Skip to content

നിഴലായ് എന്നരികിൽ – 8

nizhalay-enarikil

ആരാ അച്ഛാ ഇവർ..

വിധുവിന്റെ ശബ്ദം വല്ലാത്ത പകച്ചത് പോലേ ആയിരുന്നു…

നന്ദൻ ഗംഗയെ നോക്കി..

ഗംഗ തല താഴ്ത്തി..

ആരാ അച്ഛാ..

വിധു ഒന്നുടെ ചോദിച്ചു..

നിങ്ങളുടെ അനിയത്തി ആണ് അപർണ്ണ…

നന്ദന്റെ മറുപടി കേട്ട് വിധുവും ചിത്രയും ഞെട്ടി..

ന്താ…

ന്താ അച്ഛൻ പറഞ്ഞത്..

മ്മ്..

സത്യം..

നിന്റെ അനിയത്തി…

മോൾടെ ചേച്ചി..

അച്ഛാ…

വിധു ഉറക്കേ വിളിച്ചു..

ചിത്ര ഒന്നും മിണ്ടാതെ തളർന്നു തറയിലേക്ക് ഇരുന്നു…

അച്ഛാ..

ന്തിനാ അച്ഛാ ഞങ്ങളോട് ഇങ്ങനെ..

വിധുവിന്റെ ശബ്ദം വല്ലാതെ പതറിയിരുന്നു..

എങ്ങനെ..

നന്ദൻ ചോദിച്ചു..

അത് ഇനി ഞാൻ പറയണോ…

മോൻ പറ..

അച്ഛൻ ന്ത് ചെയ്തൂന്ന്..

ഓ..

ഇനി ഞാൻ തന്നെ പറയണോ..

വേണം..

മോൻ തന്നെ പറയണം..

അച്ഛന് ഇങ്ങനെ ഒരു മോളും ഭാര്യയും ഉണ്ടെന്ന്…

വിധു മുഖം താഴ്ത്തി പതിയെ പറഞ്ഞു…

ഡാ ചെക്കാ..

നീ ന്ത് തോന്നിവാസം ആണ് വിളിച്ചു പറയുന്നത്…

പെട്ടന്ന് ഗംഗ അവർക്കിടയിൽ കയറി..

അമ്മക്ക് ഇതെങ്ങനെ സഹിക്കാൻ കഴിഞ്ഞു അമ്മേ..

ദേ വിധു മതി..

നീ കാര്യം അറിയാതെ..

ഗംഗ വീണ്ടും പറഞ്ഞു..

ഇനി എന്തറിയാൻ..

ഞാൻ പോവേണ്..

എനിക്ക് വയ്യ ഇനി ഇവിടെ നിക്കാൻ..

അതും പറഞ്ഞു വിധു തിരിഞ്ഞു നടന്നു…

ഏട്ടാ…

പുറകിൽ നിന്നുള്ള വിളി കേട്ട് വിധു തിരിഞ്ഞു നോക്കി..

അപർണ…

ഏട്ടൻ കരുതുന്നത് പോലെ ഞാൻ ഏട്ടന്റെ അച്ഛന്റെ മോളൊന്നും അല്ല..

അപർണ പറയുന്നത് കേട്ട് വിധു വിശ്വാസം വരാത്തത് പോലെ ഗംഗയെ നോക്കി..

പിന്നെ പതിയെ നന്ദനേയും..

നന്ദൻ അവനെ നോക്കി ചിരിച്ചു…

ഡാ..

എന്റെ അനിയത്തി ആണ് മാലിനി..

നന്ദൻ പറയുന്നത് കേട്ട് വിധുവിന്റേയും  ചിത്രയുടെയും  കിളി പോയി….

അവർ  പരസ്പരം നോക്കി നിന്നു…

നിന്റെ അച്ഛന് അല്ല ചിന്നവീട് ഉണ്ടായിരുന്നത്..

പിന്നേ..

വിധു പതിയെ ചോദിച്ചു..

എന്റെ അച്ഛന്..

അതായത് നിന്റെ മുത്തശ്ശന്..

ങേ…

വാ പിളർന്നു നിന്നു പോയി വീണ്ടും രണ്ടാളും..

ന്തൊക്കെയാ അച്ഛാ പറയുന്നത്..

എനിക്കൊന്നും മനസിലായില്ല…

വിധു പറഞ്ഞത് കേട്ട് നന്ദൻ വീണ്ടും ചിരിച്ചു..

ആദ്യം കേട്ടപ്പോൾ എനിക്കും ഒന്നും മനസിലായില്ല..

മുത്തശ്ശൻ പറഞ്ഞപ്പോൾ..

മുത്തശ്ശന് മ്മടെ  മുത്തശ്ശി അല്ലാതെ വേറൊരു സെറ്റ് അപ്പ്‌ ഉണ്ടായിരുന്നു..

ആളുടെ മോളുടെ മോളാണ്

അതിലെ ആളാണ് ദേ ഈ നിക്കുന്ന നിന്റെ അമ്മായി..

അതായത് എന്റെ അനിയത്തി….

ആ അമ്മായി ടെ മോളാണ് ഈ നിക്കുന്ന അപർണ…

പറഞ്ഞു വരുമ്പോൾ നിന്റെ മുറപെണ്ണാ…

ശരിയാണോ…

വിധു വിശ്വാസം വരാതെ ഗംഗയെ നോക്കി ചോദിച്ചു..

മ്മ്..

ഗംഗ അവനെ നോക്കി ചിരിച്ചു കൊണ്ട് മൂളി..

എന്നിട്ട് ന്തേ ഞങ്ങളോട് പറഞ്ഞില്ല ഇത് വരേ..

ഞങ്ങൾ തന്നെ അറിഞ്ഞത് മുത്തശ്ശൻ മരിക്കുന്നതിന് ഒരു മാസം മുൻപാണ്…

അതായത് കൃത്യമായി പറഞ്ഞാൽ ഒരു മൂന്നു മാസം മുൻപ്..

ശ്ശോ ന്തൊക്കെയാ കേൾക്കണത്..

എന്നിട്ട് മുത്തശിക്ക്‌ അറിയാമായിരുന്നോ ഈ കാര്യം…

ഇല്ല എന്നാണ് മുത്തശ്ശൻ പറഞ്ഞത്..

ബെസ്റ്റ്…

നല്ല മുത്തശ്ശൻ..

എന്നിട്ട് ബാക്കി പറ..

എങ്ങനെ ഇവരെ കണ്ടു പിടിച്ചു അച്ഛൻ..

വിധു ചോദിച്ചു…

മുത്തശ്ശൻ അഡ്രെസ്സ് തന്നിരുന്നു..

പിന്നെ ഞാനും അമ്മയും ഇവരെ കാണാൻ വന്നു..

എന്നും ഒരു അനിയത്തിയോ ചേച്ചിയോ എനിക്ക് ഇല്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു…

അതാണ് എനിക്ക് ഇപ്പൊ മാറിയത്..

മാലിനിയെ ചേർത്ത് പിടിച്ചു കൊണ്ട് നന്ദൻ പറഞ്ഞു.. നിർത്തുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു നന്ദന്റെ..

************************************

രാത്രി അത്താഴം കഴിഞ്ഞു അടുത്തുള്ള കുന്നിൻ ചെരുവിലെ പാറയുടെ മുകളിൽ കണ്ണടച്ച് കിടക്കുക ആയിരുന്നു വിധു…

തൊട്ടടുത്തു അവന്റെ കൈ വിരൽ പതിയെ മസാജ് ചെയ്തു കൊടുത്തു ചിത്രയും..

ദേഷ്യം ഉണ്ടോ എന്നോട് നിങ്ങൾക്ക്..

ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി…

അപർണ തല കുമ്പിട്ടു നിൽക്കുന്നുണ്ടായിരുന്നു അവരുടെ മുന്നിൽ…

ചേച്ചി…

ചിത്ര വേഗം ചാടി എഴുന്നേറ്റു..

അപർണയെ കെട്ടിപിടിച്ചു..

ഞങ്ങൾക്ക് ദേഷ്യം ഒന്നുമില്ല ചേച്ചി..

പക്ഷേ…

പെട്ടന്ന് കേട്ടപ്പോൾ ശരിക്കും പകച്ചു പോയി..

ഞങ്ങളുടെ അച്ഛനെ വേറൊരാൾക്ക് കൂടി അവകാശം എന്ന് കേട്ടപ്പോൾ..

ചങ്ക് പൊട്ടി പോയി..

അതാണ്..

ചിത്ര അപർണയുടെ തോളിൽ അവളുടെ താടി അമർത്തി കൊണ്ട് പതിയെ പറഞ്ഞു…

അറിയാം മോളേ..

ഞങ്ങൾ കരുതി നിങ്ങളോട് എല്ലാം പറഞ്ഞു കാണും ന്നു…

ഇല്ല അപർണ..

ഞങ്ങളോട് അവർ ഒന്നും പറഞ്ഞില്ല ന്നേ..

ഒന്നു പറഞ്ഞിരുന്നു എങ്കിൽ എത്ര വട്ടം ഞങ്ങൾ ഇവിടെ വന്നു പോയി കാണും..

വിധു പറഞ്ഞത് കേട്ട് അപർണ ചിരിച്ചു..

വാ.. ഇവിടെ ഇരിക്ക്..

കയ്യിൽ പിടിച്ചു കൊണ്ട് ചിത്ര വിളിച്ചു..

അപർണ അവിടെ പാറയിൽ അവരുടെ ഇടയിൽ ഇരുന്നു..

കുട്ടിക്കാലം മുതൽ ആരും ഉണ്ടായിരുന്നില്ല..

ഞങ്ങൾക്ക്..

പിഴച്ചു പെറ്റ ഒരു അമ്മയുടെ മോൾ..

അങ്ങനെ ആണ് സമൂഹം എന്നും കണ്ടത്..

എവടെ പോയി നിന്നാലും കുറ്റപ്പെടുത്തലും..

പരിഹാസം നിറഞ്ഞ ചിരിയും..

ഞാൻ പലപ്പോഴും അമ്മയോട് പറഞ്ഞിട്ടുണ്ട്..

ന്തിനാ അമ്മേ…

ഈ പിഴച്ചവൾ എന്നുള്ള വാക്ക് കേൾക്കുന്നത് എന്ന്..

അമ്മക്ക് വിളിച്ചു പറഞ്ഞൂടെ…

നല്ല ആഢ്യത്വം ഉള്ള ആളുടെ വിത്താണ് ഞാൻ എന്നെന്ന്..

അമ്മ പറയും..

വേണ്ട മോളേ…

നമ്മുടെ ജീവിതം അച്ഛൻ നല്ലത് പോലെ നോക്കുന്നുണ്ട്..

ആളുകൾക്കും അതറിയാം…

ആളാണ് അച്ഛൻ ന്നു..

പക്ഷേ..

അവരുടെ ഒരു സുഖം..

അതാണ് അങ്ങനെ പറയുന്നത്..

മറ്റുള്ളവരെ കുത്തി വേദനിപ്പിക്കുമ്പോൾ ചിലർ അതിൽ ഒരു സുഖം കണ്ടെത്തും..

അത് നമുക്ക് മാറ്റി എടുക്കാൻ കഴിയില്ല..

മോൾക്ക്‌ അറിയാം മോൾടെ അച്ഛനെ…

ചൂണ്ടി കാണിക്കാൻ ഒരു അച്ഛൻ മോൾക്ക്‌ ഉണ്ട്..

പിന്നെ..

ആ അച്ഛൻ…

ആളായിരുന്നു എനിക്ക് തുണ..

ഇല്ലേൽ ചിലപ്പോൾ ഏതെങ്കിലും വേശ്യാ തെരുവിൽ കിടന്നു പുഴു അരിച്ചു കഴിഞ്ഞനേ ഞാൻ..

നാട്ടുകാർ..

തെണ്ടികൾ അവർക്ക് വേണ്ടത് അതായിരുന്നു..

പക്ഷേ..

ആരുമില്ലാത്ത ഒരു പാവം പെണ്ണിന് മോഹങ്ങൾ നൽകി..

ജീവിതം നൽകി..

ഞാൻ പറഞ്ഞിട്ടാണ് നിന്റെ അച്ഛൻ ആളുടെ വീട്ടിൽ ഒന്നും തുറന്നു പറയാതെ ഇരുന്നത് എന്ന്..

ചിലപ്പോൾ തുറന്നു പറഞ്ഞാൽ അവർ ഒരിക്കലും അച്ഛനെ ഇങ്ങോട്ട് വിട്ടില്ല എങ്കിലോ എന്നൊരു പേടി ഉണ്ടായിരുന്നു…

പിന്നെ..

ഞാനും മോളും തനിച്ചായി പോകില്ലേ..

അത് കൊണ്ടാണ് മോളേ..

അമ്മക്ക് അറിയാം ചെയ്യുന്നത് നീതികരിക്കാൻ കഴിയാത്ത..

പൊറുക്കാൻ കഴിയാത്ത തെറ്റാണ്ന്ന്..

പക്ഷേ..

മ്മക്കും ജീവിക്കണ്ടേ..

മോളേ പൊന്നു പോലെ വളർത്തണ്ടേ എനിക്ക്..

അതിനെല്ലാം എന്നെങ്കിലും ഒരു വിരുന്നുകാരനായി വരുന്ന മോൾടെ അച്ഛനെ കാത്തിരിക്കാൻ ഒരുപാട് കൊതിയാണ് എനിക്ക്..

വല്ലപ്പോഴും

കുന്നു കേറി വരുന്ന ആ ടോർച്ചിന്റെ വെട്ടം തരുന്ന കരുതൽ..

സന്തോഷം…

അതൊക്ക മതി മോളേ നമുക്ക്..

മറ്റുള്ളവർ ന്ത് പറഞ്ഞാലും..

മോൾക്ക്‌ അച്ഛൻ ഉണ്ട്..

അമ്മ പിഴച്ചു പെറ്റതും അല്ല..

ഞാൻ ആഗ്രഹിച്ചു..

ചോദിച്ചു വാങ്ങിയതാ നിന്റെ അച്ഛനിൽ നിന്നും…

മോളേ..

എനിക്കും ഉണ്ടായിരുന്നു മാതൃത്വവും..

അതിനോടുള്ള കൊതിയും..

അത്..

ആ നെഞ്ചിൽ ചൂടേറ്റ് കിടന്നപ്പോൾ ഞാൻ തന്നെ തുറന്നു പറഞ്ഞു..

ചോദിച്ചു വാങ്ങിയതാ..

അത് എങ്ങനെ..

പിഴച്ചു പോയി എന്ന് പറയും മോളേ..

ഈ അമ്മയേ മോള് ശപിക്കരുത്..

അത് മാത്രം അമ്മക്ക് സഹിക്കില്ല…

അതും പറഞ്ഞു അമ്മ ന്റെ കാൽക്കീഴിൽ വീണത് ഇന്നും ഓർമയുണ്ട് എനിക്ക്..

ആ ഒരുദിവസം..

അത് മതിയായിരുന്നു എനിക്ക് അതിനു മുൻപേ കേട്ടു മരവിച്ചു പോയ എന്റെ മനസിന്റെ വിങ്ങലുകൾ തീർക്കാൻ..

അണപൊട്ടി ഒഴുകിയ..

എന്റെ അമ്മയുടെ കണ്ണുനീർ അലിയിച്ചു കളഞ്ഞത്..

ന്റെ മനസിൽ..

ഞാനായി കൂട്ടി വെച്ച ന്റെ അമ്മയോടും അച്ഛനോടും ഉള്ള വെറുപ്പും…

വിഷമവും ആയിരുന്നു..

അതിനു ശേഷം ഒരിക്കൽ പോലും ഞാൻ ന്റെ അമ്മയേ വേദനിപ്പിച്ചിട്ടില്ല…

മുൻപ് പറഞ്ഞതിനെല്ലാം മാപ്പ് പറഞ്ഞ് ഞാനും ഒരുപാട് കരഞ്ഞു ആ കാലു പിടിച്ചു..

ഒടുവിൽ ഞങ്ങൾ തളർന്നു മയങ്ങി എഴുന്നേറ്റത്…

അച്ഛനെ കണി കണ്ടുകൊണ്ടാണ്..

അന്ന് വരേ..

ദേഷ്യത്തോടെ മാത്രം കണ്ടിരുന്ന ആ കവിളിലേക്ക് ഞാൻ ചുണ്ട് അമർത്തിയപ്പോൾ ഞാൻ കണ്ടു..

ആ കണ്ണുകളിൽ തിരയടിച്ച സ്നേഹത്തിന്റെ അലകൾ..

എന്നും ആ മുഖം കാണുമ്പോൾ..

തിരിഞ്ഞു നിന്ന എന്നേ…

ആ നെഞ്ചോടു ചേർത്ത് നിർത്തി മൂർദ്ധാവിൽ ആ ചുണ്ട് അമർന്നപ്പോൾ..

ന്റെ പെരുവിരൽ മുതൽ ഒരു തരിപ്പ് വന്നു…

ഒടുവിലത്‌ ന്റെ കണ്ണുകളിൽ നീർച്ചാല് തീർത്തു കൊണ്ട് പുറത്തേക്ക് പാഞ്ഞു..

തടകെട്ടി നിർത്താൻ..

ന്റെ കവിളുകൾ പോലും മടിച്ചു നിന്നു…

ഒടുവിൽ ആ കാൽക്കൽ ഞാൻ വീണത് മാത്രം എനിക്ക് ഓർമ…

പിന്നീട് ഓർമ വരുമ്പോൾ..

ബെഡിൽ…

അച്ഛന്റെ നെഞ്ചിൽ മുഖം ചേർത്ത് ഉറക്ക ചടവോടെ എഴുന്നേറ്റ ഞാൻ കണ്ടത്..

പുതു പുലരി ആയിരുന്നു..

പഴകി ദ്രവിച്ച ന്റെ നശിച്ച ചിന്തകളെ പടിയടച്ചു പിണ്ഡം വെച്ച് ഞാൻ..

കൂടെ ചേർത്ത് പിടിച്ചത് ന്റെ അച്ഛനെ ആയിരുന്നു..

ഇരു കൈകൾ കൊണ്ടും കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീരൊപ്പുന്ന ന്റെ അമ്മയേ ആയിരുന്നു…

ഒരിക്കലും ആരുടെയും മുന്നിൽ ഒരു അവകാശവും ചോദിച്ചു ഞങ്ങൾ പോയിട്ടില്ല…

ഇനി പോവുകയുമില്ല..

ഒരാളുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാൻ ഉള്ള വക..

ഞങ്ങൾക്കും തന്നു..

അച്ഛൻ…

കിതച്ചു കൊണ്ട് പറഞ്ഞു നിർത്തിയതും…

അപർണ മുഖം പൊത്തി…

ഒടുവിൽ ഒരു ഏങ്ങൽ പുറത്തേക്ക് വന്നു..

ഒടുവിൽ അതൊരു പൊട്ടി കരച്ചിലായി..

അവളുടെ തൊണ്ടയിൽ നിന്നും പുറത്തേക്ക് വന്നു…

പരസ്പരം നോക്കി നിന്ന വിധുവും ചിത്രയും അപർണയെ ചേർത്ത് പിടിച്ചു…

ഞങ്ങൾ ഉണ്ട് കൂടെ…

ഇനി എന്നും എന്നെന്നും…

വിധു അപർണയുടെ ചെവിയിൽ പറഞ്ഞു…

അപർണ പതിയെ തല ഉയർത്തി ഇരുവരെയും നോക്കി..

ആ ചുണ്ടിൽ പുഞ്ചിരി വിടരുന്നത് കണ്ട് വിധുവും ചിത്രയും അപർണയെ നോക്കി ചിരിച്ചു..

************************************

രാവിലേ…

ഇനി ഇവിടെ നിന്നത് മതി…

മ്മക്ക് നാട്ടിൽ കൂടാം ഇനിയുള്ള കാലം..

കാറിലേക്ക് കയറാൻ താഴേക്ക് നടക്കുമ്പോൾ നന്ദൻ മാലിനിയെയും അപർണയെയും നോക്കി പറഞ്ഞു…

അതൊന്നും നടക്കില്ല ന്നേ..

അതെന്താ നടക്കത്തെ..

ഇത്തവണ ചോദ്യം വിധുവിന്റെ ആയിരുന്നു…

ഇവിടന്ന് ഞങ്ങൾക്ക് പെട്ടന്ന് വരാൻ കഴിയില്ല…

അത് പറയുമ്പോൾ മാലിനിയുടെ ശബ്ദം വല്ലാതെ താഴ്ന്നു..

ഏട്ടാ…

നിങ്ങൾക്ക്  ഇവിടെ രണ്ട് ദിവസം കൂടി

നിന്നിട്ട് പോയാ പോരെ…

അപർണ്ണയുടെ ചോദ്യം കേട്ട് വിധുവും ചിത്രയും പരസ്പരം നോക്കി..

ഞങ്ങൾ നിന്നാലോ അച്ഛാ….

വിധു പറഞ്ഞു തീർന്നതും..

ഇടവഴിയിൽ നിന്നും രണ്ടു മൂന്ന് ആളുകൾ അവരുടെ മുന്നിലേക്ക് നടന്നടുത്തു…

ഇന്ന് ഇത്രേം പോരെ..

അധികം നീളില്ല ട്ടോ..

രണ്ട് പാർട്ട്‌ ചിലപ്പോൾ തീരുമാനം ആകും സ്റ്റോറി…

ഒരു ഭാഗം വിട്ട് പോയി എഡിറ്റ്‌ ചെയ്തപോ.. അടുത്തതിൽ ഓക്കേ ആക്കാം…

വിട്ടു പോയത് ഇതാണ് അത് മർമ്മം ആയിരുന്നു സ്റ്റോറി യുടെ..

അതായത് മാലിനി യുടെ ഭർത്താവ്..

അപർണയുടെ അച്ഛൻ..

ബട്ട്‌ ആ ഭാഗം അറിയാതെ ഡിലീറ്റ് ആയി..

അതാവും ഒരു കൺഫ്യൂഷൻ തോന്നിയത് എല്ലാർക്കും..

സോറി ക്ഷെമിക്കണം

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!