നീ പോരുന്നോ..
ചുമ്മാ ഇവിടെ ഇരുന്നു ബോറടി മാറി കിട്ടും..
സ്വാതിയെ നോക്കി വിധു ചോദിച്ചു…
എവിടേക്ക്..
സ്വാതി അമ്പരപോടെ ചോദിച്ചു..
അച്ഛൻ പറഞ്ഞത് നീ കേട്ടില്ലേ..
അമ്മാവന്റെ വീട്ടിലേക്കു..
നീ വരുന്നുണ്ടോ ന്നു..
ചോദ്യം കേട്ട് നന്ദനും ഗംഗയും വിധുവിനെ നോക്കി..
സ്വാതി വിളറി വെളുത്തു..
കിളി പോയ നിലയിൽ നിന്നു വിയർക്കാൻ തുടങ്ങി..
************************************
എന്നാലും മനുഷ്യാ….
നിങ്ങള് ന്ത് പണിയാ കാണിച്ചത്…
കാർ ഡ്രൈവ് ചെയ്യുകയായിരുന്ന വിധുവിനെ നോക്കി സ്വാതി ചോദിച്ചു..
ഞാൻ ന്ത് കാണിച്ചു…
ഒന്നും കാണിച്ചില്ലേ..
ന്താ ന്ന്..
നീ കാര്യം പറയിന്നേ…
അത് പിന്നേ എല്ലാരുടെയും മുന്നിൽ വെച്ച് എന്നോട് പോരുന്നോ എന്ന് ചോദിക്കാൻ എങ്ങനെ ധൈര്യം വന്നു വിധുവേട്ടാ നിങ്ങൾക്ക്…
ഹ ഹ അതാണോ കാര്യം..
ആ അതന്നെ ആണ് കാര്യം…
ഒരു പരിചയവും ഇല്ലാത്ത എന്റെ അടുത്ത് വന്നു…
ങ്ങടെ കല്യാണം കഴിഞ്ഞതാണോ..
ങ്ങക്ക് എന്നേ കെട്ടാമോ എന്നൊക്കെ ചോദിക്കാൻ നിനക്ക് ഒരു കൂസലും ഇല്ലായിരുന്നു ലോ..
അതുകൊണ്ട് ഇങ്ങനേയും ചോദിക്കാം…
ഓ…
അങ്ങനെ ആണോ…
ആ അങ്ങനെ ആണ്..
പോരാത്തതിന്നു അമ്മയോട് നീ പറഞ്ഞത്..
ഞാൻ നിന്നോട് വിശേഷങ്ങൾ ചോദിക്കുക ആയിരുന്നു ന്ന് ല്ലേ..
അത് പിന്നേ അമ്മ വന്നപോൾ..
അങ്ങനെ ആണ് നാവിൽ വന്നത്..
ഓ…
എന്നിട്ടാണോ തിരിഞ്ഞു നടന്ന സമയം എന്നേ നോക്കി കണ്ണിറുക്കി കാണിച്ചത്..
ന്റെ മനുഷ്യാ…
അത് കണ്ണിറുക്കൽ അല്ല…
പിന്നേ…
അതാണ് സൈറ്റ് അടി..
ഓ…
അതാണോ അത്…
എനിക്ക് അറിയില്ലായിരുന്നു..
ങ്ങക്ക് അല്ലേ ന്താ അറിയാ..
നല്ലൊരു താടി ഉണ്ടായിട്ട് അതും വടിച്ചു വന്നേക്കുന്നു…
ങ്ങേ താടിയും ഇതും തമ്മിൽ ന്ത് ബന്ധം…
ഒന്നുല്ല ന്റെ ശിവനേ….
ശരിക്കും നല്ല ഗ്ലാമർ ഉണ്ടായിരുന്നോ…
മിററിൽ നോക്കി കൊണ്ടു വിധു ചിരിച്ചു കൊണ്ട് ചോദിച്ചു..
ആ..
അന്നും ഇന്നും ഒരു സണ്ണിവൈൻ ലുക്ക് ഒക്കെ ഉണ്ട്…
ആർക്ക് എനിക്കോ..
ആ മനുഷ്യാ..
ങ്ങള് കിടു ഗ്ലാമർ അല്ലേ..
ന്തിനാ ഡീ ചുമ്മാ ഇട്ട് വാരുന്നതു ..
ഓ ങ്കിൽ മ്മള് ഇല്ലേ..
സംസാരം നിർത്തി മുഖം കോട്ടി കൊണ്ടു പുറത്തെക്കു നോട്ടം മാറ്റി സ്വാതി..
അതൊക്ക പോട്ടെ..
കുറച്ചു നേരത്തെ മൗനം സ്വാതി തന്നെ മുറിച്ചു…
ന്തിനാ എന്നേ കൂടി ഈ യാത്രയിൽ കൂടെ കൂട്ടിയത്..
ഒന്നുല്ല..
ചുമ്മാ ഒരു രസം…
സത്യം പറ…
വിധുവേട്ടാ ന്തിനാ കൂടേ കൂട്ടിതു..
ഒന്നിനും അല്ല ന്നേ..
നീ ചുമ്മാ ഇരുന്നു ബോറടിക്കുകയല്ലേ..
അതുകൊണ്ട്..
എനിക്ക് ഒരു ബോറടിയും ഉണ്ടായില്ല…
അമ്മയും ചിത്രയും നല്ല കമ്പനി ആണ്…
ന്റെ അച്ഛൻ ന്താ കമ്പനി അല്ലേ..
ആള് കമ്പനി അല്ലാലോ…
അതുക്കും മേലേ അല്ലേ…
ങ്ങള് ഭാഗ്യം ചെയ്ത ആളാണ് ട്ടോ..
ഉവ്വ്…
എന്നിട്ടാണ് ജീവിതത്തിന്റെ നല്ല വർഷങ്ങൾ ഇങ്ങനെ കടന്ന് പോയത്…
ഞാൻ അതൊന്നും അല്ല പറഞ്ഞതു..
പിന്നേ..
എത്ര നല്ല അച്ഛൻ, അമ്മ, അനിയത്തി..
മ്മ്..
അതൊക്കെ ഉണ്ട്…
പക്ഷെ..
എത്രയൊക്കെ ഉണ്ടേലും…
മുഴുമിപ്പിക്കാതെ നിർത്തി വിധു..
ശരിക്കും അന്ന് ന്തായിരുന്നു ഏട്ടാ നിങ്ങടെ മനസ്സിൽ…
എന്ന്…
ആ റെയിൽവേ സ്റ്റേഷനിൽ..
അല്ല അന്ന് ട്രെയിനിൽ വെച്ച് കൂടുതൽ ഒന്നും എന്നോട് സംസാരിച്ചതും ഇല്ല..
അതോണ്ട് ചോദിച്ചതാ..
ഒരു പരിചയം ഇല്ലാത്ത ഒരു സ്ഥലം…
അവിടെ വെച്ച് ഒരു സുന്ദരിയായ കുട്ടി എന്നോട് അവളെ കെട്ടാൻ പറഞ്ഞത്..
ആ നിമിഷം ഉണ്ടായ മനസിന്റെ ടെൻഷൻ..
ഹോ..
ശരിക്കും ന്റെ കയ്യും കാലും വിറച്ചു പോയി…
അത്രേ പ്രശ്നമായിരുന്നോ..
പിന്നല്ലാതെ..
നിന്റെ കരച്ചിൽ കൂടെ ആയപോൾ ഞാൻ ശരിക്കും തളർന്നു..
അത് പിന്നേ..
ശരിക്കും ആ ഒരു നിമിഷം..
ഈ നിമിഷം പോലും ഓർക്കുമ്പോൾ ഒരു ഞെട്ടൽ ആണ്..
ശരിക്കും ഞാൻ ആ ട്രെയിൻന്റെ മുന്നിലേക്ക് ചാടാൻ പോയതാ..
പക്ഷെ..
അറിയില്ല..
ആ ഒരു നിമിഷം..
തലച്ചോറിൽ വന്ന ഒരു….
ന്താ പറയാ..
വാക്കുകൾ കിട്ടുന്നില്ല എനിക്ക്..
ന്റെ മരണം ഞാൻ മുന്നിൽ കണ്ടു..
ഇപ്പോ ന്ത് തോന്നുന്നു..
സന്തോഷം ഇല്ല എന്ന് പറഞ്ഞാൽ അത് നുണയാകും..
എന്നാലും ഇടക്ക് രാത്രി ആലോചിക്കും..
ആർക്ക് വേണ്ടി..
ന്തിന് വേണ്ടി ന്നൊക്കെ..
സ്വാതി…
വിധുവിന്റെ ആ വിളി സ്വാതിയെ ഒന്നു ഉലച്ചു..
ഉള്ളിൽ എവിടയോ ഒരു പിടച്ചിൽ ഉണ്ടാവുന്നത് അവൾ അറിഞ്ഞു…
ജീവിതം ചിലപ്പോൾ ഇങ്ങനെ ആണ് ഡോ…
അന്ന് തന്നെ കണ്ടില്ല എങ്കിൽ ചിലപ്പോൾ ഞാൻ ന്റെ വീട്ടിലേക്ക് വരുമായിരുന്നില്ല..
അത് ന്തേ…
ഞെട്ടലോടെ സ്വാതി തല ചെരിച്ചു വിധുവിനെ നോക്കി..
ന്താ ഏട്ടാ അങ്ങനെ പറഞ്ഞത്…
ഒന്നുല്ല…
ഒരിക്കലും ഞാൻ കരുതിയില്ല അച്ഛൻ…
അച്ഛൻ ഇങ്ങനെ മാറുമെന്നു..
അന്ന് വീട്ടിൽ നിന്നും എന്നേ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ അച്ഛൻ തളർന്നു വീണു..
പിന്നീടു കോടതിയിൽ ഒരു വട്ടം വന്നു..
അന്ന് എന്നോട് പറഞ്ഞത് ഇപ്പ്ളും കാതിൽ ഉണ്ട്..
ന്താ പറഞ്ഞത്…
നീയില്ലാതെ..
ഇനി എങ്ങനെ ഡാ… ഞങ്ങൾ
ജീവിതം അവസാനിപ്പിച്ചു ഞങ്ങളും പോവാ…
മോനേ..
നീ ന്തിനാ ഡാ ഈ കടുംകൈ ചെയ്‍തത് എന്നും ചോദിച്ചു കോടതി വരാന്തയിൽ അച്ഛൻ ഇരിക്കുന്ന ആ ചിത്രം..
അതായിരുന്നു..
ഈ ഒമ്പത് വർഷം ഉളളിൽ..
ജീവിച്ചിരുന്നു എങ്കിൽ ഒരുവട്ടമെങ്കിലും എന്നേ കാണാൻ വരുമായിരുന്നു എന്ന് ഞാൻ ചിന്തിച്ചു…
പരോൾ കിട്ടിയിട്ട് അത് വേണ്ടാ എന്ന് വെച്ചതും എങ്ങോട്ട് ന്ന് അറിയാത്തതു കൊണ്ടു മാത്രം ആയിരുന്നു..
കാർ സൈഡിലേക്ക് ഒതുക്കി നിർത്തി വിധു..
കണ്ണുകൾ നിറഞ്ഞിരുന്നു ഇരുവരുടെയും..
പിന്നേ ന്ത് തോന്നി..
വീട്ടിലോട്ടു വരാൻ…
ഒന്നുമില്ല..
നിന്നേം കൊണ്ടു അന്നത്തെ ഒരു രാത്രി താങ്ങാൻ ഉള്ള ഒരിടം അവിടെ ഉണ്ടായിരുന്നു..
അത് എന്റെ വീടല്ല…
പിന്നേ…
അപർണ്ണ….
അവളുടെ… വീട്…
നെഞ്ചിലേക്ക് ഒരായിരം മുള്ള് ഒരുമിച്ച് ഇറങ്ങി സ്വാതിയുടെ…
പക്ഷേ..
നിനക്ക് അറിയോ…
ഞാൻ എത്ര വൈകിയാലും എന്നേ കാത്ത് ഇരിക്കുന്നു എന്ന് അറിയിക്കാൻ
വിളക്ക് വെക്കും മുന്പേ അമ്മ ഒരു ലൈറ്റ് ഇട്ട് വെച്ചിട്ടുണ്ടാവും..
വീടിന്റെ മച്ചിൽ..
അകലേ ആ പാട വരമ്പത്തു കൂടി നടന്നു വരുമ്പോൾ എനിക്ക് കാണാം..
അമ്മയുടെ കരുതൽ തരുന്ന സ്നേഹം….
അന്ന്..
മനസിലെ ആഗ്രഹങ്ങൾ എല്ലാം മണ്ണടിഞ്ഞിരുന്നു എങ്കിലും…
അകലേ നിന്നും ഞാൻ ഒരു നോക്ക് നോക്കി എന്റെ വീട്ടിലേക്ക്..
തനിക്കു അറിയോ..
ആ ഒരു നിമിഷം…
ആ വെളിച്ചം എനിക്ക് തന്ന ഉണർവ്..
തനിക്ക് അത് മനസിലായോ…
പതിയെ നടന്നു വന്നിരുന്ന എന്റെ കാലുകൾക്ക് വേഗം കൂടിയത്..
മ്മ്..
സ്വാതി മൂളി…
അത്..
അത് എന്റെ അമ്മയുണ്ട് ഈ ഭൂമിയിൽ എന്ന് ഞാൻ അറിഞ്ഞു പോയ ആ നിമിഷം ആയിരുന്നു..
വീടെത്തിയ നേരം…
കോലായിലെ വരാന്തയിൽ നിലവിളക്കും പിടിച്ചു നടന്നു വരുന്ന എന്റെ ചിത്ര മോള്…
നടക്കാൻ കഴിയാതെ നിന്നു പോയ നിമിഷങ്ങൾ..
ഒടുവിൽ തന്റെ കയ്യും പിടിച്ചു മുറ്റത്തേക്ക് കാല് കുത്തിയ നേരം..
ആ കാൽ കീഴിലുള്ള ന്റെ മണ്ണിനെ ഞാൻ അറിഞ്ഞ ആ ഒരു സുഖം..
കാലങ്ങളായി..
ഞാൻ സ്വയം ചിന്തിച്ചു കൂട്ടിയ ഓർമ്മകൾ ഒന്നും സത്യമല്ല എന്ന് അറിഞ്ഞു പോയ ആ അനുഭവം..
അത്..
ഇനി കാലം എത്ര പോയി മറഞ്ഞാലും സുഖമുള്ള..
എന്റെ പുനർജന്മം…
അത് ഞാൻ അറിഞ്ഞു തുടങ്ങിയതിനോളം പകരം വെക്കാൻ ഇനി എന്ത്..
സ്റ്റിയറിങ്ങിൽ തല ചായ്ച്ചു കിടന്നു വിധു…
ഏട്ടാ….
തോളിൽ പതിയെ പിടിച്ചു കൊണ്ടു സ്വാതി വിളിച്ചു..
എല്ലാം നല്ലതിന് ആയിരുന്നു ന്ന് കരുതാം..
മ്മ്..
തല ഉയർത്താതെ വിധു മൂളി..
എനിക്ക് വിശക്കുന്നു..
ന്തേലും കഴിച്ചാലോ…
വിഷയം മാറ്റാനായി സ്വാതി ചോദിച്ചു…
ഉവ്വോ…
കണ്ണുകൾ തുടച്ചു കൊണ്ടു വിധു വേഗം തല ഉയർത്തി..
ഇനി കരയരുത് ട്ടോ…
ഇനി കരഞ്ഞാൽ എനിക്ക് സങ്കടം ആവും..
താൻ വാ..
ഡോർ തുറന്നു വിധു പുറതേക്ക് ഇറങ്ങി..
സ്വാതിയും പുറതേക്ക് ഇറങ്ങി..
വാ..
അവിടെ ഒരു ഹോട്ടൽ കാണുന്നു ണ്ട്..
കുറച്ചു താഴെക്ക് ചൂണ്ടി കാണിച്ചു കൊണ്ടു വിധു പറഞ്ഞു..
ഒരു കാര്യം കൂടി ചോദിച്ചാൽ ഏട്ടന് സങ്കടം വരോ..
ന്തായാലും ചോദിച്ചോ..
സങ്കടം വരുമ്പോൾ എല്ലാം ഒരുമിച്ച് വന്നു പോട്ടെ ന്നേ…
മുഖം അമർത്തി തുടച്ചു കൊണ്ടു സ്വാതിയെ നോക്കി ചിരിച്ചു കൊണ്ടു വിധു പറഞ്ഞു…
ന്തിനാ ഏട്ടാ അന്ന് കൊന്നത്…
സ്വാതി ചോദിച്ചത് കേട്ട് വിധു ചിരിച്ചു…
താൻ ന്തേ ഈ ചോദ്യം ചോദിക്കാൻ വൈകി എന്നായിരുന്നു എന്റെ ചിന്ത..
കഴിച്ചിട്ട് പറയണോ അതോ അതിന് മുൻപ് വേണോ..
കഴിക്കണ്ട…
ഏട്ടൻ പറ..
ങ്കിൽ മ്മക്ക് ദേ..
ആ പുഴയുടെ അടുത്തേക്ക് നടക്കാം..
ദൂരെക്ക് ചൂണ്ടി കൊണ്ടു വിധു പറഞ്ഞു..
ചേട്ടാ..
രണ്ട് ചായ തന്നെ….
വിധു തൊട്ട് അടുത്ത് കണ്ട തട്ടുകടയിലേക്ക് കയറി കൊണ്ടു വിധു പറഞ്ഞു..
കഴിക്കാൻ ന്തേലും വേണോ..
കടക്കാരൻ ചോദിച്ചു…
രണ്ട് ഉള്ളി വട മതി…
അലമാരയിൽ നോക്കി വിധു പറഞ്ഞു..
കാർ അവിടെ ഇട്ടാൽ കുഴപ്പം ഉണ്ടോ..
ഞങ്ങൾക്ക് ആ പുഴയിൽ പോയി കയ്യും മുഖവും കഴുകി വരാൻ ആയിരുന്നു….
ലോക്ക് ചെയ്തിട്ടുണ്ടോ..
ഉവ്വ്…
ങ്കിൽ നിങ്ങൾ പോയെച്ചും വാ..
ചേട്ടാ എല്ലാം തിരിച്ചു വരുമ്പോൾ തരാം കേട്ടോ..
ആയിക്കോട്ടെ മക്കളേ..
വെള്ളത്തിൽ അധികം താഴേക്കു ഇറങ്ങി പോണ്ടാ ട്ടോ..
ഹേയ് ഇല്ല ചേട്ടാ..
ഞങ്ങൾ ചുമ്മാ..
ചായ സ്വാതിയുടെ കയ്യിലേക്ക് നീട്ടി വിധു…
ഇത് കഴിക്ക് തല്ക്കാലം..
ഉള്ളി വട കൂടി സ്വാതിയുടെ കയ്യിലേക്ക് കൊടുത്തു..
നടന്ന് കൊണ്ടു ചായ കുടിച്ചിട്ടുണ്ടോ നീ…
വിധു ചോദിച്ചു..
ഇല്ല…
എന്നാ വാ..
മ്മക്ക് അങ്ങനെ ഒന്നു കുടിച്ചു നോക്കാം..
ഗ്ലാസും ഉള്ളിവടയും കയ്യിൽ പിടിച്ചു രണ്ടാളും പുഴക്കരയിലേക്ക് നടന്നു….
അന്ന്..
ന്താണ് സംഭവിച്ചത് എന്ന് എനിക്കു ശരിക്കും ഓർമയില്ല..
ഒരു നിമിഷത്തെ ചെയ്ത്…
ഗ്ലാസിൽ കൈ അമർത്തി പിടിച്ചു വിധു…
ദേ…
ഇവിടെ വെച്ചാണ് അയ്യാളെ ഞാൻ കൊന്നത്..
പുഴക്കരയിൽ ഇടിഞ്ഞു വീഴാറായി കിടക്കുന്ന ഒരു പഴയ കെട്ടിടം ചൂണ്ടി കാട്ടി വിധു പറയുന്നത് കേട്ട് വിശ്വാസം വരാത്തത് പോലേ സ്വാതി അവനേ നോക്കി…
ആ മുഖത്തെ പകപ്പു വിധുവിനു വായിക്കാൻ കഴിഞ്ഞു..
എന്നാലും ഏട്ടാ..
എങ്ങനെ ഇവിടെ…
ഇവിടെ എങ്ങനെ എത്തി നിങ്ങൾ..
വിക്കി വിക്കി സ്വാതി ചോദിച്ചു..
ഒരിക്കലും ഞാൻ
വരേണ്ടിയിരുന്ന സ്ഥലം ആയിരുന്നില്ല ഇവിടെ..
വിധി..
അത് എന്നേ ഇവിടെ എത്തിച്ചു..
അപർണ്ണയുടെ രൂപത്തിൽ..
ഇത്തവണ ശരിക്കും കണ്ണ് മിഴിച്ചു നിന്നു പോയി സ്വാതി…
ഇച്ചിരി കുറവാണ് ലെങ്ത്….
ക്ഷെമിക്കണം…
കാത്തിരിക്കുന്നു ഞാനും വിധുവിന്റെ ഇന്നലെകൾ അറിയാൻ..
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission