Skip to content

പിൻവിളി കാതോർക്കാതെ – 14

pinvilli kathorkathe

“ചേച്ചിയേ കാണാതായ അന്ന് തന്നേയായിരുന്നു താഴ്‌വാരത്തു നിന്നും ശശിയേട്ടനേയും കാണാതെയായത്..

ഇവർ തമ്മിൽ പ്രേമത്തിലായിരുന്നുവെന്നും..

രണ്ടാളും കൂടി നാട് വിട്ടതാണെന്നും..

നാട്ടിൽ ആരൊക്കെയോ ചേർന്ന് പറഞ്ഞു പരത്തി…

ഭൂരിപക്ഷം ആളുകളും അത് തന്നേ വിശ്വസിച്ചു..

പിന്നീട് ദാമുവേട്ടനും മീനാക്ഷിയും കേട്ട പരിഹാസം..

അത് ഇന്നുമെന്റെ ചെവിയിലുണ്ട്..

പക്ഷേ സത്യമതൊന്നുമല്ലായിരുന്നു..”

“പിന്നേ…”

മഹാദേവൻ ചോദിക്കുന്നത് കേട്ട് നന്ദൻ കണ്ണുകൾ ഇറുക്കിയടച്ചു…

“ന്താണ് നന്ദാ….

ന്താ അന്ന് ഉണ്ടായത്…”

ദാമുവേട്ടൻ നന്ദന്റെ ഇരു തോളിലും പിടിച്ചു കൊണ്ടു ചോദിച്ചു..

“പറ നന്ദേട്ടാ…

ന്താ…

ന്താ അന്ന് എന്റെ അമ്മക്ക് പറ്റിയത്..”

അമ്മുക്കുട്ടി വിമ്മി കൊണ്ടു ചോദിച്ചു..

നന്ദൻ പതിയെ കണ്ണുകൾ തുറന്നു..

എന്നിട്ട് മീനാക്ഷിയേ നോക്കി….

“ദാമുവേട്ടൻ ഹരിയോട് കുറച്ചധികം പൈസ കടം വാങ്ങിയിരുന്നു ല്ലേ..”

നന്ദൻ ചോദിക്കുന്നത് കേട്ട് ദാമുവേട്ടൻ ഒന്ന് ഞെട്ടി..

മുഖമുയർത്തി നന്ദനെ നോക്കി…

“മ്മ്..”

ദാമുവേട്ടൻ മൂളി..

“പറഞ്ഞ അവധികൾ എല്ലാം തെറ്റിച്ചു ല്ലേ..

എന്നിട്ടും ഹരി ദാമുവേട്ടനെ ശല്യം ചെയ്തിരുന്നില്ല ലോ.. “

“ഇല്ല…”

ദാമുവേട്ടൻ മറുപടി കൊടുത്തു..

“പക്ഷേ ദാമുവേട്ടനെ ശല്യം ചെയ്യാതെ ചേച്ചിയേ ആയിരുന്നു അവൻ ശല്യം ചെയ്തു കൊണ്ടിരുന്നത്…

അല്ലേ ചേച്ചി..”

നന്ദൻ തല ചെരിച്ചു മീനാക്ഷിയേ നോക്കി..

മീനാക്ഷി ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു..

“ദാമുവേട്ടനോട് പറഞ്ഞാൽ പിന്നെ ദാമുവേട്ടനെ ജീവനോടെ കാണില്ല ന്നു പറഞ്ഞ് ചേച്ചിയേ അവൻ പേടിപ്പിച്ചു നിർത്തി..

ഒടുവിൽ അന്ന് ദാമുവേട്ടനും അമ്മുക്കുട്ടിയെയും കൊണ്ടു റിസൾട്ട്‌ നോക്കാൻ പോയ അന്ന് ഹരിയും വിജയൻ സാറും  വന്നിരുന്നു വീട്ടിൽ..

ചേച്ചിയേ അവർ നശിപ്പിക്കാൻ ശ്രമിച്ചു..

ചേച്ചി അവിടെ നിന്നും രക്ഷപെട്ടു ഓടി..

ദാമുവേട്ടൻ അറിഞ്ഞാൽ  ദാമുവേട്ടൻ അവരോട്  ചോദിക്കാൻ പോകുമെന്നു ചേച്ചിക്ക് ഉറപ്പായിരുന്നു..

അങ്ങനെ വന്നാൽ ദാമുവേട്ടനെ അവർ  ഇല്ലാതാക്കുകയോ ചിലപ്പോൾ വല്ല കള്ള കേസിലും കുടുക്കി ജയിലിൽ ഇടുമെന്നോ  ചേച്ചി പേടിച്ചു..

ദാമുവേട്ടൻ ഇല്ലാതായാൽ പിന്നെ ചേച്ചിക്ക് ഒരിക്കലും അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ലല്ലോ..

അതോണ്ട് ദാമുവേട്ടനെ രക്ഷിക്കാൻ..

പിന്നെ അമ്മുകുട്ടിയേ ദാമുവേട്ടൻ പൊന്നു  നോക്കിക്കോളും എന്ന് കരുതി കാണും ചേച്ചി..

അങ്ങനെ ഇവിടന്ന് പോയതാ ചേച്ചി…

ശല്യം ഒരുപാട് വട്ടം ഉണ്ടായിട്ടും അതെല്ലാം സഹിച്ചു നിന്നത്..

ഈ നാട് അങ്ങനെ ആയത് കൊണ്ടു മാത്രമായിരുന്നു..

പുറത്തു പറഞ്ഞാൽ മോളും ഭർത്താവും..”

പാതിയിൽ നിർത്തി നന്ദൻ..

“ശരിയാണോ മോളേ..”

ദാമുവേട്ടൻ ചോദിച്ചു..

ഉറക്കെയുള്ള ഒരു പൊട്ടിക്കരച്ചിലായിരുന്നു മീനാക്ഷി…

“മ്മ്.. “

തല കുമ്പിട്ടു ഇരുന്നു കൊണ്ടു മീനാക്ഷി മൂളി..

“ഒരുവട്ടം..

ഒരുവട്ടമെങ്കിലും എന്നോട് പറയാമായിരുന്നില്ലേ നിനക്ക്..”

ദാമുവേട്ടൻ മീനാക്ഷിയേ നോക്കി ചോദിച്ചു…

“പേടിച്ചിട്ടാ ഏട്ടാ…

അറിയാലോ മ്മടെ നാട്…

അവരെയൊക്കെ വെല്ലുവിളിച്ചു മ്മക്ക് ജീവിക്കാൻ കഴിയോ ആ നാട്ടിൽ..

ശല്യമുണ്ടായിരുന്നു..

ഏട്ടന്റെ മുന്നിൽ അവർ എന്നോട് മാന്യമായേ പെരുമാറിയിരുന്നുള്ളൂ..

പക്ഷേ…

ഏട്ടന്റെ കണ്ണൊന്നു തെറ്റിയാൽ മോശം നോട്ടം കൊണ്ട്..

ഏട്ടൻ അടുത്ത് ഇല്ലേ മോശം വാക്കുകൾ കൊണ്ട്..

എല്ലാം കൊണ്ടും ജീവിതം തന്നേ വെറുത്തു തുടങ്ങിയിരുന്നു ഏട്ടാ..

അറിയാലോ..

ആ ഇടയായി എനിക്ക് എല്ലാത്തിനോടും ദേഷ്യമായിരുന്നു വെന്ന്..

ഏട്ടൻ ഓർക്കുന്നുണ്ടോ ഇപ്പോൾ അതൊക്കെ..”

വിമ്മി പൊട്ടി കൊണ്ടായിരുന്നു മീനാക്ഷിയുടെ സംസാരം..

“എന്നാലും പെണ്ണേ..

ഇവിടന്ന് പോയിട്ട് ഒരുവട്ടമെങ്കിലും ഒന്ന് അന്വേഷിച്ചുകൂടായിരുന്നോ നിനക്ക്..”

ദാമുവേട്ടൻ ചോദിച്ചു..

“ഏട്ടാ..

ശരിക്കും അന്ന് അവരുടെ കയ്യിൽ നിന്നും രക്ഷപെട്ടു ഓടുമ്പോൾ ശരിക്കും എനിക്ക് അറിയില്ലായിരുന്നു..

രക്ഷപെടും ന്നു..

എന്നേ അവർ തിരഞ്ഞു നടക്കുമ്പോൾ അവരുടെ തൊട്ടടുത്ത് അവർ കാണാതെ പേടിച്ചു വിറച്ചു ഇരിക്കുകയായിരുന്നു ഞാൻ..

ഒടുവിൽ ആ വഴി വന്ന ബസിൽ കയറിയിരുന്നു..

ടിക്കറ്റ് എടുക്കാൻ പോലും പൈസ ഉണ്ടായിരുന്നില്ല..

പൈസ ഇല്ലെന്നു പറഞ്ഞപ്പോൾ കണ്ടക്ടർ എന്നേ ഒന്ന് നോക്കി..

പിന്നെ ഒന്നും ചോദിക്കാതെ തിരിച്ചു പോയി..

ന്തോ..

ശരിക്കും എനിക്ക് അറിയുന്നില്ലായിരുന്നു ഒന്നും..

പിന്നെ എല്ലാം ഒരു മൂടലായി മാത്രമേ അറിയൂ..”

മീനാക്ഷി പറയുന്നത് കേട്ട് എല്ലാരും ഞെട്ടി തരിച്ചു ഇരിക്കുകയാണ്..

“ദാമുവേട്ടാ..

അറിയാലോ ചേച്ചിയേ കാണാതായ അനേഷണം..

ചെന്നെത്തിയത് ശശിയേട്ടനും ചേച്ചിയും തമ്മിലുള്ള ബന്ധത്തിൽ എത്തിച്ചു നിർത്തി..

അതോടെ ചേച്ചിയേ പറ്റിയുള്ള അന്വേഷണം നിലച്ചു..”

നന്ദൻ പറഞ്ഞു..

“നന്ദാ..

നിനക്ക് അറിയാമായിരുന്നിട്ട് നീ ന്തേ എന്നോട് ഒരു വാക്ക് പറഞ്ഞില്ല..”

ദാമുവേട്ടൻ നന്ദനെ നോക്കി ചോദിച്ചു..

“ഇല്ല ചേട്ടാ..

ഞാൻ അറിഞ്ഞത് കൊറേ നാളുകൾക്ക് ശേഷമാണ്..

അറിയാതെ ഹരിയുടെ നാവിൽ നിന്നും വന്നതാണ്..

അന്ന് തന്നെയാണ് ഞാൻ ചേട്ടനോട് വന്നു പറഞ്ഞത് മീനാക്ഷി ചേച്ചിയേ കുറിച്ച് ഒന്നുടെ നമുക്ക് അന്വേഷണം നടത്തണമെന്ന്..

ന്താണ് കാരണമെന്ന് ഞാൻ ചേട്ടനോട് പറഞ്ഞില്ല..

അതിന്റെ പിറ്റേന്നാണ്‌ ഞാൻ ആ കേസിൽ കുടുങ്ങിയത്..

അല്ല കുടുക്കിയത്..”

നന്ദൻ പറഞ്ഞത് കേട്ട് എല്ലാരും അമ്പരന്നു..

“കുറച്ചു നാളുകൾക്കു ശേഷം ഞാൻ  വീണ്ടും ഹരിയോട് അന്വേഷണത്തിന്റെ കാര്യം പറഞ്ഞു..

അവൻ തന്നെയാണ് പരാതി കൊണ്ടു കൊടുത്തത്..

പക്ഷേ ആ പരാതിക്ക് ഫലമുണ്ടായില്ല..

പിന്നേ അതിന്റെ പുറകെ പോകണ്ട ന്നു ഹരിയും പറഞ്ഞു..

അതോടെ മനസില്ല മനസോടെ ഞാൻ സമ്മതിച്ചു..”

ദാമുവേട്ടൻ എല്ലാരേം നോക്കി പറഞ്ഞു..

“അപ്പൊ ശശിയേട്ടൻ..”

മഹാദേവൻ ചോദിച്ചു..

“ആളെ കൊന്നു..”

ഇത്തവണ മറുപടി ഇന്ദ്രന്റെയായിരുന്നു..

ഇന്ദ്രന്റെ മറുപടി കേട്ട് എല്ലാരും ഞെട്ടി..

“മ്മ്… അന്ന് മീനാക്ഷി ചേച്ചിയേ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ശശിയേട്ടൻ കണ്ടിരുന്നു..

അത് അവരോടു ചോദിക്കുകയും എല്ലാരോടും പറയുമെന്ന് പറഞ്ഞു അവരേ ഭീക്ഷണി പെടുത്തി..

അതോടെ ശശിയേട്ടനെ അവർ കൊന്നു..

പിന്നെ എവിടെയോ ബോഡി കൊണ്ടു പോയി മറവു ചെയ്തു..

തെളിവുകൾ ഒന്നുമില്ലാതെ.. മീനാക്ഷി ചേച്ചിയും ശശിയേട്ടനും കൂടെ ഒളിച്ചോടി എന്നുള്ള വാർത്ത നാട്ടിൽ പരത്തിയത് അവരാണ്.. “

ഇന്ദ്രൻ പറഞ്ഞു നിർത്തിയതും എല്ലാരും അന്ധാളിപ്പോടെ ഇന്ദ്രനേ നോക്കി..

************************************

മറ്റൊരു ദിവസം…

“മാഷേ..

ഇന്ന് പോകുന്നുണ്ടോ വീട്ടിലേക്ക്..”

ശാലു ചോദിക്കുന്നത് കേട്ട് ഇന്ദ്രൻ തിരിഞ്ഞു നോക്കി…

“ന്തേ അങ്ങനെ ഒരു ചോദ്യം..”

ഇന്ദ്രൻ ചിരിച്ചു കൊണ്ടു ചോദിച്ചു..

“മാഷിന് ട്രാൻസ്ഫറായി ന്നു പറഞ്ഞില്ലേ ഇന്നലേ ..

അതോണ്ട് ചോദിച്ചതാ..”

“എടീ പൊട്ടി..

ഇന്നൊന്നും പോകേണ്ട..

ജോയിൻ ചെയ്യാൻ കുറച്ചൂടെ  ടൈം തന്നിട്ടുണ്ട്.. അത് വരെ ഇവിടേ തന്നെയാണ് ഡ്യൂട്ടി..”

ചിരിച്ചു കൊണ്ടു ഇന്ദ്രൻ പറഞ്ഞു…

“പോകുമ്പോ ഞാനും കൂടി വരും മാഷിന്റെ കൂടെ…”

“എവിടേക്ക്….”

കുസൃതി നിറഞ്ഞ മുഖവുമായി ഇന്ദ്രൻ ചോദിച്ചു..

“മാഷിന്റെ വീട്ടിലേക്ക്…

അല്ലാതെവിടേക്കാ..”

കിറി കോട്ടികൊണ്ടു ശാലു പറഞ്ഞു..

“ന്റെ പെണ്ണേ അതിനൊക്കെ ഇനീം സമയമുണ്ട് ലോ..

അന്ന് പോരെ..

അല്ലാതെ..

എങ്ങാനാ ഞാൻ കൊണ്ടു പോവാ..”

“ദേ മനുഷ്യാ..

വല്യ ഇൻസ്‌പെക്ടറാണ്ന്നൊന്നും ഞാൻ നോക്കില്ല ട്ടോ…

മൂക്കിടിച്ചു പരത്തും ഞാൻ..

കേട്ടല്ലോ..

മര്യാദക്ക്..

തിരിച്ചു പോകുമ്പോൾ എന്നേ അങ്ങ് കൂടെ കൂട്ടിയേക്കണം…

ബാക്കിയുള്ളതെല്ലാം പിന്നാലേ മതി…”

ഇന്ദ്രനേ അടിമുടി നോക്കി കൊണ്ടു ശാലു പറഞ്ഞു..

“ബാക്കിയുള്ളത് ന്നു പറഞ്ഞത് എനിക്കു മനസിലായില്ല..”

ഇന്ദ്രൻ ശാലുവിനേ ദേഷ്യം പിടിപ്പിക്കാൻ തീരുമാനിച്ചു..

“ഇങ്ങേരെ ഞാനിന്നു കൊല്ലും..

എന്നിട്ട് ഞാനും ചാവും..

ഡോ മനുഷ്യാ..

ങ്ങള് ന്റെ കഴുത്തിൽ താലി ചാർത്തുന്നത് പിന്നെ ആയാലും മതി ന്ന്..

എനിക്ക് മാഷിന്റെ കൂടെ വന്നാൽ മതി..

അവിടെ ന്തേലും ജോലി ചെയ്തു ആ വീട്ടിൽ നിന്നോളാം ഞാൻ..

കൊണ്ടുവോ മാഷേ എന്നേ..”

ഇന്ദ്രനേ നോക്കി ചോദിക്കുമ്പോൾ

ഇത്തവണ ശബ്ദം വല്ലാതെ താന്നിരുന്നു ശാലുവിന്റെ..

“തന്നേ എനിക്കു മനസിലാവുന്നേ ഇല്ല..

ഒരേ സമയമെത്ര ഭാവങ്ങളാണ് വരുന്നത് തന്റെ അടുത്ത്..

ദേഷ്യപെടുന്നതിന്റെ തൊട്ട് പുറകെ സങ്കടം, ചിരി, പരിഭവം…

ഇതൊക്കെ എങ്ങനെ പെണ്ണേ..

എനിക്ക് തന്റെയുള്ളിലേ ആ തല തെറിച്ച പെണ്ണിനെയാണ് ഇഷ്ടം..

അത് മതി..”

ശാലുവിന്റെ കണ്ണുകളിലേക്ക് നോക്കി ഇന്ദ്രൻ പറഞ്ഞു..

ശാലുവിന്റെ കണ്ണുകൾ ഇച്ചിരി നനഞ്ഞു തുടങ്ങിയിരുന്നു അപ്പോൾ..

ശാലു വേഗം മുഖം തിരിച്ചു കളഞ്ഞു…

“ഡീ പോത്തേ..

നിന്റെ അമ്മ ഒന്നും പറഞ്ഞില്ലേ വീട്ടിൽ ചെന്നപ്പോൾ..”

ഇന്ദ്രൻ ചോദിച്ചത് കേട്ട് ശാലു ഇന്ദ്രനെ നോക്കി…

കണ്ണുകൾ കലങ്ങിയിരുന്നു..

“ന്ത് പറയാൻ..”

ശാലു ചോദിച്ചു..

“മ്മടെ കല്യാണം..”

ഇന്ദ്രൻ പറഞ്ഞത് കേട്ട് ശാലുവിന്റെ കിളി പോയി..

“ന്താ…

ന്താ മാഷ് പറഞ്ഞത്….”

വിക്കി വിക്കി ശാലു ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..

“ആ ഡീ പെണ്ണേ…

മ്മടെ കല്യാണത്തിന് ഉള്ള മുഹൂർത്തം കുറിച്ചു ന്ന്…”

ഇന്ദ്രൻ പറഞ്ഞു തീരും മുൻപേ ശാലു ഇന്ദ്രനേ മുറുക്കി കെട്ടിപിടിച്ചു…

“യ്യോ…

എടീ… കുരുപ്പേ…

നടുറോഡിൽ ആണോ കെട്ടിപിടിക്കുന്നേ…

ആളുകൾ കാണും ട്ടോ…”

ഇന്ദ്രൻ ഇടം വലം നോക്കി കൊണ്ടു പറഞ്ഞു..

“ങ്കിൽ ഇത് കൂടി കാണട്ടെ..”

അതും പറഞ്ഞു ഇന്ദ്രന്റെ കവിളിൽ തന്റെ ചുണ്ടമർത്തി ശാലു…

ഇന്ദ്രന് ശാലുവിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടു ചുണ്ടിൽ ഒരു പുഞ്ചിരി വന്നു അവന്റെ…

“മതി…

മതി..

ഇങ്ങനെ എന്നേ കേറി ആക്രമിച്ചു കൊണ്ടിരിക്കുന്ന നിനക്ക് ഞാൻ തരാം ട്ടോ ഇതിനെല്ലാം..”

പതിയെ ശാലുവിനെ അവനിൽ നിന്നു അടർത്തി മാറ്റി കൊണ്ടു ഇന്ദ്രൻ പറഞ്ഞു…

“മാഷേ…

ഒരു കാര്യം ചോദിക്കട്ടെ ഞാൻ…”

“മ്മ് ചോദിക്ക്…”

“എന്നാ ഹരിയേട്ടനെയും വിജയൻ സാറിനെയും അറസ്റ്റ് ചെയ്യുന്നത്..”

“തെളിവില്ല പെണ്ണേ ഒന്നിനും..

അവർ കൊന്നു എന്ന് പറഞ്ഞത്

നന്ദേട്ടനോടാണ് പറഞ്ഞത്..

അതും ഒരു മദ്യപിച്ച് കൊണ്ടിരിക്കുമ്പോൾ…

അന്നാണ് മീനാക്ഷി ചേച്ചിയുടെ മിസ്സിങ്ങിനു ഇങ്ങനെ ഒരു ലിങ്ക് ഉണ്ടെന്നു നന്ദേട്ടൻ അറിയുന്നത്…

തെളിവ്..

തെളിവ് വേണം പെണ്ണേ എല്ലാത്തിനും..”

നന്ദൻ ശാലുവിനെ നോക്കി പറഞ്ഞു..

“എന്റെ ഒരു വിവരക്കേടാണ്..

എന്നാലും ഞാൻ ഒരു അഭിപ്രായം പറയട്ടെ..”

ശാലു പറഞ്ഞത് കേട്ട് ഇന്ദ്രൻ ശാലുവിനെ നോക്കി..

“മ്മ്.. പറ..

കേൾക്കട്ടെ തന്റെ വിവരമില്ലായ്മ..”

“മ്മക്ക് മീനാക്ഷി ചേച്ചിയേ കൊണ്ടു ഒരു പരാതി കൊടുപ്പിച്ചാലോ…

പണ്ടത്തെ ആ സംഭവത്തെ പറ്റി..

ന്തേലും ചെയ്യാൻ കഴിയോ അവരേ…”

ഇന്ദ്രൻ കുറച്ചു നേരം മിണ്ടാതെ നിന്നു…

“വേണേൽ ആലോചിക്കാവുന്ന ഒരു അഭിപ്രായമാണ്..

വിവരമില്ലാത്ത അഭിപ്രായമല്ലല്ലോ ഇത്…

ഞാനും ഈ വഴി ആലോചിച്ചു വെച്ചിരുന്നു…

ദാമുവേട്ടനോട് പറയാൻ ഇരുന്നതുമാണ്..

മ്മക്ക് നോക്കാം… ല്ലേ ഈ വഴി..”

ശാലുവിനെ നോക്കി ഇന്ദ്രൻ ചോദിച്ചു..

“മ്മ്….

ഇതാണ് നല്ലതെന്ന് തോന്നുന്നു..”

ശാലു പറഞ്ഞത് കേട്ട് ഇന്ദ്രൻ തലയാട്ടി….

************************************

രണ്ടു ദിവസത്തിന് ശേഷം…

“ന്തേ പെട്ടന്ന് വീട്ടിലേക്ക് പോകുന്നെ…

ന്തിനാ ഞാൻ കൂടി വരണമെന്ന്… പറഞ്ഞത്..”

കാർ ഓടിക്കുകയായിരുന്ന ഇന്ദ്രനേ നോക്കി  ശാലു ചോദിച്ചു..

“അമ്മ പറഞ്ഞതാ…

കുടുംബക്ഷേത്രത്തിൽ പോണമെന്നു..

ന്തോ ദോഷമുണ്ടെന്നു..

അതോണ്ട് മ്മള് രണ്ടാളും പോയി തൊഴുത് വരാൻ പറഞ്ഞു..”

വീട്ടിലേക്ക് പോകണ്ട നമുക്ക്..

എല്ലാരും അമ്പലത്തിൽ വരുമെന്നാ പറഞ്ഞത്..

നമ്മളോട് അമ്പലത്തിൽ ചെന്നാൽ മതി ന്ന് പറഞ്ഞു…”

“അതെന്താ ന്റെ വീട്ടിൽ പറയാഞ്ഞത്..”

ശാലു ചോദിച്ചു..

“പറഞ്ഞുലോ….

അമ്മ വിളിച്ചു കാണും..”

ഇന്ദ്രൻ പറഞ്ഞു…

“അമ്മ പറഞ്ഞു..

മാഷിന്റെ അമ്മ വിളിച്ചിരുന്നു കുടുംബക്ഷേത്രത്തിൽ പോണമെന്നു..

പക്ഷേ ഇന്ന് ആണെന്ന് എനിക്കു അറിയില്ലയിരുന്നു..”

“ന്തേ…

ന്തേലും കുഴപ്പമുണ്ടോ…”

ഇന്ദ്രൻ ചോദിച്ചു..

“മ്മ്..

കേറാൻ പറ്റില്ല എനിക്ക് മൂന്നു ദിവസം കൂടി…”

“ശ്ശോ…

അങ്ങനെ ആണോ…

ഇനി ന്താ ചെയ്യാ…

ഞാൻ അമ്മയോട് വിളിച്ചു പറയട്ടെ..”

അതും പറഞ്ഞു ഇന്ദ്രൻ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി മൊബൈൽ എടുത്തു നമ്പർ ഡയൽ ചെയ്തു..

“അമ്മേ…

ശാലുവിന് അമ്പലത്തിൽ കേറാൻ കഴിയില്ല ന്ന് ഇനി മൂന്നു ദിവസം..

ഞങ്ങൾ ന്താ ചെയ്യേണ്ടത്..”

ഇന്ദ്രൻ ചോദിച്ചു…

“മക്കള് ഇപ്പോ എവടാ..

അവിടിന്ന് ഇറങ്ങിയോ..”

വനജ ചോദിച്ചു…

“ഒരു മൂന്നു കിലോമീറ്റർ പോന്നു അമ്മേ..”

“ങ്കിൽ മോൻ യാത്ര മുടക്കേണ്ട..

ശാലു മോള് കൂടി പോന്നോട്ടെ..

അമ്പലത്തിൽ കേറാതെ പുറത്തു ഇരുന്നോട്ടെ..

തിരിച്ചു പോകുമ്പോൾ കല്യാണത്തിന് ഉള്ള ഡ്രസ്സ്‌ എടുക്കാം..

ഞാൻ ശാലു മോൾടെ വീട്ടിൽ വിളിച്ചു പറയാം…

അവരോടു നാളേ  വരാൻ…

മക്കൾ ഇങ്ങോട്ട് പോരെ ട്ടോ…”

“മ്മ് ശരിയമ്മേ..”

അതും പറഞ്ഞു ഇന്ദ്രൻ കാൾ  കട്ട്‌ ചെയ്തു…

“ന്താണ് പെണ്ണേ കുറച്ചായി എല്ലാം തടസമാണ് ലോ…

ആകെ കൂടി ഒരു വശപിശക് ഫീൽ ചെയ്യുന്നു ലോ..”

കാർ മുന്നോട്ടെടുത്തു കൊണ്ടു ഇന്ദ്രൻ ശാലുവിനെ നോക്കി ചോദിച്ചു..

“ഞാൻ കൂടെ കൂടിയത് കൊണ്ടാണോ മാഷേ..”

പാതി കളിയായും കാര്യമായും ശാലു ചോദിച്ചു..

“ഹേയ് അതൊന്നുമല്ല പെണ്ണേ..

ന്തോ..”

പറഞ്ഞു മുഴുമിപ്പിക്കും മുൻപ് ഇടവഴിയിൽ നിന്നും ഒരു കാർ അവരുടെ കാറിനു വിലങ്ങായി വന്നു നിന്നു…

ഇന്ദ്രൻ വണ്ടി വേഗം ബ്രേക്ക്‌ ചെയ്തു നിർത്തി…

കാറിൽ നിന്നും പുറത്തു ഇറങ്ങിയവരെ കണ്ടു ഇന്ദ്രൻ ശാലുവിനെ നോക്കി…

“ഹരിയേട്ടൻ…”

ശാലു ഉള്ളിൽ പറഞ്ഞു…

ഹരി അവരുടെ കാറിന്റെ ഡോറിന്റെ അടുത്ത് വന്നു നിന്നു..

പതിയെ ഗ്ലാസിൽ തട്ടി…

ഇന്ദ്രൻ പതിയെ ഗ്ലാസ് താഴ്ത്തി…

“ആഹാ..

രണ്ടാളുമുണ്ടല്ലോ….

എവിടെക്കാ സാറേ..

ഇതിപ്പോ ഒരു പതിവാണ് ലോ നിങ്ങളുടെ യാത്ര..

കല്യാണത്തിന് മുൻപേ തുടങ്ങിയോ സാറേ..”

ഒരു വഷളൻ ചിരിയോടെ ശാലുവിനെ നോക്കി കൊണ്ടു ഹരി ചോദിച്ചു….

ഇന്ദ്രൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…

“ന്താണ് സാറേ… മ്മളെ പൂട്ടണം ന്ന് തീരുമാനിച്ചു ഇറങ്ങിയതാണോ…”

ഹരി ഇന്ദ്രനേ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു  കൊണ്ടു ചോദിച്ചു….

എന്നിട്ടു പതിയെ തല ചെരിച്ചു  ഹരിയുടെ കാറിലേക്ക് നോക്കി..

കാറിൽ നിന്നും മൂന്നാല് ആളുകൾ ഇന്ദ്രന്റെ നേർക്ക് നടന്നടുത്തു..

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

നിഴലായ് എന്നരികിൽ

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!