Skip to content

എന്നെന്നും – 13 (അവസാനഭാഗം)

ennennum novel

രാജീവിന്റെയും യാമിയുടെയും വിവാഹം ലളിതമായി രീതിയിൽ നടന്നു …

യാമിയുടെയും രാജീവിന്റെയും സഹപ്രവർത്തകർക്കായി  ഒരുക്കിയ വിവാഹവിരുന്നിൽ രഞ്ജനും എത്തി …

അഭി !!! നിന്റെ ചേച്ചിയല്ലേ യാമിനി മാഡം !!

യാമിനിമാഡത്തിന്റെ നിലക്കും വിലക്കും ചേർന്ന ഒരു ബന്ധമാണോ ഇത് ?? അഭിയുടെ കൂടെ ജോലി  ചെയ്യുന്ന സന്ദീപ് തിരക്കി …

ചേച്ചിയുടെ നിലയും വിലയും ചേച്ചിക്ക് നന്നായി അറിയാം ..ചേച്ചിയുടെ നിലക്കൊത്ത പയ്യനാണ് രാജീവേട്ടൻ ..

അവർ പരസ്പരം മനസ്സിലാക്കിയതിന് ശേഷമെടുത്ത തീരുമാനം ആണ് ഈ വിവാഹം ..

സന്ദീപ് മറുപടി ഒന്നും പറഞ്ഞില്ല …

ഇവരുടെ സംഭാഷണം എല്ലാം കേട്ടുകൊണ്ട് രഞ്ജൻ അവിടെ നില്പുണ്ടായിരുന്നു …

” രാജീവന് യാമിയെ മുൻപരിചയം  ഉണ്ട് …അങ്ങനെയെങ്കിൽ പഴയ കാര്യങ്ങൾ യാമി ഉറപ്പായും രാജീവനോട് പറഞ്ഞു കാണും ” രാജീവ് എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് യാമിയെ കൂട്ടി വിവാഹം ക്ഷണിക്കാൻ വന്നത് …

രഞ്ജൻ മനസ്സിൽ പറഞ്ഞു ..

രഞ്ജൻ അസ്വസ്ഥനായി !! അയാൾ ഭക്ഷണം കഴിക്കാതെ പോകാൻ ഇറങ്ങി …

സാർ !!

ഭക്ഷണം കഴിക്കാതെ ഇറങ്ങുവാണോ ?? ശങ്കരൻ ഓടി രഞ്ജന്റെ അരികിൽ വന്നു ..

രഞ്ജൻ ശങ്കരനെ  നോക്കി !!

അല്‌പം തിരക്കുണ്ട് !! രാജീവനോട് പറഞ്ഞാൽ മതി …

സാറെ !! രാജീവന്  സാറെന്ന്  വെച്ചാൽ വലിയ കാര്യമാ !! സാറ് കാണാതെ പോയാൽ അത്‌ അവനു വിഷമമാകും .. ശങ്കരൻ പറഞ്ഞു

ശങ്കരൻ നിർബന്ധിച്ചപ്പോൾ രഞ്ജൻ കയറിച്ചെന്നു ..

രാജീവനെയും യാമിയെയും ആശംസിച്ചു ..

സാർ !! സാർ വന്നതിനും സംബന്ധിച്ചതിനും ഒരുപാട്  സന്തോഷം …ഞങ്ങൾക്ക് മാഡത്തിനെ വന്ന് കാണണം എന്നുണ്ട് ..രാജീവൻ പറഞ്ഞു..

മ്മ് ,, ഈ തിരക്കോക്കെ കഴിഞ്ഞു സാവധാനം മതി.. രഞ്ജൻ രണ്ടാളോടും പറഞ്ഞിട്ട് അവിടെ നിന്നും പോയി …

എന്തുപറ്റി  രഞ്ജൻ ?? വന്നിട്ട് ഇത്രെയും നേരമായിട്ടും ഒന്നും മിണ്ടിയില്ലല്ലോ ??

രഞ്ജൻ വരുന്നതും കാത്തിരിക്കുകയായിരുന്നു .. കല്യാണ വിശേഷം പറ …കേൾക്കട്ടെ …

എന്ത്  വിശേഷം പറയാനാണ്  ?? ചെക്കനും പെണ്ണും ഉണ്ടായിരുന്നത് കൊണ്ട്. കല്യാണം നടന്നു ..

വലിയ ആർഭാടം ഒന്നുമില്ലായിരുന്നു…

പിന്നെ രണ്ടാളുടെയും കൂടെ ജോലി ചെയ്യുന്നവർക്ക് വേണ്ടി മാത്രം ചെറിയ രീതിയിൽ ഒരു വിരുന്ന് !! അത്രേയൊള്ളൂ … രഞ്ജൻ പറഞ്ഞു …

അയ്യേ !! യാമിക്ക് ലക്ഷങ്ങൾ ശമ്പളമായി കിട്ടുന്നതല്ലേ ?? അടിപൊളിയായി  നടത്തമായിരുന്നല്ലോ ?? പിന്നെ എന്താ ഇങ്ങനെ നടത്തിയത് ?? ചന്ദ്ര ചോദിച്ചു …

അവർക്ക് അതിലൊന്നും താല്പര്യം കാണില്ല …..നമ്മൾ എന്തിനാ അവരുടെ കാര്യം ഓർത്തു തല പുകക്കുന്നത് ?? രഞ്ജൻ നീരസം പ്രകടിപ്പിച്ചു …

ഇവിടെ നിന്ന് വന്നിട്ട് വേണം രണ്ടാളെയും വിളിച്ചു നല്ല ഒരു വിരുന്ന് കൊടുക്കാൻ !! അധികം വൈകാതെ എഴുനേറ്റ് നടക്കാൻ കഴിയുമല്ലോ ?? കാലുകൾ തടവിക്കൊണ്ട് ചന്ദ്ര പറഞ്ഞു …

അതിന്റെ ആവശ്യം ഒന്നുമില്ല !! അവര് നമ്മളുടെ ക്ഷണം സ്വീകരിച്ചു വരുമെന്നു തനിക്ക് തോന്നുന്നുണ്ടോ ?? രഞ്ജൻ ചോദിച്ചു ..

അതെന്താ അങ്ങനെ ചോദിച്ചത് ?? ചന്ദ്ര രഞ്ജനെ നോക്കി ..

അവർ തമ്മിൽ നേരത്തെ പരിചയം ഉണ്ടായിരുന്നവരാണ് ചന്ദ്രാ … യാമി എല്ലാം രാജീവനോട് പറഞ്ഞുകാണുമെന്ന് എനിക്ക് ഉറപ്പുണ്ട് …എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് രാജീവ് യാമിയെക്കൊണ്ട് വിവാഹം ക്ഷണിക്കാൻ വന്നത് …

അതിനെന്താ  രഞ്ജൻ !!! അത് നല്ല കാര്യമല്ലേ ?? അവരുടെ മനസ്സിൽ നമ്മളോട് ശത്രുത ഇല്ലാത്തത് കൊണ്ടല്ലേ നമ്മളെ വിവാഹത്തിന് വിളിച്ചതും നല്ല അടുപ്പത്തോടെ പെരുമാറിയതും !! എല്ലാം എല്ലാവരും മറന്നു കളയുന്നതല്ലേ  നമ്മൾ ഇരു കൂട്ടർക്കും നല്ലത് !! ആർക്കും ഒരു നഷ്ടവും സംഭവിച്ചിട്ടില്ല …

രണ്ടാൾക്കും നല്ല ജീവിതം കിട്ടിയില്ലേ ??? നമ്മൾ എന്തൊക്കെ കാണിച്ചുകൂട്ടിയാലും ദൈവത്തിന് ഒരു പദ്ധതി ഉണ്ടന്നല്ലേ പറയുന്നത് !! അത്‌ അതുപോലെ തന്നെ നടക്കുവോള്ളു ……ഇത്രയും  നാൾ യാമിയെപ്പറ്റി ഓർത്തു ഞാൻ വിഷമിച്ചിട്ടുണ്ട് ..എന്നാൽ ഇപ്പോൾ എനിക്ക് എല്ലാം കൊണ്ടും സമാധാനം ആയി …അവളോട് ചെയ്തുകൂട്ടിയതിനൊക്കെ പ്രായശ്ചിത്തം ചെയ്യാൻ വേണ്ടിയാണ് രഞ്ജനെ ഞാൻ പലതിലും നിർബന്ധിച്ചത് …ചന്ദ്ര പറഞ്ഞു …

മ്മ് … എനിക്ക് എല്ലാം അറിയാം ചന്ദ്രാ … അതിനേക്കാൾ ഒക്കെ ഉപരി നീ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം .. രഞ്ജൻ ചന്ദ്രയെ നെഞ്ചോട് ചേർത്തുപിടിച്ചു …

ചന്ദ്രാ !!! രഞ്ജൻ പതിയെ വിളിച്ചു …

ചന്ദ്ര രഞ്ജനെ നോക്കി !!

ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയണം !!

ഒരുപക്ഷെ യാമി  എന്നെ സ്വീകരിക്കാൻ തയ്യാറായിരുന്നെങ്കിൽ നീ എന്നെ അവൾക്കായി വിട്ടുകൊടുക്കുമായിരുന്നോ ??

അത് … എനിക്ക് … എനിക്ക് …അറിയില്ല  രഞ്ജൻ !!

പക്ഷെ  ഒന്ന്  എനിക്ക് അറിയാമായിരുന്നു !! ഞാൻ പറഞ്ഞതുപോലെ നിങ്ങൾ രണ്ടാളും ഒന്നിച്ചിരുന്നു എങ്കിൽ …. ഞാൻ …ഞാൻ …ചിലപ്പോൾ ……..എന്റെ ജീവിതം അവസാനിപ്പിച്ചേനെ !!!

രഞ്ജൻ ചന്ദ്രയുടെ വായ് പൊത്തി !!! വേണ്ട ഒന്നും പറയേണ്ട !!! രഞ്ജൻ ചന്ദ്രയെ ചേർത്തുപിടിച്ചു …

ഞാൻ യാമിയോട്‌ ചെയ്തത് അത്ര  വലിയ ക്രൂരത ആയിരുന്നോ രഞ്ജൻ ??അന്നത്തെ അറിവില്ലാത്ത പ്രായത്തിൽ കോളേജിൽ നടന്ന ഒരു സംഭവം അല്ലായിരുന്നോ ??അവൾ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ വെല്ലുവിളിച്ചതിൽ എനിക്ക് ഉണ്ടായ വാശിയും അമർഷവും ആണ് ഇങ്ങനെയൊക്ക സംഭവിക്കാൻ ഇടയാക്കിയത് …

പോട്ടേ  സാരമില്ല !!! ഓരോ  കാര്യങ്ങളും നമ്മൾ ഏത് രീതിയിൽ എടുക്കുന്നു എന്ന് ആശ്രയിച്ചിരിക്കും …

രഞ്ജൻ !! രഞ്ജന് യാമിയോട്‌ ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നോ ??

എനിക്ക് അറിയില്ല ചന്ദ്ര ?? പ്രണയത്തേക്കാൾ ഏറെ എനിക്ക് അവളോട് സഹതാപം ആയിരുന്നു … അവളുടെ അന്നത്തെ സാഹചര്യത്തിൽ ഒരുപാട്‌ കഷ്ടപ്പെട്ടാണ് കോളേജിൽ വന്നിരുന്നത് ..

യാമി അഭിമാനി ആയിരുന്നു !!! പലപ്പോഴും ഞാൻ സാമ്പത്തീകമായി സഹായം ചെയ്‌തുകൊടുക്കാം എന്ന് പറഞ്ഞപ്പോൾ  ഒക്കെ അവൾ സ്നേഹത്തോടെ  നിരസിച്ചു ….

നമ്മളോടുള്ള വാശികൊണ്ടെങ്കിലും യാമി ഇന്ന് നല്ല നിലയിൽ ആയല്ലോ ..അത് തന്നെ സന്തോഷം !!

രാജീവനും യാമിക്കും നല്ലത് വരട്ടെ !! രഞ്ജൻ കണ്ണുകൾ അടച്ചു ….

പുലികുട്ടിക്ക് ഇപ്പോൾ ഒന്നും മിണ്ടാനില്ലെ ?? രാജീവ്  പാല് പകുതി കുടിച്ചിട്ട് യാമിക്ക് നേരെ നീട്ടി അടുക്കലേക്ക് ചേർന്നിരുന്നു …

യാമി പാല് കുടിച്ചു …

ഞാൻ …. എനിക്ക് ഒരു കാര്യം ഉണ്ണിയോട്  പറയാനുണ്ട് ??

രാജീവ് യാമിയെ നോക്കി …

നമ്മുടെ അഭിക്ക് രജനിയിൽ ഒരു കണ്ണുള്ളത് പോലെ എനിക്ക് തോന്നി … ഞാൻ അത് അവനോട് ചോദിച്ചപ്പോൾ അവന് രജനിയെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞു …

രാജീവ്  ഒന്നും മിണ്ടിയില്ല …

അഭി ഇതുവരെ രജനിയോട് പറഞ്ഞിട്ടില്ല ..അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് ഉണ്ണിയോട് പറയാൻ ആണ് ..

അഭിയെ എനിക്ക് നന്നായിട്ട് അറിയാം .. അവൻ നല്ല പയ്യനാണ് … രജനിക്ക് നന്നായി ചേരും …യാമി പറഞ്ഞു ..

ഉണ്ണി എന്താ ഒന്നും പറയാത്തത് …

ഞാൻ എന്ത് പറയാൻ ആണ് !! ഇന്ന് ഒരു കല്യാണം കഴിഞ്ഞതല്ലേ ഒള്ളു …

രജനിയുടെ പരീക്ഷ കഴിഞ്ഞു .. അവൾക്ക് തുടർന്ന് പഠിക്കണം എന്നാണ് ആഗ്രഹം …ഒരുപാട്‌ സ്വപ്‌നങ്ങൾ ഉള്ള കുട്ടിയാണ് രജനി !! നല്ല ഒരു സ്ഥാനത്തു എത്തിയിട്ടേ അവൾ ഒരു ജീവിതത്തെ പറ്റി ചിന്തിക്കത്തൊള്ളൂ യാമി !!

അവളോട് ചോദിക്കാം !!അവൾക്ക് ഇഷ്ടമാണെങ്കിൽ പിന്നെ ഇവിടെ ആർക്കും എതിർപ്പൊന്നും ഇല്ല ..

ഇനി ആരുടെയെങ്കിലും കാര്യം പറയാൻ ഉണ്ടോ ??

രാജീവ് ചോദിച്ചു …

അതെന്താ  അങ്ങനെ ചോദിച്ചത് ?? യാമി ചോദിച്ചു ..

എനിക്ക് ഇന്ന് ഇനിയും ആരുടെയും കാര്യം കേൾക്കാൻ താല്പര്യം ഇല്ല ..:

ഭവതി  ആ ലൈറ്റ് ഒന്ന് ഓഫ് ചെയ്തിരുന്നെങ്കിൽ ഈയുള്ളവന് കിടക്കമായിരുന്നു !!

യാമി രാജീവനെ കണ്ണ് കൂർപ്പിച്ചു നോക്കി …

വെറുതെയല്ല ഇതിന് കാട്ടുമാക്കാൻ എന്ന പേര് വീണത് !! യാമി പിറുപിറുത്തു …

എന്തേലും  പറഞ്ഞോ ?? രാജീവ് ചോദിച്ചു ..

വെറുതെയല്ല കാട്ടുമാക്കാൻ എന്ന് പേര് വീണത് എന്ന് പറഞ്ഞതാണ് !! യാമി ചിരിച്ചു …

കാട്ടുമാക്കാൻ നിന്റെ @**#*#!!! രാജീവ് യാമിയെ അടുപ്പിച്ചു …

എന്നെ  നീ കാട്ടുമാക്കാൻ ആക്കരുത് !!

അയ്യടാ !! ഇങ്ങു വാ മുതുക് ഞാൻ മാന്തി പൊളിക്കും !!!

അല്ല എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ !! ഇത് നമ്മുടെ ആദ്യരാത്രി തന്നെയല്ലേ ?? രാജീവ് ചോദിച്ചു

ആണോ !! സോറി ഞാൻ മറന്നുപോയി …

ഇതിലും വലിയ എന്തോ എനിക്ക് സംഭവിക്കാൻ ഇരുന്നതാ … നിന്നിൽ ഒതുങ്ങിയത് നന്നായി !! രാജീവ് ചിരിച്ചു …

നിന്ന് ചിരിക്കുന്നോ ?? യാമി രാജീവന്റെ കയ്യിൽ നുള്ളി …

രാജീവ് യാമിയെ നെഞ്ചോട് ചേർത്തുപിടിച്ചു നിറുകയിൽ മുത്തമിട്ടു …

തൽകാലം തല്ലുമാല നിറുത്താം .. ഇനി അല്പം റൊമാൻസ് ആകാം  എന്താ ?? രാജീവ് യാമിയുടെ ചെവിയിൽ പറഞ്ഞു …

യാമിയുടെ മുഖം നാണത്താൽ ചുവന്നു …

രാജീവും യാമിയും ഒരു പുതിയ ജീവിതത്തിന്  തുടക്കം കുറിച്ചിരിക്കുന്നു … മനസ്സിലെ വിഷമങ്ങൾ മറന്ന് അവർ ഒന്നായി സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കട്ടെ

ശുഭം

SHEROON4S

എനിക്കും എന്റെ കഥകൾക്കും പ്രോത്സാഹനം തന്ന എന്റെ ഇല്ല നല്ലവരായ വായനക്കാർക്കും നന്ദി ..

പലകാരണങ്ങളാൽ കഥ ഒരുപാട്‌ വൈകി …ഇനി ഒരു തുടർകഥയുമായി എന്ന് നിങ്ങളുടെ മുന്നിൽ എന്ന് വാരാൻ കഴിയുമെന്ന് അറിയില്ല …

നിങ്ങളുടെ ഓരോ  അഭിപ്രായങ്ങളും എനിക്ക് എഴുതുവാനുള്ള പ്രചോദനം ആയിരുന്നു …

എന്നെ  സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും ഒരിക്കൽ കൂടി നന്ദി

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!