“ദാമുവേട്ടൻ ഉള്ളത് കൊണ്ടാണ് ട്ടോ ഞാനും കൂടിയത്..
ഇല്ലേ ഞാൻ വരില്ലായിരുന്നു ട്ടോ.. “
ചിരിച്ചു കൊണ്ടു ശാലു പറയുന്നത് കേട്ട് ഇന്ദ്രൻ കാർ മുന്നോട്ടെടുത്തു..
ഈ സമയം നന്ദൻ നീലഗിരി താഴ്‌വരയിൽ കാലു കുത്തിയിരുന്നു..
ചുണ്ടിൽ ഒരു ബീഡി തിരുകി കയറ്റി തീപ്പെട്ടി എടുത്തു…
ബീഡി കത്തിച്ചു ഉള്ളിലേക്ക് ആഞ്ഞു വലിച്ചു പുറത്തേക്ക് പതിയെ പുക ഊതുമ്പോൾ മൂക്കിലൂടെ വന്ന പുകച്ചുരുളിന്റെ ഇടയിലൂടെ നന്ദൻ കാർ പോകുന്നത് നോക്കി നിന്നു…
************************************
“ദാമുവേട്ടന് ഈ നാട് അറിയുമോ…”
ഇന്ദ്രന്റെ ചോദ്യം കേട്ട് ദാമുവേട്ടൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു..
കണ്ണു തുറന്നു നോക്കുമ്പോൾ പഴയ ഒരു നാലുകെട്ട് പോലുള്ള വീടിന്റെ ഉമ്മറത്തു കാർ നിർത്തിയിരിന്നു..
ദാമുവേട്ടന്റെ ഉള്ളൊന്നു പിടച്ചു..
“അറിയോ…
ദാമു നീ എന്നേ… “
ഡോർ തുറന്നു പിടിച്ചു കൊണ്ടു മഹാദേവൻ ചോദിക്കുന്നത് കേട്ട് ദാമുവേട്ടന്റെ കണ്ണുകൾ നിറഞ്ഞു…
“ഏട്ടൻ..”
ദാമുവേട്ടൻ സ്വയം പറഞ്ഞു..
“ഇറങ്ങി വാടാ തെമ്മാടി.. പുറത്തേക്ക്..”
ഡോർ തുറന്നു പിടിച്ചു കൊണ്ടു മഹാദേവൻ വിളിച്ചു…
“ന്തിനാ… ന്തിനാ
എന്നേ ഇങ്ങോട്ട് കൊണ്ടു വന്നത്… “
സീറ്റ് ബെൽറ്റ് ഊരാൻ കഴിയാതെ ബെൽറ്റിൽ പിടിച്ചു വലിച്ചു കൊണ്ടു ദാമുവേട്ടൻ ഇടറി കൊണ്ടു ചോദിച്ചു..
“ഇവിടെ ഉള്ളവർക്ക് ദാമുവേട്ടനെ കാണണം ന്ന് തോന്നി..
അതോണ്ട് ഞാൻ കൊണ്ടു വന്നതാ..”
ചിരിച്ചു കൊണ്ടു ഇന്ദ്രൻ പറഞ്ഞു…
“ഇങ്ങോട്ട് ഇറങ്ങി വാടാ ചെക്കാ നിന്നു താളം ചവിട്ടാതെ…”
മഹാദേവൻ സീറ്റ് ബെൽറ്റ് റിലീസ് ചെയ്തു കൊണ്ടു ദാമുവേട്ടനെ പിടിച്ചു എഴുന്നേൽപ്പിച്ചു..
മഹാദേവന്റെ കൈ തട്ടിതെറിപ്പിച്ചു കൊണ്ടു ദാമുവേട്ടൻ പുറത്തേക്ക് ഇറങ്ങി…
“ന്തിനാടാ നിനക്ക് ദേഷ്യം..
ദേഷ്യം എനിക്കല്ലേ വരേണ്ടത്…”
മഹാദേവൻ ചിരിച്ചു കൊണ്ടു വീണ്ടും ദാമുവേട്ടനെ ചേർത്ത് പിടിക്കാൻ ശ്രമിച്ചു…
ഇത്തവണ ദാമുവേട്ടൻ എതിർപ്പിന്റെ ശക്തി കുറച്ചു…
“ന്തിനാ ഏട്ടാ..
വീണ്ടും എന്നേ ചേർത്ത് പിടിക്കുന്നത്..”
കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ദാമുവേട്ടന്റെ..
“നീ എന്റെ കുഞ്ഞനുജൻ ആയത് കൊണ്ട്..”
മഹാദേവൻ പറഞ്ഞത് കേട്ട് ദാമുവേട്ടൻ വിമ്മി..
“മാപ്പ് ചോദിക്കാൻ പോലും കഴിയുന്നില്ല ലോ ഏട്ടാ എനിക്ക്..”
“നീ കേറിവാടാ അകത്തേക്ക്..
എല്ലാം വിശദമായി പിന്നീട് സംസാരിക്കാം..”
മഹദേവൻ ദാമുവേട്ടനെ നോക്കി കൊണ്ടു പറഞ്ഞു…
“ന്തെടാ കൂടെ ഒരു പെൺകുട്ടി ഉണ്ടെന്ന് പറഞ്ഞിട്ട്..
എവിടെ ആള്..
കണ്ടില്ല ലോ..”
മഹാദേവൻ ചുറ്റിനും നോക്കി കൊണ്ടു ഇന്ദ്രനേ നോക്കി ചോദിച്ചു..
“ശാലുവിന്റെ കാര്യമാണോ അച്ഛാ..
അവള് വന്നിരുന്നു…
ഞങ്ങളുടെ കൂടെ..
ഇവിടെ അടുത്താണ് അവളുടെ അമ്മാവന്റെ വീട്…
മ്മടെ കപ്പേള പടിക്കലുള്ള രാമേട്ടന്റെ..
അവിടെ ഇറങ്ങി അവൾ..
ഇനി നാളേ തിരിച്ചു പോകുമ്പോൾ കൂടെ വരാം ന്ന് പറഞ്ഞു..”
“അതെന്തു പണിയാ മോനെ നീ കാണിച്ചത്…”
വനജ ഇന്ദ്രനേ നോക്കി ചോദിച്ചു..
“ഞങ്ങൾക്ക് ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ നിന്നോട് കൂടെ കൂട്ടാൻ പറഞ്ഞത്..
എന്നിട്ടിപ്പോ…
പാതി വഴിയിൽ ഇറക്കി വിട്ടിട്ട് വന്നിരിക്കുന്നു കൊശവൻ..”
ഇന്ദ്രന്റെ ചെവിയിൽ പതിയെ പിടിച്ചു കൊണ്ടു വനജ പറഞ്ഞു…
“അമ്മേ അതിന് ഇനിയും സമയമുണ്ടല്ലോ..
ഏട്ടൻ ഇനി വരുമ്പോൾ കൊണ്ടു വരും..
ഇല്ലേ ഒരുദിവസം മ്മക്ക് ശാലു ചേച്ചിയുടെ നാട്ടിലേക്കു പോകാം…”
അമ്മാളു പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു..
“ദാമുവേട്ടാ..
കേറി വായോട്ടോ…
ഇവനോട് വിശേഷം ചോദിച്ചു നിന്നാൽ ഒരു പണിയുമിനി നടക്കില്ല..
കേറി വാന്നേ..
ന്തിനാ ഇങ്ങനെ മടിച്ചു നിക്കുന്നത്..
ഇത് ഏട്ടന്റെ കൂടി വീടല്ലേ…”
വനജ പറഞ്ഞത് കേട്ട് ദാമുവേട്ടൻ ചിരിച്ചു..
പിന്നേ പതിയെ ഉമ്മറത്തേക്ക് കയറി…
“അച്ഛാ…”
അമ്മുക്കുട്ടി ഓടി വന്ന് ദാമുവേട്ടനെ കെട്ടിപിടിച്ചു…
“മോളേ..”
ദാമുവേട്ടൻ അമ്മുക്കുട്ടിയേ ചേർത്ത് പിടിച്ചു..
“എന്നാ വന്നത് മോള് ഇവിടേക്ക്…”
ദാമുവേട്ടൻ അമ്മുക്കുട്ടിയേ നോക്കി ചോദിച്ചു
“അതിന് അമ്മുചേച്ചി എവിടേക്കും പോയില്ല ലോ വരാൻ..
ചേച്ചി ഇവിടെന്ന് തന്നേയാണ് കോളജിൽ പോകുന്നത്..
രണ്ടു ദിവസം ഹോസ്റ്റലിൽ നിന്നു…
പിന്നെ ഞാൻ സമ്മതിച്ചില്ല..
ഒരീസം ഞാൻ പോയി എല്ലാം കെട്ടി പൂട്ടി ഇങ്ങോട്ട് കൊണ്ടു വന്നു..
ഇപ്പൊ ഇവിടെ ഞങ്ങൾ രണ്ടാളും ഒരു റൂമിൽ…
ഒരേ കട്ടിലിൽ…”
അമ്മാളു പറയുന്നത് കേട്ട് ദാമുവേട്ടൻ അമ്മാളുവിനെ നോക്കി..
“നോക്കണ്ട ട്ടോ..
ഞാൻ ദേ ഇവിടത്തെ ഇളയ പുത്രി ആണ്..
പേര് അപർണ..
എല്ലാരും എന്ന് അമ്മാളു ന്ന് വിളിക്കും..
ഇപ്പൊ ഇവിടെ രണ്ട് അമ്മുമാരായി..
ഒരു അമ്മാളുവും..
ഒരു അമ്മുക്കുട്ടിയും..”
അമ്മാളു പറഞ്ഞത് കേട്ട് ദാമുവേട്ടൻ ചിരിച്ചു..
“വാടാ ദാമു..
വിശേഷങ്ങൾ ഒരുപാട്ണ്ട് ചോദിക്കാൻ..”
മഹാദേവൻ ദാമുവേട്ടനെ ചേർത്ത് പിടിച്ചു കൊണ്ടു അകത്തേക്കു നടന്നു..
“വാ..
മ്മക്കും പോവാം..”
അമ്മുക്കുട്ടിയേ ചേർത്ത് പിടിച്ചു കൊണ്ടു അമ്മാളു പിന്നാലേ പോയി..
“എടീ കുരിപ്പേ..
എന്നേകൂടി കൂടെ കൂട്ടഡീ..”
ഇന്ദ്രൻ വിളിച്ചു പറഞ്ഞു..
“പോലീസ് ഔട്ട്..
ഇനി ഞങ്ങളാണ് കൂട്ട്..”
അമ്മാളു തിരിഞ്ഞു നോക്കാതെ പറഞ്ഞു…
“അമ്മേടെ മോന് അമ്മയില്ലേ ഡാ..
മോൻ വായോ..”
വനജ ഇന്ദ്രനേ ചേർത്ത് പിടിച്ചു..
“അച്ചോടാ..
പാവമെന്റമ്മ..”
പറഞ്ഞു തീർന്നതും ഇന്ദ്രൻ വനജയെ രണ്ട് കൈ കൊണ്ടും കോരിയെടുത്തു…
“യ്യോ..
എന്നേ താഴെ നീർത്തടാ മാക്രി..”
ഇന്ദ്രന്റെ തോളിൽ ഇരു കൈ കൊണ്ടു പിടിച്ചു വനജ പറഞ്ഞു..
“അമ്മ ക്ഷീണിച്ചു ലോ..
കഴിഞ്ഞ വട്ടം വന്ന് എടുത്തപ്പോൾ ഇതിലും വെയിറ്റ് ഉണ്ടായിരുന്നു ലോ..”
“ഉവ്വ്.. ഉവ്വ്..
ന്തിനുള്ള സോപ്പിങ്ങ് ആണ് മോനെ…”
ചിരിച്ചു കൊണ്ടു വനജ ചോദിച്ചു..
“അതൊക്കെ ഉണ്ട് മോളേ..
വഴിയേ എല്ലാം അറിയാം..”
ഇരു കയ്യും ഒന്നുടെ കുടഞ്ഞു കൊണ്ടു വനജയെ എടുത്തു മുന്നോട്ട് നടന്നു ഇന്ദ്രൻ..
ഇരു കയ്യും ഇന്ദ്രന്റെ തോളിൽ പിടിച്ചു കൊണ്ടു വനജ ഇന്ദ്രനേ നോക്കി..
************************************
“വർഷം എത്ര കഴിഞ്ഞു കാണും ഡാ..
മ്മള് തമ്മിൽ കണ്ടിട്ട്..”
രാത്രിയിൽ അത്താഴം കഴിഞ്ഞു എല്ലാരും കൂടി കോലായിൽ വട്ടമിട്ടിരിക്കുമ്പോൾ മഹാദേവൻ ചോദിക്കുന്നത് കേട്ടു ദാമുവേട്ടൻ കണ്ണുകൾ പതിയെ അടച്ചു..
“ഇന്ദ്രന് ഇപ്പൊ എത്ര വയസായി ചേച്ചി…”
വനജയേ നോക്കി ദാമുവേട്ടൻ ചോദിച്ചു..
“ഈ മേടത്തിൽ ഇരുപത്തി ഒമ്പത് ആവും..”
വനജ പറഞ്ഞു..
“അപ്പൊ…
ഇരുപത്തി മൂന്നു വർഷം ല്ലേ..
തമ്മിൽ കണ്ടിട്ട്..”
ദാമുവേട്ടൻ ചോദിച്ചു…
“മ്മ്..”
മഹാദേവൻ മൂളി..
“കൂടെ പിറന്നില്ല ന്നേ ഉള്ളു നീ..
കൂടപ്പിറപ്പ് പോലെ തന്നയായിരുന്നു..
എന്നിട്ടും നീ ന്തേ എന്നോട് പറഞ്ഞില്ല ഒരിക്കൽ പോലും ഇങ്ങനെയൊരിഷ്ടം നിന്റെ ഉള്ളിലുള്ള കാര്യം..”
ദാമുവേട്ടനെ നോക്കി മഹാദേവൻ ചോദിച്ചു…
കോലായിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബദത..
“പേടിയായിരുന്നു ഏട്ടാ..
എല്ലാരോടും പേടി..
മുടപ്പല്ലൂർ തറവാട്ടിലെ ഒരു പെണ്കുട്ടി എന്നെ ഇഷ്ടപ്പെടുക..
പുറത്തു പറയാൻ പേടി…
കൂടെ നിഴൽ പോലെ നടക്കുന്ന പ്രിയ ചങ്ങാതിയോട് ചെയ്യുന്ന ഏറ്റവും വലിയ ചതി..
എല്ലാം ഞാൻ മീനാക്ഷിയോട് പറഞ്ഞു..
പക്ഷെ..
അവൾക്ക് ഒന്നും പ്രശ്നമായിരുന്നില്ല..
ജീവിക്കുന്നുവെങ്കിൽ അതെന്റെ കൂടെ..
ഒരുവട്ടം..
മരിക്കാൻ പോലും തയ്യാറായി..
അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ ആശുപത്രിയിൽ അവൾ കിടന്ന ദിവസങ്ങൾ..
എല്ലാം കഴിഞ്ഞു വീട്ടിലേക്ക് വന്നതും..
അന്ന് ഞാൻ വന്നിരുന്നു ഏട്ടനെ കാണാനെന്ന വ്യാജേനെ വീട്ടിൽ…
അന്ന് എന്നോട് മീനാക്ഷി പറഞ്ഞത് ഇന്നും ചെവിയിലുണ്ട് ഏട്ടാ..”
“ഞാൻ കരുതി..
ഞാൻ മരിക്കുമെന്ന് കരുതി ദാമുവേട്ടനും ന്റെ കൂടെ വരുമെന്ന്..
പക്ഷെ..
ദാമുവേട്ടന്റെയുള്ളിൽ ഞാൻ ഇല്ലായിരുന്നു ല്ലേ ന്നു..”
“അന്ന് ചേർത്ത് പിടിച്ചതാ ഏട്ടാ..
ആരുമറിയാതെ..
ഒടുവിൽ എല്ലാരേയും മറന്ന് എന്റെ കൂടെ ഇറങ്ങി വരുമ്പോൾ..
ചേർത്ത് പിടിക്കുകയെ എനിക്ക് കഴിയുമായിരുന്നുള്ളൂ..”
ഇടറിയിരുന്നു ദാമുവേട്ടന്റെ വാക്കുകൾ..
“എന്നോടൊരു വാക്ക് പറയാമായിരുന്നു നിനക്ക്…
ചിലപ്പോൾ ഞാൻ പറയുന്നത് അച്ഛൻ കേട്ടിരുന്നുവെങ്കിലോ..
മരിക്കും മുൻപ് പലവട്ടം ഞാൻ ചോദിച്ചു അച്ഛനോടു..
പോയി കൂട്ടി കൊണ്ടു വരട്ടെ എന്റെ അനിയത്തിയേയും കുടുംബത്തിന്റെയുമെന്ന്..
അച്ഛൻ സമ്മതിച്ചില്ല…
പക്ഷെ ഒടുവിൽ അച്ഛൻ കിടപ്പിലായ സമയം..
അച്ഛൻ പറഞ്ഞു..
മീനാക്ഷിയെയും മോളെയും കാണണമെന്ന്.. “
“പക്ഷെ..
നിങ്ങൾ എവിടെയാണെന്നോ ന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു..
അവിടെ അച്ഛൻ എന്നേ ഞെട്ടിച്ചു..
അച്ഛന്റെ തലയിണക്കിടയിൽ
ഒരഡ്രസ് എടുത്തു തന്നു..
നിങ്ങൾ താമസിക്കുന്ന നാടിന്റെ..
നിങ്ങളുടെ അഡ്രെസ്സ്..
ഞാൻ നിങ്ങളേ തേടി അവിടെ വന്നു..
ആ നാടും നാട്ടുകാരും വളെരെ മോശമായിരുന്നു..
ഒടുവിൽ അന്വേഷിച്ചപ്പോൾ ഞാനറിഞ്ഞു..
ന്റെ മീനാക്ഷി അവിടെയില്ലയെന്നു..
നീയും അമ്മുക്കുട്ടിയും മാത്രം.. “
“മീനാക്ഷി..
അവൾ എവിടേക്ക് പോയി ദാമു… “
ഇത്തവണ ചോദിച്ചത് വനജയായിരുന്നു…
“അറിയില്ല..”
തല താഴ്ത്തി ദാമുവേട്ടൻ പറഞ്ഞു..
“അമ്മുകുട്ടി എട്ടാം ക്ലാസ്സിൽ പരീക്ഷയെഴുതി റിസൾട്ട് വരുന്ന ദിവസമായിരുന്നു അന്ന്…
ഞാനും അമ്മുക്കുട്ടിയും കൂടി റിസൾട്ട് നോക്കാൻ പോയി…
ജയിച്ച സന്തോഷത്തിൽ ടൗണിൽ പോയി അമ്മുക്കുട്ടിക്ക് രണ്ട് ജോഡി ഡ്രസ്സ് എടുത്തു…
മീനാക്ഷിക്ക് ഒരു സാരി എടുത്തു…
പിന്നെ അമ്മുക്കുട്ടിക്ക് ബിരിയാണി കഴിക്കാൻ കൊതി ന്നു പറഞ്ഞപ്പോൾ ബിരിയാണി വാങ്ങി കൊടുത്തു..
ഒരു ബിരിയാണി പൊതിഞ്ഞു വാങ്ങി മീനാക്ഷിക്കായ്..
രാത്രി അവസാന ബസിനാണ് ഞങ്ങൾ നീലഗിരിയിൽ തിരിച്ചെത്തിയത്..
വീട്ടിൽ വരുമ്പോൾ മീനാക്ഷി വീട്ടിലിലില്ല..”
ദാമു കുറച്ചു നേരം മിണ്ടാതിരുന്നു..
“എന്നിട്ട്..”
ഇത്തവണ ചോദ്യം ഇന്ദ്രന്റയായിരുന്നു..
“ഒരുപാട് അന്വേഷിച്ചു..
കണ്ടില്ല..
ഒടുവിൽ നാട്ടിൽ സംസാരമായി..
ഞങ്ങളുടെ മീനാക്ഷി ആരുടെയോ കൂടെ ഒളിച്ചോടി പോയി ന്ന്..
ഹൃദയം പൊട്ടി പോയി ആളുകളുടെ ഈ സംസാരം കേട്ട്…
കാരണം ന്റെ മീനാക്ഷി അങ്ങനത്തെ ഒരു പെണ്ണല്ല..
ദേവി…
ദേവിയാണവൾ..
ദേവി..
ഒരിക്കലും ന്റെ മീനാക്ഷി അങ്ങനെ ഉള്ള ഒരു തെറ്റ് ചെയ്യില്ല ന്നു അറിയാം..
ഒടുവിൽ ആ നാട് വിടാൻ തീരുമാനിച്ചു ഒരു രാത്രി എല്ലാം കെട്ടിപെറുക്കി..
ഇറങ്ങാൻ തുടങ്ങിയ നേരം എന്റെ അമ്മുക്കുട്ടി എന്നോട് ചോദിച്ചു..”
“അച്ഛാ..
നമ്മള് ഇവിടന്ന് പോയാൽ എന്നേലും അമ്മ തിരിച്ചു വന്നാൽ നമ്മളെ കാണാതെ വിഷമിക്കില്ലേ ന്നു…”
“ആ വാക്കുകൾ എനിക്ക് തള്ളി കളയാൻ തോന്നിയില്ല…
എന്നേലും ന്റെ മീനാക്ഷി തിരിച്ചു വന്നാൽ..
ഞങ്ങളെ കാണാതെ അവൾ വിഷമിക്കും..
അതോടെ എല്ലാം സഹിച്ചു കൊണ്ടു ആ നാട്ടിൽ നിൽക്കാൻ തീരുമാനിച്ചു… “
തല താഴ്ത്തി ദാമുവേട്ടൻ ഇരിക്കുമ്പോൾ അമ്മുക്കുട്ടി ദാമുവേട്ടന്റെ അടുത്തേക്ക് വന്നു..
“അച്ഛാ..”
അമ്മുക്കുട്ടിയുടെ വിളി കേട്ട് ദാമുവേട്ടൻ തല ഉയർത്തി നോക്കി..
കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു ദാമുവേട്ടന്റെ..
“ക്ഷെമിക്കണം എന്നോട്..
കാത്തു സൂക്ഷിക്കാൻ കഴിഞ്ഞില്ലനിക്ക്…”
മഹാദേവനേ നോക്കി കൈ കൂപ്പി കൊണ്ടു ദാമുവേട്ടൻ പറഞ്ഞു..
മഹാദേവൻ ദാമുവേട്ടന്റെ അടുത്തേക്ക് നടന്നു വരുന്ന ആ സമയം ഇന്ദ്രന്റെ മൊബൈൽ റിംഗ് ചെയ്തു…
ഇന്ദ്രൻ കാൾ അറ്റൻഡ് ചെയ്തു…
“ഹലോ..മാഷേ..
ഞാനാണ്..”
ശാലുവിന്റെ ശബ്ദം…
“ന്താടോ..
ന്താ ഈ നേരത്ത്…”
“നാളേ മാഷ് ഇത്രേടം വരുമോ..”
“ന്തിനാ…
ന്തേലും അത്യാവശ്യമുണ്ടോ..
നാളേ ന്തായാലും തിരിച്ചു പോകേണ്ടതല്ലേ…
അപ്പൊ വരുമ്പോൾ കേറിയാൽ പോരെ..”
“ഞാൻ നാളേ വരുന്നില്ല മാഷേ..
അതുകൊണ്ടാ വരാൻ പറഞ്ഞത്…”
“അതെന്താ താൻ ഇല്ലാത്തത്..”
“അത് പറയാനല്ലേ മാഷേ..
മാഷിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്..”
“എനിക്ക് നാളേ ഉച്ചക്ക് മുൻപ് അങ്ങോട്ട് എത്തണമല്ലോ പെണ്ണേ.. “
“ങ്കിൽ മാഷ് ഇപ്പൊ വാ..”
“ങ്ങേ…
ഇപ്പോളോ…”
ഇന്ദ്രന്റെ കിളി പോയി ശാലുവിന്റെ മറുപടി കേട്ട്…
“ആ… ഇപ്പോ..ഈ രാത്രി വരണം..”
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission