ഭദ്രേ….. ഇതു ഞാനാ നീ വാതിൽ തുറക്ക്…
അനന്തുവിൻ്റെ ശബ്ദമാണല്ലോ എന്നോർത്തു കൊണ്ട് ഭദ്ര വേഗം പിടഞ്ഞെഴുന്നേറ്റു…. അടുക്കളയിലെ ലൈറ്റ് തെളിച്ചു.
ഭദ്രാ…… പേടിക്കണ്ട ഞാനാ അനന്തുവാണ്….
അഴിഞ്ഞുലഞ്ഞ കിടന്ന മുടി വാരിക്കെട്ടി കൊണ്ട് ഭദ്ര വാതിലിനരികിലേക്ക് നടന്നു…. വാതിൽ തുറന്ന ഭദ്ര മുന്നിൽ അനന്തുവിനെ കണ്ട ഭദ്രയുടെ മുഖം പ്രകാശിച്ചു….
അനന്തു…. നീയെന്താ ഇവിടെ? നീ കല്യാണത്തിന് പോയില്ലേ…?
അതൊക്കെ പറയാം .. നീ ഒന്ന് മാറിക്കേ …. ഭദ്രയെ ഇരുതോളിലും പിടിച്ച് മാറ്റി നിർത്തി കൊണ്ടു അനന്തു അടുക്കളയിലേക്ക് പ്രവേശിച്ചു…..
നീ എന്തെങ്കിലും കഴിച്ചായിരുന്നോ…?
ഉം കഴിച്ചു…
കള്ളം പറയരുത്… നീ ഒന്നും കഴിച്ചിട്ടുണ്ടാകില്ലന്ന് എനിക്ക് അറിയാം നീ കൈ കഴുകി വാ …
ഞാൻ കഴിച്ചു അനന്തു…
കഴിച്ചെങ്കിലും വാ … ഞാൻ നിനക്കു വേണ്ടി നല്ലൊന്നാന്തരം ചിക്കൻ ബിരിയാണി വാങ്ങി കൊണ്ടു വന്നിട്ടുണ്ട്….. നീ കൈ കഴുകി വാ നമുക്ക് രണ്ടു പേർക്കും കൂടി ഒരുമിച്ചിരുന്ന് കഴിക്കാം…..
അപ്പോൾ അനന്തുവിന് എന്നോട് സ്നേഹം ഉണ്ടല്ലേ….?
എന്താ ഭദ്രേ നിനക്കൊരു സംശയം ….?
അല്ല ഞാനിവിടെ വന്നിട്ട് രണ്ടു മാസം കഴിഞ്ഞു ഇതുവരെ നീ എന്നോട് എന്തെങ്കിലും കഴിച്ചോ എന്നു ചോദിച്ച് കണ്ടിട്ടില്ല…. നിനക്ക് സുഖമാണോ ? നിനക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോ എന്നു പോലും ചോദിച്ചിട്ടില്ല… അനന്തു അനന്തുവിൻ്റെ ആവശ്യങ്ങൾ കൃത്യമായി നടത്തുന്നുമുണ്ടായിരുന്നു…..
അതെന്താന്ന് നിനക്കും അറിയാവുന്നതല്ലേ… ഞാൻ നിന്നോട് മിണ്ടുന്നതും കണ്ടോണ്ട് എൻ്റെ അമ്മ വന്നാലുള്ള പുകില് നിനക്കറിയാവുന്നതല്ലേ… അമ്മയെ പേടിച്ചിട്ടാ… അല്ലാതെ നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നും അല്ല… ഭദ്രയെ തൻ്റെ മാറോട് ചേർത്തുകൊണ്ട് അനന്തു പറഞ്ഞു.
എനിക്കറിയാം എൻ്റെ അനന്തുവിന് എന്നോട് സ്നേഹമാണന്നൊക്കെ എന്നാലും ഞാനെൻ്റെ സങ്കടം പറഞ്ഞു എന്നേയുള്ളു….
ഇന്ന് നിൻ്റെ പരാതിയും പരിഭവമെല്ലാം മാറ്റിതരുന്നുണ്ട് ഞാൻ …. ആദ്യം നമുക്കിത് കഴിക്കാം …..
ഭദ്രയെ ചേർത്തു പിടിച്ചു കൊണ്ടുപോയി കൈകഴുകിച്ചു എന്നിട്ട് വന്ന് നിലത്തിരുന്നു ഭദ്രയെ പിടിച്ച് തൻ്റെ അടുത്ത് ഇരുത്തി. വാങ്ങി കൊണ്ടുവന്ന പാഴ്സൽ തുറന്നു….. അനന്തു വാരി വാരി ഭദ്രയുടെ വായിൽ വെച്ചു കൊടുത്തു. ഇടയ്ക്ക് തൻ്റെ വായിലും വെച്ചു….. ഭദ്രയുടെ കണ്ണുകളിൽ നീർകണങ്ങൾ വന്നു മൂടി
എങ്ങനെയുണ്ട്?? അനന്തു ചോദിച്ചു.
സൂപ്പർ എന്ന് ഭദ്ര ആഗ്യം കാണിച്ചു.
എത്ര ദിവസമായി എന്നറിയോ രുചിയായി എന്തെങ്കിലും കഴിച്ചിട്ട്.. എന്നും പഴകിയതും പുളിച്ചതുമായ ഭക്ഷണങ്ങളാണ് അനന്തുവിൻ്റെ അമ്മ എനിക്കു തന്നോണ്ടിരുന്നത്….
എനിക്കറിയാം ഭദ്ര… എല്ലാം ഒന്നു ശരിയാകുന്നതുവരെ നീ ക്ഷമിച്ചേ പറ്റു…. അനിയത്തീടെ കല്യാണം കഴിഞ്ഞാൽ പിന്നെ ആരേയും ഞാൻ നോക്കില്ല എൻ്റെ പെണ്ണിൻ്റെ കൈയ്യും പിടിച്ച് ഞാനി വീടിൻ്റെ പടിയിറങ്ങും ഞാൻ… ..
ഞാൻ കാത്തിരിക്കാം അനന്തു…. നമ്മൾ സ്വപ്നം കണ്ടതു പോലെ നിനക്കൊപ്പമുള്ള ജീവിതത്തിനായി ഞാൻ എല്ലാം സഹിച്ച് കാത്തിരുന്നോളാം….
ഓരോ സങ്കടങ്ങളും പരാതികളും പരിഭവങ്ങളും പറഞ്ഞിരുന്ന് ഭദ്രയും അനന്തുവും ഭക്ഷണം കഴിച്ചു തീർത്തു…
പാഴ്സൽ പൊതിയുടെ കവറുകൾ അനന്തു ചുരുട്ടിക്കൂട്ടി എടുത്തു കൊണ്ട് പറഞ്ഞു നീ പോയി കൈകഴുകിക്കോ ഞാൻ പോയി ഇത് കത്തിച്ചു കളഞ്ഞിട്ടു വരാം അല്ലെങ്കിൽ ഇതെങ്ങാനും അമ്മയുടെ കണ്ണിൽപ്പെട്ടാൽ വഴക്ക് കിട്ടുക നിനക്കായിരിക്കും…. അതും പറഞ്ഞ് അനന്തു പുറത്തേക്കിറങ്ങി ഭദ്ര കൈ കഴുകി …. തൻ്റെ പഴയ അനന്തുവിനെ തിരികെ കിട്ടിയിരിക്കുന്നു…. ഭദ്രയുടെ മനസ്സ് സന്തോഷത്താൽ തുടികൊട്ടി… അമ്മയെ ഭയന്നിട്ടാകാം അനന്തു സ്നേഹം പുറത്തു കാട്ടാത്തത്…
ദദ്രേ…. നീയെന്താ സ്വപ്നം കാണുകയാണോ ഭദ്രയുടെ ഇരുതോളിലും പിടിച്ച് കൊണ്ട് അനന്തു ചോദിച്ചു.
സ്വപ്നം അല്ലല്ലോ എൻ്റെ അനന്തു എൻ്റെ അടുത്ത് ഉണ്ടല്ലോ പിന്നെ എന്തിനാ ഞാൻ സ്വപ്നം കാണുന്നത്. ഭദ്ര അനന്തുവിൻ്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു…
എൻ്റെ പെണ്ണിൻ്റെ പരാതിയെല്ലാം ഇന്നു ഞാൻ തീർക്കും …. …
ദാദ്രയെ തൻ്റെ മാറിൽ നിന്ന് അനന്തു അടർത്തിമാറ്റി നീക്കി നിർത്തിയിട്ട് ഭദ്രയെ ആകെ ഒന്നു നോക്കി….
ഈ വേഷത്തിലും നീ സുന്ദരിയാണല്ലോ….
ഒന്നു പോ അനന്തു… നാണത്താൽ ഭദ്രയുടെ മുഖം ചുവന്നു തുടുത്തു.
പെണ്ണിൻ്റെ ഒരു നാണം കണ്ടില്ലേ…. ഈ വേഷത്തിലും നീ സുന്ദരിയൊക്കെ തന്നെ എന്നാലും നീ ഇന്ന് എനിക്ക് വേണ്ടി അതീവ സുന്ദരിയാകണം …
അതെങ്ങനെ….?
വഴിയുണ്ട് പറയാം ആദ്യം നീ കണ്ണൊന്നടച്ചേ?
എന്താ അനന്തു…?
കണ്ണടക്കടി … ഭദ്ര കണ്ണടച്ചു… അനന്തു ഭcദയുടെ കൈയിൽ ഒരു കവർ വെച്ചു കൊടുത്തു. ഇനി കണ്ണു തുറന്നോ…
ഭദ്ര കണ്ണു തുറന്നു തൻ്റെ കൈയിൽ ഇരിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിൻ്റെ കവറിലേക്കും അനന്തുവിൻ്റെ മുഖത്തേക്കും നോക്കി….
ഇതൊരു ചുരിദാർ ആണ് നീ വേഗം പോയി കുളിച്ച് ഫ്രഷ് ആയി ഈ ചുരിദാറും ഇട്ടോണ്ട് വാ ….. എന്നിട്ട് നമുക്ക് നമ്മുടെ മുറിയിലേക്ക് പോകാം..
നമ്മുടെ മുറിയോ..?
അതെ ഞാൻ കിടക്കുന്ന മുറി അത് നമ്മുടെ മുറിയാണ് … നീ ആഗ്രഹിച്ചതു പോലെ ഇന്ന് നമ്മുടെ ആദ്യരാത്രി നമുക്ക് ആ മുറിയിൽ ആഘോഷിക്കാം…
അനന്തു….. ഭദ്ര വികാരവായ്പോടെ വിളിച്ചു…
സംശയിക്കണ്ട … ഇത്രനാൾ ഞാനെൻ്റെ വികാരങ്ങളെ നിൻ്റെ പോലും അനുവാധം ചോദിക്കാതെ നിന്നിൽ ലയിച്ച് ഞാനത് ശമിപ്പിച്ചു….. നീയും ഒരു പെണ്ണാണ് എന്നറിയാഞ്ഞിട്ടല്ല….. സാഹചര്യം അതായിരുന്നു….
സാരമില്ല അനന്തു……. നീ ഓരോ ദിവസവും എൻ്റെ അടുത്ത് വരുമ്പോളും എനിക്ക് ദേഷ്യവും സങ്കടവും വരാറുണ്ടായിരുന്നു.എന്നാലിപ്പോ നിൻ്റെ സ്നേഹത്തിന് മുൻപിൽ അതെല്ലാം അലിഞ്ഞ് ഇല്ലാതായി മാറി…. നീ വെയിറ്റ് ചെയ്യ് നീ ആഗ്രഹിച്ചതു പോലെ ഞാൻ സുന്ദരിയായി ഇപ്പോ വരാം … ഭദ്ര ആ കവർ പൊട്ടിച്ച് തുറന്ന് നോക്കി ലൈറ്റ് റോസ് കളർ ടോപ്പും വെള്ള ബോട്ടവും ഷാളും …. തൻ്റെ ഇഷ്ട നിറം തന്നെ അപ്പോ തൻ്റെ ഇഷ്ടങ്ങളൊന്നും അനന്തു മറന്നിട്ടില്ല… അനന്തുവിനോടു തോന്നിയിരുന്ന എല്ലാ അനിഷ്ടങ്ങളും ഇല്ലാതായി മനസ്സുനിറയെ അനന്തുവിനോട് സ്നേഹം വന്നു നിറയുന്നത് ഭദ്ര അറിഞ്ഞു……
ഭദ്ര അനന്തുവിനെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തിട്ട് കവറും മാറോട് ചേർത്തു പിടിച്ചു കൊണ്ട് അവിടെ നിന്നും പുറത്തേക്ക് ഓടി…..
ഭദ്ര കുളിച്ച് പുത്തനുടുപ്പും ഇട്ട് അടുക്കളയിലേക്ക് വന്നു…. അനന്തു ദദ്രയേയും കൂട്ടികൊണ്ട് തൻ്റെ മുറിയിലേക്ക് പോയി….
അനന്തുവിൻ്റെ മുറിയിലെത്തിയ ദദ്രയ്ക്ക് താൻ മറ്റേതോ ലോകത്ത് എത്തിപ്പെട്ടതു പോലെ തോന്നി….. ഭദ്ര മുറിയിലൂടെ കണ്ണോടിച്ചു വലിയ കട്ടിലും അതിന് ചേർന്ന ബെഡും വലിയൊരു നീലക്കണ്ണാടിയും അതിനോട് ചേർന്ന് അലമാരയും….. ഭദ്രനീല കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി നിന്നു…. പുതിയ ചുരിദാറിൽ താൻ സുന്ദരിയാണ് സ്വയം വിലയിരിത്തി കൊണ്ട് നീണ്ട് ഇടതൂർന്ന മുടിയിൽ കെട്ടിവെച്ചിരുന്ന തോർത്ത് അഴിച്ചെടുത്തു….. കണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് മുടി വിടർത്തി കൊണ്ടിരുന്നു.
ആഹാ കൊള്ളാലോ …. കണ്ണാടിക്ക് മുന്നിൽ നിന്ന് ആ സൗന്ദര്യം സ്വയം ആസ്വദിച്ചാൽ മതിയോ?.. ഭദ്രയെ പിന്നിലൂടെ വന്ന് കെട്ടി പിടിച്ചു കൊണ്ട് അനന്തു ചോദിച്ചു.
വിട് അനന്തു ഞാനിമുടിയൊന്ന് കെട്ടിവെയ്ക്കട്ടെ…
എടി പെണ്ണേ ഇപ്പോ തന്നെ സമയം പാതിരാ കഴിഞ്ഞു…… ആദ്യരാത്രി ആഘോഷം കഴിഞ്ഞിട്ട് വേണം നേരം വെളുക്കും മുൻപ് എനിക്ക് കല്യാണ വീട്ടിൽ ചെല്ലാൻ അല്ലങ്കിൽ അമ്മ അനോഷിക്കും….
നീ വാ അനന്തു ഭദ്രയെ ചേർത്തു പിടിച്ചു ബെഡിനരികിലെത്തി ബെഡിലേക്കിരുന്നു… ഭദ്രയെ ചേർത്തു പിടിച്ച് ആ ചുണ്ടിൽ ചുംബിച്ചു… ഭദ്രയുടെ ശരീരവും ഒരു ഒന്നാകലിന് കൊതിച്ചു കൊണ്ട് അനന്തുവിനെ കെട്ടിപ്പിടിച്ചു…. അനന്തു ഭദ്രയെ ചേർത്തു പിടിച്ചു കൊണ്ട് ബെഡിലേക്ക് ചാഞ്ഞു…..
എല്ലാം കഴിഞ്ഞ് അനന്തു എഴുന്നേറ്റു അപ്പോഴും ഭദ്ര ആലസ്യത്തിൽ മയങ്ങി കിടക്കുകയായിരുന്നു….. അനന്തു മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി…… ഭദ്ര കണ്ണു തുറക്കുമ്പോൾ അനന്തുവിനെ ആ മുറിയിൽ കാണാനില്ലായിരുന്നു ….
അനന്തു…… അനന്തു…. ഭദ്ര എഴുന്നേറ്റ് വസ്ത്രങ്ങൾ നേരെയിട്ടു കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി….. …. താഴെ ഹാളിൽ വെളിച്ചം കണ്ട് ഭദ്ര അവിടേക്ക് ശ്രദ്ധിച്ചു കൊണ്ട് സ്റ്റെയർകെസിൻ്റെ പടികളിറങ്ങി….
അവിടെ ആ സമയത്ത് ഭദ്രകണ്ടത് മദ്യസത്കാരം ആയിരുന്നു.
ഇപ്പോ ഈ സമയത്ത് ആരാ വന്നത് എന്ന് സംശയിച്ചു കൊണ്ട് ഭദ്ര അവിടെ പതുങ്ങി നിന്നു….. ഭദ്ര അവരുടെ സംസാരം ശ്രദ്ധിച്ചു.
എടാ അനന്തു നീയൊരു ഭാഗ്യവാൻ തന്നെ …. എവിടുന്ന് ഒപ്പിച്ചെടാ ഇതുപോലെ ഒരെണ്ണത്തിനെ….?
അതൊക്കെ കിട്ടി മോനെ….
അതു പോട്ടെ നീ മാത്രം രുചി നോക്കിയാൽ മതിയോ…..
നിങ്ങൾക്കു വേണോ…. വേണമെങ്കിൽ ചെല്ലടാ അവളു എൻ്റെ മുറിയിൽ കിടന്നു ഉറങ്ങുന്നുണ്ട്…. പക്ഷേ ഒരു കാര്യം അവളൊരിക്കലും അറിയരുത് എൻ്റെ സമ്മതത്തോടെയാ നിങ്ങളു അവിടേക്ക് ചെന്നതെന്ന്…..
അവളു ബഹളം വെച്ചാലോ…
ഇവിടെ വേറെ ആരും ഇല്ലന്ന് നിങ്ങൾക്ക് അറിയാലോ……. അതു കൊണ്ട് കുഴപ്പം ഇല്ല … എന്നെ ഉപദ്രവിച്ചതിന് ശേഷമാണ് നിങ്ങൾ മുറിയിലേക്ക് ചെന്നതെന്ന് അവളെ തെറ്റിദ്ധരിപ്പിക്കണം…. നാളെ എന്തേലും പ്രശ്നം ഉണ്ടായാലും എൻ്റെ പേര് വരരുത്…
അതൊക്കെ ഞങ്ങൾ നോക്കിക്കോളാം നീ അടിച്ചു ഫിറ്റായി ഇവിടെ ബോധംകെട്ടതു പോലെ കിടന്നോ…?ബാക്കിയെല്ലാം ഞങ്ങൾ ചെയ്തോളാം…..
പിന്നെ നിൻ്റെ പ്ലാൻ എന്താ?…
എന്തു പ്ലാൻ ? അവൾ ഇവിടെ ഉള്ളിടത്തോളം കാലം ഇവിടുത്തെ പുറം പണിക്ക് ആളെ നിർത്തി ശമ്പളം കൊടുക്കണ്ട….. പിന്നെ എൻ്റെ കാര്യങ്ങളും നടക്കും….
എത്ര കാലം ഇങ്ങനെ ഇതെല്ലാം സഹിച്ചു അവളിവിടെ നിൽക്കും….
അതൊക്കെ അവളുടെ ഇഷ്ടം അവൾക്ക് എന്ന് ഇവിടെ മടുത്തു എന്നു തോന്നുന്നോ അന്നവൾക്കു പോകാം ആരും അവളെ തടയില്ല……
ഒരു കണക്കിന് പറഞ്ഞാൽ കഷ്ടം ഉണ്ടല്ലേ അവളുടെ കാര്യം…. നിന്നെ വിശ്വസിച്ച് നിൻ്റെ കൂടെ വന്നവളാ അവള്…
എന്തു കഷ്ടം….. പിന്നെ ഞാനെന്താ ചെയ്യേണ്ടത് അവളെ കെട്ടി കൂടെ പൊറുപ്പിക്കണോ? അതിന് എൻ്റെ പട്ടി വരും എടാ പുറത്ത് പറയാൻ എന്തെങ്കിലും മഹിമയുണ്ടോ അവൾക്ക്….
പിന്നെ നീ എന്തിനാ അവളെ ഇഷ്ടപ്പെട്ടത്….
ഇഷ്ടമോ ഫും…. അവളെ പോലെ ഒരുത്തിയെ ആരാടാ ഇഷ്ടപ്പെടുന്നത് പിന്നെ അവളുടെ സൗന്ദര്യം എന്നെ മോഹിപ്പിച്ചു എന്നുള്ളത് സത്യമാണ് അത് ആവോളം ആസ്വദിക്കണമെന്നും ഞാൻ ആഗ്രഹിച്ചു …. ഒരു ആണായ ഞാൻ അങ്ങനെ ആഗ്രഹിച്ചതിൽ തെറ്റുണ്ടോ????…. ആ ആഗ്രഹം നടത്താൻ വേണ്ടി അവളുടെ വിശ്വാസവും സ്നേഹവും പിടിച്ചുപറ്റിയതാ അപ്പോഴാണ് ഞാൻ പിടിയിലായത്. അന്ന് നിവർത്തിയില്ലാതെ കൂടെ കൂട്ടേണ്ടി വന്നു…. കേസ് ആയാൽ ഞാൻ അകത്തു പോയേനേ വലിയ വാർത്ത ആയി എൻ്റെ മാനം പോയേനെ ….. അതുകൊണ്ടല്ലേ അവളേയും കൂട്ടി ഇവിടേക്ക് വന്നത്….ങാ സമയം കളയാതെ നിങ്ങൾ ചെല്ല് ….. എല്ലാം കഴിഞ്ഞ് കഴിയുമ്പോളും അവള് അതു പോലെ തന്നെ ഉണ്ടാകണട്ടോ…. വെറുതെ പുലിവാല് പിടിക്കാനൊന്നും എനിക്ക് പറ്റില്ലേ….
നീ ഒന്നു പോടെ …. നീ ഇവിടെ ഇരിക്ക് ഞങ്ങൾ പോയിട്ടു വരാം
ഇതെല്ലാം കേട്ടുകൊണ്ടു നിന്ന ഭദ്രക്ക് തല ചുറ്റുന്ന പോലെ തോന്നി ….അനന്തുവിൻ്റെ വായിൽ നിന്ന് കേട്ടതെല്ലാം വിശ്വസിക്കാനാവാതെ ഭദ്ര അവിടെ തന്നെ തറഞ്ഞു നിന്നു….. ആരോ നടന്നടുക്കുന്ന ശബ്ദം കേട്ട് ഭദ്ര വേഗം തന്നെ ഡൈനിംഗ് റൂമിലേക്ക് മാറി നിന്നു.അവർ ഉത്സാഹത്തോടെ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോകുന്നതും നോക്കി നിന്ന ഭദ്ര പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ അടുക്കളയിലേക്കുള്ള വാതിലിൻ്റെ കുറ്റി ശബ്ദം ഉണ്ടാക്കാതെ എടുത്ത് വാതിൽ തുറന്ന് അടുക്കളയിലേക്ക് പ്രവേശിച്ചു…..
എടാ അനന്തു അവളിവിടെയില്ല…..
അവിടെ കാണും അല്ലാതെ എവിടെ പോകാനാം നിങ്ങൾ ആബാത്ത് റൂമിലൊക്കെ നോക്ക്….
ഇല്ലടാ ഞങ്ങൾ ഇവിടെല്ലാം നോക്കി ഇവിടെ ഒരിടത്തും അവളില്ല…..
പിന്നെ അവളെവിടെ പോയി ? ഞാനങ്ങോട്ട് വരാം …. അവളിവിടം വിട്ട് ഒരിടത്തും പോകില്ല….
ഡാ അവൾ ഇവിടെ ഒരിടത്തും ഇല്ല ഞങ്ങളങ്ങോട്ട് വരാം …. ഞങ്ങൾ ആശിച്ചു പോയി അവളെ ഇനി അവളെ അന്വേഷിച്ചു കണ്ടു പിടിച്ചിട്ടു തന്നെ കാര്യം
അവൾ അടുക്കളയിൽ കാണും എൻ്റെ മുറിയിൽ കിടന്നുറങ്ങാനുള്ള മടി കാരണം അവൾ അടുക്കളയിലേക്ക് പോയി കാണും…
അവരുടെ സംസാരം കേട്ട ഭദ്ര ഞെട്ടി.. ഭദ്ര വേഗം തന്നെ അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങി അവിടെ നിന്നും മുൻവശത്തെ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി ഇരുട്ടിൻ്റെ മറപറ്റി വേഗത്തിൽ നടക്കാൻ തുടങ്ങി…. ഓടിയും വേഗത്തിൽ നടന്നും ഭദ്രകുറെ ദൂരം പിന്നിട്ടു…… ഇടയ്ക്ക് പിറകിലേക്ക് തിരിഞ്ഞ് നോക്കി കൊണ്ട് നടപ്പു തുടർന്നു….. അപ്പോഴാണ് അങ്ങകലെ ദീപലങ്കാരം കണ്ണിൽപ്പെട്ടത്….. ആ ദീപല കാരം ലക്ഷ്യം വെച്ച് ഭദ്ര നടന്നു…….. ഭദ്രയുടെ നടപ്പ് ചെന്നവസാനിച്ചത് ആ നാട്ടിലെ ഒരു പള്ളിയുടെ മുന്നിലായിരുന്നു പള്ളി പെരുന്നാളിന് അലങ്കരിച്ചു നിൽക്കുന്ന ഒരു ക്രിസ്ത്യൻ പള്ളിമുറ്റത്ത് ഭദ്ര എത്തി ഭദ്ര ചുറ്റും നോക്കി……. പള്ളിമുറ്റത്തായി അലങ്കരിച്ച സ്റ്റേജിൽ സൺഡേ സ്കൂൾ കുട്ടികളുടെ പരിപാടികൾ നടക്കുന്നുണ്ട് കാഴ്ചക്കാരായി നിറയെ ആളുകൾ പള്ളിമുറ്റത്ത് തിങ്ങി നിറഞ്ഞ് നിൽക്കുന്ന കാഴ്ചക്കാരിൽ ഒരുവളായി ഭദ്രയും നിന്നു.
സമയം കൊഴിഞ്ഞു പൊയ്കൊണ്ടിരുന്നു സ്റ്റേജിലെ പരിപാടികൾ അവസാനിച്ച് പള്ളിമുറ്റത്തെ ആളുകളും കൊഴിഞ്ഞു പൊയ്കൊണ്ടിരുന്നു….. അവസാനം ഭദ്ര മാത്രമായി പള്ളിമുറ്റത്ത് ഭദ്ര പള്ളിയുടെ മുന്നിലെ പടിക്കെട്ടിലേക്കിരുന്നു…..
ആ സമയത്താണ് ഭദ്രയുടെ തോളിലൊരു കൈത്തലം അമർന്നത്
ഭദ്ര ഞെട്ടി പിന്നിലേക്ക് നോക്കി…..
വെള്ളയുടുപ്പിട്ട മലാഖമാർ… എന്നു തോന്നിപ്പിക്കുന്ന രണ്ടു പേർ … ഭദ്ര എഴുന്നേറ്റ് അവർക്ക് അഭിമുഖമായി നിന്നു…..
മോളെന്താ ഇവിടെ വീട്ടിൽ പോകാതെ ഇരിക്കുന്നത്…?
എൻ്റെ വീട് ഇത്തിരി ദൂരെയാണ് …. പരിപാടി കണ്ടു നിന്ന് സമയം പോയി…. ഇനി അവിടേക്ക് ബസില്ല അതുകൊണ്ട് ഇവിടെ ഇരുന്നതാ….
ഓ അതു ശരി മോളു വരു ഇന്ന് ഞങ്ങളോടൊപ്പം ഞങ്ങളുടെ മഠത്തിൽ താമസിക്കാം നാളത്തെ പെരുന്നാളും കൂട്ടിയിട്ട് വീട്ടിലേക്ക് മടങ്ങാം
അതൊന്നും വേണ്ട സിസ്റ്റർ ഞാനി പള്ളിമുറ്റത്ത് കിടന്നുറങ്ങിയിട്ട് നാളെ രാവിലെ വീട്ടിലേക്ക് പൊയ്ക്കോളാം
ഏയ് അതൊന്നും ശരിയാകില്ല ഒന്നാമത്തെ നല്ല തണുപ്പും അതു മാത്രമല്ല പാതിരാ കഴിഞ്ഞൊരു സമയത്ത് ഒരു പെൺകുട്ടിയെ ഇവിടെ ഒറ്റക്ക് ആക്കി പോകാൻ ഞങ്ങൾക്ക് കഴിയില്ല….
ഭദ്ര ആ സിസ്റ്റർമാർക്കൊപ്പം മoത്തിലേക്ക് പോയി. മoത്തിലെത്തിയ സിസ്റ്റർമാർ ഭദ്രക്ക് ഒരു മുറി കാണിച്ചു കൊടുത്തു …..
മോളു കിടന്നുറങ്ങിക്കോ….
ഭദ്ര മുറിയിൽ കയറി വാതിലടച്ചു….. താൻ ഇത്തിരിമുൻപു വരെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ഓരോന്നായി മനസ്സിലൂടെ കടന്നു പോയി… അപ്പോ അനന്തു തന്നെ ചതിക്കുകയായിരുന്നു അല്ലേ… ആ ഓർമ്മയിൽ ഭദ്ര ഒന്നു നടുങ്ങി…. അനന്തുവിനെ കുറിച്ചോർത്തതും ഭദ്രയുടെ മനസ്സിലേക്ക് വെറുപ്പ് വന്നു നിറഞ്ഞു…..
ഓരോന്നോർത്ത് കിടന്ന് ഭദ്ര നേരം വെളുപ്പിച്ചു… മഠത്തിൽ പ്രാർത്ഥനക്കുള്ള മണിയടിച്ചപ്പോൾ ഭദ്ര എഴുന്നേറ്റു.
സിസ്റ്റർമാരുടെ പ്രാർത്ഥന കഴിഞ്ഞപ്പോൾ കൂട്ടത്തിലൊരു സിസ്റ്റർ ഭദ്രയുടെ മുറിയിലേക്ക് വന്നു…. സിസ്റ്ററെ കണ്ട് ഭദ്ര എഴുന്നേറ്റു നിന്നു.
കുട്ടി ഇരുന്നോളൂ…. ഭദ്ര ബെഡിൽ ഇരുന്നു. ബെഡിന് അരികിൽ കിടന്ന കസേരയിലേക്ക് സിസ്റ്ററും ഇരുന്നു….
കൂട്ടീടെ പേര് എന്താ?
ഇവരോട് സത്യം പറയണോ അതോ പേരു മാറ്റി പറയണോ…? ഭദ്ര ഒരു നിമിഷം ആലോചിച്ചു….
കുട്ടി എന്താ ആലോചിക്കുന്നത്
എയ്യ് ഒന്നും ഇല്ല…
പേരു എന്തെങ്കിലും ആകട്ടെ… ഇന്നലെ കുട്ടി ഞങ്ങളോട് പറഞ്ഞത് കള്ളമാണ് ….. ഞങ്ങൾക്കെല്ലാം മനസ്സിലായി
സിസ്റ്റർ പറഞ്ഞതു കേട്ട് ഭദ്ര നടുങ്ങി…
പേടിക്കണ്ട… അതിൻ്റെ പേരിൽ ഞങ്ങൾ നിന്നെ ശിക്ഷിക്കുന്നില്ല…. സത്യം പറയാൻ നിനക്ക് തോന്നുന്നുണ്ടങ്കിൽ പറയാം …. അതിനി എന്തു തന്നെ ആയാലും തുറന്നു പറഞ്ഞാൽ ഞങ്ങൾക്ക് നിന്നെ സഹായിക്കാൻ പറ്റുന്നതാണങ്കിൽ സഹായിക്കാം
ഭദ്ര ഒരു പൊട്ടിക്കരച്ചിലോടെ എല്ലാം ആ സിസ്റ്ററിനോട് തുറന്നു പറഞ്ഞു……
എനിക്ക് എൻ്റെ അമ്മയേയും അനിയത്തിയേയും കാണണം… അതിന് ശേഷം എന്തെങ്കിലും ഒരു ജോലി കണ്ടു പിടിക്കണം……
ഉച്ചക്കഴിഞ്ഞ് നീ വീട്ടിൽ പോകാൻ തയ്യാറായിക്കോളൂ…. ഞങ്ങളും വരാം നിൻ്റെ കൂടെ…….
ഉച്ചകഴിഞ്ഞ് സിസ്റ്റർമാർക്കൊപ്പം ഭദ്ര നാട്ടിലേക്കുള്ള ബസിൽ കയറി ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് ടിക്കറ്റെടുത്തു…..
ബസ്സിറങ്ങി ഓട്ടോ പിടിച്ച് തൻ്റെ വീട്ടിലേക്കു പോകുമ്പോൾ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
ഓട്ടോ ചെന്നു നിന്നത് കുന്നിൽ ചെരുവിലെ ഒരു കോളനിയിലായിരുന്നു. ഭദ്ര ഓട്ടോയിൽ നിന്നിറങ്ങി സിസ്റ്റർമാരോടും ഇറങ്ങാൻ പറഞ്ഞു …..
ദേ ഭദ്രേച്ചി വന്നേ… ഭദ്രേച്ചി വന്നേ … ഭദ്ര ഓട്ടോയിൽ നിന്നിറങ്ങുന്നതു കണ്ട ഒരു വിളിച്ചുകൂവി കൊണ്ട് കോളനിയിലേക്ക് ചെന്നു ……
ഭദ്ര സിസ്റ്റർമാർക്കൊപ്പം തൻ്റെ വീടു ലക്ഷ്യമാക്കി നടന്നു ‘
നിൽക്കവിടെ…… ഈ കോളനിക്കും കോളനിക്കാർക്കും നാണക്കേടും ഉണ്ടാക്കി പോയതല്ലേ നീ ……. ആരോടു ചോദിച്ചിട്ടാ നീ കോളനിക്കകത്ത് പ്രവേശിച്ചത്….. ഭദ്രയെ തടഞ്ഞു കൊണ്ട് ഒരു കൂട്ടം കോളനി നിവാസികൾ ഭദ്രയ്ക്കു മുന്നിലേക്ക് വന്നു.
ഭദ്ര ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു….
നീ ഇനി ഇവിടെ പ്രവേശിക്കാൻ പാടില്ല….
എനിക്ക് അമ്മയെ ഒന്നു കാണണം
അമ്മയെ കണ്ടിട്ടു പൊയ്ക്കോട്ടേടാ ആൾക്കൂട്ടത്തിൽ നിന്ന് ആരോ ഒരാൾ പറയുന്നതു കേട്ട ഭദ്രയുടെ മുഖം വിടർന്നു.
ഭദ്ര സിസ്റ്റർ മാരേയും കൂട്ടി വീട്ടിലേക്ക് പോയി പണിതീരാത്ത ഒരു മുറിയും ഹാളും അടുക്കളയും ഉള്ള ചെറിയ ഒരു വീടായിരുന്നു ഭദ്രയുടേത്….
ഭദ്ര വീടിനുള്ളിലേക്ക് കയറി അമ്മയും അനിയത്തിയും വീടിനുള്ളിൽ ഉണ്ടായിരുന്നു.
എന്താ അവൻ്റെ കൂടെയുള്ള പൊറുതി മടുത്തോ അതോ അവൻ ഉപേക്ഷിച്ചോ?
അമ്മയുടെ ചോദ്യം കേട്ട് ഭദ്ര അമ്മയുടെ കാൽച്ചോട്ടിലേക്കിരുന്നു കൊണ്ട് ഇരുകാലിലും ഇറുകെ കെട്ടി പിടിച്ചു കൊണ്ട് ചങ്കുപ്പൊട്ടിക്കരഞ്ഞു.. അമ്മ എന്നോട് ക്ഷമിക്കണം അമ്മയെ വേദനിപ്പിച്ചതിൻ്റെ ശിക്ഷ എനിക്ക് കിട്ടി കഴിഞ്ഞു…..
ചേച്ചി ഭദ്ര ഒത്തിരി സഹിച്ചു കഴിഞ്ഞു ചേച്ചി മോളോട് ക്ഷമിച്ചെന്ന് പറ…
സിസ്റ്റർമാർക്കറിയില്ല ഞാനിവിളെ എങ്ങനെയാ വളർത്തിയത് എന്ന്….
സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു….. ഇനി പരസ്പരം പഴി പറഞ്ഞിട്ട് കാര്യമില്ല.. ചേച്ചി ഇപ്പോ ഭദ്രയെ ചേർത്തു പിടിക്കണം
പറ്റില്ല…. എനിക്ക് ഇങ്ങനെ ഒരു മോളില്ല… ഇവളെ കൂടാതെ വേറൊരു മോളു കൂടിയുണ്ട് എനിക്ക് ഇനി അവളുടെ ഭാവിയാ എനിക്ക് പ്രധാനം… അതിന് തടസ്സമായി ഇവളിവിടെ ഉണ്ടാകാൻ പാടില്ല…..
ഭദ്രകരഞ്ഞു കാലു പിടിച്ചിട്ടും അമ്മ ഭദ്രയെ കൂടെ നിർത്താൻ സമ്മതിച്ചില്ല…
ചേച്ചി ശരിക്കും ആലോചിച്ചു ഒരു തീരുമാനം എടുക്ക് ഇതാ ഞങ്ങളുടെ അഡ്രസ്സ് ചേച്ചീടെ മോൾ ഭദ്ര ഞങ്ങളുടെ അടുത്ത് സുരക്ഷിത യായിരിക്കും സിസ്റ്റർ ഒരു പേപ്പറിൽ എഴുതിയ അഡ്രസ് അമ്മയുടെ നേരെ നീട്ടികൊണ്ടു പറഞ്ഞു….
ഭദ്ര നീ വാ നമുക്ക് പോകാം… അമ്മ പിന്നിൽ നിന്ന് വിളിക്കും എന്ന പ്രതീക്ഷയിൽ ഭദ്ര സിസ്റ്റർമാരുടെ പിന്നാലെ നടന്നു
ഓട്ടോയിൽ വന്നു കയറുന്നവരെ ഭദ്രയിൽ ആ പ്രതീക്ഷ ഉണ്ടായിരുന്നു…
ഭദ്രയും സിസ്റ്റർമാരും കയറിയ ഓട്ടോ ആ കോളനിയിൽ നിന്ന് പുറപ്പെട്ടു.
തുടരും
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission