ്ങൾ ഉണ്ടെങ്കിൽ പിന്നെ ബഹളത്തിന് മറ്റാരും വേണ്ട എന്ന  അവസ്ഥ !!ആമിയെ ശുണ്ഠി പിടിപ്പിക്കുമ്പോൾ എന്നെ തിരിച്ചു വാശിക്ക് കളിയാക്കി വിളിക്കുന്ന പേരാണ്  കാട്ടുമാക്കാനേ  എന്ന് …

മധ്യവേനൽ അവധി കഴിഞ്ഞു സ്കൂൾ തുടങ്ങിയ ആദ്യ ദിവസം… മഴ  സംഹാരതാണ്ഡവം ആടിയ ആ നശിച്ച ദിവസം രാജീവ് ഓർത്തു …സ്കൂളിൽ നിന്ന് മടങ്ങി വരുന്ന വഴി ആമി കുറെ കടലാസ് വള്ളങ്ങൾ കയ്യിൽ കരുതിയിരുന്നു …

മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ പാലത്തിന്റെ ജീർണിച്ച  കൈവരികൾ ഇളകി ഇരുന്നത് അറിഞ്ഞില്ല ..കടലാസ്സ് വള്ളം പാലത്തിലൂടെ ആറ്റിലേക്ക് ഇട്ട ശേഷം എഴുന്നേൽക്കാനായി ആമി പാലത്തിന്റെ കൈവരിയിൽ പിടിച്ചതും അത്‌ ഇളകി ആറ്റിലേക്ക് വീണു ഒപ്പം ആമിയും …

ഞങ്ങൾ നിലവിളിച്ചു കരഞ്ഞു ഞങ്ങളുടെ നിലവിളി കേട്ട് അവിടെയുള്ളവർ ഓടി വന്നെങ്കിലും നല്ല അടിയൊഴുക്ക് ഉള്ളത് കൊണ്ട് എല്ലാവർക്കും ആറ്റിൽ ഇറങ്ങാൻ ഭയമായി … ഉടൻ തന്നെ ആരൊക്കെയോ ഫയർ ഫോഴ്‌സിനെ വിളിച്ചു .. അവിടെ എന്തെല്ലാമോ നടന്നു ….രജീവന്റെ കണ്ണ് നിറഞ്ഞു …

രണ്ടു മണിക്കൂറിന് ശേഷം ചേതനയറ്റ ആമിയെ ആണ് ഞങ്ങൾക്ക് തിരികെ ലഭിച്ചത് … ആകെ എനിക്ക് ഒരു മൂകത ആയിരുന്നു ……കിലുക്കാംപെട്ടി ആയിരുന്ന ആമിയെ ഞങ്ങക്ക് അത്ര പ്രീയപെട്ടവൾ ആയിരുന്നു …

പിന്നീട് ഒരു വർഷം കൂടി ഞങ്ങൾ ആ വീട്ടിൽ ഉണ്ടായിരുന്നു …തറവാട് ഭാഗം വെച്ച് പിരിഞ്ഞതോടെ കിട്ടിയ തുകയിൽ അച്ഛൻ ഈ പുരയിടം സ്വന്തമാക്കി … ആരോ വീടിനായി തറ കെട്ടിയിട്ട ഭൂമി ആയിരുന്നു ….പിന്നെ അച്ഛന്റെ ശ്രമം കൊണ്ട് ഈ കാണുന്ന ചെറിയ കൂര കെട്ടിപ്പൊക്കി …

ഹലോ !!! ബ്രഷും പിടിച്ചുകൊണ്ട് ഇവിടെ വന്ന് എന്ത് ആലോചിച്ചു ഇരിക്കുവാ ??? ആമിയെ പറ്റിയാണോ ?? യാമി ചോദിച്ചു …

രാജീവ് ചോദ്യഭാവത്തിൽ യാമിയെ നോക്കി …

ആമിയെ എനിക്ക് എങ്ങനെ  അറിയാമെന്ന് ആയിരിക്കും അല്ലേ ?? അഭിരാമിയുടെ അച്ഛന്റെ പെങ്ങളുടെ മകൾ ആണ് ഞാൻ ……എന്റെ അമ്മ ഇഷ്ടമുള്ള ആളിനൊപ്പം  ഇറങ്ങിപോയിരുന്നു …

പിന്നെ കുറേനാൾ ആരുമായും ഒരു ബന്ധവും ഉണ്ടായിരുന്നില്ല …എന്നാൽ അച്ഛന് എന്റെ അമ്മ മാത്രല്ല ഭാര്യ എന്ന് അമ്മ മനസ്സിലാക്കിയതോടെ അമ്മ ആകെ തകർന്നു പോയിരുന്നു ….

അമ്മ എന്നെയും കൂട്ടി  ആ വീട്ടിൽ നിന്നും ഇറങ്ങി  നേരെ അമ്മമ്മേ കാണുവാൻ വന്നു …അമ്മാവന്  ഞങ്ങളുടെ വരവ് അത്ര രസിച്ചില്ലെങ്കിലും അമ്മമ്മയെ ധിക്കരിച്ചു ഒന്നും പറഞ്ഞില്ല…

ആദ്യമായി  ആ വീട്ടിൽ വന്ന സമയത്തു നിങ്ങൾ നാലാൾ പടയെ ഞാൻ കണ്ടിരുന്നു …അമ്മായിക്ക് ഞങ്ങൾ അവിടെ നിൽക്കുന്നത് ഇഷ്ടമല്ല എന്ന് പരസ്യമായി തന്നെ അമ്മമ്മയോട് പറഞ്ഞു !!!ഞാൻ  നാളെ ഒരിക്കൽ അവർക്ക് ഒരു ബാധ്യത ആകുമെന്ന പേടിയായിരുന്നു അതിന് കാരണം ..

അമ്മമ്മ  ഞങ്ങൾക്ക് ഒരു വാടക വീട് തരപ്പെടുത്തി തന്നു .. അമ്മ ആരെയും ബുദ്ധിമുട്ടിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്. തന്നെ പല പണിക്കും പോയി എന്നെ വളർത്തി ..

എന്നാൽ വിധി ബ്ലഡ് ക്യാൻസറിന്റെ രൂപത്തിൽ വന്ന് അമ്മയെ പരീക്ഷിച്ചു … പരിശോധിച്ച ശേഷം ഇനി അധിക കാലം തനിക്ക് ഇല്ലന്ന് കണ്ട അമ്മ എന്റെ അച്ഛനെ കാണാൻ തീരുമാനിച്ചു …

എന്നെ കണ്ട് അടിമുടി കണ്ണ് കൊണ്ട് ഉഴിഞ്ഞു നിന്ന അച്ഛന്റെ കണ്ണിലെ വേട്ട മൃഗത്തെ കണ്ട  അമ്മ എന്നെ അവിടെ നിറുത്താൻ മുതിർന്നില്ല …അമ്മമ്മയെ കണ്ട് എല്ലാ കാര്യങ്ങളും അമ്മ പറഞ്ഞു …

അമ്മമ്മ എന്റെ അമ്മക്ക് വാക്ക് കൊടുത്തു ……എന്ത് വന്നാലും എന്നെ ഉപേക്ഷിക്കില്ല എന്ന് !!! വൈകാതെ അമ്മ ഞങ്ങളെ വിട്ട് പോയി …

അപ്പോൾ താൻ നേരത്തെ പറഞ്ഞത് അമ്മയും അച്ഛനും വേർപിരിഞ്ഞു താമസിക്കുവാണെന്നല്ലേ ??രാജീവ് ചോദിച്ചു …

അതെ !! അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ട്ടം !! അമ്മ എന്നെ വിട്ട് പോയി എന്ന് ഓർക്കാൻ എനിക്ക് ആഗ്രഹമില്ല ……..അതുകൊണ്ട് ഞാൻ എല്ലാവരോടും അവർ അകന്നു ജീവിക്കുവാണെന്ന് പറയും ..

എന്റെ ഈ പേര്  താൻ എങ്ങനെ അറിഞ്ഞു ????തനിക്ക് ഞങ്ങൾ ആണെന്ന്  എങ്ങനെ മനസ്സിലായി …

അതോ ?? നിങ്ങളുടെ കൂട്ടത്തിലെ നാലാമൻ ഇപ്പോൾ എന്റെയൊപ്പം ഈ നഗരത്തിൽ ഉണ്ട്.. അവൻ എനിക്ക് പറഞ്ഞുതന്നു  ……യാമി പറഞ്ഞു …

രാജീവ് മനസ്സിലാകാത്തത് പോലെ നോക്കി …

പിടികിട്ടിയില്ല അല്ലേ ?? നാലാമൻ എന്ന് ഞാൻ ഉദ്ദേശിച്ചത് അഭിഷേകിനെ  ആണ് …

അവൻ ഞാൻ ജോലി ചെയ്യുന്ന ഹബ്ബിൽ തന്നെ ക്യാമ്പസ്  പ്ലേസ്മെന്റ് കിട്ടി … ഇപ്പോൾ എന്നോടൊപ്പം ആണ് താമസം …

രജനി ആശുപത്രിയിൽ  ആയതിന്റെ പിറ്റേ ദിവസം രാജീവ് ഇല്ലാത്ത സമയത്തു  രജനിയെ കാണുവാനായി ഞങ്ങൾ ആശുപത്രിയിൽ വന്നിരുന്നു ..

രജനിയെ  കണ്ടിട്ട്  അഭിക്ക് മനസ്സിലായില്ല  എന്നാൽ ഭവാനിയമ്മയെ  കണ്ടപ്പോൾ സംശയം തോന്നിയ  അഭി  തുറന്ന് ചോദിച്ചു … അങ്ങനെയാണ്  പഴയ ബന്ധങ്ങൾ പുതുക്കിയത് …യാമി ചിരിച്ചു …

അഭി !! അവൻ യാമിയോടൊപ്പം ഉണ്ടോ ?? രാജീവ് വിശ്വസിക്കാൻ ആവാതെ ചോദിച്ചു ..

ഉവ്വ് !! അവൻ  എന്റെയൊപ്പം അങ്ങ്  കൂടി !!! പുറമെ കാണുന്നവർക്ക് ലീവിങ് ടുഗെതർ ആണ് !! പക്ഷെ അവൻ എന്റെ അനിയൻ അല്ലേ ?? നാട്ടുകാരെ ബോധിപ്പിക്കേണ്ട  കാര്യം എനിക്ക് പണ്ടേ  ഇല്ല !! യാമി ചിരിച്ചു …

പക്ഷെ  എനിക്ക് മനസ്സില്ലാത്ത ഒരു കാര്യം ഉണ്ട് ?? ആമി എന്ത് കണ്ടിട്ടാണ് സാറിനെ കാട്ടുമാക്കാൻ എന്ന് വിളിച്ചതെന്നാണ് ?? യാമി സംശയത്തോടെ ചോദിച്ചു …

അതോ ?? അത്‌ അവൾ വായിൽ തോന്നിയതൊക്കെ എന്നെ വിളിക്കുമായിരുന്നു … എന്നാൽ കാട്ടുമാക്കാൻ എന്ന് വിളിക്കുമ്പോൾ എനിക്ക് ദേഷ്യം കയറും ……എന്റെ ദേഷ്യം കാണാൻ ഒന്നുകൂടെ ഈണത്തിൽ. എന്നെ വിളിക്കും …

ഇന്ന് വർഷങ്ങൾക്ക് ശേഷം അധികാരത്തോടെ. ആ വിളി കേട്ടപ്പോൾ എനിക്ക് ആമിയെ ഓർമ്മ വന്നു ..

ആമിയെ അത്രക്ക് ഇഷ്ടമായിരുന്നോ ??? യാമി ചോദിച്ചു …

ഒന്ന് പോടോ !! ആമി എന്റെ എല്ലാം ആയിരിന്നു !! ഏഴാം ക്‌ളാസിൽ പഠിക്കുന്നവന് എന്തോന്ന് പ്രേമം .. അതിനെ അങ്ങനെ ഒന്നും നിർവചിക്കാൻ കഴിയില്ല .. പക്ഷെ ഒന്നുണ്ട് യാമി!!! ചിലപ്പോൾ അവൾ ഇന്ന്  എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ആ ബന്ധത്തിന്റെ നിറവും മാനവും ഒക്കെ മാറിയേനെ !!

അവൾക്ക് ശേഷം മറ്റൊരു പെൺകുട്ടികളോടും ഞാൻ ചങ്ങാത്തം കൂടാൻ പോയിട്ടില്ല …

എത്രയോ  നാളിന് ശേഷം ഇപ്പോളാണ് ഞാൻ ഒരു പെണ്ണിനോട് ഇത്രെയും സംസാരിക്കുന്നത് തന്നെ ??

അത്‌ എങ്ങനെ ?? താൻ ആണാണോ  എന്ന് എനിക്ക് ഒരു സംശയം ഉണ്ട് ?? രാജീവ് ചിരിച്ചു കൊണ്ട് പറഞ്ഞു …

ഓഹോ !! ഇപ്പോൾ അങ്ങനെയായല്ലേ ?? യാമി  കണ്ണുരുട്ടി കാണിച്ചു ..

എനിക്ക് ഇന്ന് ഓഫ് ആണ് !! ഇന്ന്  മൊത്തം ഇവിടെ കൂടാനാണ് പ്ലാൻ !!!

ഒക്കെ  എനിക്ക് കുറച്ചു നേരം ഒന്ന് ഉറങ്ങണം !! അതിന് ശേഷം ഞാനും കൂടാം !!

മ്മ്  ശെരി !! യാമി തിരിച്ചു നടന്നു !!!

യാമി !!

രാജീവ്. വിളിച്ചു !!!

എന്താ സാർ ?? യാമി തിരിഞ്ഞു നിന്നു !!

എന്നെ ഇനി താൻ രാജീവ് എന്ന്  വിളിച്ചാൽ മതി !! അല്ലെങ്കിൽ അമ്മ  വിളിക്കുന്ന പോലെ ഉണ്ണി  എന്ന്  വിളിക്കാം … എന്നിട്ട്  ഈ സാർ വിളി ഒഴിവാക്കിക്കോ !!! രാജീവ് പറഞ്ഞു …

ഒക്കെ !! ഏറ്റു !!

യാമി  അന്ന് പറഞ്ഞാലോ !! ആരോ ആത്മാർത്ഥമായി പ്രേമിച്ചിട്ട്  നൈസ് ആയി തേച്ചിട്ട്  പോയി എന്ന് !!!

തന്നെ പോലെ സ്മാർട്ട് ആയ കുട്ടിയെ തേച്ചിട്ടു  പോയ  അത്ര  കേമൻ  ആരാണെന്നെന്ന്  അറിയാൻ ഒരു ആഗ്രഹം !! രാജീവ് പറഞ്ഞു …

ആളെ പറയാം !! എന്നാൽ രാജീവ്…. അല്ല …. ഉണ്ണി ഞെട്ടരുത് …യാമി പറഞ്ഞു …

ആളെ ഉണ്ണിക്ക് അറിയാം !! നിങ്ങളുടെ പുതിയ പോലീസ് മേധാവി !! രഞ്ജൻ IPS !!!

എന്ത് ?? രഞ്ജൻ സാറോ ?? എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല !!

തനിക്ക് ഒരു കാര്യം അറിയുമോ യാമി !! രഞ്ജൻ സാർ വിവാഹിതൻ ആണ് ?? കഴിഞ്ഞ ദിവസം ആണ്  ഭാര്യയെ  ക്വാട്ടേഴ്‌സിൽ കൊണ്ടുവന്നത് !!!

ചന്ദ്ര മാഡം !!!

ഒരു പാവം  ആണ് കേട്ടോ !! ഞങ്ങളോടൊക്കെ  സ്നേഹത്തോടെ ആണ്  പെരുമാറിയത് !! പോലീസ്  കമ്മീഷണറിന്റെ ഭാര്യ  ആണെന്ന  അഹംഭാവം ഒന്നുമില്ല !!

എനിക്ക്  അറിയാം !!! ഉണ്ണി !! അയാൾ കെട്ടുവാണെങ്കിൽ ചന്ദ്രയെ തന്നെ കെട്ടുവൊള്ളൂ എന്ന്  എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരുന്നു ….അത് അറിയാതെ പോയ വിഡ്ഢി ഞാൻ മാത്രം ആയിരുന്നു …അവളുടെ പ്ലാനിൽ പ്രേമ നാടകം അയാൾ തകർത്താടി … ഒരു വിഡ്ഢിയെ പോലെ അയാളെ വിശ്വസിച്ചു …യാമി  കോളേജിൽ താൻ അനുഭവിച്ച എല്ലാ കാര്യങ്ങളും രാജീവനോട് പറഞ്ഞു …

ഓഹോ !! എങ്ങനെയും ആളുകൾ ഉണ്ടോ ?? വിശ്വസിക്കാൻ വയ്യ !!!

താൻ  ചന്ദ്ര മാഡത്തിനെ പിന്നീട് കണ്ടിരുന്നോ ?രാജീവ്‌ തിരക്കി …

ഏയ്‌ !! ഇല്ല കഴിഞ്ഞ ആഴ്ച്ച രഞ്ജനെ കണ്ടത്  ഒഴിച്ചാൽ ഞാൻ ആ സംഭവത്തിന് ശേഷം ചന്ദ്രയെ കണ്ടിട്ടില്ല ..യാമി  പറഞ്ഞു …

എന്തായാലും അവരുടെ കാര്യം ഇപ്പോൾ വലിയ കഷ്ടത്തിൽ ആണ് യാമി !!!

കല്യാണപ്പിറ്റേന്ന് അവർക്ക്  ഒരു മേജർ ആക്സിഡന്റ് ഉണ്ടായി … അപകടത്തെ തുടർന്ന് അവരുടെ അരക്ക് കീഴ്പോട്ട് തളർന്നു !!

ഒരുപാട്‌  ചികിത്സകൾ ചെയ്തു !!! ഫലം ഒന്നും ഉണ്ടായില്ല … ഇപ്പോഴും രഞ്ജൻ സാർ അവരെ ചികിത്സിക്കുന്നുണ്ട് ….!!! ശങ്കരേട്ടൻ കഴിഞ്ഞ ദിവസം പറഞ്ഞാണ്  ഈ കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞത് ….

ജീവിതകാലം മുഴുവൻ ചന്ദ്ര മാഡം ആ വീൽചെയറിൽ  കഴിയുമെന്ന് എല്ലാവർക്കും അറിയാം !! ഒരാൾ മാത്രം ഇപ്പോഴും പ്രതീക്ഷയോടെ അവരുടെ തിരിച്ചുവരവ് കാത്തിരിക്കുന്നു …. രഞ്ജൻ സാർ !!! രാജീവ് പറഞ്ഞു നിറുത്തി ..

രാജീവിന്റെ വെളിപ്പെടുത്തലുകൾ കേട്ട് യാമി സ്‌തബ്ധയായി നിന്നു ….

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!