Skip to content

പെൺകരുത്ത് (അലീന ) – 7

പെൺകരുത്ത് (അലീന )

അലീന….

നീ അലറണ്ട ഹസീന അത്രക്കു വെറുപ്പാ എനിക്ക് അവനോട്. അവനിന്ന് നിന്നെ പെണ്ണുകാണാൻ വന്നതു തന്നെ മറ്റൊരു ചതി ആയിരിക്കും.

അല്ലടി അന്നത്തെ സംഭവത്തിൽ അവനു നല്ല മനസ്താപം ഉണ്ട്.

ഇനിയും നീ അവനെ വിശ്വസിക്കാനാണ് പ്ലാനെങ്കിൽ നീ നിന്റെ ഇഷ്ടം പോലെ ചെയ്യ് ഈ പെൺകുട്ടികൾ എത്ര കിട്ടിയാലും പഠിക്കില്ല അതാണ് ഈ പെൺകുട്ടികൾ ഇരകളാകുന്നതിന്റെ എണ്ണം കൂടുന്നതും. നീ പൊയ്ക്കോ

ഹസീനയെ പറഞ്ഞുവിട്ടതിന് ശേഷം അലീന വീടിനുള്ളിലേക്ക് കടന്നുവന്നു. ഒരു ലോഡ് തയ്ക്കാനുണ്ട് അമ്മ വെട്ടി വെച്ചിരിക്കുന്ന ഒരു ചുരിദാറിന്റെ പീസുകളും എടുത്ത് അലീന തയ്ക്കാനിരുന്നു.

മോളെന്താ ഇന്നു പച്ചക്കറി കൊണ്ടുപോകുന്നില്ലേ നീ ചെല്ലുന്നതും നോക്കി ആളുകൾ കാത്തിരിക്കൂട്ടോ

ഇന്നൊരു സുഖം തോന്നുന്നില്ലമ്മേ

എന്തു പറ്റി അമ്മേടെ മോൾക്ക്

ഒന്നുമില്ലമ്മേ ഈ ചുരിദാർ തയ്ച്ചു വെച്ചിട്ട് പച്ചക്കറിയുമായി പോകാം.

അലീന തയ്ക്കാൻ ആരംഭിച്ചു. തയ്ച്ചു കൊണ്ടിരുന്നപ്പോൾ അലീന ഹസീനയെ കുറിച്ച് ഓരോന്ന് ഓർത്തു.

അവൻ നിസാർ ഹസീനയുടെ കൂട്ടുകാരൻ

ഞങ്ങൾ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആ സ്കൂളിൽ തന്നെ പ്ലസ്ടുവിന് പഠിക്കുന്ന നിസാറുമായി ഞങ്ങൾ നല്ല കൂട്ടുകാരായി. ഒരേ ബസിലെ യാത്രക്കാരായിരുന്നു ഞങ്ങൾ. അങ്ങനാണ് നിസാറുമായി ഫ്രണ്ട്സ് ആകുന്നത്. ഹസീനയോട് ഒരു കൂട്ടുകാരി എന്നതിനെക്കാൾ കൂടുതൽ സ്നേഹവും അടുപ്പവും അവൻ കാണിക്കുന്നതു കണ്ടപ്പോളെ എനിക്ക് മനസ്സിലായി നിസാറിന് ഹസീനയോട് പ്രണയം ആണന്ന്. നിസാർ തന്റെ പ്രണയം ഹസീനയോട് തുറന്നു പറഞ്ഞു.

അങ്ങനെ അവരുടെ പ്രണയം വളർന്നു പ്ലസ്ടു കഴിഞ്ഞ് ആ സ്കൂളിൽ നിന്ന് നിസാർ പോയതിന് ശേഷവും അവരുടെ ബന്ധം തുടർന്നു.. ഹസീനയുടെ വാപ്പിച്ചി മോൾക്കായി ഒരു മൊബൈലും വാങ്ങി കൊടുത്തു. പ്രണയം പൂത്തുതളിർക്കാൻ അതു ധരാളം പത്തിൽ പഠിക്കുന്ന വർഷം സ്കൂൾ ആനിവേഴ്സറി ദിവസം നിസാറും കൂട്ടുകാരും സ്കൂളിലെത്തി. നിസാർ ഹസീനയോട് സംസാരിക്കാനായി ഹസീനയെ വിളിച്ചു മാറ്റി കൊണ്ടുപോയി. ഞാൻ പരിപാടി കാണുന്നുണ്ടങ്കിലും എന്റെ ശ്രദ്ധ അവരുടെ നേരെ ആയിരുന്നു. സംസാരിച്ചിരുന്ന അവർ ഞാൻ നോക്കുമ്പോൾ

ഹസീന  നിസാറിന്റെ കൂടെ സ്കൂൾ ഗേറ്റ് കടന്നു പുറത്തേക്കു പോകുന്നത് കണ്ട് ഞാൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു സ്കൂൾ ഗേറ്റിന് പുറത്ത് വെച്ചിരുന്ന നിസാറിന്റെ ബൈക്കിന് പിറകിൽ ഹസീനയും കയറി പോകുന്നത് കണ്ട് എന്റെ തലച്ചോറിൽ അപായമണി മുഴങ്ങി. അതുവഴി വന്ന ഓട്ടോയിൽ കയറി ഞാനും അവരുടെ പിന്നാലെ പോയി.

കിലോമീറ്ററുകൾ താണ്ടി നിസാറിന്റെ ബൈക്ക് ഒരു ഇരുനില കെട്ടിടത്തിന്റെ ഗേറ്റ് കടന്ന് വിശാലമായ മുറ്റത്ത് എത്തി നിന്നു. മതിൽ കെട്ടിന് പുറത്തായി ഞാൻ വന്ന ഓട്ടോ നിർത്തി. ഞാനാ ഓട്ടോയിൽ തന്നെ ഇരുന്നു.

ബൈക്കിൽ നിന്നും ഇറങ്ങിയ നിസാർ ഹസീനയുടെ കൈയിൽ പിടിച്ചു കൊണ്ട് വീടിനകത്തേക്ക് ക്ഷണിക്കുന്നുണ്ട്. എന്നാൽ ഹസീന നീസാറിന്റെ കൈകളുടെ പിടുത്തം വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ സമയത്താണ് നിസാർ ഹസീനയെ വലിച്ച് തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ട് വാതിൽ തുറന്ന് അകത്തു കയറിയത്.

നിസാറിക്ക വാപ്പച്ചിയും ഉമ്മച്ചിയും ഇവിടെ ഉണ്ടന്നും പറഞ്ഞല്ലേ എന്നെ ഇവിടേക്ക് കൂട്ടി കൊണ്ടുവന്നത്. വെറുതെ പറ്റിക്കാനായിരുന്നല്ലേ

എടി ഞാൻ ഇവിടെ നിന്നും പോകുന്നതുവരെ അവർ ഇവിടെ ഉണ്ടായിരുന്നു വന്നപ്പോൾ കാർ പോർച്ചിൽ ഇല്ലന്ന് കണ്ടപ്പോളല്ലേ അവർ എവിടെയോ പോയി എന്നു മനസ്സിലായത്. നീ ഇരിക്ക് നമ്മുക്ക് വെറുതെ സംസാരിച്ചിരിക്കാം

വാതിൽ തുറന്ന് അകത്തു കയറിയ നിസാറും ഹസീനയും സംസാരിച്ചിരിക്കുന്നത് ഞാൻ ജനൽ വഴി വീക്ഷിച്ചു. ഭാവി കാര്യങ്ങളാണ് സംസാരിക്കുന്നത്. വെറുതെ നിസാറിനെ തെറ്റിദ്ധരിച്ചല്ലോ എന്നോർത്ത് ഞാൻ അവിടെ നിന്നും പിൻവാങ്ങാൻ . തുടങ്ങുമ്പോളാണ് നിസാർ ഹസീനയോടു അതു പറയുന്നതു കേട്ടത്.

നീ ഇവിടെ ഇരിക്ക് ഞാൻ പോയി ജ്യൂസ് എടുത്തോണ്ട് വരാം

നിസാർ അകത്തേക്ക് പോയതും ഹസീന ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് ചുറ്റും നടന്ന് കണ്ടു.

ദാ നീ ആദ്യം ഈ ജ്യൂസ് കുടിക്ക്

നിസാറിക്ക കുടിക്കുന്നില്ലേ ജ്യൂസ്

എനിക്കിപ്പോ വേണ്ട നീ കുടിക്ക് എന്നിട്ട് നമുക്ക് വേഗം ഇറങ്ങാം.

അതേ വേഗം പോകാം എന്നെ കാണാതായാൽ അലീന തിരക്കും. ഞാൻ നിസാറിക്കയുടെ കൂടെ ഇവിടെ വന്നന്നെറിഞ്ഞാൽ അവൾ വഴക്കുണ്ടാക്കും.

നീ ജ്യൂസ് കുടിക്ക് നമുക്ക് ഉടനെ പോകാം ഞാനിപ്പോ വരാം

നിസാർ റൂമിനകത്തേക്ക് കയറി പോയി ഹസീന ജ്വസ് ഒറ്റവലിക്ക് അകത്താക്കി എന്നിട്ട് ടൗവ്വലെടുത്ത് ചുണ്ടു തുടച്ച് സെറ്റിയിൽ ഇരുന്നു.

അലീന ഇതെല്ലാം കണ്ടു കൊണ്ട് ജനലിനരികിൽ തന്നെ ഉണ്ടായിരുന്നു ഏറെ താമസിയാതെ തന്നെ ഹസീന ബോധരഹിത ആയത് അലീന അറിഞ്ഞു. ഇനിയും താൻ പ്രതികരിക്കാതെ ഇരുന്നാൽ തന്റെ  ഹസീനയുടെ  ജീവിതം തകരും എന്നു തോന്നിയ നിമിഷമാണ് എന്റെ വിരൽഡോർ ബെല്ലിൽ അമർന്നത്.

ഏറെ നേരം കഴിഞ്ഞാണ് നിസാർ വാതിൽ തുറന്നത്. വാതിൽക്കൽ എന്നെ കണ്ട് നിസാർ ഒന്നു പകച്ചു.

അലീന നീ എന്താ ഇവിടെ

ഞാൻ എന്താ ഇവിടെ എന്നു പറയാം അതിനു മുൻപ് ഞാനകത്തോട്ട് ഒന്നുവന്നോട്ടെ

നിസാറിനെ തള്ളി മാറ്റി അലീന റൂമിനകത്തേക്കു പ്രവേശിച്ചു എന്നാൽ ഹസീനയെ ഹാളിൽ ഒരിടത്തും കണ്ടില്ല.

ഹസീന എവിടെ ?

ഹസീന എവിടാന്ന് ഞാനെങ്ങനെ അറിയും. ഞാൻ സ്കൂൾ മുറ്റത്ത് വെച്ച് സംസാരിച്ചുടൻ അവിടെ നിന്നും പോന്നു.

അവൻ അതു പറഞ്ഞ് തീർന്നതും അവന്റെ കരണം നോക്കി ഒന്നു കൊടുത്തു പ്രതീക്ഷിക്കാത്ത അടി ആയതു കൊണ്ട് നിസാർ പകച്ചു പോയി. താൻ പഠിച്ച കരാട്ടെയുടെ എല്ലാം മുറകളും നിസാറിന്റെ മേൽ പ്രയോഗിച്ച് അവളേയും കൂട്ടി അവിടുന്ന് പോരുമ്പോളും അവൾക്ക് ബോധം ഉണ്ടായിരുന്നില്ല. ഓട്ടോകാരന്റെ സഹായത്തോടെ അവളെ അവളുടെ വീട്ടിലെത്തിച്ച് അവളുടെ ഉമ്മയോടും വാപ്പിച്ചിയോടും. കാര്യങ്ങൾ വിശദീകരിച്ചു.

ബോധം തെളിഞ്ഞ ഹസീനയോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. പിറ്റേന്ന് ഹസീനയുടെ വാപ്പിച്ചി നിസാറിനെ പോയി കണ്ടു. നിസാറിനെതിരെ പരാതി നൽകി. പിന്നീട് ഒത്തു തീർപ്പിൽ എല്ലാം അവസാനിപ്പിച്ചു. അതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചതാണ്.

ആ അവനാണ് ഇന്ന് ഹസീനയെ പെണ്ണുകാണാൻ വന്നത്. ഒരിക്കൽ ഹസീന തന്റെ ജീവാനായി കണ്ടവനാണ് ഇന്നു പെണ്ണുകാണാൻ എത്തിയവൻ ചിലപ്പോ അവൾക്ക് ക്ഷമിക്കാൻ പറ്റുമായിരിക്കും അവനോട് . അവളെന്തേ ചിന്തിക്കുന്നില്ല ഒരിക്കൽ തന്നെ ചതിച്ച് തന്റെ മാനം കവരാൻ ശ്രമിച്ചവനാണ് അവനെന്ന്

ഓരോന്ന് ചിന്തിച്ചിരുന്ന് അലീന ഒരു ചുരിദാർ തയ്ച്ചു തീർത്തു.

അവളുടൻ തന്നെ പച്ചകറി കച്ചവടത്തിനായി ഇറങ്ങി

ഓരോ വീടിന് മുന്നിലായി തന്റെ ഉന്തുവണ്ടി നിർത്തി അവർക്കാവശ്യമായ പച്ചകറികൾ തൂക്കി കൊടുത്ത് അതിന്റെ വിലയും വാങ്ങി അവരോട് കുശലവും പറഞ്ഞ് മുന്നോട്ട് പൊയ്കൊണ്ടിരുന്നു അടുത്തത് റിട്ടയേഡ് ജഡ്ജി ശ്യാംകുമാറിന്റെയും റിട്ടയേഡ് കോളേജ് അദ്ധ്യാപിക സന്ധ്യ മാഡത്തിന്റേയും വീട്ടുപടിക്കലെത്തി.

അല്ല ഇന്ന് അലീന മോൾ താമസിച്ചല്ലോ

ഇത്തിരി തയ്ക്കാനുണ്ടായിരുന്നു ആന്റി അതാ താമസിച്ചത്.

അഹാ കൊള്ളാലോ തയ്ക്കാനും തുടങ്ങിയോ

അമ്മ നന്നായി തയ്ക്കും അമ്മയെ സഹായിച്ച് ഞാനും പഠിച്ചു. ആന്റിക്ക് എന്തെങ്കിലും തയ്ക്കാനുണ്ടോ

ഇപ്പോ ഒന്നും ഇല്ല ഇനി തയ്ക്കാനുള്ളപ്പോൾ അത് അലീന കുട്ടിയെ എൽപ്പിക്കാം.

ലേഡ്സിന്റെ മാത്രമാണോ തയ്ക്കുകയുള്ളു. അതോ ഞങ്ങളെ പോലെയുള്ള പുരുഷൻമാരുടെ ഷർട്ടും തയ്ക്കുമോ അങ്ങോട്ട് വന്ന സന്ധ്യ  മാഡത്തിന്റ മകൻ റാം ചോദിച്ചു.

വേണ്ടി വന്നാൽ അതും തയ്ക്കും എന്താ സാറിന് ഷർട്ട് തയ്ക്കണോ?

എടാ റാം നീ വെറുതെ അലീനയെ കളിയാക്കണ്ട അലീന സാധാരണ ഒരു പെൺകുട്ടിയല്ല. വേണം എന്നു വെച്ചാൽ അലീന നിന്റെ ഷർട്ടും തയ്ച്ചു തരൂട്ടോ

സാധാരണ പെൺകുട്ടിയല്ലന്നോ എന്താ അലീനക്ക് കൊമ്പുണ്ടോ

ഉവ്വ് കൊമ്പും ഉണ്ട് ഒരെല്ലും കൂടതലും ഉണ്ട് എന്താ കാണണോ അലിനയുടെ ചോദ്യം കേട്ട് റാം പകച്ചു പോയി

അയ്യോ വേണ്ടായെ

ഇപ്പോ നിനക്ക് മനസ്സിലായോ അലീന സാധാരണ പെൺകുട്ടി അല്ലന്ന്

മോളെ ഇതെന്റെ മോൻ റാം കുമാർ കോളേജ് അദ്ധ്യാപകനാണ്. മറ്റൊരു കോളേജിൽ നിന്ന് ട്രാൻസ്ഫർ ആയി മോളു പഠിക്കുന്ന കോളേജിലാക്കാണ് വരുന്നത്.

സാർ ഞാൻ ആളറിയാതെ പറഞ്ഞതാണ്.

ങ്ങു താൻ എന്തായാലും പറഞ്ഞു പോയില്ലേ ഇനി അതങ്ങനെ തന്നെ ഇരിക്കട്ടെ തന്റെ കൊമ്പും എല്ലും ഒടിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ

അത് അങ്ങനെ ഒന്നും ഒടിയുന്ന കൊമ്പും എല്ലും അല്ല സാറെ വെറുതെ സാർ അതിനു വേണ്ടി മെനക്കെടണ്ട ആന്റി ഞാൻ പോകുന്നു. എന്നേയും കാത്ത് ഇനിയും ഒരുപാട് പേരുണ്ട് അതും പറഞ്ഞ് അലീന തന്റെ ഉന്തുവണ്ടിയും തള്ളി അടുത്ത വീട് ലക്ഷ്യമാക്കി നീങ്ങി.

മോനെ റാം നീ ഉദ്ദേശിക്കുന്ന പോലെയുള്ള ഒരു പെൺകുട്ടിയല്ല അലീന നീ വാ ഞാൻ പറയാം അവളെ കുറിച്ച്

അമ്മയുടെ പിന്നാലെ റാം വീടിനകത്തേക്കു കയറി അലീനയെ കുറിച്ച് അമ്മക്ക് പറയാനുള്ളത് കേൾക്കാനായി.

പച്ചക്കറി ഫ്രിഡ്ജിൽ വെച്ചിട്ട് സന്ധ്യ ഹാളിലേക്ക് വന്ന് റാമിന്റെ അടുത്തായി ഇരുന്നു.എന്നിട്ട് അലീനയെ കുറിച്ച് പറയാൻ തുടങ്ങി. തനിക്ക് അറിയാറുന്നതും കട്ടതും കേട്ടിട്ടുമുള്ളതുമായ അലീനയെ കുറിച്ച് മോനോട് പറഞ്ഞ് കേൾപ്പിച്ചു. അലീനയെ കുറിച്ച് അമ്മ എത്ര അഭിമാനത്തോടെയാണ് പറയുന്നതെന്ന് റാം ശ്രദ്ധിച്ചു. അലീന എന്ന പേരു ഉച്ചരിക്കുമ്പോൾ പോലും അമ്മയുടെ കണ്ണുകളിലെ തിളക്കം റാം കണ്ടു.

അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മനസ്സിൽ അലീനയുടെ മുഖം തെളിഞ്ഞു വന്നു റാമിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

പിറ്റേന്ന് രാവിലെ കൂട്ടുകാർക്കായി തയ്ച്ച ചുരിദാറുകളുമായി അലീന കോളേജിലേക്ക് പുറപ്പെട്ടു. തയ്ച്ചു കൊണ്ടുവന്ന ചുരിദാറുകൾ ഉടമസ്ഥർക്ക് നൽകി അതിന്റെ കൂലി കണക്കു പറഞ്ഞ് വാങ്ങി കൊണ്ടിരിക്കുമ്പോളാണ് റാം അങ്ങോട് വന്നത്

ഇതെന്താ ടെക്സ്റ്റൈൽസ് ഷോപ്പാണോ ഈത്തരം ബിസിനസ്സൊക്കെ കോളേജിന് പുറത്ത് ഇവിടെ പഠിക്കാൻ വന്നതാണെങ്കിൽ പഠിച്ചിട്ട് പൊയ്ക്കോളണം കേട്ടല്ലോ എല്ലാവരും ആ എല്ലാവരും അവരവരുടെ ക്ലാസ്സിലേക്ക് പോ

റാം പറഞ്ഞതും എല്ലാവരും അവിടെ നിന്നും ഓടി മറഞ്ഞു അലീന മാത്രം അവിടെ നിന്നു.

ഇനി അലീനയോട് പ്രത്യേകം പറയണോ

പറയണം സാർ ഞാൻ ഇന്നലെ പറഞ്ഞില്ലേ ഒരെല്ലു കൂടുതലാണന്ന്. പിന്നെ റാം സാർ ഞാനിവിടെ കച്ചവടം നടത്തിയത് കള്ളും കഞ്ചാവും മയക്കുമരുന്നും അല്ല അങ്ങനെ കള്ളും കഞ്ചാവും വിൽപ്പന നടത്തുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് . അവരെ കണ്ടുപിടിച്ച് അവരുടെ ബിസിനസ്സ് നിർത്തിയിട്ട് വാ അപ്പോ ഞാൻ എന്റെ ബിസിനസ്സും നിർത്താം. പിന്നെ ഒരു കാര്യം കൂടി സാറിന്റെ അറിവിലേക്കായി പറയാം ഞാൻ ഡിഗ്രി മുതൽ ഈ കോളേജിലാ പഠിക്കുന്നത്. ഇവിടുത്തെ അദ്ധ്യാപകർക്ക് അറിയാം അലീന ആരന്ന്. ജീവിക്കാൻ വേണ്ടി സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു പാവമാ സാറെ ഞാൻ അത് ഇന്നലേയും സാർ കണ്ടു കാണുമല്ലോ ? സാറിന്റെ വീട്ടുപടിക്കൽ പച്ചക്കറിയുമായി വന്നപ്പോൾ അപ്പോ സാറെ ബൈ

അലീന തയ്ച്ചു കൊണ്ടുവന്ന ചുരിദാർ പായ്ക്കറ്റുകൾ എടുത്തു കൊണ്ട് തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ റാം സാർ തന്നെ തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത് –

ആ സാറേ പിന്നെ ഞാൻ ക്ലാസ്സ് ടൈംമിൽ അല്ലാട്ടോ കച്ചവടം നടത്തിയത് ആർക്കും ഒരു ബുദ്ധിമുട്ട് വരാത്ത രീതിയിലാണേ ഞാനൊന്ന് ജീവിച്ച് പൊയ്ക്കോട്ടെ പിന്നെ സാറിന്റെ ഷർട്ട് വേണമെങ്കിൽ ഞാൻ തയ്ച്ചു തരാട്ടോ

നിന്നെ കൊണ്ട് എന്റെ ഷർട്ട് തയ്ച്ച് അലക്കി തേച്ചു തരാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടേടി റാം മനസ്സിൽ പറഞ്ഞിട്ട് അവിടെ നിന്നും പിൻവാങ്ങി.

സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ മീര ടീച്ചർ റാമിനോട് പറഞ്ഞു.

സാറെ അലീന പാവം ഒരു കുട്ടിയാ ഞങ്ങൾക്കെല്ലാവർക്കും ഒത്തിരി ഇഷ്ടാ അവളെ ആർക്കും ഒരു ശല്യം ആവാതെയാണ് അവൾ തുണികൾ തയ്ക്കാൻ മേടിക്കുന്നതും തിരിച്ചു കൊടുക്കുന്നതും അവളെ ഒന്നും പറയണ്ടട്ടോ

ആ സമയത്താണ് അലീന കൈയിലൊരു കവറുമായി അവിടേക്ക് വന്നത്

തുടരും

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!