ഞാൻ ദീപുവിനോട് അങ്ങനെ പറഞ്ഞൂന്നേ ഉള്ളൂ……അപ്പോഴത്തെ ഒരു ദേഷ്യത്തിന്…….. മാളുവിനോട് അഭിപ്രായം ചോദിച്ചില്ല……. പോകണോ മാളുന്……. കിച്ചു മാളുവിനോട് ചോദിച്ചു………
എനിക്ക് പോകാൻ താല്പര്യമില്ല……… അത് കിച്ചു പോകണ്ടാന്നു പറഞ്ഞതു കൊണ്ടൊന്നുമല്ല…….. മാളു കിച്ചുവിനെ നോക്കാതെ പറഞ്ഞു………
ഓഹ്….. ആയിക്കോട്ടെ……. എങ്കിലും ആ ക്രെഡിറ്റ് എനിക്കിരിക്കട്ടെ….ചുമ്മാ…….. വിരോധം ഒന്നുമില്ലല്ലോ…… ഉണ്ടെങ്കിലും എനിക്കൊന്നുമില്ല…….. കിച്ചു മാളുവിനെ കളിയാക്കി പറഞ്ഞു……….
എനിക്കൊന്നു സ്നേഹ ചേച്ചിയെ കാണണം…… ഞാൻ വിളിച്ചിരുന്നു…….. യാത്ര ചെയ്യാൻ സാധിക്കില്ല ഇപ്പോൾ ചേച്ചിക്ക് …… അങ്ങോട്ട് പോയി കാണണം…….. കൊണ്ടുപോകുമോ….
അതെന്താ ആരെങ്കിലും കാലും കയ്യും തല്ലിയൊടിച്ചോ……… കിച്ചു ഭിത്തിയിൽ ചാരി നിന്നു ചോദിച്ചു……….
മാളു ദേഷ്യത്തിൽ പറഞ്ഞു……. കിച്ചൂന് ഒന്ന് കൊണ്ടുപോകാൻ പറ്റുമെങ്കിൽ കൊണ്ടു പോ…… ഇല്ലെങ്കിൽ ഞാൻ അച്ഛനോട് പറഞ്ഞോളാം……….
മ്മ്……. പറഞ്ഞാൽ മതി എപ്പോ പോകണമെന്ന്……… മാളുവിനെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ കിച്ചു പോയി…….. പണ്ടത്തെ മാളു ആയിരുന്നെങ്കിൽ തന്നെ കടിച്ചു കുടഞ്ഞേനെ……… കിച്ചു ഓർത്തു……
സ്നേഹയുടെ വീട്ടിൽ പോയി……… വയറും താങ്ങി പതിയെ വരുന്ന സ്നേഹയെ കണ്ടു കിച്ചു പറഞ്ഞു…… ആഹാ…….ഇതായിരുന്നോ കാരണം………. അടിപൊളി………
മാളു ഒന്നു സൂക്ഷിച്ചു നോക്കി കിച്ചുവിനെ …….. എന്നിട്ട് ദേഷ്യത്തിൽ പറഞ്ഞു…… കുറച്ചൊക്കെ മര്യാദ ആവാം സ്ത്രീകളോട്…….
അതിനു ഞാനാണോ അവരെ ഇങ്ങനെ ആക്കിയത്………കിച്ചു തിരിച്ചു ചോദിച്ചു……..
എന്താ രണ്ടും കൂടി ഇരുന്നു രഹസ്യം പറയുന്നത്……… സ്നേഹ മാളുവിന്റെ അടുത്ത് വന്നിരുന്നു ……….
ഒന്നുമില്ല……… എന്നെ കുറച്ചു മര്യാദ പഠിപ്പിക്കുവായിരുന്നു മാളു……… നിങ്ങൾ സംസാരിക്ക് ഞാൻ വെളിയിലുണ്ടാവും……… കിച്ചു പതിയെ അവിടെ നിന്നും മാറി…………
ഒരുപാട് നന്ദിയുണ്ട് സ്നേഹേച്ചീ….. സത്യം എന്താണെന്ന് എല്ലാവർക്കും മനസ്സിലാക്കി തന്നതിന്…….. നിങ്ങൾ വന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാനും ഒന്നുമറിയാതെ പോയേനെ……… അമ്മയ്ക്കും സമാധാനം കിട്ടാതെ…….. ഹരിയേട്ടന്റെ മരണത്തിനു കാരണമായവരെ ഇപ്പോഴും സ്നേഹിക്കേണ്ട ഗതികേടും ഉണ്ടായേനെ……….
ഹരിയെ ആദ്യം കാണാൻ വന്നപ്പോൾ ഹരി എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല…….. വേറെങ്ങോ നോക്കി മാളൂട്ടിയെ കാണണം എന്നു പറയും……. കണ്ണിൽ നോക്കിയാൽ സത്യം ഞാൻ തിരിച്ചറിയും എന്ന് ഹരിക്ക് നന്നായി അറിയാമായിരുന്നു……….
കുറച്ചു ദിവസങ്ങൾക്കു ശേഷം എന്നെ വിളിച്ചിരുന്നു……. എല്ലാം പറഞ്ഞു……. വീടിന് വെളിയിൽ ഇറങ്ങുമ്പോൾ കൂടെ കിച്ചുവും മാളുവും ഉണ്ടാവും…….. അതുകൊണ്ടു ഞാനാണ് ആവശ്യമുള്ള തെളിവുകൾ എല്ലാം കൊടുത്തത്……… പക്ഷേ……..
അതൊക്കെ പോട്ടെ…….. കഴിഞ്ഞില്ലേ എല്ലാം….. മാളൂട്ടിയേ ഒരുപാട് പഠിപ്പിക്കണം…….. സ്നേഹിക്കണം……. കിച്ചുവിന്റെ ഏട്ടനായ് ഒരുപാട് കാലം ….. അങ്ങനെയൊക്കെയാണ് ഞാൻ അവസാനമായി കണ്ടപ്പോൾ പറഞ്ഞത്………. ഹരി പൂർണ്ണനാകണമെങ്കിൽ കൂടെ എപ്പോഴും കിച്ചുവും മാളുവും വേണം……. അതെനിക്ക് മനസ്സിലായതാണ്………
കിച്ചുവിന് എടുത്തുചാട്ടവും മുൻശുണ്ഠിയും ഒരുപാട് കൂടുതലാണ്……. അതൊക്കെ നിയന്ത്രിക്കാൻ ഹരിയെക്കൊണ്ട് മാത്രമേ സാധിച്ചിരുന്നുള്ളു………. ഹരിയുടെ അവസ്ഥ അങ്ങനെ ആയപ്പോൾ ഒരുപാട് മാറി കിച്ചു……. ഇങ്ങനെ ഏട്ടനെ സ്നേഹിക്കാൻ ഒരു അനിയന് കഴിയുമോ…….. ജീവൻ കൊടുക്കും കിച്ചു ഹരിക്കു വേണ്ടി……… വേണമെങ്കിൽ ഏട്ടന് വേണ്ടി ആരുടേയും ജീവനും എടുക്കും……… എങ്കിലും പാവമാണ്…….. ഒരുപാട്……
മാളു കിച്ചുവിന്റെ ജീവിതത്തിലേക്ക് കൂടെ കൂടിയാൽ ഏറ്റവും സന്തോഷം ഹരിക്കാവും…… എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാവും……… നിങ്ങളെ രണ്ടാളെയും വിട്ട് ഹരിക്ക് പോകാനും ആവില്ല……. ഒരിടത്തും…….. സമ്മതിക്കണം മാളൂട്ടീ………. ആ വീട് വിട്ട് പോകരുത്……. എന്തൊക്കെ പറഞ്ഞാലും മാളുവിന് ഒരു ജീവിതം ഉണ്ടാവാതെ കിച്ചു വേറൊരു ജീവിതത്തിലേക്ക് പോകില്ല…….. രണ്ടാളും രണ്ടു വഴിക്ക് തിരിയുന്നതിലും നല്ലതല്ലേ ഹരിക്കു വേണ്ടിയെങ്കിലും ഒരേ വഴിക്ക് സഞ്ചരിക്കുന്നത്……..
ഒന്നും പറയാതെ എല്ലാം കേട്ടിരുന്നു മാളു……..
ചിലപ്പോൾ ഒക്കെ തോന്നാറുണ്ട് ഞാനും ഹരിയുമെല്ലാം നിമിത്തങ്ങൾ ആയിരുന്നുവെന്ന്……… കാലം കുറച്ചു കഴിഞ്ഞാലും ചേരേണ്ടത് മാത്രമേ ചേരു……. ദൈവം നിനക്കായി കണ്ടുപിടിച്ചയാൾ ഹരിയല്ല……….കിച്ചുവാണ്………. ചേരേണ്ടതും നിങ്ങൾ ആവും………. ഇതുംകൂടി ഞാൻ മാളുവിന് മനസ്സിലാക്കി തരണമെന്നാവും എന്റെ നിയോഗം………. കൂടുതലൊന്നുമില്ല പറയാൻ …….. ഇതു പറയാൻ വേണ്ടിയാണു നിന്നെ കാണണമെന്ന് പറഞ്ഞത്………
സ്നേഹ മാളുവിനെ ചേർത്തു പിടിച്ചു…….. ഒരു കുഞ്ഞിനെ പോലെ പറ്റിച്ചേർന്നിരുന്നു……… കയ്യിൽ ഒരനക്കം പോലെ തോന്നി ഞെട്ടി കൈ വലിച്ചു……… സ്നേഹയെ നോക്കി…….
കുഞ്ഞിന് മാളൂട്ടിയേ ഇഷ്ടമായി……. അത് പ്രകടിപ്പിച്ചതാ………. സ്നേഹ വീണ്ടും മാളുവിന്റെ കൈ പിടിച്ചു വയറിനു മീതേ വെച്ചു………..അനക്കം അറിഞ്ഞപ്പോൾ മാളുവിന്റെ മുഖം തെളിഞ്ഞു……… കുനിഞ്ഞു വയറിൽ ഉമ്മ
കൊടുത്തു……..
ഞാൻ ഇനിയും വരും സ്നേഹേച്ചീ…….. കുഞ്ഞുവാവേ കാണാൻ……
മ്മ്……. വരണം…… കുഞ്ഞിന്റെ ചിറ്റ ഇനിയും കാണാൻ വരണം……….. പക്ഷേ വരുമ്പോൾ കൂടെ കുഞ്ഞിന്റെ കൊച്ചച്ഛനും ഉണ്ടാവണം……. സ്നേഹ പറഞ്ഞു………
പോകാം……. കിച്ചു വന്നു മാളുവിനോട് ചോദിച്ചു…….
മ്മ്…… പോകാം…… മാളു കിച്ചുവിന് മുന്നിൽ ഇറങ്ങി……
സ്നേഹ കിച്ചുവിന്റെ കയ്യിൽ പിടിച്ചു പറഞ്ഞു………. കിച്ചൂ…… മാളുവിനെ വേദനിപ്പിക്കരുത്…….. ഒരിക്കലും……
തിരിച്ചൊന്ന് ചിരിച്ചതല്ലാതെ കിച്ചു മറുപടി ഒന്നും കൊടുത്തില്ല…………
തിരിച്ചു വരുമ്പോൾ കിച്ചു മൗനമായി ഇരിക്കുന്നത് കണ്ടിട്ട് കുറച്ചു അത്ഭുതം തോന്നി മാളുവിന്……….
അച്ഛനെ കാണാൻ മുറിയിലേക്ക് വരികയായിരുന്നു മാളു……. അകത്തു നടക്കുന്ന സംസാരം തന്നെക്കുറിച്ചാണെന്ന് അറിഞ്ഞപ്പോൾ അറിയാതെ നിന്നിടത്തു നിന്നുപോയി………
ഇത്രയും നാൾ ആയില്ലേ അരവിന്ദേട്ടാ…….. മാളു ഇനി സമ്മതിക്കുമെന്ന് എനിക്കു തോന്നുന്നില്ല…. രണ്ടാളുടെയും ജീവിക്കാനുള്ള സമയം കളയുന്നതല്ലാതെ……… കിച്ചുവും അവന്റെ തീരുമാനത്തിൽ നിന്നും മാറുന്നില്ല……… ഇനി കിച്ചുവിനെ മാളുവിന് ഇഷ്ടമില്ലെങ്കിൽ നമുക്ക് വേറെ ആരെയെങ്കിലും ആലോചിക്കാം…….. നമ്മുടെ കൂടെ നിൽക്കുന്ന ആരെങ്കിലും….. ഉണ്ടാവില്ലേ അങ്ങനെ……… ഇവിടെ നിന്നും മാളുവിനെ ഞാൻ വിടില്ല…….
അമ്മയാണ്……. വിഷമത്തോടെയാണ് സംസാരിക്കുന്നതെന്ന് മാളുവിന് മനസ്സിലായി…….
ഞാൻ നാളെ മോളോട് സംസാരിക്കാം രാധൂ……. അവളെങ്ങനെ എടുക്കുമെന്നാണ്……. നമ്മൾ അവളെ ഒഴിവാക്കാൻ ആണെന്ന് വിചാരിച്ചാലോ……… ആ ഒരു പേടിയാണ് എനിക്കിപ്പോൾ……………. അച്ഛന്റെ ശബ്ദം………
അവളെ നഷ്ടപ്പെടുത്താതിരിക്കാനാണ് കിച്ചുവിന് ആലോചിച്ചതെന്ന് അവളെന്താ മനസ്സിലാക്കാത്തത് ഏട്ടാ ….. നമ്മുടെ സ്നേഹം എന്താ അവൾ തിരിച്ചറിയാത്തത്………..
അങ്ങനെ ഒന്നും പറയാതെ രാധൂ………അവൾ കുഞ്ഞുപെൺകുട്ടിയാണ്…….. അവളുടെ പ്രായവും നോക്കണം നമ്മൾ…….. ഈ ചെറു പ്രായത്തിനിടയിൽ ഒരുപാട് വിഷമിച്ചു…… പാവം…… സ്വന്തം അച്ഛനും അമ്മയും ഉണ്ടായിരുന്നുവെങ്കിൽ ഇന്നും രാജകുമാരിയെപ്പോലെ വളരേണ്ട മോളാണ്……..
അറിയാം……. എങ്കിലും…….
നീ വിഷമിക്കാതെ……. നാളെ ഞാൻ മോളോട് സംസാരിക്കാം………….
മാളു ഡോറിൽ മുട്ടിയിട്ട് തുറന്നു…..
എന്താ മോളെ…….. എന്ത് പറ്റി മുഖമെല്ലാം വല്ലാതെ……… അരവിന്ദൻ അടുത്തു വന്നു ചോദിച്ചു…….. വാ……. ഇവിടിരിക്ക്……… അമ്മയുടെ അടുത്ത് പിടിച്ചിരുത്തി……..
എന്ത് പറ്റി മാളു……… അമ്മ ചോദിച്ചു……
ഈ അച്ഛനെയും അമ്മയെയും എനിക്ക് നഷ്ടപ്പെടുത്താൻ പറ്റില്ല…….. എന്റെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയവരാണ് നിങ്ങൾ………. അതുകൊണ്ട്……… എനിക്ക് സമ്മതമാണ്…… കിച്ചുവുമായിട്ടുള്ള വിവാഹത്തിന്………പക്ഷേ…… ആരുടെ മുന്നിലും ഇനി ഒരുങ്ങിക്കെട്ടി നിൽക്കാനൊന്നും വയ്യ അച്ഛാ………
വേണ്ട…….. ആരാ പറഞ്ഞത് അങ്ങനെ നിൽക്കാൻ…….. ഈ സമ്മതം മാത്രം മതി……. വേറൊന്നും വേണ്ട…….. ആർക്കു മുന്നിലും നിങ്ങൾ രണ്ടാളും ഒരു കാഴ്ച്ചവസ്തു ആവില്ല….. പേരിനു മാത്രമൊരു ചടങ്ങ്……… അത്രയും മതി……… അരവിന്ദൻ മാളുവിനെ ചേർത്തു പിടിച്ചു പറഞ്ഞു…… മാളു അച്ഛന്റെ നെഞ്ചിൽ ചേർന്നിരുന്നു………. അമ്മയുടെ കൈ അവളുടെ മുടിയിൽ തലോടുന്നതറിഞ്ഞു ……..
കുറച്ചു നേരം കൂടി മൂന്നാളും മിണ്ടാതെ ഇരുന്നു………. മാളുവിന്റെ കണ്ണുകളിലേക്ക് ഉറക്കം വന്നു പതിയെ കണ്ണുകളടഞ്ഞു……… പതിയെ ബെഡിലേക്ക് കിടത്തുന്നതും അച്ഛൻ മുഖത്തു തലോടുന്നതും അറിഞ്ഞു………. പതിനഞ്ചാം വയസ്സിൽ നഷ്ടപ്പെട്ട അമ്മയുടെ തലോടൽ വീണ്ടും അറിഞ്ഞു…… കിടക്കുന്നത് അമ്മയുടെ നെഞ്ചിൽ ചേർന്നാണെന്നു ആ ഉറക്കത്തിലും മാളുവിന് മനസ്സിലായി……….
അച്ഛന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് മാളു എഴുന്നേറ്റത്……അമ്മയോടാണ്……… ഇന്ന് ഒരുപാട് താമസിച്ചു എഴുന്നേൽക്കാൻ…….. അത്രയും സുഖമായിട്ട് ഉറങ്ങിയിട്ട് നാളുകൾ ഏറെയായി…….. മാളുവിനെ കണ്ടപ്പോൾ അരവിന്ദൻ സംസാരം നിർത്തി……… അവളെ ചിരിച്ചു കാണിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു……… അവൾ തിരിച്ചും…..
അച്ഛൻ എന്തിനാണിങ്ങനെ ഒച്ച വെക്കുന്നത്.. ….. രാവിലെ മുതൽ തുടങ്ങിയതാണ്……… മാളു ചിന്തിച്ചു……… കൂടെ കിച്ചുവിന്റെയും ശബ്ദം കേട്ടു……. മാളു എന്താന്നറിയാൻ അങ്ങോട്ടേക്ക് ചെന്നു……. അച്ഛൻ കിച്ചുവിന്റെ മുഖത്ത് അടിക്കുന്നതാണ് മാളു കണ്ടത്……….. ആദ്യമായിട്ടാണ് അച്ഛനെ ഇങ്ങനെ ഇത്രയും ദേഷ്യത്തിൽ കാണുന്നത്…… മാളു അങ്ങോട്ടേക്ക് പോകാതെ നിന്നു…….. അമ്മ അച്ഛന്റെ കയ്യിൽ പിടിച്ചു മാറ്റുന്നുണ്ട്……. എന്നിട്ടും അച്ഛൻ ദേഷ്യത്തിൽ കിച്ചുവിനോട് സംസാരിക്കുന്നുണ്ട്……….
എത്ര കേസിൽ നിന്നും നിന്നെ ഞാൻ ഒഴിവാക്കിയിട്ടുണ്ട് കിച്ചൂ………. ഇത് എത്രാമത്തെ ആണെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ…….. ആർക്കും ഇല്ലാത്ത കുറച്ചു കൂട്ടുകാരും……. അവരുടെ ഒക്കെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ ഇവനും……. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് എന്തിനാ നീയിങ്ങനെ തല്ലുന്നത്………. അവർക്കു എന്തെങ്കിലും സംഭവിച്ചാൽ എന്തു ചെയ്യും നീ…….
പിന്നെ ഇമ്മാതിരി പണി ചെയ്യുന്നവനെ ഞാനെന്താ ചെയ്യേണ്ടത്…….. പിടിച്ചു ഉമ്മ
കൊടുക്കാൻ പറ്റുവോ………
കിച്ചൂ……. നിനക്ക് കുറച്ചു കൂടുന്നുണ്ട്…….. അച്ഛനോട് ആണ് നീയീ പറയുന്നത്…….. ഓർത്തോ………. അമ്മ കിച്ചുവിനോട് പറഞ്ഞു………
അച്ഛൻ ഒരു ലോയർ ആണെന്നുള്ള അഹങ്കാരം ആണ് നിനക്ക് …….. എന്തു ചെയ്താലും നിന്നെ രക്ഷിച്ചോളും എന്നുള്ള വിശ്വാസവും…….. ഇന്ന് അയാളുടെ കാലു പിടിച്ചാണ് ആണ് കേസ് ഒന്ന് പിൻവലിപ്പിച്ചത്……… ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ എന്നെ നാണംകെടുത്തി മതിയായില്ലേ നിനക്ക്………. അച്ഛൻ കിച്ചുവിനോട് ചോദിക്കുന്നുണ്ട്………
നിർത്തിക്കോ നിന്റെ തോന്നിവാസം…… ഞാൻ പറയുന്ന ജോലിക്കു പോയി മര്യാദക്ക് നടക്കാൻ നോക്ക്…….. അവസാനമായി പറയുവാ കിച്ചൂ ഞാൻ….. എല്ലാം അവസാനിപ്പിച്ചു നേരെ ചൊവ്വേ നടക്കാൻ നോക്ക്………..ഇനിയാ കൊച്ചിനെയും കൂടെ വിഷമിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല ……അതും പറഞ്ഞു അച്ഛൻ നോക്കിയത് എന്റെ മുഖത്തേക്കാണ്……… അച്ഛൻ നോക്കുന്നതു കണ്ടിട്ട് അമ്മയും കിച്ചുവും തിരിഞ്ഞു നോക്കി………….
കിച്ചു വെളിയിലേക്കിറങ്ങി പോയി…….. ബൈക്കിന്റെ ശബ്ദം അകന്നു പോകുന്നുണ്ടായിരുന്നു…….. അച്ഛൻ ഓഫീസ് റൂമിലേക്കും പോയി………. അമ്മ മാളുവിന്റെ കയ്യും പിടിച്ചു കിച്ചണിലേക്കു നടന്നു……..
മോളിതൊന്നും കാര്യമാക്കണ്ട……… ഇതിവിടെ സ്ഥിരമായി ഉള്ളതാ……. ഹരി ഉണ്ടായിരുന്നപ്പോൾ അച്ഛൻ ഇങ്ങനെ ദേഷ്യപ്പെടും മുൻപ് വന്നു അനിയനെ രക്ഷിക്കും……. ഇതിപ്പോൾ ആരുമില്ലല്ലോ അവന്റെ സൈഡ് പിടിക്കാൻ…….. ഹരിയുടെ നേരെ എതിരാണ് കിച്ചു………. ഹരി വളരെ പാവമാണ്…….. എന്തും ഏതും സംസാരിച്ചു തീർക്കും……. സമാധാനമായി………
കിച്ചു നേരെ എതിരാണ്……. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് അടി കൊടുക്കും………ആരാണെന്നൊന്നും നോക്കില്ല……… ദേഷ്യം വന്നാൽ പിന്നെ അവനെ നിയന്ത്രിക്കാൻ പറ്റില്ല…….. ഹരിക്കല്ലാതെ……. ഏട്ടന്റെ മുന്നിൽ മാത്രം ശാന്തനാകും…….. മദം പൊട്ടിയ ആന പാപ്പാന്റെ മുന്നിൽ മുട്ടു കുത്തും പോലെ……… അമ്മ ചിരിച്ചു……..
കൂടുതലും കൂട്ടുകാരുടെ പ്രശ്നങ്ങൾക്കാണ് അവൻ ഇടപെടുക………. കുറച്ചു കൂട്ടുകാരുണ്ട്………. അച്ഛൻ പറഞ്ഞത് കേട്ട് അവരൊന്നും മോശക്കാരാണെന്നു മോൾ വിചാരിക്കരുത് കേട്ടോ………. അച്ഛനെ പേടിച്ചു വരാത്തതാണ് ഇവിടെ……… പണ്ട് ഹരിക്കുട്ടൻ ഉണ്ടായിരുന്നപ്പോൾ വരുമായിരുന്നു………… നല്ല കുട്ടികളാണ്……… പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട് ആ കൂടെ…….
കുറച്ചു നാൾ മുൻപ് കൂടെയുള്ള ഒരു പെൺകുട്ടിയോട് ആരോ വേണ്ടാതീനം കാണിച്ചുവെന്നും പറഞ്ഞു പോയി അടിപിടി ഉണ്ടാക്കി പോലീസ് പിടിച്ചു……. കോളേജിൽ നിന്നും പുറത്താക്കി…….. പോയത് ഒരു വർഷം ആണ്…….. അച്ഛന്റെ പേര് പറഞ്ഞു ഇതുവരെ രക്ഷപെടാൻ ഒന്നും ശ്രമിച്ചിട്ടില്ല അവൻ……… പോലീസ് സ്റ്റേഷൻ അല്ലേ…….. അറിയാവുന്ന ആരെങ്കിലും അച്ഛനെ വിളിച്ചറിയിക്കും……… അച്ഛന്റെ ജൂനിയർ ആരെങ്കിലും പോയി അവനെ ഇറക്കും…… ഇന്നിപ്പോൾ വീണ്ടും ഒരു കേസ് ഉണ്ടാക്കി വന്നിരിക്കുവാ……… അച്ഛന് അതുപോലെ ദേഷ്യം വന്നു കാണും …… അതാണ് അടി കൊടുത്തത്……..
നേരെ ചൊവ്വേ പഠിപ്പും പൂർത്തിയാക്കിയില്ല…… അച്ഛൻ എവിടെയോ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്……… അതിനു പോകാൻ പറഞ്ഞപ്പോൾ അച്ഛന്റെ റെക്കമെൻഡേഷനിൽ ഉള്ള ജോലി വേണ്ടെന്നു………… അവനെ അച്ഛൻ കൊല്ലാതെ വിട്ടല്ലോ……… അതുതന്നെ ഭാഗ്യം…… അമ്മ ചിരിച്ചോണ്ട് മാളുവിനോട് പറഞ്ഞു……..
അമ്മയുടെ കൂടെ സഹായിച്ചു കിച്ചണിൽ എല്ലാം കേട്ടു നിന്നു മാളു……… പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ അമ്മയോട് ചോദിച്ചു………
അന്ന് കിച്ചുവിനെ പോലീസ് പിടിച്ചത് ഞാൻ ഈ വീട്ടിൽ വരുന്നതിനു മുൻപ് ആണോ അമ്മേ…..
മോൾ ഈ വീട്ടിൽ വന്നതിനു ശേഷം അവൻ അടിപിടിക്കൊന്നും പോയിട്ടില്ല………. ഹരിയുടെ മാറ്റം അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു……… മുഴുവൻ സമയവും ഹരിയുടെ കൂടെ ആയിരുന്നു……… മോൾ വന്നതിനു ശേഷമാണ് അവൻ ഹരിയുടെ അടുത്ത് നിന്നും കുറച്ചു നേരമെങ്കിലും മാറുന്നത്…… അമ്മയോട് ഇപ്പോൾ വരാമെന്നു പറഞ്ഞിട്ട് മാളു മുകളിലേക്കുള്ള പടികൾ കയറി………..
കിച്ചുവിന്റെ മുറി തുറന്നു………. കബോർഡിൽ മടക്കി വെച്ചിരിക്കുന്ന ഓരോന്നും എടുത്തു മാറ്റി…….. ഒടുവിൽ തേടിയതെന്തോ അത് കണ്ടു പിടിച്ച പോലെ ധൃതിയിൽ അത് പുറത്തേക്കെടുത്തു…….. തിരിച്ചും മറിച്ചും നോക്കി……. അതുമെടുത്തു തിരിഞ്ഞപ്പോൾ കണ്ടു തന്നെയും നോക്കി ബെഡിൽ കിടക്കുന്ന കിച്ചുവിനെ………. മാളു തിരിച്ചിറങ്ങാൻ നേരം കിച്ചു പറഞ്ഞു……….
അതേ……. എന്റെ മുറിക്കുള്ളിൽ കയറിയതും പോരാ……… ആരോട് ചോദിച്ചിട്ടാ ഇതൊക്കെ തപ്പുന്നത്………. ഇനിയിപ്പോൾ ഞാൻ എങ്ങനെ എന്റെ ഡ്രസ്സ് ഒക്കെ വെച്ചോ അതുപോലെ തിരിച്ചെടുത്തു വച്ചിട്ട് പോയാൽ മതി………
മാളു കിച്ചുവിനെ നോക്കാതെ എല്ലാം തിരിച്ചു എടുത്തു വെച്ചു……. എന്നിട്ടും കയ്യിലുള്ളത് മാത്രം തിരിച്ചു വെക്കാൻ തോന്നിയില്ല…… മുറി വിട്ടു പോകുമ്പോഴും അത് കൈക്കുള്ളിൽ ചുരുട്ടി പിടിച്ചിരുന്നു……..
മൊബൈലിൽ നോക്കി കിടന്നിരുന്ന കിച്ചുവിന്റെ കണ്ണുകൾ മാളുവിന്റെ പിറകെ പോയി……..
ശ്ശേ……. കിച്ചു ബെഡിൽ കൈ ചുരുട്ടി ഇടിച്ചു………..
..a…….m…..y…..
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Snehabandham written by Rohini Amy
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission