നരബലിയോ…?
അവൾ പറഞ്ഞത് വിശ്വാസം വരാതെ ഒരിക്കൽക്കുടി ചോദിച്ചു.
അതെ. ഒരുപക്ഷെ നിനക്കിത് ആദ്യനുഭവമായിരിക്കും ഇനിയങ്ങോട്ടുള്ള യാത്രയിലെല്ലാം മനസിലാവും . നമുക്ക് കുറച്ചു കാര്യങ്ങൾക്കൂടി പ്ലാൻ ചെയ്യാനുണ്ട്.
ഇപ്പോഴവളുടെ മുഖം വളരെ ഗൗരവമേറിയതും സംസാരത്തിന്റെ മൃദുലത മാറുകയും ചെയ്തിരുന്നു. അല്പനിമിഷം മുൻപ് കണ്ട ഒരു പെണ്ണല്ല ഇപ്പോഴെന്റെ മുന്നിൽ നിൽക്കുന്നതെന്ന് തോന്നി. ശരീരംകൊണ്ട് അത്രയേറെ അടുത്തുനിന്നിട്ടും അവൾ ഒരുപാട് എന്നിൽ നിന്ന് ദൂരെയാണെന്ന് ഒരു പിടിയും കിട്ടുന്നില്ല.
കൂടെ പോന്നപ്പോ വിചാരിച്ചത് ഇവിടുത്തെ പ്രകൃതിസൗന്ദര്യമായ ആപ്പിൾ തോട്ടം, കാന്തല്ലൂർ, ചിന്നാർ വനം, മുനിയറ, മുനിമട തൂവാന വെള്ളച്ചാട്ടം, ചന്ദനവനം, ചിന്നാർ വന്യജീവി അവസകേന്ദ്രങ്ങൾ പിന്നെ ശർക്കര ഉണ്ടാക്കുന്ന “ആല ” കാണണം തണുപ്പത്ത് ശർക്കര കാപ്പി കുടിക്കണം പറ്റിയാൽ കുറച്ചു മറയൂർ ശർക്കരയും നല്ല വെളുത്തതുള്ളിയും വാങ്ങി വീട്ടിൽ കൊണ്ടുപോകാനും ഉദ്ദേശമുണ്ടായിരുന്നു ഇനിയതൊന്നും നടക്കുമെന്ന് തോന്നുന്നില്ല. സംഗതി കൂടുതൽ സങ്കീർണമാവുകയാണ്
റൂമിൽ ഞങ്ങളെ കൂടാതെ കൂടെ വീട്ടിൽ ജീപ്പിൽ വന്ന അജാനബാഹു വും പിന്നെ അനുചരന്മാരായ മൂന്നുപേരും ഇന്നലെവരെ വരെ അവർ സംസാരിച്ചുകൊണ്ടിരുന്ന ഭാഷ അല്ല സംസാരിക്കുന്നത് ഇപ്പോൾ സംസാരിക്കുന്നത് കേരളത്തിലെ പച്ചയായ മലയാള ഭാഷയിൽ ആണ്
കാരണം കൂടെ പോകാൻ സമ്മതിച്ചല്ലോ! ഇനിയെന്നും മറച്ചു വെച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായി .
ആദ്യം പോകുന്ന സ്ഥലത്തെക്കുറിച്ച് അവർ ഒരു പ്ലാൻ തയ്യാറാക്കുകയാണ്
ഞങ്ങൾക്ക് പോകേണ്ട സ്ഥലം ഇടമലക്കുടി യിൽ നിന്ന്. ഇഡ്ഡലിപാറ കുടിയിലേക്കാണു.
ഇടമലക്കുടി ,മുളകതറ പിന്നെ എന്നെ ഓരോ വനാന്തരത്തിൽ അത് ആനമല കാടുവക്കാട് ആട് സെറ്റിൽമെൻറ് മല അവിടെ ആനമുടി യോട് ചേർന്നു കിടക്കുന്ന കാനനപാത അവിടുത്തെ ഗിരിനിരകൾ ആണ് ആദിവാസി ഗോത്രം
ലക്ഷ്യസ്ഥാനത്തെത്താൻ നമ്മുടെ അജാനബാഹു വിൻ്റെ പ്ലാൻ ഞങ്ങളെ കാണിച്ചു.
പെട്ടിമുടിയിൽനിന്ന് ഏകദേശം 28 കിലോമീറ്റർ തമിഴ്നാട്ടിൽ നിന്നാണെങ്കിൽ എങ്കിൽ വാൽപ്പാറ വഴി 12 കിലോമീറ്റർ അവിടുന്ന് പിന്നെ അങ്ങോട്ട് വനമാണ്.
അവൾ അയാൾ പറഞ്ഞത് മുഴുവൻ സൂക്ഷ്മമായി ശ്രദ്ധിച്ച ശേഷം .
നമ്മൾ പെട്ടിമുടി കൂടെ പോയി കഴിഞ്ഞാൽ കൂടുതലും ഗോത്രത്തിൽ ഉള്ളവർ അവർ സാധനങ്ങൾ വിൽക്കുവാനും വാങ്ങുവാനും ഈ വഴിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു നമ്മൾ ആ വഴി തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഒരു പക്ഷേ നമ്മളെ തിരിച്ചറിഞ്ഞക്കാം അതുകൊണ്ട് കുറച്ചു ദൂരം കൂടുതലാണെങ്കിലും ഇടമലക്കുടിയിൽ കൂടെ പോയാൽ മതി.
അവളുടെ അഭിപ്രായത്തിൽ അവർക്കും എതിരഭിപ്രായം ഇല്ലായിരുന്നു
പോകാൻ അവർ തിരഞ്ഞെടുത്ത വഴി ഇടമലക്കുടിയിൽ കൂടിയാണ് അവിടം വരെ ജീപ്പിനു പോണം അതുകഴിഞ്ഞ് മുമ്പോട്ടുള്ള ഭാഗത്ത് കാട്ടിൽ കൂടെ വേണം സഞ്ചരിക്കാൻ
തൽക്കാലം ഇത്രയുമായിരുന്നു പ്ലാൻ അവർനാലുപേരും ഞങ്ങളോട് പെട്ടെന്ന് റെഡിയാവൻ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
അവൾ ഒരു നീല ജീൻസും ബ്ലാക്ക് ടീഷർട്ട് മുട്ടോളമെത്തുന്ന ഷൂവും പിന്നെ ഒരു ഓവർകോട്ടും ധരിച്ചു എനിക്കും അവൾ ഷൂഎടുത്തു തന്നു ഞാനും ജീൻസും ടീ ഷർട്ടും ധരിച്ചു.
തലേദിവസം അടിച്ചു മിച്ചം വച്ച കുപ്പികണ്ടില്ല ഞാൻ നോക്കി.
നീ അത് ഒന്നും നോക്കണ്ട ഞാൻ അത് കളഞ്ഞു. എൻറെ നോട്ടം കണ്ടപ്പോൾ അവൾ പറഞ്ഞു
ഓഹോ അതും എടുത്തുകളഞ്ഞു അല്ലേ . പെട്ടന്ന് എനിക്ക് നിരാശ തോന്നി രണ്ടെണ്ണം അടിക്കാൻ കിട്ടിയാൽ യാത്ര ചെയ്യാൻ ഒരു രസം ഒക്കെ ഉണ്ടായിരുന്നു. ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
എങ്കിലും ബാഗ് ഒക്കെ ഞാൻ റെഡിയാക്കി
ബാഗ് ഒന്നും എടുക്കണ്ട. ഇപ്പോൾ നമുക്ക് ആവശ്യമായ സാധനങ്ങൾ ഒക്കെ ഈ ചെറിയ ബാഗിൽ ഉണ്ട് ഇതൊക്കെ നമുക്ക് തിരിച്ചു വരുമ്പോൾ എടുക്കാം അവൾ പറഞ്ഞു
ഞങ്ങൾ റൂം പൂട്ടി കിളവനെ താക്കോൽ ലഭിച്ചു പുറത്തേക്ക് വന്നു
അപ്പോഴേക്കും ജീപ്പിൽ അവർ റെഡിയായി ഇരുന്നു . അനുചരന്മാർ മൂന്നുപേരും പുറകിലും ഞങ്ങൾ രണ്ടുപേരും മുൻപിലും കയറി ജീപ്പ് ഓടിച്ചിരുന്നത് അജാനബാഹു വാണ്
……….
ഇടമലക്കുടി
ഞങ്ങളോട് എത്തിയപ്പോഴേക്കും ഏകദേശം ഉച്ചയോടെ അടുത്തിരുന്നു. ചെങ്കുത്തായ മലനിരകൾ കയറ്റം കയറി വളഞ്ഞുപുളഞ്ഞു ചെരിഞ്ഞു മലവിളമ്പുകളിൽ വഴിയേതെന്നും കൊക്കെയെത്തെന്നും വേർതിരിച്ച് അറിയാത്ത ദുർഘടപാതയില് അതിസാഹസികമായ ആയിരുന്നു നമ്മുടെ അജാനബാഹു ജീപ് ഓടിച്ചിരുന്നത്
അത് അണുവിട തെറ്റിയാൽ ജീവൻപോലും പോയേക്കാം . ജീവനെടുത്തു കയ്യിൽ പിടിച്ചിരുന്നു ഞാൻ ആ സമയത്ത് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യാത്ര ചെയ്യുന്നത്. എന്നാൽ അയാൾ വളരെ ലാഘവത്തോടെ കൂടിയാണ് ജീപ്പ് ഒളിച്ചിരുന്നത് നീ ഓടിക്കുന്നതിൽ വിദഗ്ധൻ ആയിരുന്നു അയാൾ സാഹസികനും
എന്നാൽ അവളുടെ മുഖത്ത് ഭയത്തിൻ്റെയാതൊരുവിധ കണിക പോലും ഇല്ലായിരുന്നു.
ഇനിയും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് അവസ്ഥയിലാണിപ്പോൾ ജീപ്പ് അവിടെ ഒതുക്കിയിട്ടു. കുറച്ചു പച്ചിലകമ്പുകൊണ്ട് മറച്ചു.
ഞങ്ങൾ എല്ലാരും കൂടി പുറത്തിറങ്ങി.
അയാൾ ജീപ്പിനുള്ളിൽ നിന്നുനീളമുള്ള ഉള്ള കത്തിയെടുത്തു ഒരെണ്ണം എൻറ കയ്യിലേക്ക് തന്നു
ഇതെന്തിനാ..? ഞാൻ അവളോട് ചോദിച്ചു.
ഇനി നമ്മൾ പോകുന്നത് കാട്ടിൽ കൂടെ വേണം അപ്പോൾ ഇത് ഉപകരിക്കും. അവൾ പറഞ്ഞു .
ഞങ്ങൾ പതിയെ കാട്ടിനുള്ളി ലേക്ക് നടന്നു. ഇപ്പോൾ നടക്കുന്നത് മുളങ്കാട് വഴിയാണ് ഓരോ സമയവും എനിക്ക് അത്ഭുതം തോന്നി ഇനി ഇത്രയും വലിയ ഒരു മുളങ്കാട് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല പച്ചമുള യും മഞ്ഞമുളയം തിങ്ങിനിൽക്കുന്ന കാട്
ടാ.. നിനക്ക് മുള പൂക്കുന്നത് എപ്പോഴാണെന്ന് അറിയാമോ.?
ഇല്ല ഞാൻ ഇതുവരെ കണ്ടിട്ടില്ല ഞാൻ പറഞ്ഞു
മുളകൾക്ക് ഒരു പ്രത്യേകതയുണ്ട് മുള പൂക്കുമ്പോൾ അവ മരിക്കുകയാണ്.
അവൾ പൂത്തുനിൽക്കുന്ന ഒരു മുളയുടെ അടിവശത്ത് ഇരുന്നു അതിൻറ കുറേ അരികൾ വാരി.
നീ മുളയരി പായസം കുടിച്ചിട്ടുണ്ടോ? ഇതു കൊണ്ടാണ് ഉണ്ടാക്കുന്നത് അത് ഇവിടത്തെ ഗോത്രത്തിൽ ഉള്ളവർ ഇതുകൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കാ റുണ്ട്.
ങാ.. കോട്ടയത്ത് ഫുഡ് ഫെസ്റ്റിവൽ വരുമ്പോൾ ഞാൻ പായസംകുടിച്ചിട്ടുണ്ട് പലഹാരം ഒന്നും കഴിച്ചിട്ടില്ല . ഞാൻ പറഞ്ഞു
നല്ല രുചിയാണ് ആണ് ഒരു ദിവസം നിനക്ക് ഞാൻ ഉണ്ടാക്കി തരാം അവളെന്നോട് പറഞ്ഞു.
അപ്പോഴൊക്കെ കൂടെ വന്നവർ കുറേദൂരം ആയിക്കഴി ഞു .
നമ്മൾ ഇപ്പോ നടക്കുന്ന വഴി ആനച്ചാൽ ആണ്. ആനകൾ പോകുന്ന വഴി പോന്ന വഴി ചിലപ്പോൾ കണ്ടുമുട്ടിയേക്കാം. നമ്മുടെ തൊട്ടരികിൽ നിന്ന് പോലും ലും നമുക്കതിനെ ചില സമയത്ത് കാണാൻ കഴിയില്ല അത്രയ്ക്കും ആന ചുരുങ്ങും മുളകൾക്ക് ഇടയ്ക്ക് . പക്ഷേ അത് അവർക്കറിയാം ആനയുടെ ചൂര് ( മണം) അടിച്ചാൽ എത്ര ദൂരത്ത് ആണെങ്കിലും ഇവർ തിരിച്ചറിയും. ഇവരുടെ മണം ആനകൾക്കും അറിയാം പക്ഷേ പുറത്തു നിന്ന് ഒരാൾ വന്നാൽ ആനകൾ ആക്രമണകാരികൾ ആകാം. അവൾ ഓരോന്ന് ഇങ്ങനെ വിശദീകരിച്ചു കൊണ്ടിരുന്നു
മുളങ്കാട് കടക്കുന്നത് വരെ. ഉള്ളിൽ ആനഭീതി ഉണ്ടായിരുന്നു എന്തോ ഭാഗ്യം കൊണ്ട് ഒരെണ്ണം പോലും മുന്നിൽ വന്നു പെട്ടില്ല
ഇനിയും കടക്കാൻ പോകുന്നത്. ഉൾവനത്തിലേക്കാണ്. . വനംമെന്ന വിചാരിച്ചപ്പോൾ ആദ്യം കരുതിയത് ഇത് കുറെ മരങ്ങൾ തങ്ങിനിൽക്കുന്നത് അതായിരുന്നു മനസ്സിൽ പക്ഷേ പക്ഷേ മുകളിലേക്ക് എത്രയും മരങ്ങൾ നിൽക്കുന്നു അത്രയും തന്നെ അടിക്കാടുകൾ ഉണ്ട് ആ കാടുകൾ വെട്ടി വേണം മുന്നോട്ടു പോകാന്. കൈയിലേക്ക് തന്ന കത്തിയുടെ ഗുണം ഇപ്പോഴാണ് മനസ്സിലായത്. അത് വീശിവീശി വേണം മുന്നോട്ടു പോകാൻ.
അനുചരന്മാരായ മൂന്നു പേരാണ് മുൻപേ കാടുവെട്ടി പോകുന്നത് അതിനു പുറകിൽ അജാനബാഹു അതിനു പുറകിൽ അവൾ അവൾ അവൾക്ക് പുറകിൽഞാൻ ഇങ്ങനെയാണ് മുൻപോട്ടു പോകുന്നത്. ഇപ്പോൾ ഏകദേശം ഒരു മണിക്കൂറി നു മുകളിലായി യാത്ര തുടങ്ങിട്ട്. ഞാൻ തീർത്തും അവശനായി തുടങ്ങിയിരുന്നു.
ഇനി കുറച്ചു ഇരുന്നിട്ട് പോകാം. ഞാൻ അവരോട് പറഞ്ഞു.
ഇത്ര പെട്ടെന്ന് ക്ഷീണിചോ… നീ അവൾ എൻറെ നേരെ വെള്ളം നീട്ടിക്കൊണ്ട് ചോദിച്ചു.
ഇതാണ് ഞാൻ പറഞ്ഞത് നിനക്ക് സ്റ്റാമിന കുറവാണെന്ന്. അവള് പൊട്ടിച്ചിരിച്ചു.
ഓ പിന്നെ പിന്നെ ഞാൻ ജീവിതത്തിൽ ആകെ കേറിട്ടുള്ള മലകൾ മലയാറ്റൂർ പള്ളിയിലും പിന്നെ ശബരിമലയിലുമാണ്. ഇതിപ്പോ ഞാനറിഞോ ഇങ്ങനെ പണി യാണ് കിട്ടാൻ പോകുന്നുതെന്ന്.
ഒരു പെണ്ണിൻറെ മുൻപിൽ അങ്ങനെ തോറ്റു കൊടുക്കാൻ എനിക്ക് മനസ്സ് വന്നില്ല . ഞാൻ ചാടിയെഴുന്നേറ്റ് വീണ്ടും അവരോടൊപ്പം നടന്നു.
സത്യത്തിൽ ഇത് നമ്മുടെ കാലിൻ്റെ മുട്ടിൻ്റെയും കണങ്കാലിൻ്റെയും പേശികളുടെയും മനക്കരുതിൻ്റെയും ശേഷി അളക്കുന്ന ഇന്ന് സന്ദർഭങ്ങൾ ആയിരുന്നു അത്.
നേരം ഇരുട്ടി തുടങ്ങി സൂചി കുത്തുന്നപോലെ തണുപ്പ് ശരീരത്തിലേക്ക് കയറിത്തുടങ്ങി. ദൂരെ മലനിരകളിൽ ചെറിയ വെട്ടങ്ങൾ കണ്ടുതുടങ്ങി. സെറ്റിൽമെൻറുകളണ് ആ കാണുന്നതൊക്കെ ഏകദേശം ലക്ഷ്യസ്ഥാനത്തെത്തി എന്ന് തന്നെ നിശ്ചയിച്ചു
അജാനബാഹു വും അനൂചാരന്മാരും ആ കൂരിരുട്ടിൽ കൂടെ ഞങ്ങളെ വീണ്ടും മുൻപോട്ടു നയിച്ചു അപ്പോഴെല്ലാം അവളെൻ്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു അവർ പുല്ലു കൊണ്ടുള്ള ഒരു കുടിലിൽ എത്തിച്ചു.
ഇരുൾ വീണപ്പോൾ മുതൽ നിശബ്ദരായിരുന്നു എല്ലാവരും .
ഉള്ളിലേക്ക് കയറിയ ഞങ്ങൾക്കു അഭിമുഖം നിന്നുകൊണ്ട് അജാനബാഹു പറഞ്ഞു.
ഇന്ന് രാത്രി മുഴുവൻ അവൻ നിങ്ങൾ രണ്ടുപേരും ഇവിടെ തന്നെ നിൽക്കണം എന്ത് ശബ്ദം കേട്ടാലും പുറത്തിറങ്ങരുത്പുറത്തിറങ്ങരുത് നാളെ രാവിലെ ഞങ്ങൾ എത്തുന്നതുവരെയും.
എന്തെങ്കിലും ചോദിക്കും മുമ്പ് തന്നെ അവർ ഇരുളിലേക്ക് മറഞ്ഞിരുന്നു.
(തുടരാം).
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission