ബസിൽ ആകെ ബഹളം ആണ്.പാട്ടും ഡാൻസും ഒക്കെ ആയിട്ടു.
സാധാരണ സ്കൂൾ കുട്ടികളും ഞങ്ങളെ പോലെ കോളേജിൽ പഠിക്കുന്നവരും ഒക്കെ ആണ്.ബസിൽ പാട്ടും ബഹളവും ഒക്കെ ആയിട്ടു ജോളി ആയി പോകുന്നത്.എന്നാൽ ഇതു മറിച്ചാണ് എന്റെ അപ്പാ പ്രായം ഉള്ളവർ ആണ് ഈ കിടന്നു ആടി പൊടിക്കുന്നത്.
മനസിൽ അടിഞ്ഞു കൂടിയ സങ്കടം ഒക്കെയും അവരുടെ അടിച്ചു പൊളിയിൽ അലിഞ്ഞു ഇല്ലാതായി.ഇപ്പോഴുതെ ന്യൂജെൻ പിള്ളേർ മാറി നിൽക്കും അതു പോലെ ആയിരുന്നു ഡാൻസും പാട്ടും.
നേരം നന്നായി ഇരുട്ടിയിരുന്നു.ഞങ്ങൾ മലപ്പുറത്തു ഉള്ള ഒരു ലോഡ്ജിൽ റൂം എടുത്തു.ഞാനും ശ്രീയും ഋഷിയേട്ടനും ചേച്ചിയും ഒരു റൂമിൽ ആയിരുന്നു.
മിക്കവരും കഴിക്കാൻ പോയിരുന്നു.എനിക്കു ഉറക്കം വല്ലാതെ കണ്ണിനെ കിഴപെടുത്തിയത് കൊണ്ട് നേരെ ബെഡിലേക്കു വീണു.
ശ്രീയും ഋഷിയേട്ടനും സല്ലാപം ആണ്.അതിനു ആണല്ലോ രണ്ടും വന്നേക്കുന്നത്.
ടാ ഋഷി ഞാനും ഉറങ്ങാൻ പോകുവാ.ആ ഗ്യാപ്പിൽ രണ്ടും കുരുത്തക്കേട് ഒന്നും ഒപ്പികരുത്തും.കേട്ടല്ലോ.
ഉറക്കത്തിന്റെ ഇടക്കും ഞാൻ അതു കേട്ടു ചിരിച്ചു.
നാണം കെടുത്തതെ ഒന്നു കിടന്നു ഉറങ്ങാടി ശവമേ…..plzzzz
പിറ്റേന്ന് ഞാൻ
ആദ്യം ഞങ്ങൾ പോയത് നമ്മുടെ എഴുത്തച്ഛൻ ജനിച്ചു വളർന്ന സ്ഥലത്തേക്ക് ആയിരുന്നു.
മലപ്പുറത്തുള്ള തിരൂർ എന്ന സ്ഥലത്ത് തളി പറമ്പിൽ ആണ് ഞങ്ങൾ പോയത്.
എനിക്കു ഇതിൽ ഒന്നും വലിയ താല്പര്യം തോന്നിയില്ല.
നീ എന്താ ഇവിടെ ഇരിക്കുന്നെ വാ നമ്മുക്ക് ഒന്നു ചുറ്റി അടിച്ചിട്ടു വരാം.
ഋഷിയേട്ടൻ ആണ് എന്നോട് അത് പറഞ്ഞേ…
ഓ എനിക്കു ഒന്നും വയ്യാ നിങ്ങള് പോയിട്ടുവാ.ഞാൻ ഇവിടെ ഇരിക്കാം.
എന്നാൽ ശരി ഞങ്ങൾ ഒന്നും കറഞ്ഞിട്ടു വരാം.നീ വാ ശ്രീ……
ആയോ ഞാനും വരുന്നില്ല ഏട്ടാ എനിക്കു വയ്യാ. വയറ്റിൽ എന്തോ പോലെ ഒരു ഉരുണ്ടു കയറ്റം.എനിക്കു വയ്യാ
എന്നാൽ നീ വാടാ ഇവൾന്മാരു ഇവിടെ ഇരിക്കട്ടെ നമ്മുക്ക് പോയിട്ടു വരാം.
അതും പറഞ്ഞു ഋഷിയേട്ടനെയും കുട്ടി ദീപ ചേച്ചി പോയി.
ഇവർക്കു വല്ല വികലാന്റിലോ ഹാപ്പിലന്റിലോ പോയാൽ പോരായിരുന്നോ.ഇങ്ങോട്ടൊക്കെ വരണ്ട കാര്യം ഉണ്ടോ.ഞാൻ വല്ലോം ആയിരിക്കണം ഈ ഗ്രന്ഥശാലയുടെ പ്രസിഡന്റ് ………….
അതു കൊണ്ടു അല്ലെ നിന്നെ പിടിച്ചു ആരും പ്രസിൻഡ് അക്കാത്തത്.
ഞാനും ശ്രീയും ആ അശരീരി കേട്ടു ഒരുപോലെ പുറകിലേക്ക് തിരിഞ്ഞു നോക്കി.എന്നാൽ ആരും ഇല്ലായിരുന്നു.പക്ഷെ ഞങ്ങളെ പാസ്സ് ചെയിതു പോകുന്ന സാറിനെ ഞങ്ങൾ കണ്ടു.
സാർ ആണോടാ അങ്ങനെ പറഞ്ഞത്……..?
ഞാൻ സംശയ രൂപേണ ശ്രീയോട് ചോദിച്ചു….
ആണെന്ന് തോന്നുന്നു.ഈ ഭാഗത്ത് വേറെ ആരെയും കാണുന്നില്ലല്ലോ അപ്പോൾ അതു സാർ തന്നെ ആകും പറഞ്ഞത്.
അങ്ങേർക്കു ഇതു എന്തു പറ്റി.വട്ടയോ……?
എനിക്കു തോന്നുന്നു നന്ദേ നിന്നെ സാറിനു ഇഷ്ടം ആണെന്ന്…..
കോപ്പാണ്…..അങ്ങേർക്കു…..വേറെ ആരു ആയിരുന്നേലും ഞാൻ വിശ്വസിച്ചേനെ എന്നാൽ അങ്ങേർക്കു പ്രണയം തോന്നി എന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല മോളെ.
എന്റെ നന്ദേ വിശ്വാമിത്രന്റെ തപസിള്ളക്കാൻ ഒരു സ്ത്രീക്ക് കഴിഞ്ഞെങ്കിൽ ഇയാളിൽ പ്രണയം മുളപ്പിക്കാൻ നിനക്കും കഴിയും.
അങ്ങേരുടെ മുന്നിൽ പോയി നിന്നു ഇനി ഡിസ്കോ കുടി കളിക്കണ്ട താമസം.എന്നെ ചവിട്ടി മെതിക്കാൻ.നീ വേറെ എന്തെങ്കിലും പറ ശ്രീ.
എന്നാൽ നിനക്കു താല്പര്യം ഉള്ള ഒരു കാര്യം പറയാം.എന്റെ കണ്ണുകൾ കൊണ്ടുള്ള സ്കാനിങ് നടത്തിയപ്പോൾ ഇവിടെ ഒന്നും ആ രംഭയെ ഇതുവരെ കണ്ടില്ല….. എവിടെ പോയി കാണും?
ഞാനും അതു ശ്രദ്ധിച്ചു.ഇനി അവരു രണ്ടും അടിച്ചു പിരിഞ്ഞോ….?അല്ലെങ്കിൽ എപ്പോഴും സാറിന്റെ കൈ കൊട്ടിൽ കാണുന്നത് അല്ലെ.
ചിലപ്പോൾ അടിച്ചു പിടിഞ്ഞു കാണും അതാ.
ആ എന്തേലും ആകട്ടെ എനിക്കു അതൊന്നും അറിയണ്ട
കുറച്ചു സമയം ഞങ്ങൾ എല്ലാവരും അവിടെ ചിലവഴിച്ചു.
അതു കഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
ഒരു ഹോട്ടലിനു മുന്നിൽ വണ്ടി നിറുത്തി.
ഞങ്ങൾ എല്ലാവരും ഹോട്ടലിലേക്ക് കയറി.
ഞാനും ശ്രീയും പോയി ഒന്നു ഫ്രഷ് ആയി.
മുഖം കഴുകി കൈലേസ് കൊണ്ടും മുഖം തുടച്ചു കൊണ്ടു വന്നപ്പോൾ ആണ് നന്ദേച്ചി എന്നുള്ള വിളി എന്നെ തേടി വന്നത്.
ഞാൻ വിളി കേട്ട സ്ഥലത്തേക്ക് നോക്കുമ്പോൾ ശ്രീക്കുട്ടി ആയിരുന്നു അത്.
അവൾ എന്നെ കൈ ആട്ടി അടുത്തേക്ക് വിളിച്ചു.
ഞാനും ശ്രീയും അവളുടെ അടുത്തേക്ക് നടന്നു.
വാ ചേച്ചി ഇവിടെ ഇരിക്കു….
അതും പറഞ്ഞു അടുത്തു കിടന്ന കസേരയിലേക്ക് അവൾ വിരൽ ചൂണ്ടി.
ഞാൻ ഋഷിയേട്ടനെയും ദീപാച്ചേച്ചിയെയും കണ്ണുകൾ കൊണ്ടു തിരഞ്ഞു.
ഞാൻ അവരെ നോക്കുവാണ് എന്നു മനസ്സിൽ ആയിട്ടാകാം ഋഷിയേട്ടൻ എന്നെ വിളിച്ചത്.
ഞാൻ നോക്കുമ്പോൾ ഞങ്ങൾ ഇവിടെ ഇരിക്കുവാ.നിങ്ങൾ അവിടെ ഇരുന്നോ എന്നു ആംഗ്യ ഭാഷയിൽ പറഞ്ഞു.
ഞാനും ശ്രീയും അതിൽ ശ്രീക്കുട്ടി ചുണ്ടിയ കസേരയിൽ ഇരുന്നു.
പിന്നെ എന്തൊക്കെയാ ചേച്ചി വിശേഷങ്ങൾ….?
ഓ ഇങ്ങനെ ഒക്കെ പോകുന്നു. നിനക്കു എന്താ വിശേഷം…..?
എനിക്കു അല്ലല്ലോ ചേച്ചി വിശേഷങ്ങൾ നിങ്ങൾക്ക് ഒക്കെ അല്ലെ വിശേഷം
എനിക്കോ……?
ടേബിളിൽ നിരത്തി വച്ച ഗ്ലാസ്സിൽ ജഗിൽ ഇരുന്ന് ചുടു വെള്ളം അല്പം ഒഴിച്ചു ഗ്ലാസ്സ് നിരത്തി വച്ചിരുന്ന പ്ലെയിറ്റിൽ ഒഴിച്ചു.
എന്നിട്ടു ഗ്ലാസ്സിലേക്കു വെള്ളം പകർന്നു.
ഞാൻ സംശയ കലർന്ന ഒരു നോട്ടം ശ്രീകുട്ടിയെ നോക്കി.
അതേ ചേച്ചി….
അപ്പോഴേക്കും ഫുഡിന്റെ ഓഡർ എടുക്കാൻ ആയി ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ ടേബിളിനു അടുത്തേക്ക് വന്നു.
ഞങ്ങൾ പറഞ്ഞ ഫുഡിന്റെ ഓഡർ ഒരു ചെറിയ പേപ്പറിൽ എഴുതി അയാൾ പോയി.
നീ നേരത്തെ പറഞ്ഞത് ഫുൾ പറ ശ്രീക്കുട്ടി.എനിക്കു ഒന്നും മനസ്സിലായില്ല.
ഡി ദാ ഇതു കഴിക്കു
അതും പറഞ്ഞു സാർ എന്റെ മുന്നിലേക്ക് കൈ നീട്ടി.
ഞാൻ നോക്കുമ്പോൾ കൈയിൽ മൂന്നു ഗുളിക ഉണ്ട്.
ഗുളികയോ……? എന്തിനു…..? അതും എനിക്ക്…..?
കൂടുതൽ ചോദ്യം ഒന്നും വേണ്ട.എടുത്തു കഴിക്കാൻ നോക്കു.
എനിക്കു ഒന്നും വേണ്ട.എനിക്കു ഗുളിക കഴിക്കുന്നതെ ഇഷ്ടം അല്ല.അതു കൊണ്ടു ഇതു കഴിക്കാനും പോകുന്നില്ല ഞാൻ.
മരിയതാക്കു എടുത്തു കഴിക്കടി.കൂടുതൽ ഒന്നും എനിക്കു കേൾകണ്ട.നിന്റെ അപ്പാ പറഞ്ഞിട്ടാണ്.ഞാൻ ഇത് കൊണ്ടു വന്നത്.നിനക്കു ശർധിൽ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു.അതാ.
അപ്പാ പറഞ്ഞത് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ അതിൽ നിന്നും ഒരു ഗുളിക എടുത്തു മടിയോടെ അതു കഴിച്ചു.
നിങ്ങളും കഴിച്ചോ….?
എന്നു പറഞ്ഞു സാർ അവർക്കു നേരെയും ഗുളിക നീട്ടി.
അവരും അതു കഴിച്ചു.
മോളെ ശ്രീക്കുട്ടി ഒന്നിങ് വന്നേ……
അതും പറഞ്ഞു സാർ അവളുമായി നടന്നു പോയി..
ഫുഡ് കൊണ്ടു വന്നതിനു ശേഷം ആണ് ശ്രീക്കുട്ടി വന്നത്.
എന്താ ശ്രീക്കുട്ടി നീ എന്നോട് നേരത്തെ പറയാൻ വന്നത്
അതു ചേച്ചി ഒന്നും ഇല്ല.ഞാൻ പറയാൻ വന്നത് മറന്നു പോയി.ഓർക്കട്ടെ അപ്പോൾ പറയാം.
ഉം
ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു.ബിൽ പേ ചെയാൻ ചെന്നപ്പോൾ സാർ അവിടെ ക്കു വന്നു.
ഞാൻ കൊടുത്തോളും.നിങ്ങൾ വണ്ടിയിൽ പോയി ഇരുന്നോ.
ഞങ്ങൾ വണ്ടിയിൽ കയറി ഇരുന്നപ്പോഴേക്കും ദീപ ചേച്ചിയും ഋഷിയേട്ടനും വന്നു.
ചേച്ചി ഞാൻ ഇവിടെ ഇരുന്നോട്ടെ.എനിക്കു വയ്യ ആ കാറ്റു ഒക്കെ കൊള്ളാൻ.
അതിനു എന്താ നീ ഇവിടെ ഇരുന്നോ….?
അതും പറഞ്ഞു ചേച്ചി വിന്റോ സൈഡിൽ ഇരുന്നു.
കുറച്ചു നേരം ഞങ്ങൾ ഫോണിൽ പാട്ടും കുറെ ചിരിക്കാൻ ഉള്ള വീഡിയോ സും കണ്ടു.
അപ്പോഴേക്കും മറ്റുള്ളവർ വന്നു.
അടുത്തതായി ഞങ്ങൾ പോയത് തിരുറിലേക്കു ആയിരുന്നു. വള്ളത്തോളിന്റെ ജന്മ സ്ഥലത്തേക്ക്.
ഗുളിക കഴിച്ചത് കൊണ്ടാകാം എനിക്കു പെട്ടെന്ന് ഉറക്കം വന്നു. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു.
ഒരു ബ്രേക്ക് ഇടിലിൽ ആണ് ഞാൻ പെട്ടെന്ന് ഞെട്ടി ഉണർന്നത്.
കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല.ഞാൻ വീണ്ടും കണ്ണുകൾ അടച്ചു സീറ്റിൽ ചാരി കിടന്നു.
ബാക്കിൽ ഇരുന്നു എന്നെ ആരോ നോക്കുന്നതായി എനിക്കു തോന്നി.
ചിലപ്പോൾ എന്റെ തോന്നൽ ആകാം.
ബസ് അല്ലെ ഒരു പാട് പേരു ഇല്ലേ…എന്നൊക്കെ ഞാൻ ആലോചിച്ചു.
എങ്കിലും ഒന്നു തിരിഞ്ഞു നോക്കാൻ ആയി എന്റെ മനസ്സ് വെമ്പൽ കൊണ്ടു.
ഞാൻ പയ്യെ ഒന്നു തിരിഞ്ഞു നോക്കി.
എന്നെ നോക്കി ഇരിക്കുന്ന സാറിന്റെ കണ്ണുകളെ എനിക്കു വിശ്വസിക്കാൻ ആയില്ല.
ഇതു സ്വപ്നം ആണോ എന്ന് പോലും ഞാൻ ചിന്തിച്ചു.
ഏയ് സ്വപ്നം അല്ല. കാരണം ഇടക്ക് വണ്ടി റോഡിന്റെ ഓരോ കുഴിയിലും വിഴുന്നുണ്ട്.
അപ്പോൾ ഇതു സ്വപ്നം അല്ല. സത്യം ആണ്.
ഞാൻ സാറിനെ നോക്കി എന്റെ പുരികം ഉയർത്തി കാട്ടി.അതു കണ്ടിട്ടു സാർ. എന്നെ സാറിന്റെ നാക്ക് കടിച്ചു കാട്ടി വിരട്ടാൻ നോക്കി.
ഈ അളകനന്ദ ഇതൊക്കെ എത്ര കണ്ടേക്കുന്നു. ചിലപ്പോൾ ഇതിലും വലിയ വിരട്ടലുകൾ ഈ എനിക്കു എന്റെ മുക്കിലെ രോമം ആണെന്ന് അങ്ങേർക്കു അറിയില്ലല്ലോ.
ഞാൻ അങ്ങേർക്കു നേരെ പുച്ഛം കലർത്തി ഒരു ചിരി അങ്ങു കൊടുത്തു.അതും ചുണ്ട് ഒരു സൈഡിലേക്കു കൊട്ടികൊണ്ടു.
എന്നിട്ടും അങ്ങേരുടെ നോട്ടത്തിൽ ഒരു മാറ്റവും ഇല്ല.എന്നെ തന്നെ നോക്കി ഇരിക്കുവാണ്.
അങ്ങേരെ തിരിഞ്ഞു നോക്കി ഇരുന്നു എന്റെ കഴുത്തു വേദനികൻ തുടങ്ങി.അവസാനം ഞാൻ നേരെ നോക്കി ഇരുന്നു.
എങ്കിലും എന്റെ കണ്ണുകൾ ഇടക്ക് പിന്നിലേക്ക് പോയിരുന്നു
പെട്ടെന്ന് എന്റെ തല കറങ്ങുന്ന പോലെ തോന്നി.
രണ്ടു കൈയും കൊണ്ടു ഞാൻ എന്റെ തല പൊത്തി.
എന്റെ വെപ്രാളം കണ്ടപ്പോഴേ സാറിനു കാര്യം മനസിലായി കാണും.
പെട്ടെന്ന് എന്റെ കൈയിലേക്ക് ഒരു കവർ നീട്ടി
അതു കൈ നീട്ടി വാങ്ങിയത് മാത്രം ഓർമയുണ്ട്.പിന്നെ അതിലേക്കു വാള് വെപ്പ് ആയിയുന്നു ഞാൻ.എന്റെ ഉള്ളിൽ നിന്നും വന്ന ഗർജിക്കുന്ന ശബ്ദം കേട്ടു ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് പലരുടെയും കണ്ണുകൾ വന്നു.
അടുത്തു ഇരുന്ന ശ്രീ എന്റെ മുതുക് നന്നായി തടവി തന്നു
ഇന്നാ വെള്ളം ഇതു കുടിക്കു…..
അതും പറഞ്ഞു സാർ എനിക്കു നേരെ വെള്ളത്തിന്റെ കുപ്പി നീട്ടി…..
ആയോ എനിക്കു വേണ്ട.ഇനിയും ശർധികും ഞാൻ.എനിക്കു വേണ്ട അതും അല്ല വായിൽ മൊത്തവും വല്ലാത്ത കയിപ്പാണ്.
ചുമ്മാ നിന്നു കോഞ്ഞാ തെ കുടിക്കടി.
അതും പറഞ്ഞു കുപ്പി എന്റെ നേരെ നീട്ടി.
ഞാൻ പെട്ടെന്ന് കുപ്പി വാങ്ങി.
അതു കണ്ടിട്ടു അടുത്ത സീറ്റിൽ ഇരുന്ന ഒരു അച്ഛൻ അടുത്തിരുന്ന അമ്മയോട് പറയുന്നത് ഞാൻ ചെവിയാലെ കേട്ടു.
അപ്പോൾ താടി ഉള്ള അപ്പനെ പേടി ഉണ്ട് എന്ന്.
എന്റെ പ്രണയത്തെ കുറിച്ചു എല്ലാവർക്കും അറിയല്ലോ.അതാണ് ആ അച്ഛൻ അങ്ങനെ ഒരു താങ്ങു എനിക്കു താങ്ങിയെ…..
ദാ ഈ നാരങ്ങാ മുക്കിൽ വച്ചു മണപ്പിചോ….ശർധികാൻ തോന്നില്ല.
അതും പറഞ്ഞു സാർ എനിക്കു നേരെ നാരങ്ങാ നീട്ടി.
ഞാൻ അതു വാങ്ങി മുക്കിൽ വച്ചു.
എന്റെ തല പൊട്ടുന്ന പോലെ എനിക്ക് തോന്നി. എവിടേലും കൊണ്ട് പോയി തല ഇടിപ്പിച്ചാലോ എന്നു വരെ എനിക്ക് തോന്നി.
ഡി നിനക്കു തലവേദന ഉണ്ടോ…?
ഉം ഉണ്ട്
ദീപ ചേച്ചി പെട്ടെന്ന് ബാഗിൽ നിന്നും അമൃതാഞ്ചൻ എടുത്തു എനിക്കു നേരെ നീട്ടി.ഇതു ഇട്ടോ .ഇപ്പോൾ വേദന യൊക്കെ മാറും.
ഇപ്പോൾ തലവേദന കുറയുന്ന പോലെ എനിക്ക് തോന്നി.എന്റെ കണ്ണിൽ പെട്ടെന്ന് ഉറക്കം പിടിച്ചു.
××××÷××××××××××××××
സത്യത്തിൽ ഇവളുടെ അവസ്‌ഥ കണ്ടപ്പോൾ വല്ലാതെ ഹൃദയം നോവുന്നുണ്ട്.പാവമാണ് ആളു. പക്ഷെ എനിക്ക് ഇവളെ സ്നേഹിക്കാൻ കഴിയാത്തത് ഇവളുടെ നാടിനെ ഓർത്താണ്.അപ്പോൾ നിങ്ങൾ ചോദിക്കും എല്ലാവരും ഒരുപോലെ ആണോ എന്ന്.
എന്നാൽ അല്ല. എല്ലാരും ഒരുപോലെ അല്ല. പ്രതേകിച്ചു ഇവൾ.സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന മുതലു ആണ്.ഈ ഇരുന്നു ഉറങ്ങുന്നത്.
ഞാൻ അവളുടെ ആ ഇരുന്നുള്ള ഉറക്കം നോക്കി ആസ്വദിച്ചു. അനുസരണ ഇല്ലാതെ പാറി പറക്കുന്ന പറക്കുന്ന അവളുടെ മുടി പാതിമടങ്ങു ഭംഗി അവളിൽ ഉണ്ടാക്കി.
എന്റെ ജീവിതത്തിലേക്ക് ഇവളെ വലം കൈ പിടിച്ചു കയാറ്റണം എന്നുണ്ട്.എന്നാൽ പഴയ ഓർമകൾ എല്ലാം എന്നെ അപ്പോഴും കുത്തി നോവിക്കും.
എന്റെ ശ്രീ കുട്ടിയുടെ കരച്ചിൽ എന്റെ ചെവികളിൽ വന്നു നിറയും.ഒന്നും മറക്കാൻ കഴിയില്ലല്ലോ എനിക്കു പെട്ടെന്ന്.
ഞാൻ സീറ്റിലേക്ക് ചാരി ഇരുന്നു കണ്ണുകൾ മെല്ലെ അടച്ചു.ഓർമകൾ പയ്യെ പുറകിലേക്ക് സഞ്ചാരം തുടങ്ങിയിരുന്നു അപ്പോൾ.
×××××××××××××××××××
ഹലോ………അപ്പാ……
മോളെ ശ്രീ അല്ലുനു ഫോൺ ഒന്നു കൊടുക്കാമോ….?
അപ്പാ അവൾ ഉറങ്ങുവാണ്. ശർധിച്ചു അതിന്റെ ശിണം ആണ്.വിളിക്കണോ അപ്പാ….?
വേണ്ട മോളെ ഉറങ്ങിക്കോട്ടു.വിളിക്കേണ്ട. ഞാൻ വിളിച്ചെന്നു പറഞ്ഞാൽ മതി.
ശരി അപ്പാ ഞാൻ പറയാം.
ആരാ വിളിച്ചെ നന്ദയുടെ അപ്പാ ആണോ…?
അതേ ചേച്ചി……അപ്പാക്കു ടെൻഷൻ കാണും.ഇതു ആദ്യം ആയിട്ടാ അവളെ ഒറ്റക്ക് വിടുന്നത്.
ഉം……..
ഉച്ചക്ക് ഉള്ള ആഹാരം കഴിക്കാൻ ആയി ഒരു ഹോട്ടലിനു മുന്നിൽ വണ്ടി നിറുത്തി.
ഋഷിയേട്ടൻ നേരെ എന്റെ അടുത്തേക്ക് വന്നു.
ശ്രീ ഇവൾ നല്ല ഉറക്കത്തിൽ ആണല്ലോ.ഇപ്പോൾ എന്താ ചെയ്യുക.
ഞാൻ ഇവിടെ ഇരിക്കാം.നിങ്ങൾ പോയി കഴിചാട്ടുവ.
ഞങ്ങൾ മൂന്നു പേരും നോക്കുമ്പോൾ സാർ ആണ് അത് പറഞ്ഞേ.
ഋഷിയേട്ടന്റെ മുഖത്ത് പെട്ടെന്ന് ഒരു ചിരി വന്നു.
ഞാൻ നിന്നോളാം ഇവിടെ നിങ്ങൾ പോയി കഴിച്ചിട്ടും വാ.
വേണം എങ്കിൽ ഞാൻ നിൽക്കാം ചന്തു…..?
അതും പറഞ്ഞു ആ രംഭ അങ്ങോട്ടേക്ക് വന്നു.
പെട്ടെന്ന് എനിക്കു അതു അത്ര പന്തി ആയി തോന്നില്ല.
വേണ്ട സാർ ഞാൻ നിന്നു കൊള്ളാം ഇവിടെ നിങ്ങൾ എല്ലാവരും പോയിട്ടുവാ.
വേണ്ട ശ്രീ ഞാൻ പറഞ്ഞില്ലേ ഞാൻ നിൽക്കാം എന്നു പിന്നെന്താ…..?
പിന്നെ പൊടിയരിയുടെ കഞ്ഞി കിട്ടും എങ്കിൽ അതുടെ വാങ്ങിക്കോ.
ഞങ്ങൾ ശരി എന്ന് പറഞ്ഞു ഹോട്ടലിലേക്ക് നടന്നു.
കാർത്തു നിയും പോയി കഴിചാട്ടു വാ. ഞാൻ ഇവിടെ നിന്നു കൊള്ളാം.
ഉം ശരി……
കാർത്തു പോയി കഴിഞ്ഞപ്പോൾ ഞാനും അവളും മാത്രം ആയി വണ്ടിയിൽ.
പാറി പറന്ന അവളുടെ മുടി ഞാൻ ഒതുക്കി വച്ചു കൊടുത്തു.
എന്റെ മുഖത്ത് ആരുടെയോ കൈ വിരലുടെ ഓടി നടക്കുന്നതായി തോന്നിയപ്പോൾ ആണ് ഞാൻ മെല്ലെ കണ്ണ് തുറന്നത്.നോക്കുമ്പോൾ സാർ എന്റെ മുടി ഇഴകളെ ഒതുക്കി വെക്കുവായിരുന്നു.
പെട്ടെന്ന് എന്റെ കണ്ണുകൾ തുറന്നത് കൊണ്ടാകാം സാർ ഒന്നു ഞെട്ടി എന്നു തോന്നുന്നു.
എനിക്കു വെള്ളം വേണം കുടിക്കാൻ.
പെട്ടെന്ന് തന്നെ സാർ എനിക്കു ഒരു കുപ്പി വെള്ളം എടുത്തു തന്നു.
വല്ലാത്ത കയ്പ്പ് തോന്നിയെങ്കിലും ഞാൻ ആ വെള്ളം കുടിച്ചു.
എല്ലാരും എവിടെ പോയി…..?
ഉച്ചയായില്ലേ….ഫുഡ് കഴിക്കാൻ പോയതാണ്.
എന്നിട്ടു സാർ എന്താ പോകാഞ്ഞത്…..?
നിന്നെ തനിച്ചാക്കി എങ്ങനെ പോകാൻ ആണ്…..
ഉം……
കുറച്ചു നേരത്തെക്കു ഞാൻ പരസ്പരം ഒന്നും മിണ്ടിയില്ല.
ഡി……
സാറിന്റെ ആ വിളിയിൽ ഞാൻ ഒന്ന് ഞെട്ടി…..
എന്താ…..?
നിനക്കു എന്നോട് ദേഷ്യം ഉണ്ടോ….?
സാർ അങ്ങനെ ചോദിച്ചപ്പോൾ എന്തു പറയണം എന്ന് അറിയാതെ ഞാൻ സാറിനെ നോക്കി ഇരുന്നു പോയി.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nelkathir written by Lakshmi Babu Lechu
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Notifications