Skip to content

ഭാഗ്യ – 23

bhagya

ഇമ്മുവിനൊപ്പംബൈക്കിൽ ഇരിക്കുമ്പോൾ അനു സൈലന്റ് ആയിരുന്നു…. ഇടയ്ക്കിടെ ദീർഘശ്വാസം വിടുന്നുണ്ട്……. നന്നായിട്ട് പേടിച്ചിട്ടുണ്ട്… ഇനിയെന്താകുമെന്ന ഭയവുമുണ്ട് ആ മുഖത്ത്…. ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ സഹതാപം തോന്നാറുണ്ട് അവളോട്….. പറഞ്ഞു കൊടുക്കേണ്ടവർ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ…… ചെവിയിലേക്ക് ഓതി കൊടുത്തിരുന്നത് നല്ലതായിരുന്നുവെങ്കിൽ നല്ല കുട്ടിയായിട്ട് തന്നെ വളർന്നേനെ….. അതിനുള്ള ചുറ്റുവട്ടവും സാഹചര്യവും ഉണ്ട്… പഴയ അടുപ്പമൊന്നും ഇപ്പോളാ മുഖത്തില്ല.. കാഴ്ചകൾ മാറി മായുന്നതും കണ്ട് മുട്ടാതെ മാറിയിരിക്കുകയാണ് ആള്….. പഴയ സ്മാർട്നെസ്സ് ഒക്കെ പോയി.. കണ്ണൊക്കെ കുഴിഞ്ഞു ക്ഷീണിച്ചു……..ആകെയൊരു മാറ്റം വന്നത് പോലെ…. എന്നാലും എന്തിനാവും വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞത്…… ഇനി ഭാഗിമ്മയെ വല്ലതും പറയാനാവുമോ….. എന്തായാലും കേട്ട് നിൽക്കാനാവില്ല…….  നോക്കാം….. അങ്ങനെ വിഷമിച്ചു നിന്നോരവസ്ഥയിൽ അനു പറഞ്ഞത് കേൾക്കാതിരിക്കാനും പറ്റിയില്ല……

വീട്ടിൽ ചെന്നു കയറുമ്പോഴേ കണ്ടു ദേഷ്യം പിടിച്ചു നിൽക്കുന്ന രാഖിയെ…… സ്കൂട്ടർ നിലത്തും കിടപ്പുണ്ട്……. ഇവൾക്കത് സ്റ്റാൻഡിൽ വെക്കാനറിഞ്ഞു കൂടെ……. അറിയാഞ്ഞിട്ടൊന്നുമല്ല……. പോകാൻ നേരം ഞാൻ ചെന്ന് നേരെയാക്കി കൊടുക്കാനുള്ള ദുരുദ്ദേശവും ഉണ്ട് ഇതിന് പിറകിൽ….. പണ്ട് ഒന്നും മനസ്സിലായിരുന്നില്ല പക്ഷേ ഇപ്പോ ഇപ്പോ പലതും മനസ്സിലായി വരുന്നു ……… ഇമ്മു പതിയെ ഒന്നു ചിരിച്ചു……… അവൾക്കരികിൽ പോയി ബൈക്ക് നിർത്തി…….. അനുവിനെ തന്റെ കൂടെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു പേടിയുണ്ടായിരുന്നു…… പക്ഷേ ഒന്നുമുണ്ടായില്ല…… അവളെ കണ്ട് ചെറുതായി ഒന്നു ഞെട്ടിയെങ്കിലും അതാ മുഖത്തു കാണാനില്ലായിരുന്നു…….. ദേഷ്യം മുഴുവൻ ഇമ്മുവിനോടാണെന്ന് ആ നോട്ടത്തിൽ നിന്നും മനസിലാക്കാം……

ടാ കൊരങ്ങാ… എന്നോട് കോളേജ് റോഡിൽ നിൽക്കാമെന്ന് പറഞ്ഞിട്ട് എവിടെ പോയി കിടക്കുവായിരുന്നു…. എത്ര നേരം അവിടെ പോസ്റ്റ്‌ ആയെന്നറിയുവോ….. വിളിച്ചാൽ കാളും അറ്റൻഡ് ചെയ്യില്ല……. എനിക്കു വല്ലാതെ ടെൻഷൻ ആയി പോയി…. ഇമ്മുവിനോട് ദേഷ്യപ്പെടുന്നതിനൊപ്പം അനുവിനെ ചിരിച്ചും കാണിക്കുന്നുണ്ട്……..

വിളിക്കാൻ സൗകര്യമില്ലായിരുന്നു ഒന്നു പോടീ…… രാഖിയെ പുച്ഛിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി…… പിറകെ വഴക്കിടാൻ പോകാൻ തുടങ്ങുമ്പോഴാണ് അനു അവിടെ തന്നെ നിൽക്കുന്നത് കണ്ടത്…….. രാഖി അവളെ അകത്തേക്ക് വിളിച്ചു കൊണ്ടു പോയി…. ഇമ്മുവിനെ തിരക്കി നടക്കുമ്പോൾ കണ്ടു ഭാഗിയുടെ തോളിൽ മുഖം വെച്ചു കൂടെ നിൽക്കുന്നത്…… ഭാഗി ഒരു കൈകൊണ്ട് അവന്റെ മുഖത്തു തലോടുന്നുണ്ട് മറുകൈ കൊണ്ട് എന്തോ പണി ചെയ്യുന്നുമുണ്ട്…… അനു വന്നതിനാണ് ഭാഗിയോട് അവന്റെ ഈ കാട്ടായം …..  അല്ലുവോ അനുവോ ബാലുവോ ഇങ്ങോട്ടേക്കു വരുമ്പോൾ പേടിയാണ്ഇമ്മുവിന് ……. ഭാഗിയുടെ മനസ്സു മാറി കൂടെ പോകുമോന്നു…….. രാഖിക്ക് ആ കുശുമ്പ് കണ്ടിട്ട് ചിരിയാണ് വന്നത്…… രാഖിയുടെ ചിരി കേട്ടപ്പോൾ ഭാഗി തിരിഞ്ഞു നോക്കി… രാഖിക്കൊപ്പം നിൽക്കുന്ന അനുവിനെ കണ്ടപ്പോൾ മുഖത്തുണ്ടായിരുന്ന ശാന്തതയ്ക്ക് മാറ്റം വന്നു….. അതു കണ്ടപ്പോഴേ അനുവിന്റെ മുഖവും വാടി…..ഭാഗി ഇമ്മുവിനെ നോക്കി എന്താ ഇവൾ ഇവിടെ എന്നുണ്ടായിരുന്നു ആ നോട്ടത്തിൽ…….

പഴയ അനു അല്ല….. ഇത് കൊമ്പൊടിഞ്ഞ അനുവാ….. വഴീന്ന് കിട്ടിയതല്ല ….. കിട്ടിയത് ഒരു ഹോട്ടൽ റൂമിൽ നിന്നാണ് അതും പരിചയമില്ലാത്ത ഒരുത്തനൊപ്പം ….. കണ്ടിട്ടും പാതി വഴിയിൽ ഇട്ടേച്ചു പോകാൻ ഇമ്മുവിന്നറിയില്ല അമ്മേ….. മാത്രമല്ല ഇങ്ങോട്ട് വരണമെന്ന് പറഞ്ഞു  ….. അതുകൊണ്ട് കൂടെ കൂട്ടി….. എന്താണെന്ന് അമ്മ തന്നെ ചോദിച്ചു നോക്ക്…. അവൾക്കിപ്പോൾ ഒരാശ്വാസവാക്ക് എവിടെ നിന്ന് കിട്ടിയാലും സ്വീകരിക്കും…. അതാണ് അവസ്ഥ…..ഇമ്മു ഭാഗിയുടെ ചെവിയിൽ പറഞ്ഞു…….

ഭാഗി ആകെ കണ്ണു മിഴിച്ചു നിൽപ്പുണ്ട്…… കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാത്തത് പോലെ……. സത്യമാണെന്നു ഇമ്മു കണ്ണടച്ചു തലയാട്ടി …. എന്നിട്ട് രാഖിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് പോയി…… കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഭാഗി കുറച്ചു മാറി പോയിരുന്നു…….. എന്താണ് ഈ കുട്ടിക്ക് പറ്റിയത്….. അങ്ങനെ പോകാൻ മാത്രം എന്തു പ്രശ്നമാണ് ഉണ്ടാവുക….. സ്വന്തം അഭിമാനത്തിന് കോട്ടം തട്ടുന്ന ഒന്നും തന്നെ അനു ചെയ്യില്ല…… അവളെ നന്നായിട്ടറിയാവുന്ന ഭാഗി ഓർത്തു…….

അടുത്ത് ആരോ വന്നിരിക്കും പോലെ തോന്നി ഭാഗിക്ക് ….. അനുവാണ്…… കരയുകയാണ്…….. പണ്ട് കണ്ടിരുന്ന കള്ളക്കണ്ണുനീർ അല്ല അതെന്ന് ഭാഗിക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി…… പക്ഷേ ഒന്നാശ്വസിപ്പിക്കുവാൻ  ആണെങ്കിൽ കൂടി ഒന്ന് കയ്യുയർത്താൻ ഭാഗ്യ മടിച്ചു …….. അനുഭവങ്ങൾ ധാരാളം ഉണ്ട്……..

അമ്മേ….. അനുവിന്റെ പതിഞ്ഞുള്ള വിളി ഭാഗി കേട്ടു……..കേട്ടത്  സത്യമാണോ അതോ തോന്നലാണോ എന്ന് വരെ ഭാഗ്യക്ക് തോന്നിപ്പോയി …… അത്രയും സ്നേഹത്തിൽ അവളിന്ന് വരെ തന്നെ വിളിച്ചിട്ടില്ല….. ഈയൊരു വാക്കിനും വിളിക്കും വല്ലാത്തൊരു ശക്തിയാണ്……..ഈശ്വരാ… മനസ്സിൽ കുന്നുകൂട്ടി വെച്ചിരുന്ന വാശിയും ദേഷ്യവുമൊക്കെ ഒരു മഞ്ഞുമല പോലെ ഉരുകിപോകും പോലെ …… ആദ്യമായി  അമ്മയെന്നു വിളിച്ചവൾ….. തന്റെ നെഞ്ചിലെ ചൂട് തട്ടി ചേർന്നുറങ്ങുമ്പോൾ സന്തോഷം കൊണ്ട് ഒരുപാട് അഹങ്കരിച്ചിട്ടുണ്ട്…… ഒരുപക്ഷേ അല്ലുവിനെക്കാൾ മനസ്സിൽ കൊണ്ടുനടന്നത് അനുവിനെയാണ്… അവൾ കാരണം കേട്ട പേരുദോഷങ്ങളും നാണക്കേടും കുത്തുവാക്കുകളുമൊക്കെ ആ ഒരു വിളിയിൽ മറന്നു പോകും പോലെ…… വീണ്ടും അനുവിന് മുന്നിൽ തോൽക്കാതിരിക്കാൻ സ്വന്തം ചെവി പൊത്തിപ്പിടിച്ചു അവിടെ നിന്നും ഓടിപ്പോകാൻ വരെ ഭാഗിക്ക് തോന്നി……. പക്ഷേ….. കാലിൽ ചങ്ങല കൊണ്ട് മുറുക്കിയത് പോലെ…….   ആ ഒരു വിളിയിൽ മനസ്സ് കുടുങ്ങി കിടക്കുകയാണ്….. അമ്മമനസ്സ്………..

അമ്മേ….. എന്നോട് ക്ഷമിക്കുമോ…… അനു ഭാഗിയുടെ തോളിലേക്ക് തല ചായിച്ചു ചോദിച്ചു …….. എനിക് ആരുമില്ല അമ്മേ ……. ആരുമില്ല …. ശ്വാസം മുട്ടുവാ…. എന്നെ ഒന്നു കെട്ടിപ്പിടിക്കുവോ….. അല്ലെങ്കിൽ ഒന്ന് അടിക്കുകയെങ്കിലും ചെയ്യുവോ…… പ്ലീസ്……

അനു പറയുന്നത് കേട്ടപ്പോൾ ഭാഗിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….  ചിന്തിക്കാൻ പോലും സമയമെടുക്കാതെ ഭാഗി എഴുന്നേറ്റു അനുവിന്റെ മുഖം കയ്യിലെടുത്തു ചേർത്തു പിടിച്ചു…… ഭാഗിയുടെ വയറിൽ മുഖം ചേർത്തുവെച്ചു കെട്ടിപ്പിടിച്ചു അനു ഏങ്ങി ഏങ്ങി കരഞ്ഞു…….    ഇത് അനുവിന്റെ കള്ളത്തരമോ അടവോ എന്തുമായിക്കോട്ടെ..എങ്കിലും സാരമില്ല…… ഭാഗിയെന്ന സ്ത്രീയ്ക്ക് കഴിയില്ലെങ്കിലും ഭാഗിയെന്ന അമ്മയ്ക്ക് ഈ കണ്ണുനീർ മാത്രം മതി അവളോട് എല്ലാം പൊറുത്തു ക്ഷമിക്കാൻ…… അനു ഒന്നാശ്വസിക്കും വരെ ഭാഗി അവളെ തലോടിക്കൊണ്ടേയിരുന്നു……. മനസ്സിലെ ഭാരമൊന്നു കുറഞ്ഞപ്പോൾ അനു കുറച്ചു ദിവസമായി തന്റെ ജീവിതത്തിൽ നടക്കുന്ന ആരോടും പറയാനാവാതെ കൊണ്ടു നടക്കുന്ന കാര്യങ്ങൾ ഭാഗിയോട് പറഞ്ഞു……..എല്ലാം തുറന്നു പറയുമ്പോഴും അവളുടെ വിറയലും ഭയവും ഭാഗിക്ക് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു……. ഇമ്മു അനുവിനെ കണ്ടില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു …. ഭാഗിയുടെ ശരീരം ഒന്നു വിറച്ചു പോയി…… കുറച്ചു നേരത്തേക്ക് രണ്ടാളും സംസാരിച്ചില്ല……

അനുവെന്താ ഇത്രയും സീരിയസ് ആയ കാര്യം അച്ഛനോട് പറയാഞ്ഞത്……… അച്ഛൻ ഇതിനൊരു വഴി കാണില്ലായിരുന്നോ…… ഭാഗി അവളെ അടർത്തി മാറ്റാതെ ചോദിച്ചു…….

എനിക്കു പേടിയാ…….. അച്ഛനോട് പറയുകയോ അച്ഛൻ ചോദിക്കാൻ ചെല്ലുവോ ചെയ്താൽ അത് എല്ലാവരും കാണുമെന്നാ അവൻ പറഞ്ഞത്…. എല്ലാവരും അറിഞ്ഞാൽ…..പിന്നെ ഞാൻ………

അനുവിന്റെ മുഖം ശക്തിയിൽ പിടിച്ചുയർത്തി…… ഭാഗിയുടെ സൂക്ഷിച്ചുള്ള നോട്ടം കണ്ടപ്പോൾ അനു തല കുനിച്ചു………. എല്ലാവരും കാണും….. എല്ലാവരും കേൾക്കും….. അവരെന്തു വിചാരിക്കും…………….. ഇവരെന്തു പറയും…..ഭാഗി പറഞ്ഞു നിർത്തി…….. നീയെന്നു ഈയൊരു തോന്നലിൽ നിന്നും പുറത്തു കടക്കുന്നുവോ അന്നേ നിനക്ക് ജീവിതത്തിൽ രക്ഷ ഉണ്ടാവൂ…….. നാണമില്ലേ അനു നിനക്ക്………ഇത്രയും പഠിച്ചതല്ലേ നീ……… സ്വന്തം ജീവിതത്തേക്കാൾ വലുതാണോ നിനക്ക് മറ്റുള്ളവരുടെ പ്രശംസയും നല്ല കുട്ടി ചമയലും …….. എന്നിട്ടിപ്പോൾ എന്ത് നേടി നീ……..

അനു ഒന്നും മിണ്ടാതെ ഇരുന്നു……. വീണ്ടും ഭാഗിയിലേക്ക് മുഖം ചേർത്തു………. അമ്മയ്ക്ക് എന്നോട് ദേഷ്യമില്ലേ……. ഒട്ടും വെറുപ്പ് തോന്നുന്നില്ലേ ……  ഭാഗി ഒന്നും പറഞ്ഞില്ല……..

എനിക്കറിയാം ഇതെല്ലാമുണ്ടെന്ന് ……… എന്നിട്ടും എന്നോടിങ്ങനെ സ്നേഹത്തോടെ പെരുമാറാൻ എങ്ങനാ കഴിയുന്നത്…..     കുറച്ചു ദിവസങ്ങളായി എനിക്കു ശരിക്കും മിസ്സ്‌ ചെയ്തത് എന്റെ അമ്മയെയാണ്…… അമ്മ ഉണ്ടായിരുന്നുവെങ്കിൽ എനിക്കിങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു……

നിനക്ക് ദൈവം വീണ്ടുമൊരു അമ്മയെ തന്നതല്ലേ…… അത് വേണ്ടെന്ന് വെച്ചു തട്ടിത്തെറുപ്പിച്ചത് നീയാണ്…… നെഞ്ചിൽ കൈവെച്ചു പറയാൻ പറ്റുമോ നിനക്ക് ഞാൻ ഒരമ്മയുടെ സ്നേഹം തന്നിട്ടില്ലെന്ന്……. സ്നേഹിച്ചിട്ടില്ലെന്ന്…… അമ്മയെന്ന വാക്കും ആ സ്ഥാനവും സത്യമുള്ളതാണ്. ഇന്ന് നീയെന്നെ തേടിവരാൻ കാരണവും അത് സത്യമായതുകൊണ്ട് മാത്രമാണ്……..  എന്റെ ജീവിതത്തിൽ കണ്ടമാത്രയിൽ ഇഷ്ടം തോന്നിയതും മനസ്സിൽ കയറ്റിയതും രണ്ടുപേരെ മാത്രമാണ്…… എന്റെ ഹരിയേട്ടനും പിന്നെ നീയും …….. അറിയുമോ നിനക്ക്…… നിന്നെ മാത്രം കണ്ടുകൊണ്ടാണ് ഞാൻ ഈയൊരു രണ്ടാം വിവാഹത്തിന് സമ്മതിച്ചത് തന്നെ…….

സോറി…… സോറി അമ്മേ……. ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്….. എനിക്ക് ഇഷ്ടമായിരുന്നു… പക്ഷേ… അമ്മമ്മയും ചിറ്റയുമൊക്കെ പറഞ്ഞു തന്നിരുന്നത് കേൾക്കുമ്പോൾ അമ്മയോട് വല്ലാത്ത ദേഷ്യം വരും… സ്റ്റെപ് മദർ എന്നൊക്കെ പറയുമ്പോൾ കൂട്ടുകാർക്കൊക്കെ ഒരുതരം സഹതാപമായിരുന്നു……. എല്ലാവരുടെയും സ്നേഹം കിട്ടിയതും ആ ഒരു പേരിലാണ്…… ഞാൻ അത് കളയാനും ആഗ്രഹിച്ചിരുന്നില്ല……. ശരിക്കുമത് ഞാൻ മുതലെടുത്തു എന്നുവേണം പറയാൻ…….അമ്മയോട് പറയുന്നതും ചെയ്യുന്നതുമൊക്കെ തെറ്റാണെന്ന് എനിക്ക് ശരിക്കുമറിയാമായിരുന്നു…… പക്ഷേ എന്റെ ഈഗോ അത് സമ്മതിച്ചു തന്നില്ല……

പഴയതെല്ലാം മനസ്സിലേക്ക് ഓടി വന്നപ്പോൾ ഭാഗി നിശബ്ദയായി…..

എല്ലാം തുറന്നു പറഞ്ഞു നോവിച്ചിരുന്നെങ്കിൽ എനിക്കിത്രയും വേദനിക്കില്ലായിരുന്നു….. നീ വേദനിപ്പിച്ചതത്രയും പതുങ്ങിയിരുന്നാണ് അനൂ …. അതാണ് സഹിക്കാൻ കഴിയാഞ്ഞതും……….. നിന്റെ സന്തോഷത്തിനു വേണ്ടിയാണ് ഞാൻ അല്ലുവിനോട് പോലും അധികം സ്നേഹം കാണിക്കാഞ്ഞത്…….. സ്നേഹിച്ചു കൂടെ നിന്നിരുന്നുവെങ്കിൽ നീ വിചാരിക്കുന്നുണ്ടോ അവനീ അമ്മയെ തനിച്ചാക്കുമായിരുന്നുവെന്ന്……. ഒരിക്കലുമില്ല……..

നിന്റെ കൂടെ അവനെ കാണുമ്പോൾ എനിക്ക് സന്തോഷം മാത്രമേയുള്ളു….. വേദന തോന്നിയിരുന്നത് മുഴുവൻ അവന് നീ നല്ലത് പറഞ്ഞു കൊടുക്കാത്തതിൽ മാത്രമായിരുന്നു…………. കുനിഞ്ഞിരിക്കുന്ന ഭാഗിയുടെ അടുത്തു നിന്നും നിലത്തേക്ക് മുട്ടുകുത്തി നിന്നു അനു……. കാലിൽ  കെട്ടിപ്പിടിച്ചു മുഖത്തേക്ക് നോക്കി ചോദിച്ചു…….. ഇനി ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല……. കുശുമ്പ് കാണിക്കില്ല……. വിഷമിപ്പിക്കുകയുമില്ല……… ഇനി അങ്ങനെ കാണിച്ചാൽ എന്നെ അടിച്ചോ…. വഴക്ക് പറഞ്ഞോ……… വരുവോ അമ്മേ വീട്ടിലേക്ക്….. പ്ലീസ്…. എനിക്ക് മിണ്ടാനും സങ്കടം പറയാനും ആരുമില്ല….. അവിടെ ഞാനിപ്പോ തനിച്ചാ…… അല്ലുവും എന്നോട് മിണ്ടുന്നില്ല അമ്മേ……..മടുത്തു ഞാൻ അവിടെ….

കുഞ്ഞുകുട്ടികൾ പരാതി പറയും പോലെ തോന്നി ഭാഗിക്ക്…..കൂടെ വരുമെന്നോ ഇല്ലെന്നോ പറയാൻ നിന്നില്ല ഭാഗി……. മറുപടി ഒന്നും കൊടുക്കാതെ അവളുടെ മുടിയിൽ വിരലോടിച്ചിരുന്നു…..

ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് എന്തൊക്കെയാ ഞാൻ ചിന്തിച്ചു കൂട്ടിയതെന്നറിയുവോ…..  അമ്മയ്ക്ക് ഞാനെന്റെ ഡയറിയിൽ ഒരു മാപ്പൊക്കെ എഴുതി വെച്ചിട്ടുണ്ടായിരുന്നു ….. ഇനി ചിലപ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ എന്നോർത്ത്…….. അനു ഭാഗിയുടെ മടിയിലേക്ക് തല വെച്ചു കരഞ്ഞു ….  ഭാഗി ഒന്നും മിണ്ടാതെ അനു പറയുന്നതും കേട്ടിരുന്നു…….

                          

നീയെന്താ രാഖീ അനുവിനെപ്പറ്റി ഒന്നും ചോദിക്കാത്തത്……… ബൈക്കിൽ ഒരുമിച്ചു വന്നിറങ്ങിയിട്ടും ഒന്നും ചോദിക്കാതെ ഇരിക്കുന്ന രാഖിയോട് ഇമ്മു ചോദിച്ചു………. ഷെൽഫിൽ ബുക്സ് തിരയുന്ന രാഖി തിരിഞ്ഞു നോക്കാതെ നിന്നു…….. കുറച്ചു നേരമായിട്ടും മറുപടി ഒന്നും കിട്ടാത്തതുകൊണ്ട് ഇമ്മു അടുത്തേക്ക് ചെന്നു കയ്യിൽ പിടിച്ചു അടുത്തിരുത്തി……. ഞാൻ ചോദിച്ചതിനുള്ള മറുപടി താ……

ഞാൻ എന്താ ചോദിക്കേണ്ടത് നിന്നോട്…….. അങ്ങനെ ഒന്നും ചോദിച്ചു ചെറുതാവുന്നത് എനിക്കിഷ്ടമില്ല…… പറയേണ്ടതാണെങ്കിൽ നീ പറയുമെന്ന് എനിക്കറിയാം….. മുഖം കുനിച്ചിരുന്നു പറയുന്ന രാഖിയുടെ താടിയിൽ പിടിച്ചുയർത്തി…… കണ്ണുകളിൽ ചെറിയൊരു ചാറ്റലിനുള്ള സാധ്യത യുണ്ട്……… പക്ഷേ  ഇടയ്ക്കിടെ ചുണ്ടിൽ ചെറിയൊരു വെയിൽ വരുത്തി അത് പെയ്യാതിരിക്കുവാൻ അവൾ ശ്രമിക്കുന്നുണ്ട്………. മഴയാണ് എനിക്കിഷ്ടം അതുകൊണ്ട് സ്നേഹം പ്രകടിപ്പിച്ചതും കൊടുത്തതും ആ രണ്ടു കണ്ണുകളിലാണ്……… പൂച്ചക്കുഞ്ഞിനെപ്പോലെ നെഞ്ചിൽ പറ്റിയിരിക്കുന്നവളോട് അനുവിനെ കണ്ടതു മുതലുള്ള കാര്യങ്ങൾ പറഞ്ഞു………. അനു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.. എങ്ങനാ തനിച്ചു വിടുക .. എല്ലാം കേട്ടിരുന്നിട്ട്  ഒരു പേടിയോ വിറയലോ ഇല്ലാതെ രാഖി ചോദിച്ചു………

ഇവളെന്താ പൊട്ടിയാണോ……. അതും ഈ കാലത്ത് ഒരുത്തൻ പേടിപ്പിച്ചെന്നു കരുതി അയാൾക്ക് വഴങ്ങി പിറകേ പോകാൻ…… ഞാൻ വിചാരിച്ചു ആന്റിയോട് കാണിക്കുന്ന ചങ്കൂറ്റവും ദേഷ്യവും ഒക്കെ ആ സ്വഭാവത്തിലും ഉണ്ടാവുമെന്ന്…….. അയ്യേ…………  രാഖിയുടെ വർത്തമാനം കേട്ടപ്പോൾ ഇമ്മുവിന് ചിരി വന്നു…….

ചില പ്രായങ്ങളിൽ അമ്മ പറഞ്ഞു കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്…… അത് ഓരോ കുട്ടികളുടെയും മനസ്സിൽ എങ്ങനെ എത്രമാത്രം ആഴത്തിൽ പതിപ്പിക്കണമെന്നും അമ്മമാർക്കറിയാം……… അവൾക്ക് ആ ഭാഗ്യം ഉണ്ടായിരുന്നുവെങ്കിലും അഹങ്കാരം കൊണ്ട് അതെല്ലാം വേണ്ടെന്ന് വച്ചതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്…..രാഖി ദേഷ്യത്തിൽ പറഞ്ഞു…….

അപ്പോൾ അമ്മ പറഞ്ഞു തരാത്തതിന്റെ പോരായ്മകൾ എനിക്കും ഉണ്ടെന്നാണോ നീ പറയുന്നത്…….. ഇമ്മു സംശയത്തോടെ ചോദിച്ചു……..

ഉണ്ടല്ലോ…….. ഇല്ലായിരുന്നുവെങ്കിൽ നീ എത്ര സ്നേഹിക്കുന്നവളാണെങ്കിലും അവളുടെ വീട്ടിൽ പോകില്ലായിരുന്നു.. അതും രാത്രിയിൽ…. നല്ല ഒരുത്തൻ ആയിരുന്നെങ്കിൽ നീ അവളെയും പറഞ്ഞു മനസ്സിലാക്കിയേനെ തെറ്റാണെന്ന്…….. നിനക്കും അവൾക്കും ഒരേപോലെ തെറ്റി…… പെണ്ണിന് കൊടുക്കേണ്ട മര്യാദ കൊടുക്കാൻ നിനക്കറിയാം.. അത് നിന്റെ അച്ഛന്റെ ഗുണം……. പക്ഷേ…..രാഖി പറഞ്ഞു നിർത്തി………

എനിക്ക് നിന്നെ വിശ്വാസമാണ് ഇമ്മൂ…… അതിപ്പോൾ ഒരു പെണ്ണ് നിന്റെ കൂടെ ബൈക്കിൽ കയറി എന്നൊരു കാരണം കൊണ്ടൊന്നും നഷ്ടപ്പെടുന്നതല്ല….. ഈ അച്ഛൻ മോനെ എനിക്കിഷ്ടമാണ്…… അമ്മയും കൂടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ നീ പുണ്യാളൻ ആയിപ്പോയേനെ……….. രാഖി ചിരിച്ചു ഇമ്മുവിന്റെ കവിളിൽ ആഞ്ഞൊരു ഉമ്മ

കൊടുത്തു എഴുന്നേറ്റു പോയി…….. പിറകെ കവിളിൽ കൈ പൊത്തിഇനിയും കിട്ടിയാലോന്ന് കരുതി ഇമ്മുവും…….

അവർ ചെന്നപ്പോൾ കണ്ടത് ഭാഗിയുടെ തോളിൽ തല ചായ്ച്ചു ഇരിക്കുന്ന അനുവിനെയാണ് …….. രണ്ടാളും മുഖമുഖം നോക്കി……. ഇമ്മുവിന്റെ മുഖത്തുണ്ടായിരുന്ന സന്തോഷം മാഞ്ഞു…. എങ്കിലും അത് പ്രകടിപ്പിക്കാതെ നിന്നു……. അനു എന്തൊക്കെയോ പറയുന്നുണ്ട് അതിന് മറുപടി കൊടുത്തുകൊണ്ട് ഭാഗിയും….. ഇമ്മുവിനെയും രാഖിയെയും കണ്ടപ്പോൾ ഭാഗി അനുവിനെ അവർക്കൊപ്പം നിർത്തിയിട്ട് മാറി….. അനുവിന്റെ മുഖത്ത് മുൻപുണ്ടായിരുന്ന വിഷമം ഇപ്പോളില്ല…. കുറച്ചു തെളിഞ്ഞിട്ടുണ്ട്……. അതിനും കൂടെ ഇമ്മുവിന്റെ മുഖം ഇരുണ്ടു കൂടി……… അനു ഇമ്മുവിന്റെ അടുത്തു വന്ന് കെട്ടിപ്പിടിച്ചു……. വളരെ പതിയെ കവിളിൽ ഒരുമ്മയും കൊടുത്തു………

താങ്ക്സ് ഇമ്മൂ…… ഇത് ഞാൻ അവസാനമായി എടുക്കുന്ന സ്വാതന്ത്ര്യം ആണെന്ന് കരുതിയാൽ മതി……. അമ്മ പറഞ്ഞു നിങ്ങളുടെ കല്യാണം ഉറപ്പിച്ചെന്ന്…….. കൺഗ്രാറ്റ്സ് രാഖീ ….. സന്തോഷം ഉണ്ട്….. നഷ്ടപ്പെട്ടതിന്റെ വില അറിയാഞ്ഞിട്ടല്ല പക്ഷേ ഓർത്തു  വിഷമിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല …. എനിക്കിപ്പോൾ ഒരു ലക്ഷ്യമുണ്ട്……. ഭാഗിയെ ഒന്നുനോക്കി അനു പറഞ്ഞു……. നീ എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചതിനേക്കാൾ പതിന്മടങ്ങു ആശ്വാസമുണ്ടായിരുന്നു അമ്മയുടെ ഒരു തലോടലിൽ…. ഇപ്പോൾ എന്തോ ഒരു ധൈര്യം തോന്നുന്നുണ്ട് എനിക്ക് …….. ഒരുപാട് നന്ദിയുണ്ട് ഇമ്മു…. എന്നെ രക്ഷിച്ചതിനും ചിലതൊക്കെ മനസ്സിലാക്കി തന്നതിനും…. പറഞ്ഞിട്ട് അനു ഭാഗിയുടെ അടുത്തേക്ക് പോയി…….. ഒന്നും മനസ്സിലാകാതെ ഇമ്മു അനു പോയിടത്തേക്ക് തന്നെ നോക്കി നിന്നു…….

എങ്ങോട്ടാ…….. കുണുങ്ങി കുണുങ്ങി……… രാഖിക്കൊപ്പം കൂടെ പോകാൻ തുടങ്ങിയ ഇമ്മുവിനോട് രാഖി ചോദിച്ചു…… അങ്ങോട്ട്‌……ഇമ്മു മുൻപോട്ട് വിരൽ ചൂണ്ടി…….

എങ്ങോട്ടും വേണ്ടാ…… മര്യാദക്ക് മോന്ത കഴുകീട്ടു വന്നാൽ മതി……. ഇതെനിക്ക് തീരെ ഇഷ്ടായില്ല…….. ഇമ്മുവിന്റെ കവിളിലേക്ക് വിരൽ ചൂണ്ടി രാഖി പറഞ്ഞു…….ആരേലും ഉമ്മ

േം കൊണ്ടു ചെല്ലാൻ കാത്തിരിക്കുവാ കവിളും കാണിച്ചു നിൽക്കാൻ……… ഹും….. തുള്ളിച്ചാടി രാഖി പോയി…… പിറകെ ചിരിച്ചുകൊണ്ട് ഇമ്മുവും……..

അനുവിനെ തിരികെ കൊണ്ടുവിടാൻ ഇമ്മുവും കൂടെ ഇറങ്ങിയപ്പോൾ അനു വിലക്കി …… വേണ്ട……. ഞാൻ തനിയെ പൊയ്ക്കോളാം……. ഈ പ്രോബ്ലം ഞാൻ തനിയെ സോൾവ് ചെയ്‌തോളാം ഇമ്മൂ ……..

നീയെന്താ ചെയ്യാൻ പോകുന്നത്…… ഇമ്മു ചോദിച്ചു….

ഞാൻ അച്ഛനോടും അല്ലുവിനോടുംഎല്ലാം തുറന്നു പറയും……. അവർ തീരുമാനിക്കും പോലെ ഞാൻ ചെയ്യും …… അനുവിന്റെ ശബ്ദത്തിന് നല്ല ഉറപ്പുണ്ടായിരുന്നു……. ഭാഗിയെയും ഇമ്മുവിനെയും രാഖിയെയും ഒന്നു നോക്കിയിട്ട് നടന്നു പോയി…….ദൂരെ മറയാൻ നേരം ഒന്നു തിരിഞ്ഞു ഭാഗിയെ നോക്കി കൈ വീശി കാണിച്ചു………

ഓടി വരാം

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!