അതെ സാർ എനിക്കൊരു ആഗ്രഹം
എന്തിന്?
വെറുതെ ഒരാഗ്രഹം സാർ സാറിൻ്റെ കാർത്തികയെ കണ്ടെത്തിയത് എന്തിനായിരുന്നു.
അത് അവളിപ്പോ എവിടാന്ന് അറിയാനുള്ള .ആഗ്രഹം കൊണ്ട്
എവിടാന്ന് അറിഞ്ഞപ്പോ സാറിന് സന്തോഷമായില്ലേ അതുപോലെ ഗായത്രി മാഡവും ആഗ്രഹിക്കുന്നുണ്ടാവില്ലേ ആ വിഷ്ണു ഇപ്പോ എവിടെ ഉണ്ടന്നറിയാൻ.
അതൊന്നും ശരിയാകില്ല മഹാദേവാ നീ വെറുതെ അവനെ തിരഞ്ഞു പോകണ്ട
അതെന്താ സാർ സാറിൻ്റെ അച്ഛനും മേഡത്തിൻ്റെ അച്ഛനും കൂടി ആ മനുഷ്യനെ കൊന്നു കളഞ്ഞോ?
ആ എനിക്കറിയില്ല നിനക്ക് വേറെ ഒന്നും പറയാനില്ലേ.
ഇല്ല സാർ ആ വിഷ്ണുേവും അമ്മയും സഹോദരിയും ഗായത്രി മാഡത്തിൻ്റെ കമ്പനിയിലെ ജീവനക്കാരായിരുന്നില്ലേ അവരിപ്പോ എവിടെ ഉണ്ടന്ന് എനിക്കൊന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
തനിക്കു വേറെ പണി ഇല്ലേ? താനത് വിട്ടേക്ക്.
സാറിൻ്റെ സഹായം ഇല്ലാതെ അനോഷിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ
നീ എന്തേലും ചെയ്യ് ങാ പിന്നെ ഗൗരി മോള് നിന്നെ വിളിക്കാറൊക്കെയുണ്ടോ
ഉണ്ടല്ലോ
സുഖമാണോ ൻ്റെ കുട്ടിക്ക്
ഞാൻ നമ്പർ തരാം സാർ വിളിച്ച് അന്വേഷിക്ക്
അതൊന്നും വേണ്ട നീ വിളിച്ച് അന്വേഷിച്ചിട്ട് പറഞ്ഞാൽ മതി.
എന്നാൽ ഞാനൊരു കാര്യം ചെയ്താലോ അവളെ കെട്ടി ഞാനിങ്ങോട്ട് കൊണ്ടു വന്നാലോ അപ്പോ പിന്നെ അവളുടെ വിശേഷങ്ങളൊക്കെ സാറിനും അറിയാലോ.
എന്താ നീ പറഞ്ഞത് എൻ്റെ മോളെ നീ കെട്ടിക്കോളാന്നോ?
അതെ ഞാൻ കല്യാണം കഴിക്കാം അവളെ
വേണ്ട വേണ്ട എൻ്റെ മോളെ ഇപ്പോ ഒരു അസ്സി .. കമ്മീഷണറാണ്. അവളെ കെട്ടാനുള്ള യോഗ്യത നിനക്കുണ്ടോ.?
അപ്പോ സാർ നേരത്തെ പറഞ്ഞതോ അവളെ പ്രേമിക്കാൻ .
അന്ന് അവളൻ്റെ മോളല്ലായിരുന്നല്ലോ.?
സാർ താമാശ പറഞ്ഞതല്ലാലോ അല്ലേ
അല്ല കാര്യമായിട്ടു തന്നെ പറഞ്ഞതാണ് ഗൗരി എൻ്റെ മോളാ അവളെ നിനക്ക് തരാൻ ഞാൻ സമ്മതിക്കില്ല.
സാറിൻ്റെ സമ്മതം ആർക്കു വേണം ഗൗരിക്ക് എന്നെ ഇഷ്ടമാണ് എനിക്ക് ഗൗരിയേയും സാറിൻ്റെ അല്ല ഇനി ആരുടെ സമ്മതം ഇല്ലേലും ഞാനവളെ വിവാഹം കഴിക്കും.
മഹാദേവാ……
സാർ വെറുതെ ടെൻഷൻ കൂട്ടണ്ട കാറിൽ നിന്ന് ഇറങ്ങ് എന്നിട്ട് ഓഫിസിൽ പോയി ജോലി ചെയ്യാൻ നോക്ക്.
ശരത്ത് കാറിൽ നിന്നിറങ്ങിയതും മഹാദേവൻ ഫോണെടുത്ത് ഗൗരിയുടെ നമ്പർ ഡയൽ ചെയ്തു.
ഹലോ മഹിയേട്ടാ ഞാനിപ്പോ മഹിയേട്ടൻ്റെ കാര്യം ഓർത്തതേയുള്ളു.
എന്താണാവോ ഓർത്തത്
എനിക്ക് മഹിയേട്ടനെ കണാൻ തോന്നുന്നു
അങ്ങനെ തോന്നിയെങ്കിൽ വെച്ചു താമസിക്കണ്ട അടുത്ത വണ്ടിക്ക് ഇങ്ങോട് പോരെ
വരട്ടെ ഞാൻ
എന്തൊരു ചോദ്യമാ ഗൗരിക്കുട്ടി ?
ഞാൻ വന്നാൽ മഹിയേട്ടൻ്റെ ശരത്ത് സാറിന് ഇഷ്ടമാകുമോ?
സാറിന് ഇഷ്ട കുറവൊന്നും ഇല്ല. എന്തിനാ സാറിൻ്റെ ഇഷ്ടവും ഇഷ്ടകേടും ഒക്കെ നോക്കുന്നത്.
എന്നാൽ ഇന്നത്തെ ലഞ്ച് നമ്മളൊരുമിച്ച്
ഓക്കെ ഗൗരി അപ്പോ വരുമ്പോൾ കാണാം
ഗൗരിയെ കണ്ടിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയിട്ട് കുറച്ചു ദിവസമായി
ഗൗരിയെ ഇന്ന് കാണാൻ പറ്റും എന്ന ഓർമ്മ തന്നെ മഹാദേവൻ്റെ മനസ്സിനെ കുളിരണിയിച്ചു. സാറിനേയും ക്ഷണിക്കണോ ലഞ്ചിന്? വേണ്ട സാറിന് ഇഷ്ടമായില്ലങ്കിലോ? എന്തൊക്കെ പറഞ്ഞാലും ഗൗരിയുടെ അച്ഛനാണ് ശരത്ത് സാറിന് എന്നേ പോലെ വെറുമൊരു ഡ്രൈവറിന് മകളെ തരാൻ സാറിന് ബുദ്ധിമുട്ട് ഉണ്ടാകും. ഡ്രൈവർ മാത്രമല്ല താനൊരു അനാഥൻ കൂടിയാണ്.
ഗൗരിയോട് ഇന്ന് ഒന്നു സൂചിപ്പിക്കണോ?ശരത്ത് സാറും ഗൗരിയും തമ്മിലുള്ള ബന്ധം ? വേണ്ട ഗൗരി എങ്ങനെയാകും പ്രതികരിക്കുക എന്നറിയില്ല. പറഞ്ഞില്ലങ്കിൽ ഗൗരി ഒരിക്കൽ തന്നോടു ചോദിക്കും മഹിയേട്ടൻ അറിഞ്ഞിട്ട് എന്താ എന്നോട് പറയാത്തത് എന്ന്.? അതിന് എന്തു മറുപടി പറയും? ആരു പറഞ്ഞില്ലങ്കിലും ഞാൻ പറയണം അതല്ലേ ശരി
ഓരോന്നോർത്ത് മഹാദേവൻകാറിൻ്റെ സീറ്റിൽ ചാരി ഇരിക്കുകയാണ് ആ സമയത്താണ് സുധാകരേട്ടൻ്റെ കോൾ വരുന്നത്.
ഹലോ
മോനേ മഹാദേവാ
എന്താ സുധാകരേട്ടാ
ഗൗരി ഇവിടെ നിന്നും അങ്ങോട്ട് പോന്നിട്ടുണ്ട് നിന്നെ കാണാനായി.
ഗൗരി എന്നെ വിളിച്ചിരുന്നു സുധാകരേട്ടാ
മോനേ അവൾ അവിടെ വന്നു കഴിയുമ്പോൾ ആ ശരത്ത് സാർ എല്ലാം പറയുമോ മോനേ
ഏയ്യ് അതൊന്നും ഓർത്ത് സുധാകരേട്ടൻ പേടിക്കണ്ട ശരത്ത് സാർ അങ്ങനെ പെട്ടന്ന് ഒന്നും പറയില്ല സാറിന് ഭാര്യയും മകളുമൊക്കെ ഉള്ളതല്ലേ
ഗൗരി അറിഞ്ഞാൽ ഓടി ഇവിടെ വരും കാർത്തിക യോട് ചോദിക്കും കാർത്തിക എങ്ങാനും വല്ലതും അറിഞ്ഞാൽ അറിയാലോ ?അവൾ എന്താ ചെയ്യുക എന്നു പോലും എനിക്കറിയില്ല
പേടിക്കേണ്ടന്നേ ഞാനിവിടെയി ല്ലേ?
പിന്നെ മോനെ കാർത്തികയ്ക്ക് മോനെ ഒന്നു കാണണം എന്ന് ഗൗരിയോട് പറയുന്നതു കേട്ടു .
അയ്യോ എന്താ സുധാകരേട്ടാ എന്തേലും പ്രശ്നമുണ്ടോ?
പ്രശ്നമൊന്നുമില്ല ഗ്രീരാഗിൽ നിന്ന് മോളെ രക്ഷിച്ചതിനുള്ള നന്ദി പറയാനാ
ഒരു ദിവസം ഞാൻ വരുന്നുണ്ട് അവിടേക്ക് റഷീദിനെയൊക്കെ കണ്ടിട്ട് കുറെ കാലം ആയില്ലേ
എന്നാൽ ശരി സുധാകരേട്ടാ കോൾ കട്ട് ചെയ്തു ഫോൺ പോക്കറ്റിലിട്ടു.
ശ്ശൊ സമയം പോകുന്നില്ലല്ലോ ഇന്നെന്തു പറ്റി
മഹാദേവൻ കാറിൽ നിന്നിറങ്ങി അക്ഷമനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു സെക്യരിറ്റികാരൻ്റെ അടുത്ത് ചെന്ന് അയാളോട് വിശേഷം തിരക്കി അയാളോട് സംസാരിക്കുമ്പോളും ഇടക്കിടക്ക് സമയവും നോക്കും ഗേറ്റിലേക്കും നോക്കും
മഹാദേവൻ്റെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗൗരിയുടെ കാർ ഗേറ്റ് കടന്ന് കമ്പനിയുടെ മുറ്റത്തേക്ക് വന്നു നിന്നു.ഗൗരി കാറിൽ നിന്നിറങ്ങി ചുറ്റിലും നോക്കി.
മഹാദേവൻ ഗനരിയുടെ അടുത്തേക്ക് നടന്നടുത്തു.
മഹിയേട്ടാ കാത്തിരുന്നു മടുത്തോ?
ഇത്തിരി താമസിച്ചോന്നൊരു സംശയം.
രണ്ടു പേരും ചിരിച്ചു.
മഹിയേട്ടാ എന്താ പ്ലാൻ
ഗൗരി പറയും പോലെ
മഹിയേട്ടൻ പറയുന്നതുപോലെ
ഞാൻ സാറിനോട് പെർമിഷൻ വാങ്ങി ലഞ്ചു കഴിക്കാൻ സാറും വരുന്നുണ്ടോന്ന് ചോദിച്ചിട്ടു വരാം
വേണ്ട വേണ്ട ലഞ്ചിന് നമ്മൾ മാത്രം മതി പിന്നെ അല്പം ഷോപ്പിംഗ് അപ്പോഴേക്കും ഓഫീസ് ടൈം കഴിയും സാറിൻ്റെ കാർ ഇവിടെ കിടക്കട്ടെ നമുക്ക് എൻ്റെ കാറിൽ പോകാം
അപ്പോ ഗൗരി വന്നിട്ട് സാറിനെ കാണാതെ പോകുവാണോ.
ആരാ ഇന്നു പോകുന്നത്.?ഇവിടെ വരെ വന്നിട്ടു ഗായത്രി ആൻ്റിയേയും മീനാക്ഷിയേയും കാണാതെ പോകാനോ നല്ല കഥയായി. എന്നിട്ടു വേണം മീനൂട്ടി പിണങ്ങാൻ
എന്നാൽ ഞാൻ സാറിനോട് പറഞ്ഞിട്ടു വരാം മഹാദേവൻ ഓഫിസിനുള്ളിലേക്ക് കയറി പോയി.
സാർ എനിക്ക് ഉച്ചകഴിഞ്ഞ് ഒരിടം വരെ പോകാനുണ്ട് വണ്ടി എടുക്കുന്നില്ല
മഹാദേവൻ എവിടെ പോകുന്നു.
തിരിച്ച് വന്നിട്ട് പറയാം
തിരിച്ചൊന്നും ചോദിക്കാനുള്ള അവസരം നൽകാതെ മഹാദേവൻ ശരത്തിനോട് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി
ശരത്ത് ചെല്ലുമ്പോൾ ഗൗരി ആരോടൊ ഫോൺ ചെയ്യുകയായിരുന്നു.
മഹാദേവൻ അടുത്തെത്തിയപ്പോൾ സംസാരം നിർത്തി
മഹിയേട്ടാ നമുക്ക് പോകാം
പോകാം
വണ്ടി ഞാനോടിക്കുന്നോ അതോ മഹിയേട്ടൻ ഓടിക്കുന്നോ.?
ഞാൻ ഡ്രൈവ് ചെയ്യാം
ഇരുവരും കാറിൽ കയറി
ലഞ്ചു കഴിച്ചതിന് ശേഷം നേരെ പോയത് ബീച്ചിലേക്കായിരുന്നു. ആളൊഴിഞ്ഞ ഒരിടം നോക്കി അവർ ആ മണൽപരപ്പിൽ ഇരുന്നു
മഹിയേട്ടാ….
ഉം
എനിക്കൊരു കാര്യം മഹിയേട്ടനോട് പറയാനുണ്ട്
എന്താ ഗൗരി? മഹാദേവൻ്റ ഹൃദയമിടിപ്പിന് വേഗതയേറി.
എനിക്കൊരാളെ ഇഷ്ടമാണ് അതെനിക്ക് ആ ആളോട് തുറന്ന് പറയാൻ ഇതുവരെ പറ്റിയില്ല
ആരാടാണ്?
ഒരാൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്
ഗൗരിക്ക് അയാളെ ഇഷ്ടമാണന്ന് അയാൾക്കറിയോ
അറിയില്ല.
അയാൾക്ക് ഇഷ്ടമാണോ ഗൗരിയെ
അറിയില്ല
എന്നാൽ ഇനി താമസിക്കണ്ട ഗൗരി അയാളോട് തൻ്റെ ഇഷ്ടം തുറന്നു പറ അപ്പോ അറിയാലോ അയാൾക്കും ഇഷ്ടമാണോന്ന്
പറയണം ഉടൻ തന്നെ ഇല്ലങ്കിൽ ശരിയാകില്ല
ആളെങ്ങനെ സുന്ദരനാണോ ആളും IPS കാരനാണോ
സുന്ദരനാണോന്നു ചേദിച്ചാൽ സുന്ദരനാണ്. പക്ഷേ IPS കാരനല്ല
ഉം
എനിക്ക് അയാളില്ലാതെ ജീവിക്കാൻ പറ്റില്ല മഹിയേട്ടാ
ഉം
കുറച്ചു നാളുകൾക്കു മുമ്പ് മനസ്സിൽ കയറിയതാ അയാൾ
ഉം
എന്താ മഹിയേട്ടൻ ഒന്നും മിണ്ടാതെ വെറുതെ മൂളുന്നത്.
ഒന്നുമില്ല
ഗൗരിയുടെ വീട്ടുകാർ സമ്മതിക്കുമോ നിങ്ങളുടെ ബന്ധം
സമ്മതിച്ചാലും ഇല്ലങ്കിലും എനിക്ക് ആ ആളെ മതി അതു ഞാൻ തീരുമാനിച്ചുറപ്പിച്ചതാ
ഉം ഗൗരിക്ക് നല്ലതുമാത്രം വരട്ടെ
മഹിയേട്ടന് ആരോടെങ്കിലും ഇഷ്ടമുണ്ടോ?
ഇ…ല്ല. ഇല്ല
അതെന്താ അരോടും ഇഷ്ടം തോന്നാത്തത്
ആരോരുമില്ലാത്ത എന്നെ ആര് ഇഷ്ടപ്പെടാനാണ് വെറുതെ അരോടെല്ലും ഇഷ്ടം തോന്നി അവരെ സ്വന്തമാക്കാൻ പറ്റാതെ വന്നാൽ അതൊരു വേദനയാകില്ലേ ശബ്ദം ഇടറാതിരിക്കാൻ മഹി ശ്രദ്ധിച്ചു.
നമുക്ക് പോയാലോ ഗൗരി
ഇത്ര പെട്ടന്നോ
ഉം വാ പോകാം
മഹിയേട്ടൻ ആകെ മൂഡോഫ് ആയല്ലോ എന്തു പറ്റി
ഒന്നും പറ്റിയില്ല.
എന്നാൽ നമുക്ക് പോകാം മീനൂട്ടിക്ക് എൻ്റെ വക എന്തേലും വാങ്ങണം നമുക്ക് മാളിലൊന്ന് പോയാലോ
ഉം പോകാം
അത്യാവശ്യം കുറച്ച് സാധനങ്ങൾ വാങ്ങി. മീനൂട്ടിക്ക് ഒരു ജോഡി ഡ്രസ്സെടുത്തു. മഹിക്ക് ഒരു ടീ ഷർട്ടും ജീൻസും വാങ്ങി എല്ലാം ഗൗരി ഒറ്റക്കാണ് സെലക്ട് ചെയ്തതു് മഹാദേവൻ ഒറ്റക്ക് മാറി ഒരിടത്ത് ഇരുന്നു.
എന്താ മഹിയേട്ടാ മഹിയേട്ടന് പറ്റിയത്. തലവേദന ഉണ്ടോ? ഗൗരി തൻ്റെ കൈതലം മഹാദേവൻ്റെ നെറ്റിയിൽ തൊട്ടു നോക്കി കൊണ്ടു ചോദിച്ചു.
ഇല്ല ഗൗരി എല്ലാം കഴിഞ്ഞോ നമുക്ക് പോകാം
ഗൗരിക്കൊപ്പം കാറിൽ പോകുമ്പോളും മഹാദേവൻ മൗനം പാലിച്ചു.
ഔട്ട് ഹൗസിൻ്റെ മുന്നിൽ കാർ നിർത്തി കാറിൽ നിന്ന് ഇരുവരും ഇറങ്ങി മഹാദേവനും കൂടി പായ്ക്കറ്റുകൾ എല്ലാം എടുത്ത് ഔട്ട് ഹൗസിനുള്ളിലേക്ക് കയറി വന്നു.
താൻ പോയി കുളിച്ച് ഫ്രഷ് ആക് ഞാൻ പോയി ചായ ഇടാംഗൗരിക്ക് ഫ്രഷ് ആകാനുള്ള മുറി കാണിച്ചു കൊടുത്തിട്ട് മഹാദേവൻ തൻ്റെ റൂമിലേക്ക് പോയി
കുളിക്കാനായി ഷവറിനടിയിൽ നിൽക്കുമ്പോൾ മഹാദേവൻ ഒന്നു തേങ്ങി ആ തേങ്ങൽ കണ്ണിരായി പുറത്തേക്കൊഴുകിയ അവസാന തുള്ളി കണ്ണുനീരും ഷവറിൽ നിന്നും വീണ വെള്ള തുള്ളികൾക്കൊപ്പം ഒലിച്ചുപോയി.
കുളിച്ചു ഫ്രഷ് ആയി വന്ന് മഹാദേവൻ ചായക്കു വെള്ളം വെച്ചു
ചായ തിളപ്പിച്ച് രണ്ടു കപ്പിലേക്ക് പകർന്നു കൊണ്ടിരിക്കുമ്പോളാണ് ഗൗരി അവിടേക്ക് വന്നത്.
ഒരു ഗ്ലാസ്സ് ചായ ഗൗരിക്ക് എടുത്തു നൽകി ഒരു ഗ്ലാസ്സ് ചായ മഹിയും എടുത്തു.
ഹാ സൂപ്പർ ചായ ചായ ഊതി കുടിക്കുന്നതിനിടയിൽ ഗൗരി പറഞ്ഞു.
ചായ ഗ്ലാസ്സുമായി രണ്ടു പേരും ഹാളിലേക്കു വന്നു.
മഹിയേട്ടാ
ഉം പറയു .
ചായ കപ്പു ടിപ്പോയിൽ വെച്ചിട്ടു ഗൗരി കൊണ്ടുവന്ന പായ്ക്കറ്റിൽ നിന്നും ചെറിയൊരു കവറെടുത്തു.
ഇത് ഞാൻ മഹിയേട്ടനായി ഡൽഹിയിൽ നിന്നും വാങ്ങിയതാണ്. അന്നു വന്നപ്പോൾ സാറ് കൂടെയുള്ളതുകൊണ്ട് തരാൻ പറ്റിയില്ല.
ഇതെന്താ ഗൗരി
തുറന്നു നോക്ക് മഹിയേട്ടാ
മഹി ആ പായ്ക്കറ്റ് തുറന്നു നോക്കി താജ്മഹലിൻ്റെ ഒരു ശില്പം ആയിരുന്നു അത്.
ഇതെന്തിനാ ഗൗരി എനിക്ക് –
ഞാനിതു മഹിയേട്ടനല്ലാതെ മറ്റാർക്കാണ് കൊടുക്കുക. എൻ്റെ പ്രണയം അതു മറ്റാരോടുമല്ല എൻ്റെ മഹിയേട്ടനോടാണ്
ഗൗരി……
എന്തിനാ മഹിയേട്ടാ വെറുതെ ടെൻഷനടിച്ചു മൂഡോഫായി ഷവറിനടിയിൽ നിന്ന് കരഞ്ഞ് കണ്ണും മൂക്കും ചുവപ്പിച്ചത്.
ഗൗരി താൻ
ഒന്നും പറയണ്ട മഹിയേട്ടൻ്റെ വായിൽ നിന്നും നിന്നെ എനിക്കിഷ്ടമാണന്നു കേൾക്കാൻ കൊതിച്ചു പക്ഷേ അതിനുള്ള ഭാഗ്യം എനിക്കു ലഭിച്ചില്ല
മഹാദേവൻ തൻ്റെ മുന്നിൽ നിന്ന് ഗൗരിയെ വലിച്ച് തൻ്റെ നേഞ്ചോട് ചേർത്തു നിർത്തി
എനിക്ക് എനിക്ക് ഒരുപാട് ഇഷ്ടമാണ് എൻ്റെ ഗൗരികുട്ടിയെ താൻ എന്നെ ഇഷ്ടപെടുന്നതിനു മുന്നേ മനസ്സിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്നതാ. ആ ഇഷ്ടം
താൻ പഠിച്ച് IPS നേടിയപ്പോൾ മനസ്സു പറഞ്ഞു വെറുതെ ആശിക്കേണ്ടന്ന് ആരും മേതും ഇല്ലാത്ത ഞാനെങ്ങനെ പറയും ഗൗരിക്കുട്ടി എനിക്കു നിന്നെ ഇഷ്ടമാണന്ന്
മഹിയേട്ടാ …. ഇനി പറയരുത് ആരും ഇല്ലാത്തവൻ എന്ന് മഹിയേട്ടന് ഞാൻ ഉണ്ട് ഈ ഗൗരി ആരും ഇല്ലാത്തവന് ആരെങ്കിലും വേണ്ടേ മഹിയേട്ടാ
ഗൗരിക്കുട്ടി എന്താ ഞാൻ പറയുക ഞാൻ സ്വപ്നം കാണുകയാണോ
അല്ല മഹിയേട്ടാ സത്യമാണ്.
മുംബൈയിലെ തെരുവിൽ തീരേണ്ടതായിരുന്നു എൻ്റെ ജീവിതം എന്നെ രക്ഷിച്ചത് എൻ്റെ മഹിയേട്ടനാണ്. ആ മഹിയേട്ടനുള്ളതാണ് ഈ ഗൗരിയുടെ ജീവനും ജീവിതവും
തൻ്റെ നേഞ്ചോട് ഗൗരിയെയും ചേർത്തു നിർത്തി അങ്ങനെ നിൽക്കുകയാണ് രണ്ടു പേരും.
മഹാ ദേവാ……..
ഗൗരി ഞെട്ടി മഹാദേവനിൽ നിന്നും അടർന്നു മാറി
ശരത്ത് സാർ
രോഷാകുലനായി ശരത്ത് മഹാദേവനെ നോക്കി.
ഗൗരി എപ്പോ വന്നു.
ഉച്ചക്ക്
അപ്പോ ഇതിനാണല്ലേ ഉച്ചകഴിഞ്ഞ് ലീവെടുത്തത്.
ഞങ്ങളിപ്പോ ഇങ്ങോട്ടു വന്നേയുള്ളു.ഗൗരിക്ക് ഷോപ്പിംഗ് ഉണ്ടായിരുന്നു.
സാർ ഞാൻ സാറിനെ കാണാൻ വരാൻ ഇരിക്കുകയായിരുന്നു.
ഉം എന്നാൽ വാ നമുക്കിറങ്ങാം
സാർ പൊയ്ക്കോളു ഞാൻ വന്നേക്കാം
ശരത്ത് പോകാതെ അവിടെ തന്നെ നിന്നു.
മീനൂട്ടിക്കും ശരത്ത് സാറിനും ഗായത്രി ആൻ്റിക്കും വാങ്ങിയ ഗിഫ്റ്റ് പായ്ക്കറ്റുകളുമായി ഗൗരി പോകാനായി ഇറങ്ങി
മഹിയേട്ടനും വാ
ഇല്ല ഞാൻ വരുന്നില്ല ഗൗരി പോയിട്ടു വാ
എന്നാൽ ഞാനും പോകുന്നില്ല
ഗൗരിയുടെ വാശിക്കു മുന്നിൽ കീഴടങ്ങി മഹിയും ഇറങ്ങി അവരോടൊപ്പം
മഹിയേയും ഗൗരിയേയും കൂട്ടി തൻ്റെ വീട്ടു പടിക്കലെത്തി
ഡോർ തുറന്നകത്തേക്കു കയറാൻ ഒരുങ്ങിയതും ഗായത്രി അവിടേക്ക് വന്നു.
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഈ വീടിൻ്റെ പടി കയറരുതെന്ന് .
വെച്ചകാൽ പുറത്തേക്കു വെച്ച് മഹി പുറത്തേക്കിറങ്ങി.
കണ്ട അലവലാതികൾക്ക് കയറി വരാനുള്ളതല്ല പാലക്കൽ തറവാട്
ആൻ്റി…..
മഹിയേട്ടൻ അലവലാതിയല്ല
മോളെ ഗൗരി അവളു പറഞ്ഞതിൽ തെറ്റില്ല അച്ഛനും അമ്മയും ആരന്ന് അറിയാതെ അനാഥാലയത്തിൽ വളർന്ന ഇവനെ ആരു വിശ്വസിക്കാനാണ്.
മഹാദേവന് തൻ്റെ കാതുകളെ വിശ്വസിക്കാനായില്ല. ശരത്ത് സാറിൽ നിന്ന് അങ്ങനെയൊരു സംസാരം മഹി പ്രതീക്ഷിച്ചിരുന്നില്ല.
എനിക്ക് വിശ്വാസമാണ് എൻ്റെ മഹിയേട്ടനെ മറ്റ് ആരേക്കാളും
പുറത്തെ സംസാരം കേട്ട് മിനുട്ടി അങ്ങോട്ട് വന്നു.
തുടരും
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission