Skip to content

പവിത്രം – 9

  • by
pavithram

ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നത്കൊണ്ട് നന്ദന കട്ടിലിലേക്ക് വേച്ചു പോയി…

അയ്യോ… നന്ദന… ടീന ഓടിച്ചെന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…

അപ്പോളേക്കും എല്ലാവരും അവരുടെ റൂമിലേക്കു വന്നിരുന്നു… നന്ദനയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ എല്ലാവര്ക്കും സങ്കടമായി ..വിഷമം  കൊണ്ട് അവളുടെ അധരങ്ങൾ വിറക്കുന്നുണ്ടായിരുന്നു..

എല്ലാവരും ഒന്നു ഇറങ്ങി പോകുന്നുണ്ടോ… വരുൺ അലറി… അവനിലെ പെട്ടന്നുണ്ടായ  മാറ്റം അവരെ അമ്പരപ്പിച്ചു…. ഓരോരുത്തരായി അവർ പിൻവാങ്ങി..  നന്ദനക്ക് മരിച്ചുവീണാൽ മതിയെന്നായി അപ്പോൾ….

അവളുടെ ഫോൺ അപ്പോൾ ചിലച്ചു…. അത് എടുക്കാൻ പോയ അവളെ തടഞ്ഞുകൊണ്ട് വരുൺ അവളുടെ ഫോൺ എടുത്തു…

ഹലോ നന്ദന… വിഷ്ണു സാർ വിളിക്കുന്നത് അവൾ ലൗഡ് സ്പീക്കറിൽ കൂടി അവൾ കേട്ടു…

പെട്ടന്ന് തന്നെ കാൾ കട്ട് ആയി…

എന്തിനാടി നീ ഈ ചതി എന്നോട് ചെയ്തത്..  എന്ത് തെറ്റാടി ഞാൻ ചെയ്തത്..  നിന്നെ ജീവനു തുല്യം സ്നേഹിച്ചതോ… എന്റെ വിറ്റുകാരെപോലും മറന്നു നിന്നെ സ്വന്തമാക്കിയതോ… പറയെടി… പറയാൻ..   അവന്റെ അടുത്ത അടി കൂടി അവളുടെ കവിളത്തു പതിഞ്ഞു…. പക്ഷെ അവൾ അനങ്ങിയില്ല… ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ഒലിച്ചുകൊണ്ടിരുന്നു…

എന്റെ പേഴ്സ് നീ എടുക്കുന്നതും, ക്യാഷ് അടിച്ചു മാറ്റുന്നതും ഒക്കെ ഞാൻ കണ്ടിരുന്നു…. എല്ലാം ഞാൻ കണ്ടില്ലെന്നു നടിച്ചെടി…. നിന്നെ കൊണ്ട് ഇത് ഞാൻ പറയിപ്പിക്കും…. ഇന്നലെ നീ ആ പാവം കൊച്ചിന്റെ നെക്‌ളേസ്‌ കൂടി എന്തിനു എടുത്തു മാറ്റി..    എങ്ങനെ നിനക്ക് ഇങ്ങനെ ആകാൻ കഴിഞ്ഞു…. നിന്റെ ഏത് ആഗ്രഹം ആടി ഞാൻ സാധിച്ചു തരാത്തത്.. . പറയെടി.   

എല്ലാം ഞാൻ സഹിക്കാം… പക്ഷെ വിഷ്ണു സാറുമായിട്ട് നിന്റെ ഫോൺ വിളി…. അതുമാത്രം ഞാൻ സഹിക്കില്ലാടി… ഇതും പറഞ്ഞു അവൻ ആ ഫോൺ തല്ലിപൊട്ടിച്ചു….

വരുണിന്റെ കലി അടങ്ങുന്നില്ല….. അവൻ ദേഷ്യം കൊണ്ട് വിറച്ചു….

സൊ നന്ദന..   ഈ ബന്ധം മുൻപോട്ടു കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല… എന്റെ കുഞ്ഞിനെ പക്ഷെ എനിക്ക് വേണം… അതുകൊണ്ട് ഡെലിവറി കഴിയുംവരെ നിനക്ക് ഇവിടെ കഴിയാം..  ആരും ഇപ്പോൾ ഒന്നും അറിയണ്ട… എന്റെ ഒരു മുഖം മാത്രം നീ കണ്ടിട്ടൊള്ളൂ…. അത് മാറ്റാൻ നീ ആയിട്ട് ഇറങ്ങരുത്…

ഇതും പറഞ്ഞു റൂമിന്റെ പുറത്തേക്ക് ഇറങ്ങിയ വരുൺ ഞെട്ടിപ്പോയി… എല്ലാം കേട്ടുകൊണ്ട് വെളിയിൽ നിക്കുന്ന മറീന കൂടെ ടീനച്ചേച്ചിയും..  ഇതുപിന്നെ എല്ലാവരും അറിയാൻ അധികം സമയം ഉണ്ടായില്ല…

ഇത്രയും ദിവസം എല്ലാവര്ക്കും പ്രിയപ്പെട്ടവൾ ആയിരുന്ന നന്ദന..    ഒരു അന്യയായി മാറാൻ അധികം സമയം വേണ്ടിവന്നില്ല…

ആരും അവളെ ഭക്ഷണം കഴിക്കാൻ വിളിക്കാതെ ആയി…ആകെ ആശ്രയമായിരുന്ന ടീനച്ചേച്ചി പോലും അവളെ കണ്ടാൽ മിണ്ടാതെ ആയി… പകൽ മുഴുവനും നന്ദന റൂമിൽ ആണ്… വൈകിട്ട് വരുൺ വന്നുകഴിഞ്ഞാൽ അവനും നന്ദനയോട് മിണ്ടാതെ ആയി… ആരോടും ഒരു പരാതിയും പറയാതെ അവൾ കഴിഞ്ഞുകൂടി… കാരണം അവൾക്ക് പോകാൻ മറ്റൊരു സ്ഥലം ഇല്ലായിരുന്നു…

അവളുടെ കവിൾത്തടം കണ്ടപ്പോൾ അവനു ഉള്ളു നീറി… ആദ്യമായിട്ടാണ് അവളെ താൻ തല്ലിയത്.. പക്ഷെ സാറിന്റെ ശബ്‌ദം ഓർത്തപ്പോൾ അവനു ദേഷ്യം കൂടി വന്നു…

അവളുടെ വീർത്ത വയറിൽ നോക്കുമ്പോൾ ഇടക്ക് ഒക്കെ അവനു സങ്കടം വരുമായിരുന്നു… ആ വലിയ വയറും താങ്ങി ഉള്ള അവളുടെ നടപ്പ് കാണുമ്പോൾ അവന്റെ ചങ്കു പിടയും… പക്ഷെ അവൾ കാണിച്ച കള്ളത്തരം… സാറിനെ ഫോൺ വിളിച്ചത് എല്ലാം ഓർക്കുമ്പോൾ അവനു പിന്നെയും കലി കയറും….

ഒരുദിവസം വൈകിട്ട് അവൾ വേലക്കാരിയെ ഉറക്കെ വിളിച്ചു…. അവളുടെ വിളി കേട്ട് അവർ ഓടിവന്നു… വരുണും പെട്ടന്ന് ഓടി വന്നു….

എന്താ മോളേ… അവർ ചോദിച്ചു…

ചേച്ചി… കുഞ്ഞു ഭയങ്കരമായിട്ട് അനങ്ങുന്നു… എന്തെലും കുഴപ്പം ഉണ്ടോ… അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു..

വയറിൽ കൈ വെച്ച് നോക്കിയിട്ട് അവർ ചിരിച്ചു… എന്റെ കുഞ്ഞേ ഇത് ഇങ്ങനെ ഒക്കെ ഉള്ളതാ… ഈ വരുൺ കുട്ടന്റെ അല്ലെ കുഞ്ഞു… ഇങ്ങനെ ഒക്കെ കിടന്നു ചാടും… കടിഞ്ഞൂൽ അല്ലെ അതാ മോൾക്ക് വല്യ പിടിത്തം ഇല്ലാത്ത…ഇതും പറഞ്ഞു അവർ പുറത്തേക്ക് പോയി   ……

പുറത്തു നിക്കുന്ന വരുണിനെ കണ്ടപ്പോൾ അവൾ മുഖം കുനിച്ചു…. അവനും പാവം തോന്നി…. അവൾക്ക് ഇതൊന്നും പറഞ്ഞുകൊടുക്കാൻ ആരും ഇല്ലാലോ.  …

രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ വരുൺ ഉറക്കം നടിച്ചു കിടന്നു. .. അവളുടെ വയറ്റിൽ കിടന്നു കുഞ്ഞു അനങ്ങി എന്ന് പറഞ്ഞപ്പോൾ മുതൽ അവനു അത് ഒന്ന് അറിയണം എന്ന് തോന്നി.   അവൾ ഉറങ്ങി കഴിഞ്ഞു വേണം പതിയെ വയറ്റിൽ ഒന്നു തൊട്ടു നോക്കാൻ… അതിനായി അവൻ കാത്തിരിക്കുകയാണ്…

കുറച്ചു സമയം കഴിഞ്ഞു അവൻ ചെറുതായൊന്നു മയങ്ങി പോയി… പെട്ടന്ന് എന്തോ അവന്റെ കൈയിൽ വന്നു തട്ടുന്നത് സ്വപ്നം  കണ്ടു അവൻ ഞെട്ടി ഉണർന്നു…

ഒരു വശം ചെരിഞ്ഞു തന്നോട് ചേർന്ന് കിടന്നു ഉറങ്ങുന്ന നന്ദന…. അവളുടെ വയർ അവന്റെ ഇടതുകൈയിൽ മുട്ടി ആണ് കിടക്കുന്നത്… പെട്ടന്ന് ഒന്നുകൂടി അവന്റെ കൈയിൽ ഒരു തട്ടുപോലെ തോന്നി അവനു… അവൻ ചാടി എഴുനേറ്റു… കുഞ്ഞാണ്……. ദൈവമേ തന്റെ ജീവൻ… തന്റെ കുഞ്ഞുവാവ…. അവൻ ഉറങ്ങിയില്ലേ… അപ്പന്റെ മനസ് അറിഞ്ഞു അവൻ ഉറങ്ങാതെ കിടന്നു…… സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു വന്നു…..

എടാ തോമ്മാ….. നീ അമ്മയെ പേടിപ്പിക്കലെ… അവൾക്ക് വേദന എടുക്കും.. ഇതും പറഞ്ഞു അവൻ അവളുടെ വയറിൽ ചുംബിച്ചു… അപ്പോൾ കുഞ്ഞു വീണ്ടും അനങ്ങി..  തിരിച്ചു അപ്പനിട്ടും അവൻ ഒരു മുത്തം കൊടുത്തു…

ഇതെല്ലം അറിഞ്ഞു തന്നെ ആയിരുന്നു നന്ദന കിടന്നത്… അവൾക്ക് കരയാൻ മാത്രമേ കഴിഞ്ഞൊള്ളു…

ഒരു ഞായറാഴ്ച  അങ്ങനെ ഇരുന്നപ്പോൾ നന്ദനക്ക് ഒരു ആഗ്രഹം.. കുറച്ചു ചേമ്പ് പുഴുങ്ങി കഴിക്കണംന്ന്… ആരോട് പറയാനാ എന്ന് അവൾ ഓർത്തു… ഉച്ചകഴിഞ്ഞു എല്ലാവരും കിടന്ന സമയത്തു അവൾ പതിയെ പിന്നാമ്പുറത്തിറങ്ങി… ചേമ്പ് നട്ടിരിക്കുന്ന സ്ഥലത്തേക്ക് അവൾ പോയി…അവൾ  പോകുന്നത്  കണ്ട  വല്യമ്മച്ചി അവളുടെ  പിറകെ  ചെന്നു.. .അവൾ പക്ഷെ തന്റെ ആഗ്രഹം പറഞ്ഞില്ല അവരോട്….

വല്യമ്മച്ചി ഓർത്തത് അവൾ നടക്കാൻ ഇറങ്ങിയതാണ് എന്നാണ്… നന്ദനയെ കാണാതെ വരുൺ അപ്പോളേക്കും അങ്ങോട്ട് വന്നിരുന്നു….

ഞാൻ നോക്കിയപ്പോൾ ഇതിലെ നടക്കുന്നു.. അതുകൊണ്ട് ഇങ്ങോട്ട് വന്നതാ മോനെ ഞാൻ…

നന്ദന പോയി കിടക്കു…ചുമ്മാ ഇറങ്ങി നടക്കാതെ… വല്യമ്മച്ചി പറഞ്ഞു….

അവൾ തിരിച്ചു മുറിയിലേക്ക് പോയി…

പക്ഷെ വരുണിനു മനസിലായി അവൾക്ക് ചേമ്പ് കഴിക്കാൻ ആഗ്രഹം കാണുമെന്നു… അവൾ എപ്പോളും പറയും ചേമ്പ് ഇഷ്ടമാണെന്നു…

അവൻ ബൈക്ക് ഓടിച്ചു ടൗണിലേക്ക് പോയി.. .നന്ദനക്ക് ഇഷ്ടമുള്ള ചെമ്പും  കാച്ചിലും  മേടിച്ചു അവൻ വീട്ടിൽ വന്നു….

നന്ദന കുളികഴിഞ്ഞു ഇറങ്ങി അടുക്കളയിൽ ചെന്നപ്പോൾ രാജമ്മ ചേച്ചി ചേമ്പ് പുഴുങ്ങുവാന്..  അവൾക്ക് ഭയങ്കര സന്തോഷm തോന്നി…

ഇത് എവിടുന്നാ ചേച്ചി… അവൾ ചോദിച്ചു…

വരുൺമോൻ മേടിച്ചതാ മോളെ…. അവരുടെ മറുപടി കേട്ട് അവൾക്ക് കണ്ണ് നിറഞ്ഞു…

മുറ്റത്തൊരു കാർ വന്നു നിന്നപ്പോൾ വരുൺ അങ്ങോട്ട് ചെന്ന്…

വിഷ്ണു സാർ കാറിൽ നിന്നു ഇറങ്ങിയത് അവൻ കണ്ടു… അവന്റെ മുഖം ഇരുണ്ടു…

തുടരും.

 

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

അഷ്ടപദി

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!