Skip to content

പിൻവിളി കാതോർക്കാതെ – 6

pinvilli kathorkathe

അല്ല സാറേ..

സാറിന് ഇവിടെന്താ കാര്യം…

വേലിക്ക് പുറത്തു നിന്നു ആരോ വിളിച്ചു ചോദിക്കുന്നത് കേട്ട് ഇന്ദ്രൻ അങ്ങോട്ട്‌ നടന്നു…

അല്ല സാറേ..

ചോദിച്ചത് കേട്ടില്ലേ..

ചോദിച്ചത് കേട്ടുലോ..

അതല്ലേ ഇങ്ങോട്ട് വന്നത്..

ഇന്ദ്രൻ അവരുടെ മുന്നിൽ വന്നു നിന്നു കൊണ്ട് പറഞ്ഞു..

സാറേ ഈ നാട് ഇച്ചിരി മോശമാണ്..

സാറ് ചുമ്മാ പണി വാങ്ങിക്കരുത്…

കിരൺ ഇന്ദ്രനെ നോക്കി പറഞ്ഞു..

കിരണേ..

വഴിയേ പോണ പണി ഇരന്നു വാങ്ങി വീട്ടിപോകുന്നവരെയേ നിങ്ങൾ കണ്ടിട്ടുള്ളൂ ട്ടാ..

ഇത് ആളു വേറെയാ..

പിന്നെ ഞാൻ നിങ്ങളോട് വഴക്ക് കൂടാനോ..

നിങ്ങളേ അറസ്റ്റ് ചെയ്തു ലോക്കപ്പിൽ ഇടാനും വന്നിട്ടില്ല ലോ..

അതിനുള്ള അവസരമെനിക്ക് ഉണ്ടായിട്ട് പോലും ഞാൻ അത് ചെയ്യഞ്ഞത് നിങ്ങളെയൊന്നും പേടിച്ചിട്ടല്ല ട്ടോ..

മീശ പതിയെ തടവി കൊണ്ടു ഇന്ദ്രൻ അത് പറഞ്ഞു തീരും മുൻപേ ശാലുവും..

ശാലുവിന്റെ അച്ഛനുമമ്മയും വന്നു..

ന്തേ ഷാനു ഇവിടെ..

ന്തിനാ നിങ്ങളെല്ലാം ഇവിടെ കൂടിയത്..

ശാലു ചോദിച്ചു…

നീ ഷാനുവിനെ മാത്രമേ കണ്ടുള്ളു ഇവിടെ..

കിരൺ മുന്നോട്ടു വന്നു അവളുടെ ഇടയിൽ കയറി ചോദിച്ചു..

കിരണേ..

നീ മാറി നിൽക്ക്..

ശാലു പറഞ്ഞു..

ശാലു..

നീ അവരോട് തട്ടി കയറേണ്ട..

കൂട്ടത്തിൽ നിന്നും ഒരാൾ മുന്നോട്ട് വന്നു പറഞ്ഞു..

ന്താ ഹരിയേട്ടാ..

ന്താ കാര്യം..

അത് പറ..

അല്ലാതെ എല്ലാരും കൂടെ വീട് വളഞ്ഞത് ന്തിനാ..

ശാലുവിന്റെ ശബ്ദം ഉയർന്നു…

ഈ സാറിന് വേറെ ന്തോ ലക്ഷ്യമുണ്ട് മോളേ..ഇവിടെ..

ഹരി പറയുന്നത് കേട്ട് ശാലു ഇന്ദ്രനെ നോക്കി..

അതെന്താ ഹരിയേട്ടാ..

അങ്ങനെ തോന്നാൻ..

ശാലു ഹരിയുടെ അടുത്തേക്ക് വന്നു കൊണ്ടു ചോദിച്ചു..

അത് പറയേണ്ടത് ഞങ്ങളല്ല..

സാറാണ്..

സാറ് പറഞ്ഞിട്ടേ ഇവിടന്ന് പോകൂ..

കിരൺ ഇന്ദ്രനെയും ശാലുവിനെയും മാറി മാറി നോക്കി കൊണ്ടു പറഞ്ഞു..

കിരണേ..

നീ അങ്ങോട്ട് മാറി നിക്ക്..

കാര്യങ്ങൾ ചോദിക്കാൻ ഞാനുണ്ട് ലോ ഇവിടെ..

ഹരി കിരണിന്റെ തോളിൽ പിടിച്ചു കൊണ്ടു പറഞ്ഞു..

കിരൺ ഒന്നും മിണ്ടാതെ പുറകിലേക്ക് മാറി..

ഇനി സാറ് പറ സാറേ..

ന്താ സാറിന്റെ ഉദ്ദേശം..

ഹരി ഇന്ദ്രന്റെ മുന്നിലേക്ക് കയറി കൊണ്ടു ചോദിച്ചു..

അപ്പോളേക്കും ആ നാട്ടിലേ ഭൂരിപക്ഷം ആളുകളും ആ വീട്ട്മുറ്റത്ത്‌ എത്തിയിരുന്നു..

അതോടൊപ്പം സ്റ്റേഷനിൽ നിന്നു വിജയനും, ശ്യാമും, മൂന്നാല് കോൺസ്റ്റബിൾമാരും വന്നു..

സാറേ.. സാറെന്താ ഒന്നും മിണ്ടാത്തെ…

ഹരി വീണ്ടും ചോദിച്ചു..

ന്താ..

നിങ്ങളെന്നേ വളഞ്ഞിട്ട് ആക്രമിക്കാനുള്ള  പരിപാടിയാണോ..

ചിരിച്ചു കൊണ്ടു ഇന്ദ്രൻ ചോദിച്ചു…

സാറേ..

കളിക്കാതെ സാറ് കാര്യം പറ..

ഹരിയുടെ ശബ്ദം ഉയർന്നു..

ഹരിയേട്ടാ…

ഇന്ദ്രൻ വിളിച്ചത് കേട്ട് ഹരി ഒന്ന് ഞെട്ടി..

ഞാൻ നിങ്ങളെയാരെയും ഉപദ്രവിക്കാനായി വന്നതല്ല..

മുന്നേ ഉണ്ടായിരുന്ന പോലീസുകാരെ പോലെ..

നിങ്ങളേ ഓരോരുത്തരെയും ലോക്കപ്പിൽ കൊണ്ടിട്ടു ഇടിക്കാനും താല്പര്യമില്ല…

നിങ്ങളുടെ എല്ലാം നന്മ..

അതാണ് എന്റെ ആഗ്രഹം..

അതിന് എന്നാൽ കഴിയുന്ന സഹായം ചെയ്യുക..

ഒരു നാടിനെ ചീത്തയാക്കുകയല്ല പോലീസിന്റെ ലക്ഷ്യം..

ആ നാടിനെ എങ്ങനെ മാറ്റിയെടുക്കാം..

അതാവണം പോലീസ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്…

സാറ് കിടന്നു വേദാന്തം പറയാതെ കാര്യം പറ..

ഇടയിൽ നിന്നു ആരോ വിളിച്ചു പറഞ്ഞു..

ഞാൻ ഇവിടുണ്ട്..

വേറെ ഒരാളുടെയും ശബ്ദം ഉയരരുത്..

ഹരി തിരിഞ്ഞു നിന്നു കൊണ്ടു കൈ ഉയർത്തി പറഞ്ഞു..

ഞാൻ നിങ്ങളുടെ എല്ലാരുടെയും വീട്ടിൽ ചെന്നിരുന്നുവെന്ന് നിങ്ങൾ എല്ലാരും അറിഞ്ഞു കാണുമല്ലോ..

അതല്ലേ എല്ലാരും ഇന്നിവിടെ കൂടിയത്..

ഇന്ദ്രൻ പറയുന്നത് കേട്ട് ശാലു ഇന്ദ്രനെ നോക്കി..

ഇന്ദ്രൻ ശാലുവിനെ നോക്കാതെ ആൾക്കൂട്ടത്തിന്റെ മുന്നിലേക്ക് നീങ്ങി നിന്നു..

ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം..

ഇന്ദ്രൻ അവരേ നോക്കി പറഞ്ഞു..

എല്ലാരും പരസ്പരം നോക്കി..

കുറച്ചു നേരത്തെ നിശബ്ദത..

ഞാൻ ഈ നാട്ടിൽ വന്നിട്ട് ഇന്നേക്ക് ഒരുമാസമായി…

ഏകദേശം ഈ നാടിനേയും നാട്ടുകാരെയും കുറിച്ചു അറിയാൻ ശ്രമിച്ചു..

നിങ്ങൾക്ക് ഞാനൊരു ജോലി തരാം..

നല്ല വരുമാനം ഉണ്ടാക്കാവുന്ന ജോലി..

ഇന്ദ്രൻ പറയുന്നത് കേട്ട് എല്ലാരും ഞെട്ടി..

അവർ ഇന്ദ്രനെ നോക്കി..

പിന്നെ പരസ്പരം നോക്കി..

ജോലി ന്നു പറഞ്ഞാൽ..

ഹരി ഇന്ദ്രനെ നോക്കി പറഞ്ഞു..

നിങ്ങൾ നടത്തുന്ന കൂലി തല്ലും, ചാരായം വാറ്റും, കഞ്ചാവ് കൃഷിയും എല്ലാം  നിങ്ങൾ ഉപേക്ഷിക്കണം..

ഈ നാടിനെ പറ്റി പുറം നാട്ടിൽ ഉള്ള ആ ചീത്തപേര് നിങ്ങൾ മാറ്റിയെടുക്കണം..

ഇന്ദ്രൻ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു..

ഹ ഹ ഇതിനാണോ സാറേ..

സാറ് വീട് വീടാന്തരം കയറിയിറങ്ങിയത്…

ചിരിച്ചുകൊണ്ട് ഹരി ചോദിച്ചു..

ഹരിയേട്ടാ..

ഞാൻ പറയട്ടെ അതിനുള്ള അവസരമെനിക്ക് താ..

ഇന്ദ്രൻ പറഞ്ഞു…

മ്മ്..

പറ കേൾക്കട്ടെ..

ചിരിച്ചു കൊണ്ടു ഹരി പറഞ്ഞു..

ഹരിയോടൊപ്പം എല്ലാരുടെയും ചുണ്ടിൽ ചിരി വന്നിരുന്നു..

നിങ്ങൾക്ക് എല്ലാർക്കും സ്ഥലമുണ്ട്..

കുറഞ്ഞത് ഒരാൾക്കു അഞ്ചേക്കറോളം ഉണ്ട്…

ന്തേ ശരിയല്ലേ..

ഇന്ദ്രൻ ചോദിച്ചു…

മ്മ്..

എല്ലാരും തലയാട്ടി..

എന്നിട്ടും..

നിങ്ങളെന്ത് കൊണ്ടാണ് ഈ മോശം ജോലികൾ തിരഞ്ഞെടുത്തത്..

ഇന്ദ്രൻ ചോദിച്ചത് കേട്ട് ആരും ഒന്നും മിണ്ടിയില്ല..

പറ…

ന്ത് കൊണ്ടാ..

ഇന്ദ്രൻ ഒന്നുടെ ഉറക്കെ ചോദിച്ചു..

കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല..

എല്ലാരും പരസ്പരം നോക്കി..

പിന്നെ മുഖം താഴ്ത്തി നിന്നു…

അറിയില്ല സാറേ..

ഞങ്ങളാരും അതിനെ കുറിച്ച് ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല എന്നുള്ളതാണ് സത്യം..

ഹരി ഇന്ദ്രനെ നോക്കി പറഞ്ഞു..

ഞാൻ പറയട്ടെ ങ്കിൽ ന്താ കാര്യം ന്ന്..

ഇന്ദ്രൻ ചോദിച്ചു..

മ്മ്..

എല്ലാരും തലയാട്ടി…

പഴയ തലമുറ ചെയ്തത് ന്തോ..

അത് നിങ്ങൾ പിന്തുടരുന്നു..

ഈ നാട് വിട്ട് വേറൊരു ലോകമില്ല എന്ന് നിങ്ങൾ എല്ലാരും സ്വയം വിചാരിക്കാൻ തുടങ്ങി..

ഇവിടെ നിങ്ങളുടെ നിയമം..

നിങ്ങളുടെ ഇഷ്ടം..

അതല്ലേ ശരി..

ആരും ഒന്നും മിണ്ടിയില്ല..

ഈ നാടിനെ പുറം ലോകമെന്നും  ഭീതിയോടെ മാത്രം നോക്കി കാണുന്നു…

ഇവിടേക്ക് വ്യവസായങ്ങൾ കൊണ്ട് വരാൻ എല്ലാരും പേടിക്കുന്നു..

ന്തിനേറേ പറയണം..

ആ കാണുന്ന മൊബൈൽ ടവർ കണ്ടോ…

ന്തേ..

അത് പ്രവർത്തനം തുടങ്ങിയില്ല..

അത് വന്നാൽ ഈ നാട് നശിക്കുമെന്ന് നിങ്ങളിൽ ആരോ പറഞ്ഞു..

അത് കൊണ്ടു..

അത് ഇവിടെ വേണ്ടാന്നു നിങ്ങൾ തീരുമാനിച്ചു…

ഇതിനെല്ലാം ഒരു മാറ്റം വേണ്ടേ..

അങ്ങനെ ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എന്നെകൊണ്ടാവും വിധം ഞാൻ നിങ്ങളേ സഹായിക്കാം..

തീരുമാനം നിങ്ങളുടെ മാത്രമാണ് ഞാൻ കാത്തിരിക്കാം..

അതും പറഞ്ഞു ആൾക്കൂട്ടത്തിനുള്ളിലൂടെ ഇന്ദ്രൻ പുറത്തേക്ക് നടന്നു…

എല്ലാരും ഇന്ദ്രന് പോകാൻ വഴി മാറി നിന്നു കൊടുത്തു..

മുന്നിലേക്ക് നടന്നു ഇന്ദ്രൻ പോലീസ് ജീപ്പിൽ കയറിയിരുന്നു..

ശ്യാമേ മ്മക്ക് പോവാം..

നീ വണ്ടി എട്..

ഇന്ദ്രൻ ശ്യാമിനെ നോക്കി പറഞ്ഞു..

ശ്യാം ജീപ്പ് മുന്നോട്ടെടുത്തു..

എന്നാലും സാറേ..

സാറിനെ സമ്മതിച്ചുട്ടോ..

ഡ്രൈവ് ചെയ്യുന്നതിനിടയിൽ തല ചെരിച്ചു കൊണ്ടു ശ്യാം ഇന്ദ്രനേ നോക്കി പറഞ്ഞു…

അതെന്താ ശ്യാമേ..

ഇന്ദ്രൻ ചിരിച്ചു കൊണ്ടു ചോദിച്ചു…

മദമിളകി വന്ന നാട്ടുകാരെയല്ലേ സാറ് വാക്കുകൾ കൊണ്ട് പിടിച്ചു കെട്ടിയത്…

അത് കണ്ട് പറഞ്ഞതാ..

വാക്കുകൾക്ക് ആജ്ഞയുടെ ശക്തി വേണ്ടാ ശ്യാമേ..

മറ്റുള്ളവരുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാനുള്ള ഒരു കഴിവ് മതി..

അവരിൽ ഒരു സ്പാർക് ഉണ്ടാക്കിയാൽ മതി..

മാറി മറയുക തന്നേ ചെയ്യും..

അവരേ മാറ്റി മറയ്ക്കുക തന്നേ ചെയ്യും..

ചിരിച്ചു കൊണ്ടു ഇന്ദ്രൻ പറയുന്നത് കേട്ട് ശ്യാം തലയാട്ടി..

പിന്നെ ആ വാക്കുകൾ ഒന്നുടെ മനസിലൂടെ റീവൈൻഡ് ചെയ്തു നോക്കി… ശ്യാം

************************************

കുറച്ചു നാളുകൾക്കു ശേഷമുള്ള ഒരു പകൽ..

ഇന്ദ്രന്റെ നാട് മേലേകാവ്..

മാഷേ…

ഇതെന്താ ഇവിടേ..

പുറകിൽ നിന്നുള്ള ചോദ്യം കേട്ട് ഇന്ദ്രൻ തിരിഞ്ഞു നോക്കി…

ആഹാ താനായിരുന്നോ..

താൻ ന്താ ഇവിടേ..

ശാലുവിനെ കണ്ട് ഇന്ദ്രനും തിരിച്ചു ചോദിച്ചു…

ഞാനല്ലേ മാഷേ ആദ്യം ചോദിച്ചത്..

അപ്പൊ എനിക്കുള്ള മറുപടി ആദ്യം താ..

എന്നിട്ട് ഞാൻ തരാം..

കുസൃതി നിറഞ്ഞ ശബ്ദത്തിൽ ശാലു ചോദിച്ചു..

ആഹാ..

ഇതാണിപ്പോ നന്നായേ..

ന്റെ നാട്ടിൽ വന്നിട്ട് ഞാൻ ന്താ ഇവ്ടെന്നു ചോദിക്കുന്നത് എവിടത്തെ മര്യാദയാണ് പെണ്ണേ..

മീശ മെല്ലെ പിരിച്ചു കൊണ്ടു ഇന്ദ്രൻ ചോദിച്ചു..

ഇവിടണോ മാഷിന്റെ നാട്..

മേലേകാവ്ന്നല്ലേ മുന്ന് എന്നോടു പറഞ്ഞത്..

ഇവിടന്ന് അങ്ങോട്ട് മേലേകാവ് ആണ്.. ഡോ..

ആണോ..

എനിക്കറിയില്ല ട്ടോ..

ഞാൻ ഇവിടെ അമ്മാവന്റെ വീട്ടിൽ വന്നതാ..

ശാലു പറഞ്ഞു..

ഇവിടേ എവടെ തനിക്കു അമ്മാവൻ..

ഇന്ദ്രൻ ചോദിച്ചു..

ഇവിടന്ന് കുറച്ചു മുന്നോട്ട് പോയാൽ ഒരു കപ്പേളയില്ലേ..

അവിടന്ന് വലത്തോട്ട് തിരിയുമ്പോൾ ഉള്ള  ഇടവഴിയിലെ  മൂന്നാമത്തെ വീട്..

രാമേട്ടന്റെ വീടല്ലേ അത്..

ആ..

അതന്നെ…

എന്റെ അമ്മാവനാണ്…

സ്വന്തം അമ്മാവനല്ല..

വകയിൽ ഒരു അമ്മാവൻ…

ശാലു പറഞ്ഞു..

താൻ ന്തേ അവിടെ ഇല്ലേ ഇപ്പോ..

കണ്ടിട്ട് കൊറേ ആയിലോ.. തന്നേ അവിടെ…

ഇല്ല മാഷേ..

ഇപ്പൊ കുറച്ചു നാളായി ഇവിടാണ്..

അമ്മായിക്ക് തീരെ സുഖമില്ല അതോണ്ട് കുറച്ചു നാളായി ഇവിടാണ്..

മ്മ്..

ഇന്ദ്രൻ മൂളി..

അമ്പലത്തിൽ പോകുമ്പോൾ ഞാൻ നോക്കാറുണ്ട് അവിടെ..

അമ്പലത്തിൽ പോകുമ്പോൾ ശിവനേ നോക്കിയാൽ മതി മാഷേ..

എന്നേ ഞാൻ ഉള്ളിടത്തു നോക്കേണ്ടേ..

എന്നാലേ എന്നേ കാണൂ…

ചിരിച്ചു കൊണ്ടു ശാലു പറഞ്ഞു..

ആ..

അത് ഞാൻ ഓർത്തില്ല ട്ടോ..

ഇനിയാവട്ടെ..

ഉള്ളിടത്തു നോക്കാം..

മീശ പതിയെ പിരിച്ചു കൊണ്ടു ഇന്ദ്രൻ പറഞ്ഞു..

മാഷ് മ്മടെ നാടാകെ മാറ്റിയെടുത്തു ലേ…

ഉവ്വോ..

എനിക്കങ്ങനെ തോന്നിയില്ല ലോ..

ഉവ്വലോ..

വീട്ടിലേക്ക് വിളിക്കുമ്പോ  വിശേഷം അറിയാറുണ്ട്.. ഞാൻ..

എല്ലാർക്കും ലോൺ എടുത്തു കൊടുത്തു..

എല്ലാരും ചേർന്ന്…

കുഞ്ഞു കുഞ്ഞു ബിസിനസുകൾ തുടങ്ങി..

മൊബൈൽ ടവർ ശരിയാക്കി കൊടുത്തു..

റേഞ്ച് വന്നു നാട്ടിൽ..

പിന്നെ വായനശാല പുതുക്കി പണിതു..

ഗ്രൗണ്ട് ശരിയാക്കി കൊടുത്തു…

വൈകുന്നേരങ്ങളിൽ പോലീസുകാർ പോലും നാട്ടുകാരുടെ കൂടെ ഗ്രൗണ്ടിൽ കളി..

പി എസ് സി യുടെ കോച്ചിങ് ക്ലാസുകൾ നടത്തുന്നു അതും മാഷ് നേരിട്ട്..

ഇതൊക്കെ ഞാൻ അറിയുന്നുണ്ട് ട്ടോ..

ഇന്ദ്രനേ നോക്കി ശാലു പറഞ്ഞു..

എല്ലാം താൻ അറിയുന്നുണ്ട് ല്ലേ..

പക്ഷെ..

ഞാൻ ഒന്നുമറിയുന്നുണ്ടായിരുന്നില്ല തന്നേ പറ്റി…

ശബ്ദം വല്ലാതെ നേർത്തിരുന്നു ഇന്ദ്രന്റെ..

ന്തിനാ മാഷേ എന്നേ പറ്റി അറിയുന്നത്..

അങ്ങനെ അറിയേണ്ട ന്തേലും റിലേഷൻ ഇല്ല ലോ നമ്മൾ തമ്മിൽ..

ശാലുവിന്റെ എടുത്തടിച്ചുള്ള മറുപടി കേട്ട് ഇന്ദ്രന്റെ ഉള്ളൊന്നു പിടച്ചു..

മുഖം വിളറി..

അറിയില്ല..

ന്തോ അങ്ങനെ അറിയണം ന്ന് തോന്നി..

അതോണ്ട് ഞാൻ ഒന്നു രണ്ട് വട്ടം തന്റെ വീട്ടിൽ പോയിരുന്നു ഞാൻ..

അച്ഛൻ പറഞ്ഞിരുന്നു..

മാഷ് ചെന്നിരുന്ന കാര്യം..

ന്തിനാ മാഷ് എന്നേ അന്വേഷിച്ചു ചെന്നത്..

ഒന്നുമില്ല..

പി എസ് സി ക്ലാസ് തുടങ്ങിയിട്ടുണ്ടായിരുന്നു ലോ അവിടെ…

തന്നെ കണ്ടില്ല അതോണ്ട് ചുമ്മാ വീട്ടിൽ വന്നു അന്വേഷിക്കാം ന്ന് കരുതി..

അതാണ് ഞാൻ ചോദിച്ചത്…

അങ്ങനെ എന്റെ കാര്യം മാത്രം വീട്ടിൽ വന്ന് അന്വേഷിക്കാൻ മാത്രം നമ്മൾ തമ്മിൽ ന്താണ് ഉള്ളതെന്ന്..

ഉത്തരം മുട്ടി നിന്നുപോയി ഇന്ദ്രൻ..

മാഷ് ആ നാട്ടിൽ ചെയുന്ന നല്ല കാര്യങ്ങളെല്ലാം ഞാൻ അറിയുന്നുണ്ട്..

അതെല്ലാം ആ നാടിന്റെ നന്മമാത്രം കണ്ടിട്ടാണെന്നുമറിയാം..

അമ്മുക്കുട്ടിയുടെ പഠിപ്പ്…

നാട്ടിലേ ചെറുപ്പക്കാരുടെ സ്വഭാവത്തിലെ മാറ്റം..

അതെല്ലാം മാഷിന്റെ മിടുക്ക് തന്നെയാണ്..

ഒരു സബ് ഇൻസ്‌പെക്ടർ ചെയ്യുന്നതിൽ കൂടുതൽ കാര്യങ്ങൾ മാഷ് ആ നാട്ടിൽ ചെയ്യുന്നുണ്ട്..

അതൊക്കെ എന്റെ കടമയാണ് ശാലൂ..

ഇന്ദ്രൻ പെട്ടന്ന് ഇടയിൽ കയറി പറഞ്ഞു..

ആയിക്കോട്ടെ..

നല്ല കാര്യം..

എല്ലാരുടെയും കാര്യങ്ങൾ അന്വേഷിക്കുന്ന പോലെ മതി എന്റെ കാര്യവും അന്വേഷിക്കാൻ..

അല്ലാതെ..

എനിക്ക് മാത്രമായി ഒന്നും വേണ്ടാ..

കേട്ടല്ലോ..

വെട്ടി തുറന്നായിരുന്നു ശാലുവിന്റെ സംസാരം..

താനെന്താടോ ഇങ്ങയൊക്കെ പറയുന്നത്..

ഞാൻ ന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനൊക്കെ.. വാക്കുകൾ ഇടറി

പാതിയിൽ നിർത്തി ഇന്ദ്രൻ…

മാഷേ..

മാഷൊരു സബ് ഇൻസ്‌പെക്ടറാണ്..

അതോർമ്മ വേണം എപ്പോളും..

അതെന്താ താൻ അങ്ങനെ പറഞ്ഞത്..

ന്തോ…

മാഷിന്റെ ഈ പെരുമാറ്റമൊക്കെ കാണുമ്പോൾ..

പിന്നാലേ കമന്റ് അടിച്ചു വരുന്ന ചില പൂവാലൻമാരെ പോലെ തോന്നുന്നു..

ഇന്ദ്രന്റെ നെഞ്ചോന്നു പിടഞ്ഞു..

അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു..

മാഷേ…

ശാലു പിന്നിൽ നിന്നും വിളിച്ചു..

ആ വിളി കേൾക്കാതെ ഇന്ദ്രൻ മുന്നോട്ട് നടന്നു..

നെഞ്ചിലേക്കുള്ള വിങ്ങലിനുള്ള മറുപടിയായി..

അവന്റെ കണ്ണുകൾ പിടച്ചു…

ഉള്ളിലെന്താണ് എന്നറിയാതെ…

ചുട്ടു പൊള്ളികൊണ്ടിരുന്നു അവന്റെ നെഞ്ച്..

മാഷേ…

പിന്നിൽ നിന്നും ശാലുവിന്റെ വിളി അവന്റെ കാതിലേക്കു വീണ്ടും പതിച്ചു..

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

നിഴലായ് എന്നരികിൽ

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!