Skip to content

ഭദ്ര – 8

badhra

ഭദ്ര തൻ്റെ ഓഫീസ് മുറിയിലിരിക്കുമ്പോളാണ് … കോൺസ്റ്റബിളായ രാമചന്ദ്രൻ അവിടേക്ക് വന്നത്…… മേഡം .. വനാതിർത്തിയിൽ ഒരു അജ്ഞാത ബോഡി കണ്ടെന്ന് … വനത്തിലേക്ക് പോയ വനപാലകരാണ് ബോഡി കണ്ടത്….അവരാണ് വിളിച്ചു പറഞ്ഞത്….

ആണിൻ്റെയോ പെണ്ണിൻ്റെയോ

ലേഡിയുടെതാണന്ന് അവരു പറഞ്ഞത്

കാർത്തിക്ക് സാറിനെ വിവരം അറിയിച്ചിട്ട് വണ്ടിയിറക്കാൻ പറയു….

ഭദ്ര രണ്ട് വനിത പോലീസുകാരേയും കൂട്ടി പോലീസ് വാഹനത്തിനരികിലേക്ക് വന്നപ്പോഴെക്കും സിഐ കാർത്തിക്കും എത്തിയിരിന്നു…..

പോകുവല്ലേ…. വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചു കൊണ്ട് കാർത്തിക്ക് ചോദിച്ചു….

പോയേക്കാം…. .. ദദ്രയും പോലീസുകാരും വാഹനത്തിലേക്ക്  കയറി ….സ്റ്റേഷൻ്റെ മുറ്റം കടന്ന് പോലീസ് വാഹനം അജ്ഞാത ജഡം കിടക്കുന്ന വനാതിർത്തി ലക്ഷ്യമാക്കി പാഞ്ഞു…..

ഭദ്രയും കൂട്ടരും ചെല്ലുമ്പോൾ ബോഡിക്കും ചുറ്റും വൻ ജനാവലി തന്നെയുണ്ടായിരുന്നു’… ഭദ്രയും കൂട്ടരും വരുന്നത് കണ്ടതും .ജനങ്ങൾ ഇരു വശത്തേക്കും ഒതുങ്ങി നിന്ന് അവർക്ക് വഴിയൊരുക്കി….. ഭദ്ര ബോഡിക്കരികിൽ ചെന്നു തലയിൽ നിന്ന് തൊപ്പി ഊരി ബോഡിക്ക് ആദരം അർപ്പിച്ചു… ഭദ്ര ബോഡിയിലേക്ക് ഒന്നേ നോക്കിയുള്ളു… ആളെ തിരിച്ചറിഞ്ഞതും ഭദ്രയുടെ മുഖത്ത മാംസപേശികൾ വലിഞ്ഞു മുറുകി…..

മൂന്നു മക്കളേയും കൊണ്ട് തൻ്റെ മുന്നിൽ വന്ന് കാമുകനൊപ്പം പോയ തൻ്റെ ഭാര്യയെ കണ്ടു പിടിച്ച് തരണമെന്ന് കേണപേക്ഷിച്ച ഒരു ചെറുപ്പക്കാരൻ്റെ ദയനിയമായ മുഖം ഭദ്രയുടെ മനസ്സിൽ തെളിഞ്ഞു വന്നു…. ആ മുന്നു കുഞ്ഞങ്ങളുടെ മുഖവും ഒരു നോവായി മനസ്സിൽ നിറഞ്ഞുനിന്നു…..

ഭദ്രേ….. ആൾക്കൂട്ടത്തിൻ്റെ നടുവിൽ നിന്ന് തൻ്റെ പേരു ചൊല്ലി വിളിക്കുന്നത് കേട്ട് ഭദ്ര തിരിഞ്ഞു നോക്കി…. അവിടെ കൂടി നിൽക്കുന്നവരിൽ പലരും തൻ്റെ കോളനിക്കാരാണ് …. അപ്പോഴാണ് താനിപ്പോ എത്തിയിരിക്കുന്നത് തൻ്റെ കോളനിക്ക് സമീപത്താണന്ന് ഭദ്ര ഓർത്തത്…. അവരോടൊക്കെ മിണ്ടണം എന്നുണ്ട് പക്ഷേ ഈ സാഹര്യം പരിചയം പുതുക്കാനുള്ള സമയം അല്ലന്ന് മനസ്സിലാക്കി ഭദ്ര അവരെയെല്ലാം നോക്കി പുഞ്ചിരിച്ചു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബോഡി പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ നടത്തി അവിടെ നിന്നു പോരുമ്പോൾ ഭദ്രയുടെ കടപ്പലുകൾ ഞെരിഞ്ഞമരുകയായിരുന്നു………

മടക്കയാത്രയിലും ഭദ്രയുടെ മനസ്സുനിറയെ ആ ചെറുപ്പക്കാരൻ്റേയും മൂന്നു കുഞ്ഞുങ്ങളുടേയും മുഖമായിരുന്നു…

അന്ന് ആ ചെറുപ്പക്കാരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അയാളുടെ ഭാര്യയേയും കാമുകനേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി……. ആ ചെറുപ്പക്കാരൻ കരഞ്ഞ് കാലു പിടിച്ചിട്ടും അവൾ പറഞ്ഞത് അവൾക്ക് കാമുകനൊപ്പം പോകണം എന്നു തന്നെയായിരുന്നു…. ആ കുഞ്ഞുങ്ങളുടെ നേരെ ഒന്നു നോക്കുക പോലും ചെയ്യാതെ കാമുകനൊപ്പം പോകുന്ന അവളുടെ പോക്ക് കണ്ട് പുച്ഛവും വെറുപ്പും തോന്നിയിരുന്നു അന്ന്. പക്ഷേ ഇതിൻ്റെ അവസാനം ഇങ്ങനെ ആയിരിക്കുമെന്ന് അന്ന് ഓർത്തില്ല കാരണം അന്ന് അവരുടെ പോക്ക് അതു പോലെ ആയിരുന്നു. ഈ ലോകത്ത് അവരെ പോലെ സ്നേഹിക്കുന്ന മറ്റൊരു കമിതാക്കളില്ലന്ന് തോന്നുമായിരുന്നു…….. മാസം രണ്ടു കഴിഞ്ഞില്ല അതിനു മുൻപ് അവൾ അജ്ഞാത ജഡമായി മാറി….. കൊന്നതോ? അതോ ആത്മഹത്യയോ…?

ഭദ്ര മാഡം എന്താ ഒന്നും മിണ്ടാതെയിരുന്ന് ആലോചിക്കുന്നത്. ?കാർത്തിക്കിൻ്റെ ചോദ്യമാണ് ഭദ്രയെ ചിന്തയിൽ നിന്ന് ഉണർത്തിയത്…..

ഏയ്യ് ഒന്നും ഇല്ല സാർ ഞാനാ സ്ത്രിയെ കുറിച്ചോർക്കുകയായിരുന്നു. ഈ സമൂഹത്തിൽ ഭാര്യമാരെ വഞ്ചിക്കുന്ന ഭർത്താക്കൻ മാത്രമല്ല ഉള്ളത് ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരും ഉണ്ട്….. ഈ വഞ്ചനകൊണ്ട് ശിക്ഷ അനുഭവിക്കുന്നത് അവർക്ക് പിറവി കൊണ്ട കുഞ്ഞുങ്ങളാണ്….

ശരിയാ മാഡം ഞാനും മാഡവും അതിന് ഉദാഹരണമാണല്ലോ പക്ഷേ …… ശിക്ഷ അനുഭവിക്കാൻ കുഞ്ഞുങ്ങൾ ഇല്ല എന്നുള്ളതാ ഭാഗ്യം…..

ഉം ഭദ്ര വെറുതെ മൂളികൊണ്ട് തൻ്റെ അടി വയറിൽ വെറുതെ കൈത്തലം വെച്ചു….

അന്നു താൻ ചെയ്തതു ശരിയോ തെറ്റോ … ഒരു ജീവനാണ് താൻ നശിപ്പിച്ചത്…. ..താൻ ചെയ്തതു നൂറു ശതമാനവും ശരി തന്നെ അനന്തു … അവൻ്റെ കുഞ്ഞിനെ  വേണ്ട … ഭദ്ര വെറുപ്പോടെ തല കുടഞ്ഞു…

പോലീസ് വാഹനം പോലീസ് സ്റ്റേഷനിൽ വന്നു നിന്നു ……

ആ സ്ത്രിയുടെ മരണം കൊലപാതകമാണു് പോസ്റ്റുമോർട്ടം റിപ്പോർട്ട്  കിട്ടിയപ്പോൾ മനസ്സിലായി അവളുടെ കാമുകൻ ഒളിവിലാണ്. അവനായുള്ള തിരച്ചിലായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ

ഒരു ദിവസം ഭദ്ര ക്വാർട്ടേഴ്സ്ലിരിക്കുമ്പോളാണ് സി ഐ അരവിന്ദിൻ്റെ കോൾ ഭദ്രയെ തേടി വന്നത്…

ഹലോ ഭദ്ര….

ഹായ് പറയു സാർ….

തനിക്ക് നിയമ വശങ്ങളെക്കുറിച്ചൊന്നും പറഞ്ഞുതരേണ്ട കാര്യം ഒന്നും ഇല്ലാലോ

അപ്പോ ഒഫീഷ്യൽ കോൾ ആണല്ലേ…

എടോ തൻ്റെ അമ്മ പരാതി തന്നിട്ട്  ദിവസം മൂന്നാലു കഴിഞ്ഞു ഇനിയും തന്നെ കണ്ടു പിടിച്ചില്ലന്ന് പറഞ്ഞാൽ അതെനിക്കും നമ്മുടെ ഡിപ്പാർട്ടുമെൻ്റിനും നാണക്കേടാണ് അതുകൊണ്ട് താൻ സ്റ്റേഷനിൽ ഹാജരാകണം –

അപ്പോ എൻ്റെ എൻട്രിക്ക് സമയമായി എന്ന് അർത്ഥം…. ഞാൻ നാളെ സ്റ്റേഷനിൽ വരാം സാർ….

ശരി ഭദ്ര അപ്പോ നാളെ കാണാം

പിറ്റേന്ന് ഭദ്ര സ്റ്റേഷനിൽ ഹാജരായി  ഭദ്രക്കൊപ്പം അമ്മയും ഉണ്ടായിരുന്നു…..

സ്റ്റേഷനിൽ ചെല്ലുമ്പോൾ അനന്തുവും സ്റ്റേഷനിൽ ഉണ്ടായിരുന്നു…. ഭദ്ര ക്യാഷ്യൽ ഡ്രസ്സിൽ ആയിരുന്നു….. സി ഐ അരവിന്ദ് അനന്തുവിനേയും ഭദ്രയേയും അമ്മയേയും തൻ്റെ ക്യാമ്പിനകത്തേക്ക് വിളിപ്പിച്ചു….

ഭദ്രയെ കണ്ടതും അനന്തുവിൻ്റെ കണ്ണുകളിൽ തിളക്കമുണ്ടായി….

ഇതല്ലേ അമ്മ അമ്മയുടെ മകൾ ഭദ്ര…

അതെ സാർ…

ഭദ്ര ഈ നിൽക്കുന്ന അനന്തു തൻ്റെ ഭർത്താവാണോ

അതെ സാർ….

ഭദ്ര താൻ നാളിതുവരെ എവിടെയായിരുന്നു…. അനന്തു പറയുന്നു താൻ ഒരു ദിവസം ആരോടും പറയാതെ ആ വീട്ടിൽ നിന്ന് ഇറങ്ങി പോയതാണന്ന്…സത്യമാണോ

അതെ സാർ ….

താൻ എവിടേക്കാണ് പോയത്…..

എൻ്റെ കാമുകനൊപ്പം….

ങേ…. ഭദ്ര പറഞ്ഞതു കേട്ട് അനന്തു ഞെട്ടി….

മകളെ കണ്ടു കിട്ടിയ സ്ഥിതക്ക് അമ്മ പരാതി പിൻവലിക്കുന്നുണ്ടോ….?

ഭദ്രയുടെ അമ്മ എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ വേണ്ടി അനന്തു അകാംക്ഷയോടെ അവരുടെ മുഖത്തേക്കു നോക്കി….

എനിക്ക് എൻ്റെ മോളെ തിരിച്ചു കിട്ടിയല്ലോ ഞാൻ പരാതി വിൻവലിക്കുകയാണ്……

അനന്തുവിന് തൻ്റെ സന്തോഷം അടക്കാനായില്ല…. അനന്തു പൊട്ടിച്ചിരിച്ചു……

കേട്ടല്ലോ സാർ ഭദ്ര പറഞ്ഞത് …. ഞാൻ പറഞ്ഞത് സത്യമായിരുന്നു എന്ന് സാറിന് ബോധ്യപ്പെട്ടല്ലോ അല്ലേ…..?

ശരി…. ശരി ….

അനന്തു ഭദ്രയുടെ നേരെ തിരിഞ്ഞു

നീ എനിക്കൊപ്പം താമസിച്ചിട്ട് എന്നെ ചതിക്കുകയായിരുന്നല്ലേ….

അതിന് മറുപടിയായി ഭദ്ര ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് പുറത്തേക്ക് നടന്നു…..

ഡാ നീ അവിടെ പോയി ഒപ്പിട്ടിട്ട് പൊയ്ക്കോളു. അതുപോലെ ഭദ്രയുടെ അമ്മ പരാതി പിൻവലിക്കുന്നു എന്ന് എഴുതി ഒപ്പിട്ടിട്ട് പൊയ്ക്കോളു…..

അനന്തു സന്തോഷാധിക്യത്താലാണ് വീട്ടിലേക്ക് മടങ്ങിയത്….. മുടങ്ങിപോയ തൻ്റെ ആദ്യരാത്രിയെ കുറിച്ചു മാത്രമായിരുന്നു അനന്തുവിൻ്റെ മനസ്സിലപ്പോൾ……..

അനന്തു വീട്ടിലെത്തിയപ്പോൾ രവിയും രമണിയും ഗൗരിയും വീട്ടിലുണ്ടായിരുന്നു.

ഇന്ന് സ്റ്റേഷനിൽ വെച്ചു നടന്നതെല്ലാം അനന്തു എല്ലാവരോടുമായി വിവരിച്ചു…..

ഹാവു രക്ഷപ്പെട്ടു…. അവൾ ആരോടും ഒന്നും പറഞ്ഞിട്ടില്ല … രവിയും രമണിയും ആത്മഗതം ചെയ്തു കൊണ്ട് നെടുവീർപ്പിട്ടു……

അനന്തു ഗൗരിയേയും കൂട്ടികൊണ്ട് തൻ്റെ മുറിയിലേക്കു പോയി…. അനന്തു ഗൗരിയെ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തി കൊണ്ടു ആ കണ്ണുകളിലേക്കു നോക്കി കൊണ്ടു ചോദിച്ചു

എൻ്റെ സുന്ദരിക്കുട്ടി പേടിച്ചു പോയോ

എൻ്റെ അനന്തു തെറ്റൊന്നും ചെയ്തിട്ടില്ലന്ന് എനിക്കറിയാമായിരുന്നു…. അതു കൊണ്ട് പേടിയൊന്നും ഉണ്ടായില്ല.

പിന്നെ എന്താ പരിഭവം ആണോ തോന്നിയത്

എന്തിന്…?

നമ്മൾ രണ്ടു പേരും സ്വപ്നം കണ്ട നമ്മുടെ ആദ്യരാത്രി മുടങ്ങി പോയതിൽ……

അതൊന്നും സാരമില്ല അനന്തു ….ഇനിയുള്ള രാത്രികൾ നമ്മുടേതല്ലേ…..

അതിന് പകരമായി നമുക്ക് ഇനിയുള്ള രാത്രികൾ ആദ്യരാത്രിയായി ആഘോഷിക്കാം

ഗൗരിയെ തൻ്റെ മാറോട് ചേർത്ത് പുണർന്നു

അപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്നത്   കേട്ടത്

ഈ അച്ഛനും അമ്മക്കും വേറെ പണിയില്ലേ എന്നു പിറുപിറുത്തു കൊണ്ട് അനന്തു ചെന്ന് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന അച്ഛൻ്റെ നേരെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു.

എന്താ എന്തു വേണം’ താൻ വാതിലിൽ മുട്ടിയത് തൻ്റെ മകന് ഇഷ്ടമായില്ലന്ന് രവിക്ക് മനസ്സിലായി….

എനിക്ക് ഒന്നും വേണ്ട നിന്നെ അന്വേഷിച്ച് താഴെ പോലീസുകാർ വന്നിട്ടുണ്ട്

പോലിസുകാരോ…?

അതെ ആ സിഐ അരവിന്ദനും കൂട്ടരും

എന്താ കാര്യം എന്ന് അച്ഛൻ ചോദിച്ചില്ലേ?

ഞാൻ പറഞ്ഞാ മതിയോ….? തന്നെ അറസ്റ്റു ചെയ്യാൻ വന്നതാണ്…

അതിന് ഞാനെന്തു കുറ്റമാണ് ചെയ്തത്

തൻ്റെ ഭാര്യ ഭദ്ര തൻ്റെ പേരിൽ പരാതി തന്നിട്ടുണ്ട്….. ഒരു ആദിവാസി പെൺക്കുട്ടിയെ കൊണ്ടുവന്ന് നീ ഏതെല്ലാം തരത്തിൽ പീഢിപ്പിച്ചിട്ടുണ്ടോ ആപീഢനങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് പരാതി തന്നിരിക്കുന്നത് നിൻ്റെ പേരിൽ മാത്രമല്ല നിൻ്റെ അച്ഛൻ്റേയും അമ്മയുടേയും പേരും ഉൾപ്പെടുത്തിയാണ് പരാതി തന്നിരിക്കുന്നത് …..

ഞങ്ങൾ പീഡിപ്പിച്ചിട്ടൊന്നും ഇല്ല… അവളൊരു കള്ളിയാ അവളു പറയുന്നതെല്ലാം കള്ളത്തരമാണ്… അതിന്ന് സാറിന് മനസ്സിലായതല്ലേ…?

എന്തു കള്ളമാണ് ഭദ്ര പറഞ്ഞത്

അവളു കാമുകനൊപ്പം പോയതാണന്ന് ഞാൻ പറഞ്ഞപ്പോ നിങ്ങൾ വിശ്വസിച്ചില്ല…. അവളും അങ്ങനെ തന്നെയല്ലേ പറഞ്ഞത്…..

എന്ത് എന്താ ഭദ്ര പറഞ്ഞത്.

അവൾ ഇവിടുന്ന് ഇറങ്ങി പോയത് കാമുകനൊപ്പമാണന്ന്

ഇല്ല ഭദ്ര അങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു മൊഴി ഞാൻ രേഖപ്പെടുത്തിയിട്ടുമില്ല.

സോറി സാർ …. എനിക്കിന്ന് നിങ്ങളോടൊപ്പം വരാൻ ബുദ്ധിമുട്ടുണ്ട്….

ഞങ്ങൾക്ക് .ബലം പ്രയോഗിക്കേണ്ടി വരും അതു മാത്രമല്ല വിവിധ ചാനലുകാർ താഴെയുണ്ട് അവരുടെ മുന്നിലൂടെ നിങ്ങളെ ബലം പ്രയോഗിച്ച് കൊണ്ടു പോകുന്നത് നാണക്കേടാണ്…. 

അനന്തു ഞെട്ടി… അനന്തു തിരിഞ്ഞ് ഗൗരിയെ നോക്കി ഗൗരി അനിഷ്ടത്തോടെ മുഖം തിരിച്ചു…..

സാർ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് നാലാം ദിവസമാണ്…… ഇതു വരെ ഞങ്ങൾക്കൊന്ന് സംസാരിക്കാൻ പോലും അവസരം കിട്ടിയില്ല….

ഇനി ഒരിക്കലും നിനക്ക് അവസരം കിട്ടും എന്നോർക്കണ്ട…….. കാരണം നീ പീഢനത്തിന് ഇരയാക്കിയത്  ഒരു ആദിവാസിക്കുട്ടിയെയാണ്

ഗൗരി നീ വിഷമിക്കണ്ട ഞാൻ ഉടനെ വരും… അനന്തു ഗൗരിയോട് യാത്ര പറഞ്ഞ് മുന്നോട്ട് നടന്നു.

ഗൗരി ഒന്നും പറയാതെ വാതിലടച്ചു കയറ്റിയിട്ടു…..

അവൾക്ക് നീ തിരിച്ചു വരണമെന്ന് ആഗ്രഹം ഒന്നും ഇല്ല…..

അനന്തു പോലീസുകാർക്കൊപ്പം താഴെയ്ക്ക് ചെല്ലുമ്പോൾ ചാനലുകാരും മാധ്യമക്കാരും കൊണ്ട് ഹാൾ നിറഞ്ഞിരുന്നു…. കുനിഞ്ഞ മുഖത്തോടെ അനന്തുവും രവിയും രമണിയും പോലീസ് അകമ്പടിയോടെ വീട്ടിൽ പുറത്തേക്കിറങ്ങി…. ഫ്ലാഷ് ലൈറ്റുകൾ മിന്നി കൊണ്ടിരുന്നു.

മൂന്നു പേരേയും സ്റ്റേഷനിൽ എത്തിച്ച് ലോക്കപ്പിലടച്ചു…… ആ സമയത്താണ് സി ഐ കാർത്തിക്കും ഭദ്രയും പോലീസ് യൂണിഫോമിൽ അവിടേക്ക് വന്നത്……

ഭദ്ര ലോക്കപ്പിൻ്റെ മുന്നിലേക്ക് ചെന്ന് തൻ്റെ തലയിലെ തൊപ്പിയൂരി…. ലോക്കപ്പിനുള്ളിലേക്കു നോക്കി…. ഭദയെ കണ്ടതും ഭദ്രയെ തിരിച്ചറിഞ്ഞ അനന്തുവിൻ്റെ കണ്ണിൽ ഇരുട്ടു കയറി അനന്തു തൻ്റെ കണ്ണു ചിമ്മി കൊണ്ട് ഭദ്രയുടെ യൂണിഫോമിൽ പിൻചെയ്തിരുന്ന പേര് വായിച്ചു. ഭദ്ര…എസ് ഐ  അനന്തു നടുങ്ങി വിറച്ചു. ഭദ്രയെ തിരിച്ചറിഞ്ഞ രവിയിലേക്കും രമണിയിലേക്കും ആ ഭയം പടർന്നു പിടിച്ചു……

നീ എന്താടാ പറഞ്ഞത് ഞാൻ വഴിപിഴച്ച പെണ്ണാണന്നോ? നിന്നെ മതിയാകാഞ്ഞിട്ട് ഞാൻ കാമുകനൊപ്പം പോയന്നോ……. മകൻ കൊണ്ടുവന്ന പെണ്ണിൻ്റെ അടുത്തേക്ക് ഇരുട്ടിൻ്റെ മറപറ്റി വന്ന നിങ്ങളൊരു അച്ഛനാണോ? നിങ്ങൾക്കും ഇല്ലേ ഒരു മോൾ ആ മോളേയും തേടി താൻ ചെന്നിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു പോകുന്നു…… നിങ്ങളൊരു സ്ത്രി തന്നെയാണോ…?അതോ രാക്ഷസിയോ….?

മോളെ ….

ആരുടെ മോൾ…. നിങ്ങളുടെ മോളിപ്പോ ഇവിടെ എത്തും …

മോളെ ഞങ്ങൾ നിന്നോട് ക്ഷമ ചോദിക്കാം നാണം കെടുത്തരുത്…..

അതിന് നിങ്ങൾക്ക് നാണം ഉണ്ടോ ?

ആ സമയത്താണ് ആ രണ്ടു പേർ അവിടേക്ക് വന്നത് അവരെ കണ്ട് അവരെ ഹാർദ്ദവമായി സ്വീകരിച്ച്   ലോക്കപ്പിൻ്റെ മുന്നിലേക്ക് കൊണ്ടുവന്നു.

തുടരും

അഭിപ്രായം പറയണേ മിണ്ടാതെ പോകരുതട്ടോ

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഭദ്ര – 8”

Leave a Reply

Don`t copy text!