Skip to content

ജനനി – 8

janani-novel

ജനിക്കു രാധമ്മയെയും സിദ്ധുവിനെയും കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്………….. അമ്മയോട് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല………… ഒരുപാട് നാളുകൾക്ക് ശേഷമാണ് ജനി  ഇങ്ങനെയൊന്ന് ചിരിച്ച് കാണുന്നത്………….. അവരുടെ മനസ്സ് നിറഞ്ഞു………… ഈ സന്തോഷം എന്നും അവളിൽ  കാണണം എന്ന് പ്രാർത്ഥിച്ചു…………

ആളുകൾക്കൊക്കെ പുതിയത് പറയാൻ കിട്ടിയപ്പോൾ ജനിയുടെ ചെവിക്ക് കുറച്ചു സ്വസ്ഥത കിട്ടിത്തുടങ്ങി…….. ആരും അവളെ ശ്രദ്ധിക്കാതെയായി……….. ഇനി വിധി വരും വരെയെങ്കിലും സമാധാനമുണ്ട്…….

ചിക്കുവിനെ ബോൾ ഇട്ടു  കളിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു ബൈക്ക് ഗേറ്റിനരികിൽ നിർത്തിയത്………… ജനി  നോക്കിയപ്പോൾ അഭി…….. ചിക്കു അഭിയെ കണ്ടതും ഓടി അരികിലേക്ക് ……….. അഭി  അവന്റെ തലയിൽ തലോടി………. ഭാഗ്യം ദേഷ്യം മനുഷ്യരോടെയുള്ളു  മൃഗങ്ങളോടില്ല………. ജനി മനസ്സിൽ ഓർത്തു…….. 

അഭി ജനിയെ  നോക്കി പറഞ്ഞു……….

കുറച്ചു കാലം സമാധാനത്തോടെ ജീവിച്ചില്ലേ…… ഇനി മതി…….. ഞാൻ ഫ്രീയായി…….

ജനി ഒന്നു പുച്ഛിച്ചു ചിരിച്ച് അകത്തേക്ക് നടന്നു………

ഒന്ന് നിന്നെ………… പുതിയ ബന്ധങ്ങളൊക്കെ ആയെന്ന് അറിഞ്ഞു……… അതും വലിയ കൊമ്പത്തെ…….. ഞാൻ കണ്ടു വരവും കൂടെയുള്ള പോക്കുമെല്ലാം………. 

അത് സിദ്ധുവിനെയാണ് പറഞ്ഞത് ന്ന് ജനിക്ക് മനസ്സിലായി……………… വിട്ടുകൊടുക്കാൻ തോന്നിയില്ല അവൾക്ക്………..

അതിനു നിങ്ങൾക്കെന്താ………. എല്ലാ കാലവും ദൈവം ഒരാളെ ഒറ്റപ്പെടുത്തി വിഷമിപ്പിക്കില്ല………. ഇടക്കൊക്കെ ചെറിയ സന്തോഷങ്ങളും കൊടുക്കും………….. അങ്ങനെ കിട്ടിയ സന്തോഷം ആണിത്……… എന്തായാലും എനിക്ക് ഉറപ്പുണ്ട് ……… അവരെന്നെ പാതിവഴിയിൽ ഉപേക്ഷിക്കില്ലന്ന്……. ഉപദ്രവിക്കുകയുമില്ല……….

ഓഹോ………. അത്രയ്ക്കൊക്കെ ആയോ……. അതിനുമാത്രം ആരാ അയാൾ നിന്റെ……… അഭി ദേഷ്യത്തോടെ ചോദിച്ചു………….

ഒട്ടും മടിക്കാതെ ജനി മറുപടിയും പറഞ്ഞു……….

എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ……… ചിലപ്പോഴൊക്കെ എന്റെ ദൈവം………… എന്റെ ഹൃദയത്തിനോട്  അടുത്തിരിക്കുന്ന ആൾ………..

ജനി ഉദ്ദേശിച്ചത് രാധമ്മയെ ആണെങ്കിലും…….. അഭി ഉദ്ദേശിച്ചത് സിദ്ധുവിനെ ആണ്…..

അഭിക്ക് മിണ്ടാട്ടം ഇല്ലാതായി……….. ജനി വീട്ടിലേക്ക് കയറി പോകുന്നത് നോക്കി നിന്നു……. പിന്നീട് കാണുമ്പോൾ കുത്തിനോവിക്കാൻ വരാറില്ലെങ്കിലും ദേഷ്യത്തിൽ നോക്കി നിൽക്കാറുണ്ട്………..

ജനി അതു ശ്രദ്ധിക്കാറില്ലന്ന് മാത്രം………

അമ്മയ്ക്ക് ചായ കൊടുക്കാൻ പോയ ജനി  കണ്ടത് താഴെ കമിഴ്ന്നു കിടക്കുന്ന അമ്മയെയാണ്…………. പിടിച്ചു എഴുന്നേൽപ്പിക്കാൻ തനിച്ച് ജനിയെക്കൊണ്ടായില്ല……. സുമേച്ചിയെ പോയി വിളിച്ചു……….. ചേട്ടനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി……… ഐസിയുവിൽ കിടക്കുമ്പോൾ അമ്മക്ക് തന്നോട് എന്തോ പറയാനുണ്ട്  എന്ന് ജനിക്ക് തോന്നി…….. അമ്മ അതിനു ശ്രമിക്കുന്നുണ്ട്……….. പക്ഷേ സാധിക്കുന്നില്ല…. കുറച്ചു നേരത്തിനു ശേഷം അറിഞ്ഞു അമ്മ ഇനി കൂടെ ഉണ്ടാവില്ലെന്നുള്ള സത്യം…………… ജനിക്ക് ആദ്യമത് ഉൾക്കൊള്ളാൻ സാധിച്ചില്ല………

സുമേച്ചിയുടെ ചേട്ടനാണ് എല്ലാത്തിനും മുൻകൈയെടുത്തത്…………. അമ്മയുടെ കൂടെയുള്ള അവസാനരാത്രി……….. പക്ഷേ അമ്മയ്ക്ക് ജീവനില്ലാന്നു  മാത്രം……….. ബന്ധുക്കളെല്ലാം വന്നു കാണുന്നുണ്ട്……… സുമേച്ചിയുടെ മടിയിലേക്ക് തല വെച്ച് കിടക്കുകയാണ് ജനി……….  കണ്ണടച്………

പിറ്റേന്ന് അമ്മയെ ചിതയിലേക്ക് എടുക്കുന്നതിന് തൊട്ടുമുൻപ് ഒരു പോലീസ് ജീപ്പ് വന്നു നിന്നു മുറ്റത്ത്‌……..  അതിൽ നിന്നും കയ്യിൽ വിലങ്ങണിയിച്ച അച്ഛനെ  ഇറക്കി………

അമ്മയുടെ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നു അച്ഛൻ………. അമ്മ കത്തിയെരിയുമ്പോൾ ജനി അച്ഛനെ ചേർന്നു നിന്നു……… ഒരു താങ്ങ് എന്നപോലെ………..

ജനിയോട്  കുറച്ചുനേരം സംസാരിക്കണമെന്ന് പോലീസിനോട് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു………… ജനിയുടെ ഒരു കൈ എടുത്തു വിലങ്ങണിയിച്ച കൈകൾക്കിടയിൽ ചേർത്തുപിടിച്ചു…………

മോൾക്ക് അറിയുമോ അച്ഛനെന്തിനാ രാജനെ കൊന്നതെന്ന്…….. നീ അറിയണം…… നീ മാത്രം……. എന്റെ വിധി എന്താവുമെന്ന് അച്ഛന്  ശരിക്കറിയാം………….. ഇനി നിന്നെ കാണാൻ പറ്റുമോന്നും അറിയില്ല…………

അച്ഛൻ പറഞ്ഞ കാരണം കേട്ട്  ആ മുഖത്തേക്ക് നോക്കാൻ കൂടിയായില്ല……..  മനസ്സിന്റെ വേദന ഇരട്ടിയായ പോലെ………

പോകാം……… ഒരു പൊലീസുകാരൻ വന്നു പറഞ്ഞു……….

അച്ഛൻ എന്റെ  കൈ മുറുക്കി പിടിച്ചു പറഞ്ഞു…………… . ഇനി നീ തനിച്ചാണ്…….. നിന്നെ സൂക്ഷിക്കാൻ നിനക്കാവില്ല എന്ന് തോന്നിയാൽ സ്വയം ജീവൻ അവസാനിപ്പിച്ചേക്കണം…….. മാനം വിറ്റ് ജീവിക്കരുത്………  ഇത്രയേ അച്ഛന് പറയാനുള്ളൂ………….ഇനിനിന്നെ കാണാൻ പറ്റുമോന്ന് അച്ഛന് അറിയില്ല…….കാണാൻ വരരുത്………..  ചിലപ്പോൾ നിന്നെ കാണുമ്പോൾ അച്ഛന്  ജീവിക്കാൻ കൊതി തോന്നി പോകും…….

അച്ഛൻ തിരിഞ്ഞുനോക്കാതെ വണ്ടിയിൽ കയറി…………..ജീപ്പ്  കണ്ണിൽ നിന്നും മറയുന്നത് വരെ ജനനി നോക്കിനിന്നു………. ഈറനോടെ……

അച്ഛനെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു………. അതിനിടയിൽ ഞാൻ ആ മുഖം കണ്ടു……… അഭിയുടെ…….. പക്ഷേ… എന്നെ കാണുമ്പോൾ ഉണ്ടായിരുന്ന ആ ചിരി മാത്രം ഇന്നില്ല……….. ആ ചിരി ഞാൻ ഇന്ന് നിങ്ങൾക്ക് തിരിച്ചു തരുവാ അഭി…….ജനി അഭിയെ നോക്കി പുച്ഛിച്ചു  ചിരിച്ചു……… എന്നിട്ട് അകത്തേക്ക് കയറി കതകടച്ചു………… വാതിലിൽ ചാരി നിന്നു………… പതിയെ നിലത്തേക്ക് ഊർന്നിരുന്നു……….. ഒന്ന് ഉറക്കെ കരയണമെന്ന് തോന്നി ജനിക്ക്……… ഇത്രയും നാൾ  അമ്മയെ വിഷമിപ്പിക്കാതിരിക്കാൻ കരയാതിരുന്നു……….  ഇപ്പോൾ എത്ര വേണമെങ്കിലും കരയാം…….. ആരുമില്ല ആശ്വസിപ്പിക്കാൻ………. തനിച്ചാശ്വസിക്കണം എന്ന തിരിച്ചറിവോടെ………. ആ കരച്ചിൽ പലരുടെയും ചെവിയിൽ  തട്ടി………കൂടെ അഭിയുടെയും…………

എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല ജനിക്……. ഒരുപക്ഷേ ഇന്ന് അച്ഛൻ തന്നോട് പറഞ്ഞ കാര്യം തന്നെ ആയിരിക്കുമോ  അമ്മയ്ക്കും പറയാനുണ്ടായിരുന്നത്….

ഇരുട്ട് ആയിരിക്കുന്നു…….. അവൾ പോയി കുളിച്ചിറങ്ങി……….. വീടിനു പിറകിൽ എന്തൊക്കെയോ അനക്കം  കേൾക്കുന്നുണ്ട്……. ചിക്കു മുരളുന്നുണ്ട്………… ജനി രണ്ടു കതകിലും ഉള്ള കുറ്റികൾ ഒക്കെയിട്ടു……….. മേശ രണ്ടു കതകിലും  ചേർത്തുവച്ചു……………

സുമേച്ചി വരാം എന്ന് പറഞ്ഞതാണ്………….  ഇപ്പോൾ കുട്ടികൾ ഉണ്ടാവാനുള്ള ട്രീറ്റ്മെന്റ് നടത്തുന്നുണ്ട്……… അതുകൊണ്ട് ജനിയാണ്   പറഞ്ഞത് വേണ്ടാന്ന്………..

എത്രനാൾ കൂട്ടുകിടക്കും സുമേച്ചി……..  ഞാനിതൊക്കെ ശീലിക്കണ്ടേ……… വിളിച്ചാൽ കേൾക്കാവുന്നിടത്തുണ്ടല്ലോ………  എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം…………

ശബ്ദം കൂടി കൂടി വരുന്നു…….. ആരോ വീടിനു പിറകിൽ ഉണ്ട്……… ജനലിൽ കൊട്ടുന്നു…….. പതിഞ്ഞ ശബ്ദത്തിൽ വിളിക്കുന്നുമുണ്ട്…….

ജനിക്ക് മനസ്സിലായി…….. ഒരു പെണ്ണ് തനിച്ചായി എന്നറിഞ്ഞപ്പോൾ ഞരമ്പ് രോഗികൾക്ക് രക്തയോട്ടം വർധിച്ചെന്നു………….. വീടിനു ചുറ്റുമുള്ള എല്ലാ ലൈറ്റ്സും   ഓൺ ചെയ്തു…………. ആരൊക്കെയോ ഓടുന്ന ശബ്ദം……….. അല്ല… ചിക്കു ആരെയോ ഓടിക്കുന്ന ശബ്ദം……ഇരുട്ടുമാത്രം ഇഷ്ടപ്പെടുന്ന ചെറ്റകൾ…………

ജനി…….. ജനീ……. ആരോ വാതിലിൽ മുട്ടി വിളിക്കുന്നുണ്ട്……..  കൂടെ ബെൽ അടിക്കുന്നുണ്ട്…….

ഈ ശബ്ദം…… ഇത് തനിക്ക് പരിചയമുള്ള ശബ്ദം ആണ്………. അഭിയേട്ടൻ………

ജനിക്ക് അത്ഭുതം തോന്നി……… കുറെ നാളുകൾക്കു ശേഷം ജനീന്നു വിളിച്ചു കേട്ടല്ലോ………..

ജനീ…… ഇത് ഞാനാണ്…… അഭി……. വാതിൽ തുറക്കൂ……….

ജനി വാതിൽ തുറന്നുമില്ല…… വിളി കേട്ടതുമില്ല………

കുറച്ചുകഴിഞ്ഞ് വണ്ടിയുടെ ശബ്ദം അകന്നുപോകുന്നത് അവളറിഞ്ഞു………

ചിക്കു വെളിയിൽ ഉണ്ടെന്നുള്ള ധൈര്യത്തിൽ ജനി കണ്ണടച്ചു………..

ഒരുപാട് താമസിച്ചാണ് എഴുന്നേറ്റത്………. കാപ്പി ഉണ്ടാക്കി രണ്ട് ഗ്ലാസ് എടുത്തപ്പോഴാണ് ഓർത്തത്……… ഇനി ഒരു ഗ്ലാസ്സല്ലേ  വേണ്ടൂന്നു………  കഴിക്കാനുള്ളത് സുമേച്ചി കൊണ്ടുവന്നു……….. ചിക്കുവിനും പകുത്തു കൊടുത്തു……… ബാക്കി ജനി കഴിച്ചു……………

ഒന്നും ചെയ്യാൻ തോന്നിയില്ല…….. അല്ലെങ്കിലും ഇനി ആർക്കു വേണ്ടിയാ………… മേശമേൽ തലവച്ചു കിടക്കുമ്പോഴാണ് ബെല്ലടി കേട്ടത്……… തുറന്നപ്പോൾ മുന്നിൽ അഭി………

കല്യാണം കഴിഞ്ഞതിനു ശേഷം ഇത്രയും അടുത്ത് കാണുന്നത് ഇത് ആദ്യമാ………..

ജനീ എടുക്കാനുള്ളത് എന്താണെന്ന് വെച്ചാൽ എടുത്തോളൂ…….. എന്നിട്ട് എന്റെ കൂടെ വരു……. അഭി പറഞ്ഞു………

എങ്ങോട്ട്……… എങ്ങോട്ട് വരാനാ…….

ഒന്നുകിൽ വീട്ടിലേക്ക്………. അതല്ലെങ്കിൽ ഏതെങ്കിലും ഹോസ്റ്റലിൽ വിടാം……… എന്തായാലും ഇവിടെ നീ തനിച്ച് നിൽക്കണ്ട…….

ആരൊക്കെ തനിച്ചാക്കിയാലും ജീവിച്ചല്ലേ പറ്റൂ………. ഞാൻ ഒരിടത്തേക്കും ഇല്ല……. ആരും എനിക്ക് വേണ്ടി കഷ്ടപ്പെടേണ്ടതില്ല……. നിങ്ങൾ പൊയ്ക്കോളൂ……..

ജനീ…….. എന്നോടുള്ള ദേഷ്യത്തിനാ നീ ഇങ്ങനെയൊക്കെ പറയുന്നതെന്നെനിക്കറിയാം………… ക്ഷമിക്കാൻ ഞാൻ തയ്യാറാണ്………. നീ ഞാൻ പറയുന്നത് അനുസരിക്കൂ……. രാത്രിയിൽ ഇവിടം സേഫ് അല്ല നിനക്ക്………

എന്നോട് ക്ഷമിക്കാൻ മാത്രം ഞാൻ എന്താ നിങ്ങളോട് തെറ്റ് ചെയ്തത്…….. ഒരു തെറ്റും നിങ്ങളോട് ഞാൻ ചെയ്തിട്ടില്ല……. ഇന്നീ ദിവസം വരെ……..

ശരി സമ്മതിച്ചു……… അങ്ങനെ പറഞ്ഞതിന്  എന്നോട് ക്ഷമിക്കു……….. പറഞ്ഞു തർക്കിക്കാൻ ഞാനില്ല……. വരു……

ഇല്ല ഞാൻ എങ്ങോട്ടും ഇല്ല………. എന്റെ അച്ഛൻ ഈ  വീട് വച്ചപ്പോൾ ഉറപ്പുള്ള രണ്ട് കതകുകളാണ് വെച്ചത്………. എല്ലാം മുൻകൂട്ടി കണ്ടത് പോലെ………. അത് താണ്ടി ആരും ഇവിടെ കയറില്ല………. ആ ധൈര്യം എനിക്കുണ്ട്………..

അച്ഛനെപ്പറ്റി പറഞ്ഞതിനാലാവണം അഭിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു  മുറുകി……….

അയാളുടെ പേര് നീ എന്നോട് പറയരുത്…….. ദേഷ്യം എവിടെ നിന്നൊക്കെയാ വരുന്നത് ന്ന് എനിക്കറിയില്ല……. അവസാനമായി എന്റെ അച്ഛന്റെ മുഖം കൂടി ഒന്ന് കാണാൻ സാധിച്ചില്ല…………… വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടി തരുമ്പോൾ തലയേത്  കാലേതു എന്നു  പോലും അറിയില്ലായിരുന്നു……..അതിനു മാത്രം എന്ത് തെറ്റാണ് എന്റച്ഛൻ ചെയ്തത്……….. രാവിലെ നിന്റെ അച്ഛന്റെ കൂടെ സന്തോഷത്തോടെ പോയതാ വീട്ടിൽ നിന്നും……… പിന്നീട് കാണുമ്പോൾ ചോരയിൽ കുളിച്ച്………

അഭി ആ രംഗം മനസ്സിൽ കണ്ടതുപോലെ കുറച്ചു നേരം മിണ്ടാതെ നിന്നു………….

പിന്നെ നിന്നോടുള്ള എന്റെ സ്നേഹം കളവായിരുന്നില്ല ജനി…….. എന്റെ അമ്മയ്ക്കും പെങ്ങന്മാർക്കും വേറെ ആരും ഇല്ലായിരുന്നു…… സ്വന്തം ഭർത്താവിനെ കൊന്നയാളുടെ മകളെ വീട്ടിലേക്ക് സ്വീകരിക്കാൻ അമ്മയ്ക്കും…….. അച്ഛനെ സ്നേഹിക്കുന്ന പെൺമക്കൾക്കും…….. കഴിഞ്ഞിരുന്നില്ല…….. അവരുടെ ഇഷ്ടം ഇല്ലാതെ എനിക്ക് നിന്നെ സ്വീകരിക്കാനും പറ്റില്ലായിരുന്നു……… നിന്നെക്കാൾ അമ്മയുടെയും പെങ്ങന്മാരുടെയും തട്ടാണ് താഴ്ന്നിരുന്നത്…….. അവരെ എതിർത്തു ജീവിക്കാൻ കഴിയുമായിരുന്നോ നമുക്ക്……….

മനപ്പൂർവം വെറുക്കാൻ ശ്രമിച്ചു……… മനസ്സ് നിന്നോട് അടുക്കുമ്പോൾ വാക്കുകൾ കൊണ്ടു വെറുപ്പിക്കാനും വെറുക്കാനും ശ്രമിച്ചു…….

നീ തനിച്ചാകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല ജനി……..  ഇനിയെനിക്ക് നോക്കിനിൽക്കാനാവില്ല………. ആരെന്തു പറഞ്ഞാലും എനിക്ക് പ്രശ്നമല്ല………. നീ എവിടെയെങ്കിലും സുരക്ഷിതയായിരിക്കണം…… എങ്കിലേ  എനിക്ക് സമാധാനം കിട്ടു………..പറയുന്നത് അനുസരിക്കു ജനി………

അപ്പോൾ എന്നെ ഒളിപ്പിച്ചു താമസിപ്പിക്കാൻ ആണ് ഉദ്ദേശം……. വെപ്പാട്ടി ആയിട്ടോ……. അതോ…….

നിങ്ങൾ ഇത് കുറച്ചു നാളുകൾക്ക് മുൻപ് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒന്നും പറയാതെ അനുസരിച്ചേനെ……… എന്ന് നിങ്ങൾ വേറൊരു പെണ്ണിന്റെ  കഴുത്തിൽ താലികെട്ടിയോ അന്നുമുതൽ എനിക്ക് അന്യനാണ്………. ഞാൻ ഒരിടത്തേക്കും ഇല്ല……നിങ്ങൾ ഇപ്പോൾ പോകു………

അഭിക്കു  ദേഷ്യം വന്നു…………

നിന്നെ രാത്രിയിൽ ആരെങ്കിലും പിച്ചിച്ചീന്തും ജനീ……….  ആരുമുണ്ടാവില്ല നിന്നെ രക്ഷിക്കാൻ………. നിന്റെ അപ്പൻ പോലും……. അയാൾക്ക് ഇതും കൂടി കാണേണ്ടിവരും……..

ഭാര്യയ്ക്ക് ഇത് എത്രാമത്തെ മാസമാ……  ജനി  ചോദിച്ചു……..

പറയുന്ന കാര്യത്തിൽ നിന്നും വിഷയം മാറ്റി വേറെ കാര്യം സംസാരിക്കുന്നത് കേട്ട് ജനിയെ സൂക്ഷിച്ചു നോക്കിയിട്ട് അഭി പറഞ്ഞു……..

മൂന്നാം മാസം……….

കുട്ടി നിങ്ങളുടെ തന്നെയാണെന്ന് ഉറപ്പുണ്ടോ……. ജനി ചോദിച്ചു….

ജനീ……  സൂക്ഷിച്ചു സംസാരിക്………. എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ…..  അതിനുള്ള അവകാശം നിനക്കുണ്ട്…………പക്ഷേ…….  അഭി കൈ ചൂണ്ടി പറഞ്ഞു……..

ഒരുപക്ഷേ ആ കുഞ്ഞ് നിങ്ങളുടെ ഭാര്യക്ക് പിഴച്ചു ഉണ്ടായത് ആണെങ്കിലോ……..

അഭി അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു…………

കവിൾ പൊത്തിപ്പിടിച്ച് ജനി അഭിക്കു മുന്നിൽ വന്നു നിന്നു ചോദിച്ചു………

നിങ്ങൾക് നൊന്തോ…. വെറും മൂന്നു മാസം……. അതും പുറംലോകം കാണാത്ത നിങ്ങളുടെ സ്വന്തം കുഞ്ഞിന്റെ  പിതൃത്വത്തിനെ പറ്റി ഒന്ന് ചോദിച്ചപ്പോഴേക്കും നിങ്ങൾ എന്നെ തല്ലി……… അപ്പോൾ 18 വർഷം സ്വന്തമെന്നു കരുതിയ മകൻ കൂടപ്പിറപ്പിനെ പോലെ കണ്ട കൂട്ടുകാരന്റെ ആണെന്ന് അറിഞ്ഞാൽ എന്താ ചെയ്യേണ്ടത്……….. നിങ്ങൾ പറ…….. കൂട്ടുകാരനും സ്വന്തം ഭാര്യക്കും പറ്റിയ ഒരു കയ്യബദ്ധം ആയിട്ട് കരുതാൻ അച്ഛനെ കൊണ്ടായില്ല……… കൂട്ടുകാരൻ തന്നെ അത് പറഞ്ഞു മാപ്പ് അപേക്ഷിച്ചപ്പോൾ ക്ഷമിക്കാനും അച്ഛനു  പറ്റിയില്ല………. കൂട്ടുകാരനും ഭാര്യയും തന്നെ ഇത്രയും കാലം പറ്റിക്കുകയായിരുന്നു  എന്നുള്ള ചിന്തയും……… കൂടെ മദ്യത്തിന്റെ ലഹരിയിലും കൂടിയായപ്പോൾ വന്ന ദേഷ്യത്തിന് ചെയ്തുപോയതാണ്…………. അതൊരു തെറ്റായിരുന്നുവെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സ്വയം കുറ്റം ഏറ്റു പറഞ്ഞതും……….. ശിക്ഷക്കായി കാത്തിരിക്കുന്നതും……… ഇനി നിങ്ങൾ പറയൂ എന്റെ അച്ഛനാണോ  തെറ്റുകാരൻ…….. അതോ…..  നിങ്ങളുടെ അച്ഛനോ………. എന്റെ അച്ഛന്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ കൂടിയും ഇങ്ങനെയല്ലേ ചെയ്യുമായിരുന്നുള്ളൂ……

അഭിക്ക് കേട്ടതൊന്നും സത്യമാണെന്ന് വിശ്വസിക്കാൻ ആയില്ല……… പക്ഷേ ജനി പറയുന്നതൊന്നും കള്ളമാണെന്നും തോന്നിയില്ല…….

ഇത്രയും നാൾ എനിക്ക് അനികുട്ടനോട് ദേഷ്യം ഉണ്ടായിരുന്നു……ഞങ്ങളെ തനിച്ചാക്കി പോയതിനു………. പക്ഷേ ഈ കാര്യം അച്ഛൻ പറഞ്ഞപ്പോൾ മുതൽ എനിക്ക് അവനോടുള്ള ദേഷ്യം മാറി…….. കാരണം……. അവനെ  വളർത്തിയത് അച്ഛനാണ് എങ്കിലും……. അവൻ നിങ്ങളുടെ രക്തത്തിന്റെ  സ്വഭാവമാണ് കാണിച്ചത്……… സ്നേഹിക്കുന്നവരെ പാതിവഴിയിൽ ഉപേക്ഷിക്കുക എന്നത്………

മതി ജനി……….നിർത്തു…..  ഇനി എനിക്ക് ഒന്നും കേൾക്കണ്ട……….

നിങ്ങൾ കേൾക്കണം………. കേട്ടേ പറ്റൂ……. ഞാൻ അന്നേ പറഞ്ഞതല്ലേ…….. എന്തെങ്കിലും കാരണമില്ലാതെ അച്ഛൻ അങ്ങനെ ചെയ്യില്ല എന്ന്……..വിശ്വസിച്ചോ നിങ്ങൾ ……….. ഇല്ലല്ലോ……….. അതിനു പകരമായി എത്രമാത്രം ഉപദ്രവിച്ചു നിങ്ങളെന്നെ………. നാട്ടുകാർ  ഞാൻ വ്യഭിചരിക്കാൻ പോകുകയാണെന്ന് പറഞ്ഞപ്പോളും കേട്ടു നിന്നതല്ലേയുള്ളു നിങ്ങൾ………….. ഞാൻ നിങ്ങളുടെ പേര് വിളിക്കുമ്പോൾ പുഴുവരിക്കുംപോലെ  ആണെന്ന് പറഞ്ഞില്ലേ………. എന്നെ വെറുപ്പാണ് എന്ന് പറഞ്ഞില്ലേ……….. അതൊക്കെ ഞാൻ സഹിക്കാം……….  നിങ്ങൾക്കറിയുമോ……. നിങ്ങൾ വേറൊരു പെണ്ണിന്റെ  കൈപിടിക്കുമ്പോൾ……. ഇവിടെ….. വെറും നിലത്ത് കിടന്ന് ചങ്കുപൊട്ടി കരയുകയായിരുന്നു ഞാൻ……… അന്ന് ഞാൻ അനുഭവിച്ചത് പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല……….. നിങ്ങളെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് അന്നാണ് എനിക്ക് മനസ്സിലായത് അഭിയേട്ടാ………

ചങ്കിനകത്ത് ഒളിപ്പിച്ചുവെച്ചിരുന്നതെല്ലാം മലവെള്ളപ്പാച്ചിൽ പോലെ ഒഴുകിപ്പോകുന്നത് ജനി  അറിഞ്ഞു………

എന്നിട്ടുപോലും വെറുക്കാൻ കഴിഞ്ഞിട്ടില്ല ഇന്നേവരെ നിങ്ങളെ……… വേറൊരു പെണ്ണിന്റെ സ്വത്താണെന്ന് പറഞ്ഞു പഠിപ്പിക്കാൻ ഒരുപാട് പാടുപെട്ടു എന്റെ മനസ്സിനെ…………..

ജനി അഭിയുടെ അടുത്തേക്ക് വന്ന് ആ മുഖത്തേക്ക് നോക്കി ചോദിച്ചു……..

നിങ്ങൾക്ക് പറയാൻ ഒരുപാട് ന്യായീകരണങ്ങൾ കാണും……… എങ്കിലും ഞാൻ ഒന്ന് ചോദിച്ചോട്ടെ…….. സത്യം പറ……. ഇത്രമാത്രം ജനിയെ വിഷമിപ്പിക്കാൻ കഴിഞ്ഞതെങ്ങനെയാണ്………. എത്രമാത്രം കരഞ്ഞെന്നറിയുമോ ഞാൻ…… എന്നെ മറന്ന് വേറൊരു പെണ്ണിനെ സ്വന്തമായി സ്വീകരിക്കാൻ എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക് ഇത്ര പെട്ടെന്ന്……….. ജനിയുടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകി………

അഭി  ജനിയെ  ചേർത്തുപിടിച്ചു………

വേണ്ട……… അവൾ അഭിയെ തള്ളിമാറ്റി……..

തൊട്ടുപോകരുത് എന്നെ…….. അതിനുള്ള അവകാശവും അധികാരവും ഇപ്പോൾ നിങ്ങൾക്കില്ല……… ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളാം………. ഇപ്പോൾ നിങ്ങൾ പോകു ഇവിടുന്ന്……….

ജനി വാതിൽക്കലേക്ക് കൈ ചൂണ്ടി പറഞ്ഞു……

അഭി വാതിൽക്കലേക്കു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ജനിയും നോക്കി അങ്ങോട്ടേക്ക്…..

സിദ്ധു സാർ……..

a…..m……y……..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!