വണ്ടിയുടെ ശബ്ദം കേട്ടിട്ട് സിനി
ഇറങ്ങി വന്നു…… കുറെ ഏറെ പരിഭവം
പറഞ്ഞു…… ഇത്രയും ദിവസം
കാണാൻ വരാഞ്ഞതിന്………. ഒന്നു വിളിച്ചു അന്വേഷിക്കാഞ്ഞതിനു………..
ഒന്നും മിണ്ടാതെ തലയും കുനിച്ചു ജയേട്ടന് പിന്നിലായി നിന്നു………..
മഹേഷ് എവിടെ………… ജയേട്ടനാ……. വിഷയം മാറ്റാനാ……….. തന്നെ രക്ഷിക്കാൻ…………..
റൂമിലുണ്ട്……. കുറച്ചു നാൾ പിടിക്കും
ഒന്ന് നേരെ ആയി വരാൻ………. എന്നാലും വല്യ കഷ്ടമായിപ്പോയി…… ആളുമാറി
തല്ലിയതാണെങ്കിലും ഇങ്ങനെ ഒന്നും ആരെയും തല്ലരുത്………….. നിങ്ങൾ റൂമിലേക്കു പൊക്കോളു…………. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ ….. സിനിപറഞ്ഞു…..ഞാനും സിനിയുടെ പിറകെ അടുക്കളയിൽ പോകാൻ
തിരിഞ്ഞതാ………… ജയേട്ടൻ ചാടി കയ്യിൽ പിടിച്ചു…………..
നീ എങ്ങോട്ടാ…. ഇങ്ങു വാ…..
എന്റെ കൂടെ… ജയേട്ടൻ പറഞ്ഞു….
ജയേട്ടാ പ്ലീസ്… ഇവിടെ
വച്ചൊരു വഴക്കു വേണ്ട…..
സിനി അറിഞ്ഞാൽ………… അവൾക്ക് വിഷമമാകും………… എനിക്കു
പേടിയാ……….കൈ തിരിച്ചു വലിച്ചു മോചിത പറഞ്ഞു…………..
നിന്നോട് ഇങ്ങോട്ട് വരാനാ പറഞ്ഞത്…….. അതോ ഞാൻ പൊക്കിയെടുത്തു കൊണ്ടുപോകണോ……………..
കൈയ്യിൽ പിടിച്ചു വലിച്ചു ജയൻ മുറിയിലേക്ക് കൊണ്ടുപോയി…………….. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്തു കളയുമെന്ന് മോചിതയ്ക്ക് അറിയാം……….. അതുകൊണ്ട് മര്യാദക്ക് അനുസരണയോടെ കൂടെ നടന്നു…………
മഹേഷ് ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒന്നു ഞെട്ടി………… അതും തന്നെ കണ്ടപ്പോൾ നല്ല ശക്തിയിൽ തന്നെ ഒന്ന് ഞെട്ടി ………….. എന്നെ നോക്കാൻ മടിയുള്ളതുപോലെ
തോന്നി……….. ജയേട്ടനെ വല്ലാത്തൊരു മുഖഭാവത്തോടെ നോക്കി ചിരിച്ചു കാണിക്കുന്നുണ്ട്………….
ഞാൻ അയാളുടെ പേടി നോക്കിക്കാണുവായിരുന്നു…………
പേടിക്കണം…………… നന്നായിട്ടു
പേടിക്കണം……………വല്ലവന്റെയും സ്വത്ത്
തട്ടിയെടുക്കാൻ നോക്കുമ്പോൾ
ഓർക്കണമായിരുന്നു ആ സ്വത്തിന്റെ
ഉടമസ്ഥനെ നേരിൽ ഇങ്ങനെ
കാണേണ്ടി വരുമെന്നും തല
കുനിക്കേണ്ടി വരുമെന്നും……………
ജയേട്ടൻ ഞങ്ങളെ രണ്ടാളെയും മാറി
മാറി നോക്കുന്നുണ്ട്… എന്റെ തുറിച്ചുള്ള നോട്ടം കണ്ടിട്ട് ചിരി അടക്കി പിടിക്കുന്നുണ്ട് …………. ഞാനും
തിരിച്ചു ദേഷ്യപ്പെട്ടു നോക്കി…………..
കണ്ണടച്ചു കാണിക്കുന്നു………… ദുഷ്ടൻ………..
അപ്പോഴേക്കും സിനി ജ്യൂസുമായി
വന്നു…………. കുറച്ചു നേരം അവരുടെ
കൂടെ ഇരുന്നിട്ട് തിരികെ പോരാൻ
ഇറങ്ങി………..
നീ നേരെയാകുമ്പോൾ രണ്ടാളും
അങ്ങോട്ട് വാ………… നമുക്കൊരു ദിവസം
കൂടാം…………… ജയേട്ടൻ പറഞ്ഞു……..
സിനിയും അതു ശരി വച്ചു………..
ഇറങ്ങിയപ്പോൾ ഞാൻ മഹേഷിനെ
ഒന്നു നോക്കി……………. എന്നെ വളരെ
ദയനീയമായി നോക്കി ഇരിക്കുന്നു …………
താങ്ക്സ്……….. ചുണ്ടനക്കി പറഞ്ഞു……… അതും ശബ്ദം വെളിയിൽ കേൾക്കാത്ത രീതിയിൽ…………….അവൾ തല വെട്ടിച്ചു ജയന്റെ കൂടെ ഇറങ്ങിപ്പോന്നു………….
സിനിയുടെ പൈസ ജയേട്ടന്റെ
പോക്കറ്റിൽ നിന്നും എടുത്തു കൊടുത്തിട്ട് പറഞ്ഞു…….. ഇനി തനിക്ക് ജയേട്ടൻ റീചാർജ് ചെയ്തോളും
എന്ന് …………… അവളുടെ മുഖത്ത്
നല്ല സന്തോഷംഉണ്ടായിരുന്നു. ഞങ്ങൾ
ഒന്നായതിൽ………….ഈ സന്തോഷം അവളുടെ മുഖത്ത് എന്നുമുണ്ടാവണം………. അതിനു വേണ്ടി മാത്രമാ മഹേഷിനെ വെറുതെ വിട്ടത്…….. ഇനി ആരോടെങ്കിലും ഇത് ആവർത്തിക്കാൻ അയാൾ ഒന്നറയ്ക്കും ……
വണ്ടിയിൽ തിരിച്ചു കയറിയപ്പോൾ
ഞാൻ ദേഷ്യത്തിൽ ചോദിച്ചു……….. എന്നോട് അപമര്യാദയായി പെരുമാറിയവനെ ഭക്ഷണം കഴിക്കാൻ
വിളിക്കാനാണോ ഇത്ര ധൃതിയിൽ
കൈയ്യും മുറിച്ചു വന്നത്…………..
നിന്റെ സ്നേഹിതൻ എന്നാ
ആടിയാടി കൊടുത്തത് അവനിട്ടു …… അവന്റെ ആ കിടപ്പു കണ്ടപ്പോൾ കിട്ടിയതു
തന്നെ ധാരാളമായിരുന്നുവെന്നു
തോന്നി………….. പിന്നെ ഇത് മേലാൽ
ആവർത്തിക്കാൻ പാടില്ല…………..
ചോദിക്കാനും പറയാനും ആളുണ്ട്
എന്നറിയിക്കാനാ നിന്നെ ചേർത്തു
പിടിച്ചു നിന്നത്………… എന്റെ തെറ്റാണ് പെണ്ണേ …………..ഞാൻ നീ പറയുന്നത് കുറച്ചെങ്കിലുംകേൾക്കാൻ നിന്നിരുന്നെങ്കിൽ വേറാരൊടും നീ മനസ്സ്
തുറക്കില്ലായിരുന്നു………….. ഇനിയാ
ണെങ്കിലും സൂക്ഷിക്കണം നീ ……
ഞാനില്ലാതായാൽ പോലും
ആരോടും കുടുംബകാര്യങ്ങൾ
ഷെയർ ചെയ്യരുത്………… എല്ലാവരും
സ്നേഹിതനെപ്പോലെ
ആകണമെന്നില്ല……………. അത്
മുതലെടുക്കുന്നവരും കൂട്ടത്തിൽ തന്നെ
ഉണ്ടാവുമെന്ന് മനസ്സിലായില്ലേ……….
ജയേട്ടൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു തന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ചു വെച്ചു തലയാട്ടി………,….
ഇനി വേറെ വല്ലതും പറയാനുണ്ടോ………….. ഞാൻ
അറിയാത്തതു…………പിരികം പൊക്കി ചോദിച്ചു…………
ഇനി ഒന്നുമില്ല ജയേട്ടാ……….. എല്ലാം
മനസ്സിലായി………….തെറ്റുപറ്റിപ്പോയി…….
മനസ്സ് ഫ്രീയാണ് ഇപ്പോൾ………. ജയന്റെ
തോളിലേക്ക് പതിയെ ചാരി കിടന്നു ……….
നമുക്കീ സ്നേഹിതനെ ഒന്നു
നേരിൽ കാണണ്ടേ ………….. ഒന്നു
പരിചയപ്പെട്ടിരിക്കാം………..നിനക്കും ആഗ്രഹമില്ലേ അയാളെ നേരിൽ കാണാൻ…………
വേണ്ട ജയേട്ടാ………… മുഖമില്ലാത്ത ഒരു
നല്ല മനുഷ്യൻ………… എന്റെ കഥകളെ
മാത്രം ഇഷ്ടപ്പെട്ടയാൾ…………… സ്നേഹത്തിനു ഒരു രൂപമില്ലെന്ന് അല്ലേ……… അതങ്ങനെ തന്നെ ഇരിക്കട്ടെ…………മോചിത ദൂരേക്ക് നോക്കി പറഞ്ഞു……..
നിനക്കു വേണ്ടെങ്കിൽ എനിക്കും
വേണ്ട…………… ജയൻ പറഞ്ഞു…..
പക്ഷേ എന്നെങ്കിലും സ്നേഹിതനെ കാണണമെന്ന് ആഗ്രഹം തോന്നിയാൽ ആദ്യം പറയുന്നത് ജയേട്ടനോടാവും………. ഏട്ടനൊപ്പം പോയി അദ്ദേഹത്തിനെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്………….. ഒന്നുകൂടി ജയന്റെ കയ്യിൽ ഇറുക്കി പിടിച്ചു മോചിത പറഞ്ഞു…………..
ഒരു മൊബൈൽ ഷോപ്പിൽ കയറി
നല്ല ഒരു മൊബൈൽ വാങ്ങി
അവളുടെ കൈയ്യിൽ പിടിപ്പിച്ചു………….
ഇനി എന്നെപ്പേടിച്ചു സിം ഊരി മാറ്റണ്ട…….
സ്നേഹിതനോട് മിണ്ടാതിരിക്കണ്ട………..
കഥ തുടർന്നും എഴുതണം ……..
ഇതിനിടയിൽ എനിക്കും മോനുവിനും
വേണ്ടി കുറച്ചു സമയം……………
ഇങ്ങനൊക്കെ പറഞ്ഞിട്ട് ഒടുവിൽ ചിരിയോടെ പറഞ്ഞു ………
നമ്മുടെ വീട്ടിലെ ഷെൽഫ് കുറച്ചു
കൂടി വലുതാക്കണം…… ഇനി
അവാർഡ് വല്ലതും തേടിവന്നാലോ………
മ്മ്…,…….കളിയാക്കിക്കോ…. ഞാൻ
കേട്ടോളാം……… ബാധ്യസ്ഥയാണ്………. മൊബൈൽ തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ അവൾ പറഞ്ഞു………
സ്നേഹിതാ….. ദിവസങ്ങൾക്കു ശേഷം അയാളെ ഓൺലൈനിൽ കണ്ടപ്പോൾ മോചിത സന്തോഷത്തോടെ വിളിച്ചു…..,.
എന്താണ് കൂട്ടുകാരി……
ഇപ്പോൾ കഥ എഴുതാറില്ലല്ലോ…….. എന്താ പറ്റിയെ…………എനിക്ക് കഥകൾ വേണം…
വായിക്കാൻ കൊതിയായെന്നു
കൂട്ടിക്കോ……….
ഉടനെ ഇടാം……. കുറച്ചു തിരക്കായി പോയി…………..
നിനക്ക് ഒരു ഗിഫ്റ്റ് വരുന്നുണ്ട്….
എന്റെ ഒരു സമ്മാനം……….
എന്ത്…… മോചിത ആകാംക്ഷയോടെ ചോദിച്ചു…………..
അതു കാണുമ്പോൾ അറിഞ്ഞാൽ
മതി…….
മ്മ്… ശരി…ശരി ……..ഞാൻ മഹേഷിനെ
പോയിക്കണ്ടു……… ജയേട്ടന്റെ കൂടെ…….
എന്നിട്ട്…..
എന്നോട് ആരും കാണാതെ ഒരു
സോറി ഒക്കെ പറഞ്ഞു …….
അതും വാങ്ങി പൊന്നോ നീ……കഷ്ടം…. മുഖം അടച്ച് ഒരടി കൊടുക്കാൻ മേലായിരുന്നോ……..
ഇല്ല സ്നേഹിതാ……. അതിന്റെ ആവശ്യം ഉണ്ടായിരുന്നുവെന്ന് തോന്നിയില്ല………….. ജയേട്ടനോട് എല്ലാം പറഞ്ഞിട്ടാണ്
കൊണ്ടുപോയത്………….. ഇപ്പോൾ
ആരെക്കാളും നന്നായിട്ടു ജയേട്ടന്
എന്നെ മനസ്സിലാവും………എല്ലാം ഞാൻ
തുറന്നു പറഞ്ഞു……. ഇനി എനിക് തരിമ്പും പേടിയില്ല………..
ഓക്കേ……..നല്ലത്……. അപ്പോൾ ഇനി എന്റെ ആവശ്യം ഇല്ല……….
അതെന്താ……….
ജയൻ ഇല്ലേ… പിന്നെ ഞാനെന്തിന്……,.
ജയേട്ടനും നിങ്ങളും….. രണ്ടും
രണ്ടാണ്………….നിങ്ങൾ എന്റെ
സ്നേഹിതനല്ലേ……….
ജയന് ഇഷ്ടമായില്ലെങ്കിലോ………
അത് നിങ്ങളുടെ വെറും
തോന്നലാണ്…….. എനിക്ക് മൊബൈൽ
വാങ്ങിത്തന്നതും കഥ എഴുത്തു
തുടരാൻ പറഞ്ഞതും…….. നിങ്ങളുടെ
കൂട്ട് വിട്ടുകളയരുതെന്നു
പറഞ്ഞതും ജയേട്ടനാണ്………… പിന്നെ
എന്തിനാ ഇഷ്ടക്കേട്………
അപ്പോൾ ഇനി നിനക്ക് എന്നും എപ്പോഴും
എനിക്ക് ധൈര്യമായി മെസ്സേജ് വിടാം……..
വിടാം…. വിടണം………. മോചിത ഉറച്ച ശബ്ദത്തിൽ പറഞ്ഞു…………
രാവിലെ വന്ന ഒരു കൊറിയർ
മോചിത ഒപ്പിട്ടു വാങ്ങി. തുറന്നു…………
നല്ല ഒരു പേപ്പറിൽ പൊതിഞ്ഞ
എന്തോ ഒന്ന്…………ക്ഷമയില്ലാതെ വലിച്ചു പൊട്ടിച്ചു തുറന്നു…….. കുറച്ചു
നേരം അതിലേക്കു നോക്കി
നിന്നു പോയി.,………
മോചിത…… എന്നെഴുതിയ
മനോഹരമായ പുറംചട്ടയുള്ള
ഒരു ബുക്ക്…………. അത്ഭുതം സഹിക്കാൻ കഴിയാതെ തുറന്നു നോക്കി……….
ഞാൻ എഴുതിയ എല്ലാ കഥകളും
ഉണ്ട്……………..മുൻവശത് ഇങ്ങനെ
എഴുതിയിരിക്കുന്നു…………
ചിത്തുന് സ്നേഹിതന്റെ
സ്നേഹസമ്മാനം…..
മോചിത ആകെ വല്ലാണ്ടായി……..
സന്തോഷമാണോ സങ്കടമാണോ
ഇപ്പോൾ അനുഭവിക്കുന്നത്……….
അറിയാൻ കഴിഞ്ഞില്ല അവൾക്കു………..
ഓടിപ്പോയി മൊബൈൽ എടുത്തു….
സ്നേഹിതൻ………. ഓൺലൈനിൽ
ഉണ്ട് …………….
സ്നേഹിതാ എന്തായിത്……..
നിനക്കു സന്തോഷമായോ………
ഒരുപാട്…. ഒരുപാട്……,.. ഞാൻ
ഇങ്ങനൊരു സമ്മാനം
പ്രതീക്ഷിച്ചില്ല…. ഒരിക്കലും……….
നന്ദിയുണ്ട്………..
ഇത് ഈ സ്നേഹിതനെ
മറക്കാതിരിക്കാൻ വേണ്ടി………..
മറക്കാനോ………… ഒരിക്കലുമില്ല….
ദൈവം കൊണ്ടുതന്ന ഒരു
സ്നേഹിതൻ………….. എങ്ങനെ മറക്കാനാ
ഞാൻ……….. ഈ ജന്മം കഴിയില്ല അതിന്…………
ഇനിയും എഴുതണം……
വലിയൊരു എഴുത്തുകാരി
ആയില്ലെങ്കിലും നിനക്കൊരു ഇടം
ഉണ്ടായിരിക്കണം… വായനക്കാരുടെ
മനസ്സിൽ………. കേട്ടോ ഉണ്ടക്കണ്ണി….
മ്മ് ……
ശരി……
എവിടെയോ ഇരുന്ന് തന്റെ ഇഷ്ടങ്ങളും വിഷമങ്ങളും കണ്ടറിഞ്ഞു ആശ്വാസമേകുന്ന ഒരാൾ………… തന്റെ ഏതു സമസ്യയ്ക്കും പരിഹാരമേകുന്നയാൾ…,…. അതായിരുന്നു മോചിതയ്ക്ക് സ്നേഹിതൻ………..
ജയൻ വന്നതും ബുക്കെടുത്തു
കാണിച്ചു മോചിത ……….. അയാൾ
അവളുടെ സന്തോഷം
നോക്കിക്കാണുവായിരുന്നു……….അവളുടെ മുഖത്ത് ഈയൊരു ചിരി കണ്ടിട്ട് തന്നെ ഒരുപാട് ആയി…………
ഒരുപാട് സന്തോഷവതി ആണ്
മോചിത…………..
ജയേട്ടാ………… ഇതൊന്ന് വായിക്കുവോ…. സമയമുണ്ടോ………. മോചിത കൊഞ്ചിക്കൊണ്ട് ചോദിച്ചു…….
ഇതു വായിക്കാൻ സമയം
കണ്ടെത്തിയില്ലെങ്കിൽ പിന്നെ ഞാൻ
എന്തിനാ നിന്റെ കെട്ടിയോൻ ന്ന്
പറഞ്ഞു നടക്കുന്നത്………. താ……….. ജയൻ അവളുടെ കയ്യിൽ നിന്നും ബുക്ക് വാങ്ങി……………..
ഞാൻ പണിയൊതുക്കിയിട്ട് ഓടി വരാം…………….. മോചിത സന്തോഷത്തോടെ അടുക്കളയിലേക്ക് നടന്നു………….
ജയൻ പതിയെ കിടന്നു ബുക്ക് തുറന്നു
മുഖത്തേക്ക് വച്ചു…… പുതുമയുടെ
മണം………. എടുത്തു നോക്കി………
ഭാര്യമാർക്കു എക്സ്പയറി ഡേറ്റ്
വെക്കാറുണ്ട് ചിലർ………. ഇന്ന
പ്രായം മുതൽ രണ്ടു പ്രസവിച്ചു
കഴിയുന്നതുവരെ……….. പിന്നെ
ഉപയോഗശൂന്യരാണ്………..എടുത്തു
കളയണം………. അങ്ങനെ ഭാര്യമാരും
ചിന്തിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു…………. എന്തിനു വേണ്ടിയാണ് ഭർത്താവും മക്കളുമെന്ന ഇട്ടാ വട്ടത്തിൽ മാത്രം ഒരു പെണ്ണ് ഒതുങ്ങി കൂടുന്നത്………… അതോ ആഗ്രഹങ്ങൾ പെണ്ണിന് പാടില്ലെന്നുണ്ടോ…………
ജയൻ ബുക്കെടുത്തു വീണ്ടും മുഖത്തേക്ക്
വച്ചു കണ്ണടച്ചു…………. ഞാൻ
വേദനിപ്പിച്ചതിന്റെ എല്ലാ ദേഷ്യവും
വിഷമവും എഴുതി തീർത്തിട്ടുണ്ട്
അവൾ…………..ജയൻ ചിരിച്ചു…………
അയാളോർത്തു……. കുറച്ചു
നാളുകൾക്ക് മുൻപ് ഒരിക്കൽ
ഫ്രീടൈമിൽ ഓഫീസിൽ ചർച്ച
ചെയ്യപ്പെട്ട എഴുത്തുകാരി ആണ്
ജനിമൃതി…………. അങ്ങനെയാണ് ഞാനും
വായിച്ചു തുടങ്ങിയത്………… തന്റെ
കുടുംബജീവിതം അതേപടി പകർ
ത്തിയതുപോലെ……… എല്ലാത്തിലും
വില്ലൻ ഭർത്താവാണ്………. എല്ലാ കഥകളും തിരഞ്ഞു പിടിച്ചു വായിച്ചു………….പിന്നീടാണ്
മോചിത എന്നപേരിൽ ഒരു കഥ
വന്നത്……………. അതും തന്റെ ജീവിതം………..
പിന്നീട് ആ എഴുത്തിന്റെ അവകാശിയെ
തേടുവായിരുന്നു……….. സിനി
ആയിരിക്കുമെന്നാണ് ആദ്യം
വിചാരിച്ചത്………….കാരണം
മോചിതയുടെ ആകെയുള്ള ഒരു
സുഹൃത്ത് സിനിയാണ്…………സിനിയോടേ അവൾ മനസ്സ് തുറക്കൂ………… പിന്നീട്
സിനിയെ ചുറ്റിപ്പറ്റിയായി
അന്വേഷണം………… കണ്ടുപിടിക്കാൻ
പറ്റിയില്ല…………..ഒരിക്കൽ ഷെൽഫിൽ
എന്തോ തേടിയപ്പോഴാണ്
സാരിക്കിടയിൽ നിന്നും സിം
വെളിയിൽ ചാടിയത്………… അന്നാണ് ഞാൻ അന്വേഷിക്കുന്ന ആള്
മോചിതയാണെന്ന് അറിഞ്ഞത്……………
ശരിക്കും ഞെട്ടിപ്പോയി…………..
ഇവൾക്ക് ഇങ്ങനൊക്കെ
എഴുതാൻ അറിയുമോ………… വില്ലൻ
ഞാനാണെങ്കിലും ഓരോ വാക്കും
മനസ്സിൽ തറക്കുന്നുണ്ട്…………… ഇരുന്നു
വായിച്ചുപോകും..,…… അന്നാണ് അവളുടെ മനസ്സിൽ തന്നെപ്പറ്റി
ചിന്തിച്ചു കൂട്ടിയിരിക്കുന്നത്
എന്തൊക്കെയെന്ന് അറിയാൻ
പറ്റിയത്…………ചെറിയൊരു കുസൃതി തോന്നി മെസ്സേജ് വിട്ടു തുടങ്ങിയതാണ്……,
പിന്നീട് ഓഫീസിൽ ചെന്നാൽ
ഓൺലൈനിൽ ഇരിക്കുകയാണ്
പണി………… അവൾക്ക് മെസ്സേജ്
വിട്ടുനോക്കി………….ആദ്യമൊന്നും
അടുക്കുന്നുണ്ടായിരുന്നില്ല………..
അവളുടെ പണി എപ്പോൾ
തുടങ്ങും എപ്പോൾ അവസാനിക്കും
ഇതൊക്കെ നല്ല നിശ്ചയം
ഉള്ളതുകൊണ്ട് ആ സമയം മുഴുവൻ
അവളോടൊപ്പം ചിലവഴിച്ചു………..,.
തന്റെ എഴുത്ത് അവൾക്ക്
പരിചയമുണ്ടെന്നു പറഞ്ഞപ്പോൾ
കള്ളി വെളിച്ചത്താകുമോന്ന്
പേടിച്ചു……… കാരണം കോളേജിൽ
പഠിച്ചുകൊണ്ടിരുന്നപ്പോൾ എഴുതിയ
കവിതകൾ അവളെ
കാണിച്ചിട്ടുണ്ട് കല്യാണം കഴിഞ്ഞ
പുതുമോടിയിൽ……… പിന്നെ പതിയെ
റൂട്ട് മാറ്റിപ്പിടിച്ചു……….. അവളെ
അറിയാമെന്നു മാത്രം പറഞ്ഞു……..
പിന്നീട് അവൾ നല്ലൊരു സുഹൃത്ത്
ആക്കി എന്നെ………. ഇടക്കിടക്ക്
എന്നിലെ കാമുകനും ഭർത്താവും മോചിതക്ക് മെസ്സേജ് വിടാറുണ്ട്………അവൾക്ക് മനസ്സിലാകുന്നില്ലെന്ന് മാത്രം………… അവൾ പറയുന്നത് മുഴുവൻ അവളുടെ
ജയേട്ടനെപ്പറ്റി………. അവളുടെ
മെസ്സേജിലൂടെ അറിയുകയായിരുന്നു
ഞാൻ അവൾക്ക് ആരെന്ന്………..
എത്രമാത്രം പ്രിയപ്പെട്ടവനെന്നു………
ചിലപ്പോൾ ജയേട്ടനോട് ദേഷ്യം……..
ചിലപ്പോൾ ജയേട്ടനോട്
സഹതാപം……….. ചിലപ്പോൾ
സ്നേഹം………. ശരിക്കും അവളിലൂടെ
ആസ്വദിക്കുവായിരുന്നു ഞാൻ
എന്നെ……….
അപ്പോഴാണ് രണ്ടുമൂന്നു ദിവസം
ഓൺലൈനിൽ വരാതെയും..
വീട്ടിൽ ഗ്ലൂമിയുമായി കണ്ടത്…..
ഒന്നിലും ശ്രദ്ധയില്ലാതെ… ഒന്നും
കഴിക്കാതെ….. ഉറക്കത്തിൽ
ഞെട്ടി ഉണരുന്നു……….
ഇതൊക്കെ കണ്ടപ്പോൾ എന്തോ
പറ്റിയെന്നു മനസ്സിലായി……….
അന്നും ഓൺലൈനിൽ
കാണാഞ്ഞതുകൊണ്ടാണ് കാൾ
ചെയ്തത്……… അപ്പോൾ അവളുടെ
വായിൽ നിന്നും കേട്ട് കാര്യം………
ഇന്നും അതോർക്കുമ്പോൾ ദേഷ്യം
ഇരച്ചു കയറുന്നു………. അതും ഞാൻ
കൂടപ്പിറപ്പിനെപ്പോലെ കണ്ടവൻ………..
പിന്നൊന്നും നോക്കിയില്ല……….ഇരുന്നിട്ട് ഇരുപ്പുറച്ചില്ല………….. അവൻ
എവിടുണ്ടെന്ന് അന്വേഷിച്ചു………..
മാളിൽ നിന്നും കാർ
പാർക്കിങ്ങിലേക്കു വരുമ്പോൾ ഇരുട്ടിന്റെ മറവിൽ കൊടുത്തു……….. എന്റെ മാത്രം പെണ്ണിനെ തൊട്ട കൈ പിടിച്ചു ഒടിച്ചു……..
ഇനി സ്വന്തം ഭാര്യയുടെ ദേഹത്തു
പോലും കൈ വെക്കുമ്പോൾ
ഓർക്കണം…… അനുവാദമില്ലാതെ
ഒരു പെണ്ണിനേയും തൊടരുതെന്ന്…..
പോലീസ് കേസിന്റെ പിറകെ
പോകാൻ വയ്യാത്തതുകൊണ്ടും
എന്റെ പെണ്ണിനെ ആരും മോശമായ
രീതിയിൽ കാണരുതെന്ന് നിർബന്ധം
ഉള്ളതുകൊണ്ടും മാത്രം ആണ് കൊടുക്കാനുള്ളത് മുഴുവൻ കൊടുത്തിട്ട് ആള് മാറിപ്പോയി എന്നു പറഞ്ഞത്………
വീട്ടിൽ വന്നു അതുപറഞ്ഞപ്പോൾ
അവളുടെ സന്തോഷം കാണാൻ
നിന്ന ഞാൻ മണ്ടൻ…… ഓടി അവൾ
ബാത്റൂമിലേക്ക്….. പിറ്റേന്ന്
എന്നെയും മോനുവിനെയും യാത്ര
അയക്കുമ്പോൾ ഞാൻ ആ കണ്ണിൽ
കണ്ടു എന്തോ ഒരു തിടുക്കം……,…
അതാണ് ഓഫീസിൽ എത്തുന്നതിനു
മുൻപേ തന്നെ ഓൺലൈനിൽ വന്നത്……….
അവളുടെ സന്തോഷം മെസ്സേജിലൂടെ
പുറത്തേക്കു വന്നപ്പോൾ തിരിച്ചു
വീട്ടിലേക്കു പോയി ഞാൻ
തന്നെയാ… നിന്റെ ജയേട്ടനാ…… നിനക്ക് വേണ്ടി ചോദിച്ചതെന്നും……..
മഹേഷിന്റെ കൈ ഓടിച്ചതെന്നും
പറയണമെന്നുണ്ടായിരുന്നു ………… പക്ഷേ……….
ഇനിയും അവളോട് അകൽച്ച
കാണിച്ചു കൊണ്ടിരുന്നാൽ ഒരുപാട്
നഷ്ടം രണ്ടാൾക്കും ഉണ്ടാവുമെന്ന് തോന്നി……അതാണ് അന്ന് സ്നേഹിതനായി ഒരു ക്ലാസ്സ് ഒക്കെ എടുത്തത്……. അതേറ്റു………
വൈകുന്നേരം വന്നപ്പോൾ മുതൽ
എന്റെ പിന്നാലെ ഉണ്ട്……..എന്തോ തേടും പോലെ………… ഓഹ്………വല്യ സ്നേഹമൊന്നും വേണ്ടാ.,……. എങ്കിലും എന്നെ വില്ലനാക്കിയില്ലേ നീ……….. ജയൻ മനസ്സിൽ പറഞ്ഞു ചിരിച്ചു………. നോക്കാൻ പോയില്ല………ഇത്രയും കാലം നീയും ഇങ്ങനെ ആയിരുന്നില്ലേ……….. തന്റെ നിഴൽ പോലെ പിന്നാലെ നടക്കുന്ന മോചിതയെ കണ്ടപ്പോൾ കൊച്ചുകുട്ടികൾ മിട്ടായിക്ക് പിറകെ നടക്കും പോലെയാണ് തോന്നുന്നത്………..
ടിവി കണ്ടിരുന്നപ്പോൾ അവൾ അടുത്ത്
വന്നിരുന്നു………ഒന്നു കലിപ്പിക്കാനാ
റിമോട്ട് കൈയ്യിൽ കൊടുത്തിട്ട്
എഴുന്നേറ്റു പോയത്……… അതെടുത്തു
സെറ്റിയിലേക്ക് വലിച്ചെറിഞ്ഞു
എന്തോ പിറുപിറുക്കുന്നതു കേട്ടു……….
ആ കാട്ടായം കണ്ടു ചിരി വന്നു….
പിന്നീട് കഴിക്കാനിരുന്നപ്പോഴും
അടുത്തു വന്നിരുന്നു….. ഞാൻ
മൈൻഡ് ചെയ്തില്ല….. നീയെന്നെ
വില്ലനാക്കിയില്ലേ എന്നാലും….
കിടന്നപ്പോഴും അവളുടെ കുറുമ്പ്
കണ്ടു രസം തോന്നി………… അതാ
മോനുവിനെ കെട്ടിപ്പിടിച്ചു
കിടന്നത്….. ദുഷ്ടൻ… അവൾ
പതിയെ പറയുന്നത് കെട്ടു..
ദുഷ്ടൻ നിന്റച്ഛൻ……… ഞാനും വിട്ടുകൊടുത്തില്ല……….മനസ്സിൽ ആണെന്ന് മാത്രം…………..
ഉറങ്ങിയെന്നുറപ്പായപ്പോൾ
അവളുടെ അടുത്തേക്ക് ചേർന്നു
കിടന്നുറങ്ങി…….അത് പണ്ട് മുതലേയുള്ള ശീലമാണ്………. ഒരു ധൈര്യമാണ് അവൾ …………
രാവിലെ നേരത്തെ എണീറ്റു…………തന്റെ നെഞ്ചിൽ കിടന്നുള്ള അവളുടെ ഉറക്കം കണ്ടപ്പോൾഎണീപ്പിക്കാനും തോന്നിയില്ല………..ഉറക്കം കഴിയട്ടെന്ന് കരുതി………..
അവളുടെ കൈകൾ മുറുകുന്നതു
അറിഞ്ഞപ്പോൾ മനസ്സിലായി
എണീറ്റെന്ന്………… പതിയെ നെറുകയിൽ
ഒരുമ്മ കൊടുത്തു………….എന്നും
ഇങ്ങനെ എഴുന്നേൽക്കുന്നത് സ്വപ്നം
കാണാറുണ്ട് ………..ആഗ്രഹിക്കാറുണ്ട്…….. അതെങ്ങനെ………..എന്റെ കൈ വലിച്ചെറിഞ്ഞാവും
അവൾ എന്നും എണീറ്റു പോകാറ്……… പിന്നെ എന്തൊക്കെയോ പൊറുപൊറുക്കുകയും ചെയ്യാറുണ്ട്………….
മാപ്പുപറച്ചിൽ ഒക്കെ കഴിഞ്ഞപ്പോൾ
നേരം ഒരുപാട് ആയി………..
എണീക്കാൻ പറഞ്ഞപ്പോൾ കിടന്നു
ചിണുങ്ങുവാ പെണ്ണ്…………. അത് കാണാൻ മനസ്സ് കൊതിച്ചെങ്കിലും സമയം ഇല്ലാത്തതിനാൽ ഇല്ലാത്ത
പിണക്കം അഭിനയിച്ചു എണീറ്റു………..
ഓഫീസിൽ പോകാനിറങ്ങിയപ്പോൾ
പിറകെ എന്തോ പ്രതീക്ഷയിൽ
വന്ന അവളെ പിണക്കാൻ
തോന്നിയില്ല…………..എന്നെയും
അവൾ മനസ്സിലാക്കണമെന്ന്
തോന്നി………… ഇന്നുകൊണ്ട്
എല്ലാം അവസാനിക്കുമെങ്കിൽ
അവസാനിക്കട്ടേന്ന് വച്ചു……….. അതാണ് മനസ്സിൽ ഉള്ളതെല്ലാം എഴുതി വച്ചിരുന്ന ഡയറി അവൾക്ക് മുന്നിൽ കാട്ടിയത്………
വൈകുന്നേരം വന്നു കയറിയപ്പോളേ
കെട്ടു മോനുവിന്റെ സംസാരം…
എന്താ പറയുന്നതെന്ന് കേൾക്കാനാ
മിണ്ടാതെ നിന്നത്……….മധുരമില്ലാത്ത
ചായയും……… ശ്വാസം മുട്ടലും
അവളുടെ കാട്ടിക്കൂട്ടൽ ഒക്കെ കണ്ടു ചിരി വന്നു………….ചേർത്തു
പിടിച്ചപ്പോൾ ഇത്രയും നാൾ
അനുഭവിച്ച വീർപ്പുമുട്ടൽ…..
വിഷമം… ദേഷ്യം…… എല്ലാം
അലിഞ്ഞില്ലാതായി……
ഞാനറിയാതെ ചെയ്തതെല്ലാം
പറഞ്ഞു മാപ്പുപറയുമ്പോളും…..
പേടിച്ചു വാ പൊത്തുമ്പോളും….
എന്നെപ്പറ്റി എന്നോട് പറയുമ്പോളും
ഞാൻ കേട്ടിരുന്നു……..,.പക്ഷേ
മഹേഷിന്റെ കാര്യം പറഞ്ഞപ്പോൾ
ദേഷ്യം ഏതുവഴി വന്നെന്നറിയില്ല……….
മോചിത പറഞ്ഞു താൻ എല്ലാം
അറിഞ്ഞുവെന്നു മഹേഷിനെ
അറിയിക്കണമെന്ന് തോന്നി……….
അതിനാണ് അവളെക്കൂട്ടി അവന്റെ
അടുത്ത് പോയത്…………
ഈ ബുക്ക് കൈയ്യിൽ കിട്ടുമ്പോൾ
നിന്റെ ജയേട്ടൻ തന്നെയാണ് നിന്റെ
സ്നേഹിതൻ…………
ഇതിനുവേണ്ടിയാ പെണ്ണേ രണ്ടു
ദിവസം ഞാൻ വ്യഭിചരിക്കാൻ
പോയെന്നു നീ പറഞ്ഞതെന്നും
പറയണമെന്നു തീരുമാനിച്ചതാണ്…..
പക്ഷേ അതിപ്പോൾ വേണ്ടാന്നു
തോന്നുന്നു….
അവളുടെ ജയേട്ടൻ ജയേട്ടനായും…..
സ്നേഹിതൻ സ്നേഹിതനായും
ഇരിക്കട്ടെ….. ഞാൻ മോചിതയെ
തിരിച്ചറിഞ്ഞപോലെ….. അവൾക്ക്
സ്നേഹിതനെ തിരിച്ചറിയണമെന്ന്
തോന്നുമ്പോൾ സ്വയം
കണ്ടെത്തട്ടെ……….. അന്ന് വിളിക്കാം നിന്നെ ഞാൻ ചിത്തു ന്ന്…
അവളുടെ സ്വപ്നങ്ങൾക്ക് നിറം
കൊടുക്കാൻ ജയനെക്കൊണ്ട്
പറ്റിയില്ലെങ്കിലും ആ
സ്നേഹിതനെക്കൊണ്ട്
കഴിഞ്ഞാലോ………… അതല്ലേ
നല്ലത്……
മുഖത്തു നിന്നും ബുക്ക് മാറുന്നതും……..
നനുത്ത സ്പർശനം
കണ്ണിലും നെറ്റിയിലും അത്
ചുണ്ടിലേക്ക് വന്നു ചേരുന്നതും
അറിഞ്ഞു………..നെഞ്ചിൽ മുഖം അമർത്തി കിടക്കുന്ന മോചിതയുടെ മുടിയിൽ തലോടി നിറഞ്ഞ സ്നേഹത്തോടെ ജയൻ വിളിച്ചു………….
മോചിതാ……
മ്മ്………..
എന്റെ കഥ വായിച്ചു ഉറങ്ങിപ്പോയോ……. അത്രയ്ക്ക് ബോറാണോ….. ജയേട്ടാ….. ജയന്റെ കവിളിൽ തലോടി ചോദിച്ചു……….
എന്തിനാടി സ്വന്തം വില്ലത്തരങ്ങൾ
എന്നെക്കൊണ്ട് തന്നെ വായിപ്പിക്കുന്നതു………….
എന്നാലും നിന്റെ ജയേട്ടൻ ഇത്രയക്ക്
മോശക്കാരനായിരുന്നോ…………
എങ്ങനെ എഴുതാൻ തോന്നി നിനക്ക്
ദുഷ്ടെ ……. വായിച്ചിട്ട് ഞാൻ
എന്നെത്തന്നെ വെറുത്തുപോയി…..
ഹോ…. ഭയങ്കരം……….
സോറി ജയേട്ടാ…. എന്റെ തെറ്റാണ്….
എല്ലാം എന്റെ മാത്രം തോന്നലുകളും ചിന്തകളും ആയിരുന്നുവെന്ന് അറിയാൻ
ഒരുപാട് താമസിച്ചുപോയി…………. അപ്പോഴേക്കും ജയേട്ടനിൽ നിന്നും ഞാൻ ഒരുപാട് ദൂരത്തായി………….. പൊറുത്തു കളയ്…………,.. പഴയതൊക്കെ നമുക്ക് മറക്കാം….. രണ്ടാളുടെയും കണ്ണുകൾ തമ്മിലിടഞ്ഞു……… മൗനത്തിനു ദൂരം കൂടിയെന്ന് തോന്നിയപ്പോൾ മോചിത പറഞ്ഞു……..
എന്റെ അടുത്ത നോവലിന്റെ
പേരെന്തെന്നു അറിയുമോ ജയേട്ടന് …..
മോചിത ചോദിച്ചു……..
അവളെ ഒന്നുകൂടെ ചേർത്തു പിടിച്ചു
പറഞ്ഞു…….
മ്മ്… ഒരു ഭർത്താവിന്റെ
ലീലാവിലാസങ്ങൾ…….
പോ….. അതൊന്നുമല്ല…..
എന്നാൽ…… ഒരു ഭാര്യയുടെ
രോദനം…..
അയ്യേ… അതുമല്ല… ഞാൻ
തന്നെ പറയാം…..അല്ലെങ്കിൽ
വേണ്ട……….പൂർത്തിയാക്കിയിട്ട് വായിച്ചു
നോക്കുമ്പോൾ അറിഞ്ഞാൽ
മതി……….
അതിലും ഞാൻ തന്നെയാണോ വില്ലൻ…….
അല്ലാട്ടോ……. അതിൽ വില്ലനും
നായകനും ഒരാളാണ്………
അപ്പോൾ നായികയുടെ പേര്
മോചിത എന്നായിരിക്കുമല്ലോ…..
അല്ലേ…..
കൊച്ചുകള്ളാ….. കണ്ടു പിടിച്ചു
കളഞ്ഞല്ലോ……… താടിയിൽ കടിച്ചു മോചിത കളിയാക്കി പറഞ്ഞു………….
ഈ കഥയെഴുത്തിനിടയിൽ കുറച്ചു
സമയം എനിക്കു തരുവോ……….
ജയേട്ടനെടുത്തോ എന്റെ
സമയം മുഴുവനും……… ജയേട്ടന്റെ
സാമീപ്യം ഇല്ലാതിരുന്നപ്പോൾ
എഴുതിയതാ അതെല്ലാം………. ജയേട്ടൻ
അടുത്തുള്ളപ്പോൾ ഇനി കഥ ജനിക്കുവോന്നു തന്നെ അറിയില്ല……..
അതൊന്നും വേണ്ട…….. ഇനിയും
പോന്നോട്ടെ നല്ല നല്ല കഥകൾ…… നീ
വില്ലനെ ഒന്നു മാറ്റിപ്പിടിച്ചാൽ മാത്രം
മതി………എനിക്ക് ഒരു കുഞ്ഞു മോചിത
കൂടി വേണം…… കഥാകാരിക്ക്
സമയമുണ്ടെങ്കിൽ മാത്രം……….
ഹ……..വൃത്തികെട്ടവൻ……… നാണം
കൊണ്ട് മുഖം ജയനിലേക്ക് മറയ്ക്കുമ്പോൾ അവൾ പറഞ്ഞു…….
വൃത്തികെട്ടവൻ നിന്റച്ഛൻ……….
ജയന്റെ ചൂടിൽ പതിയെ കണ്ണുകൾ അടയുമ്പോൾ മോചിത മനസ്സിൽ ആഗ്രഹിച്ചു……….. ഇങ്ങനെയെങ്കിൽ ഈ ഭർത്താവും മകനുമെന്ന ഇട്ടാ വട്ടത്തിൽ കഴിയാൻ കൊതിയാണ്………. ജീവനും ജീവിതവും ഇവർക്ക് വേണ്ടി മാത്രം അടിയറവു വെയ്ക്കാൻ എനിക്ക് നൂറു വട്ടം സമ്മതമാണ്………..
അവസാനിച്ചു
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mochita was written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission