ഹരി അവരുടെ കാറിന്റെ ഡോറിന്റെ അടുത്ത് വന്നു നിന്നു..
പതിയെ ഗ്ലാസിൽ തട്ടി…
ഇന്ദ്രൻ പതിയെ ഗ്ലാസ് താഴ്ത്തി…
“ആഹാ..
രണ്ടാളുമുണ്ടല്ലോ….
എവിടെക്കാ സാറേ..
ഇതിപ്പോ ഒരു പതിവാണ് ലോ നിങ്ങളുടെ യാത്ര..
കല്യാണത്തിന് മുൻപേ തുടങ്ങിയോ സാറേ..”
ഒരു വഷളൻ ചിരിയോടെ ശാലുവിനെ നോക്കി കൊണ്ടു ഹരി ചോദിച്ചു….
ഇന്ദ്രൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…
“ന്താണ് സാറേ… മ്മളെ പൂട്ടണം ന്ന് തീരുമാനിച്ചു ഇറങ്ങിയതാണോ…”
ഹരി ഇന്ദ്രനേ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു കൊണ്ടു ചോദിച്ചു….
എന്നിട്ടു പതിയെ തല ചെരിച്ചു ഹരിയുടെ കാറിലേക്ക് നോക്കി..
കാറിൽ നിന്നും മൂന്നാല് ആളുകൾ ഇന്ദ്രന്റെ നേർക്ക് നടന്നടുത്തു..
“ആഹാ..
ന്താ ഹരിയേട്ടാ..
നീ മ്മളെ പൂട്ടാൻ ഇറങ്ങിയതാണോ…”
മീശ പതിയെ പിരിച്ചു കൊണ്ടു ഇന്ദ്രൻ തിരിച്ചു ചോദിച്ചു…
“സാറ് മ്മടെ പഴയ കേസുകൾ കുത്തി പൊക്കി ന്ന് അറിഞ്ഞൂലോ..”
തുടയിൽ പതിയെ താളം പിടിച്ചു കൊണ്ട് ഹരി ചോദിച്ചു…
“മ്മടെ ഡ്യൂട്ടിയല്ലേ ഹരിയേ അത്..
അത് മ്മള് ചെയ്യണ്ടേ..
ഇല്ലേ വാങ്ങുന്ന ശമ്പളത്തിനോട് കൂറ് കാണിക്കാതെ ആവില്ലേ…”
“ആഹാ.. സാറ് വിളി പെട്ടന്ന് മാറ്റിയല്ലോ..
ഹരി ന്നൊക്കെ ആയിലോ..”
വല്ലാത്ത ഒരു ചിരി ചിരിച്ചു കൊണ്ടു ഹരി ചോദിച്ചു…
“നിന്നോടൊക്കെ ഈ മര്യാദ മതിയെടാ…
പല തന്തക്ക് പിറന്ന നിന്നെക്കൊക്കെ ന്തിനാ ബഹുമാനം തരുന്നേ..
ആദ്യമേ അറിഞ്ഞിരുന്നുവെങ്കിൽ നടയടി പോലെ ഒരെണ്ണം തന്നിട്ടേ നിന്നോടൊക്കെ സംസാരിക്കാൻ നിക്കോള്ളൂ…”
ഇന്ദ്രന്റെ ശബ്ദം കനത്തിരുന്നു ഇത്തവണ…
“ഡാ ചെക്കാ…
നിന്നെ ഈ പെരുവഴിയിൽ ഇട്ടു തീർക്കേണ്ടി വന്നല്ലോ എന്നോർത്ത് എനിക്ക് ഇച്ചിരി സങ്കടണ്ട് ട്ടാ..
പക്ഷേ ന്താ ചെയ്യാ..
നിനക്ക് അതിനുള്ള ആയുസൊള്ളൂ ന്ന് വിചാരിച്ചാൽ മതി..
പിന്നെ നീ പോയാൽ..
കുറച്ചു കഴിഞ്ഞു ഇവളും അങ്ങോട്ട് വരും..
നിന്നെ തീർത്തിട്ട് ഇവളെ ഒന്നു പകൽ വെളിച്ചത്തിൽ കാണണം എനിക്ക്…
പിന്നെ ഇവർക്ക് വേണേൽ ഇവരും അങ്ങ് കാണും ഇവളേ..
അല്ലേ ശാലു…
നിനക്ക് സമ്മതമല്ലേ..”
ഡോറിലേക്ക് തല താഴ്ത്തി പറഞ്ഞതേ ഹരിക്ക് ഓർമയുള്ളൂ…
പിന്നെ കണ്ണു തുറക്കുമ്പോൾ നിലത്തു വീണു കിടക്കുന്നുണ്ട് ഹരി..
ഇന്ദ്രന്റെ കാല് ഹരിയുടെ നെഞ്ചിൽ ഇരിപ്പുണ്ട്..
“ഡാ… നാറി…
നിന്റെ ഈ പുഴുത്ത വർത്താനം ണ്ട് ലോ..
അത് ഇനി ഒരു പെണ്ണിന്റെയും മുഖത്തു നോക്കി നീ പറയില്ല..
അതിനുള്ള പണി നീ വാങ്ങിക്കോടാ..”
പറഞ്ഞ് തീർന്നതും ഹരിയുടെ നെഞ്ചിൽ ഇന്ദ്രൻ ആഞ്ഞു ചവിട്ടി…
“അമ്മേ..”
ഹരി അലറി കരഞ്ഞു…
“കരയുന്നോ നായെ..”
ഇന്ദ്രൻ ഒന്നുടെ ഹരിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടാൻ കാല് ഉയർത്തും മുൻപേ പിറകിൽ നിന്നും ആരോ ഇന്ദ്രനേ ചവിട്ടി…
ഇന്ദ്രൻ തിരിഞ്ഞു നോക്കി..
“വിജയേട്ടൻ…”
ഇന്ദ്രൻ ഉള്ളിൽ പറഞ്ഞു..
“ഡാ പന്ന കഴിവേറി..
പുറകിന്ന് ചവിട്ടുന്നോ നായിന്റെ മോനേ..”
തിരിഞ്ഞു നിന്നു ഇന്ദ്രൻ വിജയന്റെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി..
“അമ്മേ…”
ഉറക്കെ കരഞ്ഞു കൊണ്ട് വയർ പൊത്തി പിടിച്ചു കൊണ്ടു വിജയൻ താഴേക്ക് ഇരുന്നു..
ഇന്ദ്രൻ ഒന്നുടെ വിജയന്റെ പുറത്തു ആഞ്ഞു ചവിട്ടി…
വിജയൻ റോഡിലേക്ക് കമഴ്ന്നടിച്ചു വീണു…
“അടിച്ചു കൊല്ലടാ..
ഈ നായിന്റെ മോനേ..”
കൂട്ടത്തിൽ ഉള്ളവരെ നോക്കി
ഹരി അലറി വിളിച്ചു പറഞ്ഞു..
“എവിടെക്കാ ഡാ..
ഒരെണ്ണം അനങ്ങി പോകരുത്… “
സർവീസ് റിവോൾവർ ചൂണ്ടി ചൂണ്ടി കൊണ്ടു ഇന്ദ്രൻ അലറി വിളിച്ചു കൊണ്ടു പറഞ്ഞു…
“ഓടടാ…
എല്ലാം..
ഇല്ലേ എല്ലാത്തിനേം ഞാൻ ഇവിടെ പഞ്ഞിക്കിടും..”
ഇന്ദ്രൻ അലറി വിളിച്ചു കൊണ്ടു പറഞ്ഞു..
“ഓടടാ…”
ഇന്ദ്രൻ കാഞ്ചി വലിച്ചു…
വലിയ ശബ്ദത്തിൽ വെടിയൊച്ച പുറത്തേക്ക് വന്നു..
എല്ലാരും ജീവനും കൊണ്ടോടി….
“കണ്ടോടാ…
നായ്ക്കളേ…
ഇത്രേ ഒള്ളു അവനൊക്കെ…”
മീശ പിരിച്ചു കൊണ്ടു താഴെ കിടക്കുന്ന ഹരിയേയും വിജയനെയും നോക്കി ഇന്ദ്രൻ പറഞ്ഞു…
“ശ്യാമേ..
എവിടാ നീ…
വേഗം ഹൈവേ ഓവർ ബ്രിഡ്ജ്ന് അടുത്തേക്ക് വാ..”
ഇന്ദ്രൻ മൊബൈൽ എടുത്തു ശ്യാമിനെ വിളിച്ചു…
“ന്താ സാറേ..
സാറ് വീട്ടിൽ പോയില്ലേ..”
ശ്യാം ചോദിച്ചു…
“പോകും വഴി വിരുന്നുകാർ ഉണ്ടായിരുന്ന്..
അവർക്ക് കുറച്ചു പലഹാരം വാങ്ങി കൊടുത്തു ഇരിക്കുവാ..”
ഇന്ദ്രൻ ഉണ്ടായ സംഭവം ശ്യാമിനോട് ചുരുക്കി പറഞ്ഞു..
“ഞങ്ങൾ ദാ വരുന്നു സാറേ..”
അപ്പുറം കാൾ കട്ട് ചെയ്തു ശ്യാം…
“ഡാ ചെക്കാ…”
വിളി കേട്ട് ഇന്ദ്രൻ തിരിഞ്ഞു നോക്കി..
ഹരി വല്ലാത്തൊരു ചിരിയോടെ താഴെ കിടന്നു അവനെ നോക്കി…
“എവിടെ നീ കെട്ടാൻ പോണ പെണ്ണ്..”
ഹരി ചോദിക്കുന്നത് കേട്ട് ഇന്ദ്രൻ ഞെട്ടി…
ഇന്ദ്രൻ വേഗം കാറിനുള്ളിലേക്ക് നോക്കി..
ശാലു ഇരുന്ന സീറ്റിൽ ശാലുവില്ല…
“ഡാ പന്നേ…
നിന്റെ പെണ്ണിനെ ആൺകുട്ടികൾ കൊണ്ടോയി…
ഇനി നിനക്ക് അവളെ കാണാൻ കഴിയില്ല…”
ശരീരത്തിൽ പറ്റിയ പൊടി തട്ടി കളഞ്ഞു കൊണ്ടു ഹരി എഴുന്നേറ്റു..
“നീ ന്ത് കരുതി..
നീ ഒരു വെടി പൊട്ടിച്ചാൽ അവരങ്ങ് പേടിച്ചു ഓടുന്നവരാണെന്നോ…
അല്ല മോനേ..
നിനക്ക് തെറ്റി ദേ..
നീ നോക്കടാ…”
ഇച്ചിരി ദൂരേക്ക് കൈ ചൂണ്ടി കൊണ്ടു ഹരി പറഞ്ഞു…
ഇന്ദ്രൻ തല ചെരിച്ചു നോക്കി..
“ശാലു…”
ഇന്ദ്രൻ ഉള്ളിൽ പറഞ്ഞു..
“മ്മ്…
നിന്റെ ശാലു..
മ്മടെ പിള്ളേര് അവളെയങ്ങ് പൊക്കി..
അതും നിന്റെ കയ്യെത്തും ദൂരത്തു നിന്നും..”
“മാഷേ….”
അകലേ നിന്നും ശാലു അലറി വിളിച്ചു…
ഇന്ദ്രൻ മുന്നോട്ട് പായും മുൻപേ ഹരി ഇന്ദ്രനേ കാല് വെച്ച് വീഴ്ത്തി..
“നീ എവിടെക്കാ..
അവിടെ കിടക്കട കഴുവേറി..”
വിജയൻ ഇന്ദ്രന്റെ പുറത്ത് ആഞ്ഞു ചവിട്ടി കൊണ്ടു പറഞ്ഞു….
“ഡാ…”
അലറി വിളിച്ചു കൊണ്ടു ഇന്ദ്രൻ ചാടിയെഴുന്നേറ്റു വിജയനെ ചവിട്ടി വീഴ്ത്തി….
“നായിന്റെ മോനേ…”
ഉറക്കെ വിളിച്ചു കൊണ്ടു ഹരി ഇന്ദ്രന്റെ നേർക്ക് പാഞ്ഞു വന്നു..
കൈ ചുരുട്ടി പിടിച്ചു കൊണ്ടു ഇന്ദ്രൻ ഹരിയുടെ മൂക്കിൽ ഇടിച്ചു…
അതേ ഈണത്തിൽ തന്നേ കൈ മുട്ട് കൊണ്ടു ഹരിയുടെ നടുവിനു ഇടിച്ചു…
കലി തീരതെ കാൽ മുട്ട് മടക്കി ഹരിയുടെ അടി നാഭിക്ക് പലവട്ടം ആഞ്ഞിടിച്ചു…
“അമ്മേ…
ഹരി അലറി വിളിച്ചു..”
ഈ സമയം വിജയൻ ഒരു കമ്പി വടി എടുത്തു ഇന്ദ്രന്റെ തലക്ക് നേരെ വീശി..
വലതു കൈ കൊണ്ടു ഇന്ദ്രൻ അത് തടുത്തു..
അതേ സമയം തന്നേ കുനിഞ്ഞു നിന്നു വിജയന്റെ അടി വയറ്റിൽ ആഞ്ഞിടിച്ചു…
പിന്നെ മുട്ടുകാൽ കൊണ്ടു വിജയന്റെ താടിയെല്ലു തകർക്കും വിധം ആഞ്ഞിടിച്ചു…
“അയ്യോ…”
അലറി കരഞ്ഞു കൊണ്ടു വിജയൻ താഴേക്ക് വീണു…
“മാഷേ…”
അലറി കരഞ്ഞു കൊണ്ടു ശാലു ഗുണ്ടകളുടെ കയ്യിൽ കിടന്നു പിടഞ്ഞു…
ഇന്ദ്രൻ അങ്ങോട്ട് പാഞ്ഞു ചെല്ലും മുൻപ് ഗുണ്ടകൾ വായുവിൽ ഉയർന്നു പൊങ്ങി താഴേക്ക് വീണു…
ശാലു ഞെട്ടി തരിച്ചു നിന്നു…
തല ചെരിച്ചു ശാലു നോക്കി…
“നന്ദേട്ടാ…”
ശാലു അലറി കരഞ്ഞു കൊണ്ടു നന്ദന് നേരെ പാഞ്ഞു ചെന്നു..
നന്ദന്റെ നെഞ്ചിലേക്ക് വീണു…
“മോളേ…
പേടിക്കണ്ട ട്ടോ…
ഏട്ടൻ വന്നു ലോ..
ഏട്ടൻ ണ്ട്..”
നന്ദൻ ശാലുവിനെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു…
“ഡാ…
അലറി വിളിച്ചു കൊണ്ടു നന്ദന് നേരെ ഗുണ്ടകൾ പാഞ്ഞു വന്നു…
നന്ദൻ ശാലുവിനെ പുറകിലേക്ക് മാറ്റി നിർത്തി….
“സാറേ…
മോളേ നോക്കിക്കോ..”
നന്ദൻ പറയുന്നത് കേട്ട് ശാലു തിരിഞ്ഞു നോക്കിയതും
ശ്യാം ശാലുവിനെയും കൊണ്ടു കുതിച്ചു…
“മാഷേ…”
ഓടുമ്പോൾ പിറകിലേക്ക് നോക്കി ശാലു അലറി വിളിച്ചു…
ശാലുവിന്റെ വിളി കേട്ട് ഇന്ദ്രൻ തിരിഞ്ഞു നോക്കി…
തന്റെ നേർക്ക് വടിവാളുമായി പാഞ്ഞു വരുന്ന ഹരിയേ കാണും മുൻപ് ഹരി വടിവാൾ കൊണ്ട് ആഞ്ഞു ഇന്ദ്രന്റെ കഴുത്ത് ലക്ഷ്യമാക്കി വീശി…
ഇന്ദ്രൻ ഒഴിഞ്ഞു മാറിയെങ്കിലും..
ഇന്ദ്രന്റെ ഇടതു കയ്യിലേക്ക് വെട്ട് ആഞ്ഞു പതിച്ചു…
“അമ്മേ…
ഇന്ദ്രൻ അലറി വിളിച്ചു കൊണ്ടു താഴേക്ക് ഇരുന്നു…
“മാഷേ…”
ശാലു ഉറക്കെ വിളിച്ചു…
“വിടരുത് മാഷേ..
ആ നായിന്റെ മോനേ വിടരുത് മാഷേ…”
ശാലു ഉറക്കെ വിളിച്ചു പറഞ്ഞു…
ഹരി ഒന്നുടെ വടിവാൾ താഴെ ഇരിക്കുന്ന ഇന്ദ്രന്റെ കഴുത്തിനു നേർക്ക് ആഞ്ഞു വീശി…
ഇത്തവണ ഇന്ദ്രൻ താഴേക്ക് കിടന്നു..
ദിശ തെറ്റിയ ഹരിയുടെ ബാലൻസ് പോയി…
ഇന്ദ്രൻ താഴെ കിടന്നു ഹരിയുടെ തുടയിൽ ആഞ്ഞു ചവിട്ടി..
ഹരി താഴേക്കു വീണു..
വീഴ്ചയിൽ കയ്യിൽ നിന്നും വടിവാൾ തെറിച്ചു ദൂരേക്ക് വീണു..
ഇന്ദ്രൻ ഒറ്റ മറച്ചിൽ കൊണ്ടു വടിവാൾ കൈക്കലാക്കി…
പിന്നെ ചാടിയെഴുന്നേറ്റു..
ഹരിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി..
അപ്പോളേക്കും വിജയൻ ഇന്ദ്രനേ ഒരു കമ്പി വടി കൊണ്ടു അടിക്കാൻ വന്നു…
ഒഴിഞ്ഞു മാറി ഇന്ദ്രൻ ഒറ്റ ചവിട്ടിന് വിജയനെ ദൂരേക്ക് പറത്തി…
“ഡാ…”
അലറി വിളിച്ചു കൊണ്ടു ഇന്ദ്രൻ ഹരിയുടെ കഴുത്തു ലക്ഷ്യമാക്കി വടിവാൾ വീശി…
കഴുത്തിൽ നിന്നും തല അകലേക്ക് തെറിച്ചു വീണു…
ഹരിയുടെ ശരീരം ഒന്ന് പിടിച്ചു..
പിന്നെ നിശ്ചലമായി…
പിന്തിരിഞ്ഞു ഓടാൻ തുടങ്ങിയ വിജയനെ ഇന്ദ്രൻ കമ്പി വടി കൊണ്ടു എറിഞ്ഞു വീഴ്ത്തി…
“സാറേ…
എന്നേ കൊല്ലരുത്.. “
വിജയൻ കൈ കൂപ്പി കൊണ്ടു പറഞ്ഞു…
“ഈ നാടിനെ നശിപ്പിച്ചതു നീയാണ്..
സ്വന്തം കാര്യം നോക്കി മാന്യമായി ജീവിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു ഇവിടേ..
പക്ഷേ…
നിന്റെ വരവോടെ നീ അതെല്ലാം മാറ്റി മറിച്ചു…
നിന്റെ ലാഭത്തിനായി നീ ഇവിടത്തെ ചെറുപ്പക്കാരെ നശിപ്പിച്ചു…
ഒരു തലമുറ നിന്റെ വാക്കുകളിൽ വീണ് സ്വയം നശിച്ചു..
ഇനി അതുണ്ടാവില്ല വിജയാ…”
വിജയന്റെ നെഞ്ചിൽ കാൽ വെച്ച് കൊണ്ടു ഇന്ദ്രൻ പറഞ്ഞു…
“സാറേ….
എന്നേ കൊല്ലല്ലേ സാറേ…”
കൈ കൂപ്പി കൊണ്ടു വിജയൻ കേണു…
‘കൊല്ലും വിജയാ നിന്നേ ഞാൻ..
നിങ്ങൾ ഇവിടേയിട്ട് കൊന്നുകളഞ്ഞ ഒരുപാട് പോലീസുകാരുടെ ആത്മാവിനു വേണ്ടി..
പിന്നെ ജീവൻ കുറച്ചു തിരിച്ചു കൊടുത്തു നരകിക്കാൻ വിട്ട പോലീസുകാർക്ക് വേണ്ടി..
പിന്നെ ആരുമറിയാതെ നിങ്ങൾ കൊന്ന ശശിയേട്ടന്റെ ആത്മാവിനു വേണ്ടി…
വിജയാ…
നിന്നെ ഞാനിങ്ങ് എടുക്കുവാ…”
അതും പറഞ്ഞു ഇന്ദ്രൻ വിജയന്റെ കഴുത്തിലേക്ക് ആഞ്ഞു വീശി..
മുഖത്തേക്ക് തെറിച്ച ചോര തള്ള വിരൽ കൊണ്ടു പതിയെ തുടച്ചു കൊണ്ടു ഇന്ദ്രൻ തിരിഞ്ഞു നടന്നു…
***********************************
“മാഷേ….”
ശാലുവിന്റെ വിളി കേട്ട് കൈ വിലങ്ങുമായി ഇന്ദ്രൻ തിരിഞ്ഞു നോക്കി…
“ന്താണ് പെണ്ണേ…
ഞാൻ പോയേച്ചും വേഗം വരില്ലേ…”
ചിരിച്ചു കൊണ്ട് ഇന്ദ്രൻ പറഞ്ഞു…
“ഞാൻ അന്നേ പറഞ്ഞില്ലേ മാഷേ..
ഈ നാട് വളരേ മോശമാണ് ന്ന്..
എത്ര നന്നാക്കിയാലും ചിലരുണ്ട് നന്നാവാൻ ശ്രമിക്കാത്തവർ..
ഒടുവിൽ….
മാഷിന്റെ ജീവിതം കൊടുത്തു കൊണ്ട്..
ന്തിനാ മാഷേ…”
വിമ്മി പൊട്ടി കൊണ്ട് ശാലു ചോദിച്ചു…
“ഹേയ്..
പെണ്ണേ..
ഇവിടേക്ക് വരുമ്പോളേ അറിയായിരുന്നു..
ഈ നാട് വളരേ മോശമാണ് ന്ന്..
അത് അറിഞ്ഞിട്ട് തന്നാ വന്നതും…
ലക്ഷ്യം മീനാക്ഷി ചേച്ചിയുടെ മിസ്സിംഗ് ആയിരുന്നു…
ജീവനോടെ ഉണ്ടെന്നു ഒരിക്കലും കരുതിയിരുന്നില്ല..
അതിന് പിറകിലുള്ളവർ ആരാണെന്ന് അറിയണം…
അത് അച്ഛന്റെ ആഗ്രഹമായിരുന്നു..
പക്ഷേ..
എല്ലാത്തിനും വിപരീതമായി..
ചേച്ചിയേ ജീവനോടെ കിട്ടി..
അത് തന്നേ ഏറ്റവും ഭാഗ്യമല്ലേ പെണ്ണേ…”
ചിരിച്ചു കൊണ്ട് ഇന്ദ്രൻ പറയുമ്പോൾ ശാലുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..
“എന്നാലും മാഷേ..
ഇതിപ്പോ എനിക്ക് വേണ്ടി അല്ലേ ഇങ്ങനെ…”
വിലങ്ങിൽ ചേർത്ത് പിടിച്ചു കൊണ്ട് ശാലു ചോദിച്ചു…
“നിന്നെ മോശമായി പറഞ്ഞവൻ അത് അർഹിക്കുന്ന ശിക്ഷയാണ് മോളേ..
എനിക്ക് ഒരു വിഷമവും ഇല്ല..
പിന്നേ ചില ഇഷ്ടങ്ങൾ ഇങ്ങനാണ് പെണ്ണേ..
നെഞ്ചിൽ നോവിന്റെ സുഖം തരുന്ന
ഇഷ്ടം..
ആ ഇഷ്ടത്തെ ഇങ്ങനെ കൂടെ കൂട്ടിക്കോളാം ഞാൻ..
കൂടെ ഉണ്ടായാൽ മതി ന്റെ പെണ്ണ് എന്നും..”
വാക്കുകൾ ഇടറിയിരുന്നു ഇന്ദ്രന്റെ..
“പോയി വരാം പെണ്ണേ…”
ശാലുവിനെ നോക്കി ഇന്ദ്രൻ പറഞ്ഞു
“പോയി വരട്ടെ അച്ഛാ..”
മഹാദേവനെ നോക്കി ഇന്ദ്രൻ ചോദിച്ചു..
“വിഷമമുണ്ടോ ഡാ തെമ്മാടി നിനക്ക്..”
ഇന്ദ്രനേ ചേർത്ത് പിടിച്ചു കൊണ്ട് മഹാദേവൻ ചോദിച്ചു…
“ഹേയ് ഇല്ലേ ഇല്ല..
അറിയില്ലേ അച്ഛന്..
എന്നേ..
പിന്നെ ന്തിനാ ന്നേ ഇങ്ങനെ ഒരു ചോദ്യം…”
“റിമാന്റ് കാലാവധി കഴിയട്ടെ…
അച്ഛൻ നോക്കിക്കോളാം എല്ലാം…
ഇപ്പോ മോൻ പോയേച്ചും വാ..
അമ്മ വന്നില്ല..
കൈ വിലങ്ങില്ലാതെ നിന്നെ കൊണ്ട് വരണം ന്നാ പറഞ്ഞിരിക്കുന്നെ..
മോൻ പോയേച്ചും വാ ഡാ…
അച്ഛനുണ്ട് പുറത്ത്..”
മഹാദേവൻ ഇന്ദ്രന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു…
“പോയേച്ചും വാടാ…
മ്മക്ക് എല്ലാം ശരിയാക്കാം..
ഞങ്ങളൊക്കെ ഇല്ലേ ഇവിടേ..”
ഇന്ദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ട് നന്ദൻ പറഞ്ഞു…
ഇന്ദ്രൻ ഒന്ന് ചിരിച്ചു..
പിന്നേ തിരിഞ്ഞു നടന്നു…
“മാഷേ…”
ശാലു ഉറക്കെ വിളിച്ചു… കേട്ടിട്ടിട്ടും ഇന്ദ്രൻ ആ പിൻവിളി കാതോർക്കാതെ മുന്നോട്ട് നടന്നു…
************************************
മാസങ്ങൾക്ക് ശേഷമുള്ള രാത്രി..
ജാമ്യം കിട്ടി ഇന്ദ്രൻ ജയിലിൽ നിന്നും പുറത്തിറങ്ങി..
“മാഷേ….”
ഇന്ദ്രന്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് ശാലു വിളിച്ചു..
“ന്തേ ഡീ…”
“വിധി വരാൻ ഒരുപാട് നാളെടുക്കുമോ മാഷേ..”
“കേസിന്റെ വിചാരണ പൂർത്തിയാവണ്ടേ പെണ്ണേ..
പിന്നെ സ്വയ രക്ഷ…
ശിക്ഷ ന്തായാലും കഠിനമായി ഉണ്ടാവില്ല ന്നാണ് വക്കീൽ പറഞ്ഞത്..
പിന്നെ ഇതുവരെയായിട്ടും എന്നേ സർവീസിൽ നിന്നും മാറ്റിയിട്ടില്ല ലോ..
ആകെ ഉള്ള ഒരു കുഴപ്പം അവർക്കെതിരെ തെളിവുകൾ ഇല്ല എന്നുള്ളതാണ്…
മീനാക്ഷി ചേച്ചിയുടെ പരാതി ഉണ്ട്..
പിന്നെ നന്ദേട്ടൻ മാപ്പ് സാക്ഷി ആവുന്നതും ഗുണം ചെയ്യും ന്ന് പറഞ്ഞു വക്കീൽ…
പിന്നെ ശശിയേട്ടന്റെ ബോഡി വിജയന്റെ പറമ്പിൽ നിന്നും കുഴിച്ചെടുത്തതും അനുകൂലമാണ്..
പിന്നെ എനിക്കെതിരെ വധശ്രമത്തിനു ചാൻസ് ഉണ്ടെന്നു മുന്നേ ഇന്റലിജൻസിന്റെ റിപ്പോർട്ട് കൂടി ഉണ്ടല്ലോ..
എല്ലാം കൂടെ ചിലപ്പോൾ വെറുതേ വിടാം..
ചിലപ്പോൾ കുറച്ചു വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വരും..”
ശാലുവിനേ ചേർത്ത് പിടിച്ചു കൊണ്ട് ഇന്ദ്രൻ പറഞ്ഞു…
“ഈ താലി ന്റെ കഴുത്തിൽ ചാർത്തിയപ്പോൾ കണ്ണുകൾ പാതിയടച്ചു ഞാൻ ഉള്ളുരുകി വിളിച്ച ദൈവങ്ങൾ ന്റെ വിളി കേൾക്കാതിരിക്കില്ല ല്ലേ മാഷേ..
കൂടെ ചേർത്ത് പിടിക്കാൻ..
കൂടെ ചേർന്ന് നടക്കാൻ..
എന്നും കൂടെ ഉണ്ടാവും മാഷേ നിങ്ങൾ…”
ഇന്ദ്രന്റെ നെറ്റിയിൽ ചുണ്ടമർത്തി കൊണ്ട് ശാലു പറഞ്ഞു…
ഇന്ദ്രൻ പതിയെ ഒന്നുടെ ശാലുവിനെ നെഞ്ചോട് ചേർത്തു..
പിന്നെ കൈയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്തു…
പരിഭവങ്ങളും സങ്കടങ്ങൾക്കും മറുപടിയായ്..
മൂളലുകളും..
അടക്കി പിടിച്ച ചിരിയും..
ഒടുവിൽ തളർച്ചയുടെ ആലസ്യത്തിൽ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ..
അങ്ങകലേ നക്ഷത്രങ്ങൾ അവരേ നോക്കി കണ്ണടച്ചു…
ശുഭം..
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission