Skip to content

ഭാഗ്യ – 13

bhagya

മേലേക്ക് കയറി ചെന്ന ബാലുവിനെ കണ്ടതും അല്ലു മേലേക്ക് നോക്കി കാണിച്ചു ……… പിറകെ ബാലുവും നോക്കി…………. അനുവിന്റെ അമ്മയുടെ സാരിയിൽ ഒരു കുരുക്ക് തൂങ്ങിയാടുന്നു………… ബാലുവിന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി………… അച്ഛനെ കണ്ടതും അനു ചാടി എഴുന്നേറ്റു നിന്നു …………. തെറ്റു ചെയ്തവളെപ്പോലെ തല കുനിച്ചു നിന്നു……… ബാലു ആകെ തളർന്നു ഭിത്തിയിലേക്ക് പിടിക്കാൻ ആഞ്ഞു ……….. അല്ലു വന്നു പിടിച്ചില്ലായിരുന്നുവെങ്കിൽ അയാൾ താഴേക്ക് വീണേനെ…………… കൂടെ അനുവും വന്നു മറുസൈഡിൽ പിടിച്ചു ……….. രണ്ടാളും കൂടി ബാലുവിനെ താങ്ങി ബെഡിലിരുത്തി………….. മുഖം രണ്ടു കയ്യാൽമറച്ചു കുനിഞ്ഞിരുന്നു അയാൾ…………… അച്ഛന്റെ വിഷമം കണ്ടു രണ്ടാളും ഇരുന്നു കരയുന്നുണ്ട്………….. അതിനിടയിലും അനു ശ്രദ്ധിച്ചത് തന്നെ ദേഷ്യത്തോടെ നോക്കുന്ന അല്ലുവിനെയാണ്………….. അവന്റെ നോട്ടത്തെ നേരിടാനാവാതെ അനു മുഖം കുനിച്ചു…………

അച്ഛന് വയ്യേ…….നമുക്ക് ഹോസ്പിറ്റലിൽ പോകാം…….നെഞ്ചിൽ കൈ വെച്ചിരിക്കുന്ന ബാലുവിനോട് അല്ലു ചോദിച്ചു……… വേണ്ടെന്ന രീതിയിൽ ബാലു തലയാട്ടി…………

എന്താ അനൂ ഇതൊക്കെ……… നിന്നെ ഇത്രയും സ്നേഹിച്ചതിനും വിശ്വസിച്ചതിനുമുള്ള  പ്രതിഫലമാണോ ഇതൊക്കെ………….. ഇങ്ങനെ ചെയ്താൽ നിനക്ക് എന്തുകിട്ടും മോളേ…….. ആരെക്കുറിച്ചും ഒന്നോർത്തില്ലല്ലോ……. ഈ അച്ഛനെക്കുറിച്ച് പോലും……….. ബാലുവിന്റെ ശബ്ദം ഇടറിപ്പോയി………..

ഞാൻ വന്ന് നോക്കിയില്ലായിരുന്നെങ്കിൽ ചേച്ചി ഇപ്പോൾ തൂങ്ങി കിടന്നാടിയേനെ……………  ആൾക്കാരെ വിളിച്ചു കൂട്ടും എന്ന് പറഞ്ഞപ്പോഴാണ് ഡോർ തുറന്ന് തന്നെ……………  ഇത്രയും നാണക്കേടുള്ള ആളാണ് തൂങ്ങി ചാവാൻ പോയത്…….. അല്ലു ദേഷ്യത്തിൽ പറഞ്ഞു…….

സോറി അച്ഛാ…………  എന്നോട് അച്ഛൻ മിണ്ടാതെ ഇരുന്നപ്പോൾ ശരിക്കും വിഷമം വന്നു………..പെട്ടെന്ന് ഒറ്റക്കായതു പോലെ തോന്നി………..അല്ലു പോലും ഒന്നു മിണ്ടാൻ വന്നില്ല എന്നോട്…………. അനു അച്ഛനെ കെട്ടിപ്പിടിച്ചിരുന്നു കരഞ്ഞു……….

ബാലു രണ്ടു മക്കളെയും ചേർത്തുപിടിച്ചു……….. എന്തൊക്കെയായാലും എന്റെ രണ്ടു മക്കൾ ഇങ്ങനെ അച്ഛനോടൊപ്പം തന്നെ വേണം………. അച്ഛന് ജീവനുള്ള കാലം മുഴുവൻ……….. ഇനി ഇങ്ങനെ ചിന്തിക്കുക പോലുമരുത് കേട്ടോ…….. അനുവിന്റെ മുടിയിൽ തലോടി പറഞ്ഞു…………. രണ്ടാളും കുഞ്ഞുങ്ങളെപ്പോലെ അച്ഛന്റെ നെഞ്ചിൽ ഒതുങ്ങി കൂടിയിരുന്നു………..

മകളോടുള്ള സ്നേഹത്തിനു മുന്നിൽ ബാലുവെന്ന അച്ഛൻ കീഴടങ്ങി കഴിഞ്ഞു…………. അയാളുടെ ശ്വാസം  ഇപ്പോൾ പോലും സാധാരണഗതിയിൽ ആയിട്ടില്ല………… അല്ലു ഒന്ന് വരാൻ താമസിച്ചിരുന്നുവെങ്കിൽ……… ഓർക്കാൻ കൂടി വയ്യ…………..പിന്നെ ജീവിച്ചിരുന്നിട്ട് തന്നെ എന്താ കാര്യം………

അച്ഛാ………അയാളെയാണ് ചേച്ചിക്ക് ഇഷ്ടമെങ്കിൽ അങ്ങ് കെട്ടിച്ചു കൊടുത്തേക്ക്………… അല്ലെങ്കിൽ ഇനിയും ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്താലോ……….. എപ്പോഴും ഞാൻ അടുത്തുണ്ടാവണമെന്നില്ല…….   അല്ലു കുറച്ചു ഗൗരവത്തിൽ അച്ഛനോട് രഹസ്യമായി പറഞ്ഞു………

പ്രായത്തിന് ചെറുതാണെങ്കിലും അവൻ അവന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു………. അത്രയ്ക്കും പേടിച്ച് പോയെന്നു തോന്നുന്നു അവൻ ……….. പക്ഷേ ബാലുവിനെ മനസ്സ് എപ്പോഴും ഒരു തീരുമാനത്തിലെത്തിയിട്ടില്ല……….. അനുവിന്റെ സന്തോഷത്തിനുവേണ്ടി അയാളെ സ്വീകരിച്ചു എന്നു വെച്ചാലും…………..  ഭാഗ്യ………. ഭാഗ്യയെ താൻ എന്ത് ചെയ്യും…………….എങ്ങനെ  സ്വീകരിക്കും………. എന്ത് പറയും ആളുകളോട്…………അവൾ നിരപരാധി എന്ന് പറഞ്ഞാലും ആളുകൾ വിശ്വസിക്കുമോ…………. കണ്ണിൽ കണ്ടതല്ലേ എല്ലാവരും……. അനുവിനെയും അയാളെയും ഇവിടെനിന്നും മാറ്റിയെങ്കിലും നിർത്താമെന്ന് വിചാരിക്കാം…………. പക്ഷേ…….  ഭാഗ്യ……… അത് ഒരു ചോദ്യചിഹ്നമായി തന്നെ നിന്നു………..

അച്ഛനോടും അമ്മയോടും കാര്യങ്ങൾ അവതരിപ്പിക്കുക അത്രയും എളുപ്പമായിരുന്നില്ല ബാലുവിന് ………… അവർ ഒരുവിധത്തിലും സമ്മതിക്കുന്നുണ്ടായിരുന്നില്ല………. അന്യൻ ഒരാൾ കൊച്ചുമകളെ കാണാൻഒളിച്ചും പാത്തും വീട്ടിലെത്തുക…. അതും രാത്രിയിൽ………. സഹിക്കാവുന്നതിലും അധികമായിരുന്നു അത്………….അനുവിനെ ദേഷ്യത്തിൽ അമ്മ നോക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ടായിരുന്നു………  അനു ബാലുവിനോട് ചേർന്ന് നിന്ന് അത് മുഴുവനും കേട്ടു………… ഒടുവിൽ അമ്മയോട് അയാൾ പറഞ്ഞു അനുവിന്റെ ജീവൻ തന്നെയാണ് മറ്റെന്തിനെക്കാളും വലുതെന്ന്………… പിന്നെ ഒന്നും പറയാൻ രണ്ടാളും നിന്നില്ല….  ബാലു അനുവിനെ കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞു എന്ന് മനസ്സിലായി…………

അനു നിന്റെ മകളാണ്…… തീരുമാനമെടുക്കേണ്ടതും നീ തന്നെയാണ്……….. പക്ഷേ ഞങ്ങളുടെ മകന്റെ കാര്യത്തിൽ  തീരുമാനം ഞങ്ങൾക്കും എടുക്കാമല്ലോ അല്ലേ………… മകളുടെ കാര്യം വന്നപ്പോൾ നിന്റെ അഭിമാനം പണയം വെച്ചോ ബാലു……… ഇതിനിടയിൽ മൂന്നാളും മനപൂർവ്വം മറന്നു പോയ ഒരു കാര്യമുണ്ട്………….  ഭാഗ്യ എന്നൊരാൾ ഉണ്ടായിരുന്നു ഇവിടെ……. അവൾ എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിഞ്ഞാൽ കൊള്ളാം……. മക്കളെ വളർത്തേണ്ടത് ശാസിച്ചും ശിക്ഷിക്കും തന്നെയാണ്………. ഒറ്റ മകനായിട്ടു കൂടി ഞങ്ങൾ നന്നായിട്ട് തന്നെയാണ് നിന്നെ വളർത്തിയത്…….. പക്ഷേ നീയോ ബാലു……….  മകൾ ആത്മഹത്യ ചെയ്യും എന്ന് പേടിച്ച് നീ ഇപ്പോൾ കെട്ടിപ്പൊക്കാൻ പോകുന്ന അനുവിനെ ജീവിതം ഉണ്ടല്ലോ………. വേറൊരു പെണ്ണിന്റെ ജീവിതം തച്ചുടച്ചിട്ടാണ് ഓർത്തോ……… നാട്ടുകാരും വീട്ടുകാരും ഉപേക്ഷിച്ചു ഇവിടെനിന്നും നീ വീട്ടിൽ കൊണ്ടുചെന്നാക്കിയില്ലേ നിന്റെ ഭാര്യ….. ഭാഗ്യ……. അവളുടെ…….

നിന്റെ മകളോട് പറയാൻ ഞാനാളല്ല ബാലു……….  പക്ഷേ ഞങ്ങൾക്ക് നിന്നോട് പറയാമല്ലോ അല്ലേ……….. ഇതൊന്നും ശരിയല്ല….. മകൾക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുക്കുന്നതിനു മുൻപ് ഭാഗ്യ യോട് മാപ്പ് പറഞ്ഞിരുന്നെങ്കിൽ എനിക്ക് നിന്നോട് കുറച്ചെങ്കിലും മതിപ്പ് ഉണ്ടായേനെ………. ഒന്നിലും ഞങ്ങൾ അഭിപ്രായം പറയുന്നില്ല………….  ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരുന്നോളാം……… കാഴ്ചക്കാരായിട്ട്………….  നിന്റെ മകൾ ചിലപ്പോൾ ഞങ്ങളെയും ഉപേക്ഷിക്കാൻ പറഞ്ഞാലോ…………നീയതും ചെയ്യില്ലേ…… ഈ വയ്യാത്തയാളെയും കൊണ്ട് ഞാൻ എങ്ങോട്ട് പോകാൻ……………

ബാലു ഒന്നും മിണ്ടിയില്ല………. അമ്മയും അച്ഛനും പറയുന്നതിന് ഒന്നും ഇതേവരെ എതിരു നിന്നിട്ടില്ല………….  ഭാഗ്യ എന്ന മരുമകൾ പോലും അവരുടെ ഇഷ്ടത്തിനുള്ളതായിരുന്നു ………. അമ്മയുടെ വാക്കുകൾ നല്ല വിഷമം ഉണ്ടാക്കിയെങ്കിലും അനുവിന് വേണ്ടി അതെല്ലാം കണ്ടില്ലെന്ന് നടിച്ചു……….. ഇനിയുമൊരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല……… ഭാഗ്യയെ കാണാൻ പോയതോ അവിടെനിന്നും അറിഞ്ഞതോ ഒന്നുംതന്നെ ആരോടും പറഞ്ഞില്ല………..  അയാൾക്കൊപ്പം ഭാഗ്യ പോയെന്നുള്ളത് ശരിയായിരിക്കും പക്ഷേ കൂടെ ഉണ്ടാകുമെന്നൊന്നും തോന്നുന്നില്ല……….  അഭിമാനിയാണ് ഭാഗ്യ ………. അവളുടെ വീട്ടിൽ ഉണ്ടാവും എന്നാണ് ഇന്നലെ വരെ കരുതിയിരുന്നത്………….. ജിത്തു പോലും ഒന്ന് വിളിച്ചു പറഞ്ഞില്ല അവിടെ നടന്നതെന്തെന്ന്………..എങ്കിലും ഭാഗ്യ ഇപ്പോൾ എവിടെയാവും…….. എങ്ങനെയാവും കഴിയുന്നുണ്ടാവുക……. വീട്ടിൽ ഇല്ല എന്നറിഞ്ഞപ്പോൾ ചെറിയൊരു ഭയം തോന്നുന്നുണ്ട്……. അതിനി ഭാഗ്യ നിരപരാധിയാണെന്ന് അറിഞ്ഞതു കൊണ്ടും കൂടിയാണോ……… അറിയില്ല…….

ഇമ്മാനുവലിന്റെ വീട്ടിലേക്ക് പോയപ്പോൾ അനുവിനെയും അല്ലുവിനെയും കൂടെ കൂട്ടി ……….. അനു ആണ് വഴിയെല്ലാം പറഞ്ഞുകൊടുത്തത്……….  അവിടെ ചെല്ലുമ്പോൾ എന്തെല്ലാം സംഭവിക്കും എന്നൊന്നും അറിയില്ല……… എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കുമെന്ന് പോലും അറിയില്ല……. തുറന്നുകിടക്കുന്ന ഗേറ്റിലൂടെ അകത്തേക്ക് കടന്നു……….. ചുറ്റും നോക്കി കാണുക കൂടിയായിരുന്നു ബാലു………..തങ്ങൾക്ക് പറ്റിയ കൂട്ടരാണെന്ന് ചുറ്റുപാട് വിളിച്ചുപറയുന്നുണ്ടായിരുന്നു……….. അല്ലുവിന്റെ കണ്ണുകളും ചുറ്റും ഓടി നടക്കുന്നുണ്ടായിരുന്നു…………. കോളിംഗ് ബെല്ലടിച്ചു വെയിറ്റ് ചെയ്തു………… അനുവിനെ കണ്ടപ്പോൾ തന്നെ വാതിൽ തുറന്നയാളുടെ മുഖം ഇരുണ്ടു……….. ബാലു അനുവിന്റെ മുഖത്തേക്ക് നോക്കി…………… സർവെൻറ് ആണ് അച്ഛാ………..

എന്തു വേണം……….. ദാസൻ ദേഷ്യത്തിൽ ചോദിച്ചു……… ഒരു സർവന്റ് ചോദിക്കേണ്ട രീതിയിൽ അല്ല അയാൾ ചോദിച്ചതെന്നോർത്തു ബാലു………..

എനിക്കൊന്ന് ഇമ്മാനുവലിനെ കാണണം……… അയാളുടെ പാരന്റ്സിനെയും………. അതിനാണ് വന്നത്………..

കയറിയിരിക്കാൻ കൂടി ഒന്ന് പറയാതെ ദാസൻ അകത്തേക്ക് പോയി……….അനുവിന് ദേഷ്യം വന്നു……..ഇയാളുടെ ഈ വീട്ടിൽ ഉള്ള അധികാരമെടുപ്പ് ഞാൻ തീർത്തു തരാം………. സർവന്റ്സിനെ എങ്ങനെ നിർത്തണം എന്ന് ഞാൻ മനസ്സിലാക്കി തരുന്നുണ്ട്………തിരിച്ചു വന്നപ്പോൾ കൂടെ ഉണ്ടായിരുന്നത് മഹാദേവൻ ആയിരുന്നു………..  അനുവിനും മഹാദേവനും നേരിൽ കണ്ടു പരിചയം ഇല്ലെങ്കിലും രണ്ടാളും ഇമ്മുവഴി ഫോട്ടോയിൽ പരിചിത മുഖങ്ങളാണ്………. അദ്ദേഹം അകത്തേക്ക് വിളിച്ചിരുത്തി……. മൂന്ന് പേരും കുറച്ചു നേരം ആയിട്ടും ഒന്നും സംസാരിച്ചില്ല……….. അവസാനം ബാലു തന്നെ തുടക്കമിട്ടു……. ഞങ്ങൾ ഇമ്മാനുവലിനെ കൂടി കാണാൻ വന്നതാണ്…….. അനു ഇപ്പോഴാണ് കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞത്…… രണ്ടാളും തമ്മിലുള്ള ബന്ധവും…….. അപ്പോൾ ഒന്ന് വന്നു കാണണമെന്ന് തോന്നി……….

സത്യത്തിൽ എന്റെ മകൻ ചെയ്തത് തെറ്റാണ്……….. രാത്രിയിൽ ഒരു വീട്ടിൽ അതിക്രമിച്ചു കടക്കുക എന്ന് പറയുന്നത് തെറ്റുതന്നെയാണ്……….അതും നാട്ടുകാർ ചേർന്ന് പിടിക്കുക എന്നുകൂടി പറഞ്ഞാൽ നാണക്കേടാണ്………..

നാട്ടുകാർ പിടികൂടി എന്ന് മാത്രമേ അയാൾ പറഞ്ഞിട്ടുള്ളൂ എന്ന് തോന്നുന്നു………. ഭാഗ്യ കൂടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു………… പലതും മറച്ചിട്ടുണ്ടെന്ന് തോന്നുന്നു…………..

ദാസാ കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറയൂ………. ഇമ്മുനേം കൂടി വിളിക്കു…….. ദേവന്റെ ശബ്ദമാണ് ബാലുവിനെ ഓർമ്മയിൽ നിന്നും ഉണർത്തിയത്………  ദാസൻ മൂന്നാളെയും ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അകത്തേക്ക് പോയി………..അനുവിന്റെ മുഖത്ത് ഇപ്പോൾ തന്നെ ജയിച്ച ഭാവമായിരുന്നു……….  ദാസൻ ചെന്നു പറഞ്ഞ് ഇമ്മുവും അങ്ങോട്ടേക്ക് വന്നു………… ദേവൻ അവനെ പിടിച്ചു അടുത്തിരുത്തി………. ആദ്യമൊന്നു ഞെട്ടിയെങ്കിലും സ്ഥിരമായുള്ള ചിരി ആ മുഖത്തു ഫിറ്റ്‌ ചെയ്തു………… ആ കള്ളച്ചിരി………. അനു ഇമ്മുവിനെത്തന്നെ നോക്കിയിരുന്നു……… തനിക്കു ചുറ്റും ആളുകൾ ഉണ്ടെന്ന വിചാരം പോലുമില്ലാതെ ……..അനു ഏതോ സ്വപ്നലോകത്ത് ആയിരുന്നു………… അവളും ഇമ്മുവും മാത്രമുള്ള ഒരു സ്വപ്നലോകത്തു…,…. ഇമ്മൂന്റെ മുഖത്ത് കണ്ട സന്തോഷം അനുവിൽ കുറച്ചു നിരാശയുണ്ടാക്കി………… താൻ കൂടെയില്ലാതെ ഇവൻ ഇത്രയും സന്തോഷമായിട്ടിരിക്കാനാവുമോ……….. ഇനി രാഖിയെങ്ങാനും ……….. എയ്………ഇല്ല……..അനു സ്വയം ആശ്വസിച്ചു………. ഇമ്മുവിന്റെ കണ്ണുകൾ അറിയാതെ പോലും തന്നെ തേടി വരുന്നില്ലെന്ന് ഓർത്തു അനു………… അതിലൊരു ചെറിയ നിരാശയുമുണ്ടായിരുന്നു……….. ബാലുവും അത് ശ്രദ്ധിച്ചു………. അനുവിനെ പരിചയമേയില്ല എന്ന രീതിയിലാണ് ഇരിപ്പ്……… ഇമ്മു നോക്കിയത് അത്രയും അല്ലുവിനെയായിരുന്നു………..  തന്റെ ഭാഗിമ്മയുടെ വയറ്റിൽ നിന്നും വന്നവൻ…………. കുറച്ചു കുശുമ്പോടെയും നിറയെ ഇഷ്ടത്തോടെയും അവനെ തന്നെ കണ്ണെടുക്കാതെ നോക്കിയിരുന്നു……………..

ഒന്ന് പരിചയപ്പെടാം എന്ന് കരുതി കയറിയതാണ്………അനു സത്യങ്ങൾ തുറന്നു പറയാൻ കുറച്ചു താമസിച്ചു  അതാണ്…………. പിന്നെ ആ ദിവസത്തെ കൂടുതൽ ചികയാനും പോയില്ല അതാണ് സത്യം……………സത്യം അറിയാൻ താമസിച്ചതിൽ ഞാൻ ദുഃഖിക്കുന്നു……… ബാലു മഹാദേവനോടായി പറഞ്ഞു……

ആയാളും ശ്രദ്ധിച്ചത് അല്ലുവിനെ തന്നെയാണ്……….. അവനെ മാത്രമേ ഈ വീടിനും വീട്ടുകാർക്കും സ്വന്തമെന്ന് തോന്നുന്നുള്ളൂ………… അല്ലുമോനെന്താ ഒന്നും പറയാത്തത്……

ഇങ്ങടുത്തു വരൂ…… ദേവൻ കൈകാട്ടി വിളിച്ചു…….

അല്ലു അച്ഛനെയൊന്നു നോക്കി…….. അയാൾ സമ്മതം പോലെ തലയാട്ടി……. അല്ലുവിനെ അടുത്തു പിടിച്ചിരുത്തി ദേവൻ കയ്യിൽ തലോടി……. ഇമ്മു അവന്റെ തോളിലൂടെ കയ്യിട്ടു……. സുഖമാണോ ബ്രോയ്……… ഇമ്മു ചോദിച്ചതിന് അതേയെന്നു തലയാട്ടി പറഞ്ഞു……….. അനുവിന് ഒരുപാട് സന്തോഷം തോന്നി……. കുഞ്ഞളിയനെ ഇമ്മൂന് പണ്ടേ ഇഷ്ടമാണ്………..എപ്പോഴും അവന്റെ കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു…….. ഇമ്മു ഒറ്റ പുത്രൻ ആയതുകൊണ്ടാവും അല്ലുവിനെ ഭയങ്കര ഇഷ്ടമായിരുന്നു……….. താൻ വാങ്ങിക്കൊണ്ട് കൊടുത്തിരുന്ന ചോക്ലേറ്റ്സ് മിക്കതും ഇമ്മു അവനുവേണ്ടി വാങ്ങി തന്നതായിരുന്നു………….. രണ്ടാളുടെയും സംസാരം നോക്കിക്കാണുമ്പോൾ ആയിരുന്നു ദേവൻ പറഞ്ഞത് കുടിക്കാൻ എടുത്തോളൂ എന്ന്………….

മുന്നിലേക്ക് ട്രേ നീട്ടിയയാളെ കണ്ടപ്പോൾ ബാലുവിന്റെയും അനുവിന്റെയും മുഖത്തെ സന്തോഷം പെട്ടെന്ന് മാഞ്ഞു……… കൈനീട്ടി ഗ്ലാസ്സ് ഒന്നെടുക്കാൻ പോലുമുള്ള ധൈര്യം കിട്ടിയില്ല രണ്ടാൾക്കും……….

ഭാഗ്യ…… ഇവിടെ…….. അതുമൊരു സർവന്റ്ന്റെ സ്ഥാനത്ത്………. ബാലു ആകെ വല്ലാതായി…….. എന്തോ ഒരു കുറച്ചിൽ പോലെ……. അവർക്കു മുന്നിൽ ചെറുതായത് പോലെ……….. ഒന്നു തലയുയർത്തി പിടിക്കാൻ പോലുമാവുന്നില്ല……… അനുവിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല……… അവർ രണ്ടാളും എടുക്കുന്നില്ല എന്നു കണ്ടപ്പോൾ ദാസൻ രണ്ടാൾക്കുമുള്ള ജ്യൂസ്‌ എടുത്തു ടീപോയിൽ വെച്ചു…………. അല്ലുവിന് നേരെ നീട്ടിയപ്പോൾ ഇമ്മു അതെടുത്തു അവന്റെ കയ്യിൽ പിടിപ്പിച്ചു……….. അമ്മയെ നോക്കാതെ അല്ലു താഴേക്ക് നോക്കിയിരിക്കയാണ്………

ഭാഗ്യ തിരിഞ്ഞു പോകാനൊരുങ്ങിയതും ദേവൻ വിളിച്ചു……….ഭാഗീ…… ഇവിടെ വാ……… വന്നിവിടെയിരുന്നേ………. കയ്യിൽ പിടിച്ചു കൂടെ ഇരുത്തി……… ഭാഗ്യ ആരെയും ശ്രദ്ധിക്കാതെ ഇരിക്കുന്നതു കണ്ടപ്പോൾ ദേവൻ പറഞ്ഞു……….. ദേ ഇവരൊക്കെ ഈ വീട്ടിലുള്ളവരെ പരിചയപ്പെടാൻ വേണ്ടി വന്നവരാണ്…… അപ്പോൾ ഈ വീട്ടിലെ പ്രധാനിയായ നീയിങ്ങനെ മാറി നിന്നാലോ……… അപ്പോഴേക്കും നന്ദനേയും കൊണ്ട് ദാസനെത്തി കൂടെ അച്ഛനുമുണ്ടായിരുന്നു………… ബാലുവിന്റെ കണ്ണുകൾ ദേവൻ പിടിച്ച ഭാഗ്യയുടെ കൈയിലും മുട്ടിയിരിക്കുന്ന രണ്ടാളുടെയും തോളിലുമായിരുന്നു………..

അവിടെ ഉള്ളവരെയെല്ലാം ഇവിടെ എല്ലാവർക്കും ഞാൻ പറഞ്ഞു നല്ല പരിചയമാണ്……….. ഓരോരുത്തരെയും അറിയാം……….. ഇവിടെ ഉള്ളവരെ ഞാൻ തന്നെ പരിചയപ്പെടുത്താം………..ഇമ്മു എഴുന്നേറ്റിട്ട് പറഞ്ഞു ……….

ഇത് അപ്പൂപ്പൻ……. അച്ഛൻ മഹാദേവൻ……. കൊച്ചാപ്പ നന്ദൻ……. അമ്മാവൻ ദാസൻ……… പിന്നെ……. ഇതെന്റെ പ്രിയപ്പെട്ട അമ്മ ഭാഗ്യ യെന്ന ഞങ്ങളുടെ ഭാഗി ……….. ഭാഗ്യയ്‌ക്കരികിൽ വീണ്ടും വന്നിരുന്നു ചേർത്തുപിടിച്ചു പറഞ്ഞു…….

അമ്മയോ……………… ഭാഗ്യ എന്താ ഇവിടെ……… ബാലു ചിന്തിച്ചു…….. കണ്ടിട്ട് അവർക്ക് എല്ലാവർക്കും തമ്മിൽ നല്ല അടുപ്പം ഉള്ളതുപോലെ………. അവൾക്കു ചുറ്റും അത്രയും ആണുങ്ങൾ നിൽക്കുന്നത് ബാലുവിനെന്തോ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല………..എന്തോ ഒരു സുഖക്കുറവ്…………

അനുവിന്റെ കണ്ണുകളും ഇമ്മുവിന്റെ കൈക്കുള്ളിൽ ഇരിക്കുന്ന ഭാഗ്യയുടെ കയ്യിലേക്കായിരുന്നു………. ഇത്രയും നേരം അളിയന്റെ ഇഷ്ടമായിരുന്നില്ല  അപ്പോൾ അല്ലുവിനോട്………… അത് ഭാഗ്യയോടുള്ള സ്നേഹം ആണ്……….. അവരുടെ മകനായതുകൊണ്ടുള്ള സ്നേഹം……….. എല്ലാവരുടെയും കണ്ണുകളിൽ ഭാഗ്യയോട് അത്രയും സ്നേഹം കാണാനുണ്ടായിരുന്നു…….. തന്റെ ഇമ്മു ഉൾപ്പെടെ ഇത്രയും പേർ എന്തിനാണ് ഇവരെ ഇത്രയും സ്നേഹിക്കുന്നത്……….. അനുവിന്റെ കുശുമ്പ് അത്രയും ആ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു………..

ഇടയ്ക്കിടെ ഭാഗ്യ ദാസനെ നോക്കുന്നുണ്ട് ……… ദാസേട്ടൻ ഒന്നുമില്ലെന്ന രീതിയിൽ കണ്ണടച്ച് കാട്ടുന്നുമുണ്ട്……………. ഇങ്ങനെ ധൈര്യത്തിൽ ഒരു ഭാവഭേദവുമില്ലാതെ ഇവർക്ക് മുന്നിൽ ഇരിക്കണമെങ്കിൽ നല്ല ധൈര്യം വേണം……….. അത് എവിടെ നിന്നും കിട്ടിയതാണെന്ന് ഇമ്മുവിന് മനസ്സിലായി………….ആരാണ് ഭാഗിമ്മയുടെ പിറകിലെന്നും മനസ്സിലായി…………. നന്നായിട്ട് ക്ലാസ്സ്‌ എടുത്തിട്ടുണ്ട് പാവം ദാസേട്ടൻ………..

വെളിയിൽ എന്തോ ശബ്ദം കേട്ടു……. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു……… സ്കൂട്ടർ സ്റ്റാൻഡിൽ വെയ്ക്കാൻ നിന്നില്ല….. താഴെക്കിട്ടു……. എപ്പോഴും പോലെ രാഖിയാണ്…… കാറ്റു പോലെ……….. ഇന്ന് സ്വല്പം സ്പീഡ് കൂടുതലാണ്………ഓടി വന്നു ദാസേട്ടന്റെ അരികിൽ നിന്നു അണച്ചു ചോദിച്ചു ……….. ഞാൻ ലേറ്റ് ആയോ…….. ഷോ തുടങ്ങിയോ…………

ഇല്ല…. കറക്റ്റ് ടൈമിംഗ് ആണ്…….. ഇൻട്രോഡക്ഷൻ ആയതേയുള്ളു……… രണ്ടാളുടെയും പിറുപിറുക്കൽ കണ്ട് ഇമ്മുവിന്റെ ചുണ്ടിൽ ചെറിയൊരു ചിരി വന്നുപോയി……….. അപ്പോൾ കൊച്ചാപ്പയും ദാസേട്ടനും അനുവിനിട്ടുള്ള പണി തുടങ്ങിക്കഴിഞ്ഞു……….അവരുടെ ഇമ്മൂനെ വിഷമിപ്പിച്ചതിന് ………… ദാസേട്ടന്റെ പെങ്ങളെ കരയിപ്പിച്ചതിന്…………… നന്ദന്റെ സുഹൃത്തിനെ നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ഒന്നുമല്ലാതാക്കിയതിന്………….

ഓടി വരാം……..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!