അതിവേഗത്തിൽ ഇടിക്കുന്ന നെഞ്ചിടിപ്പോടെ ഞാൻ വീട്ടിലേക്ക് ഓടി.
എന്റെ മനസ്സിൽ ഓടി വന്ന ആ ദുഷിച്ച ചിന്തകൾ പോലെ ഒന്നും ആകരുതെ എന്നു ഞാൻ പ്രാർത്ഥിച്ചു.
കണ്ണുനീർ കാരണം കാഴ്ചകളെല്ലാം മങ്ങി പോയിരുന്നു.
വീട് അടുക്കും തോറും ചന്ദനത്തിരിയുടെയും കർപ്പൂരത്തി ന്റെയും പൂക്കളുടെയും മണം മൂക്കിലേക്ക് നുഴഞ്ഞുകയറി..
വീടിനു മുന്നിൽ കൂടിനിന്നിരുന്ന ജനങ്ങൾ എന്റെ ഓടി പിടിച്ചുള്ള വരക്കം കണ്ടിട്ടാവാം സൈഡിലേക്ക് ആയി ഒതുങ്ങി നിന്നത്.
എന്റെ വീടിന്റെ നടുമുറ്റത്ത് ആയി ഒരു വാഴയില.അതിൽ വെള്ള പുതപ്പിച്ച അപ്പായെ കിടത്തിയിരിക്കുന്നു.
എന്റെ കണ്ണുകളുടെ കാഴ്ച്ച മങ്ങിയ പോലെ.
ഞാൻ ഇരു കൈകൾ കൊണ്ടും കണ്ണുകൾ ഒന്നു തിരുമ്മി.
അപ്പായെ ഒരു മങ്ങിയ രൂപം ആയിട്ടെ കാണാൻ കഴിയുന്നുള്ളൂ .
ഉറക്കെ ഒന്നു നിലവിളിക്കണം മെന്നുണ്ടെങ്കിലും തൊണ്ടക്കുഴിയിൽ വാക്കുകൾ ഓരോന്നും കെട്ടുപിണഞ്ഞു കിടക്കും പോലെ.
കാലുകളുടെ ശക്തികൾ കുറഞ്ഞതായി എനിക്ക് തോന്നി. ഒരു പിടിവള്ളി കിട്ടാനായി എൻറെ കൈ നീണ്ടു.അപ്പോൾ ഒരു താങ്ങായി എന്തേലും കിട്ടിയിലെങ്കിൽ ഞാൻ തറയിൽ വീണു പോകും എന്ന് ഉറപ്പായിരുന്നു.
പെട്ടെന്ന് ആരോ എന്നെ താങ്ങി നിർത്തി . അത്
സാർ ആണെന്ന് അറിയാനായി തിരിഞ്ഞു നോക്കേണ്ട ആവശ്യം എനിക്ക് ഉണ്ടായിരുന്നില്ല.
സാർ എന്നെ കൊണ്ട് അകത്തളത്തിലേക്ക് കയറി .
എന്നെ അപ്പാടെ അടുത്തായി ഇരുത്തി.
ധാരധാരയായി കണ്ണുനീർ ഒഴുകുന്നു ഉണ്ടെങ്കിലും അപ്പാ എന്നു വിളിച്ചു കരയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ തളർന്നിരുന്നു വല്ലാതെ തളർന്നിരുന്നു.
പെട്ടെന്ന് ഞാൻ പ്രതിഷികത്തെ ഒറ്റക്ക് ആയതു പോലെ ഒരു തോന്നൽ. ദേഹം തളരുന്നുണ്ട്.അപ്പയുടെ കൂടെ അങ്ങു പോയല്ലോ എന്നു പോലും എന്റെ ചിന്തകൾ
എന്നെ ഒറ്റക്കാക്കി പോയല്ലേ അപ്പാ…..?ഇനി ആരാ …എനിക്ക്…..?
ആരാ എന്നെ ഇനി നോക്കുക…..?
ആരെ ഏല്പിച്ചിട്ടാണ് അപ്പാ അങ്ങു പോയേ.എന്തു വിശ്വാസത്തിൽ ആണ് ഞാൻ ഇവിടെ ഒറ്റക്ക് ജീവിക്കേണ്ടത്.
ഞാൻ കോളേജിൽ പോകുമ്പോൾ ചോറ് കെട്ടിപ്പൊതിഞ്ഞ് ആരാ ബാഗിൽ കൊണ്ടു വയ്ക്കുക…?
എന്നോട് തല്ലു കൂടാൻ ആരാ ഉള്ളേ ….?
സാറിൻറെ കാര്യം ആരോടാ ഞാൻ ഇനി പറയുക ….?
എന്നെ മാത്രം ഒറ്റയ്ക്കാക്കി അമ്മേടെ അടുത്ത് പോയില്ലേ….?
ഞാൻ ഇവിടെ
തനിച്ചാണെന്ന് ഒന്ന് ഓർക്കുക പോലും ചെയ്തില്ലല്ലോ ….?
ടൂറിന് പോകുന്നില്ല എന്ന് എത്ര പറഞ്ഞതാ ഞാൻ. നിർബന്ധിച്ച് എന്നെ പറഞ്ഞുവിട്ടത് ഒറ്റയ്ക്ക് അങ്ങു പോകാൻ ആയിരുന്നു അല്ലെ…?
ഞാൻ വരുന്നതുവരെ ഒന്ന് കാത്തിരുന്നുടയിരുന്നോ…? ഞാനും കൂടെ വന്നേനെലോ..?
ഞാൻ അപ്പയോട് ഒരുപാട് അങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്….
എല്ലാം അപ്പാ കേൾക്കുന്നുണ്ട്.
കണ്ണടച്ചു കിടക്കുവാണെങ്കിലും എന്റെ ഓരോ വാക്കും കേട്ട് അപ്പ ചിരിക്കുന്നുണ്ട് .എന്നെ കളിയാക്കുവാൻ. അത് ആ മുഖത്ത് പ്രകടമാകുന്നുണ്ട്
എന്റെ സമനില തെറ്റും എന്നു പോലെ….. ഞാൻ അപ്പായുടെ അടുത്തേക്ക് ചേർന്നിരുന്നു.
ചിരി തുക്കി കണ്ണടച്ചു കിടക്കുന്ന അപ്പയുടെ മുഖത്ത് ഞാൻ കൈ കൊണ്ട് തടവി.
×××××××××××××
അപ്പയുടെ ദേഹത്തു ഈച്ച വന്നിരുന്നപ്പോൾ അവൾ അതിനെ അടിച്ചു കൊല്ലാൻ ആയി ശ്രമിക്കുന്നുണ്ട്. പരിസര ബോധം ഇല്ലാതെ എന്തൊക്കെയോ പുലമ്പുന്നുണ്ട്.അവളുടെ ആ അവസ്‌ഥ കണ്ടപ്പോൾ സത്യത്തിൽ എനിക്കു അതു സഹിച്ചില്ല.
വിഷമത്തേക്കാൾ ഉപരി എന്നെ അലട്ടിയത്
അവൾ മാനസികമായി തളർന്നു പോകുമോ എന്നു ആയിരുന്നു.ഞാൻ പെട്ടെന്ന് ഞാൻ ദീപായുടെയും ശ്രീയുടെയും അടുത്തേക്ക് നടന്നു.
നിങ്ങൾ രണ്ടും ഇവിടെ ഇങ്ങനെ നിന്നു കണ്ണുനീർ പൊഴിചാട്ടു കാര്യം ഇല്ല.അവളുടെ അടുത്തേക്ക് ചെല്ലു.ഇപ്പോൾ നിങ്ങൾ ആണ് അവൾക്കു ഒരു താങ്ങു. അല്ലെങ്കിൽ നമ്മുടെ അളകയെ നമ്മുക്ക് നഷ്ടം ആകും.
സാർ പറഞ്ഞത് ശരി ആണെന്ന് ഞങ്ങൾക്കും തോന്നി. ഞാനും ദീപ ചേച്ചിയും നന്ദയുടെ അടുത്തേക്ക് നടന്നു.
+++++×××××++
എനിക്കു അടുത്തായി ഇരുന്ന ശ്രീയുടെ അമ്മയുടെ മടിയിൽ ഞാൻ തലവച്ചു കിടന്നു. അപ്പയുടെ ദേഹത്തു വച്ചിരുന്ന റീത്തിൽ നിന്നും ഓരോ പൂക്കളും ഞാൻ ഇളക്കി എടുത്തു കൊണ്ടേ ഇരുന്നു.
ശ്രീയുടെ അമ്മ എന്റെ മുടിയിൽ തലോടി എന്തോ പറഞ്ഞു കരയുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
നന്ദേ…….ടാ….
വിളി കേട്ടു ഞാൻ തല ഉയർത്തി നോക്കി. ശ്രീയും ദീപാച്ചേച്ചിയും ആണ്.
ഉം…..എന്താ…..?
നന്ദേ എഴുന്നേൽക്കു നമ്മുക്ക് അകത്തേക്ക് പോകാം.കുറച്ചു നേരം ആയില്ലേ ഇവിടെ ഇരുന്നേ….വ എഴുന്നേൽക്കും.
ഇല്ല ഞാൻ വരുന്നില്ല.ഞാൻ വന്നു കഴിഞ്ഞാൽ ആ ഈച്ച അപ്പയെ വീണ്ടും ശല്ല്യം ചെയ്യും.ഞാൻ ഇവിടെ ഉണ്ടെങ്കിൽ അത് വരില്ല.
അങ്ങനെ ഒന്നും ഇല്ല മോളെ.നീ വാ. നമ്മുക്ക് അകത്തിരിക്കാം.വാ…..
ഇല്ല എന്നു പറഞ്ഞില്ലേ ചേച്ചി.ഞാൻ ഇവിടെ ഇരിക്കുവാ.ഇവിടെ നിന്നും ഞാൻ എവിടേക്കും വരില്ല.
അവളുടെ അപ്പോഴുതെ മുഖഭാവം ഞങ്ങൾ രണ്ടിനെയും ഒരു പോലെ ഞെട്ടിച്ചു. ചുറ്റും നിന്നവർ അവളെ സഹതാപത്തോടെ നോക്കി നിൽക്കുന്നത് ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.
ദീപ ചേച്ചിയും ശ്രീയും എന്ന തൊട്ടരികിലായി ഇരുന്നു.
ടാ ……നീയൊന്നു ഉറക്കെ കരയുകയെങ്കിലും ചെയ് എന്തിനാ സങ്കടം ഇങ്ങനെ മനസ്സിൽ വെക്കുന്നെ. ഒന്ന് കരഞ്ഞു കൂടെ നിനക്ക്. ഇങ്ങനെ പ്രതിമയെ പോലെ ഇരിക്കാതെ……
ഞാൻ എന്തിനാണ് കരയുന്നെ…..അതിന് മാത്രം ഇവിടെ എന്താ ശ്രീ ഉണ്ടായേ…..
അത് അവൾ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നുണ്ടായിരുന്നു.
എനിക്കു അവളുടെ ആ അവസ്‌ഥ കാണാൻ വയ്യാത്തത് കൊണ്ടു പുറത്തേക്കു ഇറങ്ങി. പുറത്തു അച്ഛൻ നിൽക്കുന്നത് കണ്ടു ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നു.
*********
എങ്ങനെയാ അച്ഛാ….. അപ്പാ……..
അതു പറഞ്ഞു മുഴിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല.
എനിക്കു ഒന്നും അറിയില്ല ശ്രീ കുട്ടി…..നിങ്ങൾ പോയപ്പോൾ ഞാനും അയാളും ചെറിയ ഒരു കുപ്പി എടുത്തു അടിക്കാം എന്നു കരുതി.സാധനം ഞാൻ വാങ്ങി കൊണ്ടു വന്നിരുന്നു.
ഞാനും അച്ഛനും സംസാരിക്കുന്നത് കണ്ടിട്ടാകാം സാറും ഋഷിയേട്ടനും ഞങ്ങളുടെ അടുത്തേക്ക് വന്നത്.
നല്ല സന്തോഷത്തിൽ ആയിരുന്നു. അയാൾ……നന്ദയുടെ കാര്യം പറയാനേ നേരം ഉള്ളു.
ഞാനും ഇന്നലെ ഇവിടെയാണ് കിടന്നെ രാവിലെ എനിക്കു ചായ കൊണ്ടു തരുകയോകെ ചെയിതു.
മോളില്ലാത്തത് കൊണ്ടു ഒന്നും ഇവിടെ ഒന്നും ഉണ്ടാക്കേണ്ട ഞാൻ വീട്ടിൽ നിന്നും കൊണ്ടു വരാം എന്ന് പറഞ്ഞു ഞാൻ പോയേ….
ഒന്നു കുളിച്ചു കഴിഞ്ഞു ആഹാരവും ആയി വന്നപ്പോൾ. ഇവിടെ ഇരുപ്പുണ്ടായിരുന്നു. ഞാൻ ദോശയും കടലയും കൊണ്ട് വന്നു കൊടുത്തു.
അത് കഴിക്കുന്നത് കണ്ടിട്ടാണ് ഞാൻ പോയേ….ഉച്ചക്ക് ചോറും ആയി വന്നപ്പോൾ
ഇവിടെ എങ്ങും ആരും ഇല്ല. വാതിൽ തുറന്നു കിടപ്പുണ്ട്……
അകത്തു കയറി നോക്കിയപ്പോൾ കട്ടിലിൽ കിടപ്പുണ്ട്…….അടുത്തു ചെന്നു വിളിച്ചട്ടും അനക്കം ഇല്ല. തട്ടി വിളിച്ചട്ടും ഒരു പ്രതികരണവും ഇല്ലായിരുന്നു…….
അതു പറയുമ്പോൾ ശ്രീയുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.ആ കണ്ണുനീരിൽ നിന്നും വായിച്ചു എടുക്കാൻ കഴിയും അവർ രണ്ടു പേരും തമ്മിൽ എത്ര മാത്രം അടുപ്പം ഉണ്ടായിരുന്നു എന്ന്…..
മോനെ ചന്തു 7.00 മണിക്ക് ആണ് ചടങ്ങുകൾ. ആരും വരാനും കാണാനും ഒന്നും ഇല്ലല്ലോ.അതാ ഇത്ര നേരത്തെ ചടങ്ങ് വച്ചത്.ഇപ്പോൾ തന്നെ 6.30 കഴിഞ്ഞു. കുളിപ്പിക്കാൻ എടുക്കണ്ടേ……..?
ഉം…… വേണം ചേട്ടൻ വാ നമ്മുക്ക് അങ്ങോട്ടു ചെല്ലാം.
എന്റെ മുന്നിൽ നിന്നും അപ്പയെ സാറും ശ്രീയുടെ അച്ഛനും പിന്നെ 3,4 പേരും കുടി എടുത്തുകൊണ്ട് വീടിന് പുറകു വശത്തേക്ക് കൊണ്ടു പോയി…..
അപ്പാക്കു ആരുടെയും സഹായം ഇഷ്ടം അല്ല. ശ്രീ എന്തും ഒറ്റക്ക് ചെയ്യണം.ആരെയും ബുദ്ധിമുട്ടിക്കലും എന്നു അപ്പാ എപ്പോഴും പറയും.എന്റെ ആ അപ്പയെ എത്ര പേര് ചേർന്നാടാ എടുത്തു കൊണ്ട് പോകുന്നേ.
ഒരു കരച്ചിലോടെ ശ്രീ എന്നെ അവളുടെ നെഞ്ചോട് ചേർത്തു പിടിച്ചു കരഞ്ഞു.
അപ്പായെ കുളിപ്പിച്ചു പുതിയ വസ്ത്രം ധരിപ്പിച്ച് കൊണ്ടു വന്ന് മുറ്റത്ത് ഇട്ടിരുന്ന കട്ടിൽ കിടത്തി.
വെള്ള മുണ്ടും ഷർട്ടും ആയിരുന്നു അപ്പാ ധരിപ്പിച്ചിരുന്നത്.
അപ്പാ യ്ക്ക് വെള്ള വസ്ത്രം ധരിക്കുന്നത് ഒട്ടും ഇഷ്ടമല്ലായിരുന്നു . എപ്പോഴും ഡ്രസ്സ് എടുക്കാൻ പോയാൽ വെള്ള ഷർട്ടു എടുക്കില്ല.ഞാൻ എടുത്തു കൊടുത്താലും അതു മാറ്റി വാങ്ങുന്ന ആളാണ് ഇപ്പോൾ വെള്ള ഇട്ടു കിടക്കുന്നത്.
അതു കണ്ടപോൾ എന്റെ നെഞ്ചു പൊടിഞ്ഞു പോകും പോലെ എനിക്ക് തോന്നി.
കർമ്മം ചെയ്യാൻ അവകാശമുള്ള ആരാണുള്ളത്. പെൺകുട്ടികൾക്ക് കർമ്മം ചെയ്യാൻ അവകാശമില്ല . ആൺകുട്ടി തന്നെ വേണം മകനോ മരുമകനോ അങ്ങനെ ആരെങ്കിലും.
കർമ്മി ഒരുക്കങ്ങളുടെ ഇടക്ക് അത് പറയുമ്പോൾ ഞാൻ അറിയാതെ എൻറെ കണ്ണ് നിറഞ്ഞു പോയിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു പ്രതിമ പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. ഒരു ആശ്രയം എന്ന പോലെ ഞാൻ ശ്രീയുടെ കൈയ്യിൽ മുറുകെ പിടിച്ചു.
എന്നാണ് നമ്മുടെ നാടിന്റെ ഈ ആചാരനുഷ്ടാനം ഒക്കെ മാറുന്നത്. മകൾക്ക് അച്ഛന്റെ കർമ്മം ചെയാൻ പാടില്ല എന്ന് പോലും. എന്തു ആചാരം ആണ് ഇത്. ഞാൻ ഓരോ ആചാരത്തെയും മനസാൽ ശപിച്ചു.
ഞാൻ ചെയാം കർമ്മം. ആൾക്കൂട്ടത്തിന്റെ ഇടക്ക് നിന്നും മുന്നിലേക്ക് നടന്നു വന്നു സാർ അങ്ങനെ പറഞ്ഞു.
എന്നാൽ ഒട്ടും വൈകണ്ട പോയി കുളിച്ചു ഈറനോടെ വാ.
എനിക്കു അപ്പോൾ സാറിനോട് ആരാധനയാണ് തോന്നിയത്.എനിക്കു മാത്രം അല്ല അവിടെ നിന്ന ഓരോരുത്തരിലും സാറിനോട് ഒരു അലിവ് തോന്നി കാണും.
വായ്ക്കരി ഇടാൻ അർഹതയുള്ളവർക്ക് മുന്നോട്ടു വരാം
എന്നു കർമ്മി വിളിച്ചു പറഞ്ഞപ്പോൾ ശ്രീ എന്നെ അങ്ങോട്ടേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും ഞാൻ പോകാൻ കൂട്ടാക്കിയില്ല.
അളകനന്ദ എന്താ ഇതു ഇങ്ങോട്ടു വന്നേ……
അതും പറഞ്ഞു കാർത്തിക മാം എന്നെ ഇരുന്ന ഇടത്തിൽ നിന്നും എഴുന്നേൽപ്പിച്ചു.
നി അല്ലാതെ നിന്റെ അപ്പാക്കു ആരാണ് ആദ്യം വായിക്കരി ഇടുക.മോളു വാ….
അതും പറഞ്ഞു എന്നെയും കുട്ടി അപ്പായുടെ അടുത്തേക്ക് നടന്നു.
കർമ്മി തന്ന അരിയും എള്ളും എന്റെ കയ്യിലേക്ക് വച്ചു തന്നു.എന്നെ കൊണ്ട് അത് അപ്പയുടെ വായിലേക്ക് വെപ്പിച്ചു. കൈയിലേക്ക് പൂവ് വച്ചു തന്നു ഞാൻ അതും ആയി അപ്പായുടെ കാൽ പാദത്തിന്റെ അടുത്തേക്ക് നടന്നു.
പൂവ് അപ്പയുടെ കാലേൽ ഇട്ടു നമസ്കരിച്ചു.ഞാൻ അപ്പയുടെ കാലിൽ കെട്ടി പിടിച്ചു കൊണ്ട് കുറച്ചു നേരം അങ്ങനെ നിന്നു.
ആ കാലുകളിൽ അമർത്തി ചുംബിച്ചു.
അളക…….എന്താ ഇതു എഴുന്നേറ്റെ…..
അതും പറഞ്ഞു സാർ എന്നെ ബലമായി പിടിച്ചുയർത്തി ശ്രീയുടെ അടുത്തേക്ക് കൊണ്ടു നിറുത്തി.
ഇനി ആർക്കെങ്കിലും വായിക്കരി ഇടാൻ ഉണ്ടെങ്കിൽ അത് ആകാം.
എന്നു കർമ്മി പറഞ്ഞപ്പോൾ. എന്നെ ദീപാച്ചേച്ചിയുടെ അടുത്താക്കി ശ്രീ അപോയയുടെ അടുത്തേക്ക് നടന്നു. സാറും ശ്രീയും ശ്രീയുടെ അച്ഛനും അമ്മയും അപ്പോൾക്കു വായിക്കരി ഇട്ടു.
ഇനി ആരും ഇല്ലല്ലോ വായിക്കരി ഇടാൻ…..
എന്നു ചോദിച്ചപ്പോൾ ഇനി ആരും ഇല്ല എന്നു സാർ പറഞ്ഞു.
എന്നാൽ ഇനി കോടി മാറ്റി ഇടാം.
ആദ്യം കുടുംബകോടി ആണ് ഇടേണ്ടത്.
അതു പറഞ്ഞതു സാർ ഒരു കോടി മുണ്ട് എടുത്തു അപ്പായെ പുതപ്പിച്ചു. ശ്രീയുടെ അച്ഛനും കോടി ഇട്ടു.
വീട്ടിൽ തെക്കു വശത്തായി ഒരുക്കിയവച്ച ചിതയിലേക്കു അപ്പായെ കൊണ്ടു പോകാൻ നേരം ദീപാച്ചേച്ചിയുടെ കൈ ബലമായി വിടുവിച്ചു അപ്പയുടെ അടുത്തേക്ക് ഓടി. ആ മുഖം കൈയിൽ എടുത്തു ഞാൻ തുരുതുരെ ഉമ്മവച്ചു. അലറി വിളിച്ചു ഞാൻ കരഞ്ഞു. അപ്പയുടെ നെഞ്ചിൽ മുഖം അമറി ആവുന്നത്ര ശക്തിയിൽ ഞാൻ അലറി കരഞ്ഞു.
ആരൊക്കെയോ ചേർന്നു എന്നെ പിടിച്ചു മാറ്റി അകത്തേക്ക് കൊണ്ടു പോയി.
തെക്കേ വശത്തുള്ള മുറിയുടെ ജനൽ വഴി ഞാൻ കണ്ടു എന്റെ അപ്പാ യെ ഒരുക്കി വച്ച ചിതയിൽ കിടത്തി.
കർമ്മി പൂജകൾ ചെയിതു കഴിഞ്ഞു ഒരു മണ്കുടത്തിൽ വെള്ളം നിറച്ച അത് സാറിന്റെ തോളിൽ വച്ചു കൊടുത്തു.അതിൽ കത്താൾ കൊണ്ടു ചെറുതായി തട്ടി പൊട്ടിച്ചു.
ആ കുടവും ആയി സാർ അപ്പാക്കു മൂന്നു വലത്തു വച്ചു.തെക്കോട്ടു നോക്കി നിന്ന് തിരിഞ്ഞു നോക്കാതെ ആ മണ്ക്കുടം പുറകിലേക്ക് ഇട്ടു.
അതിനു ശേഷം കർമ്മി കൊടുത്ത തീ കൊളുത്തിയ കൊള്ളി അപ്പാ യുടെ ചിതയിലേക്കു വച്ചു.പെട്ടെന്ന് ചിത ആളി കത്തി പിടിച്ചു.
ജനലിലൂടെ നോക്കി നിന്നു ഉറക്കെ കരയാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളു.എന്റെ കരച്ചിൽ കേട്ടിട്ടു അവിടെ നിന്നവരുടെ കണ്ണും നിറഞ്ഞിരുന്നു.
ചടങ്ങുകൾ എല്ലാം ഒരു വിധം അവസാനിച്ചു.കഞ്ഞിയും പയറും വന്നവർക്ക് റെഡി ആക്കിയത് ശ്രീയുടെ വീട്ടിൽ ആയിരുന്നു. ഓരോരുത്തരായി പൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.
ഞാൻ അപ്പയുടെ റൂമിൽ ആ കട്ടിലേൽ ചുരുണ്ടു കുടി കിടന്നു.എനിക്കു കൂട്ടായി ദീപാച്ചേച്ചിയും ശ്രീയും ഉണ്ടായിരുന്നു.
അപ്പോഴേക്കും സാറും ഋഷിയേട്ടനും ആഹാരവും ആയി അങ്ങോട്ടേക്ക് വന്നു.
ഇത്രയും നേരം ആയി ഒന്നും കഴിച്ചില്ലല്ലോ …….?
നിങ്ങൾ വാ എന്തേലും കഴിക്കു എന്നു പറഞ്ഞു ശ്രീയെയും ചേച്ചിയെയും ഉമ്മറത്തേക്കു കൂട്ടിക്കൊണ്ടു പോയി.
എവിടെ നോക്കിയാലും അപ്പയാണ്. ഇരിക്കുന്നതായും നിൽക്കുന്നതാണ് ഒക്കെ തോന്നുന്നു.ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഉറക്കം ആയേനെ….. അല്ല ഇപ്പോഴും ഉറങ്ങുവണല്ലോ….ഒരിക്കലും ഉണരാത്ത ഉറക്കം.തലയിണ കടിച്ചമർത്തി കരഞ്ഞു.അതിനെ എനിക്കു കഴിയുള്ളൂ.
കരഞ്ഞത് മതി……..
അതും പറഞ്ഞു ഒരു പ്ലേയിറ്റിൽ കഞ്ഞിയും പയറുമായി സാർ അങ്ങോട്ടേക്ക് വന്നു.
ഇനി ഇതു കുടിച്ചട്ടു ആകാം ബാക്കി കരച്ചിൽ….
അതും പറഞ്ഞു എന്റെ അടുത്തായി സാർ വന്നിരുന്നു.
എനിക്കു വേണ്ട വിശപ്പില്ല……
അതു പറഞ്ഞാൽ പറ്റില്ല കരയണം എങ്കിൽ ആരോഗ്യം അത്യാവശ്യം ആണ്.അതു കൊണ്ട് ഇപ്പോൾ ഇതു കുടിച്ചേ പറ്റൂ.
വേണ്ട എന്നു പറഞ്ഞില്ലേ പിന്നെന്താ….?
ദേ കൂടുതൽ വാശി കാണിച്ചാൽ കവിളി നീര് വെക്കും പറഞ്ഞേക്കാം .അതു എന്നെ കൊണ്ട് ചെയിപ്പികലും.
അതും പറഞ്ഞു സാർ എനിക്കു കഞ്ഞി കോരി തരാൻ തുടങ്ങി.
**********
എനിക്കു അറിയാം മോളെ തോണ്ടാകുഴിയിൽ നിന്നും ഒരു വറ്റ് പോലും പോകില്ല എന്നു .എന്നാലും നിനക്കു എഴുന്നേറ്റു നിൽക്കാൻ വേണ്ടി ഇതു കഴിച്ചേ പറ്റൂ.ഞാൻ നിന്റെ നല്ലതിന് ആണ് ഇത് ചെയ്യുന്നത് എന്നു മനസിൽ പറഞ്ഞു കൊണ്ട് ഞാൻ അവൾക്കു കഞ്ഞി കോരി കൊടുത്തു.
എന്റെ അപ്പാ അവിടെ എരിഞ്ഞു തിരുമ്പോൾ
എനിക്കു എങ്ങനെ കഴിക്കാൻ ആകും സാർ പച്ചവെള്ളം ഇറങ്ങില്ല എനിക്കു.
അതും പറഞ്ഞു ഞാൻ സാറിന്റെ നെഞ്ചിലേക്ക് വീണു
സാർ എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു. വല്ലാത്ത സുരക്ഷിതത്വം എനിക്കു ആ നെഞ്ചിൽ നിന്നും കിട്ടി.
അഞ്ചിന്റെ അന്ന് സാർ ശ്രീയുടെ അച്ഛനും കർമ്മിയും മറ്റും വന്നു അച്ഛന്റെ അസ്ഥി തറയിൽ നിന്നും ചിതാപസ്‌മം എടുത്തു ഒരു മണ്ക്കുടത്തിൽ ആക്കി ചുമന്ന പട്ടു കൊണ്ടു കെട്ടി വച്ചു.
എനിക്കു ഇപ്പോൾ കുട്ടു സാറിന്റെ അനുജത്തി ശ്രീകുട്ടിയും ശ്രീയും ഒക്കെ ആണ്. ആഹാരം ഒക്കെ ശ്രീയുടെ വീട്ടിൽ നിന്നും കൊണ്ടു തരും. ഞാൻ ഇപ്പോഴും അപ്പയുടെ റൂമിൽ തന്നെ ആണ് ഇരിക്കുക.പുറത്തിറങ്ങുന്നത് kulikkano മറ്റോ ആണ്. ഇടക്ക് ഋഷിയേട്ടനും ദീപാച്ചേച്ചിയും ഒക്കെ വരും.
അങ്ങനെ പതിനഞ്ചിന്റെ അന്ന് മണ്കുടത്തിൽ കരുതി വച്ചിരുന്ന ചിതാപസ്‌മം കടലിൽ കൊണ്ടു വന്ന് ഒഴുക്കി. ആളുകൾ ഒക്കെയും വന്നും പോയും നിൽക്കുന്നുണ്ട്.നാളെ ആണ് അപ്പയുടെ 16…..
രാവിലെ തന്നെ എല്ലാരും വന്നു.അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ ഇടലിയും സമ്പാറും വടയും ചമ്മന്തി യും പായസവും ഒക്കെ വച്ചു.
എല്ലാം കാറ്ററിംഗ് കാർക്ക് വിട്ടു കൊടുത്തത് കൊണ്ട് ആർക്കും ജോലി ഒന്നും തന്നെ ഇല്ലായിരുന്നു.
ആളുകൾക്ക് എല്ലാം ഫുഡ് വിളമ്പി.എന്നെയും കഴിക്കാൻ ആയിട്ടു പിടിച്ചിരുത്തി.എനിക്കു എന്തോ അത് കഴിക്കാൻ തോന്നിയില്ല.അവിടെ ഇരുന്നു ഞാൻ അറിയാതെ കരഞ്ഞു പോയി.
ഋഷിയേട്ടന്റെ അമ്മയും വന്നിരുന്നു ഒപ്പം ദീപ ചേച്ചിയും.കാർത്തിക മാമും വന്നിരുന്നു.
വൈകിട്ടോടെ എല്ലാവരും വീട്ടിലേക്കു പോയി.
നന്ദേ ഞാൻ ഇപ്പോൾ വരാമേ ഈ ഡ്രസ്സ് ഒന്നു മാറ്റിയിട്ടു വരാം.എല്ലാം മുഷിഞ്ഞു എന്നു പറഞ്ഞു അവൾ വീട്ടിലേക്കു പോയി.
ഇപ്പോൾ ഞാൻ ഒറ്റക്ക് ആയ പോലെ ഞാൻ നേരെ അപ്പയുടെ കുഴിമടത്തിന്റെ അടുത്തേക്ക് നടന്നു.
ആ വെറും തറയിൽ ഞാൻ ഇരുന്നു.
ഓരോന്നും ഓർത്തു ഇരുന്നപ്പോൾ ആണ് എന്റെ അടുത്തായി മറ്റാരോ വന്നിരുന്നത് പോലെ എനിക്ക് തോന്നിയത്.നോക്കുമ്പോൾ സാർ.
എന്തേ ഇവിടെ വന്നു ഇരിക്കുന്നത്…..?
ഒന്നും ഇല്ല.എന്തോ ഒറ്റക്ക് ആയത് പോലെ ഒരു തോന്നൽ.
അത് എന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ….?
അതു അറിയില്ല.അങ്ങനെ തോന്നി.
എന്നാൽ ഒന്നു എഴുന്നേറ്റെ.ഒരു കാര്യം കാണിച്ചു തരാം
അതും പറഞ്ഞു സാർ എന്നെ പിടിച്ചു എഴുന്നെപ്പിച്ചു.
ഇനി കണ്ണൊന്ന് അടക്കു ഒരു കാര്യം കാണിച്ചു തരാം.
ഞാൻ കണ്ണടച്ചു നിന്നതും എന്റെ കഴുത്തിൽ എന്തോ വന്നു വീണപോലെ തോന്നി.നോക്കുമ്പോൾ മഞ്ഞ ചരടിൽ ഒരു താലി.അതിൽ ശ്രീചന്ത് എന്ന പേരു കൊത്തിയിരികുന്നു.
പെട്ടെന്ന് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അപ്പാ അപ്പാടെ മോളെ ഞാൻ ഇങ്ങു എടുത്തുട്ടോ.ഇനി ഇവൾ എന്റെ ആണ്.ശുഭ കാര്യം ഒന്നും ഇപ്പോൾ ചെയിതുകുട എന്നു അറിയാം ഇപ്പോൾ ചെയ്തില്ലെങ്കിൽ ചിലപ്പോൾ എനിക്കു ഇവളെയും നഷ്ടം ആകും എന്നു തോന്നി അതാണ്.
ഇനി നീ ഒറ്റക്ക് അല്ല ഞാൻ ഉണ്ട് കൂടെ…എന്താ അതു പോരെ.
അതും പറഞ്ഞു സാർ എന്നെ ചേർത്തു പിടിച്ചു.
കുറച്ചു കഴിഞ്ഞതും ഒരു കൈയടി ഓടെ ഒരു കൂട്ടം ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നു. നോക്കിയപ്പോൾ ശ്രീയും കുടുംബവും ഋഷിയേട്ടനും ദീപാച്ചേച്ചിയും കാർത്തിക മാമും ഒക്കെ ഉണ്ട്.
സ്നേഹ പ്രകടനം ഒക്കെ പിന്നെ ഇപ്പോൾ രണ്ടു പേരും ചന്തുന്റെ വീട്ടിൽ പോയി കുടി വച്ചിട്ട് വാ. ആങ്ങള ആയി ഋഷി കുടി പോയിട്ടു വാ എന്നു പറഞ്ഞു ഞങ്ങളെ ശ്രീയുടെ അച്ഛൻ സാറിന്റെ വീട്ടിലേക്കു യാത്ര ആക്കി.
അപ്പോൾ ഇതു എല്ലാരും അറിഞ്ഞു കൊണ്ട് ആയിരുന്നോ. …..?
അതേ… ഏതെല്ലാം എന്റെ അനുജത്തിയുടെ തലയിൽ വിരിഞ്ഞ ബുദ്ധിയാണ്.അവൾ നമ്മളെയും കാത്തു വീട്ടിൽ ഇരുപ്പുണ്ട്
എന്നു പറഞ്ഞു സാർ എന്റെ വലത്തെ കൈയിൽ പിടിച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു.
കാറിൽ കയറും മുന്നേ ഞാൻ വീട്ടിലേക്കു തിരിഞ്ഞു ഒന്നു നോക്കി.
ചാരു കസേരയിൽ ചാരി കിടന്നു കൊണ്ടു ഒരു പുഞ്ചിരിയോടെ പോയിട്ടു വാ എന്നു അപ്പാ പറയുന്നുണ്ടായിരുന്നു.
അപ്പാ കരയുന്നുണ്ടോ….?അതോ എന്റെ കണ്ണു നിറഞ്ഞു ഒഴുകിയത് കൊണ്ട് എനിക്കു തോന്നിയതാണോ….?
നീ ഏതു എന്തു ഓർത്തു നിൽക്കുവാ.ഇങ്ങോട്ടു കേറു പെണ്ണേ എന്നു പറഞ്ഞു സാർ എന്നെ വലിച്ചു കാറിൽ കയറ്റി.
ഞങ്ങളുടെ കാർ മുന്നോട്ടു പോയി ഒരു പുതിയ ജീവിതത്തിനായി
ശുഭം
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Lakshmi Babu Lechu Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nelkathir written by Lakshmi Babu Lechu
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Pwolichu 🥰❤️❤️
valare nannayittund pakshe kurachu valich neettiya pole enikku feel chaithu