പിന്നീടങ്ങോട്ട് മാളു ആകെ ഗ്ലൂമി ആയിരുന്നു….. എല്ലാവരോടും മിണ്ടുമെങ്കിലും എന്തോ ഒരു വിഷമം അവൾക്കുള്ളിൽ ഉണ്ടെന്ന് കിച്ചുവിന് തോന്നി………. ചോദിക്കണമെന്നുണ്ടെങ്കിലും മാളു ഒന്നു നിന്നു തരുന്നില്ല……….. ഹരിക്കൊപ്പം ആണ് മുഴുവൻ സമയവും……. ബാക്കി സമയം പഠിത്തവും……….. തന്നെ മാളു അവഗണിക്കുന്നുണ്ടെന്ന് കിച്ചുവിന് മനസ്സിലായി……….
കിച്ചു ഒരു ദിവസം തടഞ്ഞു നിർത്തി ചോദിച്ചു മാളുവിനോട്………. എന്താടോ വല്യ ഗമ…….. എന്നോടെന്തിനാ ഇങ്ങനെ മിണ്ടാതെ നടക്കുന്നത്……. ഓഹ്……. സ്നേഹയുടെ കാര്യം കഴിഞ്ഞല്ലോ അല്ലേ…….. അപ്പോൾ പിന്നെ ഞാൻ കറിവേപ്പില…….. അതോ അന്നങ്ങിനെ ദേഷ്യപ്പെട്ടതിനാണോ……… അതിനാണെങ്കിൽ സോറി…….. അന്ന് പെട്ടെന്ന് ദേഷ്യം വന്നു പോയതാ……….
അങ്ങനെ ഒന്നുമില്ല കിച്ചു…….. എനിക്കു പിണക്കമൊന്നുമില്ല………..പഠിക്കാനുണ്ട്……. അങ്ങനെ പറഞ്ഞിട്ട് മാളു പോയി……
കിച്ചുവിന് എന്തൊക്കെയോ ഒരു വല്ലായ്മ തോന്നി……. നേരെ ഏട്ടന്റെ അടുത്തേക്ക് നടന്നു…….
രണ്ടും കൂടി കൊക്കുരുമ്മി ഇരിക്കുവാ……… മനുഷ്യന്റെ സമാധാനം കളഞ്ഞിട്ടു……. കിച്ചു പിറുപിറുത്തു അകത്തേക്ക് കടന്നു ………..
ഏട്ടാ……… ഉച്ചത്തിലുള്ള കിച്ചുവിന്റെ വിളി കേട്ട് രണ്ടാളും ഞെട്ടി കൈ വിട്ടു…….
എന്താ കിച്ചൂട്ടാ…….. ഞാൻ പേടിച്ചു പോയി……. ഹരി പറഞ്ഞു…….
പേടിക്കണം……. കുറച്ചു പേടിക്കാൻ വേണ്ടിയാ ഞാൻ വിളിച്ചത്……… ഏട്ടനറിയുവോ…….. ഈ നിൽക്കുന്ന ഏട്ടന്റെ ചീളൂട്ടി…….. സോറി മാളൂട്ടി എന്നോടിപ്പോൾ മിണ്ടുന്നില്ല………
ഹരി നിന്നു ചിരിച്ചു…….. മ്മ്….. ചിരിച്ചോ ചിരിച്ചോ……. ഏട്ടനോട് മാളു മിണ്ടുന്നുണ്ടല്ലോ…. എന്നോടല്ലേ മിണ്ടാത്തെ…….. അല്ല….. എനിക്കെന്തു കുറവുണ്ടായിട്ടാ എന്നോട് മിണ്ടാതിരിക്കുന്നത്……….. ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ടേ ഞാനിവിടുന്നു പോകുന്നുള്ളൂ…….. ഒന്നുകിൽ മിണ്ടണം…. അല്ലെങ്കിൽ മിണ്ടാതിരിക്കുന്നതിന്റെ കാരണം അറിയണം………
കിച്ചു മാളുവിന്റെ നേരെ ചെയറിട്ട് ഇരുന്നു…….. മാളു കിച്ചുവിനെ നോക്കാൻ പോയില്ല……
കിച്ചൂട്ടനോട് മിണ്ടു മാളൂട്ടി…….. പാവല്ലേ…… നോക്ക് ഇരിക്കുന്നത്……. വായിൽനോക്കി……
ഏട്ടാ…… കിച്ചു ഉറക്കെ വിളിച്ചു…… ഹരിയും കിച്ചുവും ഒരുപോലെ നിന്നു ചിരിച്ചു….. മാളു ഇതൊന്നും ശ്രദ്ധിക്കാതെ ഇരുന്നു……..
മാളുവിന്റെ മൗനം കിച്ചുവിന് വളരെ വിഷമമുണ്ടാക്കി……. കുറച്ചു നേരം കൂടി അവിടെയിരുന്നിട്ട് എണീറ്റു……… ആരെയും നിർബന്ധിക്കണ്ട ഏട്ടാ……..കുനിഞ്ഞു മാളുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു……. ഞാൻ മാളുവിനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… ഒന്നും…… ഈ വീട്ടിൽ എന്നോട് മിണ്ടാൻ നിങ്ങൾ രണ്ടാളുമല്ലേ ഉള്ളൂ…….. അതിലൊരാൾ മിണ്ടാതെ വരുമ്പോൾ വിഷമം ഉണ്ട്……… ഒരു സോറി പറഞ്ഞിട്ടുണ്ടേ …… കിച്ചു ഹരിയെ നോക്കി ചിരിച്ചിട്ട് ഇറങ്ങി പോയി……..
ബെഡിൽ കമഴ്ന്നു കിടന്ന കിച്ചുവിനരികിൽ ആരോ ഇരിക്കുംപോലെ തോന്നി…….. കണ്ണു തുറന്നപ്പോൾ ഹരിയും മാളുവും ചിരിച്ചു ഇരിക്കുന്നുണ്ടായിരുന്നു……..
കൂടാവോ……. മാളു ചോദിച്ചു…… കിച്ചു മുഖം തിരിച്ചു…….
ഓഹ്…….എന്താ ഡയലോഗ് ഒക്കെ……സെന്റി വീരൻ…………. പില്ലോ വെച്ചു കിച്ചുവിനിട്ട് അടി തുടങ്ങി മാളു…….
ദേ… മാളു എനിക്ക് വേദനിക്കുന്നു……. വേദന എടുത്തപ്പോൾ കിച്ചു തിരിച്ചടിക്കാൻ തുടങ്ങി……….. മൂന്നു പേരും ക്ഷീണിച്ചു ഇരുന്നപ്പോൾ മാളുവിന്റെ മുഖം വീണ്ടും മങ്ങുന്നത് കിച്ചു ശ്രദ്ധിച്ചു…….. കിച്ചു കണ്ണു കൊണ്ടു ചോദിച്ചു മാളുവിനോട് എന്താ പറ്റിയതെന്ന്……… മാളു ഒന്നുമില്ലെന്ന് പറഞ്ഞു…….. എങ്കിലും ഒരു സംശയം കിച്ചുവിന്റെ മനസ്സിൽ തോന്നി………. എന്തോ ഉണ്ട്…….. മാളുവിന്റെ ഉള്ളിൽ………
ഹരിയുടെ മുന്നിൽ വെച്ചു തന്നെ കിച്ചു ചോദിച്ചു……. എന്താ മാളു പറ്റിയത്……. എന്തോ ഒരു വിഷമം ഇയാളുടെ ഉള്ളിൽ കിടപ്പുണ്ട്……… പറയെടോ…… നമുക്ക് വഴി ഉണ്ടാക്കാം………
കുറച്ചു നേരം മാളു കിച്ചുവിനെ നോക്കിയിരുന്നു……. പിന്നെ ഒന്നുമില്ല എന്നു കണ്ണടച്ച് കാണിച്ചു……….. ഹരിയുടെ തോളിലേക്ക് ചാഞ്ഞു……… ഏട്ടനും മാളുവും അവരുടെ ലോകത്തേക്ക് ഉൾവലിയും പോലെ…….. അതോ തനിക്ക് തോന്നുന്നതാണോ……….. അവർക്കിടയിൽ താനൊരു കട്ടുറുമ്പ് ആകുന്നുണ്ടോ….. കിച്ചു സ്വയം ആലോചിച്ചു…..
മാളു തോളിൽ തട്ടി പറഞ്ഞു……. ഒന്നുമില്ല കിച്ചൂ ….. കിച്ചു അറിയാത്തതായിട്ട് ഞങ്ങളുടെ ജീവിതത്തിൽ ഒന്നുമില്ല ……. ഇനിയൊട്ട് ഉണ്ടാവുകയുമില്ല…… കുറച്ചു ദിവസമായിട്ടു എന്റെ മനസ്സ് ശരിയല്ല……. എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നുണ്ടെന്നൊരു തോന്നൽ…….. ചിലപ്പോൾ അത് സന്തോഷിക്കാൻ ഉള്ളതാവും……. ചിലപ്പോൾ വിഷമിക്കാൻ ഉള്ളതും……..
ഇതെന്താ ഇപ്പോ ഇങ്ങനൊക്കെ ചിന്ത വരാൻ കാര്യം……. കിച്ചു ചോദിച്ചു…….
അറിയില്ല കിച്ചൂ……. എനിക്കറിയില്ല…….
ഹരിയേട്ടൻ എന്തെങ്കിലും പറയുവോ വല്ലതും ചെയ്‌തോ……… ഞാൻ പറഞ്ഞില്ലേ….. ഞാൻ ഉള്ളപ്പോൾ അങ്ങനെ ഒരു ടെൻഷൻ വേണ്ടെന്ന്……. ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ ജന്മത്തിൽ ഏട്ടന്റെ പെണ്ണ് മാളു തന്നെയായിരിക്കും……… അതിനൊരു മാറ്റം വരാൻ ഞാൻ സമ്മതിക്കുവോ…….. അതുകൊണ്ട് ടെൻഷൻ ഒന്നും വേണ്ട മാളു…….
അങ്ങനെ ഒരു ടെൻഷൻ ഇല്ല കിച്ചൂ …….. ഹരിയേട്ടന് അറിയാമെന്നു വിശ്വസിക്കുന്നു മാളു ആരാണെന്ന്….. ഹരിയേട്ടന് വേണ്ടി മാത്രമുള്ളതാണ് ഈ ജീവനെന്നു……
ഹരിയോട് ഒന്നുകൂടി ഒട്ടിയിരുന്നു മാളു പറഞ്ഞു……..
ഏട്ടൻ ഒന്നും മിണ്ടാതെ തലയും കുനിച്ചു എല്ലാം കേട്ടിരിക്കുന്നത് കണ്ടപ്പോൾ കിച്ചുവിന് അത്ഭുതം തോന്നി……..
മാളുവിന്റെ ജീവിതത്തിനു അർത്ഥം വെച്ചു തുടങ്ങി എന്നു ചുരുക്കം…….. അല്ലേ……. ചിരിയോടെ മാളുവിനെ നോക്കി……….
അറിയില്ല കിച്ചൂ…….. ദൈവം സഹായിച്ചാൽ…… ചെറിയൊരു മാറ്റം……… അത് ആരോടും പറയണ്ട……….. അച്ഛനും അമ്മയ്ക്കും അധികം ആഗ്രഹം കൊടുക്കണ്ട……… എനിക്കു തന്നെ ഉറപ്പില്ല കിച്ചു………പിന്നെ ഞാനെങ്ങനെ പറയും…….
ഏട്ടനെ പോയി കെട്ടിപ്പിടിച്ചു കിച്ചു……. കണ്ണു നിറഞ്ഞത് ഏട്ടന്റെ ഷർട്ടിൽ തുടച്ചു…….മാളുവിന്റെ തലയിൽ രണ്ടു കൊട്ടും കൊടുത്തു……….. ഇതിനാണോ മനുഷ്യനെ ടെൻഷൻ അടിപ്പിച്ചത് കുരിപ്പേ………. ഇത് സന്തോഷം ഉള്ള കാര്യമല്ലേ……….
മ്മ്…… മൂളി തലയാട്ടുമ്പോഴും മാളുവിന്റെ മുഖം തെളിഞ്ഞിരുന്നില്ല…….
പിന്നീടുള്ള ദിവസങ്ങൾ കിച്ചു ഹരിയേയും മാളുവിനെയും കൂട്ടി ഹരിക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ എല്ലാം കൊണ്ടു നടന്നു……. എന്തെങ്കിലും ഒരു തെളിച്ചം ഏട്ടന് ഉണ്ടാവാൻ വേണ്ടി……… പഠിച്ച കോളേജിൽ മൂന്നാളും പോയിരിക്കും…… കിച്ചു ഓരോന്നും പറഞ്ഞു കൊടുക്കും……… മാളുവിന്റെ കയ്യിലെ പിടുത്തം വിടാതെ ഹരി എല്ലാം കേൾക്കും…….. സ്നേഹയും ഹരിയും കൂടിയുള്ള നിമിഷങ്ങൾ പറയുമ്പോൾ മാളു ഹരിയുടെ തോളിലേക്ക് മുഖം മറയ്ക്കും……… മാളുവിന്റെ ആ വിഷമം അറിഞ്ഞുകൊണ്ടോ എന്തോ ഹരി മാളുവിന്റെ കയ്യിലെ പിടുത്തത്തിന്റെ ശക്തി കൂടും………
പിന്നീട് ഒരിക്കൽ കൂടി സ്നേഹ വീട്ടിൽ വന്നു…… കല്യാണത്തിന് ക്ഷണിക്കാൻ…….. ക്ഷണക്കത്തുഹരിയുടെ കയ്യിൽ പിടിപ്പിച്ചു……. ഹരിയും മാളുവും എന്തായാലും വരണം……… പറയുമ്പോൾ കണ്ണു നിറഞ്ഞിരുന്നു……….
സ്നേഹ ഇപ്പോൾ ലോയർ ആണ്……… എന്റെ ഏട്ടൻ ഈ അവസ്ഥയിൽ ആയിരുന്നില്ലെങ്കിൽ ഇപ്പോൾ തനിയെ കേസ് ഒക്കെ വാദിച്ചു തുടങ്ങിയേനെ………… സ്നേഹ പോകുന്നത് നോക്കി നിന്ന കിച്ചു മാളുവിനോട് പറഞ്ഞു……
അതേ……. മോൾക്കറിയുവോ എന്റെ പല കേസിനും ഒരു സഹായം ആയിരുന്നു അവൻ…… നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു എന്റെ മോൻ……… ഇപ്പോൾ അവന്റെ കൂടെ പഠിച്ചവരെ ഒക്കെ ഇടയ്ക്കു കാണുമ്പോൾ വല്ലാത്ത വിഷമം ആണ്…… ഹരി ഇങ്ങനെ ആയതിൽ എത്ര വിഷമം അനുഭവിക്കുന്നുണ്ടെന്ന് അറിയുവോ ഞങ്ങൾ………. മോൾ അവനെ ഇങ്ങനെയാണ് കാണാൻ തുടങ്ങിയത്…… അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നുന്നുണ്ടാവില്ല………. മുൻപ് ഉണ്ടായിരുന്ന ഹരിയെപ്പറ്റി എങ്ങനെ പറഞ്ഞു തരണമെന്ന് അച്ഛന് അറിയില്ല……….. അച്ഛനും അമ്മയ്ക്കും നല്ലൊരു മോൻ……. കിച്ചുവിന് ഞാൻ ആയിരുന്നില്ല അച്ഛൻ……… ഹരിയാണ് അച്ഛനും ഏട്ടനും എല്ലാം……… എല്ലാം കൈവിട്ടു പോയ ആ ഒരു നിമിഷം……… രാവിലെ ചിരിച്ചു കളിച്ചു പോയ മോനാണ്……. അച്ഛൻ കണ്ണു തുടച്ചു പറഞ്ഞു……. കിച്ചു അച്ഛനെ ചേർത്ത് പിടിച്ചു അകത്തേക്ക് പോയി………
മാളു മുറിയിൽ എത്തിയപ്പോൾ ഹരി സ്നേഹയുടെ ക്ഷണക്കത്തു നോക്കിയിരിക്കുവായിരുന്നു…….. മാളുവിനെ കണ്ടപ്പോൾ അതെടുത്തു ഡ്രോയറിന് ഉള്ളിലേക്കിട്ടു………
ഹരിയേട്ടാ……….
എന്താ മാളൂട്ടിയേ…….
വിഷമം ഉണ്ടോ……..
എന്തിനാ…….
അല്ല….. സ്നേഹ…… ആ ചേച്ചിയെ നഷ്ടപ്പെട്ടതിൽ……. പിന്നെ എന്നെപ്പോലെ ആരുമില്ലാത്ത ഒരു പെണ്ണിനെ……….
അത് പൂർത്തിയാക്കാൻ ഹരി മാളുവിനെ അനുവദിച്ചില്ല………. മാളുവിനെ ചേർത്ത് പിടിച്ചു……….
പഴയ ഹരിയേട്ടൻ ആയി വരുവാണെന്നു എനിക്കു ശരിക്കുമറിയാം…….. അന്നാ കഥ പറഞ്ഞപ്പോൾ എനിക്കു മനസ്സിലായി….. മാറ്റം അറിയാൻ പറ്റുന്നുണ്ടെനിക്ക്……. ഇനിയും ഒരുപാട് ദൂരമുണ്ടോ ഹരിയേട്ടാ ആ പഴയ ഹരിയേട്ടനിലേക്ക്……..
മ്മ്…….. കുറച്ചു എന്തൊക്കെയോ ഓർമ്മകൾ ഉണ്ട്……..തെളിഞ്ഞ ഓർമ്മകൾ ഒക്കെയും നിന്നോട് ഞാൻ പറഞ്ഞില്ലേ……… പക്ഷേ മുഴുവൻ അങ്ങ് ക്ലിയർ ആകുന്നില്ല………..
നമുക്ക് ഡോക്ടറെ ഒന്ന് കാണാൻ പോകാം…… അദ്ദേഹത്തിന് സഹായിക്കാൻ പറ്റിയാലോ…….
വേണ്ട……. ഇതൊരു അസുഖമല്ലെന്നു മാളൂട്ടിയല്ലേ പറഞ്ഞത്…… പിന്നെന്തിനാ ഡോക്ടർ……… ഇത് ഞാൻ തനിയെ ശ്രമിച്ചാൽ ശരിയാകും…….
എങ്കിലും എന്തിനാ ഹരിയേട്ടാ ആരും അറിയരുതെന്ന് പറഞ്ഞത്……കിച്ചു പോലും……. ഈ അവസ്ഥയിൽ ഹരിയേട്ടനെ കാണുമ്പോൾ അവർക്കു എന്ത് വിഷമം ഉണ്ടെന്നറിയുമോ…… ഇപ്പോൾ കൂടി അച്ഛൻ പറഞ്ഞു കണ്ണു നിറച്ചതേ ഉള്ളൂ…….
അറിയാം മാളൂട്ടി…….. മുഴുവൻ ഓർമ്മയും കിട്ടിയിട്ട്…… അവരുടെ ആ പഴയ ഹരിയായിട്ട് മുന്നിൽ പോയി നിൽക്കണം…… അവരുടെ ആ സന്തോഷം കാണണം……. കിച്ചുവിന്റെ സന്തോഷം അനുഭവിച്ചറിയണം…….. കിച്ചുവിനോട് കൂടുതൽ ഒന്നും പറയണ്ട……… ആ പഴയ ഏട്ടനായ് മുന്നിൽ നിൽക്കാൻ കൊതിയാകുന്നുണ്ട്…….. എന്റെ ചെറിയൊരു ആഗ്രഹം….. പക്ഷേ……. ഓർമ്മ കിട്ടുന്നില്ല….. കുറച്ചു പിറകോട്ടു ചിന്തിക്കുമ്പോൾ എല്ലാം ശൂന്യമാണ്……… എല്ലാം തിരിച്ചു പിടിക്കാൻ മാളൂട്ടി നിൽക്കില്ലേ എന്റെ കൂടെ……….
എന്തിനും ഏതിനും കൂടെയുണ്ട് ഞാൻ……..എനിക്കു വേറെന്താ പണിയുള്ളത്……. പക്ഷേ….. ഹരിയേട്ടാ…….. പഴയ ഓർമ്മകൾ തിരിച്ചു പിടിക്കുന്നതിന്റെ കൂടെ ഈ മാളുവുമായുള്ള ഓർമ്മകൾ മറഞ്ഞു പോകുവോ………
പഴയ ഒരു ഓർമ്മ ഉള്ളിൽ തോന്നിയപ്പോൾ ആദ്യം ഞാൻ അമ്പരന്നത് നിന്നെ കണ്ടിട്ടാണ് മാളൂട്ടി………. നീയാരെന്നായിരുന്നു ആദ്യത്തെ സംശയം …….. പിന്നീട് മനസ്സിലായി നീയെന്റെ വേണ്ടപ്പെട്ട ആരോ ആണെന്ന്………പിന്നെ ഞാൻ കിച്ചുവിനോടു ചോദിച്ചു മാളൂട്ടി ആരാണെന്നു…….. ഭാര്യ ആണെന്ന് കേട്ടപ്പോൾ ശരിക്കും വിഷമം തോന്നി…… പിന്നെ ഇവിടുള്ളവർ അറിഞ്ഞുകൊണ്ട് നിന്നെ പറ്റിക്കുവാണോ അതോ നീയെന്നെ പറ്റിക്കുവാണോ എന്നൊക്കെ സംശയം തോന്നി……… എന്നോടുള്ള നിന്റെ സ്നേഹം കണ്ടപ്പോൾ ആ സംശയം മാറി……..
എന്നോട് കുറച്ചു കൂടി മുൻപ് പറയാമായിരുന്നു ഹരിയേട്ടാ…….. ചെറിയൊരു മാറ്റം കണ്ടപ്പോൾ ഞാൻ പേടിച്ചു……. എന്നെ മറക്കുമോന്നു പേടിച്ചു………പണ്ടത്തെ ഹരിയേട്ടനെ എനിക്കറിയില്ലല്ലോ……….മാറ്റം വന്നാലും മനസ്സിലാക്കാൻ പാടാണ്……. ഞാൻ ഒരു പൊട്ടിയാണ്……… മാളു പറഞ്ഞു…..
മ്മ്……. ശരിക്കും എന്റെ മാളൂട്ടി ഒരു പൊട്ടിയാണ്……… പൊട്ടിക്കാളി……. അതാണ് ഞാൻ ഇഷ്ടപ്പെട്ടതും…… പിന്നെ നിന്റെ ഡയറി ഞാൻ എന്നും വായിക്കുന്നുണ്ട്……. തെറ്റാണെന്നു അറിഞ്ഞിട്ടും……. അതിലൂടെ ആണ് ഞാൻ നിന്നെയും നിന്റെ ഹരിയേട്ടനായ എന്നെയും കൂടുതൽ അറിഞ്ഞത്……..
ഹരിയേട്ടാ എന്നോട് സഹതാപം കൊണ്ടുള്ള സ്നേഹം ആണോ….. എനിക്കത് വേണ്ടാ…… മാളുവിന്റെ കണ്ണു നിറഞ്ഞൊഴുകി……….
എന്റെ മാളൂട്ടി…….. അപ്പോൾ നീയെന്നോട് കാണിച്ചത് സഹതാപത്തിന്റെ പുറത്തുള്ള സ്നേഹം ആയിരുന്നോ……. അങ്ങനെ ആണെങ്കിൽ ഇതും അങ്ങനെ……..
ഒരിക്കലുമല്ല ഹരിയേട്ടാ……. ഞാൻ മനസ്സ് നിറഞ്ഞു തന്നെയാ സ്നേഹിച്ചത്…….. എന്നെ വിട്ടുകളയല്ലേ ഹരിയേട്ടാ…….. എനിക്ക് ഹരിയേട്ടൻ എന്ന ലോകം അല്ലാതെ വേറൊന്നും അറിയില്ല…………..ഈ കയ്യിലെ പിടുത്തം വിടുമ്പോൾ ജീവൻ വിട്ടു പോകും പോലെ തോന്നുവാ …….. തിരിച്ചു പോകാൻ ഒരിടവും ഇല്ല…….. ദൈവത്തിന്റെ അടുത്തല്ലാതെ……. മാളു ഒന്നു നെടുവീർപ്പെട്ടു…..
ഇപ്പോൾ ഹരിയുടെ ജീവൻ ഉള്ളതും ഈ കുഞ്ഞിപ്പെണ്ണിലല്ലേ മാളുട്ടി ……… ഓർമ്മ ഇല്ലാഞ്ഞപ്പോൾ മനസ്സിൽ കയറ്റിയതല്ലേ ഞാൻ നിന്നെ…….. ഓർമ്മ വന്നു വേറെന്തൊക്കെ പടിയിറങ്ങിപ്പോയാലും മാളൂട്ടി എന്നൊരാൾ ഇവിടെ തന്നെ ഉണ്ടാവും………….. മായാതെ…….. മാളുവിന്റെ കയ്യെടുത്തു നെഞ്ചിൽ വെച്ചു ഹരി പറഞ്ഞു………..
ഹരിയുടെ നോട്ടം താങ്ങാനാവാതെ മാളു തല താഴ്ത്തി……….. മാളുവിന്റെ മുഖം പിടിച്ചുയർത്തിയതും…… ആരോ ഡോർ തുറക്കും പോലെ തോന്നി…….. ഹരി മാളുവിനെ മാറ്റി നിർത്തി……….
കിച്ചുവാണ്……… ആഹാ…… ഇണക്കുരുവികൾ ഇവിടെ നിൽക്കുവാണോ ……. പോകണ്ടേ……..
എവിടെ…….. മാളു ചോദിച്ചു…….
ബീച്ച്…….. പിന്നെ ടൈം കിട്ടിയാൽ ലൈബ്രറി…….. വാ ഏട്ടാ……. മാളു പെട്ടെന്ന് വാ ഞങ്ങൾ താഴെയുണ്ടാവും……. കിച്ചു ഹരിയുടെ കയ്യിൽ പിടിച്ചു കൂട്ടിക്കൊണ്ടു പോയി……….
മാളു കണ്ടു തിരിഞ്ഞു തന്നെ സ്നേഹത്തോടെ നോക്കുന്ന ഹരിയേട്ടനെ…………
നന്നായി പഠിക്കണം……… എത്ര വേണമെങ്കിലും പഠിച്ചോ…….. നിന്റെ കൊതി തീരും വരെ പഠിച്ചോ……. അച്ഛൻ പറയുന്നത് കേട്ടതാണ് നിന്റെ പഠിക്കാനുള്ള ഇഷ്ടം…….. മാളു പഠിക്കാനിരുന്നപ്പോൾ ഹരി അടുത്തു വന്നിരുന്നു പറഞ്ഞു……..
അച്ഛൻ നിർബന്ധിച്ചപ്പോൾ ഞാൻ സമ്മതിച്ചു എന്നേയുള്ളു ഹരിയേട്ടാ…….. ഈ ഇഷ്ടമൊക്കെ ഞാൻ പണ്ടേ ഉപേക്ഷിച്ചതാണ്………
സാരമില്ല…….. പഴയതൊന്നും എനിക്കറിയില്ല….. എന്തായാലും നിനക്ക് സന്തോഷം തോന്നാനുള്ളത് ഒന്നും അതിൽ ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല……..അതൊന്നും ഓർക്കേണ്ട……….. ഞാനൊന്ന് കിടക്കാൻ പോകുവാ…….ഇരുന്നു പഠിച്ചോ കേട്ടോ…….. മാളുവിന്റെ കൈ വിട്ടു ഹരി പോയിക്കിടന്നു……
എന്നും ഹരിയേട്ടൻ അടുത്തിരിക്കും പഠിക്കുമ്പോൾ……… അറിയാതെ ഉറങ്ങിപ്പോയാൽ പോലും തന്റെ അടുത്ത് നിന്ന് മാറില്ല……. ടേബിളിൽ തല വെച്ചു കിടക്കാറ് ആണ് പതിവ്…….. ഇതിപ്പോൾ ആ സാമീപ്യം ഇല്ലാതെ ഒന്നിനും പറ്റുന്നില്ല……….. മാളു തിരിഞ്ഞു ഹരിയെ നോക്കി……… എന്തോ കാര്യമായി ആലോചിച്ചു കിടക്കുവാണ്………. എന്താ ഇത്രയും ആലോചിക്കാൻ…….. മാളു ഹരിയുടെ അടുത്ത് വന്നിരുന്നു………
ഹരിയേട്ടാ……… ഇങ്ങനെ ഒന്നും മിണ്ടാതെ ചിന്തിച്ചു കിടക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു ഭയം ഉണ്ട് എനിക്ക്………. എന്നെ മറന്നു പോകുവോന്നു………
ഞാൻ ഓരോന്ന് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ നീ മറക്കുന്ന കാര്യം പറയുവാണോ……… ഇനി പഴയ ഓർമ്മകൾ വന്നില്ലെങ്കിലും നിന്നെ മറക്കില്ല എന്റെ മാളൂട്ടീ………… ഇങ്ങനെ പേടിയാണെങ്കിൽ ഞാൻ ഓർക്കുന്നില്ല…… പോരേ……..
മാളുവിന്റെ കയ്യിൽ കൈ കോർത്തു പറഞ്ഞു……..
പുതിയ ഓർമ്മകൾ മാത്രം മതിയെന്ന് വച്ചാലും കുറച്ചൊക്കെ പഴയത് അറിയണമെന്ന് ഒരു ആഗ്രഹം…… ആഗ്രഹമല്ല……. അതൊരു വാശിയാണ്………
ഹരിയുടെ മുഖം മാറുന്നത് മാളു ശ്രദ്ധിച്ചു….. ശ്രദ്ധ തിരിക്കാൻ വേണ്ടി മാളു ചോദിച്ചു…… ഇനി കഥ പറയണോ ഹരിയേട്ടാ ഞാൻ……. സ്റ്റോക്ക് തീർന്നു…….. വേണേൽ പാട്ടു പാടാം……..
ഹരി ചിരിച്ചു മാളുവിനെ പിടിച്ചു അടുത്ത് കിടത്തി…………
ബുദ്ധിവളർച്ച ഇല്ലാതിരുന്ന ഹരി ചിലപ്പോൾ നിന്റെ പാട്ടു സഹിച്ചേക്കും………. പക്ഷേ ഇപ്പോൾ പാടിയാൽ ഞാനെടുത്തു കിണറ്റിലിടും……. പറഞ്ഞേക്കാം……. പഠിക്കുന്നില്ലെങ്കിൽ ഉറങ്ങിക്കോ……….
ഹരി പറയുന്നത് കേട്ട് മാളു ചിരിച്ചു………
മാളൂട്ടീ…….
മ്മ്…….
എനിക്കു കുറച്ചു ലക്ഷ്യങ്ങൾ ഉണ്ട്…….. മാത്രമല്ല……… നീ പഠിക്കുകയും അല്ലേ…….. അതുകൊണ്ട്…… അതുകൊണ്ട്……… ഹരി മുഴുവൻ പറയും മുൻപ് മാളു കൈ കൊണ്ടു തടഞ്ഞിട്ട് പറഞ്ഞു……..
അതുകൊണ്ട്…….. ഉടനെ ഒന്നും ഒരുമിച്ചൊരു ജീവിതം പ്രതീക്ഷിക്കരുത്………. ഇതല്ലേ…….
എനിക്കും സമയം വേണം ഹരിയേട്ടാ……… എനിക്ക് ഹരിയേട്ടനെ ശരിക്കും മനസ്സിലാക്കാൻ………. അതുവരെ നമുക്ക് ഇപ്പോൾ കഴിയും പോലെ കഴിയാം……. പക്ഷേ ഈ കൈ മാത്രം വിടരുത്…… ഞാൻ ഹരിയേട്ടന്റെ സ്വന്തം ആയപ്പോൾ മുതൽ ചേർത്തു പിടിച്ച വിരലുകൾ ആണിത്……. ഇതിലാണ് എന്റെ ജീവൻ പോലും ……….
കൂട്ടി ചേർത്തു പിടിച്ചിരുന്ന കൈയ്യെടുത്തു ഹരി നെഞ്ചോടു ചേർത്ത് പിടിച്ചു……… ചിരിച്ചു കണ്ണടച്ചു കാണിച്ചു………..ഉറങ്ങിക്കോ ന്ന് കണ്ണു കൊണ്ട് കാണിച്ചു……… മാളു കണ്ണടക്കുമ്പോൾ അറിഞ്ഞു തന്റെ കയ്യിൽ ശ്വാസം തട്ടുന്നതും പിന്നീടത് പതിയെ ഹരിയേട്ടന്റെ ചുണ്ടോടു ചേരുന്നതും……..
ഹരിയുടെ കണ്ണിൽ നിന്നുമൊഴുകിയ കണ്ണുനീർ മാളുവിന്റെ കയ്യിൽ വീഴാതിരിക്കാൻ പില്ലോയിൽ മുഖം മറച്ചു…….. ഈശ്വരാ…… എന്റെ മാളൂട്ടിയെ വീണ്ടും അനാഥ ആക്കരുത്… അതിനു ഞാൻ ഒരു നിമിത്തം ആകരുത്……… ഇനിയും പരീക്ഷിക്കരുത്……..താങ്ങാൻ കഴിയില്ല…. അത്രയും പാവമാണ് ഈ പെണ്ണ്………
..a…….m…..y…..
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Snehabandham written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission