“ആരാ ന്ന് നോക്കിയേ…”
ഇന്ദ്രൻ പറഞ്ഞത് കേട്ട് മൊബൈൽ എടുത്തു നോക്കി…
“ഏതോ നമ്പർ ആണ്..”
അതും പറഞ്ഞു മൈബൈൽ ഇന്ദ്രന്റെ കയ്യിലേക്ക് കൊടുത്തു ശാലു…
“ഹെലോ…
ആരാ…”
കാൾ അറ്റന്റ് ചെയ്തു..
ഇന്ദ്രൻ ചോദിച്ചു…
“സാറേ…
നന്ദനാണ്…
മീനാക്ഷി ചേച്ചിയുടെ ഒരു വിവരം കിട്ടിട്ടുണ്ട്…”
***********************************
“ഇനീം ഒരുപാട് ദൂരമുണ്ടോ നന്ദേട്ടാ..”
ഇന്ദ്രൻ ചോദിക്കുന്നത് കേട്ട് ഡ്രൈവ് ചെയ്യുന്നതിനിടയിൽ തല ചെരിച്ചു നോക്കി നന്ദൻ…
“ഹേയ് ഇല്ല സാറേ…
കൂടിയാൽ ഒരു പത്തു മിനിറ്റ്..”
നന്ദൻ പറഞ്ഞു..
“ന്താ ദാമുവേട്ടാ ടെൻഷൻ ഉണ്ടോ…”
പുറകിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് ഇന്ദ്രൻ ചോദിച്ചു…
“ടെൻഷനല്ല മോനേ…
ഒരു തരം പരിഭ്രമം…
പറഞ്ഞാൽ അത് മോന് മനസിലാവില്ല..”
അമ്മുകുട്ടിയെ ചേർത്ത് പിടിച്ചു കൊണ്ട് ദാമുവേട്ടൻ പറഞ്ഞു..
“അച്ഛനോ..
ന്ത് തോന്നുന്നു…”
ഇന്ദ്രൻ മഹാദേവനെ നോക്കി ചോദിച്ചു…
മഹാദേവൻ ഒന്ന് ചിരിച്ചു..
പിന്നെ വനജയേ നോക്കി..
“എത്താറായോ നന്ദാ…”
വനജ ചോദിച്ചു തീരും മുൻപേ അവർ സഞ്ചരിച്ചിരുന്ന ടെംമ്പോ ട്രാവലർ ഒരു കൂറ്റൻ ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു..
“എത്തി..”
നന്ദൻ പറഞ്ഞത് കേട്ട് എല്ലാരുടെയും ഉള്ളിൽ ഒരു പിടച്ചിൽ..
“എവിടന്നാ..”
സെക്യുരിറ്റി വന്നു നന്ദനോട് ചോദിച്ചു..
“മദറിനെ കാണാനാണ്…”
നന്ദൻ തല പുറത്തേക്ക് ഇട്ടുകൊണ്ട് പറഞ്ഞു…
“അഡ്രെസ്സ് വേണം..”
സെക്യുരിറ്റി വീണ്ടും ചോദിച്ചു..
നന്ദൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തു കൊടുത്തു..
സെക്യുരിറ്റിക്കാരൻ അഡ്രെസ്സ് നോക്കി…
“തിരിച്ചു വരുമ്പോൾ വാങ്ങിയേക്ക് ട്ടോ..
പിന്നെ ഇവിടെ ഒരു ഒപ്പിടണം..”
സെക്യുരിറ്റിക്കാരൻ പറഞ്ഞു തീരും മുൻപേ..
“ലോറൻസ് ചേട്ടാ…
അവരേ ഇങ്ങ് കടത്തി വിട്ടേക്ക് മ്മടെ ആൾക്കാരാ..”
ഇച്ചിരി പ്രായം ചെന്ന ഒരു കന്യാസ്ത്രീ കെട്ടിടത്തിന്റെ മുകളിൽ നിന്നും വിളിച്ചു പറഞ്ഞു….
“ശരി മദർ…”
ലോറൻസ് വിളിച്ചു പറഞ്ഞു…
“ഇതാ ലൈസെൻസ്..”
നന്ദന് നേരെ നീട്ടി കൊണ്ട് ലോറൻസ് പറഞ്ഞു…
നന്ദൻ കയ്യെത്തിച്ചു ലൈസെൻസ് വാങ്ങി..
ട്രാവലർ മുന്നോട്ടെടുത്തു…
“ഒരുപാട് നേരം വൈകിയല്ലോ നിങ്ങൾ..”
മദർ അവരേ നോക്കി ചോദിച്ചു..
“സ്ഥലം അത്ര പരിചയമില്ല ലോ..
അതോണ്ട് ഇച്ചിരി ബുദ്ധിമുട്ടി..”
നന്ദൻ മറുപടി പറഞ്ഞു….
“അഞ്ചു വർഷമായി ആളിവിടെ…
നിങ്ങൾ അന്വേഷിക്കുന്ന ആള് ഇത് തന്നെയാണോ എന്ന് ഉറപ്പില്ല..
എന്നാലും ഒന്ന് നോക്കിയേരെ..”
അവരുടെ മുന്നിലേക്ക് കുറച്ചു ഫോട്ടോസ് എടുത്തു വെച്ചു മദർ..
ദാമുവേട്ടൻ വേഗം അതെല്ലാം വാരിയെടുത്തു..
അമ്മുക്കുട്ടി ദാമുവേട്ടന്റെ കയ്യിൽ നിന്നും ഒന്ന് രണ്ടു ഫോട്ടോ തട്ടി പറിച്ചു വാങ്ങി…
ദാമുവേട്ടന്റെ കണ്ണുകൾ നിറഞ്ഞു..
“ന്റെ മീനാക്ഷി..
ന്റെ മീനാക്ഷിയാ ഇത്..”
നെഞ്ചിലെ വാക്കുകൾ വിമ്മലായി പുറത്തേക്ക് വന്നു…
“അമ്മ..
ന്റെ അമ്മയെവിടാ..
എനിക്കു കാണണം..”
അമ്മുക്കുട്ടി വിതുമ്പി കൊണ്ട് മദറിനെ നോക്കി ചോദിച്ചു..
ഇന്ദ്രനും മഹാദേവനും വനജയും പരസ്പരം നോക്കി..
“അഞ്ചു വർഷം മുൻപ് ഇവിടേക്കുള്ള ബസിൽ വെച്ചാണ് ഞാൻ മീനാക്ഷിയെ ആദ്യമായി കാണുന്നത്..
ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ഇറങ്ങാതെ പുറത്തേക്ക് കണ്ണു പായിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീ..”
“ഈ ബസ് ഇവിടെ വരെയേ ഉള്ളു..
ഇറങ്ങുന്നില്ലെയോ..
എന്റെ ചോദ്യം കേട്ടിട്ട് മീനാക്ഷി എന്നേ പതിയെ തല ചെരിച്ചു നോക്കി..
കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു…”
“ന്തേ ഭർത്താവുമായി പിണങ്ങി വീട് വിട്ട് ഇറങ്ങിയതാണോ..
ഈ രാത്രിയിൽ..
എന്റെ ചോദ്യത്തിന് അല്ല എന്ന് തലയാട്ടി കാണിച്ചു..
പിന്നേ…
ഞാൻ ചോദിച്ചു…”
“ആ നാട്ടിൽ നിന്നാൽ എന്നേ കൊല്ലും..
എന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്യും ചിലർ..
അതോണ്ട് ഓടി പോന്നതാ ഞാൻ..”
“കൂടുതൽ ഒന്നും ചോദിക്കാൻ ഞാൻ നിന്നില്ല..
കൂടെ കൊണ്ടുവന്നു ഞങ്ങളുടെ അഗതി മന്ദിരത്തിലേക്ക്..
പക്ഷേ മീനാക്ഷി ശരിക്കും വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആയിരുന്നു…
എല്ലാരേം പേടി..
ആരോടും അടുത്ത് ഇടപഴകിയില്ല…
മനസിന്റെ താളം പതിയെ തെറ്റി തുടങ്ങിയിരുന്നു…
കൂടുതൽ ഒന്നും വിട്ട് പറയാൻ മീനാക്ഷി തയ്യാറായിരുന്നില്ല എന്നുള്ളത് കൊണ്ടു എവിടെ നിന്നാണ് വന്നതെന്നറിയാൻ കഴിഞ്ഞില്ല ഞങ്ങൾക്ക്..
പക്ഷേ..
മീനാക്ഷി ആരെയൊക്കെയോ പേടിച്ചു ഓടി വന്നതാണെന്ന് മാത്രമറിയാമായിരുന്നു..
മൂന്നു വർഷം..
തികച്ചും മാനസിക രോഗിയായിരുന്നു മീനാക്ഷി..
പിന്നെ..
പതിയെ പതിയെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു…
ഈ അടുത്ത കാലത്താണ് മീനാക്ഷി സ്വന്തം നാടിനെ കുറച്ചു പറഞ്ഞത്..
വീട്ടിൽ ദാമുവേട്ടനും അമ്മുക്കുട്ടിയുമുണ്ട്..
പക്ഷെ നാടെവിടെ എന്ന് മാത്രം അറിയില്ല ന്ന് പറഞ്ഞു..
അത് ഇപ്പോളും തുറന്നു പറഞ്ഞിട്ടില്ല..
പക്ഷെ…
പറഞ്ഞു മുഴുമിപ്പിക്കും വാതിൽ തുറന്നു അകത്തേക്ക് കയറി വന്ന ആളെ കണ്ടു അമ്മുക്കുട്ടി ഓടി ചെന്നു…
“അമ്മേ…”
അലറി വിളിച്ചു കൊണ്ടു അമ്മുക്കുട്ടി മീനാക്ഷിയെ ചേർത്ത് പിടിച്ചു..
മീനാക്ഷി ഞെട്ടി തരിച്ചു നിന്നുപോയി ഒരു നിമിഷം…
കാണുന്നത് സ്വപ്നമാണോ എന്ന് മീനാക്ഷി ചിന്തിച്ചു പോയി..
“മോളേ…”
അമ്മുക്കുട്ടിയേ വാരി പുണർന്നു കവിളിലും നെറ്റിയിലും തുരു തുരാ ഉമ്മ
വെച്ചു മീനാക്ഷി…
“മീനുട്ടി…”
ദാമുവേട്ടന്റെ വിളി കേട്ട് മീനാക്ഷി മുഖമുയർത്തി നോക്കി…
“ഏട്ടാ…”
അമ്മുക്കുട്ടിയേ ചേർത്ത് പിടിച്ചു കൊണ്ടു ദാമുവേട്ടനെ നോക്കി മീനാക്ഷി വിളിച്ചു…
ദാമുവേട്ടൻ പതിയെ മീനാക്ഷിയുടെ അടുത്തേക്ക് നടന്നു ചെന്നു..
മീനാക്ഷി ദാമുവേട്ടന്റെ തോളിലേക്ക് അവളുടെ തല ചായ്ച്ചു നിന്നു…
ദാമുവേട്ടൻ മീനാക്ഷിയെ ചേർത്ത് പിടിച്ചു..
“നന്ദാ..
ദേഡാ…
നിന്റെ ചേച്ചി…
നീ കൂടപ്പിറപ്പായി കണ്ട നിന്റെ ചേച്ചി പെണ്ണ്..
അന്ന് പാതിയിൽ നീ നിർത്തി പോയ രാത്രിയിൽ..
ഒന്ന് പറഞ്ഞൂടായിരുന്നോ മോനേ നിനക്ക്…
ന്റെ മീനാക്ഷി ജീവനോടെ ണ്ടെന്നു..”
നന്ദനെ നോക്കി പറയുമ്പോൾ ദാമുവേട്ടന്റെ വാക്കുകൾ വല്ലാതെ ഇടറിയിരുന്നു..
“ഇല്ല..
ദാമുവേട്ടാ…
എനിക്കന്നറിയില്ലായിരുന്നു..
മ്മടെ ചേച്ചി ജീവനോടെ ഉണ്ടെന്നു..
പക്ഷേ..
ചേച്ചി ആരുടെയോ കെണിയിൽ പെട്ടുപോയിന്ന് മാത്രമേ എനിക്ക് അറിയാൻ കഴിഞ്ഞുള്ളു ദാമുവേട്ടാ..”
നന്ദൻ ദാമുവേട്ടനെ നോക്കി പറഞ്ഞു…
“മോളേ….”
മഹാദേവന്റെ വിളി കേട്ട് മീനാക്ഷി തല ചെരിച്ചു നോക്കി…
“ഏട്ടാ…”
മഹാദേവനെ കണ്ടു വിശ്വാസം വരാത്തത് പോലെ മീനാക്ഷി നോക്കി നിന്നു പോയി..
“ആ ഡീ…
നിന്റെ മഹിയെട്ടൻ തന്നേ…
ദേ..
നിന്റെ ചേച്ചി പെണ്ണ്..
പിന്നേ…
ദേ നിന്റെ ഇന്ദ്രൻ…
എല്ലാരുമുണ്ട് പെണ്ണേ…
സന്തോഷയോ ന്റെ മോൾക്ക്…”
മീനാക്ഷിയെ മഹാദേവൻ ചേർത്ത് പിടിച്ചു കൊണ്ടു ചോദിച്ചു…
“മ്മ്…”
വിമ്മി പൊട്ടി മഹാദേവനെ മുറുക്കി കെട്ടിപിടിച്ചു കൊണ്ടു മീനാക്ഷി മൂളി…
“ഏട്ടത്തി…”
കയ്യെത്തിച്ചു കൊണ്ടു വനജയുടെ കയ്യിൽ പിടിച്ചു മീനാക്ഷി..
“ഇവിടുണ്ട് പെണ്ണേ ഞാൻ…
നിന്റെ കുറുമ്പിനു ഞാൻ ഒരു മരുന്ന് കരുതി വെച്ചിട്ടുണ്ട് ട്ടോ..
നീ അങ്ങ് വാ തറവാട്ടിലോട്ട്..
അപ്പൊ തരാട്ടോ ഞാൻ..”
മീനാക്ഷിയുടെ കവിളിൽ തലോടി കൊണ്ടു പറഞ്ഞു..
“തെറ്റ് ചെയ്തോ ഞാൻ നിങ്ങളോട്…
അങ്ങനെ കരുതല്ലേ വനജേച്ചി എന്നോട്..
എനിക്ക്….
എനിക്ക് അത്രേഷ്ടായിരുന്നു ദാമുവേട്ടനെ..
എന്നോട് പൊറുക്കണം ട്ടോ..”
വനജയെ ചേർത്ത് പിടിച്ചു കൊണ്ട്
മീനാക്ഷി പറഞ്ഞു..
“ഇഷ്ടമായിരുന്നു പെണ്ണേ…
അന്നും… ഇന്നും എന്നും..
ഞങ്ങൾക്ക് മോളോട് ഒരു പിണക്കവുമില്ല മോളേ…
മോള് വേഗം തറവാട്ടിലേക്ക് വാ…
ഇനിയുള്ള നാളുകൾ ഇനി നമുക്ക് എല്ലാർക്കും കൂടി അവിടെ കൂടാം..”
അതും പറഞ്ഞു വനജ മീനാക്ഷിയുടെ നെറ്റിയിൽ തന്റെ ചുണ്ടമർത്തി….
ആ മുഹൂർത്തം കണ്ടു നിന്ന എല്ലാരുടെയും കണ്ണുകൾ ഈറനണിഞ്ഞു..
“ഞാൻ പറഞ്ഞില്ല മീനാക്ഷിയോട്..
ഇങ്ങനെ ചിലർ ഇവളെ കാണാൻ വരുന്നുണ്ടെന്ന്..
മറ്റൊന്നും കൊണ്ടല്ല..
ചിലപ്പോൾ മീനാക്ഷിയുടെ ആരുമല്ലാത്തവരാണെങ്കിലോ വരുന്നതെങ്കിൽ എന്ന് കരുതി മാത്രം..”
മദർ അവരേ നോക്കി പറഞ്ഞു…
“നന്ദാ…
ഈ കൂടിച്ചേരൽ നിന്റെ വിജയമാണ് ട്ടോ…”
മദർ നന്ദനെ നോക്കി കൊണ്ടു പറഞ്ഞു…
“ഹേയ്..
എന്റെയല്ല മദറേ..
ദേ…
ഈ സാറിന്റെ വിജയമാണ്…
പിന്നെ..
മ്മടെ മണിയേട്ടന്റെയും…”
“മണിയേട്ടനോ…
അതാരാ..”
മദർ ചോദിച്ചു…
“ഒരു ബസ് കണ്ടക്ടർ ആണ്..
ഒരുപാട് നാളായി ആ വഴി പോകുന്ന ബസിലേ കണ്ടക്ടറാണ് മണിയേട്ടൻ..
ചുമ്മാ ഒരു ദിവസം ഇന്ദ്രൻ സാറ് മണിയേട്ടനോട് ഇങ്ങനെയുള്ള ഒരു മിസ്സിംഗ് കേസ് പറഞ്ഞിരുന്നു…
പിന്നെ ഫോട്ടോയും കാണിച്ചു കൊടുത്തു…
ഡൈലി ഒരുപാട് മുഖങ്ങൾ കാണുന്ന ആളല്ലേ…
എവിടേലും കണ്ടു പരിചയമുണ്ടോ എന്ന് അറിയാനുള്ള ഒരു കുഞ്ഞി സംശയം തീർക്കാൻ ചോദിച്ചതാ..
പക്ഷെ മണിയേട്ടന്റെ മറുപടി ശരിക്കും ഞങ്ങളെ ഞെട്ടിച്ചു…”
“സാറേ…
തൂക്കുംപാറ അഥിതി മന്ദിരത്തിൽ ഇങ്ങനെ ഒരാളെ എനിക്കറിയാം ..”
എന്നായിരുന്നു ആ മറുപടി..
“പിന്നേ എല്ലാം പെട്ടന്നായിരുന്നു..
ഒടുവിൽ ഇവിടത്തെ അഡ്രെസ്സ് തേടി ഞങ്ങൾ വന്നു…”
“എന്നിട്ട് എവടെ മണിയേട്ടൻ..”
മദർ ചോദിച്ചു…
“മണിയേട്ടാ…
നന്ദൻ പുറത്തേക്ക് നോക്കി വിളിച്ചു…
അകത്തേക്ക് കയറി വന്ന ആളെ കണ്ടു മദറും മീനാക്ഷിയും ഞെട്ടി..
“ഡാ…
മണി നീയോ..
നീ ഇപ്പൊ കണ്ടെക്ടറാണോ…”
മദർ മണിയെ നോക്കി ചോദിച്ചു…
“അതേ മദർ…”
“ഡ്രൈവിംഗ് ജോലി നിർത്തിയോ നീ..”
“ഇവിടെ നിന്ന് പോയതിന് ശേഷം പിന്നെ ആ ജോലി നോക്കിയില്ല..”
മണി മറുപടി കൊടുത്തു…
“മീനാക്ഷിയേ ഇവൻ അറിഞ്ഞില്ലേ പിന്നേ ആരറിയാൻ..
ഇവനാണ് ഇവിടെ കൊണ്ട് വരാൻ അന്ന് ബസ് സ്റ്റാൻഡിൽ വന്നത്..
പിന്നെ പലപ്പോഴും ഹോസ്പിറ്റലിൽ കൊണ്ടു പോയതും ഇവനും ഞാനും കൂടിയാണ്…
ഓർമ്മയുണ്ടോ മീനാക്ഷി നിനക്ക്..”
മദർ ചോദിച്ചു…
“പിന്നെ മറക്കാൻ പറ്റോ മണിയേട്ടാ നിങ്ങളേ…
എന്നേ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ നിങ്ങൾ ചെയ്തതെല്ലാം എനിക്കറിയാം മണിയേട്ടാ..”
മീനാക്ഷി ഇടറി കൊണ്ടു പറഞ്ഞു..
എല്ലാരും മണിയെ സ്നേഹത്തോടെ നോക്കി….
“ഇനി എങ്ങനെ…
ഇന്ന് പോകുന്നുണ്ടോ നിങ്ങൾ..”
മദർ ചോദിച്ചു…
“പോണം മദർ..”
മഹാദേവന്റെയായിരുന്നു മറുപടി..
“ങ്കിൽ അധികം വൈകണ്ട..
ഊണ് കഴിച്ചിട്ട് ഇറങ്ങാം നിങ്ങൾക്ക്…
വാ..
ഇന്നിവിടെ നിന്ന് ഉള്ളത് കഴിക്കാം എല്ലാർക്കും…
വാ…
അതും പറഞ്ഞു മദർ തിരിഞ്ഞു നടന്നു…
************************************
അന്ന് രാത്രി…
ദാമുവേട്ടന്റെ വീട്….
ന്തിനാ മോളേ നീ പോയത്…
അത്താഴം കഴിഞ്ഞു എല്ലാരും മുറ്റത്തു പായ വിരിച്ചു ഇരിക്കുന്ന സമയം മഹാദേവൻ മീനാക്ഷിയേ ചേർത്ത് പിടിച്ചു കൊണ്ടു ചോദിച്ചു..
മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു…
പെട്ടന്ന് മീനാക്ഷി പൊട്ടി കരഞ്ഞു..
“മോളേ കരയിക്കാൻ വേണ്ടി ചോദിച്ചതല്ല മോളേ..
അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിച്ചു പോയതാ..
നേരിട്ട് കാണുമ്പോ തന്നേ ചോദിക്കാൻ കരുതി വെച്ചതാണ് ഞാൻ..
പക്ഷെ…
ആ സമയം ഈ ചോദ്യത്തിന് തീരേ യോജിച്ചിരുന്നില്ല..
അതോണ്ടാ ചോദിക്കാതെ വിട്ടത്…”
മഹദേവൻ പറഞ്ഞത് കേട്ട് മീനാക്ഷിയുടെ കരച്ചിലിന്റെ ശക്തി കൂടി….
എല്ലാരും മീനാക്ഷിയുടെ ഉത്തരത്തിനായി കാതോർത്തു നിന്നു…
ദാമുവേട്ടൻ അമ്മുകുട്ടിയെ ചേർത്ത് പിടിച്ചു…
“ചേച്ചിയോട് ഒന്നും ചോദിക്കണ്ട മാഹിയേട്ടാ..
ഞാൻ പറയാം ന്താ ഉണ്ടായതെന്ന്..”
നന്ദൻ പറഞ്ഞത് കേട്ട് എല്ലാരും ഒരു നിമിഷം അമ്പരന്നു ..
“ഞാൻ പറയട്ടെ സാറേ..”
ഇന്ദ്രനേ നോക്കി നന്ദൻ ചോദിച്ചു…
“മ്മ്…”
എന്ന രീതിയിൽ ഇന്ദ്രൻ തലയാട്ടി..
“ദാമുവേട്ടന് ഓർമ്മയുണ്ടോ..
മീനാക്ഷി ചേച്ചിയേ കാണാതെയായപ്പോൾ ഒരു കഥ പരന്നിരുന്നു മ്മടെ നാട്ടിൽ…
ന്താന്ന് അറിയോ…
ദാമുവേട്ടാ..ആ കഥ..”
നന്ദൻ ചോദിക്കുന്നത് കേട്ട് ദാമുവേട്ടന്റെ തല താഴ്ന്നു..
ആ മിഴികളിൽ നനവ് പടർന്നു പെട്ടന്ന്….
“ന്തായിരുന്നു നന്ദാ ആ വാർത്ത…”
മഹാദേവൻ നന്ദനെ നോക്കി ചോദിച്ചു…
“ചേച്ചിയേ കാണാതായ അന്ന് തന്നേയായിരുന്നു താഴ്‌വാരത്തു നിന്നും ശശിയേട്ടനേയും കാണാതെയായത്..
ഇവർ തമ്മിൽ പ്രേമത്തിലായിരുന്നുവെന്നും..
രണ്ടാളും കൂടി നാട് വിട്ടതാണെന്നും..
നാട്ടിൽ ആരൊക്കെയോ ചേർന്ന് പറഞ്ഞു പരത്തി…
ഭൂരിപക്ഷം ആളുകളും അത് തന്നേ വിശ്വസിച്ചു..
പിന്നീട് ദാമുവേട്ടനും മീനാക്ഷിയും കേട്ട പരിഹാസം..
അത് ഇന്നുമെന്റെ ചെവിയിലുണ്ട്..
പക്ഷേ സത്യമതൊന്നുമല്ലായിരുന്നു..”
“പിന്നേ…”
മഹാദേവൻ ചോദിക്കുന്നത് കേട്ട് നന്ദൻ കണ്ണുകൾ ഇറുക്കിയടച്ചു…
“ന്താണ് നന്ദാ….
ന്താ അന്ന് ഉണ്ടായത്…”
ദാമുവേട്ടൻ നന്ദന്റെ ഇരു തോളിലും പിടിച്ചു കൊണ്ടു ചോദിച്ചു..
“പറ നന്ദേട്ടാ…
ന്താ…
ന്താ അന്ന് എന്റെ അമ്മക്ക് പറ്റിയത്..”
അമ്മുക്കുട്ടി വിമ്മി കൊണ്ടു ചോദിച്ചു..
നന്ദൻ പതിയെ കണ്ണുകൾ തുറന്നു..
എന്നിട്ട് മീനാക്ഷിയേ നോക്കി….
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission