അങ്ങോട്ട് മാറി നിക്ക് മനുഷ്യാ..
മുട്ടി ഉരുമി നിക്കാതെ..
ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടതും ബാലൻസ് പോയി അടുത്ത് നിന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് ചേർന്നു പോയ ഇന്ദ്രനെ നോക്കി ആ പെൺകുട്ടി പറഞ്ഞത് കേട്ട് ഇന്ദ്രന്റെ കിളി പോയി…
അറിയാതെ പറ്റി പോയതാ…
ക്ഷമിക്കണം…
ഉവ്വ് …
ഉവ്വ്…
കേറിപ്പൊ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് തന്നെ…
ചുമ്മാ വേല ഇറക്കാതെ മാഷ് അങ്ങോട്ട് നീങ്ങി നിന്നേ..
കാണട്ടെ…
ന്താ ശാലിനി കൊച്ചേ… ഇന്നും ആരോടാ….
അടുത്തു നിന്ന ചന്ദ്രിക തിരിഞ്ഞു നിന്നു കൊണ്ട് അവളോട് ചിരിച്ചു കൊണ്ട് ചോദിച്ചു…
ദേ ചേച്ചി..
ചുമ്മാ അനാവശ്യം പറയരുത് ട്ടോ..
ശാലിനി കിറി കോട്ടി കൊണ്ട് പറഞ്ഞു..
ന്താ ശാലു മോളേ ഇവിടെ..
ന്താ സംഭവം…
കണ്ടെക്ടർ മണി ചേട്ടൻ ശാലിനിയുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു..
ഒന്നുല്ല മണിയേട്ടാ..
ദേ..
ഈ മാഷിന് എന്നേ കണ്ടപ്പൊ മുതൽ ഒരു തട്ടലും മുട്ടലും..
ഇന്ദ്രനെ ചൂണ്ടി കൊണ്ട് ശാലു പറഞ്ഞതു കേട്ട് തൊലി ഉരിഞ്ഞു പോകുന്നതു ന്താണ് ന്ന് ഇന്ദ്രൻ ശരിക്കുമറിഞ്ഞു..
ചേട്ടാ..
അറിയാതെയാണ്…
വണ്ടി പെട്ടന്ന് ബ്രേക്ക് ഇട്ടത് കൊണ്ട് ബാലൻസ് പോയി ചേട്ടാ അതാണ്..
ശബ്ദം വളരെ താഴ്ത്തി ആണ് ഇന്ദ്രൻ അത് പറഞ്ഞത്…
അങ്ങനെയൊന്നുമല്ല..
അറിഞ്ഞിട്ട് തന്നെയാ..
ശാലു വിട്ടു കൊടുത്തില്ല…
ന്റെ ശാലു മോളേ…
ആള് അറിയാതെയല്ലേ മോള് അതങ്ങ് ക്ഷെമി….
മണിയേട്ടൻ ല്ലേ പറയണത്…
മ്മ്…
മണിയേട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ ക്ഷെമിച്ചു…
അങ്ങട്ട് നീങ്ങി നിക്ക് മനുഷ്യാ..
വീണ്ടും വന്നു മുട്ടി ഉരുമി നിക്കാതെ..
ശാലു പറഞ്ഞത് കേട്ട് വേഗം പിറകിലേക്ക് മാറി നിന്നു ഇന്ദ്രൻ…
ഇങ്ങോട്ട് വന്നേക്ക് ചേട്ടാ..
ഞാൻ ഇവിടെ ഇറങ്ങുവാ….
അടുത്തിരുന്ന ഒരാൾ ഇന്ദ്രനെ വിളിച്ചു…
ഇന്ദ്രൻ ആൾടെ അടുത്തേക്ക് നീങ്ങി നിന്നു..
നമുക്കൊന്നും കൂടാൻ പറ്റിയ ആളുകൾ അല്ലന്നേ അവരൊന്നും..
ചേട്ടൻ ദേ ഇവിടെയിരുന്നോ..
എഴുന്നേറ്റു കൊടുക്കുമ്പോൾ അയ്യാൾ ഇന്ദ്രന്റെ ചെവിയിൽ പതിയെ പറഞ്ഞു…
സീറ്റിൽ ഇരുന്ന ഇന്ദ്രൻ ഒന്നൂടെ ശാലിനിയേ നോക്കി..
ശാലിനിയും അതേ സമയം തിരിഞ്ഞു അവനേ നോക്കി…
രണ്ടാളുടെയും കണ്ണുകൾ ഒന്ന് കോർത്തു…
ഹും….
കിറി കോട്ടി കൊണ്ട് അവൾ വേഗം മുഖം തിരിച്ചു..
അടുത്തിരുന്ന ആള് ഇറങ്ങിയപ്പൊ ഇന്ദ്രനു വിന്റോ സീറ്റ് കിട്ടി..
അവൻ പുറത്തേക്ക് നോട്ടം മാറ്റി….
നിറയെ കാറ്റാടി മരങ്ങളാണ് റോഡിനു ഇരു വശവും..
മുന്നോട്ട് പോകുംതോറും കാറ്റാടി മരങ്ങൾ മാറി..
വയലുകളായിരുന്നു ഇരു വശവും…
ചിലയിടത്തു കുട്ടികൾ കളിക്കുന്നതും കാണാമായിരുന്നു..
അങ്ങ് ദൂരെ മലയുടെ ഇടുക്കിൽ നിന്നും വെള്ളം ഒരു നേർത്ത ചാല് പോലേ ചാടുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു…
ഇടക്കെപ്പൊളോ കണ്ണുകൾ മയക്കത്തിന്ന് വഴി മാറി..
മണിയേട്ടാ..
ന്റെ അഞ്ചു രൂപ എവിടെ..
ആ ശബ്ദമാണ് ഇന്ദ്രനെ മയക്കത്തിൽ നിന്നും ഉണർത്തിയത്..
ഓ..
ഞാനത് മറന്നു..
മണിയേട്ടൻ പറഞ്ഞു…
യ്യോ..
ന്തോ ഓർത്തെന്നോണം മണിയേട്ടൻ ഇന്ദ്രൻ ഇരിക്കുന്ന സീറ്റിലേക്ക് വന്നു..
അതേ..
അടുത്ത സ്റ്റോപ്പ് ആണ് ഇറങ്ങേണ്ടത് ട്ടോ..
ഇന്ദ്രനെ നോക്കി മണിയേട്ടൻ പറഞ്ഞു…
ആണോ..
താങ്ക് യൂ ചേട്ടാ…
അതും പറഞ്ഞു മുകളിലെ ബർത്തിൽ നിന്നും ഇന്ദ്രൻ തന്റെ ബാഗ് എടുത്തു മുന്നോട്ട് നടന്നു..
ചേട്ടാ.
ബാക്കി കിട്ടാൻ ഉണ്ടായിരുന്നു…
ഇന്ദ്രൻ മണിയേട്ടനെ നോക്കി ചോദിച്ചു..
ഓ…
നാൽപ്ത്തിയഞ്ചു രൂപ ല്ലേ..
മ്മ്….
ഇന്ദ്രൻ മൂളി..
ശാലു മോളേ..
മോൾടെ അഞ്ചു രൂപ എടുത്തിട്ട് ബാക്കി ഈ സാറിന് കൊടുത്തേക്ക് ട്ടോ..
ന്റല് ചേഞ്ച് ഇല്ല മോളേ..
ഇതിലും ഭേദം ബാലൻസ് വേണ്ടായിരുന്നു..
ഇന്ദ്രൻ ഉള്ളിൽ പറഞ്ഞു..
ഇറങ്ങിക്കോ..
ഇവിടന്ന് കുറച്ചു മുന്നോട്ട് പോയാൽ സാറ് പറഞ്ഞ സ്ഥലമായി…
മണിയേട്ടൻ പറഞ്ഞത് കേട്ട് ഇന്ദ്രൻ പുറത്തേക്ക് ഇറങ്ങി…
ശരി സാറേ..
കാണാം..
ഡബിൾ ബെൽ അടിച്ചുകൊണ്ട് മണിയേട്ടൻ ഇന്ദ്രനെ നോക്കി കൈ വീശി കൊണ്ട് പറഞ്ഞു…
ഇന്ദ്രനും തിരികേ കൈ വീശി കാണിച്ചു..
ന്താ കുന്തം വിഴുങ്ങിയത് പോലേ നിക്കണത്..
ബാക്കി വേണ്ടേ..
ശാലിനിയുടെ ശബ്ദം കേട്ട് ഇന്ദ്രൻ വേഗം തിരിഞ്ഞു നോക്കി..
ഇവിടെ അടുത്ത് കടയൊന്നുമില്ല..
കുറച്ചു മുന്നോട്ട് പോണം..
മുന്നോട്ട് നടന്ന് കൊണ്ട് ശാലു പറഞ്ഞു..
അനക്കം കേൾക്കാതെയായപ്പൊ അവൾ തിരിഞ്ഞു നോക്കി…
ന്താ..
അവിടെ കുറ്റി അടിച്ചു നിക്കണത്…
എനിക്ക് വീട്ടിൽ പോണം…
നിങ്ങള് വരണുണ്ടോ…
മുഖം കൂർമിച്ചു നെറ്റി ചുളിച്ചു കൊണ്ട് ശാലു ചോദിച്ചു..
ഞാൻ ന്റെ മൊബൈൽ നോക്കിയതാ..
വേഗം ശാലുവിന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് ഇന്ദ്രൻ പറഞ്ഞു…
അത്..
അങ്ങനെ നോക്കി ഇരിക്കാനേ കഴിയൂ…
ഇവിടെ ആ കുന്തം കൊണ്ട് ഒരു കാര്യവുമില്ല….
ആരോടെന്നില്ലാതെ ശാലു പറഞ്ഞു..
മൊബൈൽ എടുത്തു ഉയർത്തി പിടിച്ചു നോക്കി ഇന്ദ്രൻ..
ഇല്ല…
റേഞ്ച് ഇല്ല..
ഇതെന്തു നാട് ന്റെ ശിവനേ..
ഇന്ദ്രൻ ഉള്ളിൽ പറഞ്ഞു..
ഇയ്യാളെടെ കയ്യിൽ അഞ്ചു രൂപ ഉണ്ടേൽ ഇങ്ങ് തന്നേക്ക്..
പിന്നേ ന്റെ കൂടേ നടക്കേണ്ട ലോ…
ശാലിനി ഇന്ദ്രനെ നോക്കി പറഞ്ഞു..
ന്റല് ഇല്ല..
ഉണ്ടേൽ ഞാൻ ബസിൽ കൊടുക്കില്ലേ…
ഓ..
കിറി കോട്ടി കൊണ്ട് ശാലു മുന്നോട്ട് നടന്നു..
അതേ..
ഇങ്ങനെ ഈ കിറി കോട്ടി ന്തിനാ ആ മുഖം ഇച്ചിരി കൂടി വൃത്തികേട് ആക്കുന്നെ….
ന്റെ കിറിയല്ലേ…
ഞാൻ ഇഷ്ടമുള്ളത് ചെയ്യും…
വീണ്ടും കിറി കോട്ടി..
നീളമുള്ള മുടി എടുത്തു പിറകിലേക്കിട്ടു കൊണ്ട് ശാലു നടത്തത്തിന്റെ വേഗത കൂട്ടി….
അതേ..
ഇച്ചിരി പയ്യേ പോവോ…
ഈ ബാഗിന് നല്ല കനമുണ്ട്..
നടക്കാൻ ഇച്ചിരി ബുദ്ധിമുട്ട്ണ്ട്..
തന്നോട് ഞാൻ ന്റെ കൂടേ നടക്കാൻ
പറഞ്ഞില്ല ലോ…
സാവധാനം വന്നാൽ മതി..
ഞാൻ ദേ ദാമുവേട്ടന്റെ കടയിൽ പോയി ചേഞ്ച് വാങ്ങി നിക്കുമ്പോളേക്കും അവിടെ എത്തിയാൽ മതി…
അതും പറഞ്ഞു ശാലിനി മുന്നോട്ട് വേഗത്തിൽ നടന്നു…
ദാമുവേട്ടാ…
വിളി കേട്ട് ദാമുവേട്ടൻ തിരിഞ്ഞു നോക്കി..
എനിക്ക് ഒരു അഞ്ചു രൂപ താ..
ബാക്കിയുള്ള കാശ് ദേ ഇയ്യാൾക്ക് കൊടുത്തേക്ക്..
ശാലിനി പറഞ്ഞത് ദാമുവേട്ടൻ ആളെ നോക്കി..
ഇവിടെയൊന്നും കണ്ടിട്ടില്ല ലോ..
എവിടെന്നാ..
ദാമുവേട്ടൻ ചോദിച്ചു…
ഇച്ചിരി ദൂരെന്നാ..
ഇവിടെ ഇനി കുറച്ചു നാള് ഉണ്ടാവും..
ഇന്ദ്രൻ മറുപടി കൊടുത്തു…
ഈ ഓണം കേറാ മൂലയിൽ ന്താണ് മാഷേ കാര്യം..
അതും കുറച്ചു നാളുകൾ…
ഇവിടെ ആരേലും പരിചയമുള്ളവർ ഉണ്ടോ…
ദാമുവേട്ടൻ ചോദിച്ചു…
ഹേയ് ഇല്ല…
എല്ലാരേം ഒന്ന് പരിചയപെടാൻ വന്നതാ…
ചിരിച്ചു കൊണ്ടായിരുന്നു ഇന്ദ്രന്റെ മറുപടി..
ദാമുവേട്ടനും ശാലുവും അവനേ ഒന്ന് ഇരുത്തി നോക്കി…
മനസിലായില്ല ലോ..
ഇവിടെ ഒരു ശിവക്ഷേത്രമുണ്ടോ അടുത്ത്..
ഇന്ദ്രൻ ചോദിച്ചു..
ഉണ്ട് ലോ..
ദേ ഇവിടന്നു മുന്നോട്ട് നടന്നു കുറച്ചു പോകുമ്പോൾ ഇടത്തോട്ട് ഒരു വഴിയുണ്ട്..
ആ വഴി തിരിഞ്ഞു ചെല്ലുമ്പോൾ ഒരു പോലീസ് സ്റ്റേഷൻ കാണാം അത് കഴിഞ്ഞു കുറച്ചുടെ മുന്നോട്ട് പോയാൽ
കാണുന്നതാണ് ശിവക്ഷേത്രം..
അല്ല അവിടെ ആരെ കാണാനാ..
അതല്ല ഇനി..
അമ്പലത്തിൽ പുതുതായി വന്ന തിരുമേനി ആണോ…
ഇന്ദ്രനെ അടിമുടി നോക്കി കൊണ്ട് ദാമുവേട്ടൻ ചോദിച്ചു..
അവിടെ ആരേം കാണാൻ അല്ല..
തിരുമേനിയും അല്ലേ..
അതിനു തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്കാ..
ചിരിച്ചു കൊണ്ട് ഇന്ദ്രൻ പറഞ്ഞു…
അവിടെ ന്താ..
ദാമുവേട്ടൻ ഒന്ന് ശങ്കിച്ചു കൊണ്ട് ചോദിച്ചു..
അവിടെ ചാർജ് എടുക്കാൻ വന്ന പുതിയ സബ് ഇൻസ്പ്ക്ടർ ആണ്..
ഇന്ദ്രജിത് മഹാദേവൻ….
ഇന്ദ്രന്റെ മറുപടി കേട്ട് വാ പിളർന്നു നിന്നു പോയി ശാലു…
ആണോ…
ക്ഷെമിക്കണം സാർ..
ഞാൻ ആളറിയാതെ..
ദാമുവേട്ടൻ തോളിൽ കിടന്ന തോർത്ത് മുണ്ട് എടുത്തു അടുത്ത് കിടന്ന ബെഞ്ചു വൃത്തിയാക്കി..
സാറേ ഇവിടെ ഇരിക്ക് ട്ടോ..
കാശ് ഞാൻ എടുക്കട്ടെ..
ഹേയ് വേണ്ടാ ചേട്ടാ…
അതിവിടെ കിടക്കട്ടെ..
ഇനി ഞാൻ ഇവിടെ അല്ലേ കുറച്ചു നാൾ ഉണ്ടാവുക…
ചായ കുടി ഇനി ഇവിടന്ന് ആവട്ടെ…
എന്നാ ഞാൻ ചെല്ലട്ടെ…
മ്മക്ക് വീണ്ടും കാണാം ട്ടോ..
ദാമുവേട്ടനെ നോക്കി പറഞ്ഞു..
സാറേ…
ദേ..
ഈ കൊച്ച് ആ വഴിക്ക് ഉള്ളതാ..
ആള് കാണിച്ചു തരും സ്ഥലം..
ശാലുവിനെ നോക്കി കൊണ്ട് ദാമുവേട്ടൻ പറഞ്ഞു..
കിളി പോയ അവസ്ഥയിൽ നിക്കുന്ന ശാലുവിനെ കണ്ട് ഇന്ദ്രന്റെ ഉള്ളിൽ ചിരി വന്നു..
ഹേയ് വേണ്ട ചേട്ടാ..
ഈ കുട്ടിക്ക് അതൊക്കെ ബുദ്ധിമുട്ട് ആവും ന്നേ…
ചിരി പുറത്തേക്ക് കാണിക്കാതെ ഇന്ദ്രൻ പറഞ്ഞു….
ന്ത് ബുദ്ധിമുട്ട്..
അവള് ആ വഴിക്ക് അല്ലേ പോണത്…
ശാലുട്ടി….
മോള് സാറിന് സ്റ്റേഷൻ കാണിച്ചു കൊടുക്കണം ട്ടോ..
മ്മടെ നാട്ടില് പുതുതായ് വന്ന ആളല്ലേ..
ആള് അറിയട്ടെ ന്നേ മ്മടെ നാട്ടിലേ കുട്ടികളുടെ സ്വഭാവം..
ഉവ്വ് ഉവ്വേ…
ഞാൻ അറിഞ്ഞു ചേട്ടോ നിങ്ങളുടെ നാട്ടിലേ കുട്ടികളുടെ സ്നേഹം…
സന്തോഷമായി എനിക്ക്…
ആക്കിയ ഒരു ചിരി ചിരിച്ചു കൊണ്ട് ഇന്ദ്രൻ ശാലുവിനെ നോക്കി…
ഒന്നും മനസിലാവാതെ ദാമുവേട്ടൻ ചുമ്മാ അവരെ നോക്കി ചിരിച്ചു…
മോള് ന്ത് നോക്കി നിക്കുവാ..
സാറിന്റെ കൂടേ പോയി ആൾക്ക് സ്റ്റേഷൻ കാണിച്ചു കൊടുക്ക് ന്നേ…
ദാമുവേട്ടൻ പറഞ്ഞത് കേട്ട് കിളി പോയ നിലയിൽ നിന്ന ശാലുവിന്റെ കൈ കാലുകൾ തളരുന്നത് അവൾ അറിഞ്ഞു..
വല്ലാത്തൊരു മുഖത്തോടെ അവൾ ഇന്ദ്രനെ നോക്കി..
സങ്കടാണോ…
ചമ്മലാണോ…
അതോ ഭയമാണോ എന്ന് മനസിലാക്കാൻ കഴിയാത്ത ശാലുവിന്റെ മുഖം കണ്ട് ഉള്ളിൽ ചിരി വന്നു ഇന്ദ്രന്…
ഇവിടന്നു ഒരുപാട് ഉണ്ടോ ചേട്ടാ..
മുന്നോട്ട് നടക്കുമ്പോൾ ഇന്ദ്രൻ ഒന്നൂടെ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു…
കഷ്ടി ഒരു ഇരുപ്ത് മിനിറ്റ് നടക്കേണ്ടി വരും..
ദാമുവേട്ടൻ ഇച്ചിരി ശബ്ദം ഉയർത്തി
പറഞ്ഞു…
വേഗം ചെല്ല് മോളേ…
സാർ ദേ നടന്നു…
ദാവുവേട്ടന്റെ വാക്കുകൾ അവളുടെ ശരീരം വീണ്ടും തളർത്തി..
കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു അവൾ….
ഏതു നേരത്താണാവോ എനിക്ക് അങ്ങേരോട് മെക്കിട്ട് കേറാൻ തോന്നിയത്..
അല്ലേലും ഒരെല്ല് കൂടുതലാ എനിക്ക് ന്ന് എല്ലാരും പറയുന്നത് വെറുതെയല്ല…
ശാലു ഉള്ളിൽ പറഞ്ഞു..
വേഗം ചെല്ല് മോളേ…
സാർ ദേ നടന്നു…
ദാമുവേട്ടന്റെ വാക്കുകൾ അവളുടെ ശരീരം വീണ്ടും തളർത്തി..
ഒന്നുടെ കണ്ണുകൾ ഇറുക്കി അടച്ചു അവൾ..
പിന്നേ ഒന്നും നോക്കാതെ രണ്ടും കൽപിച്ചു ശാലു മുന്നോട്ട് നടന്നു…
ചെറു ചിരിയോടെ ഇന്ദ്രൻ മുന്നിൽ നടന്നു…
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission