ദേ..
ആ മാല ഒന്ന് എടുത്തേ..
ഡിസ്പ്ലേയിലേക്ക് ചൂണ്ടി ഗംഗ പറഞ്ഞു..
ആ വളകൾ കൂടി..
ഒന്നുടെ ഡിസ്പ്ലേയിലേക്ക് ചൂണ്ടി ഗംഗ പറഞ്ഞു..
ഇതെങ്ങനെ നന്ദേട്ടാ കൊള്ളാമോ..
സ്വാതിയുടെ കഴുത്തിൽ മാല ചേർത്ത് വെച്ച് കൊണ്ട് ഗംഗ ചോദിക്കുന്നത് കേട്ട് സ്വാതി വിറച്ചു…
കൊള്ളാലോ…
മോൾക്ക് ഇഷ്ടായോ…
ഗംഗ ചോദിച്ചു..
ന്ത് പറയണം എന്നറിയാതെ സ്വാതി നന്ദനേയും ഗംഗയെയും നോക്കി..
************************************
മോനേ..
എനിക്ക് നല്ല വിശപ്പ് ണ്ട്..
ഇനി വീട്ടിൽ പോയി വെച്ചുണ്ടാക്കി വരുമ്പോൾ നേരം ഒരുപാടാവും..
മോൻ ഏതെങ്കിലും റെസ്റ്റോറന്റ് കാണുമ്പോ കാർ നിർത്തു ട്ടോ..
പുറകിൽ ഇരുന്നു ഗംഗ പറഞ്ഞു…
എനിക്കും നല്ല വിശപ്പ് ണ്ട്..
ആ തുണിക്കടയിൽ കയറിയതാ..
ഇത്രേം ലേറ്റ് ആയത്…
നന്ദൻ വധുവിനെ നോക്കി പറഞ്ഞു..
അതെങ്ങനെ ഡ്രസ്സ് കണ്ടാൽ ആന കരിമ്പും കാടു കണ്ട പോലെ ചിലർ..
വിധു മിററിലൂടെ ചിത്രയെ നോക്കി പറഞ്ഞു..
അതേ… എനിക്ക് ഉള്ളതൊക്കെ നേരെത്തെ എടുത്തു..
ദേ ഇത് അമ്മക്ക് വേണ്ടി കയറിയതാ..
എന്നേ നോക്കി കണ്ണുരുട്ടി പേടിപ്പിക്കല്ലേ..
ചിത്ര മുഖം കോട്ടി കൊണ്ട് പറഞ്ഞു..
അതിന് ഞാൻ ന്തേലും പറഞ്ഞോ…
ഒരു രണ്ട് ദിവസം കൂടി സഹിച്ചാൽ മതിലോ നിന്നേ..
ചിരിച്ചു കൊണ്ട് വിധു പറഞത് കേട്ട് ചിത്രയുടെ മുഖം വാടി…
അല്ലേലും എന്നേ പറഞ്ഞു വിടാൻ എല്ലാർക്കും ധൃതി ആയിലോ..
അതുകൊണ്ടല്ലേ ഇത്രേം പെട്ടന്ന് എന്നേ…
പാതിയിൽ നിർത്തി ചിത്ര..
അതിനൊക്കെ ഒരു നേരോം കാലോം ഉണ്ട് ആ സമയത്തു അത് നടക്കുക തന്നെ ചെയ്യും..
അല്ലാതെ മോളേ പറഞ്ഞു വിടാൻ ഞങ്ങൾക്ക് ഒരു ധൃതിയും ഇല്ല..
നന്ദൻ തിരിഞ്ഞിരിന്നു കൊണ്ട് ചിത്രയേ നോക്കി പറഞ്ഞു..
മോള് പോകുമ്പോൾ വിഷമം ഉണ്ട്..
അതിനേക്കാൾ കൂടുതൽ സന്തോഷവും..
അത് അറിയണമെങ്കിൽ..
മോളും ഒരു അമ്മ ആവണം..
അന്ന് അറിയാം അച്ഛൻ ഇപ്പൊ പറഞ്ഞതിന്റെ പൊരുൾ…
വല്ലാതെ ശബ്ദം ഇടറിയിരുന്നു നന്ദന്റെ..
അച്ഛാ..
ഞാൻ ചുമ്മാ പറഞ്ഞതാ..ട്ടോ..
ചിത്ര ചിരി വരുത്തി കൊണ്ട് പറഞ്ഞു..
ഈ റെസ്റ്റോറന്റ് കൊള്ളാം…
ഇവിടെ കയറാം…
കാർ പാർക്ക് ചെയ്തു കൊണ്ട് വിധു പറഞ്ഞു…
ഡോർ തുറന്നു എല്ലാരും പുറത്തു ഇറങ്ങി മുന്നോട്ട് നടന്നു…
എനിക്കു ഒരു കാര്യം സംസാരിക്കാൻ ഉണ്ട്..
രാത്രി നീ കോലായിൽ വരണം..
ആരും കേൾക്കാതെ സ്വാതിയുടെ ചെവിയിൽ വിധു പറഞ്ഞു..
സ്വാതി ഞെട്ടി വിധുവിനെ നോക്കി..
ഞെട്ടണ്ടാ..
രാത്രി മറക്കണ്ട..
അതും പറഞ്ഞു വിധു വാഷ്ബെയ്സന്റെ അടുത്തേക്ക് നടന്നു…
************************************
ചേച്ചി..
ഇന്ന് തനിയെ കിടന്നോളു ട്ടോ..
ഞാൻ അമ്മയുടെ കൂടെയാ ഇന്നും നാളെയും..
കിടക്കയുടെ വിരി വിരിച്ചു കൊണ്ട് സ്വാതിയെ നോക്കി ചിത്ര പറഞ്ഞു..
അതിനെന്താ..
ഞാൻ കിടന്നോളാം ട്ടോ..
എനിക്ക് ഇപ്പൊ പേടി ഒന്നുമില്ല..
പോരാത്തതിന് ഇനി രണ്ടു ദിവസം കൂടി അല്ലേ ഉള്ളു കല്യാണത്തിന്…
മോള് പോയി കിടന്നോ ട്ടോ..
ചിത്രയുടെ കവിളിൽ തലോടി കൊണ്ട് സ്വാതി പറഞ്ഞു..
എന്നാ ശരി ചേച്ചി..
ഗുഡ് ന്യ്റ്റ്..
സ്വാതിയുടെ കവിളിൽ ചുണ്ടമർത്തി കൊണ്ട് ചിത്ര പറഞ്ഞു..
ഗുഡ് നൈറ്റ് മോളേ…
ചിത്ര മുറിയിൽ നിന്നും പോയതും സ്വാതി വേഗം കതക് കുറ്റി ഇട്ട് ബെഡിൽ വന്നിരുന്നു..
രാത്രി നീ കോലായിൽ വരണം..
വിധുവിന്റെ ശബ്ദം അവളുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു..
ന്തിനാ..
രാത്രിയിൽ കോലായിൽ ചെല്ലാൻ പറഞ്ഞത്..
ന്തിനായാലും..
അത് ശരിയല്ല…
പറയാൻ ഉള്ളത് നേരം വെളുത്തിട്ട് പറഞ്ഞാൽ മതി..
സ്വാതി ഉള്ളിൽ പറഞ്ഞിട്ട് ബെഡിലേക്ക് കിടന്നു..
ലൈറ്റ് ഓഫ് ചെയ്യണ്ടാ…
അവൾ സ്വയം പറഞ്ഞു..
കണ്ണുകൾ എപ്പോളോ മയക്കത്തിന് വഴിമാറി…
കതകിൽ തട്ടുന്നത് കേട്ട് സ്വാതി പാതി മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു…
വീണ്ടും കതകിൽ മുട്ടുന്നു…
അവൾ എഴുന്നേറ്റു ചെന്നു കതക് തുറന്നു..
മുന്നിൽ വിധുവിനെ കണ്ടു അവൾ നിന്നു പരുങ്ങി…
നിന്നോട് ഞാൻ വരാൻ പറഞ്ഞിട്ട് നീ ന്തേ വന്നില്ല..
വിധുവിന്റ ശബ്ദം വല്ലാതെ കനത്തിരുന്നു അപ്പോൾ…
ഞാൻ ന്തിനാ ഈ രാത്രി അവിടേക്ക് വരേണ്ടത്..
അതിന്റെ ആവശ്യം ഇല്ല എന്ന് തോന്നി..
സ്വാതിയും വിട്ടു കൊടുത്തില്ല..
അത് മാത്രമല്ല രാത്രി നമ്മളെ അവിടെ കണ്ടാൽ എല്ലാരും വേറെ ന്തെങ്കിലും കരുതും…
ഓ..
അതാണോ കാര്യം..
ആ.
അത് തന്നെ ആണ് കാര്യം..
ആഹാ എങ്കിൽ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം..
പറഞ്ഞതും വിധു അവളുടെ റൂമിലേക്ക് കയറി…
വിധുവിന്റെ ആ പെരുമാറ്റം അവളെ ഒന്ന് ഉലച്ചു…
ന്താ ഏട്ടാ… ഏട്ടൻ ഈ കാണിക്കുന്നത്…
ഞാൻ ന്ത് കാണിച്ചു…
പിന്നേ ഈ രാത്രിയിൽ എന്റെ റൂമിലേക്ക് ന്തിനാ വന്നത്..
അമ്മയൊക്കെ കണ്ടാൽ ന്ത് കരുതും ന്റെ ശിവനേ…
പരിഭ്രമം നിറഞ്ഞ ശബ്ദത്തിൽ സ്വാതി ചോദിച്ചു..
ഓ..
ഇതിനു മുൻപ് എന്റെ കൂടെ വന്നപ്പോൾ ഒന്നും ഇല്ലാത്ത പേടി ന്തിനാ നിനക്ക്…
എനിക്ക് അറിയില്ല..
ഏട്ടൻ ഇറങ്ങി പോയെ…
ന്തേലും ഉണ്ടെങ്കിൽ രാവിലെ സംസാരിക്കാം..
ഞാൻ ന്തിന് പോണം..
ഇത് എന്റെ വീടാണ്..
വേണേൽ നീ പൊക്കോ..
വിധു പറയുന്നത് കേട്ട് സ്വാതി ഒന്ന് പകച്ചു..
ഞാൻ ന്തിന് പോണം..
അതും ഈ രാത്രിയിൽ..
നേരം വെളുക്കട്ടെ ഞാൻ പൊക്കോളാം..
ങ്കിൽ ഞാൻ നേരം വെളുത്തിട്ടേ ഈ റൂമിൽ നിന്നും പോകൂ..
കട്ടിലിൽ ഇരുന്നു കൊണ്ട് വിധു പറഞ്ഞു…
ങ്കിൽ ഞാൻ പുറത്ത് പോയി ഇരുന്നോളാം..
അതും പറഞ്ഞു സ്വാതി തിരിഞ്ഞു നടന്നതും വിധു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു..
ന്റെ കയ്യിന്ന് വിട്…
വിട്ടില്ലെങ്കിൽ… നീ ന്ത് ചെയ്യും..
ഞാൻ ഒച്ച വെക്കും ട്ടാ..
ഉവ്വോ…
വിധു പതിയെ എഴുന്നേറ്റു സ്വാതിയുടെ കണ്ണിലേക്കു നോക്കി ചോദിച്ചു..
ഒച്ച വെക്കോ നീ…
കണ്ണിലേക്കു നോക്കി വീണ്ടും ചോദിച്ചു വിധു..
സ്വാതിയുടെ കണ്ണുകൾ പിടഞ്ഞു…
ന്താ വിധുവേട്ട ഇങ്ങനെ..
പുറകിലേക്ക് അടിവെച്ചു കൊണ്ട് സ്വാതി ചോദിച്ചു..
എങ്ങനെ…
ഇങ്ങനെ രാത്രിയിൽ ന്റെ റൂമിൽ കേറി വന്നിട്ട്..
സ്വാതി ചുമരിനോട് ചാരി നിന്നു കൊണ്ട് ചോദിച്ചു…
അറിയണോ നിനക്ക്…
സ്വാതിയുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു…
ഏട്ടന് ന്താ പറ്റിയത്..
സ്വാതി ചോദിച്ചു..
എനിക്ക് നിന്നേ വേണം…
എന്റെ കൂടെ..
ഏട്ടാ..
സ്വാതി പതിയെ വിളിച്ചു…
എനിക്ക് നിന്നേ വേണം ന്ന്..
പറഞ്ഞു തീർന്നതും സ്വാതിയെ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു അവൻ…
ചുണ്ടുകൾ അവളുടെ കവിളിൽ ഉരസി..
ഏട്ടാ..
ന്താ ഈ കാണിക്കുന്നത്..
എന്നേ വിട്ടേ..
കുതറി മാറികൊണ്ട് സ്വാതി പറഞ്ഞു..
കണ്ണുകൾ നിറഞ്ഞൊഴുകി അവളുടെ..
ഏട്ടന്റെ വീടായതു കൊണ്ടാണ് ല്ലേ ഏട്ടാ..
ഇങ്ങനെ എന്നോട് പെരുമാറിയത്…
എനിക്ക് ആരും വേണ്ടാ..
ആരുടെയും സഹായം വേണ്ടാ..
എനിക്ക് പോയാൽ മതി ഇവിടന്നു…
വിതുമ്പി കൊണ്ട് സ്വാതി പറഞ്ഞു…
എന്നാ നീ പോടീ..
വിധു അലറി കൊണ്ട് പറഞ്ഞു…
വിധുവിന്റെ പെരുമാറ്റം കണ്ടു സ്വാതി പകച്ചു..
നീ ആരാന്നാ നിന്റെ വിചാരം…
ഇഷ്ടം ഉള്ളിൽ ഉണ്ടെങ്കിൽ അത് തുറന്നു പറയണം…
അതല്ലാതെ ചുമ്മാ ഇങ്ങനെ നെഞ്ചിൽ കിടന്നു ഉരുകി തീർക്കുക അല്ല വേണ്ടത്…
നിനക്ക് പറയാൻ മടി ആണെന് കരുതി ഞാൻ പലവട്ടം നിന്നോട് ചോദിച്ചു…
അപ്പോളെക്കെ നീ ഒഴിഞ്ഞു മാറി…
നിന്നോട് എനിക്ക് ഇഷ്ടം തോന്നി..
ആ ഒരിഷ്ടം മറ്റൊരാൾ അനുഭവിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമല്ല..
അതുകൊണ്ട് ഞാൻ ചോദിച്ചു..
പക്ഷേ…
നിന്റെ മനസ്സിൽ അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് കരുതിയ ഞാൻ ആണ് വിഡ്ഢി…
എത്രയൊക്കെ പറഞ്ഞാലും ഞാൻ ഒരു കൊലപാതകി ആണ് ലോ..
അതിന്റ കറ..
ഈ ജന്മം മുഴുവൻ എന്റെ കൂടെ ഉണ്ടാവും….
നിന്നോട് എനിക്ക് ഇഷ്ടം തോന്നി പോയ ആ നിമിഷത്തെ ഞാൻ വെറുക്കുന്നു..
ശപിക്കുന്നു…
ഏതോ ഒരു നിമിഷത്തിൽ എന്റെ പെണ്ണായ് നിന്നേ കണ്ടു..
നിന്റെ ഉള്ള് ഞാൻ കണ്ടു എന്ന് ഞാൻ സ്വയം അഹങ്കരിച്ചു…
പക്ഷേ..
ഇല്ല…
എനിക്ക് തെറ്റിപോയി..
വിധു കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി..
അമ്മയും അച്ഛനും നിനക്ക് ഒരാളെ കണ്ടു വെച്ചിട്ടുണ്ട്..
അവൻ നിന്നെ നാളെ കാണാൻ വരുമെന്ന് അമ്മ അച്ഛനോട് പറയുന്നത് ഞാൻ രാവിലെ കേട്ടിരുന്നു..
അതുകൊണ്ടാണ്….
അതുകൊണ്ടാണ് ഒരു അവസാന ശ്രമം എന്ന നിലയിൽ ഞാൻ നിന്നോട് ചോദിച്ചത്..
വന്നു കാണുന്നവന് നിന്നേ ഇഷ്ടം ആയാൽ അവർ അത് നടത്തും..
അപ്പൊ ചിലപ്പോൾ എനിക്കു നോക്കി നിൽക്കാൻ കഴിഞ്ഞു എന്ന് വരില്ല…
അങ്ങനെ ഒരു സാഹചര്യം വേണ്ടാ എന്ന് കരുതിയാണ് ഞാൻ…
ഈ പാതിരാത്രി നിന്റെ മുറിയിൽ വന്നത്..
അല്ലാതെ നിന്റെ….
മുഴുമിപ്പിക്കാതെ വിധു കട്ടിലിൽ ഇരുന്നു…
ഏട്ടാ…
സ്വാതി പതിയെ വിളിച്ചു..
എനിക്ക്…
എനിക്ക് സ്വാതിയുടെ ഉള്ളിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല..
തല കുമ്പിട്ടു വിധു കട്ടിലിൽ ഇരുന്നു..
ഏട്ടാ..
സ്വാതി വിധുവിന്റെ തോളിൽ കൈ വെച്ചു…
വിധു പതിയെ മുഖം ഉയർത്തി അവളേ നോക്കി…
അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു…
സ്വാതിയുടെ ഉള്ളു കിടന്നു പിടിച്ചു..
എനിക്ക് ഇഷ്ടമാണ് ഏട്ടാ..
അവൾക്കു പറയണം എന്നുണ്ട്..
പക്ഷെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല…
മോളേ…
മോളേ…
പുറത്തു നിന്നും ഉള്ള വിളി കേട്ട് വിധു കട്ടിലിൽ നിന്നും എഴുന്നേറ്റു..
അപ്പോളേക്കും കതക് തള്ളി തുറന്നു കൊണ്ട് നന്ദനും ഗംഗയും അകത്തേക്ക് വന്നു..
നീ ന്താ… ഇവിടെ..
ഗംഗ വിധുവിനോട് ചോദിച്ചു..
ഒന്നുല്ല..
ഒരു കാര്യം പറയാൻ വന്നതാ..
ഈ പാതിരാത്രിക്കോ..
രാവിലെ മുതൽ കൂടെ ഉണ്ടായിട്ടും..
പറഞ്ഞു തീരാത്ത ന്ത് വിശേഷം ആണ് നിങ്ങൾക്ക്…
അതും ഇവളുടെ ബെഡ് റൂം വരേ എത്തുന്ന വിശേഷം…
ഗംഗ പറയുന്നത് കേട്ട് സ്വാതി പൊട്ടി കരഞ്ഞു പോയി..
നിന്നെ പറ്റി ഞാൻ ഇങ്ങനെ ഒന്നുമല്ല കരുതിയത് സ്വാതി…
അസമയത്തു ഇവന് വേണ്ടി നീ വാതിൽ തുറന്നു ഇടരുതായിരുന്നു..
അമ്മേ…
അമ്മ ന്തൊക്കെയാ ഈ പറയുന്നത്…
വിധു വേഗം ഇടയിൽ കയറി ചോദിച്ചു…
മിണ്ടി പോകരുത് നീ..
ചുണ്ടിൽ ചൂണ്ടു വിരൽ അമർത്തി കൊണ്ട് ഗംഗ പറഞ്ഞു…
ഇറങ്ങി പോടാ..
ഗംഗ പുറത്തേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു..
അമ്മേ ഞാൻ…
വിധു വീണ്ടും ന്തോ പറയാൻ വന്നു..
നിന്നോടാ പറഞ്ഞെ..
ഇറങ്ങി പോടാ..
ഗംഗ വിധുവിനെ പിടിച്ചു പുറത്തേക്ക് തള്ളി…
വിളിച്ചോണ്ട് പോ മനുഷ്യാ..
വാ പൊളിച്ചു നിൽക്കാതെ…
നന്ദനെ നോക്കി ഗംഗ ഉറക്കെ പറഞ്ഞു..
വാ മോനേ..
നന്ദൻ വിധുവിനെ പിടിച്ചു കൊണ്ട് താഴേക്കു നടന്നു..
നാളെ ഒരാൾ നിന്നെ കാണാൻ വരുന്നുണ്ട്..
നിനക്ക് ഇഷ്ടം ആണേൽ ഞങ്ങൾ അതങ്ങ് നടത്തി തരും..
അതല്ല വിവാഹം വേണ്ടാ എന്നാണ് നിന്റെ ആഗ്രഹം എങ്കിൽ..
പിന്നേ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല..
നിനക്ക് നിന്റെ വഴി..
അതും പറഞ്ഞു ഗംഗ പുറത്തേക്ക് നടന്നു..
അമ്മേ….
സ്വാതി വിളിക്കുന്നത് കേട്ട് ഗംഗ തിരിഞ്ഞു നോക്കി…
എനിക്ക് വിധുവേട്ടനെ ഇഷ്ടമാണ്…
ഞാൻ കൂടെ ഉണ്ടാവുമോ എന്ന് ചോദിക്കാൻ ആണ് ഏട്ടൻ ഈ പാതിരാത്രി ഇങ്ങോട്ട് വന്നത്..
എന്നേ കെട്ടിപിടിച്ചു..
ഉമ്മ
വെച്ചു…
എനിക്ക് സങ്കടം വന്നപ്പോൾ ഞാൻ ന്തൊക്കെയോ വിളിച്ചു പറഞ്ഞു..
അത് സഹിക്കാൻ കഴിയാതെയാ ആള് ഒച്ച വെച്ചത്….
അല്ലാതെ…
ഞാൻ ആർക്കും വാതിൽ തുറന്നിട്ട് കൊടുത്തിത്തത് അല്ല..
വിമ്മി കൊണ്ട് സ്വാതി പറഞ്ഞു..
ഓ..
അപ്പോൾ കാര്യങ്ങൾ അവിടെ വരേ എത്തിയോ..
എന്നിട്ട് നീ ന്ത് പറഞ്ഞു അവനോടു..
ഇഷ്ടമാണെന്നു പറഞ്ഞോ…
ഇല്ല…
സ്വാതി പറഞ്ഞു..
ഭാഗ്യം…
ഗംഗ പെട്ടന്ന് പറഞ്ഞത് കേട്ട് സ്വാതി ഒന്ന് ഞെട്ടി..
ഇനി നീ തുറന്നു പറയാൻ ഒന്നും പോകേണ്ട..
അവന് വേറെ നല്ല ഒരാലോചന വന്നിട്ടുണ്ട്…
അവനെ ഇഷ്ടമല്ല എന്ന് തന്നെ പറഞ്ഞാൽ മതി..
ചോദിച്ചാലും..
ഒരു അമ്മയുടെ സ്വാർത്ഥത ആയി കണ്ടാൽ മതി ഇത്..
നിനക്ക് വേണേൽ നാളെ വരുന്ന പയ്യനെ കാണാം..
കൂടെ കൂട്ടാം…
അവരവരുടെ അവസ്ഥ കൂടി മനസിലാക്കി സ്വപ്‌നങ്ങൾ കാണുക..
കേട്ടല്ലോ…
അതും പറഞ്ഞു ഗംഗ തിരിഞ്ഞു നടന്നു..
പൊട്ടി കരഞ്ഞു കൊണ്ട് സ്വാതി കട്ടിലിലേക്ക് വീണു..
************************************
അമ്മേ..
ചായാ വേണം…
രാവിലെ പതിവില്ലാതെ വിധു അടുക്കളയിൽ വന്നു ചോദിക്കുന്നത് കേട്ട് ഗംഗ അവനെ ചൂഴ്ന്ന് നോക്കി..
നിനക്ക് അവിടെ അല്ലേ കൊണ്ട് വന്നു തരാറ്..
ഹാളിൽ പോയി ഇരുന്നോ കൊണ്ട് വരാം…
ഗംഗ പറഞ്ഞു…
വിധുവിന്റെ കണ്ണുകൾ സ്വാതിയെ തിരഞ്ഞു..
അവള് കുളിക്കുകയാണ്
ന്തേ…
ഇനീ അവിടേം പോയി നോക്കണോ…
ഗംഗ പറയുന്നത് കേട്ട് വിധു ചൂളി..
ഒന്നും മിണ്ടാതെ അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും സ്വാതി അടുക്കളയിലേക്ക് വന്നു…
അവന് മുഖം കൊടുക്കാതെ അവൾ അടുക്കളയിൽ കയറി..
ആ മോള് വന്നോ…
അവന് ഒരു ചായ ഇട്ട് കൊടുത്തേക്ക്..
ഗംഗ സ്വാതിയെ നോക്കി പറഞ്ഞു…
മ്മ്…
സ്വാതി മൂളി…
അച്ഛൻ ഒന്നും പറഞ്ഞില്ല ലോ…
വിധു നന്ദനെ നോക്കി ചോദിച്ചു..
ചിത്ര നന്ദന്റെ മടിയിൽ നിന്നും തല ഉയർത്തി വിധുവിനെ നോക്കി..
ഏട്ടാ ചായാ..
അപ്പോളേക്കും സ്വാതി ചായയുമായി ഹാളിലേക്ക് വന്നു..
വിധു ചായ വാങ്ങി…
അച്ഛന് ചായ വേണോ..
സ്വാതി ചോദിച്ചു..
വേണ്ടാ മോളേ..
ഞാൻ കുടിച്ചു..
സ്വാതി തിരിഞ്ഞു നടന്നു…
മോളേ..
നന്ദൻ വിളിക്കുന്നത് കേട്ട് സ്വാതി തിരിഞ്ഞു നോക്കി..
മോള് പോകാൻ വരട്ടെ അവിടെ നിന്നേ..
സ്വാതി തിരിഞ്ഞു നിന്നു നന്ദനെ നോക്കി…
നീ തിരക്കിൽ അല്ലേ ഒന്നിങ്ങു വന്നെടീ…
നന്ദൻ ഉറക്കെ വിളിക്കുന്നത് കേട്ട് ഗംഗ ഹാളിലേക്ക് വന്നു…
ന്താ മനുഷ്യാ നിങ്ങൾക്ക്..
ഗംഗ സാരി തലപ്പ് എടുത്തു എളിയിൽ കുത്തി കൊണ്ട് ചോദിച്ചു..
ഇത് ഇപ്പൊ ന്ത് ചെയ്യണം…
വിധുവിനെയും സ്വാതിയെയും മാറി മാറി നോക്കി കൊണ്ട് നന്ദൻ ചോദിച്ചു…
ന്ത് ചെയ്യാൻ..
കെട്ടിച്ചു കൊടുത്തേക്ക്..
അല്ലാതെ ഇനി വേറെ വഴിയില്ല ലോ..
ഗംഗ പറയുന്നത് കേട്ട് വാ പിളർന്നു നിന്നുപോയി വിധുവും സ്വാതിയും….
ഡീ കൊച്ചേ..
ആ വാ പൊത്തി പിടി…
ഇല്ലേ വല്ല ഈച്ചയും കേറിപോകും….
ഗംഗ സ്വാതിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
നിങ്ങളായിട്ട് ഇഷ്ടം തുറന്നു പറയില്ല എന്ന് ഞങ്ങൾക്ക് മനസിലായ നിമിഷം തന്നെ ഉറപ്പിച്ചിരുന്നു ഞങ്ങൾ നിങ്ങളുടെ വിവാഹം..
പക്ഷേ തുറന്നു പറയുന്നെങ്കിൽ തുറന്നു പറയട്ടെ എന്നു കരുതി ആണ്..
ഇത്രയും ദിവസം കാത്തിരുന്നതും..
നിന്റെ കൂടെ സ്വാതി മാലിനിയുടെ അടുത്തേക്ക് പോന്നപ്പോൾ ഞാൻ ആണ് അവളോട് വിളിച്ചു പറഞ്ഞത് ഒരു ദിവസം രാത്രി അവിടെ ഇടാൻ..
എന്നിട്ടും രണ്ടിനും മാറ്റം ഉണ്ടായില്ല..
എന്നാ പിന്നേ ഒരു സർപ്രൈസ് ആക്കാം എന്ന് ഞങ്ങൾ കരുതി..
ഇന്ന് രാവിലെ നിങ്ങളുടെ വിവാഹകാര്യം പറയാം എന്ന് കരുതി ഇരിക്കുമ്പോ ആണ്..
രാത്രി ഇവന്റെ കലാ പരിപാടി..
അത് കണ്ടപ്പോൾ മനസൊന്നു തണുത്തു..
കാരണം ഒടുവിൽ സ്വാതി നിന്നേ ഇഷ്ടമാണ് എന്നു പറഞ്ഞത് എന്നോടായിരുന്നുലോ…
അതുകൊണ്ട് ആ ടെൻഷൻ ഇന്നലെ രാത്രിയിൽ തീരുമാനം ആയി..
ഗംഗ പറയുന്നത് കേട്ട് വിധു സ്വാതിയേ നോക്കി..
വിധുവിന്റെ നോട്ടം കണ്ടു അവൾ ചിരിച്ചു..
ഇഷ്ടങ്ങളെ ഇങ്ങനെ കൂടെ ചേർത്ത് നിർത്തണം പിള്ളേരെ…
കയ്യിന്ന് തെറിച്ചു പോയാൽ പിന്നേ കൂടെ കൂട്ടാൻ വല്യ പാടാണ്..
അതുകൊണ്ട് ഇഷ്ടങ്ങളെ അറിയുക..
സ്നേഹിക്കുക..
കൂടെ ചേർത്ത് പിടിക്കുക…
ഇനിയുള്ള കാലം മുഴുവൻ..
സന്തോഷത്തോടെ ജീവിക്കുക…
സ്വാതിയുടെ നെറ്റിയിൽ ചുണ്ടമർത്തി കൊണ്ട് ഗംഗ പറയുമ്പോൾ..
സ്വാതിയുടെയും വിധുവിന്റേയും കണ്ണുകൾ നിറഞ്ഞു..
വിവാഹം ഒരുമിച്ചു നടത്താം നമുക്ക്…
അപ്പോൾ ഇനി ആരെയും രണ്ടാമത് ക്ഷെണിക്കാൻ വേണ്ടി കാർ എടുത്തു പോകേണ്ടല്ലോ… ആർക്കും…
നന്ദൻ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു…
************************************
എന്നാലും ദുഷ്ടേ..
ന്ത് മനസ്സാ ഡീ നിന്റെ..
നെഞ്ചിൽ ചേർന്ന് കിടക്കുകയായിരുന്ന സ്വാതിയുടെ മുടിയിൽ തലോടി കൊണ്ട് വിധു ചോദിച്ചു…
സ്വാതി പതിയെ തല ഉയർത്തി നോക്കി…
എന്നിട്ട് ഒന്ന് ചിരിച്ചു..
ഇച്ചിരി ദുഷ്ടത്തരം കാണിച്ചത് കൊണ്ടല്ലേ മനുഷ്യാ ങ്ങള് എന്നേ വിടാതെ പിടിച്ചത്..
ഇല്ലേ..
എന്നേ എന്നേ മറന്ന് പോയേനേ..
എന്നാലും ഇച്ചിരി കൂടി പോയി ട്ടോ ഇത്..
എത്ര വട്ടം ഞാൻ ചോദിച്ചു ഇഷ്ടമാണോ ന്ന്..
എന്നിട്ട് ഒരിക്കലും എന്നോട് തിരിച്ചു പറഞ്ഞില്ല..
ഇഷ്ടമാണ് ന്ന്…
വിധു സ്വാതിയുടെ വയറിലേക്ക് കൈ എടുത്തു വെച്ചു കൊണ്ട് പറഞ്ഞു…
ഹേയ്..
ഇഷ്ടായിരുന്നു എനിക്ക്..
അത് പതിയെ പതിയെ കൂടി വന്നു എന്നതാണ് സത്യം..
പക്ഷേ ഏട്ടന്റെ ചുറ്റുപാടും..
ഇവരുടെ ഒക്കെ സ്നേഹവും ഒക്കെ കണ്ടപ്പോൾ..
ഞാൻ ഒരു അധിക പറ്റായി തീരുമോ എന്നായിരുന്നു പേടി..
കൈ വിധുവിന്റെ കൈയ്യുടെ മുകളിൽ വെച്ച് പതിയെ തലോടി കൊണ്ട് സ്വാതി പറഞ്ഞു…
ഇഷ്ടങ്ങളോളം പ്രിയമുള്ള ഓർമ്മകൾ..
അത് തരുന്ന നിമിഷങ്ങൾ..
അതൊക്കെ വേണ്ടെന്നു വെക്കുവാൻ ആർക്കെങ്കിലും കഴിയോ..
പക്ഷേ..
അത് അവരറിയാതെ ചേർത്ത് പിടിക്കുമ്പോൾ..
നെഞ്ചിൽ ഒരു വിങ്ങൽ ഉണ്ട്..
തുറന്നു പറഞ്ഞാലോ എന്ന് നെഞ്ചുരുകി സ്വയം പറഞ്ഞു പോകുന്ന നിമിഷങ്ങൾ…
അങ്ങനെ ഉരുകി നീറുകയായിരുന്നു..
കുറച്ചു ദിവസങ്ങളായി ഞാൻ…
ഉള്ളിലെ ഇഷ്ടം തുറന്നു പറയാൻ തുടങ്ങിയ നിമിഷം..
അമ്മ വന്നതും..
ഇനി ഒരിക്കലും ഏട്ടൻ എന്റെ ഇഷ്ടം അറിയാതെ പോകുമോ എന്നുള്ള വിങ്ങൽ…
കൈവിട്ട് പോകുമോ എന്നു പോലും കരുതി പോയ നിമിഷങ്ങൾ..
എല്ലാം കഴിഞ്ഞു ഒടുവിൽ..
ഏട്ടൻ എന്റേത് മാത്രമായ്….
എനിക്ക് വിശ്വസിക്കാൻ ഇപ്പോളും കഴിഞ്ഞിട്ടില്ല ഏട്ടാ..
വിതുമ്പി…
വിധുവിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി സ്വാതി…
ചില ഇഷ്ടങ്ങൾ ഇങ്ങനാണ് പെണ്ണേ..
നാം പോലും അറിയാതെ..
ആ ഇഷ്ടം ഒരിക്കൽ അറിയുക തന്നെ ചെയ്യും..
നമ്മേ തേടി വരുന്നു ആ നിമിഷത്തിൽ…
നമ്മൾ കണ്ണടച്ച് നിന്നു പോകും..
സ്വപ്നമാണോ അതോ..
സത്യമാണോ എന്ന് അറിയാതെ പകച്ചു നിന്നു പോകുന്ന നിമിഷങ്ങൾ…
ഒടുവിൽ..
നമ്മളിലേക്ക് .
ശ്വാസമായി നേർത്ത കുളിരായ് കൂടെ ചേരുന്ന നേരം..
അറിയാതെ കണ്ണുകൾ ഒന്ന് നിറഞ്ഞു പോകും…
ഇനിയെന്നും നിഴലായ് എന്നരികിൽ..
എന്റെ സ്നേഹം..
ന്റെ ശ്വാസം..
നീയായി മാറുന്നു എന്നറിയുന്നു ഞാൻ…
സ്വാതിയുടെ നെറ്റിയിൽ ചുണ്ട് അമർത്തി വിധു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു..
വിധുവിന്റെ നെഞ്ചിലേക്ക് കൂടുതൽ പൂണ്ടു സ്വാതി..
അവളുടെ ചുണ്ടുകൾ വിധുവിന്റെ നെഞ്ചിൽ അമർന്നു..
സ്വാതിയുടെ ചെവിയുടെ പുറകിൽ വിധു ചുണ്ടമർത്തി..
സ്വാതി ഒന്ന് പിടഞ്ഞു…
ശരീരം മൊത്തം ഒരു കുളിരുകോരിയിടുന്നതായി അവൾക്കു തോന്നി..
കണ്ണുകൾ ഇറുക്കി അടച്ചു സ്വാതി..
കാലം തെറ്റി…
പുറത്ത് മഴ പെയ്തു തുടങ്ങി…
ഒടുവിൽ..
രാത്രിയുടെ യാമങ്ങൾ..
അവർക്ക് മുന്നിൽ കണ്ണടച്ചു…
പുറത്തു മഴ പെയ്തു കൊണ്ടേ ഇരുന്നു..
ശുഭം..
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
adipoli