Skip to content

ഉണ്ണ്യേട്ടൻ – 12

unniyettan

“ആര് പറഞ്ഞു സാറേ കൊല്ലപ്പെട്ട ദമ്പതികൾക്കൊന്നും രാജീവിന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ലെന്ന്…? അവരൊക്കെ ഒന്നുമറിയാത്ത കുഞ്ഞാടുകളാണെന്ന് സാറിനോട് ആരാ പറഞ്ഞേ…? സാറിന്റെ എല്ലാ ഊഹങ്ങളും ശരിയല്ല”

ഒന്ന് നിറുത്തിയിട്ട് ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി റഹീം അലറി

“ഇതുവരെ കൊല്ലപ്പെട്ട എല്ലാ ശവങ്ങൾക്കും സന്തോഷത്തോടെ ജീവിച്ചിരുന്ന രാജീവിന്റെ ജീവിതം നശിപ്പിച്ചതിൽ പങ്കുണ്ട്… സാറിനറിയോ രാജീവിന്റെ കഥ…?”

കാറിൽ നിന്നും ഇറങ്ങി റഹീം ഉണ്ണിയെ നോക്കി

“സാറേ, ഇതുവരെ ഒരാൾ പോലും രാജീവിന്റെ കൈകൊണ്ട് കൊല്ലപ്പെട്ടില്ല. രാജീവിന്റെ കുടുംബം എങ്ങനെയാണോ കൊല്ലപ്പെട്ടത് അതേ രീതിയിലാണ് രാജീവ് തിരിച്ച് ചെയ്തതും”

ഉണ്ണി ഡോർ തുറന്ന് പുറത്തിറങ്ങി റഹീമിന്റെ കണ്ണിലേക്ക് നോക്കി

“രാജീവ്‌ പോയികൊണ്ടിരിക്കുന്നത് വലിയൊരു കുഴിയിലേക്കാണ്, ഒരിക്കലും തിരിച്ച് കയറാൻ പറ്റാത്ത അത്രക്കും ആഴമുള്ള കുഴിയിലേക്ക്”

റഹീം ഉണ്ണിയെ നോക്കി

“രാജീവ്‌ ഒറ്റക്കല്ല സാറേ, ആ കുഴിയിലേക്ക് ഞാനും പോവും. എന്റെ തോളിലേറ്റി ഞാനവനെ രക്ഷിക്കും”

ഒന്ന് നിറുത്തിയിട്ട് റഹീം ഉണ്ണിയെ നോക്കി

“സാറിനറിയോ…? രാജീവിന് നാല് പെൺകുട്ടികൾ മാത്രമല്ല ഒരു മോൻ കൂടിയുണ്ട്”

ഒരു ഞെട്ടലോടെ ഉണ്ണി റഹീമിനെ നോക്കി

“വാട്ട്‌…?”

“അവനിലൂടെയാണ് സാറേ കുറേ കാമ പിശാചുകൾ രാജീവിന്റെ കുടുംബം തകർത്തത്”

*******************************************

സാധാരണ നാട്ടിൻപുറത്തുകാരനായ രാജീവ്‌ സ്നേഹവും ദയയും ഉള്ളവനായിരുന്നു. ആരേയും ദ്രോഹിക്കാനോ വേദനിപ്പിക്കാനോ പറ്റാത്ത മനസ്സുള്ളവൻ. രാജീവും കുടുംബവും സന്തോഷത്തോടെ, സ്നേഹത്തോടെ ജീവിക്കുന്നത് കാണുമ്പോൾ എല്ലാവർക്കും എന്നും കൗതുകമായിരുന്നു. കാരണം. കുട്ടിക്കാലം മുതൽ തനിച്ചായ രാജീവ്‌ തന്റെ സ്നേഹമെല്ലാം ഭാര്യക്കും അഞ്ച് മക്കൾക്കും വാരിക്കോരി നൽകി.

തന്റെ മകൻ സഞ്ജു പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് മേടിച്ചപ്പോൾ രാജീവ്‌ അവന് കൊടുത്ത വാക്ക് പാലിച്ചു. ഒരു മൊബൈൽ ഫോൺ സമ്മാനമായി കിട്ടിയപ്പോൾ സഞ്ജു വല്ലാതെ സന്തോഷിച്ചു. ആദ്യമൊക്കെ ഗെയിം കളിച്ച് മൊബൈൽ ഉപയോഗിച്ച് തുടങ്ങിയ സഞ്ജു യൂട്യൂബിലേക്ക് എത്താൻ കൂടുതൽ സമയം വേണ്ടി വന്നില്ല. യൂട്യൂബിൽ ഇഷ്ട മൂവികളും പാട്ടുകളും കണ്ടുകണ്ട് മടുത്തപ്പോൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഒക്കെയായി അവന്റെ ഇഷ്ട വിനോദങ്ങൾ.

നന്നായി പഠിച്ചിരുന്ന അവൻ പതിയെ പതിയെ ഉഴപ്പാൻ തുടങ്ങി. സഞ്ജു ശരിക്കും സോഷ്യൽ മീഡിയയിൽ അഡിക്റ്റ് ആയിരുന്നു. ഇതിനിടയിലാണ് ഒരു ഫേക്ക് അക്കൗണ്ടുമായി ചാറ്റിലൂടെ സഞ്ജു പരിചയത്തിലാവുന്നത്. ആദ്യമൊക്കെ തമാശകളും കണ്ട മൂവികളെ കുറിച്ചുമൊക്കെ ചർച്ച ചെയ്തിരുന്ന ഫേക്കൻ പിന്നീട് ഫേസ്ബുക്കിലുള്ള പെൺകുട്ടികളോടുള്ള ചാറ്റും മറ്റും സഞ്ജുവിനോട് ഷെയർ ചെയ്യാൻ തുടങ്ങി.

ഫേക്കന്റെ ചാറ്റിംഗ് കഥകൾ കേട്ടപ്പോൾ സഞ്ജു ശരിക്കും അത്ഭുതപ്പെട്ടു. കാരണം അവന് ഇതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. ഫേക്കൻ സഞ്ജുവിനെ ഓരോ സെക്സ് ചാറ്റ് കഥകൾ പറഞ്ഞ് മോഹിപ്പിച്ചു. സഞ്ജുവിന്റെ പ്രായം മോഹങ്ങളുടെ മൊട്ട് വിടരുന്ന പ്രായവുമാണ്.

ആദ്യമൊക്കെ ഭയങ്കര താല്പര്യത്തോടെ ഓരോ സെക്സ് ചാറ്റ് കഥകൾ പറഞ്ഞിരുന്ന ഫേക്കൻ പിന്നീട് സഞ്ജുവിനോട് അങ്ങനത്തെ കാര്യങ്ങൾ സംസാരിക്കാതെയായി. സഞ്ജു ചോദിച്ചാലും ഒരു മൈൻഡ് ഇല്ലാത്തപോലെ. അങ്ങനെയുള്ള കഥകൾ കേൾക്കാൻ സഞ്ജു അവനെ നിർബന്ധിക്കാൻ തുടങ്ങി. പക്ഷേ ഫേക്കൻ ഒഴിഞ്ഞുമാറി. ഒടുവിൽ സഞ്ജു കെഞ്ചാൻ തുടങ്ങി. അതെ, മയക്കുമരുന്ന് പോലെ സഞ്ജു താൻ പറയുന്ന സെക്സ് കഥകളിൽ അഡിക്റ്റ് ആയിരിക്കുന്നു എന്ന് ഫേക്കൻ തിരിച്ചറിഞ്ഞു. അങ്ങനെ ഫേക്കന്റെ പല ഇരകളിൽ ഒരാളായി സഞ്ജു മാറിയിരിക്കുന്നു.

പിന്നീട് ഇടയ്ക്കിടെ ഓരോ വൾഗറായ ഫോട്ടോകൾ അയച്ച് കൊടുത്ത് ഇത് തന്റെ അമ്മയാണ് അനിയത്തിയാണ് ചേച്ചിയാണ് എന്നൊക്കെ പറഞ്ഞ് ഫേക്കൻ സഞ്ജുവിനെ അത്ഭുതപ്പെടുത്തി. സ്വന്തം അമ്മയുടേയും സഹോദരിമാരുടേയും അർദ്ധനഗ്ന ഫോട്ടോകൾ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നത് തെറ്റല്ലേ എന്ന് സഞ്ജു ചോദിച്ചപ്പോൾ, അവർ എനിക്കല്ലേ അമ്മയും പെങ്ങളും നിനക്കല്ലല്ലോ എന്ന് പറഞ്ഞ് ഫേക്കൻ പൊട്ടിച്ചിരിച്ചു. എന്താ ഇങ്ങനത്തെ ഫോട്ടോ കണ്ട് ആസ്വദിക്കാൻ വയ്യേ എന്ന ചോദ്യത്തിന് മൗനമായിരുന്നു സഞ്ജുവിന്റെ ഉത്തരം.

ഫേക്കൻ വീണ്ടുംവീണ്ടും ഇങ്ങനെയുള്ള ഫോട്ടോകൾ അയച്ചപ്പോൾ സഞ്ജു തടഞ്ഞില്ല. ആദ്യമൊക്കെ മടി തോന്നിയ സഞ്ജു പിന്നീട് അത് ആസ്വദിക്കാൻ തുടങ്ങി. ഫേക്കൻ ഫോട്ടോകൾ അയച്ചുകൊണ്ടേയിരുന്നു. അമ്മ കുളിക്കുന്നത്, അനിയത്തി കിടക്കുന്നത്, ചേച്ചി ഡ്രസ്സ്‌ മാറുന്നത് അങ്ങനെ പലവിധത്തിൽ. സഞ്ജു അതെല്ലാം ശരിക്കും ആസ്വദിച്ചു. എന്നിട്ട് ആ ഫോട്ടോയിലുള്ള ആളുകളെ കുറിച്ച് ഫേക്കനോട് കാമത്തോടെ വർണ്ണിച്ചു. ഫേക്കൻ സഞ്ജുവിനെ ഹരം പിടിപ്പിച്ചു.

പിന്നെ മെല്ലെമെല്ലെ ഫേക്കൻ ഫോട്ടോ അയക്കാതെയായി. സഞ്ജു ഫോട്ടോ ചോദിക്കുമ്പോൾ അവൻ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. സഞ്ജു വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. എന്റെ വീട്ടുകാരെ കണ്ട് നീ മാത്രം സുഖിച്ചാൽ പോരാല്ലോ, എനിക്കും സുഖിക്കേണ്ടേ എന്ന ഫേക്കന്റെ ചോദ്യം ആ പാവത്തിന് മനസ്സിലായില്ല. സഞ്ജുവിന്റെ ചേച്ചിയുടെ ഫോട്ടോ അയാൾ ആവശ്യപ്പെട്ടു. അയാളുടെ ചോദ്യം കേട്ടപ്പോൾ സഞ്ജു ദേഷ്യം പിടിച്ചു. ഫേക്കൻ സൗമ്യമായി സഞ്ജുവിനെ സമാധാനിപ്പിച്ചു.

താൻ അയച്ചുതന്ന പോലുള്ള വൾഗർ പിക് ഒന്നുംവേണ്ട നോർമൽ പിക് മതി എന്ന് അയാൾ പറഞ്ഞപ്പോൾ സഞ്ജു പാതി മനസ്സോടെ സമ്മതിച്ചു. ചേച്ചി അറിയാതെ ഒരു ഫോട്ടോയെടുത്ത് സഞ്ജു അയാൾക്ക് അയച്ചുകൊടുത്തു. അതിന് പകരമായി അയാൾ സഞ്ജുവിന് അയച്ചുകൊടുത്തത് കുറേ വൾഗർ ഫോട്ടോസ് ആയിരുന്നു.

ആദ്യം ചേച്ചി അറിയാതെ നോർമൽ പിക് എടുത്ത സഞ്ജു പതിയെ പതിയെ ചേച്ചി കുളിക്കുന്നതും ഡ്രസ്സ്‌ മാറുന്നതുമൊക്കെ തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത് ഫേക്കന് ഷെയർ ചെയ്തു. പിന്നീട് ചേച്ചിയിൽ നിന്നും മാറി അമ്മയുടേയും അനിയത്തിമാരുടേയും ഇതുപോലുള്ള ഫോട്ടോകൾ സഞ്ജു ഫേക്കന് അയച്ചുകൊടുത്തു. പൂർണമായും സഞ്ജു തങ്ങളുടെ വലയിൽ വീണെന്ന് മനസ്സിലാക്കിയ ഫേക്കനും കൂട്ടാളികളും അവനെ തങ്ങളുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു.

വീട്ടിലെ പെണ്ണുങ്ങൾ അതായിരുന്നു ഗ്രൂപ്പിന്റെ പേര്. ഈ ഗ്രുപ്പിൽ അംഗമായിട്ടുള്ളത് അധികവും പതിനേഴും പതിനെട്ടും വയസ് പ്രായമുള്ള ആൺകുട്ടികൾ ആയിരുന്നു. സ്വന്തം അമ്മയും അനിയത്തിയും ചേച്ചിയും ഏടത്തിയമ്മയും ജോലിചെയ്യുന്ന സമയത്ത് അവരുടെ വസ്ത്രമൊന്ന് പൊങ്ങിയാൽ ഇവരുടെ ക്യാമറ കണ്ണുകൾ അത് ഒപ്പിയെടുക്കും. എന്നിട്ട് അത് ഇതുപോലുള്ള ഗ്രൂപ്പിൽ ഷെയർ ചെയ്ത് ഇതേപോലെ മനസ്സുള്ള മറ്റ് പയ്യന്മാർ ആ ഫോട്ടോ നോക്കി അവരുടെ ലൈംഗിക വൈകൃതങ്ങൾ വിവരിക്കും, അതുകേട്ട് ഇവർ ആനന്ദം കൊള്ളും, മയക്കുമരുന്നിനെക്കാൾ ലഹരിയുള്ള ആനന്ദം.

ഏഴുപേരാണ് ഈ ഗ്രൂപ്പ്‌ നിയന്ത്രിച്ചിരുന്നത്. ഈ ഏഴുപേരും പരസ്പരം ബന്ധമുള്ളവരായിരുന്നില്ല. നേരിട്ട് കണ്ടിട്ട്പോലുമില്ല അവർ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടവരാണ് ഏഴുപേരും. ഇവരുടെ കാമകേളികൾ നടത്താൻ വേണ്ടിമാത്രമാണ് ഇങ്ങനൊരു ഗ്രൂപ്പ്‌ തുടങ്ങുന്നത്. ഏഴുപേർക്കും ഒരേ മനസ്സും ഒരേ ചിന്താഗതിയുമാണ്. പെണ്ണെന്നാൽ ഭോഗിക്കാൻ വേണ്ടി മാത്രമുള്ളതാണ് എന്ന ക്രൂരമായ ചിന്തയുള്ള ഏഴ് ചൊറിപിടിച്ച പേപ്പട്ടികൾ.

ഗ്രൂപ്പിലുള്ള പ്രണയമെന്താണ് കാമമെന്താണ് എന്ന് തിരിച്ചറിയാത്ത പല കൊച്ചു പയ്യന്മാരുടെ വീട്ടിലുള്ള അമ്മയേയും സഹോദരികളേയും ഈ ഏഴുപേരും തങ്ങളുടെ കാമവൈകൃതങ്ങൾക്ക് ഇരയാക്കിയിട്ടുണ്ട്. സ്വന്തം മകൻ അല്ലങ്കിൽ സഹോദരൻ അയച്ചുകൊടുത്ത പിക് കാണിച്ച് ബ്ലാക്ക്മൈൽ ചെയ്താണ് ഇവർ ഇങ്ങനെയുള്ള ക്രൂരതകൾ കാണിച്ചിരുന്നത്.

ഒരു അമ്മയെ അല്ലങ്കിൽ ഒരു സഹോദരിയെ മൃഗീയമായി ബലാത്സംഗം ചെയ്യുമ്പോൾ എഴുപേരും ഒന്നിച്ചായിരുന്നില്ല പോയിരുന്നത്. ഒരേ സമയം ഏഴ് ഇരകളെ കണ്ടുപിടിച്ച് വേറെവേറെ ഇടങ്ങളിൽ വെച്ച് വീഡിയോ കോളിലൂടെ തങ്ങളുടെ കാമ വൈകൃതങ്ങൾ പരസ്പരം കൈമാറി തങ്ങൾക്ക് മുന്നിൽ കൈകൾ കൂപ്പി മാനത്തിന് വേണ്ടി യാചിക്കുന്ന അമ്മയെ നോക്കി കുഞ്ഞിപ്പെങ്ങളെ നോക്കി ചേച്ചിയെ നോക്കി ഭ്രാന്തന്മാരെപ്പോലെ അട്ടഹസിച്ച് എഴുപേരും അഴിഞ്ഞാടുമായിരുന്നു.

ഈ സമയത്താണ് രാജീവിന്റെ മോളുടെ വിവാഹം ഉറപ്പിക്കുന്നത്. വീട്ടിൽ എല്ലാവരും സന്തോഷത്തോടെ വിവാഹദിനവും കാത്തിരുന്നു. ദിവസങ്ങൾ കടന്നുപോയി…

നാളെയാണ് വിവാഹം

ഗ്രൂപ്പ്‌ അഡ്മിൻസ് എഴുപേരും സഞ്ജുവിന്റെ ചേച്ചിയുടെ കല്യാണത്തിന് എത്തിയിരുന്നു. ആദ്യമായിട്ടാണ് എഴുപേരും പരസ്പരം കാണുന്നത്. അവർ ഒന്നിച്ച് കൂടുവാനുള്ള കാരണം തന്നെ ഭ്രാന്തമായ ഒരു ആഗ്രഹം കൊണ്ടാണ്. സഞ്ജുവിന്റെ അമ്മയേയും നാല് സഹോദരിമാരേയും അണിയിച്ചൊരുക്കിയ മണിയറയിലിട്ട് മൃഗീയമായി ബലാത്സംഗം ചെയ്യുക, അവരുടെ ദയനീയമായ കരച്ചിൽ കേട്ട് ആസ്വദിക്കുക.

രാജീവിന്റെ വീടിന്റെ അടുത്ത് നിന്നും കുറച്ചുമാറിയുള്ള ആൾതാമസമില്ലാത്ത തറവാട്ടിലാണ് ആദ്യരാത്രി പ്ലാൻ ചെയ്തിരിക്കുന്നത്. അത് രാജീവിന്റെയൊരു ആഗ്രഹമായിരുന്നു. എഴുപേരും സഞ്ജുവിനേയും കൂട്ടി തറവാട്ടിൽ പോയി മണിയറ അണിയിച്ചൊരുക്കാൻ തുടങ്ങി. സഞ്ജുവിന് അവരുടെ മനസ്സിലിരിപ്പ് അറിയില്ലായിരുന്നു.

കല്യാണ ചടങ്ങുകളൊക്കെ കഴിഞ്ഞ് രാത്രി പെണ്ണും ചെറുക്കനും തറവാട്ടിലേക്ക് വന്നു. കൂടെ രാജീവും ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്തോ ആവശ്യത്തിന് രാജീവ്‌ പുറത്തേക്ക് പോയി. രാജീവ്‌ പോയത് കണ്ടതും മണിയറ ഒരുക്കി നിന്നിരുന്ന എഴുപേരും കല്യാണചെക്കനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് നിലത്തിട്ടു. ഒരു ഞെട്ടലോടെ സഞ്ജു അവരെ നോക്കി.

അവർ അമ്മയെ കേറി പിടിച്ചപ്പോൾ തടയാൻ ചെന്ന സഞ്ജുവിനെ അടിച്ച് നിലത്തിട്ട് ചവിട്ടി. നിലത്ത് കിടന്ന് പിടയുന്ന സഞ്ജുവിനെ രക്ഷപ്പെടുത്താൻ നാല് വയസ്സുള്ള കുഞ്ഞിപ്പെങ്ങൾ ചവിട്ടിയവന്റെ തുടയിൽ ആഞ്ഞ് കടിച്ചു. അവൾ കടി വിട്ടില്ല. തന്റെ കയ്യിലുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് അയാൾ ആ പിഞ്ചു പൈതലിന്റെ തലയിലേക്ക് ശക്തമായി ആഞ്ഞടിച്ചു. ഒന്നല്ല ഒരുപാട് തവണ. ചോരയിൽ കിടന്ന് പിടയുന്ന അനിയത്തിയെ നോക്കി സഞ്ജു ഒരു ഭ്രാന്തനെ പോലെ വാവിട്ട് കരഞ്ഞു. അവൾ തന്റെ അമ്മയുടെ കാലിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഒരുത്തൻ വന്ന് അമ്മയെ റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, മറ്റൊരുത്തൻ കാലുകൊണ്ട് തൊഴിച്ച് അവളെ നിലത്തിട്ട് ചവിട്ടി. ആ പിഞ്ചു പൈതൽ ചോരയിൽ കിടന്ന് പിടഞ്ഞു. തന്റെ പതിയെ അടയുന്ന കണ്ണിലൂടെ അവൾ ചേച്ചിമാരെ ദയനീയമായി നോക്കി. ഒന്നും ചെയ്യാനാവാതെ ആ കാമ പിശാചുകൾക്ക് മുന്നിൽ ഇരയാവുകയായിരുന്നു അവരപ്പോൾ. വാവിട്ട് കരയാനേ സഞ്ജുവിന് സാധിച്ചുള്ളൂ.

അവരുടെ ക്രൂരപീഡനങ്ങൾക്കൊടുവിൽ അമ്മയും മക്കളും കൊല്ലപ്പെട്ടു. അടുക്കളയിലെ ഗ്യാസ് തുറന്ന് വീട് നന്നായി അടച്ച് എഴുപേരും അട്ടഹസിച്ച് പിറകിലെ വാതിലിലൂടെ പുറത്തിറങ്ങി. അതിൽ ഒരുത്തൻ തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ച് ആ തീ ഗ്യാസിലേക്കേറിഞ്ഞു…. ഭൂo!!!!!!!!!

ഇഴഞ്ഞിഴഞ്ഞ് കുറച്ചുദൂരം മാറിയതിനാൽ സാരമായ പരിക്കുകളോടെ സഞ്ജു മാത്രം അത്ഭുതകരമായി രക്ഷപെട്ടു.

പോലീസ് കേസ് അന്വേഷിച്ചു, പക്ഷേ നടന്നതൊന്നും പോലീസിനോട് പറയരുത് എന്ന് റഹീമും രാജീവും നിർദ്ദേശിച്ചു. ആ എഴുപേരേയും നിയമത്തിന് വിട്ടുകൊടുക്കാൻ മനസ്സില്ലായിരുന്നു രാജീവിന്…

ആ എഴുപേർ ഉണ്ടാക്കിയ ഗ്രൂപ്പിലെ അംഗങ്ങളെ വെച്ചുതന്നെ അവരെ കൊലചെയ്യാനുള്ള മാസ്റ്റർപ്ലാൻ രാജീവ്‌ തയ്യാറാക്കി… അങ്ങനെയാണ് റഹീമിന്റെ നമ്പർ വെച്ച് ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ആ ഗ്രൂപ്പിൽ കയറിപ്പറ്റിയത്.                 

*******************************************

എല്ലാം പറഞ്ഞ് കഴിഞ്ഞ് റഹീം ഉണ്ണിയെ നോക്കി തന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ച് പുഞ്ചിരിച്ചു

“ന്റെ സാറേ, ആറുപേരേ കൊല്ലപ്പെട്ടിട്ടുള്ളൂ, ഇനി ഒരുത്തൻ കൂടെ ബാക്കിയുണ്ട്. അവനും കൊല്ലപ്പെടും…. മൃഗീയമായി… സാറിനത് തടയാൻ പറ്റില്ല. സാറിന്റെ പേടിത്തൊണ്ടൻ ഇമേജ് മാറ്റാൻ വേണ്ടി പോലീസിന്റെ കുപ്പായോം ഇട്ട് ഇറങ്ങുമ്പോൾ ആലോചിക്കണമായിരുന്നു, ഇപ്പുറത്ത് നിൽക്കുന്നത് മുറിവേറ്റ സിംഹമാണെന്ന്. ഈ കേസ് സാറ് തോൽക്കും… ഐആം സോറി സാർ”

ഉണ്ണി ദയനീയമായി റഹീമിനെ നോക്കി

“ഇപ്പൊ രാജീവ്‌ എവിടെയുണ്ട്…?”

റഹീം ഒന്ന് പുഞ്ചിരിച്ചു

“സാറ് പൊക്കികൊണ്ടുവന്ന് രഹസ്യമായി ഒളിപ്പിച്ച ആ ഏഴ് പയ്യന്മാരേയും രാജീവ്‌ റാഞ്ചിയിട്ട് പോയിട്ടുണ്ടാവും ഇപ്പോൾ. ഇന്ന് രാത്രി കൃത്യം എട്ടുമണിക്ക് വെന്ത് മരിക്കാനുള്ള ഗ്രൂപ്പിലുള്ള 78 പേർ തികയണമെങ്കിൽ ഗ്രൂപ്പിലെ അംഗങ്ങളായ ആ എഴുപേർ കൂടി വേണ്ടേ സാറേ”

റഹീം പൊട്ടിച്ചിരിച്ചു, ഉണ്ണി റഹീമിന്റെ ചുണ്ടിൽ നിന്നും സിഗരറ്റ് എടുത്ത് തന്റെ ചുണ്ടിൽ വെച്ചു. എന്നിട്ട് ഒരു പുക ആഞ്ഞ് ഉള്ളോട്ട് വലിച്ച് മെല്ലെ പുറത്തേക്ക് വിട്ടു. ഉണ്ണിയുടെ മുഖത്തെ ദയനീയ ഭാവം മാറി പുഞ്ചിരിയാകുന്നത് റഹീം ശ്രദ്ധിച്ചു

“റഹീമേ…, ജനിക്കുമ്പോൾ പേടിത്തൊണ്ടനായത് എന്റെ കുറ്റമല്ല”

പെട്ടന്ന് ഒരു കണ്ടെയ്നർ ലോറി റോഡിലൂടെ ചീറിപ്പാഞ്ഞ് പോയി, അതിൽ നിന്നും ഒരു ഡെഡ് ബോഡി റോഡിലേക്ക് തെറിച്ച് വീണു. ഞെട്ടലോടെ റഹീം ഉണ്ണിയെ നോക്കി, ഒന്ന് പുഞ്ചിരിച്ച് ഉണ്ണി റഹീമിന്റെ കണ്ണിലേക്ക് നോക്കി

“പക്ഷേ, മരിക്കുമ്പോൾ അതേ പേടിത്തൊണ്ടനായാണ് മേലോട്ട് കെട്ടിയെടുക്കുന്നതെങ്കിൽ അത് എന്റെ മാത്രം തെറ്റാണ്”

റഹീം ആ ഡെഡ് ബോഡിയിലേക്ക് നോക്കി… ഉണ്ണി സിഗരറ്റ് നിലത്തേക്കിട്ട് തന്റെ ഷൂസുകൊണ്ട് ഞെരുക്കി റഹീമിനെ നോക്കി

“ഞാൻ ഒളിപ്പിച്ച് വെച്ച ആ എഴുപേർ ഗ്രുപ്പിലുള്ളവരല്ല. പോലീസ് ട്രെയിനിങ് കഴിഞ്ഞ് നിൽക്കുന്ന നല്ല ചുറുചുറുക്കുള്ള ട്രെയിനികളാണ്ടാ…”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി റഹീമിന്റെ കണ്ണിലേക്ക് നോക്കി

“ടാർസൻ വേട്ടക്കിറങ്ങുമ്പോൾ മുന്നിൽ നിൽക്കുന്നത് മുറിവേറ്റ മൃഗമാണോ എന്ന് നോക്കാറില്ല. അമ്പയ്ത് കിട്ടിയില്ലെങ്കിൽ ഏത് സിംഹമാണേലും കെണിവെച്ച് പിടിക്കുന്നവനാണ്ടാ വേട്ടക്കാരൻ”

                                                   തുടരും

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!