Skip to content

പവിത്രം – 12 (അവസാന ഭാഗം)

  • by
pavithram

ആകാശ് ആണ് ആദ്യം വണ്ടിയിൽ നിന്ന് ഇറങ്ങിയത്… പിറകിലെ ഡോർ തുറന്നു കൊടുക്കാൻ വേണ്ടി ആകാശ് അങ്ങോട്ട് ചെന്നു…

വരുൺ പിന്നിൽ നിന്നും ഇറങ്ങി…. അവന്റെ നെറ്റിയിൽ വെള്ള തുണി കൊണ്ടൊരു കെട്ട് ഉണ്ടായിരുന്നു….

അയ്യോ മോനെ…. എന്നു വിളിച്ചു മമ്മി ഓടി വന്നു…

നിനക്കെന്തു പറ്റി മോനെ….. മമ്മിയും വല്യമ്മച്ചിയും കരയാൻ തുടങ്ങി…

കുഴപ്പം ഒന്നുമില്ല ആന്റി… ഒരു ആഴ്ച റസ്റ്റ്… അത്രയും ഒള്ളു… ആകാശ് ആണ് പറഞ്ഞത്…

മമ്മിയും അരുൻചേട്ടനും കൂടി അവനെ പിടിച്ചു ഹാളിൽ കൊണ്ട് പോയ് ഇരുത്തി…

നന്ദനയെ കൂട്ടി കൊണ്ടുവരണം എന്ന് പറഞ്ഞു ഒരേ വാശി ആയിരുന്നു ഇവന്…. ഞാൻ എത്ര പറഞ്ഞിട്ടും കൂട്ടാക്കിയില്ല…  എന്നോട് ഇവൻ കാറും ആയിട്ട് വരാൻ പറഞ്ഞു…

ഏതോ വണ്ടിയിൽ നിന്ന് വീണ കരി ഓയിൽ കിടപ്പുണ്ടാരുന്നു റോഡിൽ.. വരുണിന്റെ ബൈക്ക് കേറി തെന്നിയതാ…. ഭാഗ്യത്തിന് വേറെ വണ്ടിയൊന്നും പിറകെ വന്നില്ല…

നന്ദനയെ കൂട്ടികൊണ്ട് വരാൻ പറ്റാത്ത വിഷമം മാത്രം ഒള്ളു ഇവനു……

വരുൺ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്..

വേറെ പ്രോബ്ലം ഒന്നുമില്ല ആന്റി…. ഒരുപാട് ലേറ്റ് ആയി… എന്നാൽ ഞാൻ ഇറങ്ങുവാ… ആകാശ് യാത്ര പറഞ്ഞു പോകാൻ തുടങ്ങിയപ്പോൾ മുറ്റത്തേക്കൊരു കാർ വീണ്ടും വന്നു…

നന്ദനയുടെ ചേച്ചിയും ഭർത്താവും വണ്ടിയിൽ നിന്ന് ഇറങ്ങി… കൂടെ നന്ദനയും…

രാത്രിയിൽ ബുദ്ധിമുട്ടിച്ചതിനു ക്ഷമിക്കണം… നന്ദന ഇതുവരെ ഒരു ആഹാരവും കഴിച്ചില്ല… വരുണിനെ കാണണം എന്നൊരെ വാശിയും… അതാ ഞങ്ങൾ കാർ വിളിച്ചു ഈ രാത്രിയിൽ തന്നെ വന്നത്…

നന്ദന ചെറുതായിട്ടൊന്നു മന്ദഹസിച്ചു…

വരൂ മോളെ… മമ്മി അവളെ അകത്തേക്ക് വിളിച്ചു…

തലയിൽ കെട്ടും വെച്ച് നിൽക്കുന്ന വരുണിനെ അപ്പോൾ ആണ് നന്ദന കണ്ടത്…

വരുണേട്ടാ എന്താ പറ്റിയയത്…. അവൾ എല്ലാവരും നിക്കുന്നത് പോലും മറന്നു ഉറക്കെ കരയാൻ തുടങ്ങി… ഓടിച്ചെന്നു അവൾ വരുണിനെ പിടിച്ചു…

എനിക്ക് ഒരു കുഴപ്പവും ഇല്ല നന്ദന…. അവൻ ഉഷാറായിക്കൊണ്ട് പറഞ്ഞു…

ആഹ് നിന്റെ വായിൽ നാക്കുണ്ടോടാ…. ആകാശ്  ചോദിച്ചപ്പോൾ എല്ലാവരും ചിരിച്ചു….

നന്ദനയുടെ ചേച്ചിയും ചേട്ടനും യാത്ര പറഞ്ഞു പോയി… പിറകെ ആകാശും….

എല്ലാവരും പോയി കിടക്കുന്നുണ്ടോ… പപ്പാ കുറച്ചു ഉറക്കെ ആണ് പറഞ്ഞത്…

നന്ദനയും വരുണും കൂടി മുറിയിൽ എത്തി… അവൾക്ക് അകെ ക്ഷീണമായിരുന്നു… വരുണേട്ടാ ഇപ്പോൾ എങ്ങനെ യുണ്ട്…. നന്ദന ചോദിച്ചു..

ഇപ്പോൾ ഒരു കുഴപ്പവും ഇല്ലാടി…. നീ ഇങ്ങു വന്നില്ലേ… അവൻ നന്ദനയെ തന്നോട് ചേർത്ത് നിറുത്തി പറഞ്ഞു…

എനിക്കും കാണാണ്ടിരിക്കാൻ കഴിയുന്നില്ലാരുന്നു ഏട്ടാ.. .

വാ കിടക്കാം ഏട്ടാ, ഭയങ്കര ക്ഷീണം അവൾ പറഞ്ഞപ്പോൾ വരുണും കിടക്കാൻ തയ്യാറായി..

ഇടക്കെല്ലാം നന്ദനക്ക് ക്ഷീണവും വയർ വേദനയു അനുഭവപെട്ടു.. ഒരു ദിവസം അവർ ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു കുഞ്ഞു പൂർണവളർച്ച

എത്തി… അഡ്മിറ്റ് ആയിക്കോളാൻ…

നന്ദനയുടെ അമ്മയും ചേച്ചിയും മമ്മിയും മറീനയും ഒക്കെ ഉണ്ട് കൂടെ…. വേറെ കുഴപ്പം ഇല്ലാത്തതിനാൽ വരുണിനോട് ഇപ്പോൾവരാണ്ടന്ന് അവർ വിളിച്ചു പറഞ്ഞിരുന്നു…

വൈകിട്ട് വരുൺ വന്നപ്പോൾ അവൻ മമ്മീയേം മറീനയേം പറഞ്ഞു വിട്ടു… നന്ദനയുടെ അമ്മയോടും പൊയ്ക്കോളാൻ പറഞ്ഞു… പക്ഷെ അവർ പോയില്ല….

എപ്പോൾ വേണമെങ്കിലും ആകാമെന്ന് ഡോക്ടർ പറഞ്ഞത്…. അതുകൊണ്ട് ഞങൾ പോയാൽ ശരിയാകില്ല എന്നും പറഞ്ഞു അവർ നിന്ന്…

എല്ലാവരും ഉറക്കത്തിലേക്കു വഴുതി വീണപ്പോൾ ആണ് നന്ദനക്ക് വേദന തുടങ്ങിയത്…

ആദ്യം അവൾ കുഴപ്പം ഇല്ലെന്നു പറഞ്ഞു ബെഡിൽ ഇരുന്നു….

വരുൺ ഡോക്ടറെ വിളിക്കാമെന്ന് പറഞ്ഞപ്പോൾ അവൾ വിലക്കി.. എനിക്ക് ലേബർ റൂമിൽ പോകാൻ പേടിയാണെന്ന് പറഞ്ഞു അവൾ….

ഇടവിട്ട് വയർ വേദന വന്നപ്പോൾ അവൾ വരുണിന്റെ കൈയിൽ മുറുക്കെ പിടിച്ചു… നന്ദനയുടെ ചേച്ചി പോയി നഴ്‌സിനെ കൂട്ടികൊണ്ടു വന്നപ്പോൾ നന്ദന വേദന എടുത്തു ചെറുതായിട്ട് കരയാൻ തുടങ്ങി….

ലേബർ റൂമിൽ പോകാം എന്ന് നേഴ്സ് പറഞ്ഞപ്പോൾ നന്ദന വരുണിന്റെ കൈയിൽ നിന്ന് പിടിവിടില്ലാരുന്നു …

ഇവിടെ ഇരിക്കാൻ ആന്നോ വന്നത്… വരൂ…കുഞ്ഞുവാവ എല്ലാവരെയും കാണാൻ തിടുക്കപെടുന്നുണ്ട് കെട്ടോ…  നേഴ്സ് വിളിച്ചപ്പോൾ അവൾ വരുണിന്റെ കൈ വിടുവിച്ചു എഴുനേറ്റു…

വരുണും അമ്മയും ചേച്ചിയും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി… ഇതിന്റെ ഇടക്ക് മമ്മിയും ടീന ചേച്ചിയും ഒക്കെ വന്നിട്ടുണ്ട്… വരുൺ ആരെയും കാണുന്നില്ല അവൻ മാതാവിനോട് കൊന്ത ചൊല്ലി പ്രാർത്ഥിക്കുകയാണ്….

നന്ദനയുടെ കൂടെ ആരാ ഉള്ളത്…. ഒരു നേഴ്സ് വന്നു ചോദിച്ചു…

എല്ലാവരും അങ്ങോട്ട് ഓടി…

ഹസ്ബന്റിനെ ഡോക്ടർ വിളിക്കുന്നു…

സീ മിസ്റ്റർ വരുൺ… നന്ദനക്ക് നല്ലതായിട്ട് പെയിൻ വരുന്നുണ്ട്…ഇപ്പോൾ കുറെ നേരം ആയില്ലേ ഇങ്ങോട്ട് കൊണ്ടുവന്നിട്ട്…. കുറച്ചൂടെ നോക്കിയിട്ട് ഞങ്ങൾ ഒരു തീരുമാനം എടുക്കും… ഓക്കേ…

ശരി ഡോക്ടർ…… അവൻ പറഞ്ഞു…

വരുൺ പോയി നന്ദനയെ ഒന്ന് കണ്ടോളു… സിസ്റ്റർ…. ഡോക്ടർ ഗായത്രി വിളിച്ചു…

അവൻ സിസ്റ്റർഡേ പിറകെ ചെന്നപ്പോൾ നന്ദന ഒരു ബെഡിൽ ചെരിഞ്ഞു കിടക്കികയാണ്…

സിസ്റ്റർ എന്നെ ഒന്ന് ഓപ്പറേഷൻ ചെയ്യാൻ പറയാമോ പ്ലീസ്…. എനിക്ക് വയ്യ……എന്റെ അമ്മേ……. നന്ദന ഉറക്കെ കരഞ്ഞു …

നന്ദന… വരുൺ ഓടി ചെന്ന് അവളുടെ അടുത്തേക്ക്..

വരുണേട്ടാ…… ഭയങ്കര വേദന എടുക്കുന്നു..അവൾ അലറി വിളിച്ചു..

വരുണിനു എല്ലാം കൂടി കണ്ടു തല കറങ്ങി….

നിങ്ങൾ വേഗം ഒന്ന് പുറത്തേക്ക് പോകു   …… Sister പറഞ്ഞപ്പോൾ അവൻ വെളിയിലേക്ക് പോയി… 

അര മണിക്കൂർ കഴിഞ്ഞപോൾ സിസ്റ്റർ വിളിച്ചു…

നന്ദനയുടെ കൂടെ ആരാ ഉള്ളത്…

വരുൺ അടക്കം എല്ലാവരും അങ്ങൊട് ചെന്നു…

നന്ദന പ്രസവിച്ചു ആൺകുട്ടിയാണ്.. കുഞ്ഞിനെ ഇപ്പോൾ കാണിക്കാം… അവർ അകത്തേക്ക് പിൻവലിഞ്ഞു….

എല്ലാവര്ക്കും സന്തോഷമായി…  mമാതാവേ ഞാൻ പ്രാർഥിച്ചത് പോലെ എനിക്ക് നീ ഒരു ആൺകുഞ്ഞിനെ തന്നു…. അവന്റെ കണ്ണുനിറഞ്ഞു വന്നു.   

റോസാദളം പോലെ ഒരു കുരുന്നു വാവ…. അവനു കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല… നന്ദന ഉറങ്ങുവാന്ന്….

തൊമ്മൻ സുന്ദര കുട്ടനാണ്…കുഞ്ഞിലേ അവനേംകൊണ്ട് നന്ദന വെളിയിലേക്ക് പോകുമ്പോൾ ആളുകൾ എല്ലാം വന്നെടുക്കുമരുന്നു അവനെ… 

അല്ലെങ്കിലും അവൻ അപ്പനെ പോലെ ആണ് കെട്ടോ…. അതാ ഇത്ര സൗന്ദര്യം…. വരുൺ പറഞ്ഞപ്പോൾ നന്ദന ചിരിച്ചു…

അമ്മാ എന്നെ ഉണ്ടല്ലോ ന്ചട്ര ദേവിക്ക് ഇഷ്ടമാണ് എന്നു പറഞ്ഞു…എപ്പോളും ഇത് തന്നെയാ പറയുന്നത്…ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൻ പറയുന്നത് കേട്ട് നന്ദന പൊട്ടിച്ചിരിച്ചു….

മോൻ അവളുടെ പേര് ആദ്യം പറയാൻ പഠിക്ക്…. വരുൺ പറഞ്ഞു….

നീ എന്ത് പറഞ്ഞെട എന്നിട്ട്.. നിങ്ങൾക് ഒക്കെ ഇഷ്ടമാണെങ്കിൽ ഓ കെ…. മമ്മി ചോദിച്ചപ്പോൾ അവൻ പതറാതെ പറയുകയാണ്….

അങ്ങനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പിന്നിട്ടു….

ആണായിട്ടും പെണ്ണായിട്ടും ഒന്നേ ഒള്ളു അവർക്ക്…

വരുൺ മകനോട് ഒരേ ഒരു കാര്യം മാത്രം പറഞ്ഞോളു…. കർത്താവിനെ മറക്കരുത്…. നന്നായിട്ടു പഠിക്കണം….. ദൈവകൃപയാൽ വളരണം…. അത് ആ മകൻ അനുസരിച്ചു..

********************************

രോഹൻ തോമസ് പുളിക്കൻ ഇന്ന് പുതിയ ജില്ലാ പോലീസ് മേധാവി ആയി ചാർജ് എടുക്കുകയാണ്…. വൈകിട്ട് വമ്പിച്ച പാർട്ടി ആണ് പുളിക്കൻ തറവാട്ടിൽ….. എല്ലാവരും അതിന്റെ തിരക്കിലാണ്… വരുണും നന്ദനയും മകന്റെ വരവും പ്രതീക്ഷിച്ചു നിപ്പാണ്….

പെട്ടന്ന് തന്നെ ഒരു കാർ അവരുടെ വീടിന്റെ മുൻപിൽ വന്നു നിന്ന്…..

തോമ്മാ….. എന്ന് വിളിച്ചു നന്ദന ഓടിച്ചെന്നു….

അമ്മയും മകനും പരസ്പരം കെട്ടിപിടിച്ചു….

അപ്പാ…. അവൻ അപ്പന്റെ അടുത്തുവന്നു…. അയാൾ മകനെ അസ്ലേഷിച്ചു…. ബിഗ് സല്യൂട്ട് മോനെ….

അപ്പാ ന്റെ കുറച്ചു ഫ്രെണ്ട്സ് വരും പാർട്ടിക്….

കുറച്ചാക്കണ്ട…. കൂടുതൽ ആയികൊട്ടെടാ….വരുൺ പറഞ്ഞു…

അങ്ങനെ പാർട്ടി അടിപൊളി ആയി നടക്കുകയാണ്…… വെള്ള കുർത്തയിൽ രോഹൻ സുന്ദരനാണ്….

രോഹൻ ……നിന്റെ ഫ്രെണ്ട്സ് വന്നൂട്ടോ…. അപ്പൻ പറഞ്ഞതുകേട്ട് അവൻ അങ്ങോട്ട് ചെന്ന്…

എല്ലാവരും ആയിട്ട് സംസാരിക്കുമ്പോളും തൊമ്മന്റെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടല്ലോ എന്ന് വരുൺ ഓർത്തു…

പെട്ടന്ന് തന്നെ കൊടിവെച്ച ഒരു കാർ അങ്ങോട്ട് വന്നു…എല്ലാവരും ഭവ്യതയോടെ നോക്കി….

നക്ഷത്ര ദേവി അയ്യർ….ജില്ലാ കളക്ടർ ആണ് അവർ….

ബോളിവുഡ് നടിയെപോലെ ഒരു കൊച്ചു സുന്ദരി…

ഹായ് നാച്ചു….. രോഹൻ ഓടിച്ചെന്നു… അവന്റെ മുഖം ഇപ്പോളാണല്ലോ തെളിഞ്ഞത് എന്നോർത്ത് വരുൺ…

അവൻ അപ്പനെയും അമ്മയെയു ഒക്കെ അവളെ പരിചയപ്പെടുത്തി……

നിങൾ രണ്ടും മാച്ച് ആട രോഹൻ എന്ന് അവന്റെ ഫ്രണ്ട് പറഞ്ഞപ്പോൾ രോഹന്റെ കൈത്തണ്ടയിൽ നക്ഷത്ര അമർത്തി നുള്ളി…

രാത്രിയിൽ എല്ലാവരും പിരിഞ്ഞുപോയി….. നക്ഷത്രയെ മാത്രം രോഹൻ വിട്ടില്ല….

നിന്നെ അങ്ങനെ ഇപ്പോൾ വിടുന്നില്ല എന്ന് പറഞ്ഞു അവൻ അവളെ പിന്നിൽനിന്ന് കടന്ന് പിടിച്ചു…

അപ്പാ… എന്റെ ഫ്രണ്ട് ആണ് നക്ഷത്ര… എനിക്കും നക്ഷത്രക്കും തമ്മിൽ വർഷങ്ങൾ ആയിട്ട് അറിയാം… അപ്പനും അമ്മയ്ക്കും സമ്മതമാണെങ്കിൽ ഞങ്ങൾക്ക് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്….

നക്ഷത്ര ഈ കാര്യം അവളുടെ വീട്ടിൽ സംസാരിച്ചു… അപ്പനും അമ്മയ്ക്കും സമ്മതമാണെങ്കിൽ……

മോനെ ഈ കുട്ടി നിന്റെ കൂടെ ഒന്നാം ക്ലാസിൽ പഠിക്കാൻ വന്നതല്ലേ….

അതെ അമ്മാ…. അവൻ പറഞ്ഞു…

അപ്പനും ഞാനും എൻജിനീറിങ്ങിനു പഠിക്കുമ്പോൾ ആണ് ഇഷ്ടപ്പെട്ട്ടത്… നീ ഒന്നാം ക്ലാസിൽ വെച്ച് തന്നെ…. നന്ദന ചിരിച്ചതേ ഒള്ളു…. അവൾക്ക് എന്ത് പറഞ്ഞാലും ചിരി ഒള്ളു…

അപ്പൻ ഒന്നും പറഞ്ഞില്ല…. രോഹൻ വരുണിന്റെ മുഖത്തേക്ക് നോക്കി….

എനിക്ക് സമ്മതമല്ലെന്നു പറഞ്ഞാൽ നീ എന്ത് ചെയ്യും…. വരുൺ ചോദിച്ചു… 

സമ്മതം അല്ലെന്നു പറഞ്ഞാലും ഞാൻ ഇവളെ കെട്ടും അപ്പാ…  കാരണം ഞാൻ അപ്പന്റെ രക്തമാ….

അവൻ പറഞ്ഞതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു…

അവസാനിച്ചു.

 

 

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!