Skip to content

പിൻവിളി കാതോർക്കാതെ – 3

pinvilli kathorkathe

സാറേ വേണ്ടാ സാറേ..

അവര് അവിടെ കിടന്നു പറഞ്ഞിട്ട് പോയ്ക്കോളും..

സാറ് പോണ്ടാ..

പിന്നലെ ചെന്നു വിജയൻ പറഞ്ഞു..

ഒന്ന് വിട് വിജയേട്ടാ..

മ്മക്ക് അറിയാം ലോ ആരാണ് ന്ന്‌ അവരൊക്കെ..

ഒന്ന് കണ്ടിരിക്കാം ന്നേ..

ചിരിച്ചു കൊണ്ട് ഇന്ദ്രൻ പറഞ്ഞു പു റത്തേക്ക് ചെന്നു…

പുറത്തേക്ക് വന്ന ഇന്ദ്രനെ കണ്ട് ഒച്ച ഉണ്ടാക്കിയവർ ഞെട്ടി..

ആഹാ നിങ്ങളായിരുന്നോ…

നിങ്ങളെന്താ വഴി നീളെ നടന്നു വഴക്ക് ണ്ടാക്കാൻ നടക്കുവാണോ..

ഇന്ദ്രൻ ചിരിച്ചു കൊണ്ടു ചോദിച്ചു..

ഓ…

നീ അവളുടെ കൂടേ വന്നവനല്ല ലേ..

കൂട്ടത്തിൽ ഒരുത്തൻ മുണ്ടും മടക്കി കുത്തി ഇന്ദ്രനെ നോക്കി ചോദിച്ചു…

ഇതെല്ലാം കണ്ട് സ്റ്റേഷനിൽ ഉള്ള പോലീസുകാർ അന്തം വിട്ട പോലേ ഇന്ദ്രനെ നോക്കി…

വിജയേട്ടാ..

ഇവര് ആരൊക്കെയാ..

വരും വഴിയും ഇവര് വന്നു മേക്കിട്ട് കേറിയിരുന്നു…

അത് സാറേ..

ഇത് കിരൺ..

ഇത് ഷാനു

വിജയൻ രണ്ടാളേയും ചൂണ്ടി ഇന്ദ്രനോട് പറഞ്ഞു…

സത്യത്തിൽ നിങ്ങൾ ന്തിനാ ഇവിടെ കിടന്നു ഒച്ച ഉണ്ടാക്കിയത്..

മീശയിൽ ഒന്ന് തടവി കൊണ്ടു ഇന്ദ്രൻ ചോദിച്ചു..

ഇവിടെ ഒരാള് പുതുതായ് വന്നാൽ ഇങ്ങനെ ഒരു കൈ നീട്ടം പതിവാ..

അതും പറഞ്ഞു ഷാനു അടുത്ത് ഇരുന്ന ചെടി ചട്ടി എടുത്തു ദൂരേക്ക് എറിഞ്ഞു..

ശ്ശെടാ..

ഇതോന്തോന്നാ…

ആ ചെടി ചട്ടി ന്ത് ചെയ്തു നിങ്ങളോട്…

നിങ്ങള് കാര്യം പറാ…

ന്താ സത്യത്തിൽ ന്തിനാ ഇതൊക്കെ..

ഇവിടെ ഈ നാട്ടിൽ വന്നു വല്യ ഷോ ഇറക്കി നേടി പോകാം എന്ന് കരുതണ്ട..

അത് ഒന്ന് ഓർമ്മിക്കാൻ വേണ്ടി തന്നതാ ഇതൊക്കെ..

എത്രേം വേഗം ഇവിടന്നു കൂടും കിടക്കയും എടുത്തിട്ട് സ്ഥലം വിട്ടോണം കേട്ടല്ലോ…

ഷാനു ഇന്ദ്രനെ നോക്കി പറഞ്ഞു…

നിങ്ങള് ഇങ്ങനെ കട്ടക്ക് പറയുമ്പോൾ..

ഞാൻ ന്താ ചെയ്യാ…

നിങ്ങള് എങ്ങനാണോ ഇവിടെ മുന്ന് ജീവിച്ചു പോയത്…

അത് പോലേ തന്നെ അങ്ങോട്ട് മുന്നോട്ട് പോക്കൊ ന്നേ..

ഞാൻ നിങ്ങളുടെ ഇടയിൽ ഒരു കാര്യത്തിനും വരില്ല…

പോരേ…

ഇന്ദ്രൻ പറഞ്ഞതു കേട്ട് എല്ലാരും ഞെട്ടി..

ന്തിനാ ഞെട്ടുന്നത്…

നിങ്ങള് ചെല്ല് ന്നേ…

മ്മക്ക് എല്ലാരേം വിശദമായി പരിചയപെടാം ന്നേ….

നിങ്ങള് ഇപ്പ ചെല്ല്..

ഇങ്ങനെ ഒരാള് ഇവിടെ വന്നിട്ടില്ല എന്ന് വിചാരിച്ചാൽ മതി..

ഓക്കേ…

അത്രയും പറഞ്ഞു ഇന്ദ്രൻ തിരിച്ചു ഉള്ളിലേക്ക് കേറി പോയി..

ഇതെല്ലാം കണ്ട് കിരണും ഷാനുവും ഇടിവെട്ട് ഏറ്റത് പോലേ അവിടെ നിന്നു..

കുറച്ചു കഴിഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ട് ഇന്ദ്രൻ പുറത്തേക്ക് വന്നു…

പോയി ല്ലേ.. വിജയേട്ടാ അവർ..

മ്മ്…

പോയി…

അതെന്താ സാറേ…

അവന്മാരോട് അങ്ങനെ പറഞ്ഞതു..

വിജയൻ ഇന്ദ്രനെ നോക്കി ചോദിച്ചു…

വന്നു കേറിയതല്ലേ ഉള്ളു വിജയേട്ടാ..

എതിരാളിയുടെ ശക്തി എനിക്ക് അറിയില്ല ലോ..

സമയമുണ്ട് ലോ ഒരുപാട്…

മ്മക്ക് കാണാം ന്നേ…

ഇന്ദ്രൻ മീശ തടവി കൊണ്ടു പറഞ്ഞു…

സാറേ…

ഈ നാട് ഒരു വല്ലാത്ത നാടാണ് സാറേ..

നേടി പോകാൻ വല്യ ബുദ്ധിമുട്ടാണ് സാറേ…

വിജയൻ പറഞ്ഞതു കേട്ട് ഇന്ദ്രൻ ചിരിച്ചു..

എനിക്ക് അറിയാം വിജയേട്ടാ..

ഈ നാടിന്റെ ഓരോ മുക്കും മൂലയും..

ഇവിടത്തെ ചുറ്റുപാടും..

എല്ലാം എനിക്കറിയാം..

എല്ലാം അറിഞ്ഞിട്ട് തന്നാ ഈ നാട്ടിൽ ഞാൻ കാല് കുത്തിയത്..

ഇവിടം ഒന്ന് ശുദ്ധി വരുത്തിയിട്ടേ ഈ ഇന്ദ്രജിത് മഹാദേവൻ ഈ നീലഗിരിതാഴ്‌വാരം  ഇറങ്ങൂ..

വല്ലാത്ത കനമുണ്ടായിരുന്നു ഇന്ദ്രന്റെ ശബ്ദത്തിനു…

അതൊക്കെ പോട്ടെ എവിടാ എനിക്ക് താമസം റെഡി ആക്കിയിരിക്കുന്നത്..

ഇന്ദ്രൻ ചോദിച്ചു..

സാറേ…

ഇവിടന്നു കുറച്ചു മാറി ആണ്..

ഒരു കിലോമീറ്റർ ഉണ്ട് ദൂരം..

അവിടെ ഒരു വീട് എടുത്തിട്ടുണ്ട്..

വിജയൻ പറഞ്ഞു..

ങ്കിൽ അങ്ങോട്ട്‌ വിട്ടാലോ…

നേരം ഒരുപാട് ഇരുട്ടി..

ഇന്ദ്രൻ പറഞ്ഞു..

ശരി സാറേ..

ശ്യാമേ…

വണ്ടി ഇറക്കിക്കൊ…

വിജയൻ വിളിച്ചു പറഞ്ഞു…

ങ്കിൽ എല്ലാരോടും..

നാളേ കാണാം..

ശുഭരാത്രി..

ഇന്ദ്രൻ എല്ലാരേം കൈ വീശി കാണിച്ചു കൊണ്ടു പറഞ്ഞു..

സാറേ രാത്രിയിലെ ഭക്ഷണം ഞാൻ കൊണ്ടു വരാം…

നാളേ മുതൽ മ്മക്ക്  ദാമുവേട്ടനോട് 

പറയാം…

വിജയൻ പറഞ്ഞു…

ആയിക്കോട്ടെ വിജയേട്ടാ..

ആരാ എന്റെ സാരഥി..

ഇന്ദ്രൻ ചോദിച്ചു തീരും മുൻപ് ശ്യാം പോലീസ് ജീപ്പ്മായി വന്നു

ഡോർ തുറന്നു ഇന്ദ്രൻ അകത്തു കയറി ഇരുന്നു…

കണ്ണുകൾ ഇറുക്കി അടച്ചു ഒരു നിമിഷം…

ശ്യാമേ…

ഇനി നീ ആണ് എന്റെ സാരഥി…

കൂടേ ഉണ്ടാവണം…

ശ്യാമിന്റെ തോളിൽ തട്ടി കൊണ്ടു ഇന്ദ്രൻ പറഞ്ഞു..

ഉണ്ടാവും സാർ…

ഉറച്ച ശബ്ദത്തിൽ ആയിരുന്നു ശ്യാമിന്റെ മറുപടി…

ങ്കിൽ വിട്ടോ.. അതും പറഞ്ഞു

സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടന്നു ഇന്ദ്രൻ…

*********************************

ആഹാ..

ഈ ശീലമൊക്കെയുണ്ടോ മാഷിന്..

അമ്പലത്തിൽ നിന്നും ഇറങ്ങി മുന്നോട്ട് നടക്കാൻ തുടങ്ങും മുൻപ് പിറകിൽ നിന്നുള്ള ചോദ്യം കേട്ട് ഇന്ദ്രൻ തിരിഞ്ഞു നോക്കി….

ആഹാ..

കാവിലെ ദേവി നേരിട്ട് വന്നുലോ…

ശാലുവിനെ നോക്കി ചിരിച്ചു കൊണ്ടു ഇന്ദ്രൻ പറഞ്ഞു..

കാവിലെ ദേവിയല്ല മാഷേ ഇവിടെ…

ശിവനാണ്… പ്രതിഷ്ഠ ശാലുവും വിട്ടു കൊടുക്കൊടുത്തില്ല..

ഞാനും കരുതി ശിവനെന്തേ മുണ്ടും ഷർട്ടും ഇട്ട് അമ്പലത്തിന്റെ പുറത്തു ചുറ്റി കറങ്ങണേ ന്ന്‌..

ഇന്ദ്രനെ അടിമുടി നോക്കി കൊണ്ടു ശാലു പറഞ്ഞു…

ന്റമ്മോ..

ഞാൻ ഒന്നും പറഞ്ഞില്ല ശാലുവേ..

ഞാൻ പോയി..

അതും പറഞ്ഞു ഇന്ദ്രൻ മുന്നോട്ട് നടന്നു..

മാഷേ….

ഇങ്ങനെ വിളിച്ചോളാൻ പറഞ്ഞതു കൊണ്ടാണ് ട്ടാ വിളിക്കുന്നത്…

ഈ വിളി മാഷിന് ഒരു ബാധ്യത ആവരുത്..

കൂടേ നടന്നെത്തി കൊണ്ടു ശാലു പറഞ്ഞു…

ഇല്ലെടോ…

താൻ വിളിച്ചോ…

ന്റെ നാട്ടിൽ ഞാനൊരു മാഷാണ്..

ങ്ങേ..

അതെന്താ..

ഞാൻ ഒരു അധ്യപകൻ ആയിരുന്നു…

ആ ജോലി വേണ്ടെന്നു വെച്ചിട്ടാണ് ഈ പോലീസു ജോലി തിരഞ്ഞെടുത്തത്..

ആഹാ കൊള്ളാലോ…

അതേ.. ഒരു കാര്യം ഞാൻ പറയാം..

ന്റെ കൂടേ ഇങ്ങനെ അധിക നേരം നടക്കേണ്ട ട്ടോ…

മാഷിന് ചീത്ത പേരു കേൾക്കാൻ വല്യ ബുദ്ധിമുട്ട് ഉണ്ടാവില്ല…

ശാലു പറഞ്ഞതു കേട്ട് ഇന്ദ്രന്റെ നെറ്റി ചുളിഞ്ഞു….

ഡോ…

നാടല്ലേ..

നാട്ടരല്ലേ..

അവർക്ക് പറഞ്ഞു നടക്കാൻ കഥകൾ കിട്ടട്ടെ ന്നേ..

എനിക്ക് കുഴപ്പമില്ല…

തനിക്കു കുഴപ്പമുണ്ടോ..

ചിരിച്ച് താടി തടവി കൊണ്ടു ഇന്ദ്രൻ ചോദിച്ചു…

എനിക്ക് ന്ത് കുഴപ്പം മാഷേ…

ഒരു എസ് ഐ ന്റെ കൂടേ ഉണ്ടേൽ അതൊരു ബാലമല്ലേ..

പിന്നേ ഒറ്റ കാര്യം…

അവസാനം എന്നേ കെട്ടിക്കോട്ടെ ന്ന്‌ മാത്രം ചോദിക്കരുത്..

അത് മാത്രം എനിക്ക് ഇഷ്ടമില്ല…

ഇച്ചിരി കളിയായും ഇച്ചിരി കാര്യമായും ശാലു പറഞ്ഞു…

അതെന്താ തന്നെ കെട്ടിയാൽ…

ചിരിച്ചു കൊണ്ടു ഇന്ദ്രൻ ചോദിച്ചു…

ശരിയാവില്ല…

അതോണ്ട് തന്നെ..

ഇത്തവണ ശാലുവിന്റെ ശബ്ദം കനത്തിരുന്നു…

ആയിക്കോട്ടെ ന്നേ..

ഞാൻ ചോദിക്കില്ല..

പോരേ…

മതി..

ചിരിച്ചു കൊണ്ടു ശാലു പറഞ്ഞു..

ഇന്നലെ അവന്മാര് വന്നു വിഷയം ഉണ്ടാക്കി ല്ലേ..

അതെങ്ങനെ താൻ അറിഞ്ഞു…

അതൊക്കെ അറിയാം മാഷേ….

മാഷ് ഒന്ന് സൂക്ഷിച്ചോ..

ഇവിടെ എസ് ഐ പോസ്റ്റിൽ വന്ന ഒരാളും രണ്ടാഴ്ച തികച്ചു ഈ നാട്ടിൽ നിന്നിട്ടില്ല…

നിർത്തില്ല അവർ..

ശാലു പറഞ്ഞതു കേട്ട് ഇന്ദ്രൻ ചിരിച്ചു…

വീട്ടിൽ  ആരൊക്കെ ഉണ്ട് മാഷേ..

ശാലു ചോദിച്ചത് കേട്ട് ഇന്ദ്രൻ ചിരിച്ചു..

ഇനീം സമയമുണ്ടല്ലോ…

ഞാൻ ഇവിടെ തന്നെ ഇല്ലേ…

അടുത്ത വട്ടം കാണുമ്പോൾ എല്ലാം പറയാം…

ഇച്ചിരി ഗൗരവം ഉണ്ടായിരുന്നു ഇന്ദ്രന്റെ മറുപടിക്ക്…

അത്  കേട്ട് ശാലുവിന്റെ ഉള്ളൊന്നു പിടഞ്ഞു…. 

ങ്കിൽ..

ശരി മാഷേ…

റ്റാറ്റാ…

ആൾ ദ ബെസ്റ്റ് ണ്ട് ട്ടോ…

ശാലു ഇന്ദ്രനെ നോക്കി പറഞ്ഞു….

വരവ് വെച്ച്ക്ക്ണ്..

ചിരിച്ചു കൊണ്ട് ഇന്ദ്രൻ പറഞ്ഞു..

രണ്ടാളും തിരിഞ്ഞു നടന്നു..

************************************

അമ്മേ ദേ ഏട്ടൻ ന്റെ ദോശ എടുക്കുന്നു…

ഒന്നിങ്ങു വാ അമ്മേ….

അമ്മാളുവിന്റെ അലറി വിളി കേട്ട് കൊണ്ടു വനജ അടുക്കളയിൽ നിന്നും ഓടി വന്നു..

ന്താടീ ഇവിടെ…

കിടന്നു തൊള്ള തുറക്കുന്നത്..

കയ്യിലുള്ള കൈല് കൊണ്ടു അമ്മാളുവിന്റെ കയ്യിൽ മെല്ലെ അടിച്ചു കൊണ്ടു വനജ ചോദിച്ചു…

നോക്കിയേമ്മേ..

ന്റെ ദോശ എല്ലാം എടുത്തു..

അമ്മേടെ പുന്നര മോൻ..

അമ്മാളു ഇരുന്നു മോങ്ങാൻ തുടങ്ങി..

ന്തിനാ മോനേ..

നീ അവളെ ഇങ്ങനെ കരയിപിക്കുന്നേ…

ഇന്ദ്രനെ നോക്കി വനജ ചോദിച്ചു….

ന്റെ മ്മേ..

ഈ കള്ളിയാണ് ന്റെ ദോശയെടുത്തത്..

ഞാനല്ല..

എന്നിട്ട് കിടന്നു മോങ്ങുവാ..

പോടാ..

തെണ്ടി…

നീ ആണ് കള്ളൻ…

അതും പറഞ്ഞു അമ്മാളു ഇന്ദ്രന്റെ മുടിയിൽ പിടിച്ചു വലിച്ചു…

അമ്മേ…

വിടാൻ പറ അവളോട്…

ഇല്ലേ ഞാൻ നല്ല ഇടി വെച്ച് കൊടുക്കും ട്ടോ..

ഇങ്ങോട്ട് വാടാ ഇടിക്കാൻ…

നിന്റെ ഇടിയൊക്കെ അവിടെ..

സ്റ്റേഷനിൽ മതി…

ഇവിടെ വേണ്ടാ…

അതും പറഞ്ഞു ഇന്ദ്രന്റെ പുറത്തു ഇടിച്ചു അമ്മാളു…

എടീ..

ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ..

ചെക്കൻ ഇരുന്നു ന്തേലും കഴിക്കട്ടെ…

വനജ അമ്മാളുവിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു..

അമ്മ ഇതിന്റെ ഇടയിൽ വരേണ്ട..

ഇത് ഞങ്ങൾ തമ്മിലുള്ള കാര്യമാണ്…

ഞങ്ങൾ തീർത്തോളാം…

അമ്മാളു പറഞ്ഞു…

ന്തേലും ചെയ്യി…

ദേ മനുഷ്യാ..

നിങ്ങള് അവിടെ കുന്തം പോലേ ടീവിയിൽ നോക്കി ഇരിക്കാതെ ഇങ്ങോട്ട് വന്നു..

ഇതിങ്ങളേ രണ്ടിനെയും പിടിച്ചു മാറ്റിക്കൂടെ..

വനജ മഹാദേവനെ നോക്കി പറഞ്ഞു…

മഹാദേവൻ തിരിഞ്ഞു നോക്കി..

എന്നിട്ട് വീണ്ടും നോട്ടം ടീവിയിലേക്ക് മാറ്റി..

റിമോട്ട് എടുത്തു മ്യൂസിക് ചാനൽ വോളിയം കൂട്ടി വെച്ചു..

ബെസ്റ്റ് തന്ത…

നിങ്ങള് ന്തേലും ചെയ്യി..

തന്തക്ക് ഇല്ലാത്ത സ്നേഹം എനിക്ക്ന്തിനാ..

ചവിട്ടി തുള്ളി വനജ തിരിച്ചു അടുക്കളയിലേക്ക് പോയി..

കുറച്ചു കഴിഞ്ഞു ഒച്ചയൊന്നും കേൾക്കാതെയായപോൾ മഹാദേവൻ തിരിഞ്ഞു ഒളികണ്ണിട്ട് നോക്കി..

ഇന്ദ്രനും അമ്മാളുവും അങ്ങോട്ടും ഇങ്ങോട്ടും ദോശ വായിൽ വെച്ചു കൊടുക്കുന്നത് കണ്ട് മഹാദേവന്റെ ഉള്ളിൽ ചിരി വന്നു..

എടീ ഭാര്യേ…

മഹാദേവൻ നീട്ടി വിളിച്ചു…

എടിയേ….

മഹാദേവൻ ഒന്നൂടെ ഉച്ചത്തിൽ വിളിച്ചു..

നിങ്ങൾക്ക് ന്താ മനുഷ്യാ..

സാരി തലപ് എടുത്തു എളിയിൽ കുത്തി ചവിട്ടി തുള്ളി കൊണ്ടു വന്നു വനജ ചോദിച്ചു..

ദേ…

അങ്ങോട്ട് നോക്കിയേ…

മഹാദേവൻ കണ്ണ് കൊണ്ടു കാണിച്ചു..

വനജ അങ്ങോട്ട് നോക്കി..

അയ്യോ ന്തൊരു സ്നേഹം..

ന്തൊരു സ്നേഹം..

ഇത്രേം നേരം ടോം ആൻഡ് ജെറി ആയിരുന്നു ലോ…

കഴിഞ്ഞോ രണ്ടിന്റെയും വഴക്ക്…

വനജ പറഞ്ഞത് കേട്ടെങ്കിലും അതൊന്നും കേൾക്കാത്ത പോലേ ഇന്ദ്രനും അമ്മാളുവും ദോശ അങ്ങോട്ടും ഇങ്ങോട്ടും വാരി കൊടുത്തു കൊണ്ടിരുന്നു…

ആരോട്…

ന്തിന്…

ന്റെ തൊണ്ടയിലേ വെള്ളം കഴിയും..

മനുഷ്യാ….

ഇങ്ങനെ ഇതിൽ നോക്കി ഇരിക്കാതെ അടുക്കളയിൽ വന്നു ന്തേലും സഹായിച്ചു തരുന്നുണ്ടോ..

വനജ മഹാദേവനെ നോക്കി  പറഞ്ഞുകൊണ്ടു ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി..

ചെല്ലാം ഇല്ലേ ന്തിനാ അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത്…

സ്വയം പറഞ്ഞു കൊണ്ടു…

മഹാദേവൻ റിമോട്ട് താഴെ വെച്ച് വനജയുടെ പിന്നലെ ചെന്നു…

ഇതെല്ലാം കണ്ടു ഇന്ദ്രനും അമ്മാളുവും ചിരിച്ചു…

************************************

എങ്ങനെ ണ്ട് മോനേ…

പുതിയ ജോലി..

അവിടത്തെ ആളുകൾ….

രാത്രിയിൽ മുറ്റത്തെ പുൽതകിടിയിൽ ഇരുന്നു കാറ്റ് കൊള്ളുകയായിരുന്ന ഇന്ദ്രന്റെ തോളിൽ തട്ടി മഹാദേവൻ ചോദിച്ചു..

വളരെ മോശം സ്ഥലമാണ് അച്ഛാ…

വിചാരിച്ചതിനേക്കാൾ മോശം..

മഹാദേവന്റെ മടിയിലേക്ക് കിടന്നു കൊണ്ടു ഇന്ദ്രൻ പറഞ്ഞു…

ദേഷ്യമുണ്ടോ..

മോന് അച്ഛനോട്…..

ന്തിനാ അച്ഛാ ദേഷ്യം…

അറിയാലോ…

ഞാൻ ഒന്നും മറന്നിട്ടില്ല ന്നേ…

പിന്നേ ന്തിനാ അച്ഛൻ ഇങ്ങനെ എന്നോട് ചോദിക്കുന്നത്…

അത് എനിക്ക് ഇച്ചിരി സങ്കടമാവും ട്ടോ..

മഹാദേവന്റെ വയറ്റിൽ ചുറ്റി പിടിച്ചു കൊണ്ടു ഇന്ദ്രൻ കുഞ്ഞു കൊച്ചിനേ പോലെ മഹാദേവന്റെ ദേഹത്തേക്ക് ചേർന്നു കിടന്നു…

മഹാദേവൻ ഇന്ദ്രനെ ചേർത്ത് പിടിച്ചു…

ഏട്ടാ…

ഫോൺ…

അമ്മാളു പറഞ്ഞത് കേട്ട് ഇന്ദ്രൻ തിരിഞ്ഞു കിടന്നു..

മൊബൈൽ വാങ്ങി….

ഹെലോ..

സാറേ വിജയനാണ്…

ന്തേ വിജയേട്ടാ..

സാറ് എന്നാ വരുന്നേ…

ന്തേ വിജയേട്ടാ കാര്യം..

ഞാൻ ചിലപ്പോൾ നാളേ വരും…

അത് പിന്നേ..

വിജയൻ  പകുതിയിൽ നിർത്തി…

ന്തേ വിജയേട്ടാ കാര്യം….

ഇന്ന് ഇത്രേം മതി..

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

നിഴലായ് എന്നരികിൽ

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!