Skip to content

ലാവണ്യ – 14

lavanya novel

അതെ അച്ഛാ……. അച്ഛൻ കാരണം ആണ് ഇങ്ങനെ ഒക്കെ  നടന്നത്….. ഹരിയേട്ടനെ കൊന്നു കളയാൻ മാത്രം ദേഷ്യം അവരുടെ ഒക്കെ മനസ്സിൽ തോന്നിക്കാൻ കാരണം അച്ഛൻ തന്നെയാണ്……….. അർഹത ഉള്ളവർക്കേ സ്നേഹം കൊടുക്കാവൂ…… കൂടെ നിർത്താവൂ…… അച്ഛൻ അത് ചെയ്തില്ല………

അരവിന്ദൻ ഞെട്ടൽ മാറാതെ മാളുവിനെ നോക്കിയിരുന്നു……… ഹരിയുടെ കാര്യം പറഞ്ഞപ്പോൾ മാളുവിന്റെ ഉള്ളിലുള്ള വിഷമം എല്ലാം കണ്ണുനീരായി വെളിയിൽ വന്നു………  അവൾ ഒന്ന് ആശ്വസിക്കും വരെ അരവിന്ദൻ കാത്തിരുന്നു…….. ബാക്കി കേൾക്കാൻ….. അറിയാൻ…. ആകാംക്ഷയോടെ…….. മൗനത്തിന് നീളം കൂടിയപ്പോൾ അരവിന്ദൻ മാളുവിന്റെ കയ്യിൽ പിടിച്ചു പറഞ്ഞു…….

മോളേ…….. ഇനിയും കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ല……. എനിക്കറിയണം എന്റെ മോന് എന്തു സംഭവിച്ചു എന്ന്…… എങ്ങനെ എന്നും…..  ആരാണ് ഇങ്ങനെ ചെയ്തതെന്നും………. അതിനു ഞാൻ എങ്ങനെ കരണക്കാരനായി എന്നും………..

ഒരിക്കൽ ഹരിയേട്ടൻ ഈ വീട്ടിൽ ഒരാളുടെ  ഒരു കള്ളത്തരം കണ്ടുപിടിച്ചു……… അതും കുറച്ചേറെ പണത്തിന്റെ തിരിമറി…….. അച്ഛൻ പേര് വെളിപ്പെടുത്താതെ ചെയ്യുന്ന പല നല്ലകാര്യങ്ങൾക്കുമുള്ള പണം അവിടെ എത്തുന്നുണ്ടായിരുന്നില്ല……. അതെല്ലാം അയാളുടെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്…….. വർഷങ്ങളായി നടക്കുന്നത്……..

അതിനെപ്പറ്റി അയാളോട് ചോദിക്കുകയും ചെയ്തു………. മാപ്പു പറഞ്ഞു ചെയ്ത തെറ്റ്‌ ഏറ്റുപറഞ്ഞപ്പോൾ അയാളോട് ഹരിയേട്ടൻ ക്ഷമിച്ചു…..അവസാനമായി ഒരു താക്കീതും കൊടുത്തു…….അച്ഛനെ അറിയിക്കാതെ അത് ഹരിയേട്ടൻ ഒതുക്കിത്തീർത്തത് അയാളെ  അച്ഛൻ അത്രയും സ്നേഹിച്ചിരുന്നതു കൊണ്ടാണ്………. വിശ്വസിച്ചിരുന്നത് കൊണ്ടാണ്…….  ഇനിയും അച്ഛന്റെ മനസ്സ് വേദനിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നതു കൊണ്ടാണ് ……

പക്ഷേ ആ ഒരു നാണക്കേട് അയാളുടെ മനസ്സിൽ കിടപ്പുണ്ടായിരുന്നു……….. ദേഷ്യവും….. കൂടെ പണത്തിനോടുള്ള ആർത്തിയും……… അച്ഛൻ അയാളോട് കണക്കും കാര്യങ്ങളും ചോദിക്കില്ലെന്നുള്ള അയാളുടെ വിശ്വാസവും………. ഒരു ശകുനിയെ പോലെ ഈ വീടിന്റെ സമാധാനം തകർത്തത് അയാളാണ്………. ഇന്നുമുണ്ട് നമ്മുടെ  ഈ വീട്ടിൽ അയാൾ….. ഒന്നും സംഭവിക്കാത്തതുപോലെ…… മാന്യനായി……..

കിച്ചു മാളുവിന്റെ അടുത്തു വന്നിരുന്നു……. ആരാ അങ്ങനെയൊരാൾ …. ആരാ മാളു…… പറ…..

അച്ഛന്റെ വിശ്വസ്തൻ…….. ഈ വീട്ടിൽ അച്ഛൻ എടുക്കുന്ന തീരുമാനങ്ങൾ അറിയുന്ന വെളിയിൽ നിന്നുമുള്ള ഒരേയൊരാൾ……. ഈ വീടിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നയാളും അച്ഛന്റെ ഗുമസ്തനും……… അയാളാണ്…

ആര് ശ്രീനിയോ…….

അതേ….. അയാൾ തന്നെ……

ശ്രീനിയങ്കിളോ…….. കിച്ചു ചാടിയെഴുന്നേറ്റു…… ഇല്ല…… ഒരിക്കലുമില്ല…….

അന്ന് അയാളുടെ തീരുമാനങ്ങളാണ് ഇവിടെ നടന്നത്…….ഹരിയേട്ടന്റെ മരണം ഉൾപ്പെടെ……  അയാളുടെ കള്ളത്തരം അറിയാവുന്ന രണ്ടുപേരിൽ ഒരാൾ  ഹരിയേട്ടൻ ആയിരുന്നു……… വേറൊരാൾ സ്നേഹ ചേച്ചിയും………അന്നത്തെ ഹരിയേട്ടന്റെ മനസാക്ഷി സൂക്ഷിപ്പുകാരി……. അച്ഛൻ അറിഞ്ഞാൽ അയാൾക്കുണ്ടാകുന്ന  നഷ്ടങ്ങൾ എന്തൊക്കെയാണെന്ന് അയാൾക്കറിയാം………. മക്കളുടെ പഠനം… ഭാവി….. തിരികെ തരേണ്ടി വരുന്ന വലിയ തുക……… നാണക്കേട്……. അതോർത്തു അയാൾക്ക് പേടിയും ഉണ്ടായിരുന്നു…….. പിന്നെ അച്ഛന് വിഷമം ഉണ്ടാകുമെന്ന് വിചാരിച്ചു ഹരിയേട്ടൻ ഇതൊന്നും പറയില്ലെന്ന് അയാൾക്ക് നല്ല ഉറപ്പുമുണ്ടായിരുന്നു ……

പിന്നീട് ഹരിയേട്ടൻ ആണ് അച്ഛന്റെ ബാങ്ക് സംബന്ധമായ എല്ലാം കൈകാര്യം ചെയ്തിരുന്നത്…….സത്യമല്ലേ അച്ഛാ …….. മാളു അരവിന്ദനോട് ചോദിച്ചു……

മകൻ എല്ലാം നോക്കി നടത്തുന്നതിൽ അച്ഛന് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു………. അവിടെയാണ് അച്ഛന് തെറ്റിയത്…… ഹരിയേട്ടൻ എല്ലാം നിയന്ത്രിക്കുന്നതിൽ സന്തോഷം അച്ഛനു മാത്രമേ ഉണ്ടായിരുന്നുള്ളു…… ഇവിടെ മറ്റു പലർക്കും അതുണ്ടായിരുന്നില്ല………

ആർക്ക്…… വേറെ ആർക്കാ മോളേ ഈ വീട്ടിൽ ഹരിയോട് ദേഷ്യം തോന്നാൻ മാത്രം…… അദ്ദേഹം കിച്ചുവിനെ നോക്കി ചോദിച്ചു ……

അച്ഛന്റെ ഭാര്യ…….. കിച്ചുവിന്റെ അമ്മ……. ഹരിയേട്ടൻ സ്വന്തം അമ്മയായി കണ്ടവർ………

രാധുവോ…….. അച്ഛൻ ചാടിയെഴുന്നേറ്റു…….. ചുറ്റും നോക്കി………കിച്ചുവും മാളുവും അല്ലാതെ വേറാരും ഉണ്ടായിരുന്നില്ല അടുത്ത്…….മാളു അച്ഛന്റെ കയ്യിൽ പിടിച്ചു അടുത്തിരുത്തി……….

അച്ഛന് ആദ്യം അറ്റാക്ക് വന്നത് അച്ഛൻ  ഓർക്കുന്നുണ്ടോ……… അതിനു ശേഷം ഒരു വിൽപ്പത്രം എഴുതിയത് ഓർമ്മയുണ്ടോ…….

അത്……. അത് മോൾക്ക്‌ എങ്ങനെ അറിയാം…… ഞാൻ എന്റെ ഭാര്യയോട് പോലും മറച്ചു പിടിച്ച കാര്യം………. ഇന്നും രഹസ്യമായി സൂക്ഷിക്കുന്നത്……… എന്റെ മരണശേഷം മാത്രം അറിയേണ്ട ഒന്ന്……. ആരാണിത് പറഞ്ഞത് മോളോട്……… അദ്ദേഹം അമ്പരപ്പോടെ ചോദിച്ചു…..

എന്നോട് പറഞ്ഞത് എന്റെ ഹരിയേട്ടൻ ആണ്….. ഹരിയേട്ടന്റെ അക്ഷരങ്ങൾ ആണ്….. പറയാൻ ബാക്കി വച്ചിട്ടു പോയത്…….. മാളു ഒന്ന് വിതുമ്പി…..

എങ്കിലും…….അതെങ്ങനെ ഹരിക്കുട്ടൻ മനസ്സിലാക്കി…….  അരവിന്ദൻ താടിയിൽ വിരലുകൾ ഓടിച്ചു….    

…..അമ്മയെ ഹരിയേട്ടനിൽ നിന്നും അകറ്റിയതും  ഈ വിൽ ആണ് …… സ്വാർത്ഥയാക്കിയതും……..  അച്ഛൻ സ്വത്തിൽ പാതിയിൽ കൂടുതൽ  ഹരിയേട്ടനാണ് എഴുതി വച്ചത്……… ബാക്കി അമ്മയുടെയും കിച്ചുവിന്റെയും പേരിൽ……..ഈയൊരു കാരണം അയാൾ അമ്മയിൽ നന്നായി ഉപയോഗിച്ചു………… എന്തിന് അമ്മയെ അയാൾ  ഹരിയേട്ടന് എതിരെ ചിന്തിപ്പിച്ചതെന്ന് ഇപ്പോഴും   എനിക്കറിയില്ല…………

അമ്മ ഒന്നും അറിഞ്ഞു കൊണ്ടാവില്ല അച്ഛാ…….എനിക്കറിയാവുന്ന അമ്മ പാവമാണ്……

അയാൾ ഹരിയേട്ടനെ അപായപ്പെടുത്താൻ മുൻപേ തീരുമാനിച്ചിരുന്നതാണ്…….. ഹരിയേട്ടൻ ഉണ്ടെങ്കിൽ അയാൾ വെറുമൊരു ഗുമസ്തൻ മാത്രമാകുമെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാവും…….. അച്ഛൻ അകറ്റി നിർത്തുമെന്ന് തോന്നിക്കാണും….. പക്ഷേ ദൈവം കുറച്ചു കൂടി ആയുസ്സ് കൊടുത്തു ഹരിയേട്ടന്….. ഒരു കുഞ്ഞുകുട്ടിയുടെ മനസ്സുമായി……. സ്നേഹ ചേച്ചിയ്ക്കായിരുന്നില്ല അന്ന് ആക്‌സിഡന്റ്   സംഭവിക്കേണ്ടി ഇരുന്നത്…. അത് ഹരിയേട്ടനു വേണ്ടി വച്ചതാണ്….. ആള് മാറിപ്പോയെന്ന് മാത്രം……. ഹരിയേട്ടൻ എല്ലാം മറന്നതും ഒക്കെ അയാളെ രക്ഷിച്ചു…….. വീണ്ടും എല്ലാം അയാൾക്ക് അനുകൂലമായി……….. അച്ഛൻ വീണ്ടും എല്ലാ കാര്യങ്ങളും അയാളെ എൽപ്പിച്ചു……

അച്ഛന് അറിയുവോ  മരിക്കുന്നതിനു ഒരാഴ്ച മുന്നേ ഹരിയേട്ടൻ നോർമൽ ആയതാണ്……… എല്ലാവർക്കു മുന്നിൽ പഴയ ഹരിയായി നിന്ന് നിങ്ങളുടെ സന്തോഷം നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു………. കിച്ചുവിന്റെ ഏട്ടനായി…… അച്ഛന്റെയും അമ്മയുടെയും മകൻ ആയി…… പഴയ പോലെ………..ആരോടും പറയരുതെന്ന് എന്നെ വിലക്കിയതിന്റെ കാരണം ഞാനിന്ന് മനസിലാക്കുന്നു……….  അമ്മ അറിഞ്ഞാൽ അത് അയാളും അറിയും….. കുറച്ചു തെളിവുകൾ കൂടി വേണമായിരുന്നു ഹരിയേട്ടന് അയാളെ അച്ഛന് മുന്നിൽ നിർത്താൻ………….. അതാവും…… പക്ഷേ….മാളുവിൽ നിന്നും ഒരു തേങ്ങൽ വെളിയിലേക്കു വന്നു……..

തന്റെ രണ്ടു വശത്തു ഇരിക്കുന്ന ആണുങ്ങളും കരയുവാണെന്ന് മാളുവിന്‌ മനസ്സിലായി……

എങ്കിലും എങ്ങനെ തോന്നി രാധുവിന് എന്റെ ഹരിയെ……… അയാൾ നെഞ്ചിൽ കൈവെച്ചു പറഞ്ഞു…

ഇല്ലച്ഛാ…….. അമ്മ പാവമാണ്…… ഒരു നിമിഷം മനസ്സ് തെറ്റിലേക്ക് പോയതാവും ……. അതും കിച്ചുവിനെ കുറിച്ചോർത്തു മാത്രം…….. അത്രയും നാൾ ഹരിയേട്ടനോട് അമ്മ കാണിച്ച സ്നേഹം സത്യമായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത് …….

അയാൾ അമ്മയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് ഹരിയേട്ടന്  മനസ്സിലായതാണ് മുൻപേ തന്നെ …….ഹരിയേട്ടൻ നോർമൽ ആയെന്നറിയാതെ….. അവർ  സംസാരിക്കുന്നത്  കേട്ടിട്ടുണ്ട് ഒരിക്കൽ…….. അയാളെ വീണ്ടും ഹരിയേട്ടന് സംശയം തോന്നാൻ തുടങ്ങിയത് അന്നാണ്……

അമ്മ എന്തിന്  അയാൾ പറയുന്നത് കേൾക്കുന്നു എന്ന് ഹരിയേട്ടൻ ചിന്തിച്ചിരിക്കണം……… അമ്മക്കെന്തു നേട്ടമായിരിക്കും ഉള്ളത്…….  ആ അന്വേഷണം ആവും അച്ഛൻ ഇങ്ങനൊരു വിൽ എഴുതിയത് അറിയാൻ കഴിഞ്ഞത്………. എല്ലാം….. എല്ലാം ഹരിയേട്ടന്റെ ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്……  തെളിവ് സഹിതം……….

നമ്മളെക്കാൾ ഹരിയേട്ടന്റെ മാറ്റങ്ങൾ അയാൾ ശ്രദ്ധിച്ചിരുന്നിരിക്കണം……. അല്ലെങ്കിൽ അയാൾക്ക് മനസ്സിലായിരുന്നിരിക്കണം……. പഴയ ഹരിയിലേക്ക് അധികം ദൂരമില്ലെന്ന്…….. അതാവും……അയാൾ……

സ്നേഹ ചേച്ചി വിവാഹം ക്ഷണിക്കാൻ മാത്രം വന്നതല്ല ഇവിടെ…….. ശ്രീനിവാസൻ അച്ഛന്റെ വിശ്വാസം മുതലെടുത്തു  നടത്തിയ ബാങ്ക് ഇടപാടുകളുടെ തെളിവും ഉണ്ടായിരുന്നു ആ ക്ഷണക്കത്തിന് ഉള്ളിൽ…….. എല്ലാം അച്ഛനെ അറിയിക്കാൻ ഇരിക്കുകയായിരുന്നു ഹരിയേട്ടൻ ……..

ഇത്രയുമേ അറിയൂ അച്ഛാ എനിക്ക്……. ഹരിയേട്ടൻ അച്ഛനെ അറിയിക്കാനിരുന്ന സത്യങ്ങൾ…….. നാളെ ചിലപ്പോൾ അയാൾ സ്വയം രക്ഷപെടാൻ അച്ഛനെ പോലും എന്തെങ്കിലും ചെയ്യുമെന്ന് ഹരിയേട്ടൻ ഭയന്നിരുന്നു…..

അന്ന് ഹരിയേട്ടനെ അവസാനം കണ്ടത് കിച്ചു ആണ്….. ബാക്കി കിച്ചുവിനെ അറിയൂ……. പക്ഷേ ഹരിയേട്ടൻ വീണു കിടന്നിടത്തേക്ക് ഞാൻ ഓടുമ്പോൾ മിന്നായം പോലെ കണ്ടിരുന്നു അമ്മ ഞങ്ങളുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത്……… പക്ഷേ… ഞാൻ അമ്മയെ അവിശ്വസിക്കില്ല…… എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട് അമ്മയ്ക്ക് എന്റെ ഹരിയേട്ടനെ കൊല്ലാൻ കഴിയില്ല……..

മാളു പറഞ്ഞു നിർത്തി കിച്ചുവിന്റെ മുഖത്തേക്ക് നോക്കി……. ബാക്കി അറിയാൻ കൂടെ അരവിന്ദനും……… കിച്ചു കണ്ണുകൾ അമർത്തി തുടച്ചു…… തല കുനിച്ചു പിടിച്ചു….

ഹരിയേട്ടൻ നോർമൽ ആയതിന്റെ സന്തോഷം തീർക്കുവായിരുന്നു ഞങ്ങൾ ഒരുമിച്ചു…….. കെട്ടിപിടിച്ചും ഉമ്മ

വെച്ചും………. മൊബൈൽ ബെല്ലടിക്കുന്നതു കേട്ട് റൂമിലേക്ക്‌ പോയി തിരികെ വരുമ്പോൾ കണ്ടത് ഏട്ടൻ താഴേക്കു വീഴുന്നതാണ്……. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലായില്ല എനിക്ക് ….. ഒരാൾ സൈഡിൽ കൂടി താഴേക്കു ചാടിപ്പോകുന്നതും കണ്ടു…….. അങ്ങോട്ട്‌ ചെല്ലാൻ തുടങ്ങവേ വാതിലിനരികിൽ  അമ്മ വാ പൊത്തി നിന്നു കരയുന്നുണ്ടായിരുന്നു…….. ഹരിയേട്ടനെ ഒരാൾ തള്ളിയിടുന്നത് കണ്ടിട്ടും അമ്മ നോക്കി നിൽക്കുന്നു……. ഒന്ന് ഒച്ച കൂടി വെക്കാതെ…… അപ്പോൾ വേറൊന്നും ചിന്തിക്കാൻ തോന്നിയില്ല……. ഏട്ടന്റെ അടുത്തേക്ക് പോകുകയാണ് ചെയ്തത്………. അത്രയും നേരം എന്നെ കെട്ടിപ്പിടിച്ചു നിന്നിരുന്ന ഏട്ടൻ ചോരയിൽ കുതിർന്നു കിടക്കുന്നത് കണ്ടപ്പോൾ……… അറിയില്ല അച്ഛാ…… ഇന്നും മറക്കാൻ സാധിക്കുന്നില്ല………

പക്ഷേ ശ്രീനിവാസൻ ആണ് ഇതിനു പിറകിൽ എന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്……… അമ്മ ആ സമയം അവിടെ എന്തിന്…… ആരോടും പിന്നീട് അതിനെക്കുറിച്ചു പറയാഞ്ഞതെന്ത് എന്ന് സംശയം ഉണ്ടായിരുന്നുവെങ്കിലും…… ഇപ്പോൾ മാളു പറയും വരെ എനിക്കും അറിയില്ലായിരുന്നു……….. ആരും അമ്മയെ സംശയിക്കാതിരിക്കാനാണ് ഞാൻ ആരോടും പറയാഞ്ഞത്……….. എന്റെ അമ്മയല്ലേ അച്ഛാ….കിച്ചു കുറച്ചു നേരം മൗനമായി……..

മോഷ്ടിക്കാൻ വന്നവൻ ആവുമെന്ന് വിചാരിച്ചു ഞാൻ…….. അവനെ തേടി നടന്നു…… കിട്ടി….. എന്റെ ഏട്ടനെ തള്ളിയിട്ടവൻ…… അതായിരുന്നു മനസ്സിൽ…….. അച്ഛൻ ഒന്നും അറിയണ്ടാന്നു വിചാരിച്ചു…….

പക്ഷേ ഞാൻ  പോയി ജീവച്ഛവമാക്കിയത് പണം കൊടുത്താൽ എന്തും ചെയ്യുന്ന ഒരു ഗുണ്ടയെയാണ് ന്ന് ഇപ്പോഴാ മനസ്സിലായത്……. ……… അയാൾക്ക് കിട്ടിയ പണത്തിന്റെ ജോലി അയാൾ ചെയ്തു……മാസ്റ്റർ ബ്രയിൻ ശ്രീനിവാസൻ ആണെന്നറിഞ്ഞില്ല …….  അറിഞ്ഞിരുന്നെങ്കിൽ……… അയാളിന്ന് ഉണ്ടാവില്ലായിരുന്നു…….

ഈശ്വരാ ഞാനിത് എന്തൊക്കെയാ കേൾക്കുന്നത്……. എന്തു പാപം ചെയ്തിട്ടാ… എന്നോട് ഇങ്ങനെ……. എന്റെ മോന് എന്തുമാത്രം വേദനിച്ചിട്ടുണ്ടാവും…… അരവിന്ദൻ തലയിൽ കൈവച്ചു കുനിഞ്ഞിരുന്നു……. കൂടെയിരുന്നു മാളുവും കിച്ചുവും ഒരുപോലെ കരഞ്ഞുപോയി………

അകത്തു നിന്നും എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദം കേട്ട് മൂന്നാളും അകത്തേക്കു നോക്കി…….. എന്തോ ഉൾവിളി പോലെ മാളു അമ്മേ ന്നു വിളിച്ചു അലറി അകത്തേക്കു പോയി……….. പിറകെ കിച്ചുവും അരവിന്ദനും………. തൂങ്ങി നിൽക്കുന്ന അമ്മയുടെ കാൽ  പൊക്കി പിടിച്ചു  നിൽക്കുന്ന  മാളുവിനെയാണ് രണ്ടാളും കണ്ടത്…….. കിച്ചു അമ്മയുടെ കഴുത്തിൽ നിന്നും കുരുക്ക് അഴിച്ചെടുത്തു……. കിച്ചുവിന്റെ തോളിലേക്ക് വീണ അമ്മയെ ബെഡിൽ കിടത്തി……..

കഴുത്തിൽ മുറുക്കി പിടിച്ചു ചുമച്ചു കൊണ്ടിരുന്ന അമ്മക്കരികിൽ വന്നിരുന്നു മാളു…….എഴുന്നേൽപ്പിച്ചു കയ്യിലിരുന്ന വെള്ളം കുടിപ്പിച്ചു……. അവർ മാളുവിന്റെ മുഖത്തേക്ക് നോക്കി…….. കരഞ്ഞുകൊണ്ട് മാളുവിനെ കെട്ടിപ്പിടിച്ചു………

മോളെ….. ഞാൻ ഒരിക്കലും മനസ്സിൽ പോലും വിചാരിച്ചിട്ടില്ല എന്റെ ഹരിക്കുട്ടന്റെ ജീവനെടുക്കാൻ………. ഞാൻ ഹരിക്കുട്ടനെ വിളിക്കാൻ പോയതാണ്………  അവിടെ ചെല്ലുമ്പോഴേക്കും കാണുന്നത്  ആരോ ഒരാൾ  മോനെ അടിച്ചു താഴേക്ക് തള്ളിയിടുന്നതാണ്  ……… ഒന്നും ചെയ്യാൻ പറ്റിയില്ല എനിക്ക്…….. എന്നെ വിശ്വസിക്കൂ……..ശബ്ദം പുറത്തേക്കു വരാൻ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും അവർ പറഞ്ഞു നിർത്തി …..

അരവിന്ദൻ അടുത്തു വന്നിരുന്നു അവരുടെ മുഖത്ത് തലോടി………..

ഞാനോ കിച്ചുവോ നിന്നെ വിശ്വസിച്ചില്ലെങ്കിലും മാളുവിന്‌ നിന്നെ നല്ല വിശ്വാസം ആയിരുന്നു……. അമ്മ ഒരിക്കലും  അങ്ങനൊരു പാപം ചെയ്യാൻ കൂട്ടു നിൽക്കില്ലെന്നാണ്  പറഞ്ഞത്…….. എന്തിനാണ് രാധൂ ഇപ്പോ ഇങ്ങനൊരു കടുംകൈ ചെയ്യാൻ മുതിർന്നത്……. ആരെയും ഓർക്കാതെ…… അരവിന്ദന്റെ നെഞ്ചിലേക്ക് ചേർന്നു അവർ പറഞ്ഞു……..

ഞാൻ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് തോന്നി……. എന്നെ നിങ്ങൾ കുറ്റപ്പെടുത്തുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്……. പേടിയായിരുന്നു എനിക്ക്……. എല്ലാം തുറന്നു പറയാൻ……….. അപ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയിരുന്നു അവർ…….

മാളു പറഞ്ഞതെല്ലാം ഞാൻ കേട്ടു……… ശ്രീനിവാസന്റെ മനസ്സിൽ ഇങ്ങനൊരു ദുഷ്ടത ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചില്ല…….. എന്നോടുള്ള നന്ദി അല്ലെങ്കിൽ സഹോദരസ്നേഹം…… ഇങ്ങനെയേ ഞാൻ വിചാരിച്ചുള്ളൂ……..  പെങ്ങളേന്നുള്ള വിളിയിൽ സത്യമുണ്ടെന്ന് കരുതി……രണ്ടു മക്കളെയും നിങ്ങൾ രണ്ടു തട്ടിലാണ് കാണുന്നതെന്ന് അയാൾ പറഞ്ഞപ്പോളും ഞാൻ ചിരിച്ചു തള്ളുകയാണ് ചെയ്തത്……. ഒന്നും വിശ്വസിച്ചില്ല ഞാൻ……. അതാവും അയാൾ കൂടുതൽ കൂടുതൽ എന്നെ തെറ്റിദ്ധരിപ്പിച്ചത്…….. നിങ്ങളുടെ കാലശേഷം ഹരിയുടെ  കീഴിൽ നിൽക്കേണ്ട അവസ്ഥ കിച്ചുവിന് വരുമെന്ന് എന്നെ വിശ്വസിപ്പിച്ചു……..  അന്ന് ഹരിക്കുട്ടനെ എല്ലാം നിങ്ങൾ ഏൽപ്പിച്ചപ്പോൾ അവൻ ഇപ്പോൾ പഠിക്കട്ടെ എന്നു പറഞ്ഞു ഞാൻ  എതിർത്തത് അതുകൊണ്ടാണ് ……. അതിനു പിറകിൽ ഇങ്ങനെ ഒരു ചിന്ത അയാൾക്ക് ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചില്ല…….  ശ്രീനിവാസൻ മനസ്സിൽ നിറച്ച  വിഷം കുറച്ചൊക്കെ എന്നെയും ബാധിച്ചുവെന്നത് സത്യമാണ്……..

ഇപ്പോൾ  മനസ്സിലാകുന്നുണ്ട് എല്ലാം ……… അയാൾ ഹരിക്കുട്ടനെ ഈ വീടുമായി അകറ്റാനാണ് ശ്രമിച്ചത്…….. ഞാൻ അവനോടു അകൽച്ച കാണിച്ചാൽ……. എന്റെ സന്തോഷത്തിനു വേണ്ടി അവൻ  ഈ വീടു വിട്ടിറങ്ങുമെന്ന് അയാൾക്കറിയാം……. അയാൾക്ക് അതായിരുന്നു ആവശ്യവും……. പക്ഷേ…… അതും നടക്കാതെ ആയപ്പോൾ ആവും അയാൾ………

ഞാൻ…… എന്റെ ഹരിക്കുട്ടനെ………….  ഒരിക്കലും……  എനിക്കതിനു കഴിയില്ല അരവിന്ദേട്ടാ……. ഒരിക്കലും ചിന്തിച്ചിട്ടു കൂടിയില്ല ഞാൻ …….

അറിഞ്ഞോ അറിയാതെയോ മാളുവിന്റെ മംഗല്യഭാഗ്യം ഞാൻ തട്ടിത്തെറിപ്പിച്ചു…….. അറിയാതെയെങ്കിലും ഞാനും കൂടി  കാരണമായില്ലേ ഹരിയുടെ മരണത്തിനു…….. ഞാൻ മുൻപേ അയാൾ പറഞ്ഞതെല്ലാം അരവിന്ദേട്ടനോട് പറഞ്ഞിരുന്നെങ്കിൽ…….. ഹരിക്കുട്ടൻ ഇന്നും ഉണ്ടാകുമായിരുന്നില്ലേ…… മാളു വീണ്ടും ഒറ്റപ്പെടില്ലായിരുന്നു……..  അവളിങ്ങനെ ഓരോ നാളും വിഷമിച്ചു നടക്കുമ്പോൾ…….. പറ്റുന്നില്ല എനിക്ക്…….അതുകൊണ്ടാണ് ഞാൻ കിച്ചുവിന് വേണ്ടി……… അവളുടെ അവസ്ഥ  ഇനി  കിച്ചുവിനല്ലാതെ വേറെ ആർക്കും മനസ്സിലാക്കാൻ പറ്റില്ല………..

സമ്മതിക്കുവോ മോളെ……  അമ്മയുടെ സമാധാനത്തിനു……… ഇനിയുള്ള ജീവിതം നിന്റെ കൂടെ…. നിന്നെ സ്നേഹിച്ചു കഴിയാൻ…..

മാളു അവരുടെ കൈ വിടുവിച്ചു എഴുന്നേറ്റു ആരെയും നോക്കാതെ ഇറങ്ങി പോയി…….

മോൾക്ക്‌ എന്നോട് ക്ഷമിക്കാൻ പറ്റില്ലേ ഏട്ടാ…… അതാണോ അവൾ സമ്മതിക്കാത്തത്……. അതോ കിച്ചു ഈ പാപിയുടെ മകൻ  ആയതുകൊണ്ടാണോ…….. അരവിന്ദന്റെ കയ്യിൽ മുഖം മറച്ചു അവർ കരഞ്ഞുകൊണ്ട് ചോദിച്ചു…….

ആരൊക്കെ ക്ഷമിച്ചില്ലെങ്കിലും നിന്നോട്  മാളു ക്ഷമിക്കും…….. അത്രയും നല്ല മോളാണ് അവൾ …… ഹരിക്കുട്ടനെ പോലെ തന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ അറിയില്ല മാളുവിനും  ……. അവൾ സമ്മതിക്കും…… കുറച്ചു കൂടി കാത്തിരിക്കാം നമുക്ക്……. നമ്മളെ പോലെ തന്നെ അതും ഒരു മനുഷ്യ ജീവനല്ലേ…….. അവൾക്കുമില്ലേ ഒരു മനസ്സ്…….. കിച്ചു മുറി വിട്ടിറങ്ങുമ്പോൾ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു……..

ഹരിയുടെ ഡയറിയും ബുക്‌സും എല്ലാം ഒതുക്കി വെക്കുകയാണ് മാളു…….. കിച്ചു പിറകിൽ വന്നു നിന്നത് അറിഞ്ഞിട്ടും നോക്കിയില്ല……..

ചെറിയൊരു സംശയം ഉണ്ടായിരുന്നു എനിക്ക് അമ്മയെ ……. മാളുവിനെ വിവാഹം കഴിക്കാൻ നിർബന്ധം പിടിച്ചതും അമ്മയാണ്…… എല്ലാം കൂട്ടി വായിച്ചപ്പോൾ…….. അതാണ് അന്നങ്ങിനെ പറഞ്ഞത്……….. പക്ഷേ…… ഇന്ന്….. ഞാൻ പറയില്ല അങ്ങനെ……… മാളുവിന്‌ ഇഷ്ടമില്ലാത്തത് ചെയ്യാൻ  ആരുമിവിടെ നിര്ബന്ധിക്കില്ല……….. പിന്നെ കിച്ചുവിന് ഒരു വിവാഹജീവിതം ഉണ്ടെങ്കിൽ  അത് മാളു ഒരു കുടുംബജീവിതത്തിലേക്ക് കാലെടുത്തു വച്ചതിനു ശേഷം മാത്രം………

കിച്ചുവിന്റെ കാലടിശബ്ദം അകന്നു പോകുന്നത് മാളു അറിഞ്ഞു………

അമ്മക്കുള്ള കഞ്ഞി കോരിക്കൊടുക്കുമ്പോഴും മുഖത്തേക്ക് നോക്കിയില്ല  മാളു…….. കഴുത്തിൽ നല്ല വേദനയുണ്ട് ന്ന് തോന്നുന്നു കൂടെ നീരും വെച്ചു…….പനിക്കുന്നുമുണ്ട്……….   ഇടയിൽ കഞ്ഞിയിൽ അമ്മയുടെ കണ്ണുനീർ തുള്ളികൾ വീണുകൊണ്ടേയിരുന്നു….. മാളു അത് തുടച്ചു കൊടുത്തു…… പതിയെ താങ്ങി പിടിച്ചു ഹാളിൽ കൊണ്ടിരുത്തി………. അച്ഛന്റെയും കിച്ചുവിന്റെയും അടുത്ത്………

അച്ഛാ…… ശ്രീനിവാസന്  ഇനി ജീവിച്ചിരിക്കാൻ അർഹതയുണ്ടോ……… കിച്ചു അച്ഛനോട് ചോദിച്ചു…….

ആരുടേയും ജീവൻ എടുക്കാൻ നമുക്ക് അവകാശം ഇല്ല കിച്ചു………  അവനും ഒരു കുടുംബം ഉള്ളതാണ്…….. മക്കളുടെ ഭാവി നമ്മൾ കാരണം തകരരുത്……..അവരെന്തു തെറ്റ്‌ ചെയ്തു………. പക്ഷേ……. അവൻ ജീവിക്കണം……. എന്തിനാണ് ഇനിയീ ഭൂമിയിൽ ജീവിക്കുന്നതെന്ന് ഓർത്ത് ഓർത്ത് ……… പരസഹായം കൂടാതെ ഒന്നും ചെയ്യാൻ സാധിക്കരുത്…….  എന്നിട്ട് വേണം എനിക്കൊന്നു കാണാൻ പോകാൻ……….

ഞാൻ ചെയ്‌തോളാം അച്ഛാ……. എനിക്കറിയാം എന്താ വേണ്ടതെന്നു…….. എന്തോ ആലോചിച്ചുറച്ചതു പോലെ കിച്ചു പറഞ്ഞു…… കിച്ചുവിന്റെ വേറൊരു മുഖം മാളു കാണുകയായിരുന്നു …… അവിടെ ഏട്ടനോടുള്ള സ്നേഹവും കൂടെ ഏട്ടന്റെ ജീവനെടുത്തയാളോടുള്ള പകയും കണ്ടു……..

വേണ്ട കിച്ചു…….. നിന്റെ കൈകൊണ്ടത് വേണ്ട ………. മാളുവിന്‌ ഇനിയൊരു വിഷമം നമ്മൾ കാരണം ഉണ്ടാവരുത്…….. നിങ്ങൾ ഒരുമിച്ചു ജീവിക്കുമ്പോൾ ഒരു വിധത്തിലുള്ള പാപക്കറയും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവാൻ പാടില്ല……..

കിച്ചു  മാളുവിനെ നോക്കി….. എല്ലാം കേട്ടുകൊണ്ട് അച്ഛനരികിൽ തലയും കുനിച്ചു ഇരിപ്പുണ്ട്…….

എനിക്കറിയാം എന്തു വേണമെന്ന്……… അവനുള്ള ശിക്ഷ കൊടുക്കാൻ എന്നേക്കാൾ യോഗ്യത വേറെ ആർക്കുമില്ല………. സ്വന്തം സഹോദരനായിട്ടാണ് കൊണ്ടുനടന്നത് ഞാൻ………. ആ എന്നോട് തന്നെ………. എങ്കിലും അവനെങ്ങനെ തോന്നി…….. അവന്റെ കയ്യാൽ എടുത്തു നടന്നു ഒടുവിൽ ജീവനും എടുത്തു………… എത്ര വേണമെങ്കിലും ഞാൻ കൊടുത്തേനെല്ലോ …… എന്റെ ഹരിക്കുട്ടൻ……. ജീവിതം എന്താണെന്ന് അറിയും മുൻപേ…… ഈശ്വരാ……… അരവിന്ദൻ സോഫയിലേക്ക് ചാരിക്കിടന്ന് കണ്ണു തുടച്ചു……….

ഇങ്ങനെ വിഷമിക്കാതെ അച്ഛാ……… ഹരിയേട്ടന് അത്രയും ആയുസ്സേ വിധിച്ചിട്ടുള്ളു…….. നമ്മൾ സ്നേഹിക്കുന്നതിലും ഇരട്ടി ദൈവം സ്നേഹിച്ചിട്ടുണ്ടാവും…….. കൂടെ വേണമെന്നു തോന്നിയിരിക്കും…….. അങ്ങനെ വിചാരിക്കാം നമുക്ക്……….. മാളു അരവിന്ദനോട്‌ പറഞ്ഞു……..

മൂന്നാളും അവളെ നോക്കി……. ഹരിയുടെ മരണം മാളു അംഗീകരിച്ചു കഴിഞ്ഞു ന്ന് അവർക്കു മനസ്സിലായി …….

അച്ഛൻ അയാളെ കാണാൻ പോകുമ്പോൾ എന്നെയും കൂട്ടുവോ…….. എനിക്കൊന്നു കാണണം……… എന്നിട്ട് വേണം എനിക്ക് ഹരിയേട്ടനെ കാണാൻ പോകാൻ……..

നമ്മൾ എല്ലാവരും പോകും……… അങ്ങനെ കിടക്കുന്നത് നമ്മൾ വിധിച്ച ശിക്ഷയാണെന്ന്  അവനറിയണം……. അരവിന്ദൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു……..

ദിവസങ്ങൾ കടന്നു പോയതല്ലാതെ മാളു ഒരു മറുപടി ആരോടും പറഞ്ഞില്ല……… ഇനി അതിനെപ്പറ്റി ആരും അവളോട്‌ ഒന്നും ചോദിക്കയും പറയുകയും അരുതെന്ന്  കിച്ചു പറഞ്ഞു …….. 

ദീപു വന്നിരുന്നു കല്യാണം ക്ഷണിക്കാൻ…….. കൂടെ പഠിച്ചിരുന്ന ഒരു കുട്ടിയാണ്……… എല്ലാവരോടും വരണമെന്ന് പറഞ്ഞു………പ്രത്യേകിച്ച് മാളു……..  അതിനു മറുപടി കൊടുത്തത് കിച്ചുവാണ്……..

അച്ഛൻ വരും കൂടെ അമ്മയും……….പക്ഷേ  മാളു വരില്ല…….ദീപുവിന്റെ അമ്മയുടെ ദേഷ്യം തീർക്കുവാൻ വേണ്ടി ഉള്ളതല്ല മാളു…….. ഇനി അങ്ങോട്ട്‌ മാളുവിനെ ഞാൻ വിടില്ല…….. കിച്ചു തറപ്പിച്ചു പറഞ്ഞു  ആരെയും നോക്കാതെ എഴുന്നേറ്റു പോയി….

ദീപു മാളുവിനെ നോക്കി……. ഒന്നും പറയാതെ നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിലായി അതു തന്നെയാണ് അവളുടെയും മറുപടി എന്ന്…….

അതാണ് ദീപു നല്ലത്……. ആരും മോളെ ഒന്നും പറയുന്നത് കേൾക്കാൻ ആഗ്രഹമില്ല……. അത്രയും ആൾക്കാർക്ക് ഇടയിലേക്ക്…… വേണ്ടാ…… അവൾ വേദനിക്കാൻ പാടില്ല….. കിച്ചു പറഞ്ഞതാണ് ശരി……. അരവിന്ദൻ പറഞ്ഞു………

തന്നെ നോക്കുമ്പോൾ ദീപുവേട്ടന്റെ കണ്ണു നിറയുന്നത് മാളു ശ്രദ്ധിച്ചു……..

പാവം….. തന്റെ അവസ്ഥ ഓർത്ത് നല്ല വിഷമം ഉണ്ട്…… പക്ഷേ ഒന്നും ചെയ്യാനും പറ്റുന്നില്ല ആൾക്ക്………

മാളു ഒന്നു ചിരിച്ചു ദീപുവിനെ നോക്കി……. വിഷമിക്കേണ്ട എന്നു പറയും പോലെ ദീപുവിന് തോന്നി…….. ചെറിയൊരാശ്വാസവും……

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!