കിച്ചു കണ്ണു തുറന്നു……. അടുത്ത് കിടന്ന ഏട്ടനെ പുതപ്പിക്കാൻ തുടങ്ങവേ കിച്ചു കണ്ടു….. നിലത്തു ഇരുന്നു ഹരിയേട്ടന്റെ അടുത്ത് തലവെച്ചു ഉറങ്ങുന്ന മാളുവിനെ…….. രണ്ടു കൈക്കുള്ളിലായി ഏട്ടന്റെ കയ്യും……..
ആഹാ….. ബെസ്റ്റ് കണ്ണാ ബെസ്റ്റ്……. തലയിൽ കൈവച്ചു കിച്ചു പറഞ്ഞു………..
എന്റെ ബെഡ് റൂം ഇനി മാറ്റേണ്ടി വരുവോ ഈശ്വരാ…….. ഇതിലിപ്പോ ആരാ നോർമൽ അല്ലാത്തത്………
ഏട്ടാ…….. ഏട്ടാ……… കിച്ചു ഹരിയുടെ ചെവിയിൽ പതിയെ വിളിച്ചു…………… ഹരി കണ്ണു തുറന്നു കിച്ചുവിനെ നോക്കി……..
ദേ ഒരു കണി……… മുന്നിലേക്ക് കണ്ണു കൊണ്ടു കാണിച്ചു കിച്ചു പറഞ്ഞു.. ……
അപ്പോഴാണ് ഹരി മാളുവിനെ കണ്ടത്…….. പതിയെ കൈ വലിച്ചെടുത്തു……… നല്ല ഉറക്കമാണ് മാളു………..കുറച്ചു നേരം അങ്ങനെ നോക്കിയിരുന്നു…….. പിന്നെ എഴുന്നേറ്റു മാളുവിനെ രണ്ടു കയ്യിലും എടുത്തു റൂമിലേക്ക് നടന്നു…….
കിച്ചു വായും പൊളിച്ചു നിന്നു…….. ഇതെന്താ ഇപ്പോ കണ്ടത്……… അപ്പോൾ ഏട്ടൻ നോർമൽ ആയോ…….. ഈശ്വരാ അപ്പോൾ ഇന്ന് സ്നേഹ വന്നാൽ ആകെ കുഴയില്ലെ…….. അവരെ കണ്ടാൽ……….. ആലോചിച്ചു നിന്ന കിച്ചുവിന്റെ അരികിൽ ഹരി വന്നു പറഞ്ഞു…….
പോകാം കിച്ചൂട്ടാ…….
എവിടെ……..
ജോഗിങ് പോണ്ടേ……. പെട്ടെന്ന് വാ….. ഞാൻ റെഡി………
ആ സാധനം എന്തിയെ……. കൊണ്ടു കളഞ്ഞോ അതിനെ………
എന്ത് സാധനമാ കിച്ചൂട്ടാ…….. ഒന്നും മനസ്സിലാകാത്തതുപോലെ ഹരി ചോദിച്ചു……..
ഇവിടെ നിന്നും ഇപ്പോ എടുത്തു കൊണ്ട് പോയില്ലേ…… മാളു…… എന്തിയെ അത്…….
മാളൂട്ടി സുഖമായി കിടന്നുറങ്ങുന്നു…….. പാവമല്ലേ……… ഉറങ്ങിക്കോട്ടെ…….. വിളിക്കണ്ട……….
അല്ല…… ഇതിപ്പോൾ ഞാൻ ആണോ നോർമൽ അല്ലാത്തത് …….. കിച്ചു പൊറുപൊറുത്തു ബാത്റൂമിലേക്ക് പോയി…….
ജോഗിങ് കഴിഞ്ഞു ഹരി മാളുവിനെ തപ്പി നടന്നു………… പിറകെ ബോബനും മോളിയിലെയും പട്ടിയെ പോലെ കിച്ചുവും……… കിച്ചണിൽ അമ്മക്കൊപ്പം ഉണ്ടായിരുന്നു മാളുവും………. അമ്മ എന്തൊക്കെയോ പറയുന്നുണ്ട്……….. അതിലൊന്നും ശ്രദ്ധിക്കാതെ വേറെന്തോ ചിന്തയിലാണ് മാളു…… ഹരിയേട്ടൻ വന്നു അടുത്ത് നിൽക്കുന്നത് പോലും അറിഞ്ഞില്ല…….. സ്നേഹ ആണ് മനസ്സിൽ എന്ന് കിച്ചൂന് മനസ്സിലായി…………. മാളു കേൾക്കാൻ വേണ്ടി ഉറക്കെ പാടി……….
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം
കാക്ക കൊത്തി പോകുവേ……. ഇന്ന്……
ബാക്കി പാടുന്നതിനു മുൻപ് കിച്ചു അടിമുടി നനഞ്ഞു…………. അടുത്ത് മാളു ജഗ്ഗും പിടിച്ചു ദേഷ്യത്തിൽ നിൽപ്പുണ്ട്………..
കിച്ചുവിന്റെ നിപ്പ് കണ്ടിട്ട് ഹരിയും അമ്മയും പൊട്ടിച്ചിരിച്ചു……….
ഈ പെണ്ണിന് പ്രാന്ത് പിടിച്ചോ അമ്മേ…….. ദേ ഏട്ടാ മാളൂട്ടിയാ ചീളൂട്ടിയാ എന്നൊന്നും ഞാൻ നോക്കില്ല……. എടുത്തു കിണറ്റിലിടും ഞാൻ….. പറഞ്ഞേക്കാം………
മാളൂട്ടിയെ വഴക്കു പറയല്ലേ കിച്ചൂ……… മാളൂട്ടി പാവല്ലേ……..
ആഹാ…… എന്റെ ഏട്ടനേയും കുപ്പിയിലാക്കിയല്ലോ ഈ മാളു………. ചുമ്മാതല്ല ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്…….. സ്വഭാവം ഇതല്ലേ ……അങ്ങനെ തന്നെ വേണം………….ഈശ്വരാ ആ പെണ്ണു വന്ന് ഏട്ടനെ കൊണ്ടുപോകണേ……. നെഞ്ചിൽ കൈ വച്ചു കിച്ചു പറഞ്ഞു…….
മാളു അടുത്തേക്ക് വരും മുൻപ് കിച്ചു ഹരിയുടെ പിന്നിലൊളിച്ചിരുന്നു …………മാളു അമ്മയുടെ തോളിൽ മുഖം ചേർത്ത് വെച്ചു……. അമ്മ കിച്ചുവിനെ നോക്കി കണ്ണുരുട്ടി പറഞ്ഞു …………. കിച്ചൂ……… നീയടി വാങ്ങും……
മാളു പോയ പിറകെ ഹരിയും ഹരിയുടെ പിറകെ കിച്ചുവും പോയി……..
ഹരിയുടെ കയ്യിൽ ചേർത്തു പിടിച്ചു കൂടെയിരിക്കുമ്പോഴും മാളുവിന്റെ കണ്ണ് വെളിയിലേക്കായിരുന്നു………
കിച്ചു അടുത്ത് വന്നിരുന്നു പറഞ്ഞു……… അവർ വന്നിട്ടുണ്ട്……. വരാൻ പറയട്ടെ……. ഇങ്ങോട്ട്……. മാളു എന്റെ മുറിയിൽ പോയിരുന്നുകൊള്ളൂ……. അവർ തനിച്ചു സംസാരിക്കട്ടെ……….
മാളു ഹരിയുടെ കൈ വിടുവിച്ചു…….. ആരെയും നോക്കാതെ വെളിയിലേക്കു പോയി…….
മാളൂട്ടി എവിടെ പോവാ……..ഇങ്ങു വന്നേ…. … ഹരി പിറകിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു……. കിച്ചു എന്തോ പറഞ്ഞുന്നു തോന്നുന്നു…….. പിന്നെ ശബ്ദം ഒന്നും കേട്ടില്ല……… കിച്ചുവിന്റെ മുറിയിൽ പോയിരുന്നു……….. ആകെയൊരു വല്ലായ്മ….. കിച്ചു വന്നു അടുത്തിരുന്നു………. മാളു ആകാംക്ഷയോടെ നോക്കി……..
അവർ സംസാരിക്കട്ടെ……. ഭാവി ചർച്ച ചെയ്യട്ടെ……. നമുക്കിവിടിരുന്നു ഡോറക്കു വഴി പറഞ്ഞു കൊടുക്കാം……..
കിച്ചൂന് അവരുടെ കൂടെ ഇരുന്നുകൂടായിരുന്നോ………
പാവം……. ഒട്ടും പേടിയില്ല…. അല്ലേ…… കിച്ചു മാളുവിനെ കളിയാക്കി….
മാളു നഖം കടിച്ചു………. ടെൻഷൻ കാരണം ഇരിക്കാനോ നിൽക്കാനോ വയ്യാത്ത അവസ്ഥ…..
ഇന്നലെ കിടന്നിടത്തു തന്നെയാണോ രാവിലെ എഴുന്നേറ്റപ്പോൾ ഉണ്ടായിരുന്നത്……… കിച്ചു ചോദിച്ചു………
അല്ല…….. ഞാൻ എങ്ങനെ അവിടെയെത്തി…… ചോദിക്കാൻ മറന്നു……… നല്ല ഉറക്കമായിരുന്നു…….
പോത്തു പോലെ കിടന്നുറങ്ങിയ മാളുവിനെ ഏട്ടൻ പൊക്കിയെടുത്തു റൂമിൽ കൊണ്ടുപോയി പൊത്തോന്ന് ബെഡിലേക്കിട്ടു……..
ഹരിയേട്ടനോ…….. കിച്ചൂ കള്ളം പറയല്ലേ…….
വേണേൽ വിശ്വസിച്ചാൽ മതി………. എന്നെക്കൊണ്ടെങ്ങും ഈ തടി പൊക്കാൻ പറ്റില്ല……. ഞാനല്ല……. കിച്ചു തറപ്പിച്ചു പറഞ്ഞു…… എന്നിട്ടും വിശ്വാസം വരാതെ കിച്ചുവിനെ നോക്കിയിരുന്നു മാളു………..
പെട്ടെന്നു ഹരി ഡോർ തുറന്നു അകത്തേക്ക് വന്നു……… മാളൂട്ടി എന്തിനാ എന്നെ തനിച്ചാക്കി പോയേ…… ഞാൻ എത്ര തവണ വിളിച്ചു…………
പിറകെ വന്ന സ്നേഹയെ ആയിരുന്നു മാളു നോക്കിയതു മുഴുവൻ……… മെലിഞ്ഞു വെളുത്തു കാണാൻ ഭംഗിയുള്ള ഒരു പെണ്ണ്…….
സ്നേഹ അടുത്തു വന്നു ചോദിച്ചു……… മാളൂട്ടി അല്ലേ……
മാളു തലയാട്ടി……….
ഡോക്ടർ പറഞ്ഞത് പോലെ പഴയ കാര്യങ്ങൾ ഒരുപാട് പറഞ്ഞൂ നോക്കി……….. തനിച്ചിരുന്ന നിമിഷങ്ങൾ എല്ലാം ആവർത്തിച്ചു പറഞ്ഞു……
ഹരിയുടെ ഓർമ്മയിലെ ഞാൻ ഇല്ല………. പറഞ്ഞത് മുഴുവൻ മാളൂട്ടിയെ കാണണം……. മാളൂട്ടിയെ വിളിക്ക്……..ഇത് മാത്രം………ഒന്നു മുഖത്ത് പോലും നോക്കിയില്ല എന്റെ………… മാളു ഭാഗ്യം ചെയ്തയാളാണ്……… ഹരി നോർമൽ ആയിരുന്നപ്പോൾ എന്നെപ്പോലും ഇത്രയും അധികം സ്നേഹിച്ചിട്ടുണ്ടായിരുന്നില്ല………
മാളു ഹരിയെ നോക്കി…….. തനിച്ചാക്കിപ്പോയതിന്റെ ദേഷ്യത്തിൽ തന്നെ കടുപ്പിച്ചു നോക്കി നിൽക്കുവാണ്……. ഓടിപ്പോയി ഹരിയുടെ കവിളിൽ മാറി മാറി ഉമ്മ
വെച്ചു…….. ഇത്രയും നേരം അനുഭവിച്ച വേദന മുഴുവൻ കണ്ണുനീരായി പുറത്തു ചാടി………
മാളൂട്ടി…… കരയുന്നത് എന്തിനാ……… എനിക്ക് ഇഷ്ടമല്ല………….ഹരി മാളുവിനെ തട്ടി മാറ്റി….. ഹരിയുടെ ഭാവം മാറാൻ തുടങ്ങി…………
മാളു ഹരിയെ ഒന്നുകൂടി ഇറുക്കി ചേർത്തു പിടിച്ചു……. എനിക്കു ഒത്തിരി ഇഷ്ടായത് കൊണ്ടല്ലേ……… ഇത് സന്തോഷം കൊണ്ടു വന്ന കണ്ണുനീരാ ഹരിയേട്ടാ…….. ദേ… മാളൂട്ടി കരഞ്ഞില്ലല്ലോ…. കണ്ണു തുടച്ചു കാണിച്ചു മാളു പറഞ്ഞു……….
സ്നേഹയോ കിച്ചുവോ അടുത്തു നിൽപ്പുണ്ടെന്ന് ഓർത്തില്ല രണ്ടാളും………… മാളുവിന്റെ ടെൻഷൻ മുഴുവൻ ആ നെഞ്ചിൽ ചേർന്നു നിന്ന് ഒഴുക്കി കളഞ്ഞു……….. അടുത്തു നിന്നും പിരിഞ്ഞു മാറരുതെന്ന് മനസ്സു കൊണ്ടു പറഞ്ഞു ഹരിയും മാളുവിനെ ചേർത്ത് പിടിച്ചു….. അവരെ അങ്ങനെ വിട്ടു സ്നേഹയും കിച്ചുവും പുറത്തേക്കു പോയി……….
ഹരി നോർമൽ ആവുമ്പോൾ പറയണ്ട ഞാൻ വന്നിരുന്നുവെന്ന്……… അവർക്കിടയിൽ ഒരു ചെറിയ വിള്ളൽ ആവാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല…….. രണ്ടാളും സ്നേഹിക്കട്ടെ……….ഇങ്ങനെ ഒരുപാട് കാലം……. ഇനി സമാധാനത്തോടെ വീട്ടുകാരുടെ ഇഷ്ടത്തിന് തല കുലുക്കാമല്ലോ എനിക്ക് …….. സ്നേഹയുടെ വിഷമം കിച്ചുവിന് മനസ്സിലായി….
മാളുവിനെപ്പോലെ ഏട്ടനെ സ്നേഹിക്കാൻ വേറെ ആർക്കും കഴിയില്ല സ്നേഹക്കു പോലും………. ഏട്ടൻ നോർമൽ അല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മാളു ഈ ജീവിതം തിരഞ്ഞെടുത്തത്…… ഇപ്പോൾ ഏട്ടൻ ഇല്ലാതെ മാളുവിനോ മാളു ഇല്ലാതെ ഏട്ടനോ ഒരു നിമിഷം ജീവിക്കാൻ സാധിക്കില്ല……. അത് എന്നെപ്പോലെ അറിയാവുന്ന വേറാരും ഇല്ല ഇവിടെ……… മാളുവിനെ മറന്നു ജീവിക്കാനാണെങ്കിൽ ഏട്ടൻ നോർമൽ ആവരുതെന്നാണ് ഞാനും ആഗ്രഹിക്കുന്നത്….. അങ്ങനെയൊക്കെ സംഭവിച്ചാൽ മാളു ജീവനോടെ ഉണ്ടാവില്ല……..കിച്ചു പറഞ്ഞു…..
സ്നേഹ അത് അംഗീകരിച്ചു ചിരിച്ചു……..
ഈ വീട്ടിൽ വന്നതിൽ പിന്നെ ഇതുപോലെ മാളു സന്തോഷിച്ചിട്ടുണ്ടാവില്ലെന്ന് കിച്ചുവിന് തോന്നി……… ആ സന്തോഷം മറ്റുള്ളവരുടെ മുഖത്തും കാണാൻ സാധിച്ചു……….. ഹരിയുടെ അവസ്ഥ ആരെയും വിഷമിപ്പിച്ചില്ല അല്ലെങ്കിൽ ആ ഒരു വിഷമം മാളുവിന്റെ തെളിഞ്ഞ മുഖം കാണുമ്പോൾ മറന്നു എന്നു വേണം പറയാൻ…… ഇപ്പോൾ കിച്ചുവിന്റെ പിറകെ നടന്നു കളിയാക്കലാണ് മാളുവിന്റെ മെയിൻ പണി…….. കിച്ചു ദേഷ്യത്തിൽ നോക്കുമ്പോഴേക്കും ഹരിയുടെ പിന്നിൽ പോയി ഒളിച്ചിരിക്കും………
മാളുവിന്റെ കുരുത്തക്കേടുകൾ ദിവസം ചെല്ലും തോറും കൂടി കൂടി വന്നു…… അതിനുംകൂടി ഹരി കുറച്ചു ഒതുങ്ങിയതുപോലെ…….. എപ്പോഴും മാളുവിന് കൂടെ നടന്നു അവളുടെ കയ്യിലാണ് തന്റെ ജീവൻ ഇരിക്കുന്നതെന്ന് തെളിയിച്ചു കൊണ്ടേയിരുന്നു……….. അവളെ കൂടുതൽ അറിയും തോറും അച്ഛനും അമ്മയും അവളെ പതിന്മടങ്ങ് സ്നേഹിച്ചു കൊണ്ടേയിരുന്നു…….. എല്ലാവരുടെയും സ്ഥിരം വേട്ടമൃഗം ഇപ്പോൾ കിച്ചു ആണ്…….
അച്ഛൻ എല്ലാം ജൂനിയേഴ്സിനെ ഏൽപ്പിച്ചു നേരത്തും കാലത്തും വീട്ടിൽ വരാൻ തുടങ്ങി…… പിന്നെ സംസാരവും ചിരിയും കളിയും എല്ലാമായി എല്ലാവരും കൂടെയിരുന്നു……… ഇപ്പോൾ ഹരി ഉച്ചത്തിൽ ചിരിക്കും ഒരുപാട് സംസാരിക്കും അഭിപ്രായം പറയും……… ഹരിയുടെ മാറ്റം കണ്ടു എല്ലാവർക്കും സന്തോഷം തോന്നി……. ഹരിക്കു മാത്രമല്ല…. എല്ലാവർക്കും മാറ്റം ഉണ്ട് മാളു വീട്ടിൽ വന്നതിനു ശേഷം…………
എന്നുള്ളിലിത്രയും സ്നേഹമൊളിച്ചിരുപ്പുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല……. നിന്നെ സ്നേഹിക്കും വരെ………….
ഒരു ദിവസം മൂന്നാളും സംസാരിച്ചിരുന്നപ്പോൾ മാളു പറഞ്ഞു………… കിച്ചു ഒന്നു ഞെട്ടി അവളെ നോക്കി………
ഹരിയേട്ടാ…….. ഈ കിച്ചു എവിടെയോ കുരുങ്ങിയിട്ടുണ്ട്……. ഏതോ ഒരു പെൺകുട്ടി ഉണ്ട് മനസ്സിൽ………
ദേ മാളു അനാവശ്യം പറഞ്ഞാൽ നല്ലയിടി തരും ഞാൻ…… ഓർത്തോ……. കിച്ചു പറഞ്ഞു……..
നിന്നോടുള്ള എന്റെ ഭാവം…… അത് വെറും സ്നേഹമെന്ന ഒരു വാക്കിൽ ചെറുതാക്കാൻ ഇഷ്ടപ്പെടുന്നില്ല ഞാൻ പെണ്ണേ ………
മാളു വീണ്ടും പറഞ്ഞു………
മാളുവിന് എങ്ങനെ മനസ്സിലായി……..അല്ലാ …… എന്താ അങ്ങനെ തോന്നിയത് ന്ന്………… കിച്ചു തിരുത്തി ചോദിച്ചു
അമ്പടാ കള്ളാ…….അപ്പോൾ ഉണ്ട് അല്ലേ……. ഇത് മനസ്സിലാക്കാൻ വലിയ ഐ എ എസ് പഠിപ്പൊന്നും വേണ്ട……. ആ എഴുതി വച്ചിരിക്കുന്നത് വായിച്ചാൽ ഏതു പൊട്ടനും മനസ്സിലാവും……….
അങ്ങനെ എഴുതി എന്നുവെച്ചു അങ്ങനെ ഉണ്ടാവണമെന്നുണ്ടോ മാളു ……… കിച്ചു കുറച്ചു ദേഷ്യത്തിൽ ചോദിച്ചു…….
ശരിയാ മാളു…….. കിച്ചൂട്ടന് ഒരു പെങ്കൊച്ചിനെ ഇഷ്ടമാണെന്നു എന്നോട് പറഞ്ഞിട്ടുണ്ട്…….. പക്ഷേ……….. അത് മുഴുമിപ്പിക്കുന്നതിനു മുൻപ് കിച്ചു ഹരിയുടെ വാ പൊത്തിപ്പിടിച്ചു……. ചെവിയിൽ പതിയെ പറഞ്ഞു……….
ഏട്ടാ…… അതൊന്നും ആരോടും പറയരുതെന്ന് ഞാൻ പറഞ്ഞതല്ലേ……. അന്നു സത്യം ചെയ്തതാ എന്നോട് ആരോടും പറയില്ലെന്ന്…… പറഞ്ഞാൽ കിച്ചൂട്ടന്റെ തല പൊട്ടിത്തെറിച്ചു പോകില്ലേ …….
വേണ്ട……. ഞാൻ ആരോടും പറയില്ല…….. ഹരി കുറച്ചു പേടിയോടെ പറഞ്ഞു………
നല്ല ഏട്ടൻ……. ഉമ്മ
…….. കിച്ചു ഹരിയെ കെട്ടിപ്പിടിച്ചു ഉമ്മ
കൊടുത്തു………
മ്മ്…… ശരി….. രണ്ടാളും പറയണ്ട എന്നോട്…… ഞാൻ കണ്ടുപിടിക്കും മോനെ കിച്ചൂ…… നോക്കിക്കോ……..
ജീവനേക്കാളേറെ നിന്നെ സ്നേഹിച്ചതിനാലാവണം….. അല്ലെങ്കിലെൻ ഹൃദയത്തിൻ ഉള്ളറകളിൽ നിറഞ്ഞു നിൽക്കുന്നത് നീയൊരാൾ മാത്രമായതിനാലാവും പടിയിറക്കി വിടാൻ മനസ്സനുവദിക്കുന്നില്ല…… നീയെന്റേതല്ലെന്ന സത്യം അംഗീകരിക്കാനാവുന്നതല്ലെന്ന് ഓരോ നിമിഷവും പുറംതള്ളുന്ന ദീർഘശ്വാസം തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്…….
മാളു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു…….
മാളു മതി…. നിർത്തൂ……. കുറച്ചു കൂടുന്നുണ്ട് കളിയാക്കൽ………. അത് വായിക്കാൻ തന്നത് എന്റെ തെറ്റാണ്……. വന്നു വന്നു എന്തും പറയാമെന്നായോ………. കിച്ചു എഴുന്നേറ്റു പോയി……… ധൃതിയിൽ ബൈക്കും എടുത്തു വെളിയിലേക്ക് പോയി……..
മാളൂട്ടി എന്തിനാ കിച്ചൂനെ കളിയാക്കിയത്……. വിഷമം വന്നിട്ടല്ലേ അവൻ പോയത്……… സോറി പറഞ്ഞിട്ട് എന്നോടിനി മിണ്ടിയാൽ മതി……… ഹരിയും എഴുന്നേറ്റു പോയി……..
മാളു പെട്ടെന്ന് വല്ലാതായി…….. കിച്ചു ഇങ്ങനെ പ്രതികരിക്കുമെന്ന് വിചാരിച്ചില്ല…….. ഇനിയിപ്പോൾ ഹരിയേട്ടനും മിണ്ടില്ല……. പക്ഷേ എത്ര പിണങ്ങിയാലും കൂടെയേ നടക്കൂ ആള്……… വാശിയുടെ കാര്യത്തിൽ ഒന്നാമനാണ് ഹരിയേട്ടൻ………
മാളു കിച്ചുവിനെ കാത്തു കുറച്ചു നേരമായി കാത്തു നിൽക്കുന്നു……. മൊബൈലിൽ വിളിച്ചപ്പോൾ അതിവിടെ കിടന്നു ബെല്ലടിക്കുന്നുണ്ട്…….. അച്ഛൻ വരും മുൻപ് കിച്ചു വീട്ടിലെത്തി……. മാളുവിനെ നോക്കാതെ അകത്തേക്ക് പോയി……..
കിച്ചൂ…… ഒന്നു നിന്നേ……. ഇനി കളിയാക്കില്ല…… പ്ലീസ് മിണ്ടാവോ എന്നോട്……… ഇത്രയും വിഷമം ആവുമെന്ന് വിചാരിച്ചില്ല……… മാളു കിച്ചുവിന്റെ മുന്നിൽ നിന്നു പറഞ്ഞു……..
കിച്ചു അത് ശ്രദ്ധിക്കാതെ മാറി നടന്നു…….. കിച്ചൂ……. ഇനി കളിയാക്കില്ലെന്നു പറഞ്ഞില്ലേ ഞാൻ……… എന്നോട് ഹരിയേട്ടൻ മിണ്ടുന്നില്ല….. കിച്ചു ഒന്നു പറയുവോ മിണ്ടാൻ……… എത്ര നേരമായെന്നറിയുവോ……….
ഓഹ്……. അത്കൊണ്ടാണ്…….. ഏട്ടൻ മിണ്ടണം ഇപ്പോൾ……. അല്ലാതെ……… സ്വയം തോന്നിയിട്ടല്ല………. മിണ്ടാൻ മനസ്സില്ല…….. ഇയാൾ പോയി പണി നോക്ക്……… കിച്ചു ദേഷ്യത്തിൽ പറഞ്ഞു………. തലയും കുനിച്ചു ഡോറിൽ പിടിച്ചു നിൽക്കുന്ന മാളുവിനെ കണ്ടപ്പോൾ ചിരി വന്നു കിച്ചുവിന്……… പോയെന്നു വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ കണ്ണു തുടക്കുന്ന മാളുവിനെയാണ് കണ്ടത്………
കിച്ചു പോയി ഹരിയെ കൂട്ടിക്കൊണ്ടു വന്നു…….. മാളുവിന്റെ മുന്നിൽ നിർത്തി പറഞ്ഞു…….
ഏട്ടാ…… എനിക്ക് ആരോടും പിണക്കമില്ല കേട്ടോ……. ഏട്ടൻ മിണ്ടാതിരുന്നിട്ട് ദേ കിടന്നു മോങ്ങുന്നു…….. ഏട്ടന്റെ മോങ്ങൂട്ടീ………..
കരയണ്ടാ മാളൂട്ടി….. കിച്ചു പിണക്കമില്ലെന്നു പറഞ്ഞില്ലേ…….. വാ……. ഹരി മാളുവിന്റെ കയ്യിൽ പിടിച്ചു നടന്നു………. കിച്ചു രണ്ടാളുടെയും പോക്ക് നോക്കി നിന്നു……..
മുറിയിലെത്തിയപ്പോൾ മാളു ഹരിയെ വട്ടം പിടിച്ചു……. മുഖമുയർത്തി പറഞ്ഞു…….. എന്നോട് പിണങ്ങല്ലേ ഹരിയേട്ടാ…….. ഇത്രയും നേരം മിണ്ടാതിരുന്നിട്ട് എന്ത് സങ്കടം ആയെന്നറിയുവോ…….. എനിക്ക് ഹരിയേട്ടൻ അല്ലാതെ വേറാരാ ഉള്ളത്……
ഹരി മറുപടി ഒന്നുംതന്നെ പറഞ്ഞില്ല……… മാളുവിന്റെ നെറ്റിയിൽ പതിയെ ചുണ്ടു ചേർത്തു വെച്ചു ………മാളുവിനു ശ്വാസം നിന്ന പോലെ തോന്നി……. ഹരിയേട്ടന്റെ ആദ്യ സമ്മാനം…………
അരികിൽ ഇരുന്ന മാളുവിനോട് ഹരി പറഞ്ഞു…….. ഇന്ന് ഞാൻ കഥ പറയട്ടെ മാളൂട്ടിയോട്……….
മ്മ്…… മാളു തലയാട്ടി…….. മാളുവിന്റെ മടിയിൽ തല വെച്ചു ഹരി കഥ പറയാൻ തുടങ്ങി…… അതു മുഴുവൻ കേട്ടു കഴിഞ്ഞു മാളു ഹരിയുടെ മുഖം കയ്യിലെടുത്തു…….. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു……… ചേർത്തു പിടിച്ചു……… ഹരിയുടെ കണ്ണുകളിലേക്ക് ഉറക്കം എത്തുംവരെ കണ്ണടക്കാതെ കൂട്ടിരുന്നു…….
പിന്നീടങ്ങോട്ട് മാളു ആകെ ഗ്ലൂമി ആയിരുന്നു….. എല്ലാവരോടും മിണ്ടുമെങ്കിലും എന്തോ ഒരു വിഷമം അവൾക്കുള്ളിൽ ഉണ്ടെന്ന് കിച്ചുവിന് തോന്നി………. ചോദിക്കണമെന്നുണ്ടെങ്കിലും മാളു ഒന്നു നിന്നു തരുന്നില്ല……….. ഹരിക്കൊപ്പം ആണ് മുഴുവൻ സമയവും……. ബാക്കി സമയം പഠിത്തവും……….. തന്നെ മാളു അവഗണിക്കുന്നുണ്ടെന്ന് കിച്ചുവിന് മനസ്സിലായി……….
..a…….m…..y…..
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Snehabandham written by Rohini Amy
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission