Skip to content

പിൻവിളി കാതോർക്കാതെ – 4

pinvilli kathorkathe

എങ്ങനെ ണ്ട് മോനേ…

പുതിയ ജോലി..

അവിടത്തെ ആളുകൾ….

രാത്രിയിൽ മുറ്റത്തെ പുൽതകിടിയിൽ ഇരുന്നു കാറ്റ് കൊള്ളുകയായിരുന്ന ഇന്ദ്രന്റെ തോളിൽ തട്ടി മഹാദേവൻ ചോദിച്ചു..

വളരെ മോശം സ്ഥലമാണ് അച്ഛാ…

വിചാരിച്ചതിനേക്കാൾ മോശം..

മഹാദേവന്റെ മടിയിലേക്ക് കിടന്നു കൊണ്ടു ഇന്ദ്രൻ പറഞ്ഞു…

ദേഷ്യമുണ്ടോ..

മോന് അച്ഛനോട്…..

ന്തിനാ അച്ഛാ ദേഷ്യം…

അറിയാലോ…

ഞാൻ ഒന്നും മറന്നിട്ടില്ല ന്നേ…

പിന്നേ ന്തിനാ അച്ഛൻ ഇങ്ങനെ എന്നോട് ചോദിക്കുന്നത്…

അത് എനിക്ക് ഇച്ചിരി സങ്കടമാവും ട്ടോ..

മഹാദേവന്റെ വയറ്റിൽ ചുറ്റി പിടിച്ചു കൊണ്ടു ഇന്ദ്രൻ കുഞ്ഞു കൊച്ചിനേ പോലെ മഹാദേവന്റെ ദേഹത്തേക്ക് ചേർന്നു കിടന്നു…

മഹാദേവൻ ഇന്ദ്രനെ ചേർത്ത് പിടിച്ചു…

ഏട്ടാ…

ഫോൺ…

അമ്മാളു പറഞ്ഞത് കേട്ട് ഇന്ദ്രൻ തിരിഞ്ഞു കിടന്നു..

മൊബൈൽ വാങ്ങി….

ഹെലോ..

സാറേ വിജയനാണ്…

ന്തേ വിജയേട്ടാ..

സാറ് എന്നാ വരുന്നേ…

ന്തേ വിജയേട്ടാ കാര്യം..

ഞാൻ ചിലപ്പോൾ നാളേ വരും…

അത് പിന്നേ..

വിജയൻ  പകുതിയിൽ നിർത്തി…

ന്തേ വിജയേട്ടാ കാര്യം….

അതേ ഒരു മെസ്സേജ് ഉണ്ടായിരുന്നു…

വിജയേട്ടൻ പറഞ്ഞു..

ന്ത്‌ മെസേജാണ്…

അന്ന് സ്റ്റേഷനിൽ കുഴപ്പമുണ്ടാക്കിയവർ ഒരു സാധനം കടത്തുന്നതായി ഒരു ഇൻഫോർമേഷൻ കിട്ടി..

ന്താ സാധനം…

ചാരായം ആണെന്നാ അറിഞ്ഞത്….

അത് എക്‌സൈസ് അല്ലെ നോക്കുന്നത്…

മ്മള് വേണോ വിജയേട്ടാ….

ഇവിടെ മ്മളാണ് സാറെ….

പിടിച്ചു കഴിഞ്ഞാണ് അവരെ അറിയിക്കാറ്…

കാരണം എക്‌സൈസ്ന്റെ  വണ്ടി ബോർഡർ കടന്നാൽ ഇവർക്ക്  മെസ്സേജ് കിട്ടും….

അതോടെ അവർ പ്ലാൻ മാറ്റും…

മ്മ്…..

വിശ്വസിക്കാമോ വിജയേട്ടാ മെസ്സേജ്…

നൂറു ശതമാനം വിശ്വസിക്കാം…

മ്മ്…

എന്നാണ്….

നാളേ രാത്രിയെന്നാണ് അറിഞ്ഞത്…

മ്മ്..

ഞാൻ നാളേ രാവിലെ വരും..

എന്നിട്ട് നോക്കാം…

നമുക്ക്..

പിന്നെ അവരറിയാതെ അവിടെ മ്മടെ രണ്ട് ആളുകളെ ഡ്യൂട്ടിക്ക് ഇട്ടേക്കു..

ഇപ്പൊ വേണോ…

അതല്ലേ നല്ലത്..

രാത്രി ആവുമ്പോൾ വല്യ കുഴപ്പം ഉണ്ടാവില്ല..

ഇങ്ങനെയുള്ള കാര്യങ്ങൾക്ക് മുൻ പരിചയം ഉള്ള കോൺസ്റ്റബിൾസ് മതി..

പിന്നേ അവരെ നമുക്ക് വിശ്വസിക്കാം ലോ ല്ലേ..

അങ്ങനെ ഉള്ളവർ ഉണ്ട് സാർ നമ്മുടെ ഗ്രൂപ്പിൽ..

ആഷിക്കും,അൻവറും ഇതിനു പറ്റും..

ങ്കിൽ ഓക്കേ വിജയേട്ടാ..

വൈകിക്കേണ്ട..

ഞാൻ രാവിലെ എത്തും…

ഗുഡ് നൈറ്റ്‌…

ഓക്കേ സാർ..

ഗുഡ് നൈറ്റ്‌..

അപ്പുറം കാൾ കട്ട്‌ ആയി..

ന്താ മോനെ..

മഹാദേവൻ ഇന്ദ്രന്റെ തലമുടിയിൽ തലോടി കൊണ്ട് ചോദിച്ചു…

ഒരു ഗ്യാങ് ഉണ്ട് അവിടെ..

അവരാണ് അവിടെ ഭരിക്കുന്നത്..

നാളേ അവരെ പൂട്ടാനുള്ള ഒരു ചാൻസ് കിട്ടുന്നു..

ഇന്ദ്രൻ കണ്ണുകൾ അടച്ചു മഹാദേവന്റെ വയറിൽ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു..

അപ്പോ..

നാളേ രാവിലെ പോകും ലേ..

മ്മ്..

പോണം..

ങ്കിൽ വൈകേണ്ടാ..

പോയ്‌ കിടന്നു ഉറങ്ങിക്കോ….

അച്ഛന്റെ കൂടെ കിടക്കാം..

ഒന്നുടെ മഹാദേവനിലേക്ക് ചേർന്നു ഇന്ദ്രൻ…

അതിന് വേറെ ആളുണ്ട് മോനെ എനിക്ക്..

നിനക്ക് വേണേൽ ഒരാളെ തപ്പി കൊണ്ട് വാ..

നിന്റ ഈ പ്രായത്തിൽ എനിക്ക് മക്കൾ രണ്ടണ്ണം ആയി..

ചിരിച്ചു കൊണ്ട് മഹാദേവൻ ഇന്ദ്രന്റെ പുറത്തു പതിയെ അടിച്ചു കൊണ്ട് പറഞ്ഞു..

ഉവ്വ്..

ഉവ്വ്..

വേറൊരുത്തന് കല്യാണം ഉറപ്പിച്ചു വെച്ച പെണ്ണിനെ രായ്ക്ക് രാമാനം അടിച്ചോണ്ട് വന്നിട്ട് അല്ലേ..

ആ വഴി തന്നെ ഞാൻ നോക്കണോ..

മിസ്റ്റർ തന്തപ്പടി…

ചിരിച്ചു കൊണ്ട് ഇന്ദ്രൻ ചോദിച്ചു..

അങ്ങനെ ആണേൽ എനിക്ക് പെരുത്ത് ഇഷ്ടം…

ബെസ്റ്റ് തന്ത..

ഇങ്ങനെ വേണം തന്തമാരായാൽ..

നിന്ന് കിണുങ്ങാതെ പോയ്‌ കിടന്നു ഉറങ്ങു ചെക്കാ..

അച്ഛൻ വാ ന്നേ..

നീ പോയെ ചെക്കാ..

ഞാനൊന്നുമില്ല..

ന്റെ മനുഷ്യാ നിങ്ങള് വന്ന് ഉറങ്ങുന്നില്ലേ..

ഉമ്മറത്തു വന്നു നിന്ന് കൊണ്ട് വനജ വിളിച്ചു ചോദിച്ചു..

ദേ വരുന്നു പെണ്ണേ..

മഹാദേവൻ വിളിച്ചു പറഞ്ഞു..

പ്രായം ഇത്രായി രണ്ടിനും..

എന്നിട്ടും റൊമാൻസിനു ഒരു കുറവുമില്ല…

ഇന്ദ്രൻ അവരെ നോക്കി ആക്കി കൊണ്ട് പറഞ്ഞു..

ദേ ചെക്കാ..

ന്റെന്നു കിട്ടും നിനക്ക്..

വനജ ഇന്ദ്രന്റെ അടുത്തേക്ക് വന്നു പറഞ്ഞു..

ഉവ്വ് ഉവ്വ്..

നടക്കട്ടെ നടക്കട്ടെ ഞാൻ പോണ്..

എന്നാലും ഇതൊക്കെ ങ്ങനെ ന്റമ്മോ….

ഇന്ദ്രൻ പറയുന്നത് കേട്ട് മഹാദേവനും വനജയും പരസ്പരം നോക്കി..

ഇവനെ ഞാനിന്ന് കൊല്ലും..

വനജ ഇന്ദ്രന്റെ അടുത്തേക്ക് കൈ ഓങ്ങി കൊണ്ട് വന്നു..

ഞാൻ ഓടി…

അതും പറഞ്ഞു ഇന്ദ്രൻ അകത്തേക്ക് ഓടി കയറി..

എന്നാ പോയാലോ..

മഹാദേവൻ വനജയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…

നിങ്ങള്  പോയി ഉറങ്ങിക്കോ..

എനിക്ക് അടുക്കളയിൽ ഇച്ചിരി ജോലി കൂടി ണ്ട്..

അതൊക്കെ ഇനി നാളേ..

നീ വാ…

ഞാനില്ല മനുഷ്യാ..

എന്നേ കൊണ്ട് വയ്യ നിങ്ങളേ മേക്കാൻ..

പ്രായം കൂടുന്തോറും നിങ്ങള് ചെറുപ്പവുകയാ ലോ…

വനജ മഹാദേവന്റെ കയ്യിൽ പിച്ചി കൊണ്ട് പറഞ്ഞു…

നീയും..

മഹാദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ശ്ശോ..

ഈ മനുഷ്യന് ഒരു നാണോംമില്ല..

അതും പറഞ്ഞു വനജ തിരിഞ്ഞു നടന്നു..

പിന്നേ ഞാൻ വന്നിട്ട് ഉറങ്ങിയാൽ മതി..

രണ്ടടി വെച്ചിട്ട് തിരിഞ്ഞു നിന്നു കൊണ്ട് വനജ പറഞ്ഞു..

ശരിക്കും..

മഹദേവൻ ചോദിച്ചു..

ആ മനുഷ്യാ..

ഞാൻ വേഗം വരാം..

ചിരിച്ചു കൊണ്ട് വനജ വേഗം ഉള്ളിലേക്ക് കയറി പോയി..

മഹാദേവൻ ഇരു കയ്യും ഉയർത്തി ഒന്നു മൂരി നിവർന്നു..

************************************

എവിടായിരുന്നു മാഷേ…

വീട്ടിൽ പോയേയിരുന്നോ..

അമ്പലത്തിൽ നിന്നും ഇറങ്ങി മുന്നോട്ടു നടക്കുന്ന ഇന്ദ്രനെ കണ്ട് ശാലു ചോദിച്ചു..

മ്മ്..

പോയിരുന്നു..

എന്നാ വന്നേ എന്നിട്ട്..

കുറച്ചു നേരമായി..

എത്തി ഒന്ന് കുളിച്ചു പിന്നെ അമ്പലത്തിൽ വന്നു..

അല്ല മാഷിന് വല്യ ഭക്തി ആണ് ലോ..

വല്യ ഭക്തി ഇല്ല..

എന്നാലും ഭക്തി ഉണ്ട്..

കൂടെ കൂടുന്ന അദൃശ്യ ശക്തിയെ ഇടക്ക് അടുത്തറിയാൻ കഴിഞ്ഞത് കൊണ്ടാവാം..

ഇവിടെ വരുമ്പോൾ..

വല്ലാത്തൊരു അടുപ്പം തോന്നുന്നു..

ഈ തിരു നടയും..

ശിവനും…

ന്തിന്..

ഈ നാട് പോലും..

പണ്ടെങ്ങോ കഥകളിലൂടെ കേട്ട് പരിചയമുള്ള പോലെ..

അതാവാം..

ഈ അമ്പലത്തിനോടും..

ദേവനോടും വല്ലാത്തൊരു ആരാധന തോന്നുന്നത്..

ഇന്ദ്രൻ പറയുന്നത് കേട്ട് ശാലു ഇന്ദ്രന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു..

ന്താ താൻ ഇങ്ങനെ നോക്കുന്നത്..

ഹേയ് ഒന്നുല്ല..

ഒരു പോലീസുകാരന്റെ വാക്കുകൾ പോലെ തോന്നിയില്ല..

പിന്നെ..

ആരുടെയായി തോന്നി..

പച്ചയായ ഒരു മനുഷ്യൻ..

ജീവിതത്തിലെ അനുഭങ്ങളെ ചേർത്ത് പിടിച്ചു കൂടെ കൂട്ടിയ പച്ചയായ മനുഷ്യന്റെ വാക്കുകൾ പോലെ തോന്നുന്നു..

ബെസ്റ്റ്..

അങ്ങനൊന്നുമില്ല ന്നേ..

ന്തോ..

പോലീസിന്റെ തൊപ്പി തലയിൽ കയറിയപ്പോൾ..

ഞാൻ കുറച്ചു മാറിയോ എന്നൊരു സംശയം…

ഇന്ദ്രൻ പറഞ്ഞു..

അതെങ്ങനെ എനിക്കറിയാ മാഷേ..

ഞാൻ മാഷിനെ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ചയല്ലേ ആവുന്നുള്ളൂ..

ആ അനുഭവം വെച്ചല്ലേ ഞാൻ പറഞ്ഞത്..

ആയിക്കോട്ടെ…

ഇന്ദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

അല്ല മാഷേ.. അന്ന് പറയാന്നു പറഞ്ഞിട്ട് പറഞ്ഞില്ല ലോ..

ന്ത്..

വീട്ടിൽ ആരൊക്കെയുണ്ടെന്നു..

ഓ..

അതാണോ..

മ്മ്.. അതന്നെ..

വീട്ടിൽ അച്ഛൻ, അമ്മ, അനിയത്തി…

എവിടാ മാഷിന്റെ വീട്..

മേലേപാടം ന്നു കേട്ടിട്ടുണ്ടോ..

ഇന്ദ്രൻ ചോദിച്ചു..

ഉവ്വ്..

ഇവിടന്ന് കുറച്ചു ദൂരമുണ്ട് ലോ..

ശാലു ഇന്ദ്രനെ നോക്കി ചോദിച്ചു..

മ്മ്..

ഒരു മൂന്ന് മണിക്കൂർ യാത്ര ഉണ്ട് ഒരു ഭാഗത്തേക്ക്..

മ്മ്..

ഞാൻ വന്നിട്ടുണ്ട് അവിടെ ഒരിക്കൽ..

ശാലു പറഞ്ഞത് കേട്ട് ഇന്ദ്രൻ തിരിഞ്ഞു ശാലുവിനെ നോക്കി..

വന്നിട്ടുണ്ട് മാഷേ..

മേലേപാടത്തെ കാവിലെ വേലയ്ക്കു വന്നിട്ടുണ്ട് ഞാൻ..

ആഹാ..

കൊള്ളാലോ..

എന്നിട്ട് ഞാൻ കണ്ടിട്ടില്ല ലോ..

ഓ..

അത്രേ മനോഹരമായി വായ് നോക്കുമോ..

പിന്നെ…

ഞങ്ങളുടെ നാട്ടിലേ പേരെടുത്ത വായ് നോക്കി ആണ് ഞാൻ..

ഓ..

അപ്പൊ മാഷിന് ഇമ്മാതിരി സ്വഭാവമൊക്കെ ണ്ട് ലേ..

ഉണ്ടോന്നോ..

തനി കൂതറ ആണ് ഞാൻ..

എന്നിട്ട് എങ്ങനെ മാഷേ…

ങ്ങള് ഒരു അധ്യാപകനായി..

ചിരിച്ചു കൊണ്ട് ശാലു ..

ഹ ഹ..

ആ ചോദ്യം ഇഷ്ടായി..

അതേ തന്റെ വീട്ടിൽ ആരൊക്കെയുണ്ട്..

വിഷയം മാറ്റാനായി ഇന്ദ്രൻ ചോദിച്ചു..

വീട്ടിൽ അച്ഛൻ, അമ്മ, ഏട്ടൻ..

ആഹാ..

കൊള്ളാലോ..

ന്താ ഏട്ടന് ജോലി..

ഏട്ടന് അങ്ങനെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല..

ഇവിടെ എല്ലാരേം പോലെ..

അറിയാലോ..

ഞാൻ പറയാതെ തന്നെ…

ശബ്ദം വല്ലാതെ നേർത്തിരുന്നു ശാലുവിന്റെ..

ന്താ മാഷേ..

കല്യാണം കഴിക്കാതെ നിക്കുന്നേ..

കെട്ടിക്കൂടെ..

ശാലുവിന്റെ ആ ചോദ്യം ഇന്ദ്രനെ  ഒന്ന് ഉലച്ചു..

ഒന്നുല്ല ന്നേ…

സമയമായില്ലയെന്നു തോന്നുന്നു…

പിന്നെ..

എനിക്കുള്ള ആളാണെന്ന് എനിക്ക് കൂടി തോന്നേണ്ടേ..

എന്നാലല്ലേ അതിനു ഒരു സുഖമുള്ളൂ…

മ്മ്..

അത് ശരിയാണ്..

ചിലപ്പോൾ വരാറായിക്കാണും ല്ലേ..

കുസൃതി നിറഞ്ഞ മുഖത്തോടെ ശാലു ചോദിക്കുന്നത് കേട്ട് ഇന്ദ്രൻ ചിരിച്ചു..

അറിയില്ല..

അച്ഛന്റെയും അമ്മയുടെയും ലവ് മാരേജ് ആയിരുന്നു…

അതോണ്ട് ന്തോ..

എനിക്കും അങ്ങനെ ആണ് ഇഷ്ടം..

അതെന്താ മാഷേ..

അങ്ങനെ ഒരാഗ്രഹം..

ഒന്നുല്ല ന്നേ..

അവരുടെ ലൈഫ് കണ്ടാൽ കൊതിയാവും..

ഇപ്പോളും റൊമാന്റിക്..

ഇപ്പോളും എപ്പോളും ഹാപ്പി..

എന്നാലോ..

ചില നേരത്ത് കണ്ടാൽ കീരിയും പാമ്പും..

ചിലപ്പോൾ ഒടുക്കത്തെ വഴക്കും ഒച്ചയും..

എന്നാലോ..

അവരുടെ ആ വഴക്ക്…

അതിനു ഒരു രാത്രിയുടെ ആയുസേ ഉണ്ടാവുകയുള്ളൂ..

വർഷം ഇത്രയായ്‌..

ചിരിച്ചു കൊണ്ടല്ലാതെ അമ്മയെ ഞാൻ രാവിലേ കണി കാണാറില്ല..

രാത്രി അവർ നല്ല വഴക്കായിരിക്കും..

പക്ഷെ രാവിലെ..

രണ്ടാളും ഹാപ്പി..

അത് ശരിക്കും അവർക്ക് മാത്രം കഴിയുന്ന കാര്യമാണ്…

ന്താണാവോ..

രാത്രിയിൽ രണ്ടാളിലും ഉള്ള മരുന്ന്…

ഇന്ദ്രൻ പറഞ്ഞത് കേട്ട് ശാലു ചിരിച്ചു..

ന്റെ മാഷേ..

അതൊക്കെ അറിയാൻ ആഗ്രഹമുണ്ടേൽ വേഗം കെട്ടാൻ നോക്കിക്കോ..

ന്റെ ഏകദേശം തീരുമാനം അവറായിട്ടുണ്ട്..

നാളേ ഒരു കൂട്ടർ വരുന്നുണ്ട് എന്നേ കാണാൻ..

ഇന്ദ്രന്റെ ഉള്ളിൽ ആ വാക്കുകൾ വീണു പൊള്ളി..

എന്നാലും അത് പുറത്ത് കാണിച്ചില്ല ഇന്ദ്രൻ..

ആഹാ കൊള്ളാലോ..

നല്ല കാര്യം..

നടക്കട്ടെ…

നല്ല കാര്യങ്ങൾ വെച്ച് താമസിപ്പിക്കരുത് എന്നാണ് ലോ..

ഇന്ദ്രൻ പറഞ്ഞു..

മ്മ്..

നിങ്ങൾക്ക് എന്നെ കെട്ടാമോ മിസ്റ്റർ ഇന്ദുചൂഢൻ…

എന്ന് മോഹൻലാലിനെ നോക്കി നായിക  ചോദിക്കുന്ന ഒരു സിനിമ ഉണ്ട്…

അതിലേ നായികയുടെ ധൈര്യം വേണമല്ലേ…

ഒരു പെണ്ണിന്..

അവൾക്ക് ഇഷ്ടപെട്ട  ഒരാണിന്റെ മുഖത്ത് നോക്കി..

എന്നേ കെട്ടുമോ എന്ന് ചോദിക്കാൻ..

തനിക്ക് ഇഷ്ടമായ പുരുഷന്റെ മുഖത്ത് നോക്കി ചോദിക്കണം..

അതാണ് പെണ്ണ്..

ആ പെണ്ണാവാൻ ആണ് എന്റെ ആഗ്രഹം…

നോക്കട്ടെ..

അതിന് കാലം ഒരവസരം തരുമോന്ന്..

കാത്തിരിക്കാൻ ആളുണ്ടേൽ..

ഒരിക്കൽ ചോദിക്കാൻ ചേർത്ത് പിടിച്ച ചോദ്യമാണ്..

പറഞ്ഞു നിർത്തുമ്പോൾ ശാലുവിന്റെ കണ്ണുകൾ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു..

വാക്കുകൾ ഇടറുന്നുണ്ടായിരുന്നു..

ഇതെല്ലാം കേട്ട് ഇന്ദ്രൻ അവളെ നോക്കി നിന്നു…

ന്താണ് മാഷേ കിളി പോയോ…

ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നിക്കുന്നേ..

ചിരിച്ചു കൊണ്ട് ശാലു ചോദിച്ചു…

ഹേയ്..

ഞാനാലോചിക്കുകയായിരുന്നു…

നാളേ വന്നു കാണാൻ പോകുന്ന ചെക്കനെ നോക്കി അങ്ങനെ പറയോന്ന്…

അറിയില്ല മാഷേ..

മനസ്സല്ലേ..

അതിന് ഇടക്ക് ഒരു ബെല്ലും ബ്രേക്കുമില്ല ന്നേ…

കാത്തിരിക്കാം…

നാളെ അവർ വരട്ടേ ല്ലേ…

ഇടംകണ്ണിട്ട് ഇന്ദ്രനെ നോക്കി ശാലു പറഞ്ഞു…

സൂചി കുത്തി ഇറങ്ങുന്ന വേദന ഉണ്ടോ തന്റെ നെഞ്ചിൽ….

ഇന്ദ്രൻ സ്വയം ചോദിച്ചു..

അറിയില്ല…

ഇന്ന് ഇത്രേ ഉള്ളു ട്ടോ..

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

നിഴലായ് എന്നരികിൽ

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!