Skip to content

പെൺകരുത്ത് (അലീന ) – 3

പെൺകരുത്ത് (അലീന )

അന്ന് അത്താഴം കഴിഞ്ഞ് വെറുതെ ഇരുന്ന സമയത്താണ് അലീന തൻ്റെ പുതിയ  പദ്ധതിയെ കുറിച്ച് അമ്മയോടും അജ്ഞലിയോടും പറഞ്ഞത്

അമ്മ ഒറ്റക്ക് പണിതു കൊണ്ടുവരുന്നതു കൊണ്ടു മാത്രം എല്ലാം കാര്യങ്ങളും മുന്നോട്ട് പോകില്ല ഹസീനയുടെ ഉമ്മച്ചി വാടക – വേണ്ടന്ന് പറഞ്ഞങ്കിലും കൊടുക്കാതിരിക്കുന്നത് മോശമാണ് ആരുമായും ഒരു ബാധ്യത നമുക്ക് വേണ്ട

മോളെന്താ പറഞ്ഞു വരുന്നത്.

എനിക്കും അജ്ഞലിക്കും ക്ലാസ്സ് തുടങ്ങാൻ ഇനിയും സമയം ഉണ്ട്. അജ്ഞലിയെ നേഴ്സിംഗ് പഠിക്കാൻ വിടണമെങ്കിലും കാശ് വേണം. അതു കൊണ്ടാണ് ഞാൻ തീരുമാനം എടുത്തത്.

ഇത്തിരി പൊന്നുള്ളത് വിൽക്കുക. ഹസീനയുടെ വീടിന് പുറകിൽ പശു തൊഴുത്ത് ഉണ്ട് തോട്ടത്തിലും പാടത്തും നിറയെ പുല്ലും ഉണ്ട് നമുക്ക് രണ്ട് പശുവിനെ വാങ്ങാം. എന്താ നിങ്ങളുടെ അഭിപ്രായം

നല്ല പണി അല്ലേ ഞാൻ പഠിക്കാൻ -പോയി കഴിഞ്ഞാൽ നിങ്ങൾ രണ്ടു പേരും കൂടി നോക്കുമോ പശുവിനെ

നോക്കണം… ഇത്തിരി കഷ്ടപെടണം എന്നാലേ വിജയിക്കാൻ പറ്റു

അമ്മ കഷ്ടപെടാൻ തയ്യാറാണ് 

അമ്മ ഒറ്റക്ക് കഷ്ടപെടണ്ട നമുക്ക് ഒരുമിച്ച് കഷ്ടപ്പെടാം

അജ്ഞലിക്ക്. ക്ലാസ്സ് തുടങ്ങാൻ ഇനിയും സമയമുണ്ട്.അതുവരെ അജ്ഞലിയും ഉണ്ടല്ലോ.

എന്നാൽ അങ്ങനെ ചെയ്യാംമോളെ… ഡെയ്സി അപ്പോ തന്നെ തൻ്റെ കഴുത്തിൽ കിടന്ന ചെറിയ മാലയും കൈയിൽ കിടന്ന വളയും ഊരി അലീനയെ ഏൽപ്പിച്ചു

അജ്ഞലി തൻ്റെ കഴുത്തിൽ കിടന്ന നൂലുപോലുള്ള മാലയിൽ പിടിച്ചു ഊരണോ വേണ്ടയോ എന്നോർത്ത്.

അജ്ഞലി ആ മാല നിൻ്റെ കഴുത്തിൽ കിടന്നോട്ടെ അലീന അഞ്ജലിയുടെ മനസ്സ് അറിഞ്ഞതുപോലെ പറഞ്ഞു.

അലീനയും തൻ്റെ കഴുത്തിൽ കിടന്ന മാലയും കാതിലെ മൊട്ടു കമ്മലും ആ ചെറിയ മോതിരവും ഊരി അമ്മയുടെ ആഭരണങ്ങളുടെ കൂടെ വെച്ചു.

പിറ്റേന്ന് രാവിലെ തന്നെ അലീന ഹസീനയുടെ വീട്ടിലെത്തി റംലയോട് അനുവാദം ചോദിച്ചു. പശു തൊഴുത്തിൽ പശുവിനെ വളർത്തിക്കോട്ടെ എന്ന് .

അതിനെന്താ മോളെ ? ആ തൊഴുത്ത് വെറുതെ കിടക്കുകയല്ലേ അവിടെ  ? പശുവിനെ വാങ്ങി വളർത്ത് നല്ലൊരു കാര്യമല്ലേ ?

ഒരു പാട് നന്ദിയുണ്ട് ഹസീനയുടെ ഉമ്മച്ചിയോട്

നീ ഞങ്ങളോട് നന്ദി ഒന്നും പറയണ്ട മോളെ ഞങ്ങൾ മോളോടല്ലെ നന്ദി പറയേണ്ടത് 

ഹസീനയുടെ ഉമ്മച്ചിയുടെ അനുവാദം കിട്ടിയതും അലീന പശുക്കളെ വാങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചു.

രണ്ടു ദിവസം കഴിഞ്ഞൊരു ദിവസം രണ്ടു പശുക്കളെത്തി.

അലീനയും അജ്ഞലിയും ഡെയ്സിയെ സഹായിച്ചു.

നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകാൻ തുടങ്ങിയപ്പോളാണ് അലീന ഹസീനയുടെ പഴയ വീടിൻ്റെ സ്റ്റോർ റൂമിൽ പഴയ ഒരു ഉന്തുവണ്ടി കണ്ടത്. അപ്പോൾ അലീനയുടെ മനസ്സിൽ മറ്റൊരു ആശയം ഉദിച്ചു.

ആഴ്ച്ചയിൽ രണ്ടു ദിവസം പച്ചക്കറി ചന്തയിൽ പോയി എടുത്ത് കൊണ്ടുവന്ന് വീടുകളിൽ കൊണ്ടുപോയി കൊടുക്കുക. ഹസീനയുടെ ഉമ്മച്ചിയോട് അനുവാദം വാങ്ങി ആ സംഭരവും തുടങ്ങി.

അലീനക്ക് പ്ലസ് വൺ ക്ലാസ്സ് തുടങ്ങി അലീന വിശ്രമമില്ലാതെ ജോലി ചെയ്തു. ഒപ്പം ഡെയ്സിയും അഞ്ജലിയും

ഒരു ദിവസം അലീന ക്ലാസ്സ് കഴിഞ്ഞു വരുമ്പോളാണ് അഞ്ജലി അടുത്ത വീട്ടിലെ പയ്യനുമായി സംസാരിക്കുന്നതു കണ്ടത്. ആ സംസാരത്തിൽ എന്തോ പന്തികേട് തോന്നിയ അലീന അജ്ഞലിയെ ചോദ്യം ചെയ്തു.

നിൻ്റെ പ്രായം ഇപ്പോ അതാണ് പ്രേമിക്കാനും വായിൽ നോക്കാനുമൊക്കെ തോന്നുന്ന പ്രായം അതൊന്നും വേണ്ടന്ന് ഞാൻ പറയുന്നില്ല. പ്രേമിക്കാൻ എളുപ്പമാണ്. അതുകൊണ്ട് ആദ്യം നീ പഠിക്ക് പഠിച്ച് ജോലി കിട്ടി കഴിഞ്ഞിട്ട് പ്രേമിക്കാം.

പപ്പയുടെ വഴി തിരഞ്ഞെടുക്കാനാണ് നിനക്ക് താത്പര്യമെങ്കിൽ ആയിക്കോ പക്ഷേ അത് ഇവിടെ പറ്റില്ല. പപ്പയോട് വെല്ലുവിളിച്ച് അവിടെ നിന്നും ഇറങ്ങിയത് എന്തിനാണെന്ന് അറിയാലോ?

നീ… നിൻ്റെ ജീവിതം… ഉപദേശിക്കാൻ ഞാൻ ആളല്ല പ്രേമത്തിൽ പെട്ടു പോയാൽ പിന്നെ നിൻ്റെ ഉത്തരവാദിത്വം എന്താണന്ന് നീ മറക്കും അതുകൊണ്ട് പറഞ്ഞതാണ് ഞാൻ. അതു കൊണ്ട് നീ തീരുമാനിക്ക് പഠിക്കണോ അതോ പ്രേമിക്കണോ എന്ന്

അവൻ എന്നെ കല്യാണം കഴിക്കും

എടി നിനക്കിപ്പോ ഇത്  കല്യാണം പ്രായമല്ല കല്യാണം കുടുംബം മക്കൾ എന്നെല്ലാം സ്വപ്നം കാണാൻ, നല്ല രസമാണ് അതു യഥാർത്ഥ്യം ആകുമ്പോളാണ് അതിൻ്റെ വിഷമം അറിയുന്നത്. കല്യാണം കഴിക്കുക എന്നത് എളുപ്പമാണ് അതു കഴിഞ്ഞുള്ള ജീവിതമാണ് ദുഷ്കരം പഠിച്ച് ഒരു ജോലി നേടിയിട്ടാണങ്കിൽ ഇത്തിരി എളുപ്പമായിരിക്കും ജീവിതം അല്ലങ്കിൽ നമ്മുടെ അമ്മയെ പോലെ ആകും പറഞ്ഞില്ലന്ന് വേണ്ട ഞാൻ പറയാനുള്ളത് പറഞ്ഞു. തീരുമാനം നിൻ്റേതാണ്

ഞാൻ ഒന്നിനും പോകുന്നില്ല പഠിച്ചോളാം ഞാൻ എനിക്ക് പഠിക്കണം.

അലീന പഠനത്തോടൊപ്പം തന്നെ പശുവളർത്തലും അവധി ദിവസങ്ങളിൽ പച്ചക്കറി കച്ചവടവുമായി മുന്നോട്ട് പോയി.

അജ്ഞലി പ്രണയമെല്ലാം വിട്ട് നേഴ്സിംഗ് പഠനത്തിനായി പോയി. അലീന പലപ്പോഴും പപ്പയെ ടൗണിൽ വെച്ചു കണാറുണ്ട് ആ സ്ത്രീയും ഒപ്പം കാണും. പപ്പയെ കാണുന്ന ദിവസമെല്ലാം അമ്മയോട് വന്നു പറയും പപ്പയെ കണ്ട വിവരം അലീന വന്നു പറയുന്നതു കേട്ട് ഡെയ്സിക്ക് അയാളോടു വെറുപ്പ് തോന്നി തുടങ്ങി.

ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്കൊണ്ടിരുന്നു. അലീനയുടെ കൈവശം ചെറിയ സമ്പാദ്യം വന്നു തുടങ്ങി ഹസീനയുടെ വീട്ടുവാടകക്കായി ഒരു തുക എല്ലാമാസവും മാറ്റിവെച്ചു

ഹസീനയുടെ വാപ്പിച്ചി വരുന്നു ഹസീനയും റംല ഉമ്മച്ചിയും ഭയങ്കര സന്തോഷത്തിലാണ്.

പ്ലസ് വൺ പരീക്ഷ കഴിഞ്ഞിരിക്കുന്ന അവധി ദിനങ്ങളാണ്. അവധിയാണങ്കിലും അലീനക്ക് വിശ്രമം ഇല്ല. പച്ചക്കറി കച്ചവടം പാല് തൈര് എന്നിവയുടെ കച്ചവടം പൊടിപൊടിച്ചു നടക്കുന്നു.

അങ്ങനെ ഒരു ദിവസമാണ് ഹസീനയുടെ വാപ്പിച്ചി നാട്ടിലെത്തിയത്.

വാപ്പിച്ചി നാട്ടിലെത്തിയതിൻ്റെ പിറ്റേന്ന് ഒരു വർഷത്തെ വാടക കുടിശ്ശികയുമായി അലീന ഹസീനയുടെ വീട്ടിലെത്തി.

അല്ല ഇതാര് നമ്മുടെ അലീനമോളോ കേറി വാ മോളെ.

ഹസീന മോളെ ദേ നിൻ്റെ ചങ്കത്തി വന്നിരിക്കുന്നു ഹസീന ആ സമയം വാപ്പിച്ചികൊണ്ടു വന്ന പുത്തനുടുപ്പ് മാറി മാറി ഇട്ടു നോക്കി അതിൻ്റെ ഭംഗി ആസ്വദിക്കുകയാണ്.

ഹസീനും റംലയും അങ്ങോട് വന്നു.

മോളെ ഹസീന .,,,….വാപ്പിച്ചി  കൊണ്ടുവന്ന സ്വീറ്റസ് എടുത്ത് അലീനക്ക് കൊടുക്ക്.

ഹസീനയുടെ വാപ്പിച്ചി ഞാനിതു തരാൻ വന്നതാണ്. അലീന കൊണ്ടുവന്ന കാശ് ഹസീനയുടെ വാപ്പച്ചിയെ ഏൽപ്പിച്ചു.

എന്താ മോളെ ഇത്.

ഒരു വർഷത്തെ വാടകയാണ് വാപ്പിച്ചി’ ഇതു വാങ്ങണം

മോളെ ഇത് ?വാടക ഉദ്ദേശിച്ചല്ല മോളെ ആ വീട് മോൾക്ക് വാടകക്ക് തന്നത്

അതറിയാം പക്ഷേ ഇത് വാങ്ങണം എൻ്റെ ഒരു സന്തോഷത്തിന് വേണ്ടിയാണ് ഞാനിതു തരുന്നത്.

മോളെ അലീന ഞാനിതു വാങ്ങുന്നത് നിൻ്റെ മുന്നോട്ടുള്ള ജീവിത പ്രായാണത്തിന് കരുത്ത് പകരുമെങ്കിൽ ഞാനിതു സ്വീകരിക്കുന്നു. അലീന നീട്ടിയ കാശ് ഹസീനയുടെ വാപ്പിച്ചി ഇരുകൈയും നീട്ടി വാങ്ങി.

താങ്ക്സ് 

മോളെ അലീന നീ ഞങ്ങൾക്ക് അന്യയല്ല  ഹസീനമോളെ പോലെ തന്നെയാണ് നീയും ഞങ്ങൾക്ക്. എന്ത് ആവശ്യം ഉണ്ടങ്കിലും ചോദിക്കാൻ മടിക്കരുതട്ടോ.

അതെനിക്കറിയാം ഞാൻ എന്തെങ്കിലും ആവശ്യം വന്നാൽ ആദ്യം ഓടി എത്തുക ഇവിടേക്കായിരിക്കും.

എന്നാൽ ഞാൻ ഇറങ്ങട്ടെ

മോളെ ഇതു ഞാൻ നിനക്കു വേണ്ടി വാങ്ങിയതാണ്. ഹസീനയുടെ കൈയിൽ നിന്ന് ഒരു പാക്കറ്റ് വാങ്ങി അലീനക്ക് നൽകി

ഹസീനയുടെ വാപ്പിച്ചി നൽകിയ കവറും വാങ്ങി അലീന അവിടെ നിന്നും ഇറങ്ങി.

അങ്ങനെ ദിവസങ്ങൾ ഓടി മറഞ്ഞു. അലീന പ്ലസ് ടു നല്ല മാർക്കോടെ പാസ്സായി.

അജ്ഞലിയുടെ പഠനം പൂർത്തി  ആകണമെങ്കിൽ ഇനിയും രണ്ടര വർഷം കൂടി വേണം.

താനും കൂടി പഠിക്കാൻ പോയാൽ? അമ്മ ഒറ്റക്ക് ആവും അതു പറ്റില്ല അമ്മയെ ഒറ്റക്ക് ആക്കി ഞാനും പോയാൽ ശരിയാവില്ല.

അലീന ആലോചിച്ച് ഒരു തീരുമാനമെടുത്തു.

തുടരും

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!