Skip to content

പിൻവിളി കാതോർക്കാതെ – 2

pinvilli kathorkathe

ഏതു നേരത്താണാവോ എനിക്ക് അങ്ങേരോട് മെക്കിട്ട് കേറാൻ തോന്നിയത്..

അല്ലേലും ഒരെല്ല് കൂടുതലാ എനിക്ക് ന്ന്‌ എല്ലാരും പറയുന്നത് വെറുതെയല്ല…

ശാലു ഉള്ളിൽ പറഞ്ഞു..

വേഗം ചെല്ല് മോളേ…

സാർ ദേ നടന്നു…

ദാമുവേട്ടന്റെ വാക്കുകൾ അവളുടെ ശരീരം വീണ്ടും തളർത്തി..

ഒന്നുടെ കണ്ണുകൾ ഇറുക്കി അടച്ചു അവൾ..

പിന്നേ ഒന്നും  നോക്കാതെ രണ്ടും കൽപിച്ചു ശാലു മുന്നോട്ട് നടന്നു…

ചെറു ചിരിയോടെ ഇന്ദ്രൻ മുന്നിൽ നടന്നു…

ന്താണ് ശാലു…

വേഗം വാ ന്നേ….

നേരത്തെ ഓടി നടക്കണത് കണ്ടല്ലോ….

തിരിഞ്ഞു നിന്നു കൊണ്ട് ഇന്ദ്രൻ പറയുന്നത് കേട്ട് ശാലു നടത്തത്തിന്റെ വേഗം കൂട്ടി..

പിന്നേ ഒരു പോലീസ്….

ഒന്ന് പോ മനുഷ്യാ…

ഇതിലും വലിയവരെ കണ്ടിട്ട് ഈ ശാലു വിറച്ചിട്ടില്ല..

പിന്നല്ലേ ഒരു പീറ പോലീസു കാരൻ…

വീണ്ടും കിറി കോട്ടി മുടി എടുത്തു പിറകിലേക്ക് ഇട്ടിട്ട് ശാലു വേഗം ഇന്ദ്രന്റെ അടുത്തെത്തി…

അല്ല ന്താ പിറുപിറുത്തു കൊണ്ട് വരുന്നുണ്ടായിരുന്നുലോ…

ചിരിച്ചു കൊണ്ട് ഇന്ദ്രൻ ചോദിച്ചു…

സാറിന് അത് അറിഞ്ഞിട്ട് ന്ത് വേണം..

ഹും…

വരുന്നേ വാ..

ഞാൻ സ്ഥലം കാണിച്ചു തരാം..

ഉള്ളിലെ ചമ്മൽ മറയ്ക്കാൻ ഒരു കപട ഗൗരവം വരുത്തി കിറി കോട്ടി ശാലു ഇന്ദ്രനെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു..

അതേ..

ഒന്ന് മെല്ലെ നടക്കോ…

എനിക്ക് ഈ വഴി ഒട്ടും  പരിചയമില്ല ട്ടോ…

ശ്ശോ..

ഇത് വല്യ കുരിശായിലോ…

എളിയിൽ കൈ കുത്തി തിരിഞ്ഞു നിന്നു കൊണ്ട് ശാലു പറഞ്ഞു..

അതേ തിരക്കുണ്ടെൽ താൻ നടന്നോ…

ഞാൻ മെല്ലെ വന്നേക്കാം..

എന്നിട്ട് വേണം എന്നേ ന്തേലും കേസിൽ കുടുക്കി ഉള്ളിലിടാൻ…

ശാലു മെല്ലെ പറഞ്ഞു…

ദേ…

ന്തേലും പറയാൻ ഉണ്ടേ മുഖത്ത് നോക്കി പറയണം..

അങ്ങനെ ആണ് നല്ല പെൺകുട്ടികൾ..

അല്ലാതെ ഇത് ചുമ്മാ…

പകുതിയിൽ നിർത്തി ഇന്ദ്രൻ…

ന്തേ നിർത്തി കളഞ്ഞത്..

ബാക്കി കൂടെ പറയിന്നെ..

കേൾക്കട്ടെ..

സത്യത്തിൽ സാറ് പോലീസാണോ..

ഇത് ദാമുവേട്ടൻ പറഞ്ഞത് പോലേ അമ്പലത്തിലെ തിരുമേനിമാരെ പോലേ..

ന്തേ സംശയമുണ്ടോ..

ഇയ്യാൾക്ക്…

സംശയമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്..

അതെന്താ അങ്ങനെ ഒരു സംശയം..

സ്റ്റേഷനിൽ ആണ് പോകേണ്ടത് ങ്കിൽ മണിയേട്ടൻ അടുത്ത സ്റ്റോപില് ഇറക്കുകയുള്ളായിരുന്നു..

അവിടന്ന് പോണതാണ് എളുപ്പം..

ഇതിപ്പൊ..

ഇവിടെ ഇറങ്ങി….

നടക്കുന്നത് കണ്ട് ചോദിച്ചതാ..

ന്റെ പോന്നോ..

ഇതെന്താ താനാണോ പോലീസ്..

അതോ ഞാനാണോ പോലീസ്…

ഇത്തവണ ശാലു ഇച്ചിരി കടുപിച്ചു നോക്കി ഇന്ദ്രനെ..

നോക്കി പേടിപിക്കൊന്നും വേണ്ടാ…

ഇന്ദ്രൻ……

പറഞ്ഞു തീരും മുൻപ് ഒരു ബൈക്ക് അവരുടെ വട്ടം കൊണ്ട് നിർത്തി..

ബൈക്കിൽ ഇരുന്ന രണ്ടാളും അവരെ നോക്കി.. 

ആരാ മോളേ ഇന്നത്തെ കക്ഷി..

ഇന്നെന്തേ വീട്ടിലേക്ക് കൊണ്ട് വന്നേ.. 

ടൗണിൽ റൂമൊന്നും കിട്ടിയില്ലേ..

ഇല്ല കിട്ടിയില്ല…

അത് കൊണ്ട് ഇന്ന് വീട്ടില് ആവന്നു കരുതി..

മാത്രമല്ല ഈ ചേട്ടനാണേൽ എന്നെ ഒരുപാട് നേരം കണ്ടോണ്ടിരിക്കാനാ കൊതി ന്ന്‌…

എനിക്കാണേൽ നേരം ഇരുട്ടും മുൻപ് വീട്ടിൽ വരികയും വേണം..

അതോണ്ട് ഞാൻ അങ്ങോട്ട് ചോദിച്ചു ഈ ചേട്ടനോട്..

വീട്ടിലേക്ക് പോയാലോ ന്ന്‌..

ആൾക്ക് ആദ്യം ഇച്ചിരി…

പേടിയൊക്കെ ഉണ്ടായിരുന്നു..

പിന്നേ എന്നേ പോലുള്ള ഒരാളെ ഇങ്ങനെ ഒറ്റക്ക് രാത്രി കിട്ടുവാണേൽ ആരാ വേണ്ടാന്ന് വെക്കുക..

അതോണ്ട് ആള് ന്റെ കൂടേ ഇങ്ങോട്ട് പോന്ന്‌..

ഒരു വ്യത്യസ്ത രീതിയിൽ ഉള്ള സംസാരമായിരുന്നു  ശാലുവിന്റെ മറുപടി..

ഡീ ഡീ…

നീ വല്ലാതെ കിടന്നു അങ്ങട് തുള്ളല്ലേ…

ഒരീസം നിന്റെ തുള്ളൽ ഞങ്ങളങ്ട് മാറ്റും കേട്ടല്ലോ..

ഒന്ന് പോടാ ചെക്കാ..

നീയൊക്കെ ആദ്യം തന്നെ പോയി അമ്മേടെ അമ്മിഞ്ഞ കുടിച്ചേച്ചും വാ..

കീടങ്ങൾ..

ഒന്ന് പോയേടാ നാറികളേ…

തിന്നുകയും ഇല്ല തീറ്റിക്കയുമില്ല ശവങ്ങൾ…

ഡീ നിനക്ക് ഞങ്ങൾ തരാഡീ…

നോക്കിക്കോ…

ങ്ങട് വാടാ തരാൻ..

അന്ന് നീയൊക്കെ അറിയും ഈ ശാലുവിന്റെ തനി കൊണം..

ഡാ..

വിടാതെ മുറുക്കി പിടിച്ചോ..

സൊയമ്പൻ സാധനാണ്‌..

ഇന്ദ്രനെ നോക്കി  പറഞ്ഞിട്ട് അവർ ബൈക്ക് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് പോയി..

ഇന്ദ്രൻ കിളിപോയ നിലയിൽ ശാലുവിനെ നോക്കി നിന്നു പോയി..

താൻ…

ന്തൊക്കെയടോ അവരോടു പറഞ്ഞത്..

സാറ് വല്യ പോലീസ് ആണെന്ന്  പറഞ്ഞിട്ട്..

ന്തേ കുന്തം വിഴുങ്ങിയ പോലേ നിന്നത്..

ഇടിച്ചു അവരെ ചമ്മന്തി ആക്കണ്ടേ..

ങ്കിലല്ലേ കഥ ശരിയാകൂ…

സിനിമയിലെ പോലെ..

അവരൊക്കെ ആരാ..

ന്തിനാ ഇങ്ങനെ ഒക്കെ വന്നു  പറഞ്ഞിട്ട് പോയത്..

അതൊക്കെ അങ്ങനെ ഒരു സൈഡിൽ നടക്കും സാറേ….

സാറ് അതൊന്നും കാര്യമാക്കണ്ട..

ഇനി ഇവിടെയുണ്ടാവുമല്ലോ….

അറിയാം എല്ലാം വഴിയേ..

ശബ്ദം വല്ലാതെ കനത്തിരുന്നു  ശാലുവിന്റെ ആ സമയം..

പിന്നേ…

സോറി ട്ടോ അവരോടു അങ്ങനെ സാറിനെ കുറിച്ച് പറഞ്ഞതിനു..

ഹേയ്…

അത് വിട്ടേക്ക്…

താൻ ഒരു സംഭവം ആണ് ലോ..

ഞാൻ ശരിക്കും ഷോക്കായി ട്ടോ തന്റെ ആ കൂതറ ശൈലി കേട്ട്..

ന്തൊക്കെയാ താൻ വിളിച്ചു  പറഞ്ഞത്..

നാക്കിനു ഒരു ബെല്ലും ബ്രെക്കുമില്ലലേ…

ജീവിക്കേണ്ട സാറേ..

പിന്നേ പെണ്ണായി പിറന്നു പോയില്ലേ..

കൂടേ കൊറേ സൗന്ദര്യോം വാരി കോരി തന്നില്ലേ ദൈവം..

സൗന്ദര്യം..

ആർക്ക് തനിക്കോ..

ന്തേ..

എന്നേ കാണാൻ അത്രേം മോശമല്ലന്നാണ് ന്റെ ഒരു തോന്നൽ..

ആയിക്കോട്ടെ..

ആ തോന്നൽ അങ്ങനെ തന്നെ നിന്നോട്ടെ..

അതേ…

ദേ ആ കാണുന്നതാണ് സ്റ്റേഷൻ..

കുറച്ചു ദൂരേക്ക് ചൂണ്ടി കൊണ്ട് ശാലു

പറഞ്ഞത് കേട്ട് ഇന്ദ്രൻ അങ്ങോട്ട്‌ നോക്കി…

ആഹാ..

എത്തിയോ..

ഇന്ദ്രൻ ശാലുവിനെ നോക്കി ചോദിച്ചു..

മ്മ്..

എത്തി..

എന്നാ സാറ് വിട്ടോ..

ഞാൻ ദേ ഈവഴിക്കാണ്‌..

എതിരെ ഉള്ള ഒരു റോഡ് ചൂണ്ടി ശാലു പറഞ്ഞു..

താങ്ക്സ് ട്ടോ..

ഇന്ദ്രൻ അവളെ നോക്കി പറഞ്ഞു…

താങ്ക്സ് വേണ്ടാ സാറേ..

മ്മള് ഇനിയും കാണേണ്ടിവരും ന്നേ..

എന്നാ ഞാൻ വിട്ടോട്ടേ..

റ്റാറ്റാ…

അതും പറഞ്ഞു ശാലു മുന്നോട്ട് നടന്നു…

പിന്നേ…

ശാലു ഒന്നൂടി തിരിഞ്ഞു നിന്ന് പറഞ്ഞു…

സോറി ട്ടോ..

ബസിൽ ആളറിയാതെയാണ്..

സാറ് ക്ഷമിക്കണം ട്ടോ..

ഹേയ് അതൊക്കെ ഞാൻ വിട്ടുന്നേ

അതേ….

പിന്നേ….

ഒരു കാര്യം പറഞ്ഞാൽ വേറൊന്നും വിചാരിക്കരുത്..

ഇന്ദ്രൻ ശാലുവിന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു..

ന്താ സാറേ..

ഈ സാറ് വിളി മ്മക്ക് ഇടയിൽ വേണ്ടാ..

പിന്നേ..

ഒന്ന് ഞെട്ടി ശാലു..

എന്നേ ബസിൽ വെച്ച് ആദ്യം വിളിച്ചത് മാഷേ ന്നാ..

ആ വിളിയാണ് എനിക്ക് ഇഷ്ടം….

അതോണ്ട് ഇനി കാണുമ്പോൾ ഈ സാർ വിളി വേണ്ട..

കേട്ടല്ലോ..

എന്നാ ശാലുമോള് വേഗം വിട്ടോ…

നേരം ഒരുപാട് വൈകി…

ഇടക്ക് മ്മക്ക് കാണാം….

അതും പറഞ്ഞു ഇന്ദ്രൻ തിരിഞ്ഞു നടന്നു..

ഇന്ദ്രൻ നടന്നു പോകുന്നത്ത് നോക്കി ശാലു അനങ്ങാതെ നോക്കി നിന്നു…

കുന്തം വിഴുങ്ങിയത് പോലേ നിക്കാതെ വീട്ടി പോടീ…..

ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഗേറ്റ് തുറന്നു ഇന്ദ്രൻ സ്റ്റേഷന്റെ മുറ്റത്തേക്കു കടന്നു..

തലക്ക് ഒരു തട്ട് സ്വയം തട്ടിയിട്ട് ശാലു വേഗം നടന്നു..

ഉള്ളിൽ ന്തോ ഒരു മഞ്ഞു വീഴുന്ന പോലെ..

ഒരു സുഖം അവളറിഞ്ഞു..

ചിരിച്ചു കൊണ്ട് അവൾ നടത്തത്തിന്റെ വേഗം കൂട്ടി..

************************************

മുറ്റത്തു നിന്നു ഇന്ദ്രൻ ചുറ്റുമൊന്നു കണ്ണോടിച്ചു..

മനോഹരമായിരുന്നു അവിടത്തെ കാഴ്ചകൾ…

വയൽ വരമ്പുകൾ വകഞ്ഞു മാറ്റികൊണ്ട് ഒഴുകുന്ന ചെറിയ ഒരു തോട്…

സ്റ്റേഷന് തൊട്ടടുത്തു കൂടേ ഒഴുകുന്നു..

നേരം സന്ധ്യ ആയത് കൊണ്ടാവാം..

അമ്പലത്തിൽ നിന്നും ഭക്തിഗാനം കേൾക്കുന്നുണ്ട്..

കുറച്ചകലെയായി ഒരു കുന്നിൻ ചെരിവ് കാണാം..

അതിനു മുകളിലായി ഒരു വൈദ്യുതി വിളക്ക് മിന്നി മിന്നി കത്തി തുടങ്ങുന്നു..

സൂര്യൻ പോയി മറയുന്നത് പോലേ സൂര്യരശ്മികൾ അങ്ങ് ആ കുന്നിന്റെ മുകളിൽ ചുവന്നു തുടുത്തു വരുന്നത് കാണാൻ ഒരു ചേലായിരുന്നു..

വയലും… കുന്നും..

കുഞ്ഞു തോടും..

എല്ലാം കൊണ്ടും മനസിനെ കുളിരു കോരുന്ന കാഴ്ചകൾ…

ഇന്ദ്രൻ അതെല്ലാം ആസ്വദിച്ചു അങ്ങനെ കുറച്ചു നേരം നിന്നു…

പോലീസ്‌ സ്റ്റേഷൻ അല്ല ഇവിടെ വേണ്ടിയിരുന്നത്..

നല്ലൊരു റിസോർട് ആയിരുന്നു..

ഉള്ളിൽ സ്വയം പറഞ്ഞു ചിരിച്ചു അവൻ..

ആരാ..

മനസിലായില്ല..

ന്താ അവിടെ…

ഉള്ളിൽ നിന്നും ഒരു കോൺസ്റ്റബിൾ ഇറങ്ങി വന്നു ഇന്ദ്രനോട് ചോദിച്ചു..

ഞാൻ ഇന്ദ്രജിത് മഹാദേവൻ..

ഇവിടെ ചാർജ് എടുക്കാൻ വന്ന പുതിയ സബ് ഇൻസ്പ്ക്ടർ ആണ്..

സോറി സാർ…

കോൺസ്റ്റബിൾ ഇന്ദ്രനെ നോക്കി സെല്യൂട് അടിച്ചു കൊണ്ട് പറഞ്ഞു..

ഹേയ്..

സോറി ഒന്നും വേണ്ടാ..

വാ..

അയ്യാളുടെ തോളിൽ കയ്യിട്ടു കൊണ്ട് ഇന്ദ്രൻ സ്റ്റേഷന്റെ ഉള്ളിലേക്ക് കയറി..

പുതിയ എസ് ഐ  സാർ ആണ്…

കോൺസ്റ്റബിൾ ഉള്ളിലുള്ളവരെ നോക്കി പറഞ്ഞു..

എല്ലാരും വേഗം എഴുന്നേറ്റു നിന്നു സല്യൂട്ട് അടിച്ചു..

മ്മ്..

ആയിക്കോട്ടെ..

അവരെ നോക്കി ചിരിച്ചു കൊണ്ട് ഇന്ദ്രൻ..

ഞാൻ ഇന്ദ്രജിത് മഹാദേവൻ

ആദ്യമാണ് പോലീസിൽ..

എസ് ഐ  ടെസ്റ്റ്‌ എഴുതി നേരിട്ട് കേറിയതാണ്…

അതിന്റെ ഒരു കുറവ് ണ്ടാവും…

നിങ്ങളുടെ സഹകരണം ആണ് എനിക്ക് വേണ്ടത്..

അവരെ എല്ലാരേം നോക്കി ഇന്ദ്രൻ

പറഞ്ഞു….

തീർച്ചയായും സാർ..

കൂട്ടത്തിൽ ഇച്ചിരി പ്രായം കൂടിയ പോലീസുകാരൻ ഇന്ദ്രനെ നോക്കി പറഞ്ഞു….

ഈ ബാഗ് എവിടേലും വെക്കണല്ലോ.. ഇന്ദ്രൻ കയ്യിലെ ബാഗ് നോക്കി കൊണ്ട് പറഞ്ഞു..

യ്യോ സാർ..

ഇങ്ങോട്ട് തന്നേക്ക്..

ഒരു കോൺസ്റ്റബിൾ ആ ബാഗ് വേഗം വാങ്ങി പിടിച്ചു..

എങ്ങനാ ഇവിടെ ജോയിൻ ചെയ്യുന്നത് അതൊന്നും എനിക്ക് അറിയില്ല ട്ടാ..

ചിരിച്ചു കൊണ്ട് ഇന്ദ്രൻ അവരെ നോക്കി പറഞ്ഞു…

വാ സാർ..

പ്രായം ചെന്ന ആ കോൺസ്റ്റബിൾ ഇന്ദ്രനെ അകത്തേക്കു കൊണ്ട് പോയി..

ഫോർമാലിറ്റിയെല്ലാം…

കഴിഞ്ഞു ഇന്ദ്രനെ നോക്കി കോൺസ്റ്റബിൾ പറഞ്ഞു..

സാർ അതാണ് സാറിന്റെ കസേര..

മുന്നിലുള്ള കസേര ചൂണ്ടി കൊണ്ട് അയ്യാൾ പറഞ്ഞു…

ഇന്ദ്രന്റെ ഉള്ളിൽ ഒരു പിടച്ചിൽ…

നെഞ്ചിൽ ഒരു വിങ്ങൽ..

അവൻ പതിയെ ആ കസേരയിൽ ഇരുന്നു..

ശരീരം മൊത്തം ഒരു കുളിരു കോരി ഇടുന്ന ഫീൽ അവൻ അറിഞ്ഞു..

കണ്ണുകൾ ഇറുക്കിയടച്ചു അവൻ..

കുറച്ചു നേരം അങ്ങനെ ഇരുന്നു..

സാർ..

കോൺസ്റ്റബിൾ വിളിക്കുന്നത് കേട്ട് ഇന്ദ്രൻ കണ്ണുകൾ തുറന്നു..

ചെറുതായ് ആ കണ്ണുകൾ നനഞ്ഞിരുന്നു…

എല്ലാരും ആ റൂമിലേക്ക് വന്നിരുന്നു അതിനുള്ളിൽ..

മ്മക്ക് ഒന്ന് പരിചയപെട്ടാലോ..

ഇന്ദ്രൻ അവരെ നോക്കി ചോദിച്ചു..

സാർ..

ഞാൻ വിജയൻ..

എ എസ് ഐ ആണ്…

ആ മുതിർന്ന ആള്..

പറഞ്ഞു തീരും മുൻപ് പുറത്തു ന്തോ എടുത്തു എറിയുന്ന ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞു നോക്കി…

ആരാടാ പുതിയ എസ് ഐ വന്നു ന്ന്‌ കേട്ടല്ലോ..

ഇറങ്ങി വാടാ ഇങ്ങോട്ട്…

പുറത്തെ ശബ്ദം കേട്ട് ഇന്ദ്രൻ തിരിഞ്ഞു നടന്നു..

അയ്യോ..

സാറ് ഇപ്പങ്ട് പോവണ്ടാ ട്ടാ..

വിജയൻ ഇന്ദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

പേടി കൊണ്ട് വല്ലാതെ വിറച്ചിരുന്നു വിജയന്റെ ശബ്ദം..

ചിരിച്ചു കൊണ്ട് ഇന്ദ്രൻ ആ കൈ പതിയെ എടുത്തു മാറ്റി..

പുറത്തേക്ക് നടന്നു..

സാറേ വേണ്ടാ സാറേ..

അവര് അവിടെ കിടന്നു പറഞ്ഞിട്ട് പോയ്ക്കോളും..

സാറ് പോണ്ടാ..

പിന്നലെ ചെന്നു വിജയൻ പറഞ്ഞു..

ഒന്ന് വിട് വിജയേട്ടാ..

മ്മക്ക് അറിയാം ലോ ആരാണ് ന്ന്‌ അവരൊക്കെ..

ഒന്ന് കണ്ടിരിക്കാം ന്നേ..

ചിരിച്ചു കൊണ്ട് ഇന്ദ്രൻ പറഞ്ഞു പുറത്തേക്ക് ചെന്നു…

ഇന്ന് ഇത്രേം ഉള്ളു.. ട്ടാ..

ആർക്കോക്കെ കിട്ടിയാവോ ഈ ഭാഗം…

എല്ലാരുംകിട്ടി ന്ന്‌ കരുതുന്നു..

പിന്നേ ഈ പോലീസ് സ്റ്റോറി എഴുതി ഒരു പിടീം ഇല്ല ട്ടോ..

മ്മക്ക് തോന്നണത് ങ്ങുട് എഴുതേണ് ട്ടാ..

തെറ്റുകൾ ഒരു ലോഡ് ണ്ടാവും..

പറഞ്ഞു തന്നാൽ തിരുത്താൻ ശ്രമിക്കും ട്ടോ…

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

നിഴലായ് എന്നരികിൽ

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പിൻവിളി കാതോർക്കാതെ – 2”

  1. വള്ളുവനാട്ടുകാരി

    അസ്സലാവുന്നുണ്ട്..ട്ടോ👌ഞങടെ വള്ളുവനാടൻ ശൈലി ആണല്ലോ ഇന്ദ്രന്..😄.

Leave a Reply

Don`t copy text!